Aksharathalukal

പാർവതി ശിവദേവം - 56

Part -56
 
ശിവ കുറേ നേരം ബാൽക്കണിയിൽ തന്നെ നിന്നതിനു ശേഷം റൂമിലേക്ക്  തിരിച്ച് നടന്നു. പക്ഷേ പാർവണയെ അവിടെ എവിടേയും കാണാനുണ്ടായിരുന്നില്ല.
 
 
ശിവ അവളെ അന്വേഷിച്ച് താഴേക്ക് വന്നു. താഴേയും അവളെ കാണാനില്ല എന്ന് മനസിലായതും അവൻ നേരെ രാമച്ഛൻ്റ മുറിയിലേക്ക് നടന്നു.
 
 
അവൻ പ്രതീക്ഷിച്ച പോലെ പാർവണ ആ റൂമിൽ തന്നെ ഉണ്ടായിരുന്നു.രാമച്ഛൻ്റെ അരികിൽ ബെഡിൽ തല വച്ച് ചെയറിൽ ഇരിക്കുകയാണ് പാർവണ
 
 
രാമച്ഛൻ അവളുടെ നെറുകയിൽ പതിയെ തലോടുന്നുണ്ട്. പാർവണ നല്ല ഉറക്കത്തിലാണ് എന്ന് മനസിലായതും ശിവ റൂമിനകത്തേക്ക് കയറി.
 
 
"നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. മോളുടെ മുഖം കാണുമ്പോൾ എന്തോ സങ്കടം ഉള്ള പോലെ " രാമച്ഛൻ കൈ കൊണ്ട് ആഗ്യം കാണിച്ചു ചോദിച്ചു.
 
 
" എയ് പ്രശ്നം ഒന്നും ഇല്ല രാമച്ഛാ.രാമച്ഛൻ ഇത്ര നേരം ആയിട്ടും ഉറങ്ങിയില്ലേ." രാമച്ഛൻ ഇല്ലാ എന്ന രീതിയിൽ തലയാട്ടി.
 
 
" പാർവണ എണീക്ക് " ശിവ അവളെ തട്ടി വിളിച്ചു.
 
 
''ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ ആരു " അവൾ ചുണുങ്ങി കൊണ്ട് പറഞ്ഞു.
 
 
" പാർവണ എഴുന്നേറ്റ് വന്ന് റൂമിൽ കിടക്ക്. ഇവിടെ ഇങ്ങനെ ഇരുന്ന് ഉറങ്ങണ്ട." ശിവ വീണ്ടും തട്ടി വിളിച്ചപ്പോഴാണ് പാർവണ കണ്ണു തുറന്നത്.ശിവയെ മുന്നിൽ കണ്ടതും അവൾ വേഗം ചെയറിൽ നിന്നും ചാടി എണീറ്റു.
 
 
''വാ മുറിയിലേക്ക് പോവാം " അത് പറഞ്ഞ് ശിവ അവളെ ചേർത്ത് പിടിച്ച് മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
 
 
"നിനക്ക് നന്നായി അഭിനയിക്കാനറിയാം ശിവ " പുറത്തേക്കിറങ്ങിയതും തന്നെ ചേർത്തു പിടിച്ച ശിവയുടെ കൈകൾ തട്ടി മാറ്റി കൊണ്ട് പാർവണ പറഞ്ഞു.
 
 
"രാമച്ഛനെ കാണിക്കാൻ വേണ്ടിയാണ് നീ ഈ കെയറിങ്ങ് ഒക്കെ കാണിക്കുന്നത് എന്ന് എനിക്കറിയാം .ഇതിൻ്റെയൊക്കെ ആവശ്യമുണ്ടോ ശിവാ ..." അവൾ പുഛത്തോടെ ചോദിച്ചു.
 
 
"നമ്മൾ തമ്മിലുള്ള പ്രശ്നങ്ങൾ നമ്മൾക്കിടയിൽ മാത്രം നിന്നാൽ മതി. ഇനി അത് മറ്റുള്ളവരെ കൂടി അറിയിക്കണ്ട. അത് പറഞ്ഞ് ശിവ നേരെ റൂമിലേക്ക് പോയി. അവനു പിന്നാലെ പാർവണയും നടന്നു.
 
 
ശിവ കബോഡിൽ നിന്നും ഒരു പുതപ്പ് എടുത്ത് തൻ്റെ റൂമിനോട് ചേർന്ന ബാൽക്കണിയിലേക്ക് പോയി. അത് കണ്ടതും പാർവണ ബെഡിൽ കയറി കിടന്നു.
 
 
ഓരോന്ന് ആലോചിച്ച് കിടന്ന് അവൾ എപ്പോഴോ ഉറങ്ങി പോയി. അതേ സമയം ശിവക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നു അത്.
 
 
" പാർവണക്ക് ശരിക്കും എന്നേ ഇഷ്ടമായിരുന്നോ. അന്ന് ദേവ ഇതേ കുറിച്ച് പറഞ്ഞപ്പോൾ ഞാൻ വിശ്വാസിച്ചിരുന്നില്ല .പക്ഷേ ഇന്ന് അത് അവളുടെ നാവിൽ നിന്നു തന്നെ കേട്ടപ്പോൾ....
 
 
ഒന്നും വേണ്ടിയിരുന്നില്ല .ഞാൻ കാരണം അവളുടെ ജീവിതം കൂടി ഇല്ലാതെയായി. എനിക്ക് ഒരിക്കലും അവളെ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല. എൻ്റെ ഇപ്പോഴത്തെ ഒരേ ഒരു ലക്ഷ്യം അനുരാഗ് മാത്രമാണ്. എൻ്റെ സത്യയെ എന്നിൽ നിന്നും അകറ്റിയ അവനെ ഇല്ലാതാക്കണം അതിനിടയിൽ പാർവണയെ കൂടി വലിച്ചിഴക്കാൻ എനിക്ക് താൽപ്പര്യം ഇല്ല. കാര്യങ്ങൾ അവളെ പറഞ്ഞ് മനസിലാക്കണം''
 
 
ശിവ ഓരോന്ന് ആലോചിച്ച് ബാൽക്കണിയിലേക്ക് തന്നെ നോക്കി കിടന്നു.
 
 
__________________________________________
 
 
 
രാവിലെ പാർവണ ഉറക്കം ഉണർന്നപ്പോൾ മുറിയിൽ ശിവ ഉണ്ടായിരുന്നില്ല. അത് മനസിലായതും പാർവണ വേഗം എണീറ്റ് കുളിച്ചു. ദേവു തന്ന ഡ്രസ്സുകളിൽ ഒന്നെടുത്തിട്ട് നെറ്റിയിൽ കുങ്കുമം ചാർത്തി ഒരു കുഞ്ഞു പൊട്ടും വച്ച് പുറത്തേക്ക് ഇറങ്ങി.
 
 
പാർവണ മുറിക്ക് പുറത്തേക്ക് ഇറങ്ങിയതും ദേവ ജോഗിങ്ങിനായി ഇറങ്ങിയതും ഒപ്പം ആയിരുന്നു.
 
 
"ദേവു എവിടെ ദേവേട്ടാ " 
 
 
" അവൾ കുളിക്കുകയാ.ഇപ്പോ വരും
 
 
***
 
ജോഗിങ്ങിനു പോവാനായി ശിവ താഴെ ദേവയെ വെയ്റ്റ് ചെയ്ത് നിന്നപ്പോൾ ആണ് ഇന്നലെ താൻ കൊണ്ടു വന്നു വച്ച പാർവണയുടെ ബാഗ് ശിവയുടെ കണ്ണിൽ പെട്ടത്.
 
 
അവൻ ബാഗും എടുത്ത് റൂമിലേക്ക് നടക്കുമ്പോഴാണ് സ്റ്റയറിനരിക്കിൽ സംസാരിച്ചു നിൽക്കുന്ന ദേവയേയും പാർവണയേയും കണ്ടത്.
 
 
" നിൻ്റെ തലവേദനയെല്ലാം മാറിയില്ലേ പാറു 
പാർവണയുടെ മുഖം കണ്ട ദേവാ ചോദിച്ചു .
 
 
"മാറി ദേവേട്ടാ.. ഇപ്പോ കുഴപ്പമൊന്നും ഇല്ല"
 
 
" എന്നിട്ട്  മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ. ആകെ വയ്യാത്ത പോലെ. ഇനി ശിവ നിന്നെ വഴക്ക് വല്ലതും പറഞ്ഞോ" ദേവ സംശയത്തോടെ ചോദിച്ചു.
 
 
" ഇല്ല ദേവേട്ടാ... ശിവാ ഒന്നും പറഞ്ഞില്ല. ഇന്നലെ തലവേദന ആയിരുന്നല്ലോ അതിന്റെ ക്ഷീണം ആയിരിക്കും."
 
 
"ഉം...ശിവ  ഇന്നലെ എപ്പോഴാ എത്തിയത് ."
 
 
 " 11 മണി ഒക്കെ കഴിഞ്ഞു കാണും." അപ്പോഴാണ് പാർവണയുടെ ബാഗുമായി ശിവ അവരുടെ അരികിലേക്ക് എത്തിയത് .
 
 
"രാവിലെ തന്നെ ഈ ബാഗുമായി നീ എങ്ങോട്ടാ ശിവ ."
 
 
"ഇത് ഇവളുടെ ആണ്. ഇന്നലെ വീട്ടിൽ നിന്നും കൊണ്ടുവന്ന ഡ്രസ്സുകൾ....ദാ.. കൊണ്ടുപോയി മുറിയിലേക്ക് വയ്ക്ക്" ബാഗ് പാർവണക്ക് കൊടുത്തുകൊണ്ട് ശിവ പറഞ്ഞു .
 
 
"എന്നാൽ നമുക്ക് പോകാം ദേവാ ..."
 
 
"ശരി പോവാം. പാറു ബാക്കി വന്നിട്ട് പറയാം." അത് പറഞ്ഞ് ദേവാ ശിവയുടെ ഒപ്പം താഴേക്ക് നടന്നു .
 
 
പാർവണ ബാഗും എടുത്തു റൂമിൽ കൊണ്ടുപോയി വെച്ചു. ശേഷം താഴേക്ക് വന്നപ്പോഴേക്കും ദേവുവും കുളികഴിഞ്ഞ് വന്നിരുന്നു.
 
 
 അവർ ഇരുവരും അടുക്കളയിൽ അമ്മയെ സഹായിക്കാനായി നിന്നു.കുറച്ചു കഴിഞ്ഞതും ആരോ കോളിംഗ് ബെൽ അടിച്ചു .
 
 
"മോളേ അതാരാ എന്ന് നോക്കുമോ" അമ്മ പാർവണയോടായി ചോദിച്ചു. 
 
 
" ഞാൻ നോക്കിയിട്ട് വരാം അമ്മേ ."അതും പറഞ്ഞ് അവൾ നേരെ ഡോറിന് അരികിലേക്ക് നടന്നു.
 
 
 പുറത്തുനിൽക്കുന്ന ആളെ കണ്ടതും പാർവണ പുറത്തേക്ക് ഓടി അവനെ കെട്ടി പിടിച്ചു.
 
