Aksharathalukal

അലൈപായുതേ ❣️ - 1

അലൈപായുതേ........❤️❤️❤️
 
പാർട്ട്‌ 1
 
 
✍️കിറുക്കി 😘😘😘
 
 
 
 
"........... എന്ത് പറഞ്ഞ ഞാൻ അവളെ അനുഗ്രഹിക്കണ്ടേ....... എങ്ങനെയാ ഞാൻ ഇവളെ അനുഗ്രഹിക്കണ്ടേ..... എന്റെ മോളല്ലേ.... ഇങ്ങ് തന്നെക്ക് ഞാൻ നോക്കിക്കോളാം പൊന്നുപോലെ.................... "
 
 
അനിയത്തി പ്രാവ് സിനിമയുടെ ക്ലൈമാക്സ് കണ്ട് കണ്ണ് നിറഞ്ഞു വികാര ദീനരായി ഇരിക്കുക ആണ് താരയും മീരയും........ കണ്ണും തുടച്ചു മൂക്കും പിഴിഞ്ഞു രണ്ടും നോക്കിയപ്പോൾ ആണ് വാതിൽക്കൽ നിന്ന് രണ്ടും കയ്യും വായിൽ പൊത്തിപിടിച്ചു ചിരിച്ചോണ്ട് നില്കുന്ന ആളെ അവർ കാണുന്നത്🤭🤭........ ആ കൈ മാറിയപ്പോൾ രണ്ട് പേരുടെ തലയിൽ നിന്നും കിളികൾ പറക്കാൻ തുടങ്ങി........ 
 
"അയ്യോ ഇതെന്ത് കോലമാ പാപ്പാ...... താടിയും മുടിയും എല്ലാം എന്തിയെ🤭🤭🤭......"
 
മീര ചോദിച്ചപ്പോൾ അവൻ സോഫയിൽ വന്നു അവരുടെ അടുത്തിരുന്നു... 
 
"ഇതാണ് കാശി നാഥന്റെ പുതിയ ലുക്ക്...... എന്തെ എന്റെ ഏട്ടത്തിമാർക്ക് പിടിച്ചില്ലേ....... "
 
"പിന്നെ..... നീ ഏത് ലൂക്കിലും പൊളിയല്ലേ..... പക്ഷെ ഇപ്പോഴത്തെ പെൺപിള്ളേർക്ക് ഈ കട്ട താടിയും ബുള്ളറ്റും ആണല്ലോ വേണ്ടത്....... ഇന്ന് ഫ്രഷേഴ്സ് ഡേ കൂടി ആയിട്ട് അതെല്ലാം എടുത്തു കളയണമായിരുന്നോ......... "
 
"അയ്യടി മോളെ..... ഈ ഫ്രഷേഴ്സ് ഡേയ്ക്ക് ജൂനിയർ പെൺപിള്ളേർ വരുമ്പോൾ അവിടെ പോയി ചീപ്പ് ഷോ നടത്തി അവരുടെ പിറകെ നടക്കാൻ ഈ കാശിയെ കിട്ടില്ല....... കാശിയുടെ ഹൃദയത്തിൽ തരംഗം ഉണ്ടാക്കാൻ ജനിച്ചവൾ മുന്നിൽ വരുമ്പോൾ അല്ലാതെ ദേ ഇവിടെ ഒരു കുലുക്കവും ഉണ്ടാകില്ല........ "
 
നെഞ്ചിൽ തൊട്ടുള്ള കാശിയുടെ പറച്ചിൽ കേട്ട് അവർ രണ്ട് പേരും പുഞ്ചിരിച്ചു...... 
 
