*റൂഹിന്റെ ഹൂറി_💖*
Part-73
✍️🦋Hina_rinsha🦋
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
°°°°°°°°°°°°°°°°°
നീ ഇറങ്ങുന്നില്ലേ...
കാറിൽ നിന്ന് ഇറങ്ങാതെ സംശയത്തോടെ അവനെയും വീടിനെയും മാറി മാറി നോക്കുന്നവളെ നോക്കി അമൻ ചോദിച്ചു...
അവൾക്ക് ഹൃദയം വല്ലാതെ വേഗത്തിൽ മിടിക്കുന്ന പോലെ തോന്നി... എന്തിനെന്നില്ലാതെ ശ്വാസം കുതിച്ചുയരുന്നു...
അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി....
അമീക്കാ.. ആരുടെ വീടാ ഇത്...
ചോദിക്കുമ്പോൾ അവളിൽ വല്ലാത്തൊരു പരിഭ്രാന്തി കലർന്നിരുന്നു...അവൾക്ക് പോലും തിരിച്ചറിയാൻ കഴിയാതെ ഉള്ളം എന്തിനോ വേണ്ടി തുടിക്കുന്നു..
നിനക്കെന്നെ വിശ്വാസമില്ലേ പെണ്ണെ....
അവന്റെ ചോദ്യം ആർദ്രമായിരുന്നു.... അവന്റെ മുഖത്തേക്ക് നോക്കി നേർമയായി അവളൊന്ന് തലയനക്കുക മാത്രം ചെയ്തു...
എന്ന വാ.... നിന്നെ കൊല്ലുവൊന്നും ഇല്ലടി...
കളിയാലേ അതും പറഞ്ഞു അവൻ അവളുടെ കയ്യിൽ പിടിച്ചു... അവന്റെ കയ്യിലേക്ക് നോക്കി അതിൽ പിടിയൊന്ന് മുറുക്കി അവൾ കാറിൽ നിന്ന് ഇറങ്ങി.....
അവൾ കാറിൽ നിന്ന് ഇറങ്ങിയതും നേർത്തൊരു തെന്നൽ അവരെ തഴുകി തലോടി കടന്ന് പോയി... അത് ആസ്വദിച്ചെന്നോണം അവൾ കണ്ണുകൾ അടച്ചു....
പുറത്തെ കാറിന്റെ ശബ്ദം കെട്ട് വീടിനകത്ത് ഹുസൈൻ ഡോർ തുറന്നു.. അമന്റെ കൈ പിടിച്ചു ചുറ്റും നോക്കി നടന്നു വരുന്നവളെ കണ്ട് അയാളുടെ കണ്ണുകൾ വിടർന്നു... അയാളെ കണ്ണിൽ ഉടക്കിയതും ഹാദി കാലുകൾ ചലിപ്പിക്കാനാവാതെ തറഞ് നിന്നു... അവൾ ഞട്ടാലോടെ അമനെ നോക്കി... അവൻ ചെറുചിരിയോടെ നിന്നന്നെല്ലാതെ ഒന്നും പറഞ്ഞില്ല... അവളുടെ കണ്ണുകൾ എന്തിനെന്നില്ലാതെ നിറഞ്ഞു തൂവി... മുന്നോട്ട് അടി വെക്കാൻ സാധിക്കാതെ കാലുകൾ കുരുങ്ങി...
വാ പെണ്ണെ....
പതിഞ്ഞു കൊണ്ടുള്ള അമന്റെ ശബ്ദം ചെവിയിൽ തുളച്ചു കയറിയ പോലെ തോന്നി അവൾക്ക്.... അവൾ ദയനീയമായി അവന്റെ മുഖത്തേക്ക് നോക്കി...
അവൻ ചെറുചിരിയോടെ നടക്ക് എന്ന് ചുണ്ടനക്കി....
അവൾ പതിയെ മുന്നോട്ട് കാൽ ചലിപ്പിച്ചു... ഉള്ളം ആകെ ഇളകി മറിയുന്ന പോലെ... കണ്ണുകൾ നിറഞ്ഞു തൂവി....
