ആദിത്യ
part 8
ബ്ലാക്ക് വാനിൽ നിന്നും ഒരാൾ പുറത്തേക്കിറങ്ങി അവരെ നോക്കി പുച്ഛച്ചിരിയോട് കൂടി മനസ്സിൽ പറഞ്ഞു
'നിങ്ങളെന്നല്ല ആര് വിചാരിച്ചാലും ആ പെൺകുട്ടികളെ നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല, ഇനി എന്റെ വഴിയിൽ തടസ്സമായി വന്നാൽ രണ്ടു പേർക്കും കൂടി ഒരുമിച്ചു കർമ്മം ചെയ്യേണ്ടിവരും'
💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠
അവർ സ്റ്റേഷനിൽ ചെന്ന് ഫയലുകൾ ഒന്നുകൂടി വെരിഫൈ ചെയ്തു. അഭിരാമിയുടെ മരണമറിഞ്ഞപ്പോൾ മുതൽ മീഡിയയും ചാനലും പ്രെസ്‌ട്രേഷൻ തുടങ്ങിയിരുന്നു.
മീഡിയയുടെയും ജനങ്ങളുടെയും ഇടയിൽ പെട്ടുപോയ അവസ്ഥയായിരുന്നു പോലീസുകാർക്ക്.
എന്നാലും മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന പ്രകൃതക്കാരനായ അർജുൻ അതിന് വേണ്ട മറുപടി നൽകി.ആ കുട്ടികളെ കണ്ടെത്താനുള്ള പരക്കം പാച്ചിലിനിടയിൽ വീട്ടിൽ പോലും പോകാതെയായി.
അങ്ങനെ ഒരു ദിവസം,
"sir, ഡി.ജി. പി സാറിനെ കാണാൻ വന്നിട്ടുണ്ട്. മാഡത്തെയും വിളിക്കുന്നു "
അവർ രണ്ടുപേരും ഡിജിപിയെ കാണാൻ ചെന്നു
"സർ, "അർജുൻ മറ്റെന്തെങ്കിലും പറയുന്നതിന് മുൻപ് അയാൾ ചൂടായി
" കാക്കി യൂണിഫോം തന്ന് നിങ്ങളൊക്കെ ഇവിടെ നിർത്തിയിരിക്കുന്നത് നിങ്ങൾക്ക് സുഖമായി കഴിയാൻ വേണ്ടി അല്ല, ജനങ്ങൾ വളരെ രോഷാകുലരായി ആണുള്ളത്. അതിനു മറുപടി കൊടുക്കേണ്ടത് ആ കുട്ടികളെ രക്ഷിച്ച ശേഷമാ.. അല്ലാതെ വാക്കുതർക്കം നടത്തിയല്ല".
"sir, പിന്നെ തോന്നിയതെന്തും വിളിച്ചു പറയാമെന്നാണോ, അതിന് കൂട്ടുനിൽക്കാൻ ആയി കുറേ രാഷ്ട്രീയക്കാരും"
"അവരുടെ കാര്യത്തിൽ പെട്ടന്ന് എന്തെങ്കിലും നടപടിയെടുക്കണം എനിക്ക് മുകളിൽ നിന്ന് വല്ലാത്ത പ്രെഷർ ഉണ്ട്, കേസ് നിങ്ങളെ മാറ്റി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് പറഞ്ഞു "
"sir, ഇത് ഞങ്ങൾ ആ കേസിനു തൊട്ടുപിന്നാലെയുണ്ടെന്ന് മനസ്സിലാക്കി മനപ്പൂർവം ഈ കേസ് വഴിതിരിച്ചുവിടാൻ നോക്കുന്നതാ".ആദിത്യ ദേഷ്യത്തോടെ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു
"സീ,അർജുൻ മേരി മാതാ കോളേജിലെ പിള്ളേർ drugs വാങ്ങുന്നതായും വിൽക്കുന്നതായും പരാതി കിട്ടിയിട്ടുണ്ട് അത് ഒന്ന് കൺഫോം ചെയ്യണം "
"ok, സർ തീർച്ചയായും "
"ഇപ്പോൾ 15ദിവസമായി അവരെ കാണാതായിട്ട്, എത്രയും പെട്ടന്ന് അവരെ കണ്ടുപിടിക്കാൻ ശ്രമിക്കു, അന്വേഷണം കൈ വിട്ടുപോയാൽ പിന്നെ ആ കുട്ടികളുടെ ജീവൻ തിരിച്ചു കിട്ടണമെന്നില്ല , അപ്പോൾ ശരി പിന്നെ കാണാം".
"ഓക്കേ sir താങ്ക്സ് "ഡിജിപി കാറിൽ കയറി പോയി
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
അച്ചുവിനെ രണ്ടുദിവസ്സമായി കാണാത്ത ടെൻഷനിലാണ് രാധ. അവന്റെ അച്ഛൻ നന്ദഗോപാൽ വരുന്ന സന്തോഷത്തിലാണ് അവർ എല്ലാവരും. അർജുൻ ആ കാര്യം അറിഞ്ഞിരുന്നില്ല. രാധ ഫോണെടുത്തു അർജുനെ വിളിച്ചു. രണ്ട് പ്രാവശ്യം റിങ് ചെയ്തപ്പോയെക്കും അവൻ ഫോൺ അറ്റൻഡ് ചെയ്തു.
"എന്താ അമ്മേ "
"രണ്ടു ദിവസമായിട്ടും നിനക്ക് വീട്ടിലേക്കൊന്നു വരാൻ തോന്നിയോ "രാധ പരിഭവം പ്രകടിപ്പിച്ചു.
"അമ്മേ ഞാൻ ദാ ഇറങ്ങി ".അർജുൻ ഫോൺ കട്ട് ചെയ്തു.
"അർജുൻ എന്നെ ഒന്ന് വീട്ടിലേക്ക് വിടുമോ, നാരായണേട്ടൻ ഇവിടെ കാണുന്നില്ല".
"ആ അതിനെന്താ കയറിക്കോളൂ "ആദിത്യ വണ്ടിയിൽ ചെന്നു കയറി.
"ഞാൻ തന്നെ ഏല്പിച്ച ഫയൽ അത് ഒന്ന് വേണം "
"വീട്ടിലുണ്ട്, ഞാൻ എടുത്തുതരാം "
അവർ രണ്ടു പേരും അവളുടെ വീട്ടിനു മുൻപിലെത്തി,ഫയലിന്റെ കാര്യം അർജുൻ മറന്നു പോയി. അവൻ നേരെ വീട്ടിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു.
ആദിത്യ ഫ്രഷായി വന്നപ്പോൾ തായേ നിന്ന് ശബ്ദം കേട്ടു അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി അപ്പോൾ അവർ ഉള്ളിലേക്ക് കയറുന്നതായി കണ്ടു.
ഇതേ സമയം അവളുടെ കയ്യിൽ നിന്ന് ഫയൽ വാങ്ങാൻ മറന്ന കാര്യം അവൻ ഓർത്തത്. അവൻ പെട്ടന്ന് തന്നെ വണ്ടി അവളുടെ വീട്ടിലേക്ക് വിട്ടു. അവൻ അവിടെ എത്തിയപ്പോൾ കത്തിത്തീരാറായ അവളുടെ വീട് കണ്ട് ഒരു നിമിഷം അവൻ പകച്ചു നിന്നു.
(തുടരും)
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
mubishana