Aksharathalukal

അലൈപായുതേ ❣️ 6

അലൈപായുതേ (6)❤️❤️❤️
 
✍️കിറുക്കി 😘😘😘
 
അന്നെണിറ്റപ്പോൾ തന്നെ കോളേജിൽ പോകാൻ കാശിക്ക് തോന്നിയില്ല..... എന്തൊക്കെയോ മനസ്സിൽ വല്ലാതെ കുത്തിനോവിക്കുന്നു....... അവൻ അമ്മയോട് ഇന്ന് ലീവ് ആണെന്നും പറഞ്ഞു റൂമിൽ തന്നെ കിടന്നു..... 
 
അച്ഛനും ഏട്ടന്മാരും ഏട്ടത്തിമാരും പോയി..... അമ്മയും പിന്നെ വീട്ടിൽ ജോലിക്കാരും ഉണ്ടായിരുന്നു...... അവൻ ഉച്ചക്ക് അമ്മ വന്നു ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ ആണ് എണീറ്റത്...... അമ്മ സുഖം ഇല്ലേ എന്ന് ചോദിച്ചപ്പോഴും അവനു മറുപടി ഉണ്ടായില്ല....... അസുഖം മനസ്സിന് ആണെന്ന് പറയാൻ അവനായില്ല 
 
റൂമിൽ വന്നു അലമാരയിൽ ഇരുന്ന സിഗേരറ്റ് നോക്കിയപ്പോൾ ആണ്..... അവൻ ആ പാദസരം കണ്ടത്..... അന്ന് ആമിയെ രക്ഷിച്ചപ്പോൾ കിട്ടിയതാ..... അത് സൂക്ഷിച്ചോളാൻ ആമിയാണ് അവനോട് പറഞ്ഞത്...... അവനത് കയ്യിൽ എടുത്തു....... 
 
ഒരിക്കൽ അവൾ മെസ്സേജ് അയച്ചത് അവനു ഓർമ വന്നു..... നിറയെ മണികളുള്ള നല്ല കിലുക്കമുള്ള വെള്ളി പാദസരം വാങ്ങി നൽകണം  എന്ന്  ആയിരുന്നു....... അവളുടെ ആഗ്രഹങ്ങൾ എല്ലാം ചെറുത് ആയിരുന്നു........ അവളുടെ ആഗ്രഹങ്ങൾക്കും വാക്കുകളിലും എന്നും ഒരു കുഞ്ഞിന്റെ നിഷ്കളങ്കത ഉണ്ടായിരുന്നു.................. 
 
അവൻ ആ പാദസരം തിരികെ വെച്ചിട്ട് സിഗേരറ്റ് വലിക്കാൻ തുടങ്ങി...... അപ്പോൾ ആണ് അമ്മ വാതിലിൽ മുട്ടിയത്..... അവൻ സിഗേരറ്റ് വേഗം കളഞ്ഞിട്ട് ചുയിങ് ഗം വായിലിട്ടു..... 
 
"കാശി നിന്നെ കാണാൻ ഒരു പെൺകുട്ടി വന്നിട്ടുണ്ട്....... അത് വെളിയിൽ തന്നെ നിൽക്കുകയാ..... ഞാൻ അകത്തേക്ക് വിളിച്ചിട്ടും അവൾ വരുന്നില്ല...... "
 
കാശി വേഗം താഴേക്ക് പോയി..... അത് ആമി അന്നോ എന്നുള്ള ചിന്ത അവനിൽ ഉണ്ടായി.......  ചെന്നപ്പോൾ ഐഷു ആണ്......... 
 
"എനിക്ക് ഒന്ന് സംസാരിക്കാൻ ഉണ്ട്...."
 
"വാ അപ്പുറത്തേക്ക് നിൽക്കാം....
 
 അവളോട് പറയാൻ ഉള്ളത് എല്ലാം മനസ്സിൽ പറഞ്ഞു വെച്ചു അവൻ വീടിന്റെ പിറകിലേക്ക് പോയി..... അവിടെ കായലിന്റെ തീരം ആണ്.... 
 