"അല്ല എന്റെ ഏട്ടത്തിമാരെ.... നിങ്ങൾ ഇവിടെ വന്നിട്ട് ഏകദേശം 5മാസം ആകാറായി..... അപ്പോൾ എല്ലാം നിങ്ങൾ എപ്പോ ഈ സിനിമ കാണുന്നോ... അന്നേരം എല്ലാം ഈ സീൻ കണ്ട് ഇങ്ങനെ ശോകം അടിക്കുമല്ലോ...... എന്താ വല്ല കള്ളത്തരവും ഉണ്ടോ....... "
 
"ഒന്ന് പോ ചെക്കാ..... ഈ സീൻ കണ്ടാൽ ആർക്ക കണ്ണ് നനയാത്തെ അത്ര ഫീൽ അല്ലെ...... പിന്നെ നിനക്കിത് ഇഷ്ടമല്ലേ...... "
 
"ഇഷ്ടമാണ്.... നല്ല മൂവി ആണ്...... ബട്ട് ഇതിൽ കാണിക്കുന്ന പോലെ ഫസ്റ്റ് സൈറ്റിൽ പ്രണയം ഉണ്ടാകുമോ..... ഒരാളെ കാണുമ്പോൾ തോന്നുന്നത് അട്രാക്ഷൻ അല്ലെ..... പ്രണയം something different അല്ലെ....... നിങ്ങൾക്ക് എന്താ തോന്നുന്നേ.......😇😇 "
 
"ടാ മോനെ..... നീ കേട്ടിട്ടില്ലേ... നമുക്ക് വിധിച്ച ആളാണെങ്കിൽ ആദ്യ കാഴ്ചയിൽ തന്നെ നമുക്ക് ചിലപ്പോൾ അത് മനസ്സിലാകും...... ചിലർക്ക് അതിന് കുറച്ചു ടൈമ് വേണം...... അവരുടെ ഹൃദയത്തിൽ നിന്നും നമ്മുടെ ഹൃദയത്തിലേക്ക്, ചിലപ്പോൾ ഒരാൾ അറിഞ്ഞു.... അല്ലെങ്കിൽ രണ്ട് പേരും ഒന്നിച്ചറിഞ്ഞുകൊണ്ട് ഒരുതരം waves ഇങ്ങനെ കടന്നു പോകും........ അതിലൂടെ നമുക്ക് ആ ഫീൽ കിട്ടും..... "
 
""""അലൈപായുതേ........❤️ അല്ലെ """"
 
കാശിയുടെ ചോദ്യം കേട്ട് അവർ മുഖത്തോട് മുഖം നോക്കി 
 
"അലൈപായുതേ എന്ന് പറഞ്ഞാൽ waves are transmitting എന്ന്.... അതല്ലേ ഇപ്പോൾ പറഞ്ഞെ....
 
 ഇത്തവണത്തെ കോളേജ് മാഗസിനിൽ എന്റെ വക കവിതയുടെ പേര അത്..........  നമ്മൾ ഒരു കവിയൊക്കെ ആണേ...... യാതൊരു പ്രോത്സാഹനവും കിട്ടാതെ മുരടിക്കാൻ തുടങ്ങുന്ന ഒരു കവി..... "
 
"കവി വേഗം താഴേക്ക് ചെല്ല്..... അച്ഛനും ഏട്ടന്മാരും കാത്തിരിക്കുന്നുണ്ട്....... "
 
"ഓഹ് ഇന്നലത്തെന്റെ ബാക്കി ആയിരിക്കും അല്ലെ...... "
 
അതും പറഞ്ഞു അവൻ ഒരു കള്ള ചിരിയുമായി താഴേക്ക് പോയി..... 😌😌
 
 
അല്ല എല്ലാരും ഇവിടെ വാ.... നിങ്ങൾക്ക് ഇവരെയൊക്കെ മനസ്സിലായോ....... ഇല്ലല്ലേ എന്നാലേ ഞാൻ പറഞ്ഞുതരാം....   😇😇😇 
 
ഇത് മഠത്തിൽ വീട്ടിലെ ശേഖരൻ നായരുടെ മൂത്ത ആൺമക്കളിൽ ഇളയവനായ കാശി എന്ന് വിളിക്കുന്ന കാശി നാഥൻ........ പുള്ളിക്കാരൻ ഇപ്പോൾ ഇവിടെ ഉള്ള ഗവണ്മെന് കോളേജിൽ M.COM ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്...... കൂടെ ഇരുന്ന രണ്ട് പേരും അവന്റെ ഏട്ടത്തിമാർ ആണ്....... രണ്ട് പേരും ഡോക്ടർമാർ ആണ്👩‍⚕️👩‍⚕️..... ഇരട്ട സഹോദരിമാർ..... പക്ഷെ രണ്ടും തമ്മിൽ ഒരു സാമ്യവും ഇല്ല ..... 
 
