Aksharathalukal

നിലാവ് 💗 2

നിലാവ് (2)💗💗💗
 
✒️കിറുക്കി ❤️
 
"എന്തായാലും സുരേഷ് സർനെ സമ്മതിച്ചിരിക്കുന്നു.... സെലിബ്രിറ്റി എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല.... അതെന്തായാലും കിടുക്കി.... "
 
"ആ അതെ ശ്രുതി പിള്ളേരൊക്കെ വലിയ ത്രില്ലിലാ.... "
 
മഹിമ മിസ്സ്‌ സന്തോഷത്തോടെ പറഞ്ഞു... 
 
"എങ്ങനെ സന്തോഷിക്കാതിരിക്കും അത് പോലെ അല്ലെ അങ്ങേരുടെ പെർഫോമൻസ്.. ആ ഡ്രസിങ് സെൻസും ഹെയർ സ്റ്റൈലും ബോഡിയും..... "
 
ശ്രുതി സ്വയം മറന്ന് പറഞ്ഞു.... 
 
"ഓഹ് എനിക്ക് അത്ര വലിയ കാര്യം ഒന്നും തോന്നുന്നില്ല.... അയാൾ വലിയ ജാഡ ടീമാ... "
 
ആര്യൻ സർ കുറച്ചു നീരസത്തോടെ പറഞ്ഞു... 
 
"എന്റെ പൊന്ന് സാറെ ഇപ്പൊ പറഞ്ഞത് അസൂയ.... ഒരു ജാഡയുമില്ല.... ഞങ്ങൾ നേരിട്ട് കണ്ട് സംസാരിച്ചതാ.. അല്ലെ മിസ്സേ.... "
 
"സുരേഷ് സർ പറഞ്ഞത് നേരാ.... ഞങ്ങൾ ചെന്നപ്പോൾ അധ്യാപകർക്ക് തരേണ്ട എല്ലാ ബഹുമാനവും തന്ന സംസാരിച്ചേ... പിന്നെ അതൊക്കെ ഓരോ ആൾക്കാർ പറഞ്ഞുണ്ടാകുന്നെ അല്ലെ.... ഈ ചെറിയ പ്രായത്തിലെ സ്വന്തം അധ്വാനം കൊണ്ട് ഇവിടെ വരെ എത്തിയില്ലേ... അപ്പൊ അസൂയ കാണാതിരിക്കില്ല അല്ലെ സാറെ.... ".
 
മഹിമ മിസ്സ്‌ പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ട ചിരി ഉണ്ടായി....... അപ്പോഴാണ് ശ്രുതി ഇതിലൊന്നും പെടാതെ ഇരിക്കുന്ന നിലയെ കാണുന്നെ.... അവൾ ഒന്ന് തട്ടിയപ്പോൾ ആണ് നിലാവ് ബോധത്തിലേക്ക് വന്നത്.... 
 
ക്ലാസ്സ് കഴിഞ്ഞ് തിരികെ നടക്കുവാണ്‌ നിലായും ശ്രുതിയും.... സാധാരണ വാ തോരാതെ സംസാരിക്കുന്ന അവൾ ഇന്ന് മൗനി ആണ്..... 
 
"എന്താടി നിനക്ക് തലവേദന വല്ലതും ഉണ്ടോ.... ഒരുമാതിരി വല്ലത്തത്പോലെ..... "
 
"ഒന്നുല്ല  ശ്രുതിക്കുട്ടി.... "അവൾ മുഖത്ത് ഒരു ചിരി വരുത്തി.... 
 
"സാധാരണ അഥർവിനെ പോലെ ഒരു ഫിലിം സ്റ്ററൊക്കെ വരുന്നെന്ന് അറിഞ്ഞാൽ എല്ലാർക്കും നല്ല ഉത്സാഹമാ... നിനക്ക് എന്താ... ഇപ്പൊ പറ്റിയെ.... "
 
"അയാൾ വന്നാലും ഇല്ലേലും എനിക്ക് എന്താ.... എനിക്ക് എന്തോ അയാളെ ഇഷ്ടമാകുന്നില്ല "
 
"മം... ശരി. നീയും ആ ആര്യൻ സാറിന്റെ ഗ്യാങ്ങാ..... അങ്ങേർക്ക് അസൂയയാ... ഇവൾക്ക് ഇനി എന്താണാവോ... "
 
അതും പറഞ്ഞു ശ്രുതി നടന്നു... അപ്പോഴും നിലാ മറ്റേതോ ലോകത്ത് ആയിരുന്നു.... 
 
