Aksharathalukal

നിലാവ് 💗 1

നിലാവ് 💗💗💗
 
✒️കിറുക്കി 🦋
 
"ഓ എന്റെ പൊന്ന് നിലാ.... നീ ആ അലാറം ഒന്ന് ഓഫ്‌ ആക്ക്.... എനിക്ക് അതിന്റെ ശബ്ദം കേട്ടിട്ട് തല പെരുകുന്നു... നീ എങ്ങനെ ആടി പോത്തേ അതിന്റെ കീഴിൽ കിടന്ന് ഇങ്ങനെ ഉറങ്ങുന്നേ..... "രാവിലെ തന്നെ ശ്രുതി തന്റെ സ്ഥിരം പരിപാടി സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്.... എന്താന്നല്ലേ ദേ തൊട്ടപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന അവളുടെ കരളിനെ വിളിചെഴുനെല്പിക്കുക..... കരാളന്നേൽ അലാറമിന്റെ ചുവട്ടിൽ കിടന്നാണ് ഉറക്കം..... അവസാനം ശ്രുതി വന്നു ചപ്പാത്തി കോലിന് രണ്ട് കൊടുത്തപ്പോൾ അവൾ നല്ലകുട്ടിയായി ബാത്റൂമിലേക്ക് പോയി....
 
"ഓഹ് ഇപ്പൊ ഞാൻ ആരാ എന്നാ അല്ലെ നിങ്ങൾ ആലോചിക്കുന്നേ... മുന്നേ ആ സാധനം നിലാ എന്ന് വിളിച്ചത് കേട്ടില്ലേ.... ആ എന്നലെ എന്റെ പേര് നിലാവ്.... നിലാവ് മാധവ്  നല്ല പേരല്ലേ.... സ്കൂൾ മാഷായ മാധവന്റെയും വീട്ടമ്മയായ രാധികയുടെയും മൂത്ത സന്തതി... എനിക്ക് ഇളയത് ഉണ്ട്.... നിലീന ഇപ്പൊ പത്തിൽ പഠിക്കുന്നു... ഞങ്ങൾ തമ്മിൽ 9 വയസ്സിന്റെ വ്യത്യാസമാ... അപ്പൊ നിങ്ങൾ കരുതും ഞങ്ങൾ തമ്മിൽ ഒരു അമ്മ മകൾ പോലെ ഉള്ള ബന്ധം ആണെന്ന് 
എന്നലെ അങ്ങനല്ല..ഞങ്ങൾ കണ്ണിൽ കണ്ടാൽ അപ്പൊ തുടങ്ങും..... അടിയും ഇടിയും ഒരുമാതിരി ശത്രുക്കളെ പോലെ.... പക്ഷെ ഓളെന്റെ ജീവനട്ടോ.... ഞാൻ ഇവിടെ st മേരീസിൽ ഹയർ സെക്കന്ററി ടീച്ചറാ.... കണ്ട പറയില്ല അല്ലെ...അല്ലേലും ചർമം കണ്ടാൽ പ്രായം പറയില്ല...അല്ല അത്രക്ക് ഒന്നുല്ല 24... അത്രേ ഉള്ളു..... ഇപ്പൊ വന്നു വിളിച്ചില്ലേ അവൾ ആണ് നമ്മുടെ ചങ്ക് ശ്രുതി അവളും അവിടെ കെമിസ്ട്രി ടീച്ചർ ആണ് ഞാൻ ഇംഗ്ലീഷും....
 
കഴിഞ്ഞ അഞ്ചു ദിവസമായി ഒരു നേച്ചർ ക്യാമ്പ് ഉണ്ടായിരുന്നു... അതിന്റെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് ഇന്നലെ ആണ് വന്നത്.... നഗരത്തിലെ പ്രശസ്തമായ ഗേൾസ് സ്കൂൾ ആണ് ഞങ്ങളുടേത്... ഒരുപാട് വർഷത്തെ പഴക്കമുള്ളത്.... അതിന്റെ പ്രൗഢിയും ഉണ്ട് കേട്ടോ..... ഉയ്യോ നിങ്ങളോട് സംസാരിച്ച സമയം പോയത് അറിഞ്ഞില്ല റെഡി ആയി ചെല്ലട്ടെ 9മണിക്ക് ക്ലാസ്സ്‌ തുടങ്ങും ഇപ്പൊ തന്നെ 8ആയി.... "
 
അങ്ങനെ നമ്മുടെ നിലാവ് കുട്ടി ഒരുങ്ങി ഇറങ്ങി ചെല്ലുകയാണ്... സാരീ ഒന്നും അല്ല... ആകെ വെപ്രാളം പിടിച്ച പോകുന്നെ അതിന്റെ കൂടെ സാരിയും കൂടി ആയാൽ പൊളിക്കും bഅത്കൊണ്ട് ഒരു സിമ്പിൾ ചുരിദാർ ആണ്... അതികം മേക്കപ്പ് ഇല്ലേലും നിലാവ് പോലെ തന്നെ സുന്ദരി ആണ് നമ്മുടെ നിലാവും 
 
"എന്റെ നിലാ.. ഒന്ന് വേഗം കഴിക്ക്.... ഇനി എപ്പോഴാ അങ്ങെത്തുനെ.... "
 
"ശ്രുതി മോളെ കടലക്കറിക്ക് എരിവ് കുറച്ചു കൂടുതൽ ആണല്ലോ... "
 
"ദേ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട.... നിന്റെ രാത്രയിലുള്ള റൈസ് പോറിഡ്ജിനെക്കാൾ കൊള്ളാം "
 
നിലാ ഒരു വളിച്ച expression ഇട്ട് കഴിക്കുന്നത് തുടർന്ന്...... പിന്നീട് രണ്ട് പേരും പോകാൻ ആയി ഇറങ്ങി... നാട്ടിൽ നിന്നും ദൂരെ ആയോണ്ട് ഇവിടെ ഫ്ലാറ്റ് എടുത്താണ് രണ്ട് പേരും താമസിക്കുന്നെ.... 
 
അങ്ങ് സ്കൂളിൽ ഇതേ സമയം നിലാവിന്റെ മുഖം മനസ്സിൽ ഓർത്തു ഒരാൾ പുഞ്ചിരിയോടെ തന്റെ ദിനം ആരംഭിക്കാൻ ആയി തുടങ്ങി........ 💗💗
 
 
....................................................
 
 
 
എന്തായാലും ബെൽ അടിക്കാൻ  5മിനിറ്റ് ഉള്ളപ്പോൾ രണ്ടും സ്കൂളിൽ എത്തി.... പ്രയർ കഴിഞ്ഞ് ഫസ്റ്റ് പീരിയഡ് ക്ലാസ്സ്‌ ഉണ്ടായൊണ്ട് നിലാ അപ്പോൾ തന്നെ ക്ലാസ്സിലേക്ക് പോയി... ശ്രുതി സ്റ്റാഫ്‌ റൂമിലേക്കും.... 
സ്റ്റാഫ്‌ റൂമിൽ ചെന്നപ്പോൾ തന്നെ തന്റെ പിറകിലേക്ക് നീണ്ടു വരുന്ന കണ്ണുകൾ ശ്രുതി കണ്ടതാണ്... അവൾക്ക് അത് തെല്ലൊരു അസ്വസ്ഥത ഉണ്ടാക്കി.... 
 
"നിലാവ് മിസ്സ്‌ വന്നില്ലേ??? "ആര്യൻ സർ ആയിരുന്നു... ഇവിടുത്തെ മാത്‍സ് സർ ആണ്.... ഈ കൊല്ലം ഇങ്ങോട്ട് വന്നതാണ്... സുന്ദരൻ സുമുഖൻ സർവോപരി സൽഗുണസമ്പന്നൻ... പുള്ളിക് നമ്മുടെ നിലയെ ഒരു നോട്ടം ഉണ്ട്... പക്ഷെ തുറന്ന് പറയാൻ ഒരു പേടി.... അത്കൊണ്ട് അത് മനസ്സിൽ തന്നെ ഇട്ടോണ്ട് ഇങ്ങനെ നടക്കുവാ.... ബാക്കി ടീച്ചേഴ്‌സിന് എല്ലാം ഇതറിയാം..... എന്നാലും ശ്രുതിക്ക് അതങ്ങോട്ട് ദഹിച്ചില്ല.... നിലായ്ക് ചേരുന്ന ആളല്ല ആര്യൻ സർ എന്നാണ് അവളുടെ ഒരിത്... പിന്നെ ആർക്കാന്നോ ചേരുക... അത് ചോദിച്ചാൽ പുള്ളിക്കാരി സൈലന്റ് മോഡിലാകും.... എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്... വരട്ടെ കണ്ടുപിടിക്കാം...
 
"അവൾക് ക്ലാസ്സ്‌ ഉണ്ട്... "അത്രയും പറഞ്ഞു ശ്രുതി തന്റെ ജോലി തുടർന്നു.... അടുത്ത പീരിയഡും കഴിഞ്ഞ് ഇന്റർവെൽ സമയത്താണ് എല്ലാവരും സ്റ്റാഫ്‌ റൂമിൽ എത്തിയത്... നിലാവും ശ്രുതിയും എല്ലാം നേച്ചർ ക്യാമ്പിന്റെ വിശേഷങ്ങൾ പങ്കവെക്കുവാണ്... 
 