ഉ.. പ്പാ.....
അവളുടെ വാക്കുകൾ ഇടറി..... ശബ്ദം പുറത്ത് വരാത്ത പോലെ.... കണ്ണുകൾ നിറഞ്ഞു ഒഴുകി.... അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു....
വാ മോളെ...
കൈകൾ വിടർത്തിയാൾ അത്രയും പറയുമ്പോൾ... അക്ഷരങ്ങൾ പലതും പുറത്ത് ചാടാതെ തൊണ്ട കുഴിയിൽ കുരുങ്ങിയിരുന്നു..... പൊട്ടി കരച്ചിലോടെ അവൾ അയാളുടെ നെഞ്ചിലേക്ക് വീണു.... അവളെ തന്റെ നെഞ്ചിലേക്ക് അണച്ചു പിടിച്ചയാൾ.... അമൻ ചെറു ചിരിയോടെ രംഗം നോക്കി നിന്നെ ഒള്ളൂ.... അവന്റെ കണ്ണുകളിലും എവിടെയോ ഒരിറ്റ് നിറഞ്ഞിരുന്നു...
അയാൾ നന്ദി പൂർവം അമനെ നോക്കി... അവൻ തിരിച്ചൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു..
ഇന്തിനാടി കാന്താരി നീ കരയണേ...
കണ്ണ് തുടച്ചയാൾ അവളെ തന്നിൽ നിന്നടർത്തി മാറ്റി മുഖത്തേക്ക് നോക്കി.... അവളൊന്നും മിണ്ടാതെ വീണ്ടും ആ നെഞ്ചിലേക്ക് വീണു...
പെട്ടന്ന് എന്തോ ഓര്മയിൽ അവളുടെ ചുണ്ടിലെ ചിരി മാഞ്ഞു... പകപ്പോടെ അവൾ അയാളിൽ നിന്ന് അടർന്നു മാറി....
ഹുസൈനും അവളെ സംശയത്തോടെ നോക്കി....
ദേഷ്യണ്ടോ എന്നോട്... ഉപ്പാടെ അനിയനെ അല്ലെ ഞാൻ....
അത്രമാത്രം പറഞ് bakki പറയാൻ ആകാതെ അവൾ നിന്നു...
അയാൾ ബാക്കി പറയണ്ട എന്ന പോലെ തലയനക്കി...
മറന്നേക്ക് മോളെ....
അയാൾ പതിയെ പറഞ്ഞു അവളെ അണച്ച് പിടിച്ചതും... അവളും അയാളുടെ നെഞ്ചിൽ മുഖം പൂഴ്ത്തി...
എത്ര നേരമെന്നില്ലാതെ അവർ അതെ നിർത്തം തുടർന്നു....
ഒരു പാവം മരുമോൻ ഇവിഡ്ണ്ട്ട്ടാ....
ചുണ്ട് കൂർപ്പിച്ചു അവരെ നോക്കി അമൻ കളിയാലേ പറഞ്ഞതും ഇരുവരുടെയും ചുണ്ടിൽ ചെറു ചിരി വിടർന്നിരുന്നു....
അകത്തേക്ക് വാ മക്കളെ....
അയാൾ കണ്ണുകൾ അമർത്തി തുടച്ചു അകത്തേക്ക് കയറാൻ നിന്നതും വീടിന് മുന്നിലായി മറ്റൊരു കാർ വന്ന് നിന്നതും ഒരുമിച്ചായിരുന്നു......
ഹാദിയും ഹുസൈനും സംശയത്തോടെ അങ്ങോട്ട് നോക്കി അപ്പോഴും അമന്റെ ചുണ്ടിൽ ഒരു ചിരി ഒളിച്ചിരിപ്പുണ്ടായിരുന്നു...
കാറിൽ നിന്ന് ഇറങ്ങിയവരെ കണ്ട് ഹാദി ന്റെ കണ്ണുകൾ ഒന്നൂടെ മിഴിവോടെ വിടർന്നു..
