Aksharathalukal

അലൈപായുതെ ❣️ 16

അലൈപായുതേ (16)❤️❤️❤️
 
 
 
✍️കിറുക്കി 😘😘😘
 
 
 
വിശാലമായ കടൽത്തീരമാണ് മുന്നിൽ..... ഒരുപാട് ടൂറിസ്റ്റുകൾ അവിടെ വിശ്രമിക്കുന്നുണ്ട്...... കുറെ കച്ചവടക്കാരും ഉണ്ട്...... കയ്യിലിരുന്ന ഗ്ലാസിലെ ബിയർ ഒരു സിപ്പെടുത്തു കാശിനാഥൻ ഇടതൂർന്നു വളർന്നിറങ്ങിയ താടിയിൽക്കൂടി കയ്യോടിച്ചു......... 
 
5 വർഷത്തിന് മുന്നേ ഉള്ള കോളേജ് പയ്യനിൽ നിന്നും ഇന്ന് മഠത്തിൽ ഗ്രൂപ്പിന്റെ MD എന്നുള്ള ഉത്തരവാദിത്തത്തിലേക്ക് അവൻ മാറിയിരിക്കുന്നു.......... ശേഖരനേക്കാൾ കണിശക്കാരനായ പുതിയ എംഡി..... യൂത്ത് ബിസിനെസ്സ് ഐക്കൺ......... ഇന്ന് മഠത്തിൽ ഗ്രൂപ്പിനുള്ള എല്ലാ വളർച്ചക്കും കാരണക്കാരനായ സാരഥി...... 
 
എന്നാലും അവനിപ്പോഴും അമ്മയുടെ കള്ളക്കണ്ണൻ തന്നെയാണ്.... ഏട്ടന്മാരുടെയും ഏട്ടത്തിമാരുടെയും കാശി...... അച്ഛന്റെ പ്രിയ പുത്രൻ...... കൂട്ടുകാരുടെ പ്രിയപ്പെട്ടവൻ....... മാറ്റങ്ങൾ വന്നത് ഒരുപക്ഷെ ആ സ്വഭാവത്തിലും രൂപത്തിലും മാത്രമായിരിക്കും...... എന്നാലും ഉടവ് തട്ടാതെ ഇന്നും ചിലതുണ്ട്........ ഏറെ പ്രിയപ്പെട്ട ചിലത്... ❤️
 
വിശാല് റൂമിലേക്ക് വന്നപ്പോൾ കാശി ജനലിലുടെ വെളിയിലേക്ക് നോക്കി നിൽക്കുവാണ്..... അവൻ അടുത്തേക്ക് ചെന്നു 
 
 
"എന്താടാ എന്താ നീ ആലോചിക്കുന്നേ.... "അവന്റെയ നിൽപ്പ് കണ്ട് വിശാല് ചോദിച്ചു 
 
"ഇന്നല്ലേ ആ  big day.... ഇന്ന് മഠത്തിൽ വീട്ടിലേക്ക് അവൾ വരുവല്ലേ...... ഡോക്ടർ അമേയ..... "
 
വിദൂരതയിലേക്ക് നോക്കി കാശി പറഞ്ഞു ..... 
 
"എനിക്ക് നിങ്ങളെ മനസിലാവുന്നില്ല.... അവൾ അന്ന് പോയതിനുശേഷം ഒരിക്കൽ പോലും ഒരു ഫോൺ കാൾ പോലും നിങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല...... നേരിട്ട് ഒന്ന് കണ്ടിട്ടില്ല.... പക്ഷെ ഉള്ളിലോ രണ്ട് പേർക്കും ആഴത്തിലുള്ള സ്നേഹവും.... 
 
അവൾ അങ്ങ് ഉഗാണ്ടയിൽ ഒന്നും അല്ലായിരുന്നല്ലോ..... അടുത്തല്ലേ നിനക്ക് ഒന്ന് പോയി കണ്ടൂടാരുന്നോ.... അവളെ കാണാൻ ചെല്ലാത്തോണ്ട് തന്നെയാ അവളും അതിന് മുതിരാഞ്ഞത്.....ഒന്നുമില്ലേലും കുറച്ചു നാൾ നിന്റെ കൂടെയല്ലാരുന്നോ സഹവാസം..... ആ ഗുണം കാണില്ലേ.... 
 
 
 മൂന്ന് വർഷം MBA ചെയ്യാൻ ആണെന്നും പറഞ്ഞു യൂറോപ്പിൽ പോയി കിടന്നു..... ആ സമയത്ത് നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ.... ഏട്ടത്തിമാരുടെ ഡെലിവെറിക്കെല്ലാം ആമി ആയിരുന്നു അമ്മക്കൊപ്പം.... 
 
