Aksharathalukal

നിലാവ് 💗 4

നിലാവ് (4)💗💗💗
 
✒️കിറുക്കി 🦋
 
 
"ടീ ഇയാളെ കണ്ടാൽ ആ A S K യെ പോലെ ഇരികുന്നല്ലേ.... നല്ല സാമ്യം... "
 
ശ്രുതി പറഞ്ഞപ്പോൾ നിലാ അവളെ ഒന്ന് ചൂഴ്ന്ന് നോക്കി..... ശ്രുതി വീണ്ടും ഒന്നുടെ അയാളുടെ മുഖത്തേക്ക് നോക്കി.... ഇന്നലെ അങ്ങേരുടെ മുഖംനിറയെ താടി ഉണ്ടായിരുന്നല്ലോ.... ആകെ കൺഫ്യൂഷൻ ആയല്ലോ...
 
ASK എന്തിനാ ഇവളുടെ വീട്ടിൽ വരുന്നേ.... പാവം ശ്രുതിയെയും കുറ്റം പറയാൻ പറ്റില്ല.. ഇത്ര നാളും ആരാധിച്ചു നടന്ന മുതൽ ദേ കണ്മുന്നിൽ അതും സ്വന്തം ചങ്കിന്റെ വീട്ടിൽ.... എന്തൊക്കെയോ വല്ലാതെ ചീഞ്ഞു നാറുന്നു... 
 
വീട്ടിലെ ബാക്കി എല്ലാവരും അവരെ സ്വീകരിക്കാൻ പൂമുഖത്തേക്ക് ചെന്നു ഒന്നും മനസിലായില്ലേലും ശ്രുതിയും നിലയെയും വലിച്ചു അവിടെ കൊണ്ട് ചെന്ന്..... മറ്റുള്ളവരുടെ മുഖഭാവം കണ്ടപ്പോൾ ശ്രുതിക്ക് മനസിലായി ഇവർക്ക് നേരുത്തേ അയാളെയും കൂടെ വന്നവരെയും അറിയാമെന്നു എല്ലാവരുടെയും കണ്ണുകളിൽ കണ്ണീരും ചുണ്ടിൽ പുഞ്ചിരിയും ഉണ്ട്.... നിലാ മാത്രം എന്തോ പോയ എന്തിനെയോ പോലെനിൽക്കുവാ 🤔🤔🤔
 
"അറിയോ നിങ്ങള്.. മറന്നോ ഞങ്ങളെ....
"ആ സ്ത്രീ ആണ്
 
"മറക്കേ.. മറന്നാൽ പിന്നെ ഞങ്ങളൊക്കെ ഉണ്ടോ..... "നിലയുടെ അമ്മ ആണ്
 
"എത്ര നാളായി കുട്ട്യേ നീയും അവനും കുട്ടികളും ആയി പോയിട്ട്.... എവിടെ ആയിരുന്നു ഇത്ര നാളും.... കുറേ നാൾ നിങ്ങളുടെ വിവരം ഇല്ലാതെ അന്വേഷിച്ചു... പിന്നീട് മോനെ  സിനിമയിൽ കാണുമായിരുന്നു..... പിന്നെ തിരക്കി വരാൻ മടിച്ചു.... "
 
"അങ്ങനെ ആണോ അമ്മേ ഞങ്ങളെ കണ്ടത് നിങ്ങള്.... നിങ്ങൾക്ക് ഞങ്ങളെ അന്വേഷികമായിരുന്നു.. പക്ഷെ.... "
 
"മനപ്പൂർവ്വമല്ല വസുന്ധരേ കുട്ടി ഇത്ര വലിയ നിലയിൽ ആയപ്പോൾ ഞങ്ങളെ പോലെ ഉള്ളവർ ബന്ധം പുതുക്കാൻ വന്നതാണെന്ന് വിചാരിച്ചല്ലോ... അതാ.... പിന്നെ സായി എവിടെ വന്നില്ലേ നിങ്ങൾക്ക് ഒപ്പം എന്താ പിണക്കത്തിൽ അന്നോ ഞങ്ങളോട്.... "
 
നിലയുടെ അച്ഛൻ അത് ചോദിച്ചപ്പോൾ കണ്ണീർ ആയിരുന്നു ആ അമ്മയുടെ മുഖത്ത്... കൂടെ നിന്ന അധർവിന്റെയും അവന്റെ അനിയന്റെയും കണ്ണുകൾ നിറഞ്ഞു..
 