ആഷിയും ഫാമിലി മുഴുവൻ ഉണ്ടായിരുന്നു..
കാറിൽ നിന്ന് ഇറങ്ങിയ അവർ മുന്നിൽ തന്നെ ചേർന്ന് നിൽക്കുന്ന രണ്ട് പേരെയും കണ്ട് മുഖത്ത് ചിരി വിടർന്നു.... എങ്കിലും അവളെ മുഖത്തേക്ക് നോക്കാൻ കഴിയാത്ത പോലെ തോന്നി അവർക്ക്....
ഉമ്മി ഉപ്പ... ഐശു സുഗവാണോ...
വീട്ടിലേക്ക് കയറിയവരെ നോക്കി അവൾ ആവേശത്തോടെ ചോദിച്ചു...
അവർ ചിരിയോടെ തലയാട്ടി....
ഡീ ഞാനും ണ്ടടി ഇവിടെ...
ആഷി ചുണ്ട് കൂർപ്പിച്ചു....
Ayn...
Ayn അന്റെ കെട്ടിയോൻ...
ദേ നിക്കണ്...
അവൾ അമനെ ചൂണ്ടിയതും... അമൻ ആശിയെ തറപ്പിച്ചു നോക്കി..
സോറി അളിയാ ഒരു ഫ്ളോൽ വന്നതാ...
ആഷി അമനെ നോക്കി ഇളിച്ചു കാണിച് ഹാദിയെ നോക്കി പല്ല് കടിച്ച്....
എല്ലാരും ചിരിയോടെ അവരെ നോക്കിയേ ഒള്ളു....
ആശിയും ഉമ്മയും ഉപ്പയും ഐഷുവുമെല്ലാം ഹാദിയെ birthday wish ചെയ്തു....
പുറത്ത് നിൽക്കാതെ അകത്തേക്ക് വാ എല്ലാരും....
സന്തോഷമോ.. സങ്കടമോ... ആവേശമോ..എന്തെക്കെയോ കൂടി കലർന്ന്... അയാൾക്ക് വല്ലാത്തോരു ഭാവമായിരുന്നു....
അകത്തേക്ക് കയറാൻ നിന്നതും അകത്തെ കാഴ്ച കണ്ട് എല്ലാരുടെയും കണ്ണുകൾ വിടർന്നു... എല്ലാരുടെയും കണ്ണുകൾ ഹുസൈനിലേക്ക് പാഞ്ഞു...
ഹാദിയുടെ കണ്ണിൽ നിന്ന് വീണ്ടും ഒരിറ്റ് ഒഴുകി വന്നു...
Happy birthday കാന്താരി....
അവളെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു...
അകത്തെ വുഡൻ ടേബിളിൻ മുകളിലെ കുഞ് കേക്കിലേക്ക് അവൾ ആവേഷത്തോടെ നോക്കി....
ഹുസൈൻ ഹാദിയുടെ കയ്യും പിടിച്ചു അങ്ങോട്ട് നടന്നു...
അവൾ ചിരിയോടെ എല്ലാരേയും നോക്കി കേക്ക് cut ആക്കി.. ആർക്ക് കൊടുക്കും എന്നറിയാതെ അവൾ ദയനീയമായി എല്ലാരേയും അമൻ കണ്ണ് കൊണ്ട് ഉപ്പാക്ക് കൊടുക്ക് എന്ന് പറഞ്ഞതും അവൾ ചിരിയൊടെ ഹുസൈൻ നേരെ നീട്ടി... അയാൾ അതിൽ നിന്നും ചെറുയൊരു പീസ് കടിച് ബാക്കി അവൾക്ക് കൊടുത്തു...
എല്ലാവർക്കും കേക്ക് എല്ലാം കൊടുത്തു കഴിഞ്ഞതും... അമൻ പതിയെ ഹസ്സൈൻ നടന്നു....
ഞങ്ങൾ വരുമെന്ന് ഉള്ള എങ്ങനെ....
അമൻ സംശയത്തോടെ ഏറെ അത്ഭുധത്തോടെ അയാളെ മുഖത്തേക്ക് നോക്കി....
