അലൈപായുതെ (14)❤️❤️❤️
കിറുക്കി 😘😘😘
രാത്രിയിൽ കാശിയുടെ നെഞ്ചിൽ തല വെച്ച് കിടക്കുവാണ് ആമി.. കാശി കണ്ണടച്ച് കിടക്കുവാ... ആമി പതിയെ തല ഉയർത്തി നോക്കി..
"ഉറങ്ങിയോ.... "ആമി ചോദിച്ചു
"ഇല്ല.... "കാശി ഒരു പുഞ്ചിരിയോടെ പറഞ്ഞു
ആമി അവന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു.... പതിയെ അവന്റെ കവിളിൽ കൈ വെച്ചു.... അവളുടെ കയ്യിലെ തണുപ്പറിഞ്ഞു അവൻ കണ്ണ് തുറന്നു നോക്കി.
"എന്താടാ.... "കാശിയുടെ ചോദ്യം കേട്ട് ആമി ഒന്നുമില്ല എന്ന് തലയാട്ടി
അവൾ അവന്റെ മുഖത്തുടെ കയ്യോടിച്ചു.... കാശി ആണേൽ അവളുടെ മുഖത്ത് നിന്ന് കണ്ണേടുക്കാതെ നോക്കി ഇരുന്നു.....
അവന്റെ താടി രോമങ്ങൾക്കിടയിലൂടെ അവൾ കയ്യോടിച്ചു
"ഇത് ഇനിം വളരുവോ കാശി.... "
"മം വളരും..... എന്തെ.... "
"പിന്നെന്താ വളർത്താത്തെ.... "
"അതോ ഉമ്മ തരുമ്പോൾ എന്റെ ആമിക്ക് ഇക്കിളി ആകാത്തിരിക്കാൻ... "
കാശി ആമിടെ ചെവിയിലേക്ക് മുഖം ചേർത്തു പറഞ്ഞു.... ആമി ചിരിയോടെ കാശിയുടെ കഴുത്തിലെക്ക് മുഖം ചേർത്തിരുന്നു.... കുറച്ചു നേരത്തിനു ശേഷം കാശി ആമിയെ നോക്കി...
"ആമി ഒരു കാര്യം പറയട്ടെ.... "
ആമി എന്തെന്നുള്ള ഭാവത്തിൽ കാശിയെ നോക്കി....
"ഋഷിയും ഋതികയും അവരുടെ അമ്മയും ഡൽഹിയിലേക്ക് പോയി... "
ആമി അമ്പരപ്പോടെ കാശിയെ നോക്കി ...
"ഞാൻ ഇന്ന് ഋഷിയെ കണ്ടിരുന്നു.... പ്രസാദിനെ കുറച്ചു ദിവസമായി കാണാൻ ഇല്ലെന്ന്.... അയാൾക്ക് ഇവിടെ മിത്രങ്ങളെക്കൾ ശത്രുക്കൾ ആണല്ലോ... അവരുടെ സേഫ്റ്റിയെ കരുതി ഡൽഹിയിലുള്ള ഏതോ ഫ്രണ്ടിന്റെ വീട്ടിലെക്ക പോകുന്നെ എന്ന് ഋഷി പറഞ്ഞു..... അയാളോട് അവനു യാതൊരു ഫീലും ഇല്ല..... മരിച്ചാലും കുഴപ്പമില്ല എന്ന പോലെയാ അവൻ സംസാരിച്ചേ.......
അവൻ നിന്നെ വിളിക്കും.... ഞാൻ ഒരു ഫോൺ വാങ്ങി കൊടുത്തിട്ടുണ്ട്.... അവർ കാണാതെ വിളിക്കാൻ... അവനു എന്താവശ്യത്തിനും വിളിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്.... "
ആമി ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിലെക്ക് തല ചായിച്ചു....
"കാശി നീ അയാളെ കൊന്നോ.... "
ആമിടെ ചോദ്യത്തിന് കാശി ഒന്ന് ചിരിച്ചു
"കൊന്നില്ല.... പക്ഷെ ഇനി അധിക ദിവസം കാണില്ല..... ഒരു ആക്‌സിഡന്റ്.... മുഴുവൻ തളർന്നു കിടക്കുവാ.... കൂടി പോയാൽ ഒന്നോ രണ്ടോ മാസം അതിൽ കൂടുതൽ അവൻ പോകില്ല...... എന്റെ കിച്ചു മോളെ ഇല്ലാതാക്കിയ അവനു ഉടനെ മരണം ഞാൻ കൊടുക്കില്ല.... നരകിച്ചു തീരണം ..... നിന്നെയും അവൻ വേദനിപ്പിചില്ലേ........ അതിനുള്ള ശിക്ഷ.... "
കാശിയുടെ കണ്ണുകളിൽ പക എരിഞ്ഞു.... ആമി അവനെ ഇറുകെ പുണർന്നു... കാശിയും മനസ്സ് ശാന്തമാക്കി അവളെ ചേർത്തു പിടിച്ചു
////////////////////////////////////////
മീരയുടെ കൂടെ ഒരു ഫ്രണ്ടിനെ കാണാൻ പോയതാണ് ആമി....രാവിലെ പോയിട്ട് ഇപ്പോൾ ഏകദേശം സന്ധ്യ ആകാറായി.... തിരികെ വന്നപ്പോൾ അമ്മ സോഫയിൽ ഇരിക്കുകയാണ്.....അമ്മക്ക് എന്തോ വിഷമം പോലെ.... ബാക്കി എല്ലാവരും അവിടെയും ഇവിടെയും ഉണ്ട്
മീര സൂര്യയുടെ അടുത്ത് ചെന്നു
"എന്താ ഒരു ശോകം..... "അവൾ പതിയെ ഫോണിൽ കുത്തിക്കോണ്ട് നിന്ന സൂര്യയോട് ചോദിച്ചു..... താരയും സത്യയും വേറെ ഏതോ ചർച്ചയിൽ ആണ്....
"ഏയ് ശോകമൊന്നുമില്ലഡി...പക്ഷെ ഇത്തിരി ഡാർക്ക് സീന.... കാശി ഇന്ന് കോളേജിൽ ആ കിരണിന്റെയും ഷായുടെയും ടീമുമയി കേറി ഉടക്കി.... വലിയ അടിയായി.... അവനെ നിനക്കറിയാല്ലോ... മറ്റവൻമാരെല്ലാം ഇപ്പോൾ icu വില..... കാശിക്ക് കയ്യിൽ എന്തോ പൊട്ടലുണ്ട് .. തലക്ക് ചെറിയൊരു മുറിവും.... "
ആമിക്ക് ആകെ പേടിയായി.... അവൾ കാശിയുടെ റൂമിലേക്ക് പോകാൻ തുടങ്ങിയപ്പോൾ സൂര്യ പിടിച്ചു നിർത്തി.....
"നീ ഇതെങ്ങോട്ടാ..... "
"കാശിയെ കാണാൻ..... "
"എന്റെ മോളെ ഇതിവിടെ പതിവാ.... അവൻ മാസത്തിൽ ഇങ്ങനെ ഓരോ തല്ലുണ്ടാക്കും.... ഇങ്ങനെ ഓരോ ചെറിയ പരിക്കുമായി വന്നിട്ട് അമ്മ അവനെ കുറെ ചീത്ത പറയും.... അവൻ റൂമിൽ കയറി അവന്റെ ദേഷ്യം മുഴുവൻ ആ റൂമിലെ സാധനങ്ങൾ ഉടച്ചു തീർക്കും .. കുറെ കഴിഞ്ഞു അമ്മ തന്നെ പോയി അവന്റെ ദേഷ്യം മാറ്റും...... ഇപ്പോൾ അവൻ വന്നതേ ഉള്ളു.... നീ കുറച്ചു കഴിഞ്ഞു അമ്മ അവിടെ പോയിട്ട് വന്നിട്ട് പോയാൽ മതി..... ദേഷ്യം വന്നാൽ അവൻ ആരാ എന്താ എന്നൊന്നും നോക്കില്ല..... നീ ഇവിടെ നിക്ക്..... "
സൂര്യയുടെ പറച്ചില് കേട്ട് ആമിക്ക് ചിരി വന്നു....
"ഭർത്താവിന്റെ പരാക്രമങ്ങൾ കെട്ടണോ ആമി ചിരിക്കൂന്നേ..... "താരയും സത്യയും അങ്ങോട്ട് വന്നു
"ഞങ്ങൾക്ക് ഇതിവിടെ പതിവാ..... അതാ ഇങ്ങനെ മാറി നിൽക്കുന്നെ.. .. അമ്മ പോയി സോൾവ് ആകുമ്പോൾ ഞങ്ങളും പോകും.....
സത്യ പറഞ്ഞോണ്ട് നിന്നപ്പോൾ അമ്മ മുകളിലേക്ക് പോകുന്നത് ആമി കണ്ടു... കുറച്ചു സമയം കഴിഞ്ഞപ്പോൾ അമ്മ ചിരിച്ചോണ്ട് ഇറങ്ങി വരുന്നതും അവൾ കണ്ടു......
"ആഹ് ഇനി ആമി കുട്ടി പൊയ്ക്കോ... "
സൂര്യ പറഞ്ഞതുകേട്ട് ആമി പയ്യെ മുകളിലേക്ക് ചെന്നു..... റൂം കണ്ടപ്പോഴേ ഏട്ടൻ പറഞ്ഞതിന്റെ ഏകദേശ രൂപം അവൾക്ക് കിട്ടി.... കാശി ബെഡിൽ ചാരി ഇരിക്കുകയാണ്
ആമി പതുക്കെ അവന്റെ അടുത്തിരുന്നു തലയിലെ മുറിവിൽ തലോടി.... കാശി അപ്പോഴാണ് കണ്ണ് തുറന്നത്
"എവിടെ ആയിരുന്നു ആമി ഇത്ര സമയം.... "
കാശി അവളെ അവന്റെ അടുത്തിരുത്തി അവളുടെ മാറിലേക്ക് തല വെച്ചു കിടന്നു... ആമി അവനെ ചേർത്തു പിടിച്ചു...
"തെമ്മാടി... "
ആമി പതിയെ പറഞ്ഞു.... കാശി ഒരു ചിരിയോടെ അവളിലേക്ക് ചേർന്ന് കിടന്നു.....
അവൻ രാത്രിയിൽ ആഹാരം കഴിച്ചില്ല.... ആമി അവന്റെ ഒപ്പമാണ് കിടന്നത്..... രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി....
രാവിലെ അമ്മയാണ് ആഹാരം കൊടുത്തത്.... മരുന്നുണ്ടായിരുന്നു..... തലക്ക് ചെറിയ മുറിവ് ആണ്.... വലത്തേ കയ്യിൽ പൊട്ടൽ ഉള്ളതുകൊണ്ട് ബുദ്ദിമുട്ട് ഉണ്ടായിരുന്നു..... രാവിലെ തന്നെ വിശാലും അബിയും ജോയും വന്നിരുന്നു..... അവർക്കും ചില പരിക്കുകൾ ഉണ്ടായിരുന്നു..... അവരെ കൂടാതെ ഒന്നുരണ്ട് പെൺകുട്ടികളും വന്നിരുന്നു.....
ഉച്ചയോടെ അടുത്താണ് അവന്റെ ക്ലാസ്സിലെ തന്നെ ആലിയയും മറ്റൊരു പെണ്ണും കാശിയെ കാണാൻ വന്നത്... ആലിയ കാശിയുടെ പിറകിൽ ആയിരുന്നു.... നേരിട്ട് അവനോട് ഇഷ്ടം പറഞ്ഞില്ല എങ്കിലും കോളേജിൽ മുഴുവൻ അവളുടെയും കാര്യങ്ങൾ അറിയാം ...... കാശി ആണേൽ കണ്ടാൽ പോലും മൈൻഡ് ചെയ്യില്ലായിരുന്നു
അബി പറഞ്ഞാണ് ആമിയെ കാശി വിവാഹം ചെയ്തു എന്നറിഞ്ഞത്.... അത്കൊണ്ടാണ് ഇങ്ങനൊരു വരവ്....
കാശിക്ക് ഉച്ചക്കുള്ള ആഹാരം എടുത്തു വെക്കുക ആയിരുന്നു ആമി...
"ഇപ്പോൾ വന്നത് രണ്ട് പരിഷ്കാരികളാ.... എന്താ ജാഡ... "
അവർക്കുള്ള ജ്യൂസ് കൊടുത്തിട്ട് വന്ന താരയാണ് അത് പറഞ്ഞത്.... ആമി ഒന്ന് ചിരിച്ചു
"ആമി അവളുമാര് ചൊറിയാൻ വന്നാൽ തിരിച്ചു മാന്തിയെക്കണം... ആ അല്ലേൽ കാശി ഉണ്ടല്ലോ അവൻ നോക്കിക്കോളും ..... "
ആമി റൂമിൽ ചെന്നപ്പോൾ അവർ രണ്ടുപേരും അവിടെ ഉണ്ട്... കാശി ഫോണിൽ എന്തോ നോക്കുവാണ്.... ആമിയെ കണ്ട് അവരൊരു പുച്ഛച്ചിരി കൊടുത്തു ....
