രുദ്രൻ പരിചയപ്പെടുത്താൻ തുടങ്ങി...
ഞാൻ രുദ്രൻ... ഫൈനൽ ഇയർ ബി കോം സ്റ്റുഡന്റ്... ഞാൻ നിന്നെ കാണാൻ വന്നത് ഒരു കാര്യം പറയാൻ വേണ്ടിയായിരുന്നു...
" അതിന് ഞാനിപ്പോ എന്ത് വേണം...? "
"അതുപിന്നെ എന്നെ കുറച്ചു ഞാൻ പറയാം ഇപ്പോ ... അച്ഛൻ അമ്മ
ചേട്ടനും ഏട്ടത്തിയും ഒക്കെയുള്ള കുടുംബമാണ് എന്റേത്..."
"ഇപ്പോ ഇത് പറയാൻ കാരണം എന്താ..."
"ഞാൻ ഉള്ള കാര്യം പറയാം...."
"ഹ്മ്മ്..."
"ഞാനിപ്പോ പറയുന്നത് കേട്ട് എടുത്ത് ചാടി തീരുമാനം എടുക്കരുത്...എനിക്ക് ഇയാളെ ഇഷ്ടമാണ്... തന്നെ ആദ്യമായി കണ്ടതുമുതൽ ഞാനൊരു നിഴലായി നിന്റെ
പിന്നാലെ ഉണ്ടായിരുന്നു...നിന്നോട് എന്റെ ഇഷ്ടം എങ്ങനെ പറയും എന്ന് ആലോചിച്ചു
നടക്കുകയായിരുന്നു... അപ്പോളാണ് ഇങ്ങനെയൊരു അവസരം കിട്ടിയത്... മറുപടി പോസിറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു...."
"മിസ്റ്റർ... രുദ്രൻ.... ആദ്യകാഴ്ചയിൽ എങ്ങനെ എന്നെ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോൾ എനിക്ക് വിശ്വസിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്........"
"അറിയാം.... പക്ഷേ നിന്നോടുള്ള പ്രണയം ആത്മാർത്ഥ പ്രണയം ആണ്...."
" നീ....നന്നായി ആലോചിട്ട് മറുപടി പറഞ്ഞാൽ മതി...." എന്ന് പറഞ്ഞതും ഒന്ന് പുഞ്ചിരിച്ചു അവൻ പോയി....
രുദ്രൻ പറഞ്ഞത് കേട്ട് എന്റെ ഹൃദയമിടിപ്പ് കൂടി... ഞാൻ കാന്റീനിൽ നിന്ന് ശ്രീയുടെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ഒരു പെൺകുട്ടി എന്റെ അടുത്തേക്ക് വന്നു....
നിരഞ്ജന എനിക്ക് അവളെ പരിചയപ്പെടുത്തി തന്നു....
😍😍😍😍😍😍😍😍😍😍😍😍😍😍
അമ്മയുടെ സ്വരം കേട്ടതും ഇന്ദ്രൻ ഡയറി മടക്കി വെച്ച് അമ്മയുടെ അടുത്തേക്ക് പോയി...ഭക്ഷണം കഴിക്കുമ്പോളും ഇന്ദ്രന്റെ മനസിൽ ഡയറിയിൽ കണ്ട കാര്യങ്ങൾ വന്നുകൊണ്ടിരുന്നു....
ഇന്ദ്രന്റെ മുഖത്തെ ഭാവം അമ്മ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അമ്മ ഇടക്ക് അവനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നുവെങ്കിലും ഇന്ദ്രന്റെ മുഖം കണ്ട് അമ്മ മൗനം പാലിക്കുകയാണ് ചെയ്തത്....
എന്നാൽ ദേവന്റെയും ഗൗരിയുടെയും മനസിൽ ഇന്ദ്രനോട് ദേഷ്യമായിരുന്നു....