അയാളുടെ മുഖത്ത് നിറഞ്ഞ ചിരി ആയിരുന്നു...
എനിക്ക് നിന്നെ വിശ്വാസമായിരുന്നു...
അയാൾ അവന്റെ തോളിൽ പതിയെ തട്ടി...
എങ്ങനയെ ഇതിനെല്ലാം ഞാൻ നിന്നോട് ന...
എന്താ ഉപ്പ... അവളുടെ എന്റെയും കൂടിയല്ലേ...
ഹുസൈൻ പറഞ്ഞു മുഴുവക്കും മുന്നേ അമൻ ഇടയിൽ കയറി...
അയാളുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു....
ജീവിതത്തിൽ എന്റെ മോൾക്ക് കൊടുത്ത ഏറ്റവും നല്ല gift നീയാണ്.....
അവൻ അയാളെ ചിരിയോടെ പുണർന്നു..
ഒരിക്കൽ കൂടി ഞാനവൾടെ ഉപ്പഴയത് പോലെ... ആദ്യമായി അവളെ എന്റെ കയ്യിലേക്ക് വാങ്ങിയ അതെ സന്തോഷമാ.. വർഷങ്ങൾക്ക് ശേഷം അവളെ ചേർത്ത് പിടിച്ചപ്പോ.. അവളുടെ നാവിൽ നിന്ന് ഉപ്പാന്നുള്ള വിളി കേട്ടപ്പോ...
എങ്ങോട്ടോ നോക്കി പറയുമ്പോൾ അയാളുടെ വാക്കുകൾ ക്ക് ഇടർച്ച വീണിരുന്നു....
കുറച്ചപ്പുറം അവരെ നോക്കി നിന്ന അൻവറിന്റെ കണ്ണുകളും നിറഞ്ഞിരുന്നു...
അപകടത്തിന് ശേഷം ഒരിക്കൽ പോലും അവന്റെ കണ്ണുകളിൽ ഈ തിളക്കം ഉണ്ടായിട്ടില്ല... ശ്വാസമെടുക്കുന്ന.. ചലിക്കുന്ന സംസാരിക്കുന്ന ഒരു ശരീരം മാത്രമായിരുന്നു... വർഷങ്ങൾക്ക് ഇപ്പുറം അവൻ ജീവൻ വെച പോലെയുണ്ട്...
അയാൾ ചെറു നോവോടെ ഓർത്തു....
🦋🦋🦋🦋
Ziyaah...
എങ്ങോട്ടോ പോവാൻ ഇറങ്ങിയപ്പോ പിന്നിൽ നിന്ന് ഇസ്സ ന്റെ സൗണ്ട് കെട്ട് ആച്ചി mind ആക്കാതെ പോവാൻ നോക്കി എങ്കിലും അവൾ അവൻ മുന്നിലായി വാന്ന് നിന്നു...
ഞാൻ വിളിച്ചത് നീ കേട്ടില്ലേ...
അവനെ കൂർപ്പിച്ചു നോക്കിയവകൾ...
ഇസ്സ മാർ.... എനിക്ക് കുറച്ചു ധൃതി ഉണ്ട്...
അവൻ അവളിൽ നിന്ന് അകന്ന് മാറി പോകാൻ നിന്നതും അവൾ വീണ്ടും അവൻ മുന്നിലായി സ്ഥാനം പിടിച്ചു....
Ziyaah... ഞാൻ ചോദിക്കുന്നതിന് നീയന്താ റെസ്പോണ്ട് ചെയ്യാത്തെ...
ഇസ്സ മാറിനിൽക്ക്...
അവൻ അലസമായി വീണ്ടും പറഞ്ഞു...
Ziyaah...
അവളുടെ ശബ്ദം നേരിയ രീതിയിൽ കടുത്തു... ആച്ചിക്ക് ദേഷ്യം ഇങ്ങെതിയിരുന്നു....
അവൾ അവന്റെ ഷോൾഡറിൽ കൈ വെച്ചതും അവൻ ദേഷ്യത്തോടെ അത് തട്ടി മാറ്റി...
