Aksharathalukal

നിലാവ് 💗 7

നിലാവ് (7)💗💗💗
 
 
✒️കിറുക്കി 🦋
 
 
എന്തോ നിർത്താതെയുള്ള ശബ്ദം കേട്ടാണ് നിലാ കണ്ണ്തുറക്കുന്നത്..... ചുറ്റും എന്താണ് നടക്കുന്നതെന്നോ.. സ്ഥലകാല ബോധം വരാനും അവൾക്ക് കുറച്ചു സമയം എടുത്തു..... താൻ ഇപ്പോൾ കട്ടിലിൽ കിടക്കുകയാണ്, അവൾ പതിയെ എണീറ്റിരുന്നു....... വാതിലിൽ ആരോ മുട്ടുന്നുണ്ട്.... അവൾ മുറിമുഴുവൻ കണ്ണോടിച്ചു...... മുന്നിൽ നിൽക്കുന്ന ആളിനെ അവൾക്ക് വ്യക്തമായി കാണാൻ സാധിച്ചില്ല..... 
 
കണ്ണ് വലിച്ചു ഒന്നുടെ നോക്കിയപ്പോൾ ആണ് മുന്നിൽ അധർവ് ആണ് നില്കുന്നത് എന്ന് മനസിലായത്..... 
ഇവൻ എങ്ങനെ ഇവിടെ വന്നു..... ഞങ്ങൾ എങ്ങനെ ഒരു മുറിയിൽ.... ആ പെൺകുട്ടി.... 
 
അപ്പോഴേക്കും കതക് തുറന്ന് ഒരു പോലീസ്‌കാരനും കുറച്ചു ഹോട്ടൽ ജീവനക്കാരും വന്നു.... അവിടെ അധർവിനെ കണ്ട് അവരെല്ലാം പകച്ചു നിന്നു.... 
 
"സർ ഞാൻ ഇവിടുത്തെ സ്ഥലം si അനൂപ്... ഈ റൂമിൽ അനാശാസ്യം നടക്കുന്നു എന്ന് പറഞ്ഞൊരു കാൾ വന്നിരുന്നു..... പക്ഷെ സർ ഇവിടെ..... "
 
"സീ മിസ്റ്റർ...... ഇത് എന്റെ വുഡ് ബി നിലാവ്... ഞങ്ങൾ ഇവിടെ റെസ്റ്റാറ്റാന്റിൽ വന്ന സമയത്ത്  she has some health problems..... so ഇവിടെ കുറച്ചു നേരം റസ്റ്റ്‌ എടുക്കാമെന്ന് കരുതി and it was my bloody mistake പുറത്ത് നിന്ന് ആരോ ഇവിടെ ഞങ്ങളെ ലോക്ക് ചെയ്തു......ഇത്ര നേരം അത് തുറന്ന് തരാൻ പോലും ആരും ഉണ്ടായില്ല...... എനിക്കുള്ള ട്രാപ് ആണെന്ന് മനസിലായി..... "
 
 
"അയ്യോ സർ ഷെമിക്കണം നിങ്ങളെ പോലെ ഉള്ളൊരു സെലിബ്രിറ്റി ഇവിടെ വന്നത് തന്നെ ഞങ്ങളുടെ ഭാഗ്യം..... സർ വിഷമിക്കണ്ട ഇത് ഇവിടെ ആർക്കോ പറ്റിയ മിസ്റ്റേക്ക.... സാറിനും മേടത്തിനും എത്ര സമയം വെണമെങ്കിലും ഇവിടെ കഴിയാം... "
 
"അതിന്റെ ആവശ്യം ഇല്ല she is fine now ഞങ്ങൾ പോകുവാണ്...... 
നിങ്ങളുടെ ബില്ലൊക്കെ ഇപ്പൊ തന്നെ സെറ്റൽഡ് ആക്കാൻ ഞാൻ വിളിച്ചു പറയാം..... "
 
