Aksharathalukal

നിലാവ് 💗5

നിലാവ് (5)💗💗💗
 
✒️കിറുക്കി🦋
 
 
"എന്റെ ഇഷ്ടം ഞാൻ പറഞ്ഞില്ല പക്ഷെ... അതിനുമുന്നെ മറ്റൊന്ന് നടന്നു "
 
"എന്ത്.... "
 
നിലാ അവൾ +2പഠിക്കുമ്പോൾ നടന്ന ഓണാഘോഷം ഓർത്തു.... മറ്റൊരു ബാച്ചിലെ ഒരു ചെറുക്കൻ കുറേ നാളായി നിലയുടെ പിറകിൽ ഉണ്ടായിരുന്നു, പ്രേമവും പറഞ്ഞോണ്ട്,
 
വൈകിട്ട് ആധിക്ക് ഫുട്ബോൾ പ്രാക്ടീസ് കാരണം നിലാ ഒറ്റക്ക് പോകുമ്പോൾ ആയിരുന്നു അവൻ വന്നിരുന്നത് വലിയ ശല്യം ഇല്ലാത്തോണ്ട് അവളത് കാര്യം ആക്കിയില്ല... ഓണാഘോഷത്തിന്റെ അന്ന് പൂക്കളമൽസരം ഉണ്ടായൊണ്ട് ആദി അതിന്റെ തിരക്കിൽ ആയിരുന്നു....
 
ഇട്ടിരുന്ന പട്ട് പാവാടയിൽ എന്തോ അഴുക്കായി കഴുകാൻ പോയ നിലയെയും കൂട്ടകാരിയെയും ആ പിറകെ നടന്ന ചെക്കനും കൂട്ടുകാരും കൂടെ നിന്ന് കളിയാക്കാൻ തുടങ്ങി..... ആധിടെ പേരുചേർത്താണ് കളിയാക്കിയത്... അത്കൊണ്ടാണ് അവനോട് അവൾ ഇഷ്ടം പറയാത്തതെന്നും അവളും ആധിയും എപ്പോഴും ഒന്നിച്ചാണെന്നും തുടങ്ങി കുറേ അനാവശ്യങ്ങൾ സഹിതം പറയാൻ തുടങ്ങി...
 
എതിർക്കാൻ പോയ നിലയെ അവർ തള്ളിയിട്ട് കൈ മുറിച്ചു... ആ ഭാഗത്തേക്ക്‌ ടീച്ചേർസ് വരുന്ന കണ്ട് അവന്മാർ പോയി... എന്നാലും നിലാക് ഒരുപാട് സങ്കടമായി കൂടുകാരിയോട് ആരും ഒന്നും അറിയരുത് എന്ന് ചട്ടം കെട്ടി...... ക്ലാസ്സിൽ വന്നു വെള്ളം കുടിച് കുറച്ചു നേരം കിടന്നപ്പോൾ ആണ് എല്ലാരും താഴേക്ക് പോകുന്നത് കാണുന്നത്.... അവളും താഴേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച കണ്ട് ഞെട്ടിത്തരിച്ചു..... 
 
തന്നെ കളിയാക്കിയവനെ തറയിൽ ഇട്ട് വലിച്ചിഴക്കുകയാണ് ആദി കൂടെ അവന്റെ ഫ്രണ്ട്സും ഉണ്ട്.... അവസാനം ടീച്ചേർസ് വന്നു പിടിച്ചു മാറ്റി... ആദി സ്കൂൾ topper ആയത്കൊണ്ട് ടീച്ചേർസ് കാര്യം അന്വേഷിച്ചു അവരെ പറഞ്ഞുവിട്ടു.... എല്ലാരും പോയി കഴിഞ്ഞ് തിരികെ പോകാൻ ആയി നിന്ന നിലയെ അവൻ ആരും കാണാതെ പൊക്കി ബാക്കിൽ കൊണ്ട് പോയി... അവൾക്ക് അവന്റെ മുഖം കണ്ട് ഭയം തോന്നി.... ദേഷ്യം കൊണ്ട് മുഖമാകെ ചുമന്നിട്ടുണ്ട്..... ജ്വലിച്ചു നിൽക്കുന്ന സുര്യനെ പോലെ ആണ് അവൻ എന്ന് അവൾക്ക് തോന്നി... അവന്റെ മുഖത്തെ മുറിപ്പാടുകളിൽ തൊടാൻ പോയ അവളെ അവൻ തടഞ്ഞു.... 
 