ഇപ്പോൾ നീ നാട്ടിൽ വന്നു ബിസിനെസ്സ് നോക്കി നടത്താൻ തുടങ്ങിയിട്ട് 2 വർഷം ആയി.... അപ്പോഴെല്ലാം അവൾ വരുമ്പോഴൊക്കെ നീ എന്തെങ്കിലും പറഞ്ഞു മാറി നിൽക്കും.... എന്തിനാ ഇതൊക്കെ.... ഇനി നീ എങ്ങോട്ട് പോകാന..... നാട് വിടുവോ..... അവൾ ഇനി തിരിച്ചു കോഴിക്കോട് പോകില്ലല്ലോ..... "
 
വിശാലിന്റെ ചോദ്യങ്ങൾ പലസമയത്തും കാശി സ്വയം ചോദിച്ചത് തന്നെയാണ്...... എന്തിനാണീ ഒളിച്ചോട്ടം എന്ന് 
 
 
"അറിയില്ല..... നിന്റെ ചോദ്യങ്ങൾക്ക് എന്റെ പക്കൽ ഉത്തരങ്ങൾ ഇല്ല..... അന്ന് അവളെ പറഞ്ഞു വിടുമ്പോൾ ആഗ്രഹങ്ങളെല്ലാം നേടി എടുത്തു അവൾ വരട്ടെ എന്നായിരുന്നു..... അവളില്ലാതെ ഇവിടെ വയ്യാത്തോണ്ട mba ചെയ്യാൻ പോയത്  ........
 
 
 വിളിക്കാനും ഒന്ന് കാണാനും ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ ഉള്ളിൽ അതിനെന്തോ തടസ്സം പോലെ.... എനിക്ക് അവളെ നേരിടാൻ സാധിക്കുന്നില്ല...... അവളെ വേദനിപ്പിച്ചു എന്നൊരു തോന്നലാ.... അവളുടെ നല്ലതിന് വേണ്ടിയല്ലേ എല്ലാം ചെയ്തത്..... ഇനി അവൾ അത് മനസിലാക്കിയില്ലേലോ എന്നൊരു ചിന്തയാ ഇപ്പോൾ.... 
 
വിളിച്ചില്ലേലും കണ്ടില്ലേലും അവളുടെ എല്ലാ കാര്യങ്ങളും ഞാൻ അറിയുന്നുണ്ടെടാ..... അവളുടെ ക്ലാസ്സ്‌ മേറ്റ്സ്, സീനിയർസ് തുടങ്ങി എല്ലാരുടെയും കോൺടാക്ട് എന്റെ കയ്യിൽ ഉണ്ട് ...... ഒരു പക്ഷെ അവൾക്കതൊന്നും അറിയില്ലായിരിക്കും.....
 
 അന്നും ഇന്നും എന്നും അവൾ എന്റെ സംരക്ഷണത്തിൽ തന്നെയാ..... അവൾക്ക് ചുറ്റും കാവലായി ഞാൻ ഉണ്ട്...... 
 
ഒന്ന് കാണാനോക്കെ ഉള്ളു തുടിക്കറുണ്ട്..... പക്ഷെ അവളെ കണ്ട് കഴിഞ്ഞാൽ എനിക്ക് ചിലപ്പോൾ..... വയ്യട..... ഇനിപ്പോ അവൾ വീട്ടിൽ തന്നെ ഉണ്ടല്ലോ....... എന്നാലും എന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി..... "
 
 
"കോപ്പാണ്.... എടാ ഒരുമ്പെട്ടവനെ.... നല്ല രീതിയിൽ പ്രേമിച്ചോണ്ടിരുന്നപ്പോൾ അവളുടെ ആഗ്രഹം എന്നും പറഞ്ഞു അതിനെ നാടുകടത്തി.... എന്നാ വീടിന്റെ അടുത്തുള്ള മെഡിക്കൽ കോളേജിൽ അതിനെ പടിപ്പിച്ചൂടാരുന്നോ.... ഇല്ല... കൺവെട്ടത്തുണ്ടേൽ വയ്യെന്നും പറഞ്ഞു അതിനെ പറഞ്ഞുവിട്ടു..... 
 
എന്നിട്ടോ നീ ഇവിടെ നിന്നും ഒളിച്ചോടി... അവൾ എപ്പോൾ വീട്ടിലേക്ക് വരുന്നോ.... അപ്പൊ ഓടും... ഒരുമാതിരി പിള്ളേരു സാറ്റും മൂട്ടും കളിക്കുന്ന മാതിരി..... ഇപ്പോഴോ അവൾ പഠിത്തവും കഴിഞ്ഞു വന്നപ്പോഴും ഫേസ് ചെയ്യാൻ വയ്യെന്നും പറഞ്ഞു ഇല്ലാത്ത ബിസിനെസ്സ് മീറ്റിങ്ങും ഉണ്ടാക്കി ദേ ഇങ് ഗോവയിൽ വന്നു കിടക്കുന്നു.... 
 
