Aksharathalukal

അലൈപായുതേ ❣️ 3

അലൈപായുതേ (3)❤️❤️❤️
 
 
✍️കിറുക്കി 😘😘😘
 
 
 
രാവിലെ കോളേജിന്റെ മുന്നിലുള്ള വാക മരത്തിന് താഴെ ഇരിക്കുക ആണ് കാശിയും കൂട്ടുകാരും....... കാശി എന്തോ ചിന്തയിൽ ആണ്...... അപ്പോൾ ആണ് അബി അവനെ തട്ടിയത്....... നോക്കിയപ്പോൾ ഒരു ചുവന്ന ചുരിദാർ ഇട്ട് കുനിഞ്ഞു നടന്നു വരുന്ന ആമിയെ ആണ് അവൻ കാണുന്നെ....... അവന്റെ കണ്ണുകൾ വിടർന്നു 
 
ഭൂമിയെ വേദനിപ്പിക്കില്ല എന്നുള്ള രീതിയിൽ ആണ് അവളുടെ നടത്ത0...... ആരെയും നോക്കാതെ....... ഒരു ചൂളം വിളി കേട്ട് നോക്കിയപ്പോൾ ആണ് സൈഡിൽ ഇരിക്കുന്ന കാശിയെയും കൂട്ടുകാരെയും അവൾ കാണുന്നെ...... കാശിയെ ഒന്ന് നോക്കി പെട്ടെന്ന് തന്നെ അവൾ പോയി....... 
 
ക്ലാസ്സിലേക്കുള്ള വരാന്തയിൽ കേറുന്നതിന് മുന്നേ അവൾ ഒന്നുകൂടെ തിരിഞ്ഞു നോക്കി....... അപ്പോഴും അവളെ തന്നെ പിന്തുടരുന്ന കാശിയുടെ കണ്ണുകൾ കണ്ട് അവൾ വേഗം നടന്നു..... 
 
"ടാ എനിക്ക് തോന്നുന്നത് ആ കുട്ടി ഒരു മിണ്ടാ പൂച്ച ആണെന്ന..... അതിന്റെ നടത്തവും ഭാവവും കാണുമ്പോൾ അറിയാം......നിന്റെ നേരെ ഓപ്പോസിറ്റ അവളുടെ സ്വഭാവം...... "അബി പറഞ്ഞപ്പോൾ ജോ അത് ശരി വെച്ചു 
 
"അതാണ്..... പക്ഷെ ഓപ്പോസിറ്റ് പോൾസ് ആണ് അട്രാക്ട് ചെയ്യുക..... ഒരു പോലെ ആയാൽ ചിലപ്പോൾ റിപ്പൽ ചെയ്യും........ "വിശാലിന്റെ പറച്ചിൽ കേട്ട് ബാക്കി ഉള്ളവർ അവനെ അത്ഭുതത്തോടെ നോക്കി..... 
അത് കണ്ട് ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തിൽ വിശാലും 😌😌😌
 
"ആ മിണ്ടാപൂച്ചയെ കൊണ്ട് കലം ഉടപ്പിക്കുന്ന കാര്യം ഞാൻ ഏറ്റു..... "കാശിയുടെ പറച്ചിൽ കേട്ട് ഇതൊക്കെ നടക്കുവോ എന്നുള്ള ഭാവത്തിൽ ബാക്കി ഉള്ളവർ അവനെ നോക്കി.... 
 
 
"ഇന്നുച്ച കഴിഞ്ഞല്ലേ ഫ്രഷേഴ്സ് ഡേ..... "
 
"അതെ പക്ഷെ..... ആ ശങ്കർ സർ നമുക്ക് ഉച്ച കഴിഞ്ഞു ക്ലാസ് എടുക്കാൻ പ്ലാൻ ഇട്ടിരുന്നതാ..... ഇപ്പോൾ മാറ്റി എന്നൊക്കെ പറയുന്നു...... "
 
"ആ മാറ്റി ഇല്ലേൽ സർ തന്നെ വന്ന് ഡെസ്കിനും ബെഞ്ചിനും ക്ലാസ് എടുത്തിട്ട് പോയേനെ...... "
 
അപ്പോഴേക്കും ബെൽ അടിചപ്പോൾ അവർ പോയി.... 
 
ക്ലാസ്സിൽ വന്നിരുന്നപ്പോൾ ഐഷു ഇന്നലത്തെന്റെ ബാക്കി ആമിയെ കളിയാകാൻ തുടങ്ങി...... 
 