പിന്നീടുള്ള ദിവസങ്ങളിലും അവൾ ഡൌൺ ആയിരുന്നു... കുട്ടികളുടെ ക്രിസ്മസ് എക്സാം തിരക്കാണെന്നാണ് അവൾ ശ്രുതിയോട് പറഞ്ഞത്.... എക്സാം തീരുന്ന അന്നായിരുന്നു annual ഡേ പ്രോഗ്രാമും സെലിബ്രേഷനും എല്ലാം
 
 അങ്ങനെ കുളിരേറിയ നിലാവുള്ള രാത്രികൾ സമ്മാനിച്ചു ഏഴു ദിവസങ്ങൾ കടന്ന് നീങ്ങി.... ഇന്നാണ് ഫങ്ക്ഷൺ... എല്ലാരും അതിന്റെ തിരക്കിലും സന്തോഷത്തിൽ ആണ്.... നാടിന്റെ നാനാ ഭാഗത്തു നിന്നും ജന സാഗരം തന്നെ ഉണ്ടായിരുന്നു.....  ടീച്ചേഴ്‌സെല്ലാം ബേബി പിങ്ക് ലേസ് സാരിയിലും ബോട്ട് നെക്ക് ബ്ലൗസിലും ആയിരുന്നു.... നിലാ ആ വേഷത്തിൽ ഒരു പാവക്കുട്ടിയെ പോലെ തോന്നി.... കുട്ടികൾക്ക് വരെ അവളോട് ആരാധനയും അസൂയയും തോന്നി.... ആര്യൻ സർ ദൂരെ നിന്ന് അവളെ നോക്കി വെള്ളം ഇറക്കി 
 
നിലാ വല്ലാതെ ടെൻഷൻ അടിച്ചാണ് നില്കുന്നെ... ശ്രുതി മറ്റെവിടെയോ ആണ്... അപ്പോഴാണ് പുറത്ത് നിന്നും ആരവം കേട്ടത്... ബ്ലാക്ക് റേഞ്ച് റോവർ സ്കൂളിലെ പരവതാനി വിരിച്ച വഴിയിലൂടെ ആളുകളുടെ തിരക്കിലൂടെ വന്നെത്തി... പിന്നീട് താലപ്പൊലിയും ആരവങ്ങളുമായി വരവേറ്റ് കൊണ്ട് വരുന്ന സൂപ്പർ സ്റ്റാർ A S K യെ അവൾ കണ്ടു .... ഒരു ബ്ലാക്ക് കൂർത്തയും മുണ്ടുമാണ് വേഷം.... അവനെ കാണും തോറും നിലയുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി...... ആരാധനയോടെ അവനെ നോക്കുന്ന ആയിരകണക്കിന്  കണ്ണുകളിൽ ഒന്ന് മാത്രം ആയി ആ ആമ്പൽ കണ്ണുകളും മാറി
 
❤️❤️❤️❤️❤️❤️❤️❤️❤️
 
 
 
 
 
 
പിന്നീടങ്ങോട്ട് സ്വീകരണവും മറ്റു പരിപാടികളും ആയിരുന്നു, നിലാക്ക് പിന്നേ അവിടെ നിൽക്കാൻ തോന്നിയില്ല.... അവൾ മഹിമ മിസ്സിനോട് പറഞ്ഞിട്ട് നേരെ പള്ളിയിലേക്ക് പോയി... സ്കൂളിന് തൊട്ടടുത് പള്ളിയും ഉണ്ട്.. പരിപാടികൾ കാരണം അവിടെ തിരക്ക് ഇല്ലായിരുന്നു.. കുറച്ചു മുതിർന്നവർ പ്രാർത്ഥിക്കാൻ ഉണ്ടായിരുന്നു... മറ്റു ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞപ്പോൾ തന്നെ അവൾക്ക് പകുതി ആശ്വാസമായി....
 