നിനക്ക് ഇങ്ങനെ ഒളിച്ചേ കണ്ടേ കളിക്കാം... എന്റെ പെണ്ണ് അവിടെ 7 മാസം ഗർഭിണിയാ..... അവളുടെ കൂടെ ഇപ്പോൾ ഉണ്ടാകേണ്ട സമയത്താ ഒരു കാര്യവും ഇല്ലാതെ ഞാൻ ഇപ്പൊ ഇവിടെ വന്നു കിടക്കുന്നെ..... "
 
വിശാലിന്റെ പറച്ചില് കേട്ട് കാശി കുടിച്ചോണ്ടിരുന്ന ഗ്ലാസ്‌ താഴെ വെച്ച് അവന്റെ കുത്തിനു പിടിച്ചു ഭിത്തിയിലേക്ക് ചേർത്തു 
 
 
"ഡാ തെണ്ടി.... നന്ദി വേണമെടാ നന്ദി.... ഡാ അവളുടെ വീട്ടിൽ സമ്മതിക്കില്ലെടാ എന്റെ വീട്ടിലും സമ്മതിക്കില്ല ഇനി എന്ത് ചെയ്യുമെടാ..കാശി നീ ഞങ്ങളെ രക്ഷിക്കണം  എന്നും പറഞ്ഞു  നീ ഇരുന്നു കരഞ്ഞപ്പോൾ അവളുടെ വീട്ടിലും നിന്റെ വീട്ടിലും കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ആരാടാ ഈ കല്യാണം നടത്തിയത്.... ഇനി വീട്ടുകാര് സമ്മതിക്കില്ലെങ്കിൽ നിങ്ങൾക്ക് ഈ രാജ്യം തന്നെ കടക്കാനുള്ള ഐഡിയ പറഞ്ഞു തന്നത് ആരാടാ..... 
 
ആ എനിക്കൊരു അത്യാവശ്യം വന്നപ്പോൾ നിനക്ക് രണ്ടു ആഴ്ച എന്റെ കൂടെ നിൽക്കാൻ വയ്യല്ലേ.... "
 
കാശി അവനെ ഒന്നുടെ ഭിത്തിയിലേക്ക് ചേർത്തു.... 
 
"ഡാ വിടാടാ..... എന്റെ കൊച്ചിന് തന്ത ഇല്ലാതാക്കുമെടാ..... "
 
വിശാലിന്റെ രോദനം കേട്ട് കാശി അവനെ വിട്ടു 
 
"കൂൾ ഡൌൺ കാശി.... നിനക്ക് ഇപ്പോൾ പഴയതിനെക്കാളും കലിപ്പ് ഇച്ചിരി കൂടുതലാ.... "
 
അതും പറഞ്ഞു അവൻ ഇളിച്ചോണ്ട് കട്ടിലിലേക്ക് ഇരുന്നു... കാശി വീണ്ടും പുറത്തേക്കും നോക്കി നിന്നു 
 
'ഇതിനി എവിടെ ചെന്ന് അവസാനിക്കുമോ എന്തോ...... ഇവൻ ആണേൽ ദിവസം കഴിയും തോറും ഒടുക്കത്തെ കലിപ്പ്.... പണ്ടത്തെ ആമിയാണേൽ ഇവന്റെ ഒരലറക്കത്തിന് അവൾ പേടിച്ചോടിയേനെ..... പക്ഷെ ഇപ്പോഴത്തെ ആമിയുമായി മുട്ടി നിൽക്കാൻ ഇവൻ കുറച്ചു പാടുപെടും 
 
അല്ല ഇവന്റെ ആഗ്രഹം തന്നെ അല്ലായിരുന്നോ അവളെ മാറ്റി എടുക്കണോന്ന്.... എന്നിട്ടോ🤣🤣.... രണ്ടും കൂടെയാ  വീട് മറിച്ചുവെക്കാതിരുന്നാൽ മതി.... അവൻ കാണാൻ ചെല്ലാതെന്റെ പിണക്കം അവൾക്കും അവളെ ഫേസ് ചെയ്യാൻ പറ്റാതെ ഇവനും.... കൊള്ളാം...... '
 
വിശലിങ്ങനെ ഓരോന്ന് ആലോചിച്ചു ചിരിച്ചപ്പോൾ ആണ് അവനെ നോക്കി നിൽക്കുന്ന കാശിയെ കാണുന്നത് 
 
"അല്ല കാശി.... നീയും ആമിയും ഇനി എങ്ങനെ ആയിരിക്കും എന്ന് ഞാൻ ആലോചിച്ചതാ..... അവളെങ്ങനെ നിന്നെ സഹിക്കുമെന്ന.. .. "
 
"പിന്നെ സഹിക്കാതെ..... ഞാൻ വിളിച്ചില്ല എന്ന് കരുതി അവൾക്കെന്നെ ഒന്ന് വിളിച്ചൂടാരുന്നോ.... എന്താ.... അവൾക്ക് ഈഗോ..... ