Aksharathalukal

നിലാവ് 💗 6

നിലാവ് (6)💗💗💗
 
✒️കിറുക്കി🦋
 
 
മഴ പതിയെ ആണ് പെയ്യുന്നത് ശക്തി ആയിട്ടില്ല ..  അവന്റെ നിൽപ്പ് കണ്ടിട്ട് നിലാക്ക് ആകെ ദേഷ്യം വന്നു... താൻ എന്നൊരു മനുഷ്യ ജീവി ഇവിടെ ഉണ്ടെന്നുള്ള ഒരു ഭാവവും ഇല്ലാതെ ആണ് നില്കുന്നെ..... 
 
 
"സൂപ്പർസ്റ്റാർ ASK ഇത്പോലെ സമയത്ത് മറ്റൊരു പെണ്ണിന്റെ കൂടെ നില്കുന്നു എന്നറിഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്കത് നാണക്കേട് ഉണ്ടാക്കും .... ആരെങ്കിലും കണ്ടാൽ നിങ്ങൾക്ക് മോശം അല്ലേ..... "
ഒരു കോട്ട പുച്ഛത്തോടെ അവൾ പറഞ്ഞു നിർത്തി........... 
 
ഇതുകേട്ട ഉടൻ തന്നെ അവൻ ആ കടയിൽ നിന്നും ഇറങ്ങി നടന്നു.... അവിടെ നിൽക്കുന്നത് അത്ര സേഫ് അല്ലാത്തതിനാൽ വേറെ വഴി ഇല്ലാതെ നിലായും...... കുറേ നടന്നു കഴിഞ്ഞപ്പോൾ മഴ അത്യധികം ശക്തിയോടെ പെയ്യാൻ തുടങ്ങി....... നിലാ ആകെ നനഞ്ഞു....... എന്നാൽ അത് ഒന്നുo കാര്യമാക്കാതെ ആണ് അധർവ് നടക്കുന്നത്........ ആ മഴയത്തു അവൾ ആകെ നനഞ്ഞൊലിച്ചു........ നിസ്സഹായത്തോടെ അവൾ അവനെ അവിടെ പിടിച്ചു നിർത്തി...... 
 
വഴിയിലെങ്ങും ഒരു പൂച്ചകുഞ്ഞു പോലും ഇല്ല....... ഫ്രീസറിൽ ഇരിക്കുന്ന മാതിരി തണുപ്പും മഴയും നിലാ ആകെ തളർന്നിരുന്നു..... 
അവൾ അധർവിന്റെ തോളിൽ പിടിച്ചു തിരിച്ചു നിർത്തി... 
 
"നിങ്ങൾക്ക് എന്താ മനസാക്ഷി ഇല്ലേ....... ഈ മഴയത്... എന്റെ അച്ഛൻ നിങ്ങളുടെ കയ്യിൽ എന്നെ ഏല്പിച്ചു വിട്ടത് ഇതിനാണോ...... "
അവളുടെ ശബ്ദം നേർത്തിരുന്നു...... കണ്ണിലെ കണ്ണുനീർ മഴയിൽ ചേർന്നു....... 
 
അവൻ അവളെ വലിച്ചു അടുത്ത് കണ്ട മരത്തിന്റെ കീഴിലേക്ക് പോയി..... നിലാ ആകെ വിറക്കുകയാണ്.... 
 
 
"നീ മുന്നേ പറഞ്ഞത് ശരിയാ നിന്നെ പോലെ ഒരു പീറ പെണ്ണിന്റെ കൂടെ നില്കുന്നത് എനിക്ക് നാണക്കേട് തന്നെയാ.... "
 
അത് കേട്ടപ്പോൾ നിലക്ക് ഹൃദയത്തിൽ ഒരുതരം വേദന ഉണ്ടായി...... 
 
"എന്ന് മുതൽ ആണ് അധർവിന്റെ സ്റ്റാറ്റസിന് പിടിക്കാത്തവൾ ആയി ഞാൻ മാറിയത് എന്നറിയില്ല...... പക്ഷെ നിങ്ങള് പേടിക്കണ്ട.... ഒരിക്കൽ പോലും ഞാൻ കാരണം നിങ്ങൾക്ക് ഒരു ബുദ്ദിമുട്ടും ഉണ്ടാകില്ല...... ഒരിക്കലും ഒന്നിന്റെ പേരിലും നിങ്ങളെ ബുദ്ദിമുട്ടിക്കില്ല..... "
 
"you just shut up........ എന്ത് ബുദ്ദിമുട്ട് ഉണ്ടായാലും അതൊക്കെ പുഷ്പം പോലെ നീക്കാൻ എനിക്ക് അറിയാം... പിന്നെയാ നീ...... ഒരിക്കലും ബുദ്ദിമുട്ടിക്കാൻ നീ വരില്ലെങ്കിൽ നിനക്ക് കൊള്ളാം...... എനിക്ക് ഒന്നിനേം ഭയമില്ല, എന്റെ മുന്നിൽ എന്ത് തടസ്സം വന്നാലും ഒറ്റക്ക് നേരിടാനുള്ള ധൈര്യം എനിക്കുണ്ട്......... so get lost...... "
 
 
അവനത് പറഞ്ഞു അവളെ ഒന്ന് തിരിഞ്ഞ് നോക്കുക പോലും ചെയ്യാതെ പെരുമഴയിലേക്ക് ഇറങ്ങി നടന്നു.... പിന്നാലെ അവളും..... മഴയെക്കാൾ ശക്തമായി അവളുടെ കണ്ണുകൾ പെയ്തോണ്ടിരുന്നു 
 
"സ്നേഹിക്കുന്നതായി അഭിനയിക്കാൻ സാധിക്കുമോ..... അതോ ആ സ്നേഹം പണത്തിനും സ്റ്റാറ്റസിനും മുന്നിൽ ഇല്ലാതാകുമോ.... "ആ ചോദ്യം അവളുടെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്നു 
 
 
വീട്ടിൽ എത്തിയപ്പോൾ അധർവ് പിറകിലൂടെ വരാന്തയിലൂടെ അവന്റെ റൂമിൽ കയറി...... നിലയെ അമ്മ കുറേ ചീത്ത പറഞ്ഞെങ്കിലും തന്റെ കണ്ണ് കലങ്ങിയത് അമ്മ കാണില്ലെന്നുള്ള ആശ്വാസം ആയിരുന്നു അവൾക്ക്... 
 
 
രാവിലെ നടന്ന കാര്യങ്ങൾ അവൾ ആയിട്ട് ആരോടും പറഞ്ഞില്ല... ശ്രുതിയോട് പോലും.... അച്ഛമ്മയുടെ പിറന്നാൾ ആഘോഷത്തിൽ ആയിരുന്നു എല്ലാവരും..... ആധിടെ അമ്മയും അനിയനും എല്ലാവരുമായി പെട്ടെന്ന് അടുത്ത്.... എന്നാൽ അവൻ മാത്രം ഉൾവലിഞ്ഞ പോലെ ഫോൺ വിളികളും മറ്റുമായി നടന്നു.... 
 
ഉച്ചക്ക് കേക്കൊക്കെ കട്ട്‌ ചെയ്ത് സദ്യയും എല്ലാരും സന്തോഷമായി കഴിച്ചു....... 
 
ഹരി ഒരിക്കൽ പോലും തന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ലെന്ന് ശ്രുതി ഓർത്തു..... അല്ലെങ്കിൽ എപ്പോഴും ഓരോന്ന് കളിയാക്കാൻ വരുന്നത് ആണ്..... അവൾക്ക് ഉള്ളിൽ എന്തോ നഷ്ടപെട്ട ഫീൽ ഉണ്ടായി... 
 