കാശിയുടെ മൂത്ത ഏട്ടൻ സൂര്യനാഥിന്റെ ഭാര്യ ആണ് dr താരാ..... സൂര്യ അസിസ്റ്റന്റ് കമ്മിഷണർ ആണ്👨‍✈️👨‍✈️..... രണ്ടാമത്തെ ഏട്ടൻ സത്യനാഥിന്റെ ഭാര്യ ആണ് dr മീര..... സത്യ സംസ്ഥാനത്തെ തന്നെ അറിയപ്പെടുന്ന ലീഡിങ് അഡ്വക്കേറ്റ് ആണ്👨‍⚖️👨‍⚖️...... കാശിയുടെ അച്ഛൻ ശേഖരൻ ബിസിനെസ്സ് കാരനും .... അമ്മ രേവതി വീട്ടമ്മയും..... 
 
നമ്മുടെ നായകൻ കാശി ആളൊരിത്തിരി കലിപ്പന...... അല്ല എന്ത് പ്രെശ്നം ഉണ്ടായാലും സോൾവ് ആക്കാൻ വീട്ടിൽ തന്നെ പോലീസും വക്കീലും ഉണ്ടല്ലോ🤙🤙..... ഇളയ ആൾ ആയത് കൊണ്ട് വീട്ടിലെ പുന്നാര അനിയൻ ആണ് കാശി...... ഏട്ടത്തിമാർ രണ്ട് പേരും കല്യാണത്തിന് മുന്നേ കാശിയുടെ ആളുകളാണ്...... 
 
 
കോളേജിലെ അറിയപ്പെടുന്ന തെമ്മാടി ആണ് അവൻ.... എന്നാലോ  എല്ലാവരുടെയും കണ്ണിൽ ഉണ്ണിയും 😌😌..... ... കോളേജിലെ ഇത്തവണത്തെ റാങ്ക് പ്രതീക്ഷ ഇവനാണ്.... പോരാത്തേന് ഫുട്ബാളിൽ സ്റ്റേറ്റ് ലെവൽ ചാമ്പ്യനും..... തനിക്ക് ഇഷ്ടപെടാത്തതോ അല്ലെങ്കിൽ തെറ്റ് കണ്ടാലോ ആരെയും കൂസാക്കാതെ റിയാക്ട്  ചെയ്യുന്ന പ്രകൃതം ആണ്...... പെൺകുട്ടികളുടെ ആരാധന പാത്രം...... പക്ഷെ പ്രണയം പറഞ്ഞു ഒരുത്തി പോലും ചെന്നിട്ടില്ല.... എല്ലാര്ക്കും ഭയം ആണ് അവനെ...... 
 
കാശി താഴെ ചെന്നപ്പോൾ തന്നെ ഹാളിൽ എല്ലാവരും ഉണ്ട്...... ഏട്ടത്തിമാർ രണ്ടും അവന്റെ പിറകെ ഇറങ്ങി ചെന്നു..... അവന്റെ മുഖം കണ്ട് എല്ലാവരും അത്ഭുതത്തോടെ നോക്കി...... ക്ലീൻ ഷേവിൽ ആകെ മൊത്തം ഒരു ഡീസന്റ് ലുക്ക്..... 
 
"കാശി ...... "
 
"അച്ഛാ...... ഞാൻ പറയാം....... അന്ന് ഉണ്ടായ വഴക്ക് അച്ഛനും അറിഞ്ഞതാണല്ലോ...... എന്റെ ഫ്രണ്ട നീതു.... ഒരു മിണ്ടപ്രാണി...... അവളെ ഉപദ്രവിക്കാൻ നോക്കിയതിനല്ലേ അന്ന് അടിയുണ്ടാക്കിയെ.... അന്ന് പ്രിൻസിപ്പൽ സർ പറഞ്ഞു അതെല്ലാം സോൾവ് ആയത..... പക്ഷെ ഇന്നലെ ക്ലബ്ബിൽ വെച്ചു അതിൽ ഒരുത്തൻ അച്ഛന് പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല.... അവന്റെ കയ്യും കാലും തല്ലി ഓടിച്ചു...... ഞാൻ അത്രേ ചെയ്തുള്ളു...... "
 
കാശി നിഷ്കു ഭാവത്തിൽ എല്ലാം പറഞ്ഞു തീർത്തു..... 
 
"ഞാൻ അപ്പോഴേ പറഞ്ഞില്ലേ അച്ഛാ... അവനൊരു ഫ്രോഡാ...... കാരണം ഇല്ലാതെ ഇവൻ ആരെയും തല്ലില്ല..... അച്ഛന് പറഞ്ഞാൽ ഒരാൺമക്കളും സഹിക്കില്ല..... അവൻ ചെയ്തതിൽ ഒരു തെറ്റും ഇല്ല...... "
 
സപ്പോർട്ട് ചെയ്തു കമ്മിഷണറൂം ഒപ്പം വക്കീലും കൂടെ കൂടി 
 
 
ശേഖരൻ പയ്യെ എണിറ്റു കാശിയുടെ അടുത്ത് വന്നു...... കാശി ഒരു സംശയത്തോടെ അച്ഛനെ തന്നെ നോക്കി നിന്നു... 
 
 
"അവന്റെ കാലാണോ കയ്യണോ തല്ലി ഓടിച്ചേ..... "
 
"രണ്ടും ഓടിച്ചച്ച...... "കാശി മുഖത്തു ഒരു കുഞ്ഞ് പുഞ്ചിരിയോടെ കൈ രണ്ടും കെട്ടി പറഞ്ഞു 
 
"മിടുക്കൻ നീ തന്തക്ക് പിറന്നവൻ തന്നെ...... ചുമ്മാ അനാവശ്യമായി ഏതവൻ ഉടക്കാൻ നിന്നാലും കേറിയങ് മേയണം..... അതാണ് ചുണക്കുട്ടികളുടെ ലക്ഷണം.....💪💪 "
 
"ഇങ്ങനൊരു അച്ഛനും ഏട്ടന്മാരും.... ചെക്കനെ ഇങ്ങനെ വഷളാക്കു എല്ലാരും..... "
 
രേവു അമ്മ പരിഭവം പറഞ്ഞു അടുക്കളയിലേക്ക് പോയി 
 
"അതൊന്നും നീ കാര്യം ആയി കാണണ്ട..... നീയൊന്ന് ചെന്ന് കെട്ടിപിടിച്ചാൽ അവളുടെ പിണക്കം എല്ലാം മാറും..... "
 
"അയ്യോ അച്ഛാ സമയം പോയി.... ഇന്ന് പുതിയ പിള്ളേര് വരുന്ന ദിവസമാ.... ഞാൻ ഒന്ന് ചെല്ലട്ടെ..... ഒരുപാട് പണി ഉണ്ട്...... 
 
അമ്മക്കുട്ടി ഇന്നിനി ബ്രേക്ഫസ്റ് വേണ്ട ......   "
 
അതും പറഞ്ഞു തന്റെ ഡ്യൂക്ക് 200 എടുത്തു ചെക്കൻ പറന്നു...... 
 
 
"ഇന്നും ബ്രേക്ഫസ്റ് കഴിച്ചില്ല..... "
 
രേവു അമ്മ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു 
 
"സാദാരണ സീനിയർ ആൺപിള്ളേർ എല്ലാം ഫ്രഷേർസ് വരുമ്പോൾ നല്ല വല്ല പെൺപിള്ളേരെയും നോക്കി അവരുടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ നോക്കും...... ഇതെന്ത് ജന്മം ആണോ എന്തോ....... 
 
അല്ല.... ഇനി ഇവൻ ബ്രഹ്മചാരി എങ്ങാനും ആകുമോ...... "
 
സൂര്യയുടെ സംശയം കേട്ട് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു.... 
 
, ✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️✴️
 
 
തന്റെ അടുത്തിരിക്കുന്ന ആ സുന്ദരി കുട്ടിയെ സ്കാൻ ചെയ്യുവാണ് ഐഷു.... അവൾ അന്നേൽ നോട്സ് എഴുതുന്നതിൽ മുഴുകിയിരിക്കുവാണ്.... പെട്ടെന്ന് അവൾ തല ഉയർത്തി നോക്കി 
 
"എന്താ....  ഇങ്ങനെ നോക്കുന്നെ..... "
 
"ചുമ്മാ..... ഇയാൾ അധികം അങ്ങനെ സംസാരിക്കാറില്ല അല്ലെ..... "
 
അതിന് മറുപടി ആയി അവൾ ഒന്ന് ചിരിച്ചു.... 
 
