അലൈപായുതെ (15)❤️❤️❤️
✍️കിറുക്കി 😘😘😘
കാശിയുടെ ഓരോ കാര്യങ്ങളും ആമി തന്നെയാണ് നോക്കുന്നത്..... അമ്മയ്ക്കും ബാക്കി ഉള്ളവർക്കും അവളുടെ അവനോടുള്ള സ്നേഹവും കരുതലും കണ്ട് മനം നിറഞ്ഞു....
രാത്രിയിൽ കിടക്കാൻ വന്ന കാശിക്ക് എന്തോ കുറെ നേരമായിട്ടും ഉറങ്ങാൻ സാധികുന്നില്ല....... അവനൊരു സിഗേരറ്റ് വലിക്കാൻ തോന്നി..... ആമി അവളുടെ റൂമിലാണ്.... കാശി അലമാര തുറന്നു സിഗേരറ്റ് നോക്കുന്നതിന് ഇടയിലാണ് അവളുടെ ഡയറി കാണുന്നത്.... അന്നത്തെ കുറച്ചു വായിച്ചിട്ട് അവൻ പിന്നെ അതെടുത്തിട്ടില്ലായിരുന്നു..... കാശി അതുമെടുത്തു കട്ടിലിലേക്ക് ഇരുന്നു... ഡയറി വായിച്ചോണ്ടിരുന്നപ്പോൾ ആണ് കാശി അത് കണ്ടത്.... പിന്നീടുള്ള ചില പേജുകളിലും അവനത് കണ്ടു...... ഡയറി തിരിച്ചു വെക്കുമ്പോഴും അവന്റെ ഉള്ളു വല്ലാതെ തുടിച്ചു...... വല്ലാത്തൊരു മാനസികാവസ്ഥയിൽ അവൻ ഉറങ്ങാൻ കിടന്നു.....
പിന്നീടുള്ള ദിവസങ്ങളിൽ ആമി അവന്റെ ഓരോ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ ഭംഗിയായി നിറവേറ്റുമ്പോഴും അവനു ഉള്ളിൽ എന്തോ ഒരു വിങ്ങൽ ഉണ്ടായി .......
തലയിലെ മുറിവൊക്കെ ഇപ്പോൾ ഉണങ്ങി.... കയ്യും ഏകദേശം ഓക്കേ ആയി .... ഇന്ന് ശനിയാഴ്ച ആണ്.... കാശി പുറത്തെവിടെയോ പോകാനായി കൂടെ ചെല്ലാൻ പറഞ്ഞതുകൊണ്ട് ആമി റെഡി ആയി അവന്റെ ഒപ്പം ചെന്നു...
കോളേജിലേക്കാണ് അവർ പോയത്..... കോളേജിൽ നിന്നും ടിസി വാങ്ങാനാണ് പോയത്..... ആമിക്ക് അതൊരു അദ്ഭുതമായിരുന്നു..... അവൻ ഇതിനെക്കുറിച്ചൊന്നും പറഞ്ഞില്ല ...... അവിടെ നിന്നും തിരികെ പോരുമ്പോഴും ആമിക്ക് അവൻ എന്തിനാ അത് ചെയ്തത് എന്ന് മനസിലായില്ല...... എന്നാലും കാശിയുടെ തീരുമാനങ്ങൾ ഒരിക്കലും തെറ്റില്ല എന്ന് അവൾക്ക് തോന്നി..... അതിനെകൂറിച്ചു അവൾ ഒന്നും ചോദിച്ചില്ല.... അവനൊന്നും പറഞ്ഞതുമില്ല....
അവർ നേരെ പോയത് ഒരു എൻട്രൻസ് കോച്ചിംഗ് സെന്ററിലേക്കാണ്..... ആമിക് ഒന്നും മനസിലായില്ല.... അവിടെ അഡ്മിഷൻ എല്ലാം കാശിയാണ് എടുത്തത്.... അവൾക്ക് +2 വിനു നല്ല മാർക്ക് ഉണ്ടായൊണ്ട് മറ്റു പ്രേശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു......