 
" ആരു ഞാൻ വിചാരിച്ചു നിനക്കെന്നോട് ദേഷ്യം ആയിരിക്കുമെന്ന്. ഞാൻ പറഞ്ഞത് ആർക്കും വിശ്വാസം വരുന്നില്ല ടാ .ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല "പാർവണ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞതും ആരു അവളെ തന്നിൽ നിന്നും അടർത്തിമാറ്റി .
 
 
"ഞാൻ നിന്നോടുള്ള സ്നേഹം കൊണ്ടോന്നും വന്നതല്ല. ഇത് തരാൻ വേണ്ടി വന്നതാണ്." കയ്യിലുള്ള ഫയൽ പാർവണക്ക് നൽകിക്കൊണ്ട് ആരു പറഞ്ഞു.
 
 
" ഇതെല്ലാം നിന്റെ സർട്ടിഫിക്കറ്റ്സ് ആണ്. അച്ഛൻ ഇതെല്ലാം കൂടി കൂട്ടിയിട്ട് കത്തിക്കാനാണ് പറഞ്ഞത്. പക്ഷേ പെങ്ങൾ ആയിപ്പോയില്ലേ അതുകൊണ്ട് അതിനു തോന്നിയില്ല. അതാണ് ഇതുമായി ഇത്രയും ദൂരം  ഞാൻ വന്നത് .ഇനി ഇതിന്റെ പേരിൽ ആ വീട്ടിലേക്ക് വന്നു പോകരുത് .അവിടെയുള്ള ആർക്കും ഇനി നിന്നെ വേണ്ട. പാർവണ എന്ന ഒരു മകൾ അവർക്കില്ല എന്നാണ് അച്ഛനുമമ്മയും പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ദയവു ചെയ്തു ഇനി അവിടേക്ക് വരരുത്."
 
 
 ആരു അവളെ നോക്കി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.
 
 
"ആരു പ്ലീസ് ഞാൻ പറഞ്ഞത് നീയെങ്കിലും ഒന്ന് വിശ്വസിക്ക്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല "അവൾ കരഞ്ഞു കൊണ്ട് ആരുവിന് പിന്നാലെ പോയെങ്കിലും അവൻ തിരിഞ്ഞുപോലും നോക്കാതെ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി .
 
 
പാർവണ സങ്കടം സഹിക്കാൻ വയ്യാതെ തിരികെ വീട്ടിലേക്ക് നടന്നു. അകത്തേക്ക് കയറിയതും അവൾ മുഖം പൊത്തി താഴെ ഇരുന്ന് കരയാൻ തുടങ്ങി .
 
 
താനും ആരുവും തമ്മിൽ ഒരുപാട് വഴക്ക് കൂടുമെങ്കിലും ഒരുതവണ പോലും അവൻ തന്നെ ഒന്നിന്റെ പേരിലും വിഷമിപ്പിച്ചിട്ടില്ല. തന്റെ അനിയൻ ആണെങ്കിൽ പോലും ഒരു ഏട്ടന്റെ കരുതൽ ആയിരുന്നു അവൻ നൽകിയിരുന്നത് .അങ്ങനെയുള്ള ആരു ഇങ്ങനെയെല്ലാം സംസാരിച്ചപ്പോൾ പാർവണക്കും അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
 
 
 തോളിൽ ഒരു തണുത്ത കരസ്പർശം ഏറ്റപ്പോൾ ആണ് പാർവണ മുഖമുയർത്തി നോക്കി. ശിവ ആയിരുന്നു അത് .
 
 
"എന്താ പാർവണ... എന്താ പറ്റിയത് "ശിവ അവൾക്കരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു.
 
 
" എന്താ പറ്റിയത് എന്നോ . എന്റെ ജീവിതം ഈ ഗതിയിൽ ആക്കിയിട്ട് ഇപ്പോൾ കാര്യം അന്വേഷിക്കാൻ വന്നിരിക്കുന്നു ." പാർവണ ദേഷ്യത്തിൽ ശിവയുടെ കൈ തട്ടിമാറ്റി കൊണ്ട് പറഞ്ഞു.
 
 
" ഇങ്ങനെയൊക്കെ പറയാൻ ഇപ്പൊ എന്താ ഉണ്ടായത് പാർവണ . എന്താ കാര്യം എന്ന് പറ. എന്നാലല്ലേ മനസ്സിലാവൂ."
 
 
  " ആരും എന്നെ കാണാൻ വന്നിരുന്നു .ആ വീട്ടിൽ ഇനി ഞാൻ വന്നു പോകരുതെന്ന് .
അവിടെയുള്ള ആർക്കും ഇനി ഞാൻ ആരുമല്ല എന്ന്. എല്ലാത്തിനും കാരണം നീ മാത്രമാണ്  ശിവ.നീയെന്നെ സങ്കടപ്പെടുത്തിയിട്ട് മാത്രമല്ലേയുള്ളൂ ശിവ .ഒരുവട്ടമെങ്കിലും സ്നേഹത്തോടെ ഒരു വാക്ക് എങ്കിലും നീ എന്നോട് പറഞ്ഞിട്ടുണ്ടോ .
 
 
ഇന്നലെ നീ പറഞ്ഞ കാര്യങ്ങളൊന്നും ഞാൻ മറന്നിട്ടില്ല. പക്ഷേ അതെല്ലാം മനപ്പൂർവ്വം മറന്നു 
ഞാൻ നിന്നെ സ്നേഹിക്കുകയായിരുന്നു. പക്ഷേ... പക്ഷേ എന്നെക്കൊണ്ട് കഴിയുന്നില്ല 
.എന്റെ  സ്നേഹത്തിന് നിനക്ക് ഒരു വിലയുമില്ല. നിനക്ക് എപ്പോഴും വലുത് നിന്റെ സത്യ മാത്രമാണ് .അവിടെ ഞാൻ ആരുമല്ല ."
 
 
 
"നീയെന്തിനാ പാർവണ സത്യയുടെ പേര് ഇതിലേക്ക് വലിച്ചിടുന്നത് .അവൾ എന്തു ചെയ്തിട്ടാണ് "
 
 
 
" അവളാണ് എല്ലാത്തിനും കാരണം .
അവൾ നിങ്ങളെ സ്നേഹിച്ചത് കൊണ്ടല്ലേ നിങ്ങള് എന്നേ സ്നേഹിക്കാത്തത് .അവർക്ക് വേണ്ടിയല്ലേ നിങ്ങൾ കാത്തിരിക്കുന്നത് .
നീ എപ്പോഴും സെൽഫിഷ് ആണ് ശിവ. നിനക്ക് നിന്റെ കാര്യം മാത്രമേ ഉള്ളൂ .വെറുതെയല്ല അവൾ നിന്നെ ഉപേക്ഷിച്ചു പോയത് ."
 
 
 
"Parvana stop it. ഇവിടെ സത്യയുടെ കാര്യം പറയണ്ടാ "
 
 
"എന്താ പറഞ്ഞാൽ .സത്യത്തിൽ അവൾ നിങ്ങളുടെ അടുത്തു നിന്നും രക്ഷപ്പെടുകയാണ് ചെയ്തത്. നിങ്ങളെപ്പോലുള്ള ഒരാളുടെ കൂടെ ജീവിക്കുന്നതിനേക്കാൾ നല്ലത് 
മരിക്കുന്നതാണ്. അതുകൊണ്ട് തന്നെയായിരിക്കും അവൾ നിങ്ങളെ  ഇട്ട് പോയത്"
 
 
 പാർവണ അത് പറഞ്ഞതും ശിവയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞതും ഒരുമിച്ചായിരുന്നു .
 
 
"അവളെ കുറിച്ച് ഒരു വാക്ക് നീ മിണ്ടിപ്പോകരുത് "ശിവ വാണിങ്ങോടെ പറഞ്ഞു .
 
 
"എന്താ ഞാൻ പറഞ്ഞാല് .ഇനിയും പറയും ...
അവള് നിങ്ങളെ ഉപേക്ഷിച്ചു പോയത് നിങ്ങളുടെ സ്വഭാവഗുണം കൊണ്ട് തന്നെയാണ്." 
 
 
" പാർവണ നിർത്ത്." ശിവ അവൾക്കു നേരെ കൈ  ഉയർത്തിയെങ്കിലും അവൻ അത് പിൻവലിച്ചു.ശേഷം ദേഷ്യത്തോടെ 
പുറത്തേക്ക് ഇറങ്ങി പോയി.
 
 
 
 ഇതെല്ലാം കണ്ടു നിന്നിരുന്ന ദേവ 
ദേഷ്യത്തോടെ പാർവണയുടെ അരികിലേക്ക് വന്നു.
 
 
" നീ ഇപ്പോൾ എന്തൊക്കെയാണ് അവനോട് പറഞ്ഞത് എന്ന് വല്ല ബോധവും ഉണ്ടോ.  ദേവ അതേ ദേഷ്യത്തിൽ തന്നെ ചോദിച്ചു.
 
 
" ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ് ."
 
 
"മറ്റുള്ള കാര്യങ്ങളിൽ ഞാൻ നിന്നെ സപ്പോർട്ട് ചെയ്തിരുന്നു പാറു. പക്ഷേ ഈ കാര്യത്തിൽ  മാത്രം നീ ഈ ചെയ്തത് തെറ്റാണ്. നീ അവന്റെ മനസ്സിനെ എത്രത്തോളം വേദനിപ്പിച്ചു എന്ന് നിനക്ക് പോലും അറിയില്ല."
 
 
"അയാൾക്ക് മാത്രമല്ല ഈ ദേഷ്യവും സങ്കടവും വേദനയും എല്ലാം ഉള്ളത്. എനിക്കുമുണ്ട് ഞാനും ഒരു മനുഷ്യനല്ലേ ."
 
 
" അതോക്കെ ശരിയാണ് പാറു. പക്ഷേ സത്യയുടെ പേര് നീ ഇവിടെ പറയേണ്ട ആവശ്യമുണ്ടായിരുന്നില്ല ."
 
 
"അല്ലെങ്കിലും ഞാൻ ആരാണ്... ദേവേട്ടൻ 
എപ്പോഴും ശിവയുടെ ഭാഗത്ത് തന്നെയാണല്ലോ. അനിയത്തിയെ പോലെ ആണ് എന്നൊക്കെ പറയുന്നത് വെറുതെയാണ്. എത്രയൊക്കെ പറഞ്ഞാലും ശിവ ദേവേട്ടന്റെ സ്വന്തം സഹോദരനല്ലേ. അപ്പോൾ ഏതൊരു സഹോദരനും സ്വന്തം കൂടപ്പിറപ്പിനെ തന്നെയാണ് സപ്പോർട്ട് ചെയ്യുള്ളൂ.
 
 
"പാറു മതി നിർത്ത് "
 
 
"ഞാൻ പറഞ്ഞത് ശരിയാല്ലേ ദേവേട്ടാ "
അവൾ വീണ്ടും ദേഷ്യത്തോടെ ചോദിച്ചു .
 
 
"അല്ല നീ പറഞ്ഞത് ശരിയല്ല .നിന്നെപ്പോലെ തന്നെയാണ്  എനിക്ക് ശിവയും .കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പിനെ പോലെയാണ് അവൻ എനിക്ക്." ദേവ അതു പറഞ്ഞതും പാർവണ ഒന്നും മനസ്സിലാവാതെ അവനെ തന്നെ നോക്കി നിന്നു.
 
 
" ഇപ്പൊ ദേവേട്ടൻ എന്താ പറഞ്ഞത് ."
 
 
"അതെ ശിവ എന്റെ ആരുമല്ല. ഞങ്ങൾ തമ്മിൽ ഒരു രക്തബന്ധവും ഇല്ല."
 
 
" പിന്നെ ...ഇവിടെ അപ്പോ അമ്മ ...അമ്മ ശിവയുടെ സ്വന്തം അമ്മയല്ലേ."പാർവണ ഒന്നും മനസ്സിലാവാതെ ദേവയോട് ചോദിക്കാൻ തുടങ്ങി.
 
 
" എനിക്കിപ്പോൾ ഇതിനൊന്നും ഉത്തരം പറയാൻ സമയം ഇല്ല. ശിവ അവന്റെ മൈന്റ് ആകെ ഡിസ്റ്റർബ്ഡ് ആണ്. എനിക്ക് ഉടൻ അവൻ്റെ അടുത്തെത്തണം''ദേവ അത് പറഞ്ഞ് കാറിനെ കീ എടുത്തു ശിവക്ക് പിന്നാലെ പുറത്തേക്ക് പോയി .
 
 
__________________________________________
 
 
രാത്രിയായിട്ടും ശിവയെയോ, ദേവയേയൊ വീട്ടിലേക്ക് കാണാതെ ആയപ്പോൾ പാർവണക്ക് പേടിയാവാൻ തുടങ്ങിയിരുന്നു. ഒപ്പം ശിവയെ കൂറിച്ച് താൻ അറിയാത്ത എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് എന്ന് അവൾക്ക് മനസിലായി.
 
 
ശിവയുടേയും, ദേവയുടെയും ഫോണിലേക്ക് മാറി മാറി വിളിച്ചു എങ്കിലും ആരും കോൾ എടുക്കുന്നില്ല.
 
 
പാർവണ അവരെ നോക്കി പുറത്ത് തന്നെ ഇരിക്കുകയായിരുന്നു. രേവതി കുറേ പറഞ്ഞു എങ്കിലും പാർവണ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവരെ കാത്തിരിക്കുകയായിരുന്നു.
 
 
 
സമയം 8 മണിയോടടുത്തതും ദേവയുടെ കാർ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു. അതു കണ്ടതും പാർവണ മുറ്റത്തേക്ക് ഓടിയിറങ്ങി.
 
 
 
"ദേവേട്ടാ ശിവാ .... അവൻ എവിടെ " പാർവണ കാറിൽ നോക്കി കൊണ്ട് ചോദിച്ചു.
 
 
 
"പേടിക്കണ്ട. അവൻ ഗസ്റ്റ് ഹൗസിൽ ഉണ്ട്. ഇപ്പോ കുഴപ്പം ഒന്നും ഇല്ല." അത് പറഞ്ഞ് ദേവ അകത്തേക്ക് പോയി.
 
 
രാവിലത്തെ സംഭവത്തിനു ശേഷം ദേവക്ക് തന്നോട് ചെറിയ ദേഷ്യം ഉള്ള പോലെ പാർവണക്ക് തോന്നി. അതു കൊണ്ട് അവൾ ദേവയോട് കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല.
 
 
അവൾ നേരെ റൂമിലേക്ക് കയറി പോയി. അവൾക്ക് ആ വീട്ടിൽ ഒറ്റപ്പെട്ടത് പോലെ തോന്നി. അമ്മയും അവളോട് അധികം സംസാരിക്കുന്നില്ല. അതിൽ നിന്നും താൻ ശിവയോട് അങ്ങനെയെല്ലാം പറഞ്ഞത് തെറ്റായി പോയി എന്ന് പാർവണക്ക് തോന്നി.
 
 
__________________________________________
 
 
"പാറു എവിടെ " ദേവ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അവിടെയൊന്നും പാർവണയെ കാണാത്തതു കൊണ്ട് ചോദിച്ചു.
 
 
"അവൾക്ക് വേണ്ടാ എന്ന് പറഞ്ഞു. രാവിലെ മുതൽ അവൾ ഒന്നും കഴിച്ചിട്ടില്ല. നിങ്ങളെ നോക്കി ഉമ്മറത്ത് ഒറ്റ ഇരുപ്പായിരുന്നു." രേവതി ഭക്ഷണം വിളമ്പുന്നതിനിടയിൽ പറഞ്ഞു.
 
 
" നീ അവൾക്കുള്ള ഫുഡ് എടുത്ത് വക്ക്.ഞാൻ അവളെ വിളിച്ചിട്ട് വരാം." അത് പറഞ്ഞ് ദേവ ശിവയുടെ മുറിയിലേക്ക് നടന്നു.
 
 
"പാറു " ബാൽക്കണിയിൽ നിൽക്കുന്ന പാർവണയെ നോക്കി ദേവ വിളിച്ചു.
 
 
''ഭക്ഷണം കഴിക്കാൻ വാ. അവിടെ എല്ലാവരും കാത്തിരിക്കാ"
 
 
"എനിക്ക് ഒന്നും വേണ്ടാ ദേവേട്ടാ.വിശപ്പില്ലാ .ശിവ അവനോട് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത് തെറ്റായി പോയി അല്ലേ.ഞാൻ അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു."
 