അപ്പോഴേക്കും വന്നവർ എല്ലാം പലവഴിക്ക് പോയി...... നിലാ ഇപ്പോഴും നടക്കുന്നത് എന്തെന്ന് തിരിച്ചറിയാൻ സാധിക്കാതെ ഇരുന്നു 
 
"വരുന്നുണ്ടേൽ വാ..... "അവൻ ദേഷ്യത്തിൽ പറഞ്ഞു പോകാൻ തുടങ്ങി.... വല്ലാത്ത ഷീണം..... തനിക്ക് ഒന്നും പറ്റിയിട്ടില്ല..... അവർ ആരായിരിക്കും..... ആദി എങ്ങനെ ഇവിടെ വന്നു.......... അങ്ങനെ പല ചിന്തകളും ആയി നിലാ അവന്റെ ഒപ്പം പുറത്തേക്ക് ഇറങ്ങി. 
 
പുറത്തിറങ്ങിയപ്പോൾ ആണ് അവിടെ നിൽക്കുന്ന അച്ഛനെയും വല്യച്ചനെയും അവൾ കാണുന്നെ 
 
"രണ്ട് പേരും വീട്ടിലേക്ക് വാ.... എന്നിട്ട് സംസാരിക്കാം.... "അതും പറഞ്ഞു അവർ പോയി.... നിലാ അധർവിന്റെ കൂടെ കാറിലും..... അവൻ അവളോട് ഒന്നു0 മിണ്ടാതെ ഡ്രൈവിങ്ങിലും എഫ്എമ്മിൽ നിന്നും വരുന്ന പാട്ടീലും കോൺസെൻട്രേറ്റ് ചെയ്ത് ഇരുന്നു... നിലക്ക് ഇതുവരെ നടന്നത് ഓർത്തു തലക്ക് ആകെ പെരുപ്പ് തോന്നി.. 
 
വീട്ടിൽ ചെന്നപ്പോൾ എല്ലാവരും ഉമ്മറത്തു തന്നെ ഉണ്ട്.... 
 
"അച്ഛാ ഞാൻ... ആരോ ചതിച്ചതാ എന്നെ.... അല്ലാതെ... "നിലാ കരയാൻ തുടങ്ങി 
 
"കുറച്ചു മുന്നേ ഇവിടെ ഒരു കാൾ വന്നു... അതനുസരിച്ച ഞങ്ങൾ അവിടെ വന്നത്... ചതി ആയിരിക്കും മക്കളെ... പക്ഷെ പ്രായപൂർത്തി  ആയ മോള് ഹോട്ടൽ റൂമിൽ ആണെന്നും പറഞ്ഞു കാൾ വന്നാൽ ഒരച്ഛന് ഉണ്ടാകുന്ന വേദന..... നിങ്ങള് തെറ്റ് ചെയ്യില്ലെന്ന് അറിയാം.... എന്നാലും.... ഞങ്ങൾ ഒരു തീരുമാനം എടുത്തു...... അടുത്ത് തന്നെ നിങ്ങളുടെ കല്യാണം നടത്താൻ..... വസുന്ദരക്ക് നൂറുതവണ സമ്മതം........ "
.
"അച്ഛാ പക്ഷെ ഞാൻ "
 
"കുട്ടി ഇനി ഒന്നുo പറയണ്ട.... ഞങ്ങൾ ഇത് തീരുമാനിച്ചു.... ആരും ഇപ്പൊ ഇതൊന്നും അറിഞ്ഞിട്ടില്ല.... എങ്ങനെ എങ്കിലും ആരെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ ആൾക്കാർ അത് പലവിധത്തിൽ ആകും.. 
. ഞങ്ങൾക്ക് വലുത് നിന്റെ ഭാവി തന്നെയാ..... ഇനി ഇതിൽ ഒരു മാറ്റവും ഇല്ല......  "
 