എല്ലാം കഴിഞ്ഞിട്ട് ഇറങ്ങിയപ്പോൾ ആമി കാശിയുടെ കയ്യിൽ പിടിച്ചു നിർത്തി
"എന്താ കാശി ഇത്... എന്തിനാ ഇങ്ങനെയൊക്കെ ...... "
"ആമി ഇത് നിന്റെ സ്വപ്നമല്ലേ.... നിന്റെ ഏറ്റവും വലിയ ആഗ്രഹം... നിന്റെ മാത്രമല്ല നിന്റെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം..... എൻട്രൻസ് എക്സമിനു ഇനി 6 മാസം ഉണ്ട്.... നീ തിങ്കളാഴ്ച മുതൽ ഇവിടെ വന്നു പടിക്ക്..... സാഹചര്യം ഒന്നും നിനക്കനുകൂലം അല്ലായിരുന്നെങ്കിലും നീ ഇത്രയും മാർക്ക് വാങ്ങിയില്ലേ.... സൊ നിനക്ക് പഠിച്ചു നേടിയെടുക്കാം.... "
കാശി അവളെ ചേർത്തു നിർത്തി പറഞ്ഞു....
"ഇല്ല കാശി.... അതെന്റെ ആഗ്രഹം ആയിരുന്നു ....... ഇപ്പോൾ അല്ല.... അന്നങ്ങനെയൊക്കെ ആകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു..... ഇപ്പോൾ... ഇപ്പോൾ എനിക്ക് ആകില്ല കാശി.... എന്നെകൊണ്ട് സാധിക്കില്ല.... എന്നെ നിര്ബന്ധിക്കണ്ട..... "
ആമി അത് പറഞ്ഞു കാറിൽ കയറിയിരുന്നു..... കാശിയും അവളോട് ഒന്നും മിണ്ടിയില്ല..... തിരികെ വീട്ടിൽ ചെന്നിട്ടും കാശി മൗനം തുടർന്നു..... ആമി മിണ്ടാൻ ചെന്നാലും കാശി എങ്ങനെയെങ്കിലും ഒഴിഞ്ഞു മാറും.... രാത്രിയിലും അവൻ റൂമിന്റെ വാതിൽ ലോക്ക് ചെയ്താണ് കിടന്നത്..... അന്നാദ്യമായിരുന്നു അങ്ങനെ....
പിറ്റേ ദിവസവും അത് തന്നെ തുടർന്ന്.... ആമിക്ക് അവന്റെ പിണക്കം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല....
"കാശി എന്തിനാ ഇങ്ങനെ മിണ്ടാതെ നടക്കുന്നെ.... എനിക്ക് സഹിക്കുന്നില്ല.... ഞാൻ പറഞ്ഞില്ലേ കാശി... എനിക്ക് ഇനിയും അത് പഠിക്കാൻ വയ്യ..... അതിപ്പോൾ എന്റെ ആഗ്രഹമല്ല...... എനിക്ക് ഈ ജീവിതം മുഴുവൻ നിന്റെ കൂടെ കഴിഞ്ഞാൽ മതി.... എന്റെ സ്വപ്നം അതാ.... നീയില്ലാതെ എനിക്കിപ്പോ ഒരു നിമിഷം പോലും വയ്യ കാശി...... ഒന്നും വേണ്ട.... എനിക്ക് നീ മാത്രം മതി..... "ആമി കരയാൻ തുടങ്ങിയിരുന്നു
കാശി അവളുടെ അടുത്തേക്ക് ചെന്നു അവളുടെ കഴുത്തിൽ അവൻ അണിയിച്ചുകൊടുത്ത താലി കയ്യിൽ എടുത്തു.... കാശിയുടെ മുഖത്ത് ഒരുതരം നിർവികാരത ആയിരുന്നു
"ഇതിന്റെ പേരിൽ അല്ലെ ആമി നീ ഇപ്പോൾ ഇങ്ങനെ പറയുന്നത്..... സഹതാപത്തിന്റെ പുറത്തു ഞാൻ നിനക്ക് കെട്ടിത്തന്ന ഈ താലി ഈ ജീവിതകാലം മുഴുവൻ നിന്നോടൊപ്പം ഉണ്ടാകും എന്ന് നിനക്ക് തോന്നുണ്ടോ ആമി.... "
കാശിയുടെ ചോദ്യം കേട്ട് ആമി അവനെ നിറകണ്ണുകളാലെ നോക്കി
"സഹതാപത്തിന്റെ പേരിലോ..... എന്താ കാശി നീ ഈ പറയുന്നേ.... "
"അതെ ആമി.... ആരോരും ഇല്ലാത്ത നിന്നോട് എനിക്ക് സഹതാപം തന്നെയാ.... ഇപ്പോൾ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നുള്ളത് നേര... പക്ഷെ ചിലപ്പോൾ ഇനിയും വർഷങ്ങൾ കഴിയുമ്പോൾ ജീവിതം അതിന്റെ എല്ലാ സന്തോഷങ്ങളോടും കൂടെ എനിക്ക് കിട്ടുമ്പോൾ ഈ തീരുമാനം ചിലപ്പോൾ തെറ്റാണെന്ന് അന്നേരം തോന്നുകയാണെങ്കിൽ.... അന്ന് നീ ലൈഫിൽ തനിച്ചവരുത്....