"എന്നാടി നിനക്ക് എന്നിൽ നിന്നും മറച്ചു വെക്കുന്ന ശീലങ്ങൾ ഉണ്ടായത്.... ആ *&%മോൻ നിന്റെ പിറകിന് വന്നു ശല്യം ചെയ്യുന്ന കാര്യം നീ എന്നോട് പറഞ്ഞോ.. പക്ഷെ ഞാനത് അറിഞ്ഞു.... ഞാനില്ലെലും നിന്റെ കൂടെ എന്റെ കണ്ണുകൾ എപ്പോഴും ഉണ്ട്... നീയത് പറയുമെന്ന് ഞാൻ കരുതി എന്നിട്ടും നീ പറഞ്ഞില്ല... ഇന്ന് നിന്നെ അവൻമാർ കളിയാക്കിയത് നീ പറഞ്ഞോ.. പറഞ്ഞോന്നു... "
 
അതും ചോദിച്ചു അവൻ അവളുടെ കയ്യിൽ കേറി പിടിച്ചപ്പോൾ അവൾ വേദനകൊണ്ട് എരിവ് വലിച്ചു... മുന്നേ തള്ളിയിട്ടപ്പോൾ വീണ് മുറിഞ്ഞിടത്താണ് അവൻ പിടിച്ചത്.... അവൻ വെപ്രാളത്തോടെ നോക്കി.... മുറിവ് കണ്ട അവനു ആകെ ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി... അവൻ പയ്യെ അതിൽ ചുണ്ട് ചേർത്തു... അവൾ ആകെ അന്തം വിട്ട് നോക്കിയപ്പോൾ അവൻ അവളുടെ കണ്ണിൽ ചുണ്ട് ചേർത്ത് പറഞ്ഞു 
 
"എന്റെയാ നീ... വേറെ ആരും നിന്നെ നോക്കണ്ട... ആരും... നിന്നെ വേദനിപ്പിക്കുന്നവനെ കൊല്ലാൻ പോലും എനിക്ക് മടിയില്ല.. കാരണം അധർവിന്റെ ജീവനും ജീവിതവും നീയാ.. നീയില്ലാതെ ഞാൻ പൂർണൻ അല്ല..... "
 
നിറകണ്ണുകളാലെ അത് പറയുമ്പോൾ അവൾ അറിയുകയായിരുന്നു അവന്റെ ഹൃദയത്തിലേ താൻ എന്ന മിടിപ്പിനെ കുറിച്ച്...... പിന്നീട് അവർ പ്രണയിക്കുകയായിരുന്നു.... പരസ്പരം അകലാൻ കഴിയാതെ.. വല്ലാത്തൊരു ആവേശത്തോടെ എന്നാൽ പഠിക്കുന്ന കാര്യത്തിൽ വിട്ട് വീഴ്ചകൾ ഇല്ലാതെ പരസ്പരം പ്രണയിച്ചുകൊണ്ടിരുന്നു 
 
"പിന്നെ...... "ശ്രുതി ആകാംഷയോടെ ചോദിച്ചു 
 
"സിനിമ അവന്റെ craze ആയിരുന്നു... നടൻ ആകാൻ ഒരുപ്പാട് ആഗ്രഹം ഉണ്ടായിരുന്നു... അതിനുവേണ്ടി അവൻ ഒരുപാട് ഹാർഡ് വർക്ക്‌ ചെയ്യുമായിരുന്നു ... എനിക്ക് അതിൽ പ്രതേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാത്തോണ്ട് അവനെ പ്രോത്സാഹിപ്പിക്കാൻ മാത്രേ കഴിഞ്ഞുള്ളു....
 
എക്സാം കഴിഞ്ഞ സമയത്താണ് അധിടെ അച്ഛൻ ബിസിനെസ്സ് ആവശ്യങ്ങൾക്ക് ആയി ചെന്നൈയിലേക്ക് മാറാൻ തീരുമാനിക്കുന്നെ.... ആദി പോകുന്നില്ലന്ന് പറഞ്ഞു... എന്നെ വിട്ട് പോകാൻ അവനാകിലയിരുന്നു... പക്ഷെ ഇവിടെ നിന്നാൽ ഒന്നും ആകില്ലെന്ന് എല്ലാരും പറഞ്ഞു അവന്റെ ആഗ്രഹങ്ങൾക്ക് നല്ലത് ചെന്നൈ ആണെന്ന് അറിഞ്ഞു നെഞ്ച് പൊട്ടുന്ന വേദനിയിലും ഞാൻ അവനെ യാത്രയാക്കി... പോകാൻ നേരം അവൻ തന്ന ചുംബനത്തിന്റെ ചൂട്  ഇന്നും എനിക്ക് ഫീൽ ചെയ്യും....
 
പിന്നീട് അവൻ എന്നും വിളിക്കുമായിരുന്നു ആ ഇടക്ക് അവൻ ആദ്യമായ് അറ്റൻഡ് ചെയ്ത ഓഡിഷനിൽ അവൻ പാസ്സ് ആവുകയും അവന്റെ സിനിമ എന്നാ മോഹം പൂവണിയുകയും ചെയ്തു... ഇതിനിടയിൽ ഒരിക്കൽ പോലും ഞങ്ങളുടെ പ്രണയം കുറഞ്ഞില്ല നാൾ തോറും അത് കൂടി വന്നു...
 
അവന്റെ എല്ലാ ടെൻഷനും മാറ്റി ഞാൻ അവന്റെ കൂടെ നിന്നു.. ഒട്ടും പ്രതീക്ഷിക്കാതെ ആ ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയി മാറി.. അങ്ങനെ അവൻ ആദ്യ ഫിലിമിലൂടെ തന്നെ ഒരുപ്പാട് വാല്യൂ ഉള്ള ആക്ടർ ആയി മാറി... പിന്നീട് അവന്റെ വിളികൾ കുറവ് ആയിരുന്നു.... തിരക്കാണെന്നു ഓർത്തു... പിന്നീട് അവന്റെ നമ്പറിൽ വിളിച്ചാൽ ആ നമ്പർ നിലവിൽ ഇല്ലായിരുന്നു... അവന്റെ വിവരവും ഇല്ലായിരുന്നു... വീട്ടിലും അവരാരും വിളിക്കാതെ ആയി..
 
ആ ഒരു ബ്രേക്ക്‌ കഴിഞ്ഞ് പിന്നീട് സിനിമ ലോകം കണ്ടത് അധർവ് എന്ന നടന്റെ വളർച്ച ആയിരുന്നു.... പിന്നീട് അവൻ സൂപ്പർസ്റ്റാർ A S K ആയി.... അതിനിടയിൽ ഒരു ഫോൺ കാൾ പോലും ഉണ്ടായില്ല... ഒരുപക്ഷെ അവനെ അന്വേഷിച്ചു ചെന്നാൽ അവൻ എന്നെ ഒഴിവാക്കുന്നത് സഹിക്കാൻ ആകില്ലായിരുന്നു...
 
കോളേജിലെ എല്ലാരും അവനെ കുറിച്ച് പറയുമ്പോഴും ഞാൻ മൗനി ആയിരുന്നു.... ആരോടും ഒരിക്കലും ഒന്നും പറഞ്ഞില്ല... പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ... ഈ പട്ടിക്കാട്ടിൽ കിടക്കുന്ന എന്നോട് സൂപ്പർസ്റ്റാർ  A S K യ്ക്ക് പ്രണയം ആണെന്ന് പറഞ്ഞാൽ.. ഒരുപക്ഷേ അത്കൊണ്ട് ആയിരിക്കും അവനും എന്നെ മറന്നത്.. അവന്റെ സ്റ്റാറ്റസിന് ഞാൻ ചേരില്ല...
 
അവനോട്‌ പേര് ചേർത്ത് ഓരോ നടിമാരുടെ പേരുകേൾക്കുമ്പോൾ ഞാൻ ആലോചിക്കും പണ്ട് അവനോട് എനിക്ക് ഉണ്ടായിരുന്ന പോസ്സസീവെനീസിനെ കുറിച്ച്....
 
ആരൊക്കെ വന്നാലും അവന്റെ ആദ്യ പ്രണയം അത് ഞാൻ ആയിരുന്നു..... അവന്റെ ചുംബങ്ങൾക്ക് അവകാശി ഞാൻ ആയിരുന്നു... അവർ കുറച്ചു നാൾ മാത്രം ആയിരുന്നല്ലോ ഇവിടെ... അത്കൊണ്ട് തന്നെ അവന്റെ നാട് പാലക്കാട്‌ എന്നാണ് പറഞ്ഞിരുന്നത് കൂടാതെ ഞങ്ങളുടെ ഫ്രണ്ട്സ് എല്ലാം പറയുന്നത് സ്റ്റാർഡം ആയപ്പോൾ അവൻ എന്നെ പോലും മറന്നെന്നു ആണ്.... ആയിരിക്കും മറന്നത് ആയിരിക്കും... പക്ഷെ എനിക്ക് ആകില്ല... 
 