"അയ്യോ പേരെന്തായിരുന്നു..... ഞാൻ മറന്നേ പോയി..... "
 
"അമേയ..... ആമി എന്ന് വിളിക്കും...... "അവളുടെ നുണക്കുഴി കാട്ടി ഉള്ള ചിരി കണ്ട് ഐഷുവിന് അവളോട് എന്തോ വല്ലാത്ത സ്നേഹം തോന്നി 
 
"എന്റെ പേര് മറന്നില്ലല്ലോ..... ഞാൻ ഐശ്വര്യ.... നീ എന്നെ ഐഷു എന്ന് വിളിച്ച മതി...... "
 
 
ആമിക്ക് ഐഷുവിനോടും ഒരു അടുപ്പം തോന്നി...... ആമി ഈ കോളേജിൽ ഇന്നാണ് ചേർന്നത്.... സെക്കന്റ് ഇയറിലേക്ക്....... വീട് മാറിയപ്പോൾ ഇവിടേക്ക് ചേർന്നത് ആണ്...... 
 
"ഐഷുവിന് ഇവിടെ ആരാ ബെസ്റ് ഫ്രണ്ട്...... "
 
 
"ഞാൻ എല്ലാരോടും കമ്പനിയ.... പിന്നെ എന്റെ ബെസ്റ് ദീപ ആയിരുന്നു.... അവൾ കോളേജ് മാറി പോയി..... അവൾ ഇരുന്ന സീറ്റില ഇപ്പോൾ നീ..... ഇനി നിന്നെ എനിക്ക് ബെസ്റ് ആക്കാല്ലോ അല്ലെ... "
 
ആ ചോദ്യത്തിന് ആമിയുടെ വക ഒരു പുഞ്ചിരി ആയിരുന്നു........ 
 
ഇന്റർവെൽ ആയപ്പോൾ ഐഷു ആമിയെയും കൂട്ടി പുറത്തേക്ക് വന്നു .... ആമിക്ക് കോളേജ് കാണിച്ചു കൊടുക്കുക എന്നതാണ് അവളുടെ ലക്‌ഷ്യം...... . 
 
താഴെ പല സ്ഥലങ്ങളിൽ ആയി ഫസ്റ്റ് ഇയർസിനെ സീനിയർസ് റാഗ് ചെയ്യുവാണ്..... ചെറിയ ചെറിയ ചില പണികൾ....... 
 
അപ്പോൾ ആണ് ഐഷു ആരോ പരിചയക്കാരെ കണ്ടത് 
 
"ആമി നീ ഇവിടെ നിൽക്ക്.... ഞാൻ ഇപ്പോൾ വരാമേ...... "
 
അതും പറഞ്ഞു ഐഷു പോയി 
 
"ഓയ് മഞ്ഞക്കിളി.. .... "
 
ആ വിളി കെട്ടാണ് ആമി തിരിഞ്ഞു നോക്കിയത് ...... 
 
"നിന്നെ തന്നെ ഇങ്ങ് വാ....... "
 
ആമി ഒരൽപം പേടിയോടെ അവരുടെ അടുത്തേക്ക് ചെന്നു 
 
"ഫസ്റ്റ് ഇയർ ആണോ  ........ "അതിൽ ഒരാൾ ചോദിച്ചു ..... മൂന്നുപേർ ബൈക്കിന്റെ മുകളിൽ ഇരിക്കുക ആണ്..... ഒരാൾ അതിൽ കിടന്നു ഫോണിൽ നോക്കുക ആണ്..... ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമേ അല്ല എന്നുള്ള ഭാവത്തിൽ 
 
"അല്ല സെക്കന്റ് ഇയർ...... "
 
"ഏത് ഗ്രൂപ്പ്....... "
 
"Bsc zoology...... "
 
"നിന്നെ ഇതിനു മുന്നേ ഇവിടെ കണ്ടിട്ടില്ലല്ലോ കൊച്ചെ...... "
 
"ഞാൻ ഈ വർഷമാ ജോയിൻ ചെയ്തേ...... "
 
"അപ്പോൾ കഴിഞ്ഞ വർഷമോ..... "
 
"SN കോളേജിൽ ആയിരുന്നു....... "
 
അത് കേട്ട് കാശി ബൈക്കിൽ എണീട്ടിരുന്നു അവളെ നോക്കി..... 
 