മാറ്റങ്ങൾ വരാത്ത ആളുകൾ കാണില്ലല്ലോ..... അന്ന് നീ ആർക്കും ഒരു ബാധ്യത ആകരുത്.... നിനക്ക് സ്വന്തമായി ഒരു ഭാവി വേണം.... ഇപ്പോൾ അതിനുള്ള സാഹചര്യം വന്നു.... അത് വേണ്ടത് പോലെ ഉപയോഗിക്കാൻ നോക്ക്..... "
കാശി പറഞ്ഞതെല്ലാം കേട്ട് ആമി ഒരു ശില കണക്കെ നിന്നു.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... ഒന്നും പറയാതെ അവൾ നടന്നു പോയി
അവൾ പോകുന്നത് നോക്കി നിന്ന കാശിയുടെ കണ്ണുകളും നിറഞ്ഞൊഴുകി.....
'എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല മോളെ ...... സോറി .. ... 'കാശിയുടെ മനസ്സ് അവളോട് ആയിരം തവണ മാപ്പ് ചോദിച്ചു
ആമി റൂമിൽ വന്നിരുന്നു...... ആകെ മരവിച്ച പോലെ തോന്നി.... അവന്റെ വാക്കുകൾ ഹൃദയത്തിൽ ആഴ്ന്നിറങ്ങി നോവിക്കുകയാണ് .... അവൾ കുറെ കരഞ്ഞു..... അവസാനം അവൾ തിങ്കളാഴ്ച മുതൽ ക്ലാസ്സിന് പോകാൻ തീരുമാനിച്ചു
വീട്ടിലെ എല്ലാവർക്കും ആമിയുടെ ആ തീരുമാനം സന്തോഷം നൽകി.... എന്നാൽ ആമി പിന്നെ കാശിയുടെ അടുത്തേക്ക് ഒരിക്കൽ പോലും ചെന്നില്ല..... കാശിയും.... വീട്ടിലെ ആരും തന്നെ അതിൽ ഇടപെട്ടില്ല.... ആമിക്ക് ആദ്യമൊക്കെ ബുദ്ദിമുട്ട് ആയെങ്കിലും പിന്നീട് അവൾ ഉത്സാഹത്തോടെ പഠിക്കാൻ തുടങ്ങി..
പരസ്പരം ഒരു വാക്ക് പോലും മിണ്ടിയില്ലെങ്കിലും ആമിയുടെ കാര്യങ്ങൾ കാശി ഏട്ടത്തിമാരോട് അന്വേഷിച്ചും അവരോട് ഓരോന്ന് പറഞ്ഞേൽപ്പിച്ചും ചെയ്തു.....ആമി ഓരോ ദിവസവും പഠിത്തത്തിൽ മുഴുകി.... എങ്കിലും അവളുടെ ഉള്ളിൽ അപ്പോഴും ഒരു വിങ്ങലായി കാശി ഉണ്ടായിരുന്നു....