ഒരുപക്ഷെ കേൾക്കുന്നവർക്ക് ഇതൊരു തമാശ ആയിരിക്കും കാരണം maturity ഇല്ലാത്ത പ്രായത്തിൽ തോന്നിയ വികാരം അതും സൂപ്പർസ്റ്റാറിനോട്.... അറിയാം എന്റെ പ്രണയം വെറുതെ ആണെന്ന്, നിലാവും സൂര്യനും രണ്ട് ധ്രുവങ്ങളിൽ ആണ് ഒരിക്കലും കണ്ട് മുട്ടാതെ... പക്ഷെ നിലാവ് ഇന്നും ആ പ്രണയം ആകുന്ന മാന്ത്രിക വലയത്തിൽ ആണ്... ഒരിക്കലും മോചനം ആഗ്രഹിക്കാതെ........ "
 
അത്രയും കേട്ട് തീർന്നപ്പോൾ ശ്രുതിയുടെ കണ്ണിൽ നിന്നും അറിയാതെ കണ്ണുനീർ അടർന്നു വീണു😥😥😥
 
❤️.......❤️......❤️
 
 
 
 
"നിലാ എനിക്ക് എന്താ തോന്നുന്നെന്ന് വെച്ചാൽ ചിലപ്പോ അധർവ് പോലും പ്രതീക്ഷിക്കാതെയാ അയാൾ പെട്ടെന്ന് ഈ നിലയിൽ എത്തിയത്...... അപ്പോ ചിലപ്പോ മറന്നതായിരിക്കും... തനിക്ക് ഇങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നു എന്ന്  ഒരുപക്ഷേ പുറത്ത് അറിയാൻ അയാൾ ആഗ്രഹിക്കുന്നില്ല.... സിനിമ എന്ന മായികലോകത്തിൽ അയാൾ ഒരുപക്ഷെ നീ എന്ന കൗമാര പ്രണയത്തെ മറന്നതായിരിക്കും..... പക്ഷെ നീ എന്താ ഇപ്പോഴും അത് തന്നെ ഓർത്തു നില്കുന്നെ..... അത് മറന്ന് കള.... "
 
 
"കഴിയുനില്ല..... മറക്കാൻ ശ്രേമിക്കും തോറും കൂടുതൽ ഞാൻ അതിലേക്ക് തന്നെ ആയി പോകുവാ... എനിക്ക് കഴിയില്ല..... 🥺🥺🥺"
 
 
"നിന്നോട് ഞാൻ എങ്ങനാ പറഞ്ഞു മനസിലാക്കണ്ടെ.... അയാൾക്ക് ഇപ്പൊ നീ പഴയ പ്രണയിനി നിലാ അല്ല... നിന്നെ കണ്ടിട്ട് പോലും പരിചയം ഇല്ല... ഉള്ളിൽ നിന്നോട് എന്തെങ്കിലും ഫീലിംഗ്സ് ഉണ്ടാരുന്നേൽ അയാൾ എന്നെ നിന്നെ തിരക്കി വന്നേനെ.... നിന്റെ നല്ലതിന് വേണ്ടിട്ടാ പറയുന്നേ.... എനിക്കെന്തോ പേടി ആകുന്നു... അയാൾ നിന്നെ ഇഷ്ടപ്പെടുന്നില്ല, അഥവാ നീ അയാളെ സ്നേഹിക്കുന്നു എന്ന് അയാൾ അറിഞ്ഞാൽ.... പണവും സ്വാധീനവും ഉള്ളവരല്ലേ.... ഒഴിവാക്കാൻ എന്ത് വേണേലും ചെയ്യും........ പേടിയാ എനിക്ക്..... "
 