 
"അയ്യേ .... എട്ടൻ്റെ പാറു കുട്ടി കരയുകയാണോ " അത് പറഞ്ഞ് ദേവ അവളെ ചെയറിലേക്ക് പിടിച്ചിരുത്തി. തൊട്ടപ്പുറത്തെ ചെയറിലായി ദേവയും ഇരുന്നു.
 
 
''അതൊന്നും സാരില്ല്യാ ടാ .നീ അറിയാതെ പറഞ്ഞതല്ലേ .ശിവയെ കുറിച്ച് അറിയാത്തതുകൊണ്ടല്ലേ അങ്ങനെയൊക്കെ സംസാരിച്ചത്. അത് പോട്ടെ. നീ ഇപ്പോ വന്ന് എന്തെങ്കിലും കഴിക്ക്  .രാവിലെ മുതൽ ഒന്നും നീ കഴിച്ചിട്ടില്ല എന്ന് ദേവു പറഞ്ഞു. "
 
 
''എനിക്ക് ഒന്നും കഴിക്കാൻ തോന്നുന്നില്ലാ ദേവേട്ടാ.ശിവ അവനെ കുറിച്ച് എനിക്ക് എല്ലാം അറിയണം. ദേവേട്ടൻ എനിക്ക് പറഞ്ഞു തരുമോ "
 
 
" പറയാം. ശിവ അവനെ ഞാൻ ആദ്യമായി കാണുന്നത് പ്ലടുവിന് പഠിക്കുമ്പോൾ ആണ്. അന്ന് അച്ഛൻ ബിസിനസ്സുമായി ബന്ധപ്പെട്ട് ബാഗ്ലൂരിൽ ആയതിനാൽ ഞാൻ പ്ലസ് ടു ചെയ്തത് അവിടെ വച്ചാണ്.
 
 
പത്ത് വരെ കേരളത്തിൽ പഠിച്ചിട്ട് പെട്ടെന്ന് ബാഗ്ലൂരിലേക്ക് മാറിയപ്പോൾ ഭാഷ അറിയാത്തതിനാൽ ഞാൻ ഒരു പാട് ബുദ്ധിമുട്ടിയിരുന്നു. അതു കൊണ്ട് ഞാൻ അധികം ആരോടും സംസാരിക്കില്ല.
 
 
അപ്പോഴാണ് എനിക്ക് ശിവയെ കൂട്ടു കിട്ടിയത്.പഠിച്ചതും വളർന്നതും അമേരിക്കയിൽ ആയിരുന്നെങ്കിലും നന്നായി മലയാളം സംസാരിക്കും. എപ്പോഴും മുഖത്ത് ഒരു ചിരി നിറഞ്ഞു നിൽക്കും. എല്ലാവരോടും ചിരിച്ചു കൊണ്ട് മാത്രം സംസാരിക്കുന്ന, ദേഷ്യപ്പെടാൻ പോലും അറിയാത്ത ഒരു പാവം പയ്യൻ.
 
 
അതു കൊണ്ട് തന്നെ ഞങ്ങൾ വേഗം കൂട്ടായി . അവന് അവൻ്റെ പപ്പയും മമ്മയും എന്ന് വച്ചാൽ ജീവൻ ആയിരുന്നു. അവർക്കും തിരിച്ചും അങ്ങനെ തന്നെ.
 
 
എൻ്റ അമ്മ ഇവിടെ നാട്ടിൽ ആയിരുന്നതിനാൽ എല്ലാ ഹോളിഡേയ്സിലും ഞാൻ അവൻ്റെ മമ്മയെ കാണാൻ പോകും.മമ്മയും എന്നെ ശിവയെ പോലെ തന്നെയാണ് കണ്ടിരുന്നത്.
 
 
അങ്ങനെ ഞങ്ങളുടെ പ്ലസ് ടു കഴിഞ്ഞതും ശിവ എം.ബി.ബി.എസ് പഠനത്തിനായി അമേരിക്കയിലേക്ക് തിരിച്ച് പോയി.
 
 
ഞാൻ അവിടെ അവൻ്റെ മമ്മിയുടേയും പപ്പയുടേയും ഒപ്പം നിന്ന് ഡിഗ്രിയും, എം ബി.എ യും കംപ്ലീറ്റ് ചെയ്തു.
 
 
അമേരിക്കയിൽ വച്ചാണ് ശിവയും സത്യയും കണ്ടുമുട്ടുന്നതും പ്രണയത്തിൽ ആവുന്നതും .പഠിത്തം കഴിഞ്ഞ് അവർ ബാഗ്ലൂരിലെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യ്തു.
 
 
ശിവ കാർഡിയോളജി ഡിപ്പാർട്ട്മെൻ്റിലും, സത്യ  സൈക്കാട്രിസ്റ്റിലും. സത്യക്ക് സ്വന്തം എന്ന് പറയാൻ രാമച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
 
 
രാമച്ചൻ്റെയും സത്യയുടെ അമ്മയുടെയും പ്രണയ വിവാഹം ആയിരുന്നു. അതും ആൻ്റി ക്രിസ്ത്യൻ ആയിരുന്നു. അതു കൊണ്ട് അവരുടെ വിവാഹത്തോടെ കുടുബക്കാർ അവരെ ഉപേക്ഷിച്ചു
 
 
സത്യയുടെ ജനനത്തോടെ ആൻ്റി മരിച്ചു. അതോടെ രാമച്ഛൻ സത്യയെ ഒറ്റക്ക് വളർത്തി പഠിപ്പിച്ചു. അച്ഛൻ മകൾ ബന്ധത്തെക്കാൾ അവർ നല്ല സുഹ്യത്തുക്കളെ പോലെ ആയിരുന്നു.
 
