സന്ധ്യയായപ്പോൾ ചന്ദ്രഗിരി തറവാടിനും മുന്നിൽ രണ്ടു കാറുകൾ വന്നു നിന്നും....
ആദ്യത്തെ കാറിൽ നിന്നും വാസുദേവദത്തന്റെ അനിയൻ ആയ ചന്ദ്രദേവ ദത്തനും അദ്ദേഹത്തിന്റെ ഭാര്യ യമുനയും.... മക്കളായ മഹിയും നിളയും ഇറങ്ങി .....
രണ്ടാമത്തെ കാറിൽ നിന്നു അവരുടെ ഇളയ സഹോദരിയായ അളകനന്ദയും ഭർത്താവ് ഇന്ദ്രസേ നനും..... മക്കളായ
ദേവനും അച്ചുവും ഇറങ്ങി...........
കാറിന്റെ ശബ്ദം കേട്ടു അകത്തു നിന്നും തമ്പുരാനും സാവിത്രി അമ്മയും .... അഗ്നിയും ദത്തനും എല്ലാം പൂമുഖത്തേക്ക് എത്തി.........
സാവിത്രി അമ്മയെ കണ്ട ഉടൻ തന്നെ നിളയും അച്ചുവും ഓടിച്ചെന്നു കെട്ടിപിടിച്ചു........
മഹിയും ദേവനും ഓടി വന്നു അഗ്നിയെയും ദത്തനെയും പുണർന്നു.........
വാസുദേവൻ : എന്താ ചന്ദ്രാ നിങ്ങൾ ഇത്രയും താമസിച്ചേ...... ഞങ്ങൾ എല്ലാവരും പ്രതീഷിച്ചേ നിങ്ങൾ ഉച്ചയോടു കൂടി എത്തുമെന്നാ.......
ചന്ദ്രൻ : അതു.... ഏട്ടാ വരുന്ന വഴി ഞങ്ങൾ നന്ദയുടെ അടുത്ത് കൂടി ഒന്നും കയറി.... കുറെ കാലമായില്ലേ അവിടേക്ക് ഒക്കെ ചെന്നിട്ടു..... പിന്നെ അവരെയും കൂട്ടി ഇവിടേക്ക് വരാമെന്ന് കരുതി.........
നന്ദ : ഇത്ര കാലം കൂടി ചന്ദ്രട്ടനും യമുന ഏട്ടത്തിയും കുട്ടികളും ഒക്കെ അവിടേക്കു വന്നേ...... എല്ലാവർക്കും തിരക്കല്ലായിരുന്നോ......
വാസുദേവൻ : അവർ തറവാട്ടിലേക്കും വന്നിട്ടു തന്നെ എത്ര കാലമായി..... ആ തിരക്കൊക്കെ ആയാൽ എല്ലാവരും അങ്ങനെ ഒക്കെയാ......
സാവിത്രി അമ്മ : ഇതു എന്താ യമുനേ.... നിളയുടെ മുടി ഒക്കെ ആകെ പോയല്ലോ..... ഇവിടെ നിന്നും പോയപ്പോൾ എങ്ങനെ ഇരുന്ന കുട്ടികൾ ആണു... ഇപ്പോൾ കണ്ടില്ലേ കോലം....
മഹി : എന്റെ വല്യമ്മേ .... അതൊക്കെ നമ്മുക്ക് ശരിയാക്കി എടുക്കാമെന്നെ.... ഇനി ഇപ്പോൾ ഞങ്ങൾ എല്ലാവരും ഇവിടെ തന്നെ ഉണ്ടല്ലോ.......
യമുന : ഇവിടെത്തെ പോലെ അല്ലല്ലോ ഏട്ടത്തി അവിടെ ഒക്കെ..... അതാ...
ചന്ദ്രൻ : എന്താണ് ദത്താ... സുഖമല്ലേ... നിന്റെ ബിസിനസ് ഒക്കെ എങ്ങനെ പോകുന്നു..... നിങ്ങൾ രണ്ടു ആളും ഇങ്ങോട്ടു പോന്ന സ്ഥിതിക്കു അവിടെ ആരാ ഉള്ളത്.....
ദത്തൻ : അവിടെ ഇപ്പോൾ അമ്മാവനു ഉണ്ട്... ചെറിയഛാ....
സാവിത്രി : മതി... മതി... എല്ലാവരും വിശേഷങ്ങൾ ഒക്കെ തിരക്കിയെ.... എല്ലാവരും അകത്തേക്ക് വരിക..... ആദ്യം എല്ലാവരും പോയി കുളിച്ചു വരുക.... യാത്ര ഒക്കെ കഴിഞ്ഞു വന്നത് അല്ലേ.....
ദേവൻ : ആ ... അമ്മായി കുളിച്ചൊക്കെ വരുമ്പോളേക്കും കാര്യമായി എന്തെകിലും കരുതി വെച്ചോ.... നല്ല വിശപ്പ്......
അച്ചു : ഓ.... ഈ ദേവേട്ടനും എപ്പോഴും ഇതേ പറയാൻ ഉള്ളു.....
ഇന്ദ്രൻ : അച്ചു........
അച്ചു : ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതല്ലേ അച്ഛാ....
അഗ്നി : എല്ലാവരും അകത്തേക്ക് വാ... ബാക്കി തമാശ ഒക്കെ ഇനി അകത്തേക്ക് ചെന്നിട്ടു പറയാം....
എല്ലാവരും അകത്തേക്ക് കടന്നു...
സാവിത്രി അമ്മ : അഗ്നി... ദത്താ... കുട്ടികൾക്ക് എല്ലാവർക്കും ഉള്ള മുറി കാണിച്ചു കൊടുത്തെ....
മഹിയും ദേവനും ആ സമയം കൊണ്ടു പോയി എല്ലാവരുടെയും ബാഗുകൾ എടുത്തു കൊണ്ട് വന്നു.....
അവർ എല്ലാവരും ഗോവിണി പടികൾ കയറി മുകളിലേക്കും പോയി.....
മുതിർന്നവർക്കു താഴെ തന്നെ ആയിരുന്നു മുറികൾ ഒരുക്കിയിരുന്നത്.....
മുകളിൽ എത്തിയതപ്പോൾ മഹിക്കും ദേവനും ഉള്ള മുറികൾ അഗ്നിയുടെയും ദത്തന്റെയും അടുത്തായി നൽകി.......
അച്ചുവും നിളയും അതിനു തൊട്ട് അടുത്തുള്ള ഒരു മുറി തന്നെ തിരെഞ്ഞെടുത്തു... അവർക്കു ഇരുവർക്കു ഒരു മുറി തന്നെ മതി എന്നു പറഞ്ഞു.....
മുറിയിൽ കയറി ബാഗുകൾ എല്ലാം ഒതുക്കി വെച്ച ശേഷം മഹിയും ദേവനും ... അഗ്നിയുടെയും ദത്തന്റെയും അരുകിലേക്ക് വന്നു......
മഹി : അഗ്നി... നമ്മുക്ക് എല്ലാവർക്കും കുളത്തിൽ പോയി ഒന്നും മുങ്ങി കുളിച്ചാലോ.....
ദേവൻ : ഈ സമയത്തോ...
മഹി : ഈ സമയത്തിനും എന്താ കുഴപ്പം.......
ദേവൻ : വലിയഛൻ വല്ലതും പറയുമോ....
അഗ്നി : അച്ഛൻ ഒന്നും പറയില്ല ... നിങ്ങൾ വാ....
ദേവൻ : ദത്താ .. നീ വരുന്നില്ലേ....
ദത്തൻ : ആ ... വരുന്നടാ...
അവർ നാലും പേരും കൂടി കുളപടവ് ലക്ഷ്യമാക്കി നടന്നു.......