കുറേ നേരം പള്ളിയിൽ ഇരുന്നപ്പോൾ മനസ്സൊന്നു തണുക്കുന്നതായി അവൾക്ക് തോന്നി.... നേരം കുറേ കഴിഞ്ഞപ്പോൾ ആണ് അവൾക്ക് തിരികെ പോകണം എന്ന തോന്നൽ ഉണ്ടായത്.. അവസാനമായി അവൾ ക്രൂശിതനായ ക്രിസ്തുദേവനെ ഒന്നുകൂടി പ്രാർത്ഥിച്ചു... തന്റെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും അതെല്ലാം സഹിക്കാൻ ഉള്ള കരുത്ത് നൽകണേ എന്ന്.. 
 
സ്കൂളിന്റെ ഭാഗത്തു നിന്നും പ്രോഗ്രാമിന്റെ ഒച്ച ഇപ്പോഴും കേൾക്കാം.... പോയിക്കാണും... അവൾ വെറുതെ മനസ്സിൽ ഓർത്തു... അവളുടെ മുഖത്ത് പലതരം വികാരങ്ങൾ ഒന്നിച്ചുചേർന്ന ഒരു പുഞ്ചിരി ഉണ്ടായി...
 
ഫോണെടുത്തു ശ്രുതിയെ വിളിച്ചപ്പോൾ സ്വിച്ചഡ് ഓഫ്‌ ആണ്... അവൾ ഒരോട്ടോയിൽ കയറി നേരെ ഫ്ലാറ്റിൽ പോയി... സ്പെയർ കീ ഉപയോഗിച്ച വാതിൽ തുറന്നു... ലൈറ്റ് ഇട്ടോണ്ട് നിൽക്കുമ്പോൾ ആണ് അവൾ ആലോചിച്ചത്.... ശ്രുതിക്കുട്ടി അധർവിനെ കണ്ട് തീർന്നില്ലേ..
 
റൂമിലേക്ക് നടന്നപ്പോൾ ആണ് ശ്രുതിയുടെ റൂമിൽ ആരോ കിടക്കുന്ന പോലെ തോന്നിയത്... ഇരുട്ടയൊണ്ട് അവൾ ഒന്ന് ഭയന്നെങ്കിലും പതിയെ ലൈറ്റ് ഇട്ട് നോക്കിയപ്പോൾ ശ്രുതി ആണ്... വേഷം പോലും മാറാതെ കട്ടിലിൽ കമഴ്ന്നു കിടക്കുവാണ്.... 
 
"ശ്രുതി.... "
 
നിലാ വിളിച്ചപ്പോൾ അവൾ കണ്ണ് തുടച് മുഖത്ത് ഒരു ചിരി വരുത്തി.... 
 
"നീ എപ്പോഴാ വന്നത്... പ്രോഗ്രാം കഴിഞ്ഞോ.... "
 
"ദേ പെണ്ണെ കൂടുതൽ ആക്ടിങ് ഒന്നും വേണ്ട... എന്താ കാര്യം എന്ന് മാത്രം എനിക്ക് കേട്ടാൽ മതി... നീ ആര്യൻ സാറിനോട് പറഞ്ഞോ.... ഇഷ്ടാണ് എന്ന്... എന്നിട്ട് എന്തായി... "
 
ശ്രുതി ഇന്ന് ഉച്ചക്ക് തന്റെ മനസ്സിൽ ഉള്ളത് ആര്യൻ സാറിനോട് പറഞ്ഞത് ഓർത്തു.. കുറേ നാളായി സാറിനോട് ഒരു ഇഷ്ടം.. സാറിന് ഇഷ്ടം നിലയെ ആന്നെങ്കിലും എന്തോ ഇഷ്ടം തോന്നി പോയി... മനസ്സിലുള്ളത് പറയാൻ നിലയും പറഞ്ഞപ്പോൾ ആണ് ഇന്ന് പറഞ്ഞത്.. പക്ഷെ അയാളുടെ മറുപടി ഒരു പുച്ഛച്ചിരിയും കൂടെ ഈ വാക്കുകളും ആണ് 
 
"എന്റെ ടീച്ചറെ ടീച്ചർ ശരിക്കും എന്നെ ഇതുവരെ കണ്ടിട്ടില്ലേ... നോക്ക് എന്നോട് പലരും പറഞ്ഞിട്ടുണ്ട് എന്റെ  മുഖത്ത് നിന്നും ചോര തൊട്ടെടുക്കലോ എന്ന്... ആ എനിക്കണോ ടീച്ചറെ പോലെ ഒരു നിറം മങ്ങിയ ആളെ... എനിക്ക് മിനിമം നമ്മുടെ നിലാവ് ടീച്ചറെ പോലെ ഉള്ളൊരാളാ ചേരുന്നെ.. ഈ നിറവും വെച്ച എന്നെപോലെ ഉള്ളൊരാളെ പ്രൊപ്പോസ് ചെയ്യാൻ വന്ന ടീച്ചറുടെ തൊലിക്കട്ടി ഞാൻ സമ്മതിച്ചിരിക്കുന്നു... ഇത് വേറെ ആരും അറിയണ്ട അറിഞ്ഞാൽ ടീച്ചർക്ക് തന്നെയാ നാണക്കേട്... "
 