"കൂട്ടുകാരിയുടെ വക്കാലത്തും ആയി വന്നത് ആയിരിക്കും അല്ലെ....... വേണ്ട എനിക്ക് അവളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല......... അവളുടെ അച്ഛൻ എന്നോടും എന്റെ കുടുംബത്തോടും ചെയ്തത് എനിക്ക് ഒരിക്കലും മറക്കാൻ ആകില്ല... 
 
അയാളുടെ മോളല്ലേ അവളും..... മിണ്ടാപൂച്ച ചമഞ്ഞു നടന്നാലും അവളുടെ യഥാർത്ത സ്വഭാവം എന്താണെന്ന് ഞാൻ കണ്ടതാ.......... വല്ലാത്ത ശല്യം ആയിരുന്നു.... എപ്പോഴും ഉണ്ടോ ഉറങ്ങിയോ......... "
 
കാശി അത്രയും പറഞ്ഞു തീർന്നപ്പോൾ കണ്ടത് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നില്കുന്ന ഐഷുനെ ആണ് 
 
"എന്റെ അവസാന പ്രതീക്ഷ നിങ്ങള..... അതാ ഞാൻ ഇവിടെ വന്നത്..... കുറച്ചു കാര്യങ്ങൾ ചേട്ടൻ അറിയണം...... കാര്യങ്ങൾ എല്ലാം വിശാൽ ചേട്ടൻ പറഞ്ഞു....... ചേട്ടന്റെ വേദന എനിക്ക് മനസ്സിലാകും....... 
 
പക്ഷെ....... ചേട്ടന് തെറ്റി....... രണ്ട് പെണ്മക്കളുടെയും വേദന അയാൾ അറിയാൻ അല്ലെ ചേട്ടൻ അങ്ങനെ ചെയ്തത്...... എന്നാൽ അങ്ങനെ ഒരു  വേദന അയാൾക്ക് ഉണ്ടാകില്ല...... വീട്ടിലെ വേലക്കാരിക്കും മകൾക്കും അയാളുടെ മനസ്സിൽ എങ്ങനെയാ ഒരേ സ്ഥാനം വരുന്നത്............ "
 
അവളുടെ വാക്കുകൾ കേട്ട് കാശി ആവിശ്വാസത്തോടെ നോക്കി 
 
"അതെ....... ആ വീട്ടിലെ ശമ്പളം ഇല്ലാത്ത വേലക്കാരിയാ എന്റെ ആമി..... പ്രസാദ് അവളുടെ അച്ഛനല്ല..... ആ വീട്ടിൽ ഉള്ളത് അവൾടെ അച്ഛനും അമ്മയും അല്ല...... അവളുടെ അമ്മയുടെ അനുജത്തിയും അവരുടെ ഭർത്താവുമ അത്........ പ്രസാദ്  അവളുടെ അമ്മേടെ അനിയത്തിയുടെ ഭർത്താവ്....... "
 
കാശി ഞെട്ടിത്തരിച്ചു അവളെ നോക്കി 
 
"അതെ ഇവിടെ ആർക്കും അതറിയില്ല.... ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ഒരച്ഛന്റെയും അമ്മയുടെയും മകൾ ആയിരുന്നു എന്റെ ആമി...... അതാ അവൾ ഇങ്ങനെ ഒരു മിണ്ടാപൂച്ച ആയത്.....അതല്ലേ എല്ലാരും മുതലെടുക്കുന്നെ..... 
 
അച്ഛന്റെയും അമ്മയുടെയും ഒരേ ഒരു മകൾ ആയിരുന്നു ആമി..... അവരുടെ രാജകുമാരി..... അവൾക്ക് 15 വയസ്സുള്ളപ്പോൾ ആണ് പണ്ട് ആരുടെയോ കൂടെ നാടുവിട്ട അവളുടെ അമ്മയുടെ അനിയത്തിയും ഭർത്താവും അവരുടെ രണ്ട് മക്കളും അവരുടെ അടുത്തു വരുന്നത്...... പിന്നീട് ആമിയുടെ അച്ഛനും അമ്മയുമാ അവരെ നോക്കിയത്..... 
 
ആ ഇടക്ക് അവർ മൂകാംബികയിൽ എന്തോ നേർച്ച നടത്താൻ പോയി.... ആമിക്ക് വയ്യാത്തത് കൊണ്ട് അച്ഛനും അമ്മയും മാത്രമേ പോയുള്ളു..... അവളെ മുത്തശ്ശിയുടെയും ചാച്ചന്റെയും അടുത്താക്കി അവർ എന്നെന്നേക്കുമായി പോയി...... ഒരു ആക്സിഡന്റിന്റെ രൂപത്തിൽ..... അന്ന് ആരും ഇല്ലാത്തവൾ ആയത എന്റെ ആമി..... 
 
പിന്നീട് സ്നേഹം നടിച്ചു കുഞ്ഞമ്മയും ഭർത്താവും അവളെ ഏറ്റെടുത്തു..... അവൾക്ക് ആകെ പ്രായമായ അച്ഛന്റെ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളു...... അത്കൊണ്ട് തന്നെ അവൾ അവരോടൊപ്പം പോയി..... 
 
അവളെ ഇല്ലാതാക്കി അവളുടെ സ്വത്തുക്കൾ നേടി എടുക്കാൻ ആയിരുന്നു പ്ലാൻ..... പക്ഷെ ആമിയുടെ 21 വയസ്സിൽ മാത്രമേ ആ സ്വത്തുക്കൾ അവൾക്ക് സ്വന്തമാകു..... അതിന് മുന്നേ ആമിക്ക് എന്തെങ്കിലും സംഭവിച്ചാൽ അത് മുഴുവനും അടുത്തുള്ള അനാഥാലയത്തിന് പോകും...... ആമിയുടെ അച്ഛൻ ഒരുപക്ഷെ എല്ലാം നേരുത്തേ കണ്ടിരിക്കാം..... അത്കൊണ്ട് തന്നെ അവർ ആമിയെ കോന്നില്ല..... 
 
ആ വീട്ടിൽ വേലക്കാരില്ല.... അവിടെ ഉള്ള എല്ലാ ജോലിയും തീർത്താണ് അവൾ രാവിലെ കോളേജിൽ വരുന്നത്..... രാത്രയിൽ താമസിച്ചു ചേട്ടന് മെസ്സേജ് അയക്കുന്നത് അവിടുത്തെ എല്ലാ ജോലിയും തീർത്തു പഠിച്ചിട്ട് വരുന്നത് കൊണ്ട..... 
 
അവൾക്ക് ആരോടും ഒരു പരാതിയുമില്ല..... മൂന്ന് നേരം ആഹാരം അവർ കഴിച്ചതിന്റെ ബാക്കി ആണേലും കിട്ടുമല്ലോ...... അനാഥയയ തനിക്ക് ഇതിൽ കൂടുതൽ ഒന്നും കിട്ടില്ല എന്നവൾ വിശ്വസിച്ചു..... അച്ചാച്ചനും അച്ഛമ്മയും മരിച്ചിരുന്നു..... വേറെ ആരെയും അവൾക്ക് അറിയില്ല...... അച്ചാച്ചൻ അവൾക്ക് കൊടുത്ത കുറച്ചു പൈസ ഉണ്ട്....... 21 വയസ്സുവരെ ഉള്ള തന്റെ ജീവിതത്തിന് അത് മതി എന്ന് അവൾക്ക് തോന്നി...... അത്കൊണ്ട് മാത്രമ അവൾക്ക് പഠിക്കാൻ എങ്കിലും സാധിക്കുന്നെ..... 
 
സ്വന്തം  മോളെ പോലെ കാണണ്ട അവളെ ആ പ്രസാദ് മറ്റൊരു കണ്ണിലൂടെയാ കാണുന്നത്...... അവൾക്ക് ആ വീട്ടിൽ ആകെ ഉള്ള ആശ്വാസം ഋഷി ആണ് ഋതികയുടെ അനിയൻ...... അവൻ ഉണ്ടായത്കൊണ്ട് അയാളുടെ കാമകണ്ണുകൾ അവളിൽ പതിക്കില്ല..... ഋഷി ഇല്ലാത്തപ്പോൾ അവൾ കുളിക്കനോ ഡ്രസ്സ് മാറാൻ പോലും പോകില്ല........ അതായിരുന്നു ആ വീട്ടിലെ അവളുടെ അവസ്ഥ 
 
 
ഒരു പ്രതീക്ഷയും ഇല്ലാത്ത അവളുടെ ജീവിതത്തിൽ അവൾക്ക് പുതിയ ജീവിതം സ്വപ്നം കാണാനും ജീവിക്കാനും ഉള്ള ആശ കൊടുത്തത് നിങ്ങള .... അത്ര നാളും ഇഷ്ടം പറയാതെ ആമി അന്ന് ആ ദുഷ്ടന്റെ കയ്യിൽ നിന്നും രക്ഷിച്ചപ്പോൾ ഏട്ടനോട് ഇഷ്ടം പറഞ്ഞത് അവളെ ചേർത്തു പിടിക്കാനും സംരക്ഷിക്കാനും നിങ്ങൾക്ക് കഴിയും എന്നുള്ള തോന്നലിൽ ആണ് 
 
 
പറഞ്ഞില്ലേ മിണ്ടാ പൂച്ചയുടെ തനിനിറം കണ്ടിട്ടുണ്ടെന്ന് ആരും സ്നേഹിക്കാൻ ഇല്ലാതെ അത്ര നാളും ജീവിച്ച അവൾക്ക് നിങ്ങൾ ആയിരുന്നു എല്ലാം..... നിങ്ങളെ സ്നേഹിച്ച ഓരോ നിമിഷവും മരിച്ചു പോയ അവളുടെ അമ്മയെയും അച്ഛനെയും അവൾ നിങ്ങളിൽ കണ്ടു.... അത്ര ആത്മാർത്ഥമായിട്ട ചിലപ്പോൾ ചേട്ടൻ ചിന്തിക്കാത്ത അത്രത്തോളം അവൾ നിങ്ങളെ സ്നേഹിച്ചിരുന്നു....... 
 
എപ്പോഴും തിന്നോ കുടിച്ചോ എന്ന് മെസ്സേജ് അയച്ചപ്പോൾ അത് ശല്യമായി ഏട്ടന് തോന്നി അല്ലെ..... അവൾക്ക് അത് തിരക്കാനും സ്വന്തം എന്നുള്ള അവകാശത്തിൽ സംസാരിക്കാനും ഈ ലോകത്തു ആരും വേറെ ഇല്ലാത്തത്കൊണ്ടാ..... അവളുടെ ലോകം നിങ്ങൾ ആയിരുന്നു...... അവളുടെ സംസാരത്തിൽ എപ്പോഴും കാശി ആയിരുന്നു....... അത്ര ഇഷ്ടം ആയിരുന്നു...... പക്ഷെ....... 
 
 
ഇന്നവൾ കോളേജിൽ വന്നിട്ടില്ല... ഫോണും എടുക്കുന്നില്ല..... എനിക്ക് എന്തോ പേടി ആകുന്നു..... ചേട്ടനോട് എല്ലാം പറയാൻ ഇരുന്നതാ അവൾ.... ആരും ഇല്ലാത്തത് ആയത്കൊണ്ട് അവളെ വേണ്ട എന്ന് പറയുവോ എന്ന് അവൾക്ക് ആദ്യം പേടി ഉണ്ടായിരുന്നു.... പിന്നെ എന്നോട് പറയും ഇല്ല അവളെ ഒത്തിരി ഇഷ്ടം ആണെന്നൊക്കെ...... അത്ര വിശ്വാസം ആയിരുന്നു....... ഇന്നലെ ഋതികക്ക് ചേട്ടനെ ഇഷ്ടം ആണെന്നറിഞ്ഞപ്പോൾ ഇനി അവളെ എന്തെങ്കിലും ചെയ്തോ എന്നെനിക്ക് പേടി തോന്നുന്നു..... 
 
കൊല്ലില്ല അവളെ.... സ്വത്തുക്കൾ വേണ്ടേ..... പക്ഷെ...... പ്ളീസ്...... നിങ്ങൾ ഒരിക്കൽ സ്നേഹിച്ചതല്ലേ അവളെ.... കഴിയുമെങ്കിൽ അവളെ രക്ഷിക്ക്................ അവളെ അവരുടെ അടുത്തേക്ക് ഇനി വിടല്ലേ..... അങ്ങനെ ചെയ്യുന്നതിലും ഭേദം അവളെ കൊല്ലുന്നതാ......... ഞാൻ കാലുപിടിക്കാം എനിക്കോ എന്റെ പാവം അമ്മയ്‌ക്കൊ ഒന്നും ചെയ്യാൻ സാധിക്കില്ല.... അതാ ഞാൻ ഇവിടെ തന്നെ വന്നത്.... 
 
കുറച്ചു ദിവസങ്ങൾ കൊണ്ട് അവൾ എനിക്ക് തന്ന സ്നേഹം അതിന്റെ വില അത്രത്തോളം ആയോണ്ടാ...... രക്ഷിക്കില്ലേ എന്റെ ആമിയെ...... "
 
 
ഐഷു പറഞ്ഞത് എല്ലാം കേട്ട് കാശിക്ക് തന്റെ ഹൃദയം നിലച്ചു പോകുന്ന പോലെ തോന്നി...... ആമി.... അവളെക്കുറിച്ചു ആലോചിക്കുംതോറും ഉള്ളുരുകുന്ന പോലെ..... തനിക്ക് പിഴവ് പറ്റി ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത തെറ്റ്...... 
 
"ഐശ്വര്യ താൻ പൊയ്ക്കോ...... അവൾക്ക് ഒന്നും സംഭവിക്കില്ല.... ഒന്നും.... ഞാനില്ലേ........ പൊയ്ക്കോ..."
 
കണ്ണ് നിറഞ്ഞു അത് പറഞ്ഞ കാശിയെ കണ്ട് അവൾക്ക് ഒരുപാട് ആശ്വാസം തോന്നി..... അവനു കഴിയും അവളെ രക്ഷിക്കാൻ അവനു മാത്രേ സാധിക്കു......
 
കാശി ഫോണെടുത്തു സൂര്യയെ വിളിച്ചു..... പ്രസാദിന്റെ അടുത്തു അവനു വേണ്ടപ്പെട്ട ഒരാൾ ഉണ്ടെന്ന് അവൻ പറഞ്ഞു...... എത്രയും പെട്ടെന്ന് അവളെ കണ്ടെത്തണം.... ഫോണിലൂടെ ഉള്ള അവന്റെ വെപ്രാളം കണ്ടപ്പോൾ തന്നെ സൂര്യ immediate ആക്ഷൻ എടുത്തു....... 
 
കാശിക്ക് ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി..... താൻ ആദ്യമായി സ്നേഹിച്ച പെണ്ണാണവൾ..... തന്റെ ഹൃദയം കവർന്നവൾ..... സൂര്യയുടെ കാൾ വന്നപ്പോൾ തന്നെ അവൻ വീട്ടിൽ നിന്നും ഇറങ്ങി 
 
 
ഒരു കാടു പോലെ ഉള്ള സ്ഥലത്തെ  കെട്ടിടത്തിലേക്ക് ആണ് സൂര്യയും ടീമും കാശിടെ കൂടെ എത്തിയത്.... പ്രസാദിന്റെ നമ്പർ trace ചെയ്ത് വന്നത് ആണ്..... ആമിയെ തിരക്കി ആരും വരില്ലെന്ന് ഉള്ള ചിന്തയിൽ ആണ് അയാൾ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത്..... 
 
പോലീസിനെ കണ്ടപ്പോൾ തന്നെ കുറെ എണ്ണം ഓടി.... അകത്തു ചെന്ന കാശിക്ക് ആ കാഴ്ച കണ്ട് സഹിക്കാൻ ആയില്ല...... റൂമിന്റെ ഒരു മൂലയിൽ തളർന്നു കിടക്കുന്ന ആമിയെ ആണ്...... 
 
"ആമി..... ആമി കണ്ണ് തുറക്ക്.... ആമി... "
 
ആവൾ കണ്ണ് തുറന്നില്ല..... അവളുടെ ദേഹത്ത് പല സ്ഥലത്തായി അവൻ മുറിവുകൾ കണ്ടു..... അവളെയും കോരി എടുത്തു വെളിയിലേക്ക് വന്നപ്പോൾ തന്നെ അവിടെ നിന്നവൻമാരെ സൂര്യയുടെ പോലീസുകാർ അറസ്റ്റ് ചെയ്തിരുന്നു.... 
//////     //////       ///////      ///////
 
 
നിർത്താതെ ഉള്ള കാളിങ് ബെൽ കേട്ട് സത്യാ ആണ് വാതിൽ തുറന്നത്..... അടുക്കളയിൽ നിന്നും താരയും മീരയും അമ്മയും ഉമ്മറത്തേക്ക് വന്നു.... കാശിയുടെ അച്ഛനും ഓഫീസ് റൂമിൽ നിന്നും വന്നു.... പുറത്തു സത്യയോടൊപ്പം ഒരു പെൺകുട്ടിയെ കയ്യിൽ കോരി എടുത്തു നില്കുന്ന കാശിയെ കണ്ട് അവർ ഞെട്ടി...... 
 
അവൻ വേഗം അവളെയും കൊണ്ട് വീട്ടിലേക്ക് കയറി.... 
 
"ഏട്ടത്തി നിങ്ങൾ ആരെങ്കിലും ഇവളെ ഒന്ന് നോക്ക്..... ഹോസ്പിറ്റലിൽ കൊണ്ട് പോയാൽ പലരെയും പലതും ബോദിപ്പിക്കണം...... പറ്റില്ലെങ്കിൽ ഹോസ്പിറ്റലിൽ പോകാം...... "
 
അവളെ അവൻ വേഗം അവരുടെ consulting റൂമിലേക്ക് കിടത്തി..... അവനോട് ആരും ഒന്നും ചോദിച്ചില്ല.... എന്നാൽ അവന്റെ മുഖത്തെ ടെൻഷൻ അവനു അവൾ ആരാണെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു...... 
 
കുറച്ചു നേരം കഴിഞ്ഞു അവർ പുറത്തേക്ക് വന്നു 
 
"പേടിക്കണ്ട കാശി..... ആഹാരം കിട്ടാതെ തളർന്നു പോയതാ... പിന്നെ അതിന്റെ ദേഹത്ത് അവിടെ അവിടെ ആയി മുറിവുകൾ ഉണ്ട്..... വേറെ രീതിയിൽ ഒന്നും ഉപദ്രവിച്ചിട്ടില്ല..... കാൽ പാദത്തിന്റെ അടി ഭാഗത്തു എന്തോ കൊണ്ട് പൊള്ളിച്ചിട്ടുണ്ട്..... ഒരു ദിവസത്തെ എങ്കിലും പഴക്കം അതിനുണ്ട്..... പഴുക്കാൻ തുടങ്ങി..."
 
കാശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... താൻ കാരണം... മനഃപൂർവം അല്ലെങ്കിൽ പോലും...... അവനു കുറ്റബോധം തോന്നി.... 
 
"കാശി ആരാ ആ കുട്ടി...... "
 
അച്ഛന്റെ ചോദ്യം കേട്ട് കാശി എല്ലാരോടും എല്ലാം പറഞ്ഞു...... സത്യക്കും സൂര്യക്കും അയാളെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായി.... സ്നേഹിച്ചു കൊതി തീരുന്നതിന് മുന്നേ വിട്ട് പോയ തങ്ങളുടെ കുഞ്ഞി പെങ്ങൾ...... ഇത്ര നാളും ഇതെല്ലാം ഉള്ളിൽ ഒതുക്കി നടന്ന അച്ഛന്റെ അമ്മയുടെയും വേദന...... ഇപ്പോൾ അതെ പോലെ മറ്റൊരു പാവം പെൺകുട്ടി....... 
 