മഹിയും ദേവനും കുളിത്തിലേക്കും ചാടി..... അഗ്നിയും ദത്തനും പടവിൽ തന്നെ ഇരുന്നു....
മഹി : എടാ നിങ്ങൾ എന്താ അവിടെ തന്നെ ഇരിക്കുന്നെ.... ഇങ്ങോട്ടു ഇറങ്ങുന്നേ...
ദത്തൻ : എടാ ഞങ്ങൾ കുളിച്ചതാ... നിങ്ങൾ വേഗം കേറി വരാൻ നോക്കിയേ....
ദേവൻ : ധൃതി വെയ്ക്കാതെ ദത്താ...... എത്ര നാളുകൾക്കു ശേഷം ആണ് ഇവിടെ ഇങ്ങനെ.....എനിക്ക് നമ്മുടെ കുട്ടിക്കാലം ഓർമ്മ വരുന്നു.......
മഹി : അതെ....... ഇവിടെ നിന്നും പോയാൽ ഞങ്ങൾക്ക് ഇതൊക്കെ അല്ലേ ഓർത്തു വെയ്ക്കാൻ ഉള്ളു....
അഗ്നി : മതി.... മതി..... അമ്മ ഇപ്പോൾ തന്നെ വിളി തുടങ്ങും....
മഹി : അങ്ങനെ ഞങ്ങളെ വെള്ളത്തിൽ ഇറക്കിയിട്ട് നിങ്ങൾ രണ്ടും അവിടെ ഇരിക്കണ്ടാ..... എടാ ദേവാ രണ്ടിനെയും പിടിച്ചു ഇറക്കടാ....
ദത്തൻ : ഇതേ ദേവാ വേണ്ടാ....
പക്ഷേ ദേവനും മഹിയും അതൊന്നും കേട്ടില്ല.... അവർ അഗ്നിയെയും ദത്തനെയും പിടിച്ചു കുളത്തിലേക്ക് ഇട്ടു........
അങ്ങനെ നാലും പേരും കുളി ഒക്കെ കഴിഞ്ഞു കേറി വന്നു........
ആ സമയം കൊണ്ടു തന്നെ ബാക്കി എല്ലാവരും ഊണ് കഴിക്കാൻ ആയി വന്നിരുന്നു.....
എല്ലാവരും സന്തോഷത്തോട് കൂടി ആഹാരം കഴിച്ചു....... ഒരുപാട് നാളുകൾക്ക് ശേഷം എല്ലാവരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കുന്നതിന്റ സന്തോഷം അവിടെ നിറഞ്ഞു നിന്നും.........
ആഹാരo ഒക്കെ കഴിച്ചു കഴിഞ്ഞു എല്ലാവരും നടുമുറ്റത്തു ഒത്തു കൂടി.....
എല്ലാവരും വരാന്തയിൽ ഇരുന്നു....
പരസ്പരം ഓരോ വിശേഷങ്ങൾ പങ്കു വെയ്ക്കുവാൻ തുടങ്ങി......
അതിനിടയിൽ ദത്തൻ എന്തോ കണക്കുകൾ നോക്കാൻ ഉണ്ടെന്നു പറഞ്ഞു അവന്റെ മുറിയിലേക്ക് പോയി.................
നിള : ഹാ... എന്താ വാസന.....
അച്ചു : അതു ഈ മുല്ല പൂത്തു നിൽക്കുന്നതിന്റെയാ ചേച്ചി......
നടുമുറ്റത്തു ഒരു കോണിൽ ആയി നിൽക്കുന്ന മുല്ല വള്ളി നിറയെ പാതിരാവിൽ പൂത്തു നിൽക്കു കാഴ്ച്ച മനോഹരമാണു...... കൂടെ അതിന്റെ സുഗന്ധവും...... വല്ലാത്ത ഒരു അനുഭൂതി ആണു അതു.......