"ചെന്നൈയിൽ ചെന്ന് ഒരു കൊല്ലം കഴിഞ്ഞപ്പോൾ ഒരു ആക്‌സിഡന്റിൽ അച്ഛൻ... "
 
ബാക്കി പൂർത്തീകരിക്കാൻ അധർവിന് ആയില്ല.. നിലയുടെ അച്ഛനും മറ്റു വീട്ട്കാർക്കും അതൊരു വലിയ ഷോക്ക് ആയിരുന്നു..... 
 
"ടീവിയിലും മറ്റും മോന്റെ ഇന്റർവ്യൂ വരുമ്പോൾ ഞങ്ങൾ നിങ്ങളെ നോക്കുമായിരുന്നു... പക്ഷെ പേർസണൽ കാര്യങ്ങൾ ഒന്നും മോൻ ഒന്നിലും പറഞ്ഞിട്ടില്ലല്ലോ.... ഒന്നും അറിഞ്ഞില്ല... ഒന്ന് കാണാനും കഴിഞ്ഞില്ല.... ഇനി നിങ്ങള് അതൊന്നും ഓർത്തു വിഷമിക്കാതെ അകത്തേക്ക് വാ..... കുറച്ചു ദിവസം കഴിഞ്ഞിട്ട് പോയാൽ മതി..... അബി കുട്ടൻ വലിയ ആളായല്ലോ വാ..... "
 
"ചെന്നൈയിലെ താമസം മതിയാക്കി അങ്കിൾ... ഇനി ഇവിടെ തന്നെ സെറ്റൽഡ് ആകണം... അമ്മക്കും അനിയനും ഇവിടെ അടുത്ത് തന്നെ വീടെടുത്തിട്ടുണ്ട്... എനിക്ക് കുറച്ചു ബിസിനസ്സും പിന്നെ ഇൻഡസ്ടറി റിലേറ്റഡ് കാര്യങ്ങൾക്കു ചെന്നൈ തന്നെ കുറച്ചു നാൾ കൂടി നിൽക്കണം..... "
 
"സന്തോഷമായി ഇനി നിങ്ങളെ എന്നും കാണാല്ലോ.... എന്തായാലും നാളെ അമ്മയുടെ പിറന്നാളാ ഇനി അത് കഴിഞ്ഞ് പോയ മതി.... "അതും പറഞ്ഞു നിലയുടെ അച്ഛൻ അവിടെ പണിക്ക് നിൽക്കുന്നവരെ കൊണ്ട് ബാഗൊക്കെ എടുപ്പിച്ചു... അധർവിന്റെ അമ്മ നിലയെ കണ്ട് അവളുടെ അടുത്ത് വന്നു... 
 
"സുന്ദരി ആയല്ലോ മോള്..... നീലു കുട്ടിയും വളർന്നു വലുതായല്ലോ.... "
 
അവർ നിലയുടെ കയ്യിൽ മുറുകെ പിടിച്ചാണ് സംസാരിക്കുന്നെ കൂടാതെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു... 
      