ആമി ചെറുതായിട്ട് ഒന്ന് കലിപ്പിക്കാൻ നോക്കിയപ്പോഴും ഐഷു ചിരി തന്നെ.... അവളുടെ ചിരി കണ്ട് ആമി ചുണ്ട് പുളുത്തി കൊച്ചു പിള്ളേരെ പോലെ അവളെ നോക്കി.... 
 
"അച്ചോടാ.... എന്ന ക്യൂട്ട പെണ്ണെ നീ.... ചുമ്മാതല്ല അങ്ങേര് മൂക്കും കുത്തി വീണത്.... നീ കലിപ്പിച്ചാലും അത് എനിക്ക് ക്യൂട്ട് ആയിട്ടേ തോന്നു...... "
 
അതും പറഞ്ഞു ഐഷു അവളെ ഇറുക്കെ പുണർന്നു...... എന്തോ ആമിയുടെ കണ്ണുകൾ അറിയാതെ ഈറനായി................ 
 
////////     ///////     ////////     //////
 
കോളേജ് ഓഡിറ്ററിയത്തിൽ ആണ് ഫങ്ക്ഷൻ നടക്കുന്നെ...... ഫ്രഷേഴ്സിന് ചെറിയ ചില പണികളും, പിന്നെ ഓരോ പ്രോഗ്രാംമും എല്ലാം...... ഐഷു ആമിയെയും കൂട്ടി കോളേജ് ആകെ ചുറ്റി നടന്നു...... രണ്ട് ദിവസമേ കണ്ടിട്ട് ആകെ ആയുള്ളൂ എങ്കിലും രണ്ട് പേർക്കും പരസ്പരം ഇപ്പോൾ അത്ര ഇഷ്ടം ആണ്....... അതല്ലേലും അങ്ങനെ ആണല്ലോ വർഷങ്ങളുടെ പരിചയം ഉള്ളവരെക്കാളും ചിലർ നമ്മുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നത് വളരെ പെട്ടെന്ന് ആയിരിക്കും........ 
 
 
ആമിക്ക് ഐഷുനോട് ഒരു പ്രേത്യേക സ്നേഹം തോന്നി..... അവൾ ഐഷുന്റെ കയ്യിൽ മുറുകെ പിടിച്ചാണ് എപ്പോഴും നടക്കുന്നെ....... ഐഷു അന്നേൽ അവളുടെ ആ നുണക്കുഴി ചിരി കാണാൻ ആയി എപ്പോഴും ഓരോ കോമഡി പറഞ്ഞു അവളെ ചിരിപ്പിക്കും....... 
 
 
കുറെ നേരം ചുറ്റി നടന്നു ഷീണിച്ചപ്പോൾ രണ്ടും ഓഡിറ്ററിയത്തിൽ വന്നു.... അപ്പോൾ ആണ് ആമി അവിടെ നിൽക്കുന്ന കാശിയെ കണ്ടത്..... അവളെ അവൻ കണ്ടില്ല എന്ന് അവൾക്ക് മനസിലായി.... കൂട്ട്കാരോടൊപ്പം എന്തോ പറഞ്ഞു ചിരിക്കുക ആണ് അവൻ ആ ചിരി കാണാൻ നല്ല ഭംഗി ഉണ്ടെന്ന് അവൾക്ക് തോന്നി...... താടി വെച്ചാൽ എങ്ങനെ ആയിരിക്കും അവൻ എന്ന് അവൾ ചിന്തിച്ചു..... 
 
പെട്ടെന്ന് കാശി തിരിഞ്ഞു നോക്കിയ കണ്ട് അവൾ മുഖം കുനിച്ചു...... അപ്പോൾ ആണ് ഐഷു കാശിയെ കണ്ടത്..... അവൻ ഐഷുനോട് ആമിയെയും കൊണ്ട് വെളിയിലേക്ക് വരാൻ പറഞ്ഞു...... അത് കേട്ട പാടെ ഐഷു അമിയെയും പൊക്കി ഓഡിറ്ററിയത്തിന് വെളിയിൽ വന്നു...... 
 
"കൂട്ടുകാരിയെ ഞാൻ ഇപ്പോൾ കൊണ്ടുവരാം....... ടാ അതുവരെ ഈ കൊച്ചിനെ നോക്കിക്കോ...... "ഐഷുനെ അവന്മാരെ ഏൽപ്പിച്ചു കാശി ആമിയുടെ കൈയിൽ പിടിച്ചു നടന്നു......   ആമി അവന്റെ മുഖത്തേക്ക് തന്നെ നോക്കി അവന്റെ കൂടെ പോയി...... 
 