 
ഉച്ചക്ക് എല്ലാരും ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് ഒരു കാർ വന്നു നിന്നത്...... അതിൽ നിന്നും ഇറങ്ങിയവരെ കണ്ട് നിലാ ഞെട്ടി..... ആര്യൻ സാറും അമ്മയും ആയിരുന്നു അത്.....  അവർ ഉമ്മറത്തേക്ക് കയറി 
 
"ഞാൻ ആര്യൻ.. നിലയുടെ സ്കൂളിലെ മാത്‍സ് സാറ..."
 
"വാ വരൂ ഇരിക്കൂ..... "നിലയുടെ അച്ഛൻ അവരെ സ്വീകരിച്ചു ഇരുത്തി 
 
"ഇവൻ കുറേ നാളായി ഇത് തന്നെ പറയുന്നു..... ഇവിടുത്തെ നിലാവ് മോളെ ഇവന് വലിയ കാര്യമാ...... ഇപ്പോൾ ഞങ്ങൾ വന്നതും അതിനാ.... മോളെ ഇവന് വേണ്ടി നോക്കാൻ.... ഇവൻ പറഞ്ഞു മോൾ ഇവിടെ ഉണ്ടെന്ന്...... കുട്ടീടെ ഫോട്ടോ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് ഇഷ്ടമായി....... ഇവൻ അന്നേൽ മോളെ തന്നെ മതി എന്നുള്ള രീതിയാണ് ഇപ്പോ....... "ആര്യന്റെ അമ്മ പറഞ്ഞു നിർത്തി 
 
"അതിപ്പോൾ ഞങ്ങൾ....... "നിലയുടെ അച്ഛന് എന്ത് പറയണം എന്നറിയില്ലാരുന്നു..... 
 
"അയ്യോ ദൃതി വേണ്ട... ആലോചിച്ചു മതി..... മോളെ ഞങ്ങൾക്ക് തന്നെ തന്നാൽ മതി...... 
 
"അങ്കിൾ.... ഞാൻ നിലയോട് ഒന്ന് സംസാരിച്ചോട്ടെ..... "ആര്യൻ അത് ചോദിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചു 
 
നിലാ അകത്തേക്ക് പോയപ്പോൾ ആര്യനും കൂടെ പോയി.... അപ്പോൾ ആണ് അങ്ങോട്ടേക്ക് ശ്രുതി വന്നത്...... 
അവൾ ആര്യനെ കണ്ട് അത്ഭുതത്തോടെ നോക്കിയിട്ട് മാറി നടക്കാൻ ഭാവിച്ചു... 
 
"ശ്രുതി ഒന്ന് നിന്നെ..... "ആര്യൻ ആയിരുന്നു 
 
"ഇയാൾക്ക് എന്നോട് ദേഷ്യം ആണെന്നറിയാം.... എന്നാലും അന്ന് പെട്ടെന്ന് ദേഷ്യം വന്നൊണ്ട് പറഞ്ഞതാ... ഇയാളെ ഞാൻ നല്ലൊരു ഫ്രണ്ട് ആയ കണ്ടേ..... അതാ... അങ്ങനെ പറഞ്ഞാൽ എന്നോടുള്ള ദേഷ്യത്തിന് ഇയാൾ അത് മറക്കുമല്ലോ.... പിന്നെ എനിക്ക് കണ്ട അന്ന് മുതൽ എന്റെ ചങ്കിൽ കേറിയതാ നിലാ.... ഇനി അത് മാറ്റാൻ ആകില്ല...... സോറി.... "
 
ആര്യൻ അത് പറഞ്ഞപ്പോൾ ശ്രുതി തെല്ലൊരു അതിശയത്തോടെ അയാളെ നോക്കി... നിലക്ക് ആകട്ടെ യാതൊരു ഭാവമാറ്റവും ഇല്ല 
 
❤️.............❤️
 
 
 
 
 
ആര്യൻ സാറിന്റെ വാക്കുകൾ കേട്ട് നിലയെ ഒന്ന് നോക്കിയതിനു ശേഷം ശ്രുതി നടന്നകന്നു....... അയാൾ എന്തോ പറയാൻ തുടങ്ങിയതും നിലാ തടഞ്ഞു..... 
 