രാത്രയിൽ ചില ദിവസങ്ങളിൽ ആമി പോലും അറിയാതെ അവളുടെ അടുത്ത് വന്നു കിടക്കും കാശി.... അവൾ പോലും അറിയാതെ ആ നുണക്കുഴികളിൽ മുത്തം നൽകാനായി.. ...
ദിവസങ്ങൾ വേഗം ഓടിമറഞ്ഞു.... ആമിയുടെ പരീക്ഷ നന്നായി തന്നെ കഴിഞ്ഞു ..... റിസൾട്ടും ഉടൻ തന്നെ വന്നു ...... ആമിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നല്ല റാങ്കോടെ mbbs അഡ്മിഷൻ കിട്ടി....
താരയുടെയും മീരയുടെയും അമ്മ അവിടെ പ്രൊഫസ്സർ ആണ്.....ഡോക്ടർ സുമലത.... ആമിയെ അവർക്കും നല്ല കാര്യമാണ് ..... സുമലത മെഡിക്കൽ കോളേജിന്റെ അടുത്ത് തന്നെയാണ് താമസിക്കുന്നത്.....അവരും വീട്ടിലെ ജോലിക്കാരിയും മാത്രമാണ് അവിടെ ഉള്ളത് ..... താരയുടെയും മീരയുടെയും അച്ഛൻ നേരുത്തേ മരിച്ചിരുന്നു ...... സുമലതയാണ് ആമിയെ ഹോസ്റ്റലിൽ നിർത്തണ്ട എന്നും അവരുടെ കൂടെ നിൽക്കാനും പറഞ്ഞത്.... ബാക്കിയുള്ളവർക്ക് അത് സമ്മതമായിരുന്നു......
അഡ്മിഷൻ എല്ലാം എടുക്കാൻ പോയത് ശേഖരനും രേവതിയും ആമിയും കൂടെയാണ് .......... കാശിയുടെ സമീപനത്തിന് യാതൊരു മാറ്റവും ഇല്ലായിരുന്നു
ആമിക്ക് പോകാനുള്ള ദിവസമാണ് ഇന്ന്.... എല്ലാവർക്കും അവളെ പിരിയുന്നതിൽ വിഷമം ഉണ്ടെങ്കിലും അവളുടെ ഭാവിയെ കരുതി അത് ഉള്ളിൽ ഒതുക്കി .....വിശാലും ഐഷുവും കൂടി വന്നിട്ടുണ്ടായിരുന്നു...
ആമി എല്ലാവരോടും അനുഗ്രഹം വാങ്ങി... വിശാലിനോടും ഐഷുവിനോടും യാത്ര പറഞ്ഞു.... അടുത്ത് നിന്ന കാശിയെ ആമി നോക്കി.....
അവൾ അവന്റെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി..... തിരിഞ്ഞു നോക്കാതെ അവൾ നിറമിഴികളാലെ കാറിലേക്ക് കയറി.....
കാശിയും നിറകണ്ണുകളാലെ വീട്ടിലേക്ക് കയറി പോയി....
കാശിയുടെ റൂമിലേക്ക് ചെന്ന വിശാല് കണ്ടത് മുഖവും പൊത്തി കട്ടിലിൽ ഇരിക്കുന്ന കാശിയെയാണ്
"ഡാ എന്തിനാടാ വിഷമിക്കുന്നെ.... അവൾക്ക് ഇഷ്ടമല്ലായിരുന്നെങ്കിൽ.... നിനക്ക് ഇത്ര വേദനയായിരുന്നുവെങ്കിൽ എന്തിനാടാ അവളെ വിട്ടത് ...... "
കാശി മുഖത്തുനിന്നും കയ്യെടുത്തു വിശാലിനെ നോക്കി.... അവന്റെ കണ്ണുകൾ ചുമന്നു കലങ്ങിയിരുന്നു...
"അവളുടെ സ്വപ്നം ആയിരുന്നെടാ അത്.... പക്ഷെ ഇപ്പോൾ അവളുടെ മനസ്സ് നിറയെ ഞാനാ.... എന്നോടുള്ള പ്രണയമാ... അതിൽ ഒതുങ്ങിക്കൂടാനാ അവൾ ഇപ്പോൾ ആഗ്രഹിക്കുന്നെ..... പക്ഷെ കുറച്ചു നാളുകൾ കഴിയുമ്പോൾ അവൾക്ക് ഒരിക്കൽ പോലും ഒരു കുറ്റബോധം തോന്നാൻ പാടില്ല.....