അവന്മാർ ഈ എക്സ്പ്രസ്സ് ട്രെയിനിനെ ആണോ നോക്കാൻ ഏൽപ്പിച്ചേ എന്നുള്ള ഭാവത്തിൽ കാശിയെ നോക്കി....... ഐഷു ആണേൽ അവളേം കൊണ്ട് കാശി എന്തിനാ പോയെ എന്നുള്ള ഡൗട്ടിൽ ആയിരുന്നു...... പിറകെ പോകാൻ അവൾക്ക് ധൈര്യം ഇല്ലായിരുന്നു..... 
 
〰️〰️〰️〰️〰️    〰️〰️〰️〰️〰️〰️  〰️〰️〰️
 
 
കാശി ആമിയെയും കൊണ്ട് ഗ്രൗണ്ടിന്റെ അടുത്തുള്ള മുത്തശി മാവിന്റെ അടുത്ത് വന്നു..... പ്രോഗ്രാം നടക്കുന്നത് കൊണ്ട് മിക്ക എല്ലാവരും ഓഡിറ്റോറിയത്തിൽ ആയിരുന്നു....... കുറച്ചു couples മാത്രം ആയിരുന്നു അവിടെ ഉണ്ടായിരുന്നത്...... 
 
കാശി മാവിന്റെ താഴെ ഇരിക്കാനായി കെട്ടിയിരിക്കുന്ന തിട്ടയിൽ അവളോട് ഇരിക്കാൻ പറഞ്ഞു അവനും കൂടെ ഇരുന്നു ....... കാശി മുന്നിലെ ഗ്രൗണ്ടിലേക്ക് നോക്കി ഇരിപ്പാണ്...... ആമി ആണേൽ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ എന്നറിയാതെ ഇരുന്നു 
 
"ഫുട്ബോൾ ഇഷ്ടമാണോ....    "
 
കാശിയുടെ ചോദ്യം കേട്ട് ആമി അവനെ നോക്കി... 
 
"ചുമ്മാ ചോദിച്ചതാ..... എനിക്ക് ഒരുപാട് ഇഷ്ടമാ..... ചെറുതിലെ കളിയ്ക്കാൻ പോകുമ്പോൾ എന്നും ഓരോരുത്തരുമായി അടി ഇട്ട് വീട്ടിൽ വരുമ്പോൾ അമ്മ വഴക്ക് പറയുമായിരുന്നു........ എന്നാലും അത് വീട്ടില്ല....... മിശിഹായുടെ വലിയ ഫാനാ.......... "
 
കാശി ഗ്രൗണ്ടിലേക്ക് കണ്ണും നട്ട് പറയുന്നത് കേട്ട് അവൾ അവനെ തന്നെ നോക്കി........ അവൻ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ തല താഴ്ത്തി..... 
 
"ഞാൻ നോക്കുമ്പോൾ എല്ലാം നീ എന്തിനാ ഇങ്ങനെ കുനിഞ്ഞിരിക്കുന്നെ..... എന്നെ പേടി ആണോ........ "
 
അവൾ ഇല്ല എന്നുള്ള രീതിയിൽ തല ആട്ടി....... 
 
"നിന്നെ ദൈവം ക്രീയേറ്റ് ചെയ്തപ്പോൾ ഊമ ആയി ജനിപ്പിക്കാനാ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു...... ബട്ട് ബൈ മിസ്റ്റേക്ക് അറിയാതെ സംസാരിക്കാനുള്ള കഴിവ് തന്നു കാണും...... അതാണോ എപ്പോഴും എന്ത് ചോദിച്ചാലും ഇങ്ങനെ തല ആട്ടുന്നത്........ "
 
അതിനവൾ അവനെ നോക്കി ഒന്ന് ചിരിച്ചു....... 
 
"ഈ നുണക്കുഴി നല്ല ഭംഗി ഉണ്ട്....... നീ അതികം ചിരിക്കേണ്ട...... എനിക്ക് എന്തോ പോലെ....... "
 
കാശി അത് പറഞ്ഞപ്പോൾ ആമി വീണ്ടും തല കുനിച്ചിരുന്നു....... 
 