ഇന്ദ്രൻ ശാരദ അമ്മയോട് പറഞ്ഞ കാര്യത്തെ പറ്റിയായിരുന്നു... ഇന്ദ്രന്റെ അപ്പോളേത്തെ
മുഖം പരിചയമില്ലാത്തതായിരുന്നു....
ശാരദയമ്മയോട് ക്ഷമാപ്പണം നടത്തിട്ടാണ് തിരികെ വീട്ടിലേക്ക് വന്നത്...
റൂമിലെത്തിയതും ഇന്ദ്രൻ ആ ഡയറി വായിക്കാൻ തുടങ്ങി...
❤❤❤❤
ക്യാന്റീനിൽ നിന്ന് മടങ്ങും വഴിയാണ് നിരഞ്ജന
എന്റെ അടുത്തേക്ക് വന്നത്....
അവൾ പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ ഞെട്ടിയെങ്കിലും എനിക്ക് എന്ത് മറുപടി പറയണമെന്ന് അറിയില്ലയായിരുന്നു ......അവൾ പോയതും ഞാൻ ശ്രീജിത്തിന്റെ അടുത്തേക്ക് ചെല്ലാൻ തുടങ്ങിയതും നന്ദന എന്നെ ഓഡിറ്റോറിയത്തിലേക്ക് കൊണ്ട് പോയി....
പരിപാടി കാണുമ്പോളും എന്റെ മനസിൽ രുദ്രൻ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു...ഇടക്ക് നിരഞ്ജനയുടെ മുഖം
വന്ന് പോയികൊണ്ടിരുന്നു....
നന്ദനയുടെ ഡി എന്ന വിളിയാണ് എന്നെ
സ്വബോധത്തിലേക്ക് കൊണ്ട് വന്നത്....
പരിപാടി ബോറിങ് ആകാൻ തുടങ്ങിയതും
ഞാൻ നന്ദനയുടെ അടുത്ത് വീട്ടിലേക്ക് പോകുകയാണ് പറഞ്ഞ് അവളുടെ അടുത്ത് ശ്രീയേട്ടന്റെ അടുത്തേക്ക് പോയി....
ഞാൻ അവിടെയൊക്കെ ശ്രീയേട്ടനെ നോക്കിയെങ്കിലും കാണാത്തത് കൊണ്ട് ഞാൻ വെറുതെ ക്യാമ്പസ് ചുറ്റുപാടും നോക്കി കാണുകയായിരുന്നു.... അപ്പോളാണ് ശ്രീയേട്ടനെയും സൃഹുത്തുക്കളെയും കണ്ടത്...ശ്രീയേട്ടനെ നിർബദ്ധിച്ച് വീട്ടിലേക്ക് കൊണ്ടുവന്നു....
തിരികെ വീട്ടിലെത്തിയതും ഞാൻ ഒരുപാട് നേരം അവളെയും രുദ്രനെയും ആലോചിച്ചു കിടന്നു.... മണിക്കൂറുകൾ വേണ്ടിവന്നു ഒരു തീരുമാനം എടുക്കാൻ....
♥️♥️♥️♥️
പിറ്റേന്ന് രാവിലെ അമ്പലത്തിലേക്ക് പോയി ഭാഗവനോട് പ്രാർത്ഥിച്ച് തിരികെ വീട്ടിലേക്ക് നടന്നു....
അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് കോളേജിലോട്ട് പുറപ്പെട്ടു...
കോളേജിലെത്തിയതും ആദ്യം പോയത് നിരഞ്ജന ചേച്ചിയുടെ അടുത്തേക്ക് ആയിരുന്നു....നിരഞ്ജന ചേച്ചി 2nd year student ആണ് ....
" ചേച്ചി.... എനിക്കൊരു കാര്യം പറയാനുണ്ട്.... നമ്മൾക്ക് അങ്ങോട്ട് മാറി നിന്ന് സംസാരിക്കാം....."
"ഹ്മ്മ്..."
ഞാനും നിരുസും രണ്ടടി മാറിനിന്ന് സംസാരിക്കാൻ തുടങ്ങി....
" ചേച്ചി.... ഇന്നലെ ചേച്ചി പറഞ്ഞതിനെ പറ്റി ഞാൻ ആലോചിച്ചു......"
"എന്താ മറുപടി...."
"ഞാൻ രുദ്രനോട് ഇഷ്ടമല്ല എന്ന് പറയാൻ പോവുകയാണ്.... എനിക്ക് രുദ്രനെ മാത്രമല്ല മറ്റാരെയും പ്രണയിക്കാൻ കഴിയില്ല.... കാരണം എന്റെ മനസിൽ ഒരാൾ ഉണ്ട്.... എന്റെ മാത്രം ഇന്ദ്രയേട്ടൻ...."
"വാട്ട്....???? "
"അതേ.... ഇന്ദ്രനെ ആദ്യമായി കണ്ടതും എന്റെ മനസിൽ കേറികൂടി.... ആദ്യമൊക്കെ വെറും അട്ട്രാക്ഷൻ ആയിരിക്കുമെന്ന് കരുതിയെങ്കിലും പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു..... എത്രയൊക്കെ ജന്മം ഉണ്ടായാലും ഞാൻ ഇന്ദ്രന്റെ പെണ്ണായിരിക്കും...."
"ദേവൂസെ.... ഈ കാര്യം ഇന്ദ്രയേട്ടന് അറിയുമോ....."
"ഇല്ല.... ഞാൻ പറഞ്ഞിട്ടില്ല.... പറയാൻ എനിക്ക് സാധിക്കില്ല...പറഞ്ഞാലും ഇന്ദ്രയേട്ടൻ എങ്ങനെയെടുക്കുമെന്ന് അറിയില്ല...."
"എടി.... നിന്റെ ആ പഴയ ഇച്ചുവേട്ടൻ തന്നെയാ ഇന്ദ്രയേട്ടൻ...."
"ചേച്ചി എന്താ പറയുന്നത്...."
"എല്ലാം ഞാൻ വിശദമായി പറയാം പിന്നീട് ഒരിക്കൽ..........നീ ആഗ്രഹിച്ചപ്പോലെ ഇന്ദ്രൻ നിന്റെ ജീവിതത്തിലേക്ക് കടന്നു വരും...."
ഇതുപറഞ്ഞ് നിരു കൂട്ടുകാരികളുടെ അടുത്തേക്ക് പോയി....
അപ്പോളാണ് ശ്രീയേട്ടൻ എന്റെ അടുത്തേക്ക് വന്നത്..
"ദേവൂട്ടി.... നിരു പറയുന്നത് സത്യമാണ്.... നിന്റെ ഇച്ചുവെട്ടൻ തന്നെയാണ് ഇന്ദ്രൻ....ഇന്നലെ എന്നെ അഭിയേട്ടൻ വിളിച്ചിരുന്നു... അപ്പോളാ പറഞ്ഞത് ഇന്ദ്രൻ ഇച്ചു ആണെന്ന കാര്യം....അതുമാത്രമല്ല നീ ഇന്ദ്രനെ പ്രണയിക്കുന്നുണ്ടെന്ന് അങ്കിളിന് അറിയാം...."
ഇതൊക്കെ കേട്ടപ്പോ എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലയായിരുന്നു... ഞാൻ ശ്രീയുടെ അടുത്തുനിന്ന് ക്ലാസ്സിലേക്ക് പോകുമ്പോളാണ് എന്റെ മുന്നിൽ രുദ്രൻ നിൽക്കുന്നത് കണ്ടത്....
കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനം സ്ഥാനം പിടിച്ചുവെങ്കിലും ഞാൻ സംസാരിച്ചു തുടങ്ങി....