"അല്ല സാറെ നമ്മുടെ annual ഡേയ്ക്ക് ഏതോ സെലിബ്രിറ്റിയെ കൊണ്ട് വരുമെന്ന് പറഞ്ഞിട്ട് എന്തായി..... "
 
ശ്രുതി ആയിരുന്നു ചോദിച്ചത്... പ്രോഗ്രാം കൺവീനർ ആയ സുരേഷ് സാറിനോട് ആണ് ചോദ്യം.... 
 
"എന്റെ ടീച്ചറേ... ഞാൻ ഒരു കാര്യം ഏറ്റാൽ അത് നടത്തിയിരിക്കും.... ഇനി ഇത് ഇവിടെ അറിയാൻ നിങ്ങൾ മാത്രേ കാണു.. നേച്ചർ ക്യാമ്പിന് നിങ്ങൾ പോയ സമയത്ത് ഞങ്ങൾ അതങ്ങ് ഒപ്പിച്ചു.... "
 
"അപ്പൊ സെലിബ്രിറ്റി ആയോ... ആരാ..."
നിലാ തെല്ലൊരു ആകാംഷയോടെ ചോദിച്ചു 
 
"കേട്ടാൽ നിങ്ങൾ ഞെട്ടും...... "
 
"അതാരാ ഇപ്പൊ... "ശ്രുതി കാര്യമായി ചോദിച്ചു.... 
 
"വേറെ ആരുമല്ല ഇങ് മോളിവുഡിൽ തുടങ്ങി പിന്നീട് സൗത്ത് ഇന്ത്യൻ ഭാഷകളിലെല്ലാം സൂപ്പർഹിറ്റുകൾ സമ്മാനിച്ചു അങ്ങ് ബോളിവുഡിൽ വരെ തിളങ്ങി നിൽക്കുന്ന.... ദി യങ് സൂപ്പർസ്റ്റാർ..... the sensational star..... the heart throb of indian girls........
ASK......"
 
"എന്താ ASK യോ..... "ശ്രുതി അമ്പരപ്പ് വിട്ട് മാറാതെ ചോദിച്ചു.... 
 
"അതെ ASK...... "
 
"ഉയ്യോ... അപ്പോ ഇവിടെ പൂരത്തിന് ഉള്ള ആൾ കാണുവല്ലോ... ഒന്ന് കണ്ടാൽ മതിയാരുന്നു..... ഈശ്വര എന്റെ ജന്മാഭിലാഷമാ... "
 
അവൾ തന്റെ ഫോണിലെ വോൾപേപ്പറിലെ ASK യുടെ ഫോട്ടോയിലേക്ക് നോക്കി പറഞ്ഞു...... 
     
 എന്നാൽ ഇതേ സമയം നിലാ മറ്റേതോ ലോകത്ത് ആയിരുന്നു.... അവളുടെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു.... അവൾ ആ പേര് മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു 
""അധർവ് സായി കൃഷ്ണ........ """
 
തുടരും ❤️
 
 
 
 
 
 
നിലാവ് 💗 2

നിലാവ് 💗 2

4.4
27726

നിലാവ് (2)💗💗💗   ✒️കിറുക്കി ❤️   "എന്തായാലും സുരേഷ് സർനെ സമ്മതിച്ചിരിക്കുന്നു.... സെലിബ്രിറ്റി എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല.... അതെന്തായാലും കിടുക്കി.... "   "ആ അതെ ശ്രുതി പിള്ളേരൊക്കെ വലിയ ത്രില്ലിലാ.... "   മഹിമ മിസ്സ്‌ സന്തോഷത്തോടെ പറഞ്ഞു...    "എങ്ങനെ സന്തോഷിക്കാതിരിക്കും അത് പോലെ അല്ലെ അങ്ങേരുടെ പെർഫോമൻസ്.. ആ ഡ്രസിങ് സെൻസും ഹെയർ സ്റ്റൈലും ബോഡിയും..... "   ശ്രുതി സ്വയം മറന്ന് പറഞ്ഞു....    "ഓഹ് എനിക്ക് അത്ര വലിയ കാര്യം ഒന്നും തോന്നുന്നില്ല.... അയാൾ വലിയ ജാഡ ടീമാ... "   ആര്യൻ സർ കുറച്ചു നീരസത്തോടെ പറഞ്ഞു...    "എന്റ