"ദേ വീണ്ടും കുനിഞ്ഞിരിക്കുന്നു....... "
അവൻ അവളുടെ താടി പിടിച്ചുയർത്തി...... അവളുടെ മുഖത്തേക്ക് നോക്കി..... ആ കണ്ണുകളുടെ നിലയില്ല കയത്തിലേക്ക് വീണു പോകുന്ന പോലെ അവനു തോന്നി  ....... അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടി നടന്നു..... 
 
"നിനക്കിപ്പോ എന്താ തോന്നുന്നേ...... എന്റെ കണ്ണിലേക്ക് നോക്കിയിട്ട് ഒന്നും തോന്നുന്നില്ലേ...... നിന്നെ ഇങ്ങനെ നോക്കുമ്പോൾ ചത്തു പോകുന്ന പോലെ തോന്നുന്നു പെണ്ണെ എനിക്ക്..... "
 
ആമി അത് കേട്ട് ശീല കണക്കെ ഇരുന്നു...... അവൾക്ക് തൊണ്ട വരണ്ടു പോകുന്ന പോലെ..... ഹൃദയമിടിപ്പ് കൂടി ഇപ്പോൾ ചത്തു പോകും എന്ന് വരെ തോന്നി...... അവൻ അത്ര അടുത്ത് അവളുടെ മുഖത്തേക്ക് നോക്കി ആണ് ഇരിക്കുന്നെ......... 
 
കാശി അവളുടെ കൈ എടുത്ത് അവന്റെ നെഞ്ചിലേക്ക് വെച്ചു...... അതിവേഗം മിടിക്കുന്ന അവന്റെ ഹൃദയതാളം അവളുടെ കയ്യിൽ അവൾ അറിഞ്ഞു...... അതിന്റെ കൂടെ അവന്റെ ചിരിയുടെ കണ്ടപ്പോൾ ആമി കണ്ണ് വലിച്ചടച്ചു........ 
 
പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി.... കാശി അവളെയും കൊണ്ട് അടുത്തുള്ള കെട്ടിടത്തിന്റെ സൈഡിലേക്ക് ചേർന്നു നിന്നു...... ബാക്കി അവിടെ നിന്നവരും അവിടെ അവിടെ ആയി വന്നു നിന്നു...... 
 
🎶മഴ കാത്തു കഴിയുന്ന മനസിന്റെ വേഴാമ്പൽ ഒരു മാരി മുകിലിനെ പ്രണിയിച്ചു പോയി........ 
 
പൂവമ്പനമ്പലത്തിൽ പൂജക്ക് പോകുമ്പോൾ പൊന്നും മിന്നും നിന്നെ അണിയിക്കും ഞാൻ........ 
 
 
വാനിടം മംഗളം ആലപിക്കെ ഓമനേ നിന്നെ ഞാൻ കൊണ്ട് സ്വന്തമാകും....🎶
 
 
കുറച്ചു നേരം കഴിഞ്ഞപ്പോൾ  കാശി പതിയെ പാട്ട് പാടിയപ്പോൾ അവൾ അവനെ അത്ഭുതത്തോടെ നോക്കി....... 
 
"എന്തെ കൊള്ളിലെ........ "അവൻ ഒരു പിരികം പൊക്കി അവളോട് ചോദിച്ചു.... 
 
 
"കൊള്ളാം....... "അവൾ അവനോട് ഒരു ചിരിയോട് കൂടെ പറഞ്ഞു.... 
 
കാശി പതിയെ അവളുടെ മുഖത്തോട്ട് വീണു കിടന്ന മുടി കൈകൊണ്ട് ഒതുക്കി വെച്ചു...... ആമിയുടെ ഉള്ളിൽ ഒരു വിറയൽ ഉണ്ടായി... അവൻ അവളുടെ കയ്യിലൂടെ അവന്റെ കൈ കോർത്ത് പിടിച്ചു....... 
 
"എനിക്ക് എന്തോ നിന്നോട് ഇതുവരെ വേറെ ഒരാളോടും തോന്നാത്ത ഒരു ഫീൽ..... അത് വെറും അട്രാക്ഷൻ ഒന്നും അല്ല...... അങ്ങനെ ആയിരുന്നെങ്കിൽ നിന്നെ വീണ്ടും കാണാൻ തോന്നില്ലായിരുന്നു..... 
 
ഈ നുണക്കുഴി ഇന്നലെ എന്റെ ഉറക്കം കെടുത്തി.... കൂടെ ഈ കണ്ണുകളുടെ ആഴവും..... പ്രണയം ആണ്.... എനിക്ക് അറിയാം....... എനിക്ക് അതിപ്പോൾ നീ ഇങ്ങനെ കൂടെ നിൽകുമ്പോൾ നന്നായിട്ട് അറിയാം...... 
 