മഹി : സാധാരണ എല്ലാവരും പറയാറുള്ളതു മുറ്റത്തെ മുല്ലയ്ക്ക് മണമില്ലന്നാ..... പക്ഷേ ഇവിടെ നല്ല മണമാണല്ലോ.....
ദേവൻ : മുല്ല പൂ ത്തതിന്റെ മണം മാത്രമല്ല.... വേറെന്തോ സുഗന്ധം കൂടി ഉണ്ട് ഇവിടെ ഉണ്ട്.....
സാവിത്രി : മോനെ ദേവാ ... അതു കാവിലെ പാല പൂത്തതാ.....
നിള : പാല പൂത്തതു ആണോ.... വല്ല്യമ്മാ... നമ്മുക്ക് ഇപ്പോൾ അവിടെ വരെ പോകാം.... ഞാൻ ഇതുവരെ അതൊന്നും കണ്ടിട്ടില്ല.......
സാവിത്രി : അതു മോളെ... ഈ സമയം ഒന്നും ആരും അവിടേക്ക് പോകില്ല...... അവിടുത്തെ പോലെ ഒന്നും ഇവിടെ...... കാവിലേക്ക് വിളക്ക് വെയ്ക്കാൻ മാത്രമേ പോകാർ ഉള്ളു....
നിള : അതെന്താ വല്യമ്മേ ....... ഈ സമയം അവിടേക്ക് പോയാൽ....
അച്ചു : അയ്യേ.... ഈ നിള ചേച്ചിക്കു ഒന്നും അറിയില്ല....
നിള : എന്തറിയില്ല....
അച്ചു : എന്റെ നിള ചേച്ചി.... പണ്ട് മുത്തശ്ശി പറഞ്ഞു തന്ന കാര്യങ്ങൾ ഒന്നും ഓർമ്മയില്ലേ...........
രാത്രി പാലാപൂക്കുന്ന മണം ആസ്വദിച്ചു നമ്മൾ പെൺകുട്ടികൾ അവിടേക്കു പോയാൽ ഗന്ധർവ്വന്മാർ നമ്മളിൽ കൂടുമെന്നു ....
പിന്നെ അവർ നമ്മളിൽ നിന്നു വിട്ടു പോകില്ലന്നു ഒക്കെ..... ഗന്ധർവ്വന്മാർ പെൺകുട്ടികളെ ആകർഷിക്കാൻ ആണത്രെ പാലപൂവുകൾക്ക് ഇത്രയും സുഗന്ധം നൽകിയതു പോലും.......
ഇതുകേട്ട അഗ്നിയും ദേവനും മഹിയും ചിരിക്കാൻ തുടങ്ങി..... തുടർന്നു എല്ലാവരിലും അതു നിറച്ചു......
അച്ചു : എന്താ...... എന്തിനാ നിങ്ങൾ എല്ലാവരും ചിരിക്കുന്നെ......
നന്ദ : എന്റെ അച്ചു.... ഇതൊക്കെ ആരാ നിന്നോടു പറഞ്ഞെ.....
അച്ചു : വേറെ ആരാ... മുത്തശ്ശി...
യമുനാ : അങ്ങനെ ഒന്നും ഇല്ല എന്റെ കുട്ടിയേ... അതൊക്കെ നിന്നെ പറ്റിക്കാൻ വേണ്ടി മുത്തശ്ശി വെറുതെ പറഞ്ഞതാവും......
അച്ചു : എന്നിട്ടും മുത്തശ്ശി പറഞ്ഞല്ലോ ...... മുത്തശ്ശി ഗന്ധർവ്വനെ ഒക്കെ കണ്ടിട്ടുണ്ടന്നു.....
അതു കൂടി കേട്ടപ്പോൾ എല്ലാവരും പൊട്ടിച്ചി രിച്ചു.....
ദേവൻ : എന്റെ അച്ചു..... മുത്തശ്ശി ജീവിതത്തിൽ കണ്ടിട്ടുള്ള ഒരേ ഒരു ഗന്ധർവ്വനെ ഉള്ളു...