 
അതു കൊണ്ട് തന്നെ ശിവയുടെ കാര്യം സത്യ ആദ്യം പറഞ്ഞത് രാമച്ഛനോടായിരുന്നു.രാമച്ഛന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അതോടെ വിവാഹ കാര്യം ശിവയുടെ പപ്പയേയും, മമ്മയേയും കണ്ട് സംസാരിക്കാനായി രാമച്ചൻ ബാഗ്ലൂരിൽ എത്തി.
 
 
ആ സമയം ഹോസ്പിറ്റലിൻ്റ നേത്യത്ത്വത്തിലുള്ള ഒരു ക്യാമ്പുമായി ബന്ധപ്പെട്ട് ശിവ ആസാമിൽ പോയിരിക്കുകയായിരുന്നു.
 
 
രാമച്ഛനും സത്യയും വന്നപ്പോൾ പപ്പയുടേയും മമ്മയുടേയും ഒപ്പം ഞാനും ഉണ്ടായിരുന്നു. ആ നശിച്ച ദിവസം ആയിരുന്നു ശിവയുടെ ജീവിതം ഇങ്ങനെയാക്കിയത്.
 
 
ഞങ്ങൾ എല്ലാവരും കരുതിയത് സത്യയും ശിവയും തമ്മിലുള്ള റിലേഷൻ മമ്മയും പപ്പയും സമ്മതിക്കും എന്നാണ്. പക്ഷേ ഞങ്ങളുടെ പ്രതീക്ഷയെല്ലാം തെറ്റിച്ചു കൊണ്ട് അവർ പണത്തിൻ്റെയും, സോഷ്യൽ സ്റ്റാറ്റസിൻ്റെയും പേരിൽ സത്യയേയും, രാമച്ഛനേയും അപമാനിച്ചു വിട്ടു.
 
 
അന്ന് നിറ കണ്ണുകളോടെ ആ വീട്ടിൽ നിന്നും ഇറങ്ങി പോയ സത്യയുടെ മുഖം ഇപ്പോഴും എൻ്റെ മനസിൽ ഉണ്ട്.
 
 
പിറ്റേ ദിവസത്തെ നേരം പുലർന്നത് സത്യയുടെ മിസ്സിങ്ങ്  ന്യൂസ് കേട്ടാണ്. രാത്രി തിരിച്ചു പോകുന്നതിനിടയിൽ അവർ സഞ്ചരിച്ച കാർ ബ്രേക്ക് ഡൗൺ ആയി.
 
 
പിന്നീട് അവരെ കുറിച്ച് കേട്ട വാർത്ത ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. അതും അവിടെ നിന്നും കിട്ടിയ സി.സി.ടി.വി ഫൂട്ടേജിൽ നിന്നും
 
 
രാമച്ഛനെ തലക്കടിച്ചു വീഴ്ത്തി മൂന്ന് പേർ ചേർന്ന് സത്യയെ ക്രൂരമായി റേപ്പ് ചെയ്തു. പക്ഷേ ആ മൂന്നു പേരുടെ മുഖം വ്യക്തമല്ല. മുഴുവൻ ഫൂട്ടേജും സി.സി.ടി.വി.യിൽ നിന്നും കിട്ടിയതും ഇല്ല.
 
 
പിറ്റേ ദിവസം കാര്യങ്ങൾ എല്ലാം അറിഞ്ഞ് ഞാനും ശിവയും ഹോസ്പിറ്റലിൽ എത്തുമ്പോൾ രാമച്ചൻ കോമയിൽ ആയിരുന്നു. അല്ലെങ്കിലും സ്വന്തം മകളെ പിച്ചി ചീന്തുന്നത് നേരിൽ കാണുന്ന എത് അച്ഛനാണ് സഹിക്കുക
 
 
സത്യ മിസിങ്ങ് ആവുന്നതിനു മുൻപ് അവസാനത്തെ കോൾ ശിവക്കായിരുന്നു പോയത്. അതിനു ശേഷം പിന്നെ എന്താണ് സംഭവിച്ചത് എന്ന് ആർക്കും അറിയില്ല .
 
 
സത്യയുടേ മരണശേഷം ഞാനും ശിവയും പിന്നെ അവിടെ നിന്നില്ല .രാമച്ഛനേയും കൊണ്ട് ഞങ്ങൾ നാട്ടിലേക്ക് വന്നു. അതോടെ ശിവ മെഡിക്കൽ ഫീൽഡ് ഉപേക്ഷിച്ചു. പിന്നീട് ശിവ ഒരിക്കലും അവൻ്റെ പപ്പയേയും മമ്മയേയോ കാണുകയോ സംസാരിക്കുകയോ ചെയ്യ്തിട്ടില്ല.
 
 
സത്യയുടെ വേർപാട് അവന് ഒട്ടും താങ്ങാൻ കഴിഞ്ഞിരുന്നില്ല. അതികം വൈകാതെ അവൻ ആൻക്കഹോൾ ആൻ്റ് ഡ്രഗ്സ് അഡിറ്റായി.
 
 
മരണത്തെ മുൻപിൽ കണ്ട് തിരിച്ച് വന്നതാണ് അവൻ. അതിനു ശേഷം ഞങ്ങൾ അവനെ ഡീ അഡിഷൻ സെൻ്ററിലാക്കി. കുറേ കാലത്തെ കൗൺസിലിങ്ങിനും, ട്രീറ്റ്മെൻ്റിനും ശേഷം ആണ് ഞങ്ങൾക്ക് ശിവയെ തിരിച്ച് കിട്ടിയത്.
 