Ziyaah... Still i luv uh.. ഞാൻ... നിന്നെ ഇപ്പോഴും സ്നേഹുക്കുന്നുണ്ട്.. എ.. എന്റെ ജീവനേക്കാൾ ഏറെ...
കണ്ണ് നിറച്ചു കൊണ്ടവൾ പറഞ്ഞതും അവന്റെ നോട്ടം അവളുടെ മുഖത്ത് എത്തി നിന്നു... ചുണ്ടിൽ പുച്ഛം നിറഞ്ഞു....
I hate uh forever...
അവന്റെ ശബ്ദം അവളുടെ ചെവിയിലേക്ക് തുളച്ചു കയറി....
ഇസ്സയുടെ കണ്ണുകൾ ചുവന്നിരുന്നു...
നിന്നോട് ദേഷ്യപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... നീ പോകുന്ന വഴി എന്നെയൊന്നു കോളേജിലേക്ക് drop ചെയ്യുവൊ എന്ന് ചോദിക്കാൻ വന്നതാ ഞാൻ...
അവൾ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി...
അവൻ ചുണ്ട് കൊട്ടി...
വരുന്നവരെയും പോകുന്നവരെയും drop ചെയ്യാൻ ഞാൻ taxi ഡ്രൈവർ ഒന്നുമല്ല...
അവൻ പുച്ഛത്തോടെ പറഞ്ഞു നിർത്തി ബൈക്ക് സ്റ്റാർട്ട് ആക്കി....
ആച്ചിക്കാ....
ഇസ്സക്ക് മുന്നിൽ നിന്ന് ഒന്ന് റെയ്‌സ് ആക്കി ബൈക്ക് മുന്നോട്ട് എടുക്കാൻ ആഞ്ഞതും പിന്നിൽ നിന്ന് റിഫ യുടെ വിളിയെത്തിയതും ഒരുമിച്ചായിരുന്നു....
അവൻ തല തിരിച്ചു ഓടി അടുത്തേക്ക് വരുന്നവളെ നോക്കി..
എന്നെയും കൊണ്ട് പോവോ.. മാളിൻ ഫ്രന്റിൽ drop ആക്കിയ മതി....
റിഫ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു....
ആച്ചി ഇസ്സയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി ശേഷം റിഫയെ നോക്കി തലയാട്ടി..
റിഫ ഡേ കണ്ണുകൾ വിടർന്നു... സൂര്യനുദിച്ച പോലെ മുഖം തിളങ്ങി...
അതെല്ലാം ഇസ്സയുടെ കണ്ണുകൾ ഒപ്പി എടുക്കുന്നുണ്ടായിരുന്നു....
അവളുടെ കണ്ണിൽ ദേഷ്യം തിങ്ങി കൂടി....
കൈകൾ ചുരുട്ടി ഇട്ടിരുന്ന ഡ്രെസ്സിൽ പിടി മുറുക്കി... ആച്ചിന്റെ കണ്ണുകൾ ഇതെല്ലാം ഒപ്പി എടുത്തിരുന്നു.... അവൻ പുച്ഛത്തോടെ ചുണ്ട് കൊട്ടി...
ഇസ്സ താത്ത.... ഉമ്മിയോടൊന്ന് പറയണെ... ഞാൻ ആച്ചിക്കാടെ കൂടെ പോയീന്നു....
ആച്ചിയുടെ പിന്നിൽ കയറിയിരുന്നു റിഫ ആവേഷത്തോടെ ഇസ്സയോട് പറഞ്ഞു....
ആച്ചിന്റെ ബൈക്ക് മുന്നോട്ട് നീങ്ങി... അവനോട് ഒട്ടിയിരുന്നു പോകുന്ന റിഫ യെ കാണെ ഇസ്സക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല...
അവൾ നിലത്തു ആഞ്ഞു ചവിട്ടി...
ആഗ്രഹിച്ചതെന്തും നേടി എടുക്കുവളാ ഇസ്സത്... I want uh ziyaah......