അച്ചു : അതാരാ....
മഹി : എന്റെ പൊട്ടി പെണ്ണേ അതു നമ്മുടെ മുത്തശ്ശൻ വേറെ ആരാ....
അച്ചു : ഹും....
വാസുദേവൻ : ആ മതി ... മതി.... എല്ലാവരും പോയി കിടക്കാൻ നോക്കിയേ.... സമയം ഒരുപാടു ആയി... ബാക്കി ഒക്കെ നാളെ....... എല്ലാവരും പോയെ.......
പറഞ്ഞു കഴിഞ്ഞതു എല്ലാവരും എണീറ്റ് അവരവരുടെ മുറികളിലേക്ക് പോയി.......
ഇന്ദ്രസേനനും ചന്ദ്രനും വാസുദേവനും
അവിടെ തന്നെ ഇരുന്നു.....
ഇന്ദ്രൻ : അല്ല ... ഏട്ടാ കുട്ടികളുടെ കാര്യം എങ്ങനെയാ.......
ചന്ദ്രൻ : എല്ലാവരുടെയും കാര്യത്തിൽ ഒരു തീരുമാനം എടുക്കണം.....
എല്ലാവർക്കും വിവാഹപ്രായം എത്തി....
വാസുദേവൻ : ആ എന്റെ മനസ്സിലും ചില കണക്കു കൂട്ടലുകൾ ഉണ്ട്..... മദ്രാ സയിൽ നിന്നും പ്രതാപ് കൂടി നാളെ എത്തി ചേരട്ടെ.... എല്ലാം തീരുമാനിക്കാം...
ശേഷം മൂ വരും അവരവരുടെ മുറികളിലേക്ക് പോയി......
പിറ്റേന്ന് കാലത്തു തന്നെ സീതയും ചിത്രയും തറവാട്ടിൽ എത്തി......
അവർ ഇരുവരെയും കണ്ടപാടെ നിളയും അച്ചു വന്നു കെട്ടിപിടിച്ചു........
നന്ദയ്ക്കു യമുനയ്ക്കു അവരെ വലിയ കാര്യമാണ്........
യമുന അവർക്കായി കൊൽക്കത്തയിൽ നിന്നും പോരു മ്പോൾ തന്നെ കുറെ സാധാങ്ങൾ വാങ്ങിയിരുന്നു...... അവരെ കണ്ടപാടെ യമുന അവർക്കു അതു നൽകുകയും ചെയ്തു..............
അച്ചു : സീതെച്ചി വാ.... നമ്മുക്ക് പുറത്തേക്കു ഇറങ്ങാം.... വാ....
സീ തയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു അച്ചു പറഞ്ഞു.....
ചിത്ര : അച്ചു.... നിങ്ങൾ രണ്ടുപേരും ചെല്ലു..... ഞങ്ങൾ പിന്നെ വരാം.....
സീതാ : അതെ .. അച്ചു നീയും നിളയും കൂടി പൊയ്ക്കോ... ഞങ്ങൾ കുറച്ചു കഴിഞ്ഞു വരാം....
നിള : അതൊന്നും പറഞ്ഞാൽ പറ്റില്ല.. രണ്ടു പേരും വന്നേ
നന്ദ : സീതെ.... ചിത്ര.... നിങ്ങൾ പൊയ്ക്കൊ.... ഇന്നു ഏട്ടത്തിയെ ഞങ്ങൾ സഹായിച്ചോളാം....
അതു കേൾക്കേണ്ട താമസം.... സീതയെയും ചിത്രയെ യും കൊണ്ടു അവർ അവിടെ നിന്നും കടന്നു പോയി.....ആദ്യം അവർ തൊടിയിലൊക്കെ ചുറ്റി നടന്നു... പിന്നീട് നന്ദിനിയുടെ അടുത്തു വന്നു.........
