നിങ്ങൾ വരുമെന്ന് സാർ വിളിച്ചു പറഞ്ഞിരുന്നു...... അത്കൊണ്ട് ഞാൻ രാവിലെ വന്ന് എല്ലാം വൃത്തിയാക്കിയിട്ടുണ്ട്....പിന്നെ അത്യാവശ്യം വേണ്ടുന്ന സാധനങ്ങൾ എല്ലാം അടുക്കളയിൽ ഞാൻ വാങ്ങി വച്ചിട്ടുണ്ട്.... എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിച്ചാൽ മതി....
ശരി ചേട്ടാ.......
ഇനി ഇവളെ അകത്തു കൊണ്ട് കിടത്തണമല്ലോ......
ഓ... കാണുന്ന പോലെ അല്ല കുട്ടി പിശാശിന് ഭയങ്കര കനമാണ്........
അനന്തൻ അവളെ ആദ്യം കണ്ട മുറിയിൽ കൊണ്ട് ചെന്ന് കിടത്തി.....
ഇനി ഇതിനെ എത്രകാലം സഹിക്കേണ്ടി വരുവോ.......
അയാളെ വിളിച്ചു ബാക്കി കാശ് അക്കൗണ്ടിൽ ഇടാൻ പറയണം.........
അപ്പോഴേക്കും കട്ടിലിൽ കിടക്കുന്ന പെണ്ണ് ചിണുങ്ങി തുടങ്ങിയിരുന്നു........
🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵
ഇന്ദ്ര... നീ അറിഞ്ഞില്ലേ കാര്യങ്ങൾ.....
ആ ഭദ്രൻ നാട്ടിൽ ഇല്ലായെന്ന കേട്ട് കേൾവി.....
അതിനിപ്പോൾ ഞാൻ എന്ത് വേണം എന്ന അച്ഛൻ പറഞ്ഞു വരുന്നത്......
ഇന്ദ്ര.... നീ ഒന്ന് ആലോചിച്ച് നോക്ക്.....
മാണിക്യമംഗലത്കാർക്ക് എതിരെ എന്തെങ്കിലും ചെയ്യാൻ പറ്റിയ അവസരമാണിത്....
അതിന് എനിക്ക് ഭദ്രനെ പേടിയൊന്നും ഇല്ല....
ഇന്ദ്ര..... ബുദ്ധി പ്രയോഗിക്കേണ്ടിടത്തു അത് തന്നെ പ്രയോഗിക്കണം...... അല്ലാതെ അവിടെ ശക്തി കൊണ്ട് കാര്യമില്ല..... ഈ അവസരം പ്രയോജനപ്പെടുത്തണം.......
ഉം.... ഞാൻ ഒന്ന് ആലോചിക്കട്ടെ.....
ഹലോ.... സൂര്യേട്ടാ....
ഗൗരി......
ഏട്ടാ... ഇന്നലെ അനന്ദേട്ടനും ഇന്ദ്രേട്ടനും തമ്മിൽ അടി ഉണ്ടായല്ലേ...... ഞാൻ പറഞ്ഞിരുന്നതല്ലേ.....ഇന്ദ്രേട്ടനും ആയി പ്രശ്നത്തിനൊന്നും പോകരുതെന്ന്....
ഗൗരി നിനക്കറിയാമല്ലോ....അനന്തൻ ഒരിക്കലും മനപ്പൂർവ്വം ഇന്ദ്രനോട് വഴക്കിനു പോകില്ല..... അത് എന്നെയും നിന്നെയും ഓർത്തിട്ടാണ്.... എല്ലാ തവണത്തേയും പോലെ ഇത്തവണയും ഇന്ദ്രൻ അങ്ങോട്ട് ചെന്ന് വഴക്ക് ഉണ്ടാക്കിയതാണ്.......
എനിക്കറിയാം സൂര്യേട്ടാ... ഞാൻ എന്റെ സങ്കടം കൊണ്ട് പറഞ്ഞതാണ്.... പിന്നെ അനന്ദേട്ടൻ ഇവിടെ ഇല്ല എന്ന് പറഞ്ഞു കേള്ക്കുന്നു അത് ശരിയാണോ....