ഒരുപാട് കഴിവുകൾ ഉള്ളതാ അവൾക്ക്.... അതിവിടെ ഒതുങ്ങേണ്ടത് അല്ലടാ .... അവളുടെ സ്വപ്നം അവൾ നേടണം.... ജീവിതത്തിൽ അവൾ എല്ലാം നേടട്ടെ.... ഇപ്പോൾ ഉള്ള സ്വഭാവം എല്ലാം മാറി പഴയ ചുറുചുറുക്കുള്ള ആമിയെ എനിക്ക് വേണം...
ഒരുപക്ഷെ എനിക്ക് അവളുടെ അച്ഛനും അമ്മക്കും ഇതിൽ വലുതൊന്നും കൊടുക്കാൻ സാധിക്കില്ല ... ആഗ്രഹങ്ങൾ നേടിക്കഴിയുമ്പോൾ അവൾക്ക് എല്ലാം മനസിലാകും..... ഇപ്പോൾ ചിലപ്പോൾ അവൾക്കെന്നെ മനസിലാക്കാൻ സാധിക്കില്ലായിരിക്കും.....
സ്വപ്‌നങ്ങൾ നേടിയെടുത്തു അവൾ വരുമ്പോൾ ഞാൻ ഇവിടെ തന്നെ കാണുമെടാ..... ഉള്ളിലുള്ള പ്രണയം നൂറിരട്ടിയാക്കി ....... ഇനിയുള്ള എല്ലാ ജന്മങ്ങളിലും അവൾക് കൊടുക്കാനുള്ള സ്നേഹം ഒന്നിച്ചു പകർന്നു നൽകാനായി കാശി അവൾക്ക് വേണ്ടി കാത്തിരിക്കും.....
ദൂരെ നിൽക്കട്ടെ കൺവെട്ടത്തുണ്ടേൽ എനിക്ക് ചിലപ്പോൾ സ്വയം നിയന്ത്രിക്കാൻ ആകില്ലട..... "
കാശി ഒരു ചിരിയോടെ കണ്ണുതുടച്ചു അവിടെ നിന്നും എണിറ്റു ബാൽക്കണിയിലേക്ക് പോയി.... ഒരാളെ മറ്റൊരാൾക്ക് ഇങ്ങനെയും പ്രണയിക്കാൻ സാധിക്കുമോ എന്ന് വിശാലിനു തോന്നി....... ഈ ലോകത്ത് കാശിനാഥനെ പോലെ അവൻ മാത്രമേ ഉള്ളൂ...... വിശാലിന് ഉള്ളിൽ ഒരുതരം വിങ്ങൽ ഉണ്ടായി....
കാശിയാകട്ടെ ബാൽക്കണിയിൽ നിന്ന് തന്റെ മേൽ പതിക്കുന്ന മഴയിലേക്ക് ഇറങ്ങി നിന്നു...... ആമിയോടൊപ്പം മഴയും ഭൂമിയുമായുള്ള പ്രണയം മാത്രമായിരുന്നു താൻ കണ്ടത്..... എന്നാൽ ഇന്ന് ആ മഴയെ വേർപിരിയുന്ന ആകാശത്തിന്റെ വേദന കാശി അറിഞ്ഞു..... തന്റെ പ്രണയത്തെ വേര്പിരിയുമ്പോൾ മിഴികൾ നിറഞ്ഞുതൂകുന്ന മേഘങ്ങളുടെ വേദന...................
വസന്തവും ഗ്രീഷ്മവും ശിശിരവും മാറി മാറി വന്നു പോയി..... എല്ലാത്തിനും മാറ്റങ്ങൾ സംഭവിച്ചു.... എന്നാൽ ഇന്നും മാറാതെ ചില പ്രണയങ്ങൾ അതിന്റെ എല്ലാ പരിശുദ്ദിയോടും കൂടി നിലകൊണ്ടു....... ഒരിക്കലും അവസാനിക്കാതെ ......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തുടരും............... ❤️