 അല്ല നിങ്ങൾക്ക് എല്ലാം വല്ലോം മനസ്സിലായോ... ഇത് ഞാനാ ശ്രുതി.. എന്തായാലും ഒന്ന് മനസിലായി ഇവർ നേരുത്തേ പരിചയക്കാർ ആണ് പക്ഷെ നിലാ എന്താ ഇതുവരെ ഒന്നും പറയാനേ... അവളന്നേൽ ആകെ വല്ലാത നില്കുന്നെ.. അധർവ് ഹരിയെ പരിചയപെടുകയാണ്.... ഹരിതയും നീലുവും ഏതാണ്ട് പൊട്ടന് ലോട്ടറി അടിച്ച പോലെ ആണ് നില്കുന്നെ.... ആരായാലും അങ്ങനെ തന്നെ ആകു... അങ്ങേര് ദേ എനിക്ക് ചിരിച്ചു കാണിച്ചു... ഞാനും..... അടുത്ത് വന്നു കൈ തന്നു... ഓ എന്റെ പൊന്ന് മക്കളെ... ആ ഫീൽ അതൊന്ന് വേറെയാ... ഇത്ര നാളും ആരാധിച്ച ആളിതാ നമ്മുടെ മുന്നിൽ.... ഉഫ്ഫ്ഫ്ഫ്ഫ്ഫ്ഫ്.. 
   
അധർവ് നിലയ്ക്ക്‌ കൈ നൽകി.... അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു... എങ്കിലും അവൾ അവനു കൈ നൽകി ഒപ്പം  ഒരു ചിരിയും  നൽകി... അവൻ ഒരുമാതിരി പുച്ഛച്ചിരി നൽകി അവളിൽ നിന്നും മാറി നിന്നു...
 
നിലയ്ക്ക്‌ മൊത്തത്തിൽ വട്ട് പിടിക്കുന്ന പോലെ തോന്നി അവിടെ നിന്നും പോയി.. പിറകെ എല്ലാം അറിഞ്ഞേ തീരു എന്നുള്ള ത്വരയിൽ ശ്രുതിയും..
 
❤️                ❤️             ❤️
 
 
 
 
നിലയെ അന്വേഷിച്ചു നടന്ന ശ്രുതി അവിടെ മുഴുവൻ തപ്പിയിട്ടും അവളെ കണ്ടില്ല... അവസാനം കുളപ്പടവിൽ ഇരിക്കുന്ന കണ്ട് അവൾ അവിടേക്ക് ചെന്ന്..... അവളെ കണ്ടപ്പോൾ നിലാ ഒരു മങ്ങിയ ചിരി ചിരിച്ചു....
 
"നിലാ എനിക്ക് അറിയണം.... എന്താ നീയും അയാളും തമ്മിൽ?? നിങ്ങള് നേരുത്തേ പരിചയക്കാർ ആന്നോ.... "
 
"മം അതെ.... "
 
"പിന്നെന്താ ഇതുവരെ എന്നോട് ഒന്നും പറയാഞ്ഞേ..... "
 
"അതിന് എനിക്ക് സൂപ്പർസ്റ്റാർ A S Kയെ അറിയില്ലല്ലോ.... "
 
"ഓഹ് എന്റെ പൊന്ന് നിലാ നീ എന്താ ഒരുമാതിരി കഞ്ചാവ് അടിച്ചവരെ പോലെ..... ആദ്യം പറയുന്നു അറിയാമെന്നു... ദേ ഇപ്പൊ അറിയില്ലെന്ന്... നീ എന്താ കുരങ്ങ് കളി പ്പിക്കുവാന്നോ എന്നെ.. "
 
"ഞാൻ പറഞ്ഞത് സത്യമാ ശ്രുതി.... നീ ഉൾപ്പെടെ ലക്ഷകണക്കിന് ആരാധകർ ഉള്ള സൂപ്പർസ്റ്റാർ അദർവിനെ എനിക്ക് അറിയില്ല.... എനിക്ക് പരിചയം വർഷങ്ങൾക്ക് മുന്നേ എന്റെ എല്ലാം എല്ലാം ആയിരുന്ന ആദിയെ ആണ്.... "
 
"ആദിയോ..... "
 
"മം അതെ ആദി....... പത്താം ക്ലാസ്സിൽ vacation തുടങ്ങിയപ്പോൾ ആണ് പാലക്കാട്ട് ഉള്ള അച്ഛന്റെ സുഹൃത്തും ഫാമിലിയും ഇവിടെ താമസത്തിന് വന്നത്.... ആ അങ്കിളിന്റെ മകൻ ആ വർഷം മുതൽ എന്റെ ക്ലാസ്സിൽ ആയിരുന്നു... ആരോടും അധികം സംസാരിക്കാത്ത പ്രകൃതം...
 