ലൈഫിൽ ഫസ്റ്റ് ടൈമ.... ഇങ്ങനെ തോന്നുന്നത്...... ഇപ്പോഴേ ഒരു മറുപടി ഒന്നും പറയണ്ട..... നന്നായിട്ട് ആലോചിച്ചു സമയം എടുത്തു ഒരു റീപ്ലേ താ...... എന്നെ ഇഷ്ടമാണെന്ന്.... b'cuz i need u...... i luv u ❤️❤️❤️❤️
 
 
ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.... 
 
"നിനക്ക് ഫോൺ ഇല്ലേ..... "
 
അവൾ ഉണ്ടെന്ന് തല ആട്ടി.... 
 
"എന്നാൽ നമ്പർ ഇതിലേക്ക് സേവ് ആക്കു..... ആമി എന്ന് സേവ് ചെയ്‌താൽ മതി..... ഞാൻ വിളിക്കാം..... "അവൻ അവന്റെ ഫോൺ അവൾക്ക് കൊടുത്തു 
 
"വേണ്ട..... "ആമി ഒരൽപം ഭയത്തോടെ പറഞ്ഞു 
 
"മെസ്സേജ് അയക്കാല്ലോ..... whatsapp ഇല്ലേ..... "
 
അവൾ ഉണ്ടെന്ന് പറഞ്ഞിട്ട് അവളുടെ നമ്പർ അവന്റെ ഫോണിൽ സേവ് ആക്കി.... അപ്പോൾ ആണ് അവൾ ഫോണിന്റെ ഹോം സ്ക്രീനിൽ ഉള്ള ഫോട്ടോ കാണുന്നത്..... അതവൾ ഒന്ന് നോക്കി 
 
"എന്റെ ഫാമിലിയ..... അച്ഛൻ അമ്മ.... ഏട്ടന്മാർ ഏട്ടത്തിമാർ.... ഒരു ചേട്ടൻ വക്കീലും മറ്റേ ആൾ പോലീസിലും ആണ്...... ഏട്ടത്തിമാർ ഡോക്ടർമാരാ... രണ്ട് പേരും ട്വിൻസ..... ഇവരും എന്റെ ഫ്രണ്ട്സുമ എന്റെ ലോകം...... ഇപ്പോൾ നീയും..... നിന്റെ വീട്ടിൽ അച്ഛനും അമ്മയും പിന്നെ ആരാ ഉള്ളത്...... "
 
"അനിയനും അനിയത്തിയും...... "
 
"വീടൊക്കെ ഞാൻ ഇന്നലെ കണ്ടു....വലിയ വീടാണല്ലോ....  അതിലൊന്നും അല്ലേലും കാര്യമില്ല..... എനിക്ക് നിന്നെയാ വേണ്ടേ.... നിന്നെ മാത്രമ...... "
 
കാശിയുടെ വാക്കുകൾ ആമിയുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി..... മഴ മാറിയപ്പോൾ അവൻ അവളെയും കൊണ്ട് ഓഡിറ്റോറിയത്തിലേക്ക് വന്നു...... അവളെ ഐഷുനെ ഏല്പിച്ചു അവൻ അവരോട് ഒപ്പം പോയി.... 
 
"എന്തിനാ നിന്നെ കൊണ്ട് പോയെ... "
 
"അത്..... എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു...... "
 
"ശരിക്കും 😯😯🤭🤭...... അമ്പടി ജിൻജിന്നാക്കടി കോളടിച്ചല്ലോ..... നീയെന്ത് പറഞ്ഞു........ "
 
"പതിയെ ആലോചിച്ചു ഇഷ്ടമാണെന്ന് പറയാൻ പറഞ്ഞു....... "
 
"നിനക്ക് ഇഷ്ടമാണോ....... "
 
"അറിയില്ല...... നമുക്ക് ഇപ്പോൾ പോയാലോ..... ഇവിടെ അടുത്തൊരു ബീച്ച് ഉണ്ടെന്ന് പറഞ്ഞില്ലേ..... നമുക്ക് അവിടെ ഒന്ന് പോയാലോ..... "
 
"പിന്നെന്താ എന്റെ ആമിക്കുട്ടി..... ഇന്ന് നിന്റെ മനസ്സ് ഞാൻ അറിയും..... നമുക്ക് പോകാം..... ക്ലാസ്സിൽ ചെന്ന് ബാഗ് എടുക്കാം....... "
 
ഐഷു അമിയെയും കൊണ്ട് പാർക്കിങ്ങിൽ വന്നപ്പോൾ അവിടെ കാശി ആരോടോ സംസാരിച്ചോണ്ട് നിൽക്കുക ആയിരുന്നു....... 
അപ്പോൾ ആണ് അവൻ ആമിയെ കണ്ടത്.... 
 