ആമി ആഹാരവുമായി വന്നത് കണ്ട് കാശി ഫോൺ മാറ്റിവെച്ചു.... ആമി ആഹാരം കൊടുക്കാനായി കയ്യിൽ എടുത്തു
"അയ്യേ ...... എന്താ ഇത്..... സ്പൂൺ ഇല്ലേ അമേയ....കയ്യിലൊക്കെ എന്തെല്ലാം അണുക്കൾ കാണും.... "
ആലിയ പറഞ്ഞതുകേട്ട് ആമി കയ്യിലെടുത്ത ആഹാരം തിരികെ പ്ലേറ്റിലേക്ക് തന്നെ വീണു.... അവൾക്ക് ആകെ എന്തോ പോലെ ആയി..... അവനു വാരിക്കൊടുക്കാം എന്ന് കരുതിയാണ്.... കാശിയെ നോക്കിയപ്പോൾ മുഖത്തൊരു ചെറിയ പുഞ്ചിരി ഉണ്ട്
"എനിക്ക് സ്പൂൺ ഉപയോഗിച്ച് കഴിച്ചു ശീലമില്ല.... താ ആമി... "
കാശി പറഞ്ഞതുകേട്ട് ആമി അവനു വാരി കൊടുത്തു.... അവൾ മുഖത്തേക്ക് നോക്കാതെയാണ് അവനു ആഹാരം കൊടുത്തത്..... ആമിക്ക് വല്ലാത്ത വേദന തോന്നി..... കാശി ആണേൽ ഇടക്ക് അവരോട് എന്തോ പറയുന്നുണ്ട്.....മുഴുവൻ കൊടുത്തു കഴിഞ്ഞിട്ട് പോകാൻ തുടങ്ങിയ ആമിയെ കാശി അവിടെ പിടിച്ചിരുത്തി
ആലിയായും കൂടെ ഉള്ളവളും അവരെ തന്നെ നോക്കിയിരുന്നു..... കാശി ആമി അവനു ആഹാരം കൊടുത്ത കൈ കയ്യിൽ എടുത്തു.... ആമിക്ക് അവനെന്താണ് ചെയ്യാൻ പോകുന്നത് എന്ന് മനസിലായില്ല.... കാശി അവളുടെ കയ്യിലെ ഓരോ വിരലുകളും വായിലിട്ട് നുണഞ്ഞു..... ആമിക്ക് കാലിലൂടെ എന്തോ തരിപ്പ് കേറുന്നത് പോലെ തോന്നി.... അവളതൊട്ടും പ്രതീക്ഷിച്ചില്ല....
അത് കണ്ട ആലിയയുടെയും കൂടെ ഉള്ള വാലിന്റെയും കണ്ണ് തള്ളി ഇപ്പോൾ താഴെ വീഴും എന്നുള്ള അവസ്ഥയായി....
കാശി അവസാനത്തെ വിരലും നുണഞ്ഞിട്ട് ആമിയുടെ കയ്യിൽ ഒരുമ്മ കൊടുത്തു..
"നല്ല ടേസ്റ്റ് ആമി.... "കാശിയുടെ പറച്ചില് കേട്ട് ആമിക്ക് ഇപ്പോൾ ഹൃദയം നിന്ന് പോകുമോ എന്ന് തോന്നി....
"അപ്പോൾ നിങ്ങൾ പോകുവല്ലേ.... "ആലിയയെ നോക്കി കാശി ചോദിച്ചപ്പോൾ തന്നെ രണ്ടും അവിടെ നിന്നും സ്ഥലം വിട്ടു...... ഇനിയും നിന്നാൽ ഇതിനപ്പുറത്തെ കാണാനുള്ള ശേഷി അവർക്കില്ലായിരുന്നു.....
രണ്ടും പോയപ്പോൾ കാശി ആമിക്കൊരു ചിരി കൊടുത്തു ബാത്റൂമിലേക്ക് നടന്നു..... ആമിയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തുടരും...... ❤️