 
"അയ്യേ ശ്രുതിക്കുട്ടി അങ്ങനെ ഒന്നുമില്ല... നീ ടെൻഷൻ ആകാതെ... ഞാൻ അധർവിന്റെ പഴയ കാമുകി ആണെന്നോ ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണെന്നോ പറഞ്ഞു ഞാൻ ആർക്കും ഒരു ബുദ്ദിമുട്ടും ഉണ്ടാകില്ല.... അവൻ എങ്ങനെ വേണേലും ജീവിക്കട്ടെ.... പക്ഷെ എന്റെ മനസ്സിൽ അവൻ എന്നും എന്റെ ആദി ആയി ജീവിക്കും... എന്റെ മരണം വരെ... ആധിടെ നിലാ ആയി ഞാൻ ജീവിച്ചോളാം..... പുറത്ത് നിന്ന് നോക്കുന്നവർക്ക് ചിലപ്പോ ഇതൊരു ഭ്രാന്ത്‌ ആയി തോന്നാം... പക്ഷെ പ്രണയിക്കുന്നവർക്ക് അറിയാം അതിന്റെ ആഴവും പരപ്പും വേദനയും.. മനസ്സറിഞ്ഞു സ്നേഹിച്ചാൽ ഒരിക്കലും ആ സ്നേഹം നമുക്ക് നൽകുന്ന മുറിവ് മാറില്ല........ അറിയാം ഒരിക്കലും എനിക്ക് എത്തിച്ചേരാൻ കഴിയാത്ത ദൂരത്തില അവൻ...... പക്ഷെ എന്റെ മനസ്സിൽ അവനെ പ്രണയിക്കാൻ ആരുടെയും അനുവാദം വേണ്ടല്ലോ 
 
 
പിന്നെ ശ്രുതി ഒന്നും പറഞ്ഞില്ല, അവളെ മനസ്സിലാക്കാൻ ഇപ്പൊ തനിക്ക് പോലും സാധിക്കുന്നില്ല എന്നവൾക്ക് തോന്നി... അവളെ അവിടെ തനിച്ചാക്കി ശ്രുതി തിരികെ പോയി..... 
 
തിരികെ പോകുന്ന വഴിയിൽ ഹരി അവളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.... 
 
"ശ്രുതി... എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... അത് പിന്നെ ഈ പ്രൊപോസൽ സീൻ ഒന്നും എനിക്ക് പിടിയില്ല... വളച്ചുകെട്ടാതെ കാര്യം പറയാം എനിക്ക് തന്നെ ഇഷ്ടമാ.....നിലാ പറഞ്ഞു തന്നെ എനിക്ക് നേരുത്തേ അറിയാം.... ഒരുപാട് കേട്ടതുകൊണ്ട് ആയിരിക്കും തന്നോട് മനസ്സിൽ ഒരു ഇഷ്ടം... കണ്ടപ്പോൾ അത് കൂടി..... പ്രണയിച്ചു നടക്കാൻ അല്ല, കൂടെ കൂട്ടാന.... തനിക്ക് ആലോചിച്ച പറയാം.... "
 
 
ഇത്രയും കേട്ടപ്പോൾ ശ്രുതിക്ക് ഓർമ വന്നത് അന്ന് ആര്യൻ സർ പറഞ്ഞ വാക്കുകൾ ആണ്..... നിറം മങ്ങിയവൾ എന്നുള്ള വിളി അവളുടെ കാതുകളിൽ മുഴങ്ങി.... ഹരിയേട്ടൻ സുന്ദരൻ ആണ്... ഏത് പെൺകുട്ടിയും ആഗ്രഹിക്കും... പക്ഷെ തനിക്ക് ചേരില്ല... വേണ്ട...... 
 
"അത്... എനിക്ക് താല്പര്യം ഇല്ല.... ഇനി ഒന്നും ആലോചിക്കനില്ല..... "അത്രയും പറഞ്ഞു നടന്നകലുന്ന അവളെ അവൻ നിർവികാരൻ ആയി നോക്കി നിന്നു...... 
 
വീട്ടിൽ എല്ലാർക്കും അധർവും  കുടുംബവും വന്നതിന്റെ ആഘോഷം ആയിരുന്നു.... എന്നാൽ അധർവ് ഒരിക്കൽ പോലും പഴയ പോലെ നിലയോട് പെരുമാറിയില്ല എന്ന് മാത്രമല്ല അവളെ പൂർണമായും ഒഴിവാക്കി... നിലാ പക്ഷെ എത്ര ശ്രെമിച്ചിട്ടും അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ അവനെ തേടിച്ചെന്നു... 
 
 
പിറ്റേന് പതിവില്ലാതെ നിലാ നേരുത്തേ എണിറ്റു.... 5മണി ആകാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളു... അവൾ താഴേക്ക് വന്നപ്പോൾ അച്ഛൻ പാലുവാങ്ങാൻ പോകാൻ ഒരുങ്ങുകയായിരുന്നു.... അവൾ അവിടേക്ക് ചെന്നപ്പോൾ രാധിക അവളെ അതിശയത്തോടെ നോക്കി.... 
 