"പോകുവാണോ...... "
 
"അവൾക്ക് ബീച്ചിൽ വരെ ഒന്ന് പോണോന്ന്.... ക്ലാസ് ഇല്ലല്ലോ..... ഞങ്ങൾക്ക് കുറച്ചു സമയം സംസാരിച്ചിരിക്കാല്ലോ...... "ആമി മറുപടി പറഞ്ഞു 
 
"മ്മ്..... സൂക്ഷിച്ചു പോയിട്ട് വാ...... "
 
അവനൊരു ചിരി നൽകി അവൾ പോയി..... 
 
////////      ////////     ////////    //////
 
 
രാത്രിയിൽ കിടന്നിട്ട് ലൈറ്റ് അണച്ചപ്പോൾ ആണ് അവൾ ഫോണിന്റെ കാര്യം ഓർത്തത്..... അപ്പോൾ തന്നെ ഫോൺ എടുത്തു നോക്കിയപ്പോൾ മെസ്സേജ് ഉണ്ട്..... അതിൽ കാശിയുടെ ഫോട്ടോ ഡിപി കണ്ടു..... താടി ഉള്ള ഫോട്ടോ ആണ്...... ഒരു കള്ളച്ചിരിയുമായി നില്കുന്ന ആ ഫോട്ടോ അവൾ എടുത്തു സൂം ചെയ്തു നോക്കി..... ഉള്ളിൽ എന്തോ അവനോട് ഒരു സ്നേഹം............. 
 
അവൾ മെസ്സേജ് റീഡ് ചെയ്തു എന്ന് കണ്ടപ്പോൾ തന്നെ അവൻ മെസ്സേജ് അയച്ചു 
 
'എവിടെ ആയിരുന്നു ഇത്ര നേരം..... '
 
'പഠിക്കാൻ ഉണ്ടായിരുന്നു.... 'അവൾ അപ്പോൾ തന്നെ റീപ്ലേ കൊടുത്തു 
 
'മ്മ് ഇനി ഉറങ്..... സമയം ഒരുപാട് ആയി.... ഗുഡ് നൈറ്റ്...... luv u.... ❤️,, 
 
തിരിച്ചൊരു gud nyt അയച്ചു അവളും കിടന്നു...... അന്നവൾ പതിവില്ലാതെ 
 ഒരു സ്വപ്നം കണ്ടു...... വിശാലമായ ആകാശത്തേക്ക് ചിറകടിച്ചുയരുന്ന ഒരു പക്ഷിയെ....... അത് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായി......... 
 
 
തുടരും..... ❤️
 
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤

അലൈപായുതേ ❣️ 4

അലൈപായുതേ ❣️ 4

4.5
26220

അലൈപായുതേ (4)❤️❤️❤️     കിറുക്കി 😘😘😘     പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം തന്നെ അവളുടെ നിഴൽ പോലെ കാശി കൂടെ ഉണ്ടായിരുന്നു..... അവൾ പോകുന്നിടത്തെല്ലാം.... കൂടെ അവന്റെ വാലുകളും ... ... ആമിക്ക് കൂട്ടായി ഐഷുവും........ എപ്പോഴെല്ലാം കാശിയെ കാണുന്നോ അപ്പോഴൊക്കെ ആമി ഒന്ന് നോക്കിയിട്ട് പിന്നീട് മുഖം കുനിച്ചു നടക്കുമായിരുന്നു........    എല്ലാ ദിവസവും രാത്രിയിൽ കാശി മെസ്സേജ് അയക്കും..... അവൾ ഒന്നോ രണ്ടോ വാക്കുകളിൽ റീപ്ലേ കൊടുക്കും...... അവനോട് മനസ്സിൽ എന്തൊക്കെയോ ഫീലിങ്ങ്സ് ഉണ്ടേലും അത് തുറന്നു പറയാൻ അവൾക്ക് ആയില്ല....... അവൾക്ക് ഐഷു ആയിരുന്നു വലിയ ആശ്വാസം ......    കോളേജി