 
"വിടരുത് മക്കളെ അവനെ.... ആരോരും ഇല്ലാത്ത ഈ കുഞ്ഞിനേയും ഇല്ലാതാകാൻ നോക്കിയ അവനെ... നമ്മുടെ കിച്ചു മോളെ കൊന്ന അവനെ വിടരുത്...... "അച്ഛന്റെ വാക്കുകളിലെ വേദന അവർക്ക് മനസിലായി 
 
"വെൽ  പ്ലാൻഡ് ആയിട്ട് തന്നെ അവനെ ഇഞ്ചിഞ്ചായി കൊല്ലാം.... ഒരാൾ പോലും അറിയില്ല..... പക്ഷെ അതിന് മുന്നേ അമേയയുടെ കാര്യത്തിൽ ഒരു തീരുമാനം ആവണം ഇപ്പോഴും അവളുടെ ഗാർഡിയൻ അവനല്ലേ...."
 
സത്യാ പറഞ്ഞത് ശരി ആണെന്ന് എല്ലാവര്ക്കും തോന്നി 
 
"ഇതിന് ഒരു സൊല്യൂഷനെ ഉള്ളു.....നീ അവളെ സ്നേഹിക്കുന്നില്ല കാശി.... അവൾ ആ ദുഷ്ടന്റെ മകൾ അല്ല......സൊ നീ അവളെ വിവാഹം ചെയ്യണം..... നിങ്ങൾക്ക് അതിനുള്ള പ്രായം ആയിട്ടില്ല..... എന്നാലും ലീഗലി അതിന് തടസമില്ലല്ലോ....... നിന്റെ പെണ്ണായാൽ അവളെ തൊടാൻ പിന്നെ ആർക്കട ധൈര്യം...... അച്ഛനും അമ്മയ്ക്കും സമ്മതം അല്ലെ...... "
 
സൂര്യയുടെ വാക്കുകൾ എല്ലാവര്ക്കും സമ്മതം ആയിരുന്നു...... കാശിക്കും അതാ ശെരി എന്ന് തോന്നി........ അവൾക്ക് ഇങ്ങനൊരു അവസ്ഥ താൻ കാരണം ആണ് വന്നത്..... അവളോട് ചെയ്ത തെറ്റ് തിരുത്തണം...... ഇനി ഒരുത്തനും അവളെ തൊടരുത്......... അവൾക്ക് ഇനി കാവലായി ഈ കാശി ഉണ്ടാകും..... എന്നും........... എപ്പോഴും..... ❤️❤️❤️❤️
 
 
തുടരും..... ❤️
അലൈപായുതേ ❣️ 7

അലൈപായുതേ ❣️ 7

4.6
23960

അലൈപായുതേ (7)❤️❤️❤️     ✍️കിറുക്കി 😘😘😘       ആമി  കണ്ണുകൾ ആയാസപ്പെട്ട് തുറന്നു..... ദേഹത്ത് അസഹ്യമായ വേദന തോന്നുന്നു..... വല്ലാത്ത ഷീണവും......... ഇതിപ്പോ എവിടെയാ..... ഇന്നലെ അവർ കൊണ്ട് വന്ന സ്ഥലം അല്ലല്ലോ...... കാലിൽ ഇന്നലെ ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചത് ഓർത്തു അവളുടെ കണ്ണുകൾ നിറഞ്ഞു...... അതിനും ഉപരി ആ മനസ്സ് മറ്റെന്തോ ഓർത്തു നീറി.....    "ഉണർന്നോ ........ "ആ ചോദ്യം കേട്ട് നോക്കിയപ്പോൾ ഒരു സുന്ദരി ചേച്ചി ആണ്    "അമ്മേ.. അച്ഛാ... കാശി... ദേ എല്ലാവരും ഒന്ന് വന്നേ ആമി ഉണർന്നു..... "   കാശി ആ പേര് കേട്ടപ്പോൾ ഹൃദയത്തിൽ എന്തോ കുത്തി ഇറക്കുന്ന വേദന........ അപ്പോഴേക്ക