അത് കേട്ടപ്പോൾ തന്നെ ആദി വീട്ടിലേക്ക് കയറി പോയി...... മരവിച്ച മനസുമായി നിലാ പിറകെയും...... 
അവൾ ഉടനെ തന്നെ അവന്റെ റൂമിലേക്ക് പോയി 
അവനെ കണ്ട ഉടൻ അവന്റെ കോളറിൽ പിടിച്ചു അവൾ കത്തുന്ന കണ്ണുകളുമായി അവനെ നോക്കി 
 
"എന്തിനായിരുന്നു ഇന്ന് ഈ നാടകം.... നിങ്ങൾക്ക് കിടക്ക പങ്കിടാൻ ഒരുപാട് പേരില്ലേ പിന്നെന്തിനാ എന്നെ ഭാര്യ ആകാൻ സമ്മതിച്ചേ...... ഇന്ന് നടന്നതൊക്കെ എന്തിന് വേണ്ടിട്ട് ആയിരുന്നു.... ഇങ്ങനെ ദ്രോഹിക്കാൻ ഞാൻ എന്ത് തെറ്റാ നിങ്ങളൊട് ചെയ്തേ...... "അവൾക്ക് വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു.... അത്രയും മരവിച്ച അവസ്ഥ ആയിരുന്നു.. 
 
"അതേടി നിന്നെ ദ്രോഹിക്കാൻ തന്നെ ആയിരുന്നു എന്റെ ഉദ്ദേശം.... അത് നിന്നെ കെട്ടി കൂടെ പൊറുപ്പിക്കാൻ ഒന്നുo അല്ല... എന്റെ അമ്മയുടെ ആഗ്രഹം നിന്നെ മരുമകൾ ആയി വേണം എന്ന്..... എന്റെ അമ്മയുടെ ഏതാഗ്രഹവും ഞാൻ സാധിച്ചു കൊടുക്കും... അതിനി നീയല്ല ആരായാലും ശരി.... പിന്നെ ചെറിയപ്രായത്തിൽ നമ്മൾ തമ്മിൽ ഉള്ളതൊക്കെ പുറത്തറിഞ്ഞാൽ അത് ബാധിക്കുന്നത് എന്റെ കരിയറിനെ ആയിരിക്കും....... നിന്നെ പോലെ ഉള്ളതിന് പ്രശസ്ത ആകാമല്ലോ...... നീ എന്റെ ഭാര്യ ആയിരുന്നൽ അത് പ്രോബ്ലം ഇല്ല.... നീ പറഞ്ഞത് പോലെ തന്നെ എനിക്ക് കിടക്ക പങ്കിടാൻ ഒരുപാട് പേരുണ്ട്.... നീ ഭാര്യ ആണെന്ന് പറഞ്ഞു അതിൽ ഒരു മാറ്റവും ഉണ്ടാകില്ല.....നിന്റെ ജീവിതം ഇനി എന്റെ കയ്യില....... നിന്റെ ചെകുത്താന ഞാൻ....... ഇറങ്ങിപ്പോടി....😡😡😡. "
 
അതും പറഞ്ഞു അവൻ അവളെ മുറിയിൽ നിന്നും തള്ളി വെളിയിലേക്ക് ഇട്ടു.... കരഞ്ഞു തളർന്ന നിലാക് എന്ത് വേണം എന്നറിയില്ലാരുന്നു....... 
 