ഉം....
എങ്കിൽ ഒന്ന് സൂക്ഷിക്കണം... അനന്തേട്ടൻ ഇല്ലാത്ത സമയം നോക്കി, വല്യച്ഛനും ഇന്ദ്രേട്ടനും എന്തെങ്കിലും ചതി ഒരുക്കാൻ വഴിയുണ്ട്....
നീ പേടിക്കാതിരിക്കു ഗൗരി.... അങ്ങനെ ഒന്നും ഉണ്ടാകില്ല...
ഉം......
🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵🔸🔵
ഹലോ.....
നിങ്ങൾ പറഞ്ഞത് പോലെ ആ പെണ്ണിനെ ഞാൻ പൊക്കിയിട്ടുണ്ട്....... ബാക്കി തുക എന്റെ അക്കൗണ്ടിൽ എത്രയും വേഗം എത്തണം.....
പിന്നെ ഒത്തിരി ദിവസം ഇവളെ താമസിപ്പിക്കാൻ എനിക്ക് പറ്റില്ല... എത്രയും വേഗം ഇവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണം.......
ഭദ്രാ..... അത്... ചെറിയ ഒരു പ്രശ്നമുണ്ട്... എന്റെ ഒരു സൈറ്റിൽ ചെറിയ ഒരു പ്രോബ്ലം... രണ്ടാഴ്ചത്തേയ്ക്ക് എനിക്ക് നാട്ടിൽ നിന്ന് ഒന്ന് മാറി നിൽക്കേണ്ടി വരും.. അത് കൊണ്ട് തൽക്കാലം നീ അവളെ ആരും അറിയാതെ അവിടെ നിർത്തണം......അവള് മിസ്സായത് എന്തായാലും ഇതുവരെ അവളുടെ വീട്ടുകാർ പോലീസിൽ അറിയിച്ചിട്ടില്ല...... ഞാൻ വരുന്നത് വരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.....
രണ്ടാഴ്ചയോ... അതൊന്നും പറ്റില്ല.....
ഭദ്രാ... ഞാൻ പറയുന്നതിന്റെ സീരിയസ്നെസ്സ് മനസിലാക്കണം..... പണം എനിക്കൊരു പ്രശ്നമല്ല...
ശരി... രണ്ടാഴ്ച അതിൽ അപ്പുറം ഒരു വിട്ടു വീഴ്ച പ്രതീക്ഷിക്കരുത്.....
സമ്മതം.....
ആ പെണ്ണ് ഇത് വരെ എഴുന്നേറ്റില്ല.... മയക്കം തെളിയേണ്ട സമയം ആയല്ലോ......
അനന്തൻ മുറിയിലേയ്ക്ക് ചെല്ലുമ്പോൾ അവൾ മയക്കം വിട്ട് ഉണർന്നിരുന്നു.....
ആ ഉണർന്നോ.....
അപ്പോഴേക്കും അവൾ ബെഡിൽ എഴുന്നേറ്റിരിന്നിരുന്നു........
അനന്തനെ കണ്ട് നെറ്റി ചുളിച്ചു അവനെ ഒന്ന് നോക്കി.......
നീ ഏതാ.......
ഇത് ആമീടെ വീടല്ലല്ലോ...... ഇത് പിന്നെ എവിടെയാ....... ആമിയ്ക്ക് ആമീടെ അച്ഛന്റെ അടുത്ത് പോണം....... നീ ആണോ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്........
അനന്തൻ അവള് പറയുന്നതൊന്നും മനസ്സിലാകാതെ അവളെ തന്നെ മിഴിച്ചു നോക്കി......
ഇവള് ഇത് എന്തൊക്കെയാ ഈ പറയുന്നേ... ഏത് ആമി......