ഇതൊക്കെ കേട്ട് ആകെ കലി കേറി ഇരിക്കുവാണ് നിലാ 
 
"അത്രക്കും കൊള്ളില്ലേ മോളെ എന്നെ... "
അത് ചോദിക്കുമ്പോൾ ശ്രുതി വിങ്ങി പൊട്ടിയിരുന്നു... 
 
"ഓഹ് എന്റെ കടലക്കറി.. ഇങ്ങോട്ട് നോകിയെ.. നിന്റെ മനസിന്റെ സൗന്ദര്യം മനസിലാക്കാനുള്ള വിവരം ആ പാൽകുപ്പിക് ഇല്ല.. അവനെന്താ ഈ ഭൂമിയിലെ അവസാനത്തെ ആണ്തരി ആണോ നീ ഇങ്ങനെ ഇരുന്ന് മോങ്ങാൻ.... എന്റെ കൊച്ചിന് നല്ല ഒരു സുന്ദരൻ ചെക്കൻ വരും... ആ വാൽമാക്രിയോട് പോവാൻ പറ... ടീ മോളെ പ്രണയം തോന്നാൻ നിറമോ പണമോ സ്റ്റാറ്റസോ ഒന്നും വേണ്ട... അതിൽ ബാഹ്യമായ ഒന്നിനും റോൾ ഇല്ല... മനസ്സുകൾക്കിടയിൽ നടക്കുന്ന ഒരു കണ്ണ്പൊത്തി കളിയ.... ചിലർ ഒളിച്ചിരിക്കുന്നതിനെ കണ്ട് പിടിക്കും.. ചിലർ കണ്ടാലും കണ്ടില്ലെന്ന് വെക്കും.... ചിലരാകട്ടെ ഒരു ജന്മം മുഴുവനും കണ്ടുപിടിക്കാൻ അലയും... അവിടെ നിറത്തിനല്ല കാര്യം പകർന്നു കൊടുത്താൽ ഇരട്ടി കിട്ടും എന്നുറപ്പുള്ള സ്നേഹത്തിന് മാത്രമാണ് വില.... മറ്റൊന്നും അതിനെ ബാധിക്കില്ല.. ഒന്നും..... "അത് പറയുമ്പോഴും നിലയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു ❤️❤️❤️❤️
 
 
 
 
 
തുടരും..... ❤️
 
 
 
 
 
നിലാവ് 💗 3

നിലാവ് 💗 3

4.5
18910

നിലാവ് (3)💗💗💗         നിലാ വേഗം കണ്ണ് തുടച്ചു എന്നിട്ട് ശ്രുതിയെ ഉന്തിത്തള്ളി ബാത്റൂമിലേക്ക് ആക്കി... അന്ന് പിന്നീട് പുറത്ത് നിന്നും ആണ് ഫുഡ്‌ ഓർഡർ ചെയ്തത്... ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടായിരുന്നെങ്കിലും ശ്രുതിയും നിലയെ സങ്കടപ്പെടുത്തേണ്ടെന്ന് കരുതി അവളോട് ചേർന്ന് കളിചിരിയുമായി നിന്നു.....    "നാളെ മുതലേ അവധിയാ കേട്ടോ... അത്കൊണ്ട് കടലക്കറി താമസിച്ചു എണിറ്റു ബ്രേക്ഫാസ്റ് ഉണ്ടാക്കിയ മതി.... ഇന്ന് ഞാൻ ഇവിടെയാ കിടക്കുന്നെ അത്കൊണ്ട് ഭവതി അൽപ്പം നീങ്ങി കിടന്നാലും....   "അതും പറഞ്ഞു നിലാ ശ്രുതിയെയും ചേർത്ത പിടിച്ചു കിടന്നു...    രാത്രിയിൽ ഒരു 11