'പ്രണയം ഇത്രമേൽ വേദന നൽകുമോ..... ഹൃദയം കീറിമുറിക്കുന്ന വേദന....... 💔💔💔"
 
 
 
❤️............ ❤️
 
 
 
ഒരുപക്ഷെ ജീവിതത്തിൽ ഒരു പെൺകുട്ടിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ദിവസം അവരുടെ വിവാഹ ദിവസം ആയിരിക്കും..... പുതിയ ജീവിതത്തിന്റെ തുടക്കം..... അത് താൻ മറ്റാരേക്കാളും സ്നേഹിക്കുന്ന പുരുഷനെ സ്വന്തമാക്കാൻ ഉള്ള ദിവസം കൂടി ആണെങ്കിലോ.... പക്ഷെ തനിക്ക് അതിന് ആകുന്നില്ല..... ചുറ്റും നടക്കുന്നത് ഒന്നു0 അറിയുന്നില്ല..... അല്ല തനിക്ക് മനസിലാവുന്നില്ല.... വീട്ടിൽ എല്ലാവരും ഹാപ്പി ആണ്..... താൻ മാത്രം ആണ്..... അച്ഛനും അമ്മയും താൻ കാരണം ആരുടെ മുന്നിലും തലകുനിക്കാൻ പാടില്ല 
 
വിവാഹവേഷത്തിൽ പലരും തന്നെ പ്രശംസിക്കുന്നുണ്ട്.... എന്നാൽ ഒരു കോമാളിയെ പോലെ ആണ് താൻ ഇപ്പോൾ.... ആർക്കൊക്കെയോ വേണ്ടി കെട്ടി ആടുന്ന കോമാളി വേഷം..... അതികം ആരുമില്ല ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം..... തന്നെ അണിയിച്ചൊരുക്കുന്നത് ശ്രുതി ആണ്..... അവളുടെ മുഖത്തു ഇഷ്ടക്കേട്  ഒന്നുമില്ല.... എല്ലാവരുടെ മുഖത്തും തനിക്ക് ഇപ്പോൾ തോന്നുന്നത് ഒരേ ഭാവം ആണെന്ന് അവൾക്ക് തോന്നി... മുഹൂർത്തത്തിന് സമയം ആയപ്പോൾ അവൾ യാന്ത്രികമായി മാറ്റുള്ളവർക്കൊപ്പം ക്ഷേത്രത്തിലേക്ക് നടന്നു.. 
 
തന്റെ പ്രണയിനിക്ക് വേണ്ടി സ്വന്തം ശരീരം പകുത്തു നൽകിയ മഹാദേവനെ അവൾ തൊഴുതു..... താനും ഇന്ന് തന്റെ പ്രണയത്തെ സ്വന്തമാക്കാൻ പോവുകയാണ്....... പക്ഷെ അത് അംഗീകരിക്കാൻ തനിക്ക് കഴിയുനില്ല.... 
 
പ്രാർത്ഥിച്ചു കഴിഞ്ഞ് അമ്പലനടയിൽ വന്നു ലളിതമായ ചടങ്ങാണ്..... അധർവ് കസവു മുണ്ട് ഉടുത്തു നേരിയത് പുതച്ചിട്ടുണ്ട്.... നിലായും കേരള സാരിയും വളരെ കുറച്ചു സ്വർണാഭരണങ്ങളുമാണ് അണിഞ്ഞത്.... മുടി ഗജ്‌റ സ്റ്റൈലിൽ കെട്ടി നിറയെ മുല്ല പൂക്കൾ ചൂടിയിട്ടുണ്ടായിരുന്നു.... ആ വേഷത്തിൽ അവൾ ഒരു ദേവിയെ പോലെ തിളങ്ങി..... 
 
മുഹൂർത്ത സമയത്ത് പൂജിച്ച താലി തിരുമേനി എടുത്ത് നൽകിയപ്പോൾ ചുറ്റും കൂടി നിന്നവരുടെ അനുഗ്രഹത്തോടെ അധർവ് നിലാവിനെ സ്വന്തമാക്കി........ താലി കഴുത്തിൽ വീണപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.... സിന്ദൂര രേഖയിൽ ചുവപ്പ് നിറം പടർന്നപ്പോൾ അവനെ താൻ വെറുക്കുന്നുണ്ടെങ്കിലും അത് ആയുഷ്കാലം അവിടെ തന്നെ വേണം എന്ന് അവൾ പ്രാർത്ഥിച്ചു..... 
 