 പോരാത്തതിന് നല്ല വണ്ണവും, ആരോടും കമ്പനി ഇല്ല, ആദ്യമൊക്കെ എനിക്ക് കാണുന്നതേ കലി ആയിരുന്നു, പഠിക്കാൻ വേണ്ടി ബുക്കിലേക്ക് മാത്രം നോക്കുന്ന ജീവി... അച്ഛന്റെ നിർബന്ധം കൊണ്ട ഞാൻ അവന്റെ കൂടെ പോകാൻ തുടങ്ങിയത്.... അപ്പോഴാ എനിക്ക് മനസിലായത് ശ്രുതി പുറം ചട്ട കൊണ്ട് ഒരു പുസ്തകത്തിനെ വിലയിരുത്താൻ ആകില്ലെന്ന്, ഓരോ ദിവസവും കഴിയും തോറും അവൻ എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി....
 
 എനിക്ക് ഇതുവരെ കിട്ടിയതിൽ ഉള്ള ഏറ്റവും നല്ല സുഹൃത്ത്, അവൻ എനിക്ക് എല്ലാം ആയി മാറി... എന്നെ ഒരു കുഞ്ഞിനെ പോലെ നോക്കുമായിരുന്നു അവൻ, മടിച്ചിയായിരുന്ന എന്നെ അവൻ പഠിപ്പിക്കും... പയ്യെ പയ്യെ അവൻ ക്ലാസ്സിൽ ഉള്ള എല്ലാവരും ആയി അടുത്ത്...
 
അവന്റെ കൂടെ +1അഡ്മിഷൻ കിട്ടാൻ വേണ്ടി അവനെ എന്റെ കൂടെ കിട്ടാൻ വേണ്ടി ഞാൻ നന്നായി പഠിച്ച നല്ല മാർക്ക്‌ വാങ്ങി അവന്റെ കൂടെ ചേർന്ന്...
 
ദിവസങ്ങൾ കഴിയും തോറും അവന്റെയും എന്റെയും സൗഹൃദം കൂടുതൽ ദൃഢമായി.. അവൻ ക്ലാസ്സിൽ വരാത്ത ദിവസങ്ങൾ എനിക്ക് വല്ലാത്ത അരോചകം ആയി.. അവൻ എപ്പോഴും കൂടെ വേണം എന്നാ ചിന്തയായി... വേറെ പെൺകുട്ടികൾ അവനോട് മിണ്ടിയാലോ എന്നെക്കാൾ കൂടുതൽ ഇടപെഴുകിയാലോ ഞാൻ പിന്നെ അവനോട് മിണ്ടില്ല, അവനു പക്ഷെ എന്നോട് മിണ്ടാതിരിക്കാൻ കഴിയില്ലായിരുന്നു.. തെറ്റ് എന്റെ ഭാഗത്തു ആന്നെങ്കിലും അവൻ ഇങ്ങോട്ട് വന്നു അത് സോൾവ് ചെയ്യും...
 
അവൻ അച്ഛന്റെ കൂടെ ജോഗ്ഗിങ്ങിന് പോകുമായിരുന്നു +1 ആയപ്പോൾ ജിമ്മിലും.. ആദ്യം കണ്ട ആദിയിൽ നിന്നും ഒരു കൊച്ചു ചുള്ളനായി മാറി, വണ്ണം എല്ലാം മാറി നല്ല സുന്ദരൻ ആയി... അതോടെ അത്ര നാളും മൈൻഡ് ചെയ്യാത്ത പെൺപിള്ളേർ പോലും അവനോട് കമ്പനി ആയി... അതോടെ എന്റെ മനസമാധാനം പൊയി... അവൻ എന്നേക്കാൾ കൂടുതൽ വേറെ ഒരാളെ സ്നേഹിക്കുന്നത് എനിക്ക് ചിന്തിക്കാനേ കഴിയില്ലാരുന്നു... അത്ര പോസ്സസീവ് ആയിരുന്നു ഞാൻ.... ഫ്രണ്ട്സ് എല്ലാം പറയുമായിരുന്നു എനിക്ക് അവനോട് പ്രേമം ആണെന്ന്...
 