അവളുടെ കണ്ണുകൾ കുറികി ഗേറ്റ് കടന്നു പോകുന്നവരിൽ തങ്ങി നിന്നു...
നിന്നെ കൊന്നിട്ടായാലും അവനെ ഞാൻ നേടി എടുക്കും റിഫ...
അവൾ വാശിയോട് പറഞ്ഞു...
🦋🦋🦋🦋
സമയം ചെറുതായി ഇരുട്ടി തുടങ്ങിയെ ഒള്ളു...
ഫുടൊക്കെ കഴിച്ചു കഴിഞ്ഞ് എല്ലാവരും dining ൽ ഇരുന്ന് തന്നെ സംസാരത്തിൽ ആണ്... ഹാദിയെ അവിടൊന്നും കാണാതെ അമൻ നെറ്റി ചുളിച്ചു ചുറ്റും നോക്കി.. പിന്നെ മെല്ലെ അവിടെന്ന് എഴുന്നേറ്റു....
ലിവിങ്ങിൽ ഫ്രെയിം ചെയ്തു വെച്ച ഐഷുമ്മടെ ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്നവളെ കണ്ട് അവൻ അവൾക്കടുത്തേക്ക് ചെന്നു...
ആരോ വന്നതറിഞ്ഞന്നോളം ഹാദി കയ്യിലെ ഫോട്ടോ പെട്ടന്ന് ടാബ്‌ളിലേക്ക് വെച്ച് തിരിഞ്ഞു.... മുന്നിൽ നിൽക്കുന്നവനെ കാണെ അവൾ ചിരിക്കാനൊരു പാഴ് ശ്രമം നടത്തി....
അമൻ ചെറു ചിരിയോടെ അവളെ നോക്കി അവളുടെ രണ്ട് കണ്ണുകളും അമർത്തി തുടച്.. അവടം ചുണ്ട് ചേർത്തു....
അവൾ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലേക്ക് തല ചെയ്യിച്ചു...
അമൻ പതിയെ അവളുടെ മുടിയിലൂടെ വിരലുകൾ പായിച്ചു.....
നമുക്ക് ഒരു ഡ്രൈവ് പോയാലോ...
അമൻ പതിയെ ചോദിച്ചു....
അവൾ കണ്ണ് വിടർത്തി അവനെ നോക്കി...
ശേഷം ചിരിയോടെ മെല്ലെ തലയാട്ടി....
സൈഡിലെ ടേബിളിൽ ഇരുന്ന ഹുസൈന്റെ ബൈക്കിന്റെ കീ കയ്യിലെടുത്തു അമൻ ഹാദിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു... അവളെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി...
പോർച്ചിലെ ബൈക്ക് എടുത്ത് അത് സ്റ്റാർട്ട് ആക്കി അവളെ നോക്കിയതും അവൾ അമന്റെ പിന്നിൽ സ്ഥാനം പിടിച്ചു...
അവനോടൊട്ടി അവന്റെ പുറത്ത് തല ചാരി കണ്ണടച്ച് കിടന്നവൾ... എങ്ങു നിന്നോ പറന്നു വന്ന ചെറു തെന്നൽ അവർക്കിടയിലൂടെ വീശിയടിച്ചു പോയി...
ഹാപ്പി അല്ലെ പെണ്ണെ...
നേർത്ത രീതിയിൽ അമന്റെ ശബ്ദം അവളുടെ ചെവിയിൽ പതിച്ചു...
.......തുടരും🦋
കുറെ ലേറ്റ് ആയല്ലോ... സത്യായിട്ടും മറക്കാണ് ഇടാൻ.. മുന്നേ ഒക്കെ കമന്റ് noti വരുമ്പോഴാ ഓർമ ഉണ്ടാവ.. ഇപ്പൊ പിന്നെ ഇങ്ങൾ അന്നേ ഒന്ന് തരാത്തോണ്ട് കുഴപ്പല്ല.. 🚶🏻♀️🚶🏻♀️🚶🏻♀️