നിള : ചിത്ര.... നീ നന്ദിനിയെ കറന്നിട്ടു ഉണ്ടോ.....
ചിത്ര : ആ .... ഉണ്ട് നിളേച്ചി ... എന്താ....
നിള : അല്ല ... എനിക്കു നന്ദിനിയെ കറക്കാൻ ഒരു ആഗ്രഹം.... അതാ....
അച്ചു : എന്റെ പൊന്നു നിളേ ച്ചി.... വെറുതെ എന്തിനാ നന്ദിനിയുടെ കൈയ്ക്കു പണി ഉണ്ടാക്കുന്നെ.....
സീതാ : അയ്യോ... അച്ചു കൈക്കു അല്ല... കാലിനും.....😁😁😁
നിള : സീതെ... നീയും ഇവളുടെ കൂടെ കൂടിയോ....😔
അങ്ങനെ അവർ ഓരോന്നു സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണു മുറ്റത്തു നിന്നും ഒരു കാറിന്റെ ശബ്ദം കേട്ടതും...... അവർ എല്ലാവരും അവിടേക്കു നടന്നു.........
കാറിൽ നിന്നും സാവിത്രി അമ്മയുടെ സഹോദരൻ പ്രതാപ് വർമ്മയും ..... അദ്ദേഹത്തിന്റെ ഭാര്യ ഗൗരിയും .... മകൾ രേവതിയും ഇറങ്ങി.........
സീതയും ... ചിത്രയും ... അച്ചുവും... നിളയും അവർക്കരുകിലേക്ക് ചെന്നു...
അപ്പോഴേക്ക് അകത്തു നിന്നും എല്ലാവരും പൂമുഖത്തേക്ക് ഇറങ്ങി വന്നിരുന്നു......... എല്ലാവർക്കും സന്തോഷമായി........ സഹോദരനെ കണ്ട ഉടൻ തന്നെ സാവിത്രി അമ്മ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു........... കുറേനാൾക്കു ശേഷം അവരെ എല്ലാം കണ്ടപ്പോൾ സാവിത്രി അമ്മയുടെ കണ്ണുകൾ അറിയാതെ പെയ്തു.........
ഗൗരി : എന്താ ഏട്ടത്തി ഇതു..... ഞങ്ങൾ എല്ലാം വന്നപ്പോൾ ഏട്ടത്തി കരയു വാണോ......
സാവിത്രി : അതു ഒന്നുമില്ല... ഗൗരി സന്തോഷം കൊണ്ടാണ്......
വാസുദേവൻ : സാവിത്രി... നീ അവരെ അവിടെ തന്നെ നിർത്താതെ .... അകത്തേക്ക് ക്ഷണിച്ചേ.....
സാവിത്രി : അയ്യോ.... എല്ലാവരെയും കണ്ട സന്തോഷത്താൽ ഞാൻ അതു മറന്നു...... വാ.... എല്ലാവരും കേറി വാ....
അവർ എല്ലാവരും അകത്തേക്ക് വന്നു..........
അവർ അകത്തേക്ക് കേറിയപ്പോൾ ആണു..... ഗോവിണി പടികൾ ഇറങ്ങി വരുന്ന ദത്തനെ കണ്ടതു........
രേവതിയുടെ കണ്ണുകൾ ഇമ ചിമ്മാതെ ദത്തനെ തന്നെ നോക്കി നിന്നും.....
അടുത്ത നിന്ന അഗ്നിയുടെ ആക്കിയുള്ള ചുമ കെട്ടാണും അവൾ അവനിൽ നിന്നും മിഴികൾ പറിച്ചത്......
അവൾ നോക്കിയപ്പോൾ മഹിയും ദേവനും അഗ്നിയും അവളെ തന്നെ നോക്കി നിന്നും ചിരിക്കുകയാണ്....
രേവതിയും അവർക്കൊരു ചമ്മിയ ചിരി നൽകി......
തുടരും..........................💜💜💜💜💜