ആദ്യമൊക്കെ അത് ഞാൻ കാര്യം ആക്കിയില്ല പക്ഷെ ദിവസങ്ങൾ കഴിയും തോറും എനിക്ക് ഫ്രണ്ട്ഷിപ്പിനും മേലെ മറ്റെന്തൊക്കെയോ വികാരങ്ങൾ.... അവസാനം എനിക്ക് അത് മനസിലായി ഞാൻ അവനെ പ്രണയിക്കുകയാണെന്ന്.... പക്ഷെ ഉള്ളിൽ പേടി ആയിരുന്നു അവൻ അതെങ്ങനെ കാണുമെന്നു, അവനെ നഷ്ടപെട്ടാലോ എന്ന് ചിന്തിച്ചു അത് ഞാൻ മനസ്സിൽ ആരും അറിയാതെ വെച്ചു.... അത്കൊണ്ട് തന്നെ അവനിൽ നിന്നും ഞാൻ മാക്സിമം അകലം പാലിച്ചു........ പക്ഷെ എത്രയൊക്കെ അകലം പാലിച്ചാലും ഉള്ളിൽ തോന്നിയ പ്രണയം എന്നെ അവനിലേക്ക് തന്നെ വീണ്ടും എത്തിച്ചു..... "
 
"എന്നിട്ട്... പിന്നെ നിങ്ങള് എങ്ങനാ ഇങ്ങനെ ആയെ.... ഒരു പരിചയവും ഇല്ലാത്ത പോലെ.... നിന്റെ പ്രണയം അവൻ വേണ്ടാന്ന് വെച്ചോ... അതറിഞ്ഞു അവൻ ഫ്രണ്ട്ഷിപ് ഉപേക്ഷിച്ചോ.... പറ നിലാ... എനിക്ക് ഇത് താങ്ങാൻ വയ്യ..... "
 
ശ്രുതി ടെൻഷനോടെ ചോദിച്ചു..... അതിന് മറുപടി അവളുടെ മങ്ങിയ പുഞ്ചിരി ആയിരുന്നു....❤️
 
തുടരും....... ❤️
 
 
നിലാവ് 💗5

നിലാവ് 💗5

4.6
25791

നിലാവ് (5)💗💗💗   ✒️കിറുക്കി🦋     "എന്റെ ഇഷ്ടം ഞാൻ പറഞ്ഞില്ല പക്ഷെ... അതിനുമുന്നെ മറ്റൊന്ന് നടന്നു "   "എന്ത്.... "   നിലാ അവൾ +2പഠിക്കുമ്പോൾ നടന്ന ഓണാഘോഷം ഓർത്തു.... മറ്റൊരു ബാച്ചിലെ ഒരു ചെറുക്കൻ കുറേ നാളായി നിലയുടെ പിറകിൽ ഉണ്ടായിരുന്നു, പ്രേമവും പറഞ്ഞോണ്ട്,   വൈകിട്ട് ആധിക്ക് ഫുട്ബോൾ പ്രാക്ടീസ് കാരണം നിലാ ഒറ്റക്ക് പോകുമ്പോൾ ആയിരുന്നു അവൻ വന്നിരുന്നത് വലിയ ശല്യം ഇല്ലാത്തോണ്ട് അവളത് കാര്യം ആക്കിയില്ല... ഓണാഘോഷത്തിന്റെ അന്ന് പൂക്കളമൽസരം ഉണ്ടായൊണ്ട് ആദി അതിന്റെ തിരക്കിൽ ആയിരുന്നു....   ഇട്ടിരുന്ന പട്ട് പാവാടയിൽ എന്തോ അഴുക്കായി കഴുകാൻ പ