ആ മുഖത്തേക്ക് നോക്കുംതോറും ഇന്നേവരെ തനിക്ക് ഉണ്ടാകാത്ത ഒരുതരം വികാരം തന്നെ കീഴ്പ്പെടുത്തുന്നതായി അവനു തോന്നി....... അവളുടെ ആ വിടർന്ന കണ്ണുകൾ കാണും തോറും ഹൃദയത്തിൽ ഒരു കുളിർ കാറ്റു വീശിയ പോലെ......... അവൻ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി ഇരുന്നു..... 
 
ഇടക്ക് അവന്റെ മുഖത്തേക്ക് നോക്കിയ ആമി ആ നോട്ടം സഹിക്കാൻ ആവാതെ കണ്ണുകൾ പിൻവലിച്ചു.... 
 
ബാക്കി ഉള്ളവർ അവളോട് എന്തൊക്കെയോ ചോദിക്കുക ആണ്.... കാശിയാകട്ടെ അവളെ തന്നെ നോക്കുക ആണ് 
 
 
"എന്തായാലും പുതിയ ആളല്ലേ...... എന്തേലും ഒരു ചെറിയ പണി തരാം.... ഒരു പാട്ട് പാടിക്കെ....... "
 
കൂട്ടത്തിൽ ആരോ ആമിയോട് പറഞ്ഞു...... 
 
"വേണ്ട....... "കാശിയുടെ ശബ്ദം കേട്ട് ബാക്കി ഉള്ളവർ അവനെ നോക്കി 
 
"പോ...... "അവളെ നോക്കി അവൻ പറഞ്ഞു...... ആമി വേഗം തന്നെ അവിടെ നിന്ന് പോയി...... 
 
കാശി കണ്ണൊന്നു വലിച്ചടച്ചു..... പിന്നീട് ഒരു ദീർഘ നിശ്വാസം വിട്ടു........ 
 
"നിനക്കറിയോ ആ കൊച്ചിനെ...... "വിശാലിന്റെ ചോദ്യം കേട്ട് കാശി കണ്ണ് തുറന്നു 
 
"No....... but she is cute........  അവൻ ഒരു ചിരിയോടെ അവളെ നോക്കി പറഞ്ഞു ❤️❤️❤️❤️❤️❤️❤️
 
 
 
തുടരും..............❤️
 

അലൈപായുതേ ❣️ 2

അലൈപായുതേ ❣️ 2

4.4
41051

അലൈപായുതേ (2)❤️❤️❤️   ✍️കിറുക്കി 😘😘😘     "എവിടെ ആയിരുന്നു നീ...... "ഓടി വന്ന ആമിയെ കണ്ട് ഐഷു ചോദിച്ചു  അവൾ തിരിഞ്ഞു നിന്നു കാശി ഇരിക്കുന്നിടം ചൂണ്ടി കാണിച്ചു...    "കാശി ചേട്ടനാണോ വിളിപ്പിച്ചേ..... "   "അതാരാ ...... "   "ആ വൈറ്റ്  t ഷർട്ട്‌..... അതാ കാശി ചേട്ടൻ കാശി നാഥൻ...... "   "അല്ല കൂടെ ഇരിക്കുന്നവരാ    "എന്നിട്ട് നിന്നെ എന്തേലും പറഞ്ഞോ.... "   "ഇല്ല ആ കാശി ചേട്ടൻ പൊയ്ക്കോളാൻ പറഞ്ഞു...... "   "നിന്നെ നേരുത്തേ അറിയോ കാശി ഏട്ടന് ...... "   "ഇല്ല ഞാൻ ആദ്യായിട്ട കാണുന്നെ.... "   "മ്മ്..... "അതും പറഞ്ഞു ഐഷു ആമിയുമായി നടന്നു.... .