" രുദ്രൻ....ഞാൻ പറയുന്നത്...നന്നായി ആലോചിച്ചു എടുത്ത തീരുമാനം ആണ്....ഇപ്പോ പറയുന്ന കാര്യങ്ങൾ കേട്ട് സങ്കടപ്പെടരുത്.... എന്നോട് ദേഷ്യം തോന്നുകയും അരുത്....."
"നീ കാര്യം പറ ദേവു... നീ പറയുന്ന മറുപടി കേട്ട് ഞാൻ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യില്ല...."
"ഞാൻ രുദ്രനെ ഒരു ഫ്രണ്ട് ആയിട്ടാണ് കാണുന്നത്...എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ രുദ്രണേട്ടന് കിട്ടും...."
"ഹ്മ്മ്...പ്രതീക്ഷിച്ചിരുന്നു ഇതുപോലെയൊരു മറുപടി...പക്ഷേ നിന്നോടുള്ള പ്രണയം എന്റെ മനസിൽ നിന്ന് പോകുമോ എന്നറിയില്ല...പക്ഷേ ഒരു വാക്ക് ഞാനിപ്പോ തരാം... നിന്റെയൊരു നല്ല സൃഹുത്തായി സഹോദരനായി ഞാൻ എന്നും കൂടെയുണ്ടാവും...."
ഇതുപറഞ്ഞ് രുദ്രൻ എന്റെ അടുത്ത് നിന്ന് പോയി ...
തിരികെ ക്ലാസ്സിലേക്ക് പോകാൻ തുടങ്ങിയപ്പോളാണ് പിന്നിൽ നിൽക്കുന്ന ശ്രീയേട്ടൻ നിൽക്കുന്നത് കണ്ടത്... എന്റെ കൈപ്പിടിച്ച് വാകമരത്തിന്റെ ചുവട്ടിലേക്ക് കൊണ്ടുപോയി...
എന്താ... ശ്രീയേട്ടാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്...
ഡി... നിന്നെ ആ രുദ്രന് ഇഷ്ടമാണോ...
ഞാൻ തലയാട്ടി നിൽക്കുക മാത്രമാണ് ചെയ്തത്....
ഡി... നിന്നോട് ചോദിക്കുന്നത് നീ കേൾക്കുന്നില്ലേ.... രുദ്രന് നിന്നെ ഇഷ്ടമാണോ....
"അതേ ശ്രീയേട്ടാ.... എനിക്ക് ഇഷ്ടം എന്റെ ഇന്ദ്രയേട്ടനെ ആണ്....രുദ്രനെ സ്നേഹിക്കുന്ന മറ്റൊരു പെൺകുട്ടിയുണ്ട്... അവളുടെ കണ്ണീർ
വീഴാൻ ഞാൻ സമ്മതിക്കില്ല..."
"അവളുടെ കണ്ണുകളിൽ ഞാൻ കണ്ടതാ
രുദ്രനോടുള്ള പ്രണയം....എനിക്കുറപ്പുണ്ട് അവർ ഒന്നിക്കുമെന്ന്.."
"അപ്പോ നീയും ഇന്ദ്രനോ...."
"അതൊരു കഴിഞ്ഞ കാര്യമാണ്.... ഇഷ്ടപെട്ടിട്ടും ഒന്നിക്കാൻ പറ്റിയില്ലയെങ്കിൽ
എനിക്ക് കുറച്ചുനാളെത്തേക്ക് വിഷമം ഉണ്ടാവും... ഇനിയൊരു ജന്മമുണ്ടെങ്കിൽ ഇന്ദ്രയേട്ടന്റെ പെണ്ണായി ജനിക്കണം...."
"ഡി... നീ ആഗ്രഹിച്ചപ്പോലെ ഇന്ദ്രനും നീയും ഒന്നിക്കും....ഈ ജന്മത്തിൽ തന്നെ....എനിക്ക് അത്രയും വിശ്വാസം ഉള്ളതുകൊണ്ടാണ് ഇപ്പോ നിന്നോട് പറഞ്ഞത്..നിന്റെ കൂടെ എന്തിനും ഏതിനും നിന്റെ ഞാനും അഭിയും ഉണ്ടാകും..."