ചടങ്ങുകൾ എല്ലാം കഴിഞ്ഞ് നിലാ മടങ്ങുമ്പോൾ അച്ഛനും അമ്മക്കും അച്ചാമ്മകും നീലുവിനും ഒന്നും സഹിക്കാൻ കഴിഞ്ഞില്ല.... ഇത്ര പെട്ടെന്നൊരു വേർപാട് അവരും പ്രതീക്ഷിച്ചില്ല... ശ്രുതിക്കും സഹിക്കാൻ ആയില്ല... താൻ ഇനി ഒറ്റക് ആണ്..... എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ നിലാ ഒരു തുള്ളി കണ്ണീരിൽ എല്ലാ സങ്കടവും ഇറക്കി വെച്ചു... 
 
അധർവിന്റെ വീട്ടിൽ തനിക്ക് വേണ്ടതെല്ലാം അമ്മയും അഭിയും ഒരുക്കിയിരുന്നു.... ഒരു വിഷമവും തനിക്ക് ഉണ്ടാകാതിരിക്കാൻ അവർ എല്ലാ സൗകര്യങ്ങളും ഒരുക്കി..... എന്നാൽ നിലാവിന്റെ ഉള്ളിലെ നോവ് ഉണക്കാൻ ആരാലും സാധിക്കില്ലായിരുന്നു 
 
രാത്രി  ആയപ്പോൾ ആണ് നിലാക് കലശലായ വയറുവേദന വന്നത്.... പീരിയട്സിന്റെ ആണ്..... ഇപ്പ്രാവശ്യം നേരുത്തേ ആണ്..... അമ്മ വന്നു റൂമിലേക്ക് പറഞ്ഞുവിട്ടു..... ഓ ഇന്ന് ആദ്യരാത്രി ആണല്ലോ... അവൾക്ക് ഉള്ളിൽ ഒരു പുച്ഛ ചിരി ഉണ്ടായി...
 
റൂമിലേക്ക് വന്നപ്പോൾ അധർവ് നേരുത്തേ കിടന്നിരുന്നു.... കിങ് സൈസ് ബെഡ് അല്ലാതെ ആ മുറിയിൽ മറ്റൊന്നും തന്നെ കിടക്കാൻ ആയി ഇല്ല... അവൾ ഷെൽഫിൽ നിന്നും പുതപ്പെടുത്തു തറയിൽ വിരിച്ചു കിടന്നു..... നല്ല തണുപ്പുണ്ട് തറയിൽ... പോരാത്തതിന് ബാക്ക് painum..... നിലാക് വർഷങ്ങൾക്ക് മുൻപ് തനിക്ക് ഡേറ്റ് ആകുമ്പോൾ അന്ന് തനിക്കുള്ള നോട്സ് മുഴുവൻ എഴുതിത്തരുകയും, ബാക്ക് pain മാറാൻ ചോക്ലേറ്റ്സ് വാങ്ങി നൽകുകയും.. വേദന എടുത്ത് കരയുമ്പോൾ തന്റെ കൂടെ കരയുമായിരുന്ന ആ പഴയ ആദിയെ ഓർമ വന്നു.... ആ ഓർമയിൽ അവൾ നിശബ്ദമായി കരഞ്ഞു...... 
 
അകാരണമായി പിടക്കുന്ന തന്റെ ഹൃദയ താളത്തിന്റെ വേദന മനസിലാക്കിയ അദർവിന്റെ കണ്ണിലും കണ്ണുനീർ ഉരുണ്ട് കൂടി........ 
 