എടി... നിന്നെ ഞാനാണ് ഇവിടെക്കു കൊണ്ട് വന്നത്... ഇനി കുറച്ച് ദിവസം നീ ഇവിടെ നിന്നാൽ മതി...... മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി ഞാൻ പറയുന്നതനുസരിച്ചു നിന്നോളണം.... വെറുതെ എന്റെ കൈയ്ക്കൂ പണി ഉണ്ടാക്കരുത്.......
പറ്റില്ല.... പറ്റില്ല..... ആമിയ്ക്ക് ഇപ്പോ അച്ഛന്റെ അടുത്ത് പോണം...നീ കൊണ്ട് വിടണം....
എടി......
പെട്ടന്നാണ് അനന്തൻ ഒട്ടും മേശയിൽ ഉണ്ടായിരുന്ന പേപ്പർ വെയിറ്റ് എടുത്ത് അവൾ അനന്തനെ എറിഞ്ഞത്.....
ആമിയെ എടിന്നു വിളിക്കണ്ട........
എടി....നീ എന്തിനാ എന്നെ എറിഞ്ഞത്....
അങ്ങനെ വിളിച്ചാൽ ഇനിയും എറിയും....
ച്ചേ..... അനന്തൻ പിന്നെ വിളിച്ചില്ലല്ലോ..... ഇത്ര സമയം ആയിട്ടും അവിടെ എത്തിരിക്കുവോ..... ശോ... ഒരു സമാധാനവും ഇല്ലല്ലോ.... ഇനി ഇതിന്റെ പിന്നാലെ എന്തൊക്കെ ആണാവോ വരുന്നത്.....
എന്തെ... ഇന്ന് സൂര്യനാരായണൻ ഊര് ചുറ്റാൻ പോകാതെ വീട്ടിൽ തന്നെ ഇരുന്നേക്കാം എന്ന് കരുതിയത്.....
ഓ..... അത് ഞാൻ മറന്നു... കൂട്ടുകാരൻ ഏതോ പെണ്ണിനേയും കൊണ്ട് നാട് വിട്ടേക്കുവല്ലേ....
സൂര്യ.... ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.... അല്ലെങ്കിലേ നീ അവന്റെ കൂടെ നടക്കുന്നത്, തറവാടിന് നാണക്കേട... ഇനി ഇതിലും നിന്റെ പേര് പറഞ്ഞു കേട്ടാൽ അത് ഞാൻ ക്ഷമിക്കില്ല....
അച്ഛാ...... അച്ഛനെ പോലെ എല്ലാം മറക്കാൻ സൂര്യന് കഴിയില്ല.... അച്ഛൻ പറഞ്ഞ ഈ തറവാടിന്റെ അന്തസ്സും അഭിമാനവും, പിന്നെ ഈ സൂര്യനാരായണനും ഒക്കെ ഇന്ന് ഇങ്ങനെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരു കാരണമേ ഉള്ളു.... അനന്തഭദ്രൻ..... അല്ലെങ്കിൽ ഒന്ന് രണ്ട് വർഷം മുന്നേ അതെല്ലാം അവസാനിക്കുമായിരുന്നു.... ആ രാത്രി ആരൊക്കെ മറന്നാലും സൂര്യന് മറക്കാൻ കഴിയില്ല...........
ഹലോ..... സൂര്യ......
നീ ഇത്ര സമയം എവിടരുന്നെടാ പുല്ലേ..... മനുഷ്യൻ എന്ത് മാത്രം ടെൻഷൻ അടിച്ചാണ് ഇവിടെ ഇരിക്കുന്നത് എന്ന് നിനക്കറിയാമോ........ നീ ഇത് വരെ പാലക്കാട് എത്തിയില്ലേ....
അതൊക്കെ എത്തി.....
പിന്നെന്താടാ വിളിക്കാത്തെ....
സൂര്യ....
എന്തടാ.....
ആ പെണ്ണിന് വട്ടാടാ......
ഏഹ്ഹ്.........
തുടരും........
അപ്പോൾ ലൈക്കും കമന്റും മറക്കല്ലേ ❤️