ശ്രീയേട്ടൻ പറഞ്ഞ ഒരു കാര്യം കേട്ട് ഞാൻ ഞെട്ടി... എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു....
🙂🙂🙂🙂🙂🙂🙂🙂🙂🙂
നിലാവിനെ നോക്കി നിൽക്കുകയായിരുന്നു ദേവിക... മനസിൽ ഇന്ദ്രനെ പറ്റിയുള്ള ചിന്തകളായിരുന്നു....
ദേവുവും ഇന്ദ്രനും ഒന്നിച്ചുവെങ്കിലും അത്ര നല്ല ജീവിതമല്ലയായിരുന്നു... ചില കാര്യങ്ങളിൽ ഞങ്ങൾക്ക് രണ്ട് അഭിപ്രായങ്ങളായിരുന്നു....
വിവാഹം കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷം ദേവൂവും ഇന്ദ്രനും അമ്പലത്തിലേക്ക് പോയിയെങ്കിലും ഇന്ദ്രൻ പാർക്കിംഗ് ഏരിയയിൽ നിൽക്കുക മാത്രമാണ് ചെയ്തത്....
ശരത്തേട്ടനും കാവ്യ ചേച്ചിയും അമ്പലത്തിലേക്ക് വന്നിരുന്നു... എന്നെ കണ്ടതും അവർ സംസാരിച്ചു....തൊഴാൻ നിൽക്കുമ്പോൾ ഇന്ദ്രയേട്ടൻ അടുത്ത് ഇല്ലാത്തത് എനിക്ക് വിഷമം ആയി......
"ഭഗവാനെ... ഇഷ്ടപെട്ട പുരുഷിനെ വിവാഹം
ചെയ്തിട്ടും എനിക്ക് സന്തോഷങ്ങൾക്ക് പകരം സങ്കടം തരുന്നത് എന്തിനാ...ഭഗവാനെ..."
ദേവൂട്ടി നീ എന്ത് ആലോചിച്ചാണ് നിലാവിനെ നോക്കി നിൽക്കുന്നത് എന്ന് കാവ്യയുടെ സ്വരം ആണ് അവളെ സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്...
കാവ്യയുടെ നേർക്ക് ദേവുവിനെ തിരിച്ചു നിർത്തിയതും കരഞ്ഞ് കലങ്ങിയ മുഖമാണ് കണ്ടത്....കൈകൊണ്ട് ദേവുവിന്റെ മുഖം എടുത്തിട്ട് ചോദിക്കാൻ തുടങ്ങി....
"എന്താ.... ദേവൂസെ...നിനക്ക് പറ്റിയത്....
ഇന്ന് പുറത്ത് പോയി മടങ്ങി വന്നത് മുതൽ ഞാൻ ശ്രദ്ധിക്കുകയായിരുന്നു... നിന്റെ മുഖം
ആകെ വാടിയിരിക്കുന്നു.... എന്താ ദേവു
നിനക്ക് പറ്റിയത്..."
"അതുപിന്നെ... "
"ഏത് പിന്നെ....നീ കാര്യം പറ..."
ദേവു നടന്ന കാര്യങ്ങൾ കാവ്യയോട് പറഞ്ഞതും അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...
കാവ്യ ദേഷ്യത്തിൽ റൂമിലേക്ക് പോയി....റൂമിലേക്ക് കേറി വന്ന കാവ്യയോട് ശരത്ത് എന്ത് പറ്റി എന്ന് ചോദിച്ചുവെങ്കിലും ഒന്ന് നോക്കുക മാത്രമാണ് കാവ്യ ചെയ്തത്.....
കുറച്ചുനേരത്തെ മൗനത്തിനു ശേഷം കാവ്യ പറഞ്ഞത് കേട്ട് ശരത്ത് ഞെട്ടി.....
തുടരും......