'അല്ല നിനക്ക് ഈ സമയത്ത് എണീക്കാൻ അറിയോ..... "
 
"ഓഹ് കളിയാക്കണ്ട.... അച്ഛാ ഞാനും വരട്ടെ.... "
 
"അതിനെന്താ വാ...... "
 
അങ്ങനെ അമ്മയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി ഇരുട്ട് മാറിയിട്ടില്ല.... പോരാത്തതിന് ഡിസംബർ മാസം ആയോണ്ട് നല്ല തണുപ്പും... മഴക്കാറും ഉണ്ട്.... രാവിലെ നടക്കാനിറങ്ങുന്നവർ പോലും കുറവാണു ഈ സമയത്ത്..... പാൽ വാങ്ങി കഴിഞ്ഞ് അച്ഛൻ കുമാരേട്ടനോട് സംസാരിക്കുവാണ്.... 
 
 
"നിലാ കുട്ടി വേഗം വാ അച്ഛന് നിന്നെ വീട്ടിൽ ആകിയിട്ട് അമ്പലം വരെ ഒന്ന് പോകണം... കണക്കിൽ എന്തോ ഒരു മിസ്റ്റേക്ക് അത് ശരിയാക്കണം...... "
അച്ഛൻ ഇവിടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ കമ്മിറ്റി പ്രസിഡന്റ്‌ കൂടി ആണ്...... 
 
അവർ നടന്നു തുടങ്ങിയപ്പോൾ ആണ് ജോഗിങ് കഴിഞ്ഞ് വരുന്ന ആധിയെ കാണുന്നെ...... 
 
"മോൻ ഈ തണുപ്പത്ത് ഓടാൻ വന്നോ.... "
 
"രാവിലെ അയാൽ പിന്നെ ബുദ്ധിമുട്ട് ആകില്ലേ അതാ അങ്കിൾ.... 
 
"ആ അതും ശരിയാ... മോൻ വീട്ടിലേക്ക് അന്നോ.. "
 
"അതെ..... "
 
'അന്നേൽ ദേ നിലയെയും ഒന്ന് കൂടെ കൊണ്ട് പോ.... ഞാൻ അമ്പലത്തിൽ പോയിട്ട് ധാ വരുന്നു... വീട്ടിൽ വന്നിട്ട് ഇനി എളുപ്പം അല്ല.... "
 
മാധവൻ പോയതിന് ശേഷം അവർ രണ്ടും വീട്ടിലേക്ക് നടന്നു...... ആദി മുന്നിലും അവൾ പിറകിലും..... പെട്ടെന്ന് മഴ ചാറാൻ തുടങ്ങി.... ആദി വേഗം അടുത്ത് കണ്ട കടയിലേക്ക് ഓടികേറി പിറകെ നിലായും..... അവൾക്ക് നന്നായി വിറക്കുന്നുണ്ട്.... നിലാവ് മാഞ്ഞു മുഴുവൻ ഇരുട്ടായി...... കൂടാതെ മരം കോച്ചുന്ന തണുപ്പും... ഇളം ചാറ്റൽ മഴയും
 
 
തുടരും...... ❤️
നിലാവ് 💗 6

നിലാവ് 💗 6

4.6
25938

നിലാവ് (6)💗💗💗   ✒️കിറുക്കി🦋     മഴ പതിയെ ആണ് പെയ്യുന്നത് ശക്തി ആയിട്ടില്ല ..  അവന്റെ നിൽപ്പ് കണ്ടിട്ട് നിലാക്ക് ആകെ ദേഷ്യം വന്നു... താൻ എന്നൊരു മനുഷ്യ ജീവി ഇവിടെ ഉണ്ടെന്നുള്ള ഒരു ഭാവവും ഇല്ലാതെ ആണ് നില്കുന്നെ.....      "സൂപ്പർസ്റ്റാർ ASK ഇത്പോലെ സമയത്ത് മറ്റൊരു പെണ്ണിന്റെ കൂടെ നില്കുന്നു എന്നറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്കത് നാണക്കേട് ഉണ്ടാക്കും .... ആരെങ്കിലും കണ്ടാൽ നിങ്ങൾക്ക് മോശം അല്ലേ..... " ഒരു കോട്ട പുച്ഛത്തോടെ അവൾ പറഞ്ഞു നിർത്തി...........    ഇതുകേട്ട ഉടൻ തന്നെ അവൻ ആ കടയിൽ നിന്നും ഇറങ്ങി നടന്നു.... അവിടെ നിൽക്കുന്നത് അത്ര സേഫ് അല്ലാത്തതിനാൽ വേ