 
പക്ഷേ പിന്നീട് അവനിൽ ഒരിക്കലും ആ പഴയ ശിവയെ കാണാൻ കഴിഞ്ഞിട്ടില്ലാ. എല്ലാത്തിനോടും വെറുപ്പും ദേഷ്യവും മാത്രമാണ് '
 
 
ഇനി നിനക്ക് മാത്രമാണ് പാറു അവനെ ഞങ്ങളുടെ പഴയ ശിവയാക്കി മാറ്റാൻ കഴിയൂ."
 
 
ദേവ പറയുന്നതെല്ലാം കേട്ട് പ്രതികരിക്കാൻ പോലും കഴിയാതെ ഇരിക്കാനെ പാർവണക്ക് കഴിഞ്ഞിരുന്നുള്ളൂ
 
 
__________________________________________
 
 
"ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മറ്റാരും സ്വന്തമാക്കുന്നതിന് മുൻപേ ഓടി എന്റെ അരികിൽ എത്തിക്കണേ ശിവ. അടുത്ത ജന്മത്തിൽ എങ്കിലും വിധി മരണത്തിൻ്റെ രൂപത്തിൽ നമ്മെ പിരിക്കാതിരിക്കട്ടെ.ഞാൻ പോവുകയാ ശിവാ"അവസാന ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി. 
 
 
സത്യ അവസാനമായി ഫോണിൽ പറഞ്ഞ വാക്കുകൾ ശിവയുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു .അവൻ ഇരു കൈ കൊണ്ടും ചെവി പൊത്തി പിടിച്ച് ബെഡിലേക്ക് കടന്നു.
 
 
രാത്രി നിർത്താതെയുള്ള കോണിങ്ങ് ബെല്ലിൻ്റെ ശബ്ദം കേട്ട് ശിവ ഉറക്കത്തിൽ നിന്നും ഉണർന്നത്. റൂമിൽ നിന്നും എഴുന്നേറ്റ് വന്ന് അവൻ ഡോർ തുറന്നു.
 
 
"നീയെന്താ ഇവിടെ. അതും ഈ രാത്രിയിൽ" തൻ്റെ മുൻപിൽ ബാഗും ആയി നിൽക്കുന്ന പാർവണയെ നോക്കി ശിവ ചോദിച്ചു.
 
 
" അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ. ഇവിടെ ഞാൻ ആകെ തണുത്ത് വിറച്ച് നിൽക്കാ. അപ്പോ അകത്തേക്ക് കയറാൻ പറയാതെ കിന്നാരം ചോദിച്ച് നിൽക്കാ" മുന്നിലുള്ള ശിവയെ തട്ടി മാറ്റി കൊണ്ട് പാർവണ അകത്ത് കയറി.
 
 
രാവിലെ ഉണ്ടായിരുന്ന ഭാവം അല്ലാ പാർവണക്ക് ഇപ്പോൾ. അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ വന്ന പോലെ ശിവക്ക് തോന്നി.
 
 
" അതേയ് അകത്തേക്ക് വരുമ്പോൾ എൻ്റെ ആ ബാഗ് കൂടെ എടുത്തേക്ക് ശിവാ '' പാർവണ അകത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞു.
 
 
ശിവ ഒന്നും മനസിലാവാതെ അവൾക്ക് പിന്നാലെ ബാഗുമായി അകത്തേക്ക് വന്നു.
 
 
" ഇനി പറ. നീ എന്തിനാ ഇവിടേക്ക് വന്നത് " ശിവ ഗൗരവത്തോടെ ചോദിച്ചു.
 
 
"ഇതെന്ത് ചോദ്യമാ ശിവാ . ഞാൻ എൻ്റെ ഭർത്താവിൻ്റെ കൂടെയല്ലേ താമസിക്കേണ്ടത്. നീ ഇവിടെ നിൽക്കുമ്പോൾ ഞാൻ അവിടേ നിന്നാൽ എങ്ങനെയാ ശരിയാവുക "
 
 
 
(തുടരും)
 
 
🖤പ്രണയിനി🖤

പാർവതി ശിവദേവം - 57

പാർവതി ശിവദേവം - 57

4.7
5448

Part -57 " അങ്ങോട്ട് മാറി നിൽക്ക് മനുഷ്യാ. ഇവിടെ ഞാൻ ആകെ തണുത്ത് വിറച്ച് നിൽക്കാ. അപ്പോ അകത്തേക്ക് കയറാൻ പറയാതെ കിന്നാരം ചോദിച്ച് നിൽക്കാ" മുന്നിലുള്ള ശിവയെ തട്ടി മാറ്റി കൊണ്ട് പാർവണ അകത്ത് കയറി. രാവിലെ ഉണ്ടായിരുന്ന ഭാവം അല്ലാ പാർവണക്ക് ഇപ്പോൾ. അവൾക്ക് എന്തൊക്കെയോ മാറ്റങ്ങൾ വന്ന പോലെ ശിവക്ക് തോന്നി. " അതേയ് അകത്തേക്ക് വരുമ്പോൾ എൻ്റെ ആ ബാഗ് കൂടെ എടുത്തേക്ക് ശിവാ '' പാർവണ അകത്തേക്ക് പോകുന്നതിനിടയിൽ പറഞ്ഞു. ശിവ ഒന്നും മനസിലാവാതെ അവൾക്ക് പിന്നാലെ ബാഗുമായി അകത്തേക്ക് വന്നു. " ഇനി പറ. നീ എന്തിനാ ഇവിടേക്ക് വന്നത് " ശിവ ഗൗരവത്തോടെ ചോദിച്ചു. "ഇതെന