 
"സാറിന് പറയാൻ ഉള്ളത് എന്താണെന്ന് എനിക്ക് മനസിലായി... പക്ഷേ എന്ത് കാരണത്താൽ ആയാലും അന്ന് നിങ്ങള് ശ്രുതിയെ വേദനിപ്പിച്ചത് എനിക്ക് മറക്കാൻ സാധിക്കില്ല..... അവൾ എനിക്ക് വെറുമൊരു കൂട്ടുകാരി മാത്രമല്ല..... പിന്നെ സാറിനെ പ്രണയിക്കാൻ എനിക്ക് സാധിക്കില്ല.... മനസ്സ് കൊണ്ട് ഞാൻ എന്നെ മറ്റൊരാളുടെത് ആണ്.... ആ എനിക്ക് സാറിനെ എന്നല്ല വേറെ ആരെയും പാർട്ണർ ആയി കാണാൻ കഴിയില്ല..... സാറായി തുടങ്ങിവെച്ചത് നിങ്ങള് ആയി തന്നെ അവസാനിപ്പിച്ചേക്ക്....... "
 
അത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും ആര്യന്റെ മുഖം മങ്ങിയത് അവൾ അറിഞ്ഞു..... എങ്കിലും അയാൾ ഒരു മങ്ങിയ ചിരി ചിരിച്ചു..... 
 
അപ്പോൾ ആണ് അധർവ് ആ വഴി വരുന്നത്.... അവനെ കണ്ട് ആര്യന്റെ കണ്ണുകൾ അത്ഭുതത്താലെ വിടർന്നു... 
 
"ഹായ്..... "അധർവ് പറഞ്ഞപ്പോൾ അവനും തിരികെ പറഞ്ഞു... 
 
"ഞാൻ ഇവരുടെ ഫാമിലി ഫ്രണ്ട.... പിന്നെ കാര്യങ്ങൾ എല്ലാം ഞാൻ അറിഞ്ഞു... അപ്പൊ പിന്നെ സംസാരിച്ചു ഭാവി കാര്യങ്ങൾ തീരുമാനിക്ക്... അപ്പൊ ഓൾ ദി ബെസ്റ്റ്...... "
 
അതും പറഞ്ഞു നടന്നകലുന്ന ആധിയെ അവൾ കണ്ണിമ വെട്ടാതെ നോക്കി നീ നിന്നു.....   
 
'നീ എന്റെ മാത്രമാ എന്നാ അവന്റെ വാക്കുകൾ അവളുടെ ചെവിയിലേക്ക് തുളച്ചുകേറി..... 
 
ആര്യനും അവിടെ നിന്ന് പോയി.... താഴേക്ക് ഇറങ്ങിയപ്പോൾ ആണ് ശ്രുതിയെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഹരിയെ അവൻ കാണുന്നെ..... ആര്യനെ കണ്ടപ്പോൾ ഹരി അവളിൽ നിന്ന് അകന്ന് മാറിയത്.... 
 
"ഹായ് ഞാൻ ഹരിനാരായണൻ. നിലയുടെ കസിൻ, പിന്നെ ശ്രുതിയുടെ വുഡ് ബി...."
ആര്യൻ തിരിച്ചും പരിചയപ്പെടുത്തി നടന്നകന്നു..... 
 
"ഡോ ഇയാൾ എന്തിനാ എന്നെ കേറി പിടിച്ചത്.... "
 
"അതോ നിനക്ക് നിറം ഇല്ലെന്നും പറഞ്ഞു ഒഴിവാക്കിയവൻ അല്ലെ അത്.... അപ്പൊ നിനക്ക് അതിലും സുന്ദരൻ ആയ ഒരാളെ കിട്ടിയെന്ന് അവൻ അറിയട്ടെ...."
 
"അയ്യോടാ ഒരു ചുന്ദരൻ.... "അതും പറഞ്ഞു അവനെയും പുച്ഛിച്ചു അവൾ നടന്നകന്നു 
 
നിലാ അച്ഛനോടും ബാക്കി ഉള്ളവരോടും അവൾക് ആര്യനുമായുള്ള വിവാഹത്തിൽ താല്പര്യം ഇല്ലെന്ന് പറഞ്ഞു...... 
ശ്രുതി അവളെ കല്യാണകാര്യത്തിൽ കുറേ നിർബന്ധിച്ചെങ്കിലും അവൾ ഉറച്ച തന്നെ നിന്നു 
 
വൈകിട്ട് താഴെ ആരോടോ  ഫോണിൽ സംസാരിക്കുന്ന ആദിയെ കണ്ടാണ് അവൾ ബാല്കണിയിലേക്ക് വരുന്നത്.... അപ്പോൾ അവൾക്ക് ഫോണിൽ മെസ്സേജ് വന്നു 
 
"നിലാ  i think he is good for you..... ആദിയെ നീ മറക്ക്.... എന്നിട്ട് ആര്യൻ സാറിനെ വിവാഹം ചെയ്യാൻ സമ്മതിക്..... '.. 
 
'ഇല്ല പാറു..... എനിക്ക് ആകില്ല... മനസ്സിൽ ഒരാളെ വെച്ചിട്ട് മറ്റൊരാളെ വിവാഹം കഴിക്കാൻ... ഈ നിലാവിന്റെ പ്രണയം സൂര്യ ദേവനോട് മാത്രം ആണ് .. 
 
റിപ്ലേ സീൻ ചെയ്തത് അല്ലാതെ തിരിച്ചു മെസ്സേജ് വന്നില്ല.... അവൾ തിരികെ പോകാൻ ഒരുങ്ങുമ്പോൾ ആണ് ആദി കാറുമെടുത്തു പോകുന്നത് കാണുന്നത്.... 
 
 
കുറച്ചു നേരം കഴിഞ്ഞ് ഒരു unknown നമ്പറിൽ നിന്നുള്ള കാൾ കണ്ടിട്ടാണ് നിലാ തിരികെ വിളിക്കുന്നത്....... കട്ട്‌ ചെയ്തതിന് ശേഷം പോകണമോ വേണ്ടയോ എന്നവൾ ചിന്തിച്ചു.... 
 
ആധിയെ കുറിച്ചുള്ള എന്തോ കാര്യങ്ങൾ സംസാരിക്കാൻ ഹോട്ടൽ ബ്ലൂ പാലസിൽ വരാൻ ആണ് പറഞ്ഞിരിക്കുന്നത്..... അവൾ എന്തായാലും പോകാൻ തീരുമാനിച്ചു.... വീട്ടിൽ ഏതോ കൂടുകാരിയെ കാണാൻ എന്നും പറഞ്ഞു കള്ളം പറഞ്ഞാണ് അവൾ ഇറങ്ങിയത്..... 
 
ഹോട്ടലിന്റെ റെസ്റ്റോറന്റ് ഏരിയയിൽ ഒരു സുന്ദരിയായ പെൺകുട്ടി അവളെ വെയിറ്റ് ചെയ്ത് ഉണ്ടായിരുന്നു.... 
നിലാ പറഞ്ഞ അടയാളങ്ങൾ വെച്ച അവളെ കണ്ടെത്തി..... അവളെ കണ്ടപ്പോൾ തന്നെ അവൾ ഒരു ചിരി കൊടുത്തു..... അവൾക്ക് ഓപ്പോസിറ്റ ചെയറിൽ നിലായും ഇരുന്നു.... വെയ്റ്റർ ഓർഡർ ചെയ്ത ജ്യൂസ്‌ കൊണ്ട് വന്നു...... 
 
"എന്നെ നിങ്ങൾക്ക് എങ്ങനെ അറിയാം.... ഞാനും അധർവും പരിചയക്കാർ ആണെന്ന്.... "
 
"see miss nila അയാളെ കുറിച്ചുള്ള എല്ലാ ഡീറ്റൈൽസും എനിക്ക് അറിയാം... ഇപ്പൊ അയാൾ ഇവിടെ എന്തിന് വന്നു എന്ന് തിരക്കിയപ്പോൾ ആണ് അവന്റെ പഴയ ലവ് സ്റ്റോറി ഞാൻ അറിഞ്ഞത്...... "
 
നിലാ അവളെ സംശയത്തോടെ നോക്കി 
"നിങ്ങള് മീഡിയയിൽ നിന്നാണോ....?? 
 
"ഏയ്‌ അല്ല ആദർവിന്റെ ഒരു പരിചയക്കാരിയാ... വെറും പരിചയം അല്ല അവന്റെ ജീവൻ എന്റെ വയറ്റിൽ വളരുന്നുണ്ട്..... "
 
അത് കേട്ടതും അവൾക്ക് തൊണ്ട വരണ്ട് പോകുന്ന പോലെ തോന്നി.... അവൾ ജ്യൂസ്‌ മുഴുവനും കുടിച് തീർത്തു.... 
 
"ആരും വിശ്വസിക്കില്ല.... നിയമ പരമായി പോയാലും അതൊക്കെ സ്വാദീനം ഉള്ളവരുടെ കൂടെ അല്ലെ.... അവന്റെ ലൈഫിലെ നൂറുകണക്കിന് പെൺകുട്ടികളിൽ ഒരാൾ മാത്രമാണ് ഞാൻ..... ഇപ്പൊ ഇവിടെ ഉണ്ടെന്ന് അറിഞ്ഞു... കുട്ടി പഴയ ഫ്രണ്ട് ആണെന്നും ഒരിക്കലും താൻ അവനെ വിശ്വസിക്കരുത്....... "
 
എന്നാൽ പിന്നീട് അവൾ പറയുന്നത് ഒന്നും നിലാ കേട്ടില്ല..... അവൾക്ക് ചുറ്റും ഉള്ളത് എല്ലാം മങ്ങി കാണുന്ന പോലെ തോന്നി.... തല കറങ്ങി അവൾ ടേബിളിലേക്ക് വീണു... 
 
അർധബോധവസ്ഥയിലും തന്നെ ആരോ എങ്ങോട്ടോ കൊണ്ട് കിടത്തുന്നത് അവൾ അറിഞ്ഞിരുന്നു.... അപ്പോഴേക്കും അവളുടെ ബോധം മുഴുവൻ നശിച്ചിരുന്നു 💗💗💗💗💗
 
 
തുടരും...... ❤️
നിലാവ് 💗 7

നിലാവ് 💗 7

4.6
18023

നിലാവ് (7)💗💗💗     ✒️കിറുക്കി 🦋     എന്തോ നിർത്താതെയുള്ള ശബ്ദം കേട്ടാണ് നിലാ കണ്ണ്തുറക്കുന്നത്..... ചുറ്റും എന്താണ് നടക്കുന്നതെന്നോ.. സ്ഥലകാല ബോധം വരാനും അവൾക്ക് കുറച്ചു സമയം എടുത്തു..... താൻ ഇപ്പോൾ കട്ടിലിൽ കിടക്കുകയാണ്, അവൾ പതിയെ എണീറ്റിരുന്നു....... വാതിലിൽ ആരോ മുട്ടുന്നുണ്ട്.... അവൾ മുറിമുഴുവൻ കണ്ണോടിച്ചു...... മുന്നിൽ നിൽക്കുന്ന ആളിനെ അവൾക്ക് വ്യക്തമായി കാണാൻ സാധിച്ചില്ല.....    കണ്ണ് വലിച്ചു ഒന്നുടെ നോക്കിയപ്പോൾ ആണ് മുന്നിൽ അധർവ് ആണ് നില്കുന്നത് എന്ന് മനസിലായത്.....  ഇവൻ എങ്ങനെ ഇവിടെ വന്നു..... ഞങ്ങൾ എങ്ങനെ ഒരു മുറിയിൽ.... ആ പെൺകുട്ടി....    അപ്പോഴേ