പിറ്റേന്ന് തന്നെ നിലയെയും കൂട്ടി ആദി ചെന്നൈക് പോയി... ഫ്ലാറ്റ് തുറന്ന് അവൻ നേരെ അവന്റെ മുറിയിലേക്ക് കയറി വാതിൽ അടച്ചു.... നിലാ മറ്റൊരു മുറിയിലേക്ക് കയറി.... ജനലിൽ നിന്നുമുള്ള കാഴ്ച വളരെ മനോഹരമായിരുന്നു അഴികൾ ഇല്ലാത്ത ഗ്ലാസ്സിനാൽ മൂടപ്പെട്ട ആ ജാലകത്തിന് അപ്പുറത്തു വിശാലമായ കടൽ ആയിരുന്നു.... ആ കാഴ്ച്ചയിൽ മതിമറന്നു അവൾ നിന്നു.. 
 
ഭക്ഷണം വെക്കാനും മറ്റു കാര്യങ്ങൾക്കും അവിടെ ഒരു സ്ത്രീ ഉള്ളതായി അവൾ കണ്ടു.... എന്നാൽ അവരോടും ഒന്നും മിണ്ടാൻ അവൾക്ക് ആയില്ല... ഇപ്പോൾ ഉള്ള നിലാവ് മറ്റാരെയോ പോലെ ആണെന്ന് അവൾക്ക് തോന്നി അവൾ ആ മുറിയിൽ തന്നെ കഴിഞ്ഞകൂടി... 
 
ഇതിനിടയിൽ തന്റെ വിവാഹവാർത്ത അധർവ് തന്നെ ട്വീറ്റ് ചെയ്ത് എല്ലാവരെയും അറിയിച്ചു... 
 
വൈകിട്ട് നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ടാണ് നിലാ മുറിക്ക് പുറത്തേക്ക് ഇറങ്ങുന്നത്..... മുന്നിലെ ഡോറിനടുത് ഒരു പെൺകുട്ടിയെ പുണരുന്ന ആദർവിനെ ആണവൾ കണ്ടത്.... അവനെ മനസ്സ് തുറന്നു ചിരിച്ചു കാണുന്നത് ഇപ്പോൾ ആണെന്ന് അവൾക്ക് തോന്നി.... കൂടെ ഉള്ള പെൺകുട്ടിയും ഏറെ സന്തോഷവതി ആണ്... നിലാ വാതിൽ പതിയെ അടച്ചു.... ഉള്ളിൽ സങ്കടവും ഒപ്പം വേറെ എന്തൊക്കെയോ വികാരങ്ങളും വന്നു ചേരുന്നത് അവൾ അറിഞ്ഞു.... 💔💔
 
 
തുടരും ❤️.... 
 
നിലാവ് 💗 8

നിലാവ് 💗 8

4.5
18604

നിലാവ് (8)💗💗💗   ✒️കിറുക്കി🦋   ദിവസങ്ങൾ കഴിഞ്ഞ് പോയെങ്കിലും നിലയുടെ അവസ്ഥക്ക് ഒരു മാറ്റവും വന്നില്ല...... അവൾ കൂടുതൽ ആ മുറിയിൽ തന്നെ കഴിഞ്ഞ് കൂടി....  അധാർവാകട്ടെ അവൾ ആ വീട്ടിൽ ഉണ്ടെന്ന് പോലും അറിയാത്ത പോലെ ആണ് പെരുമാറുന്നത്.....    ഒരു ദിവസം രാവിലെ കുളിച്ചിട്ട് വന്നപ്പോൾ ആണ് കാളിങ് ബെൽ കേൾക്കുന്നത്... നിലാ വാതിൽ തുറന്നപ്പോൾ ഒരു കുട്ടി പാവാടക്കാരി ആണ്..... ഏതോ മേക്കപ്പ് ബോക്സിൽ മുഖവും കുത്തി വീണപോലെ ആണ് അവളുടെ മുഖം...    നിലയെ ഒന്ന് നോക്കിയിട്ട് അവൾ അകത്തേക്ക് കയറി....    "നീ ആണോ അധർവിന്റെ ഭാര്യ.... മം നീ ആളു കൊള്ളാം അധർവിന്റെ അമ്മയെ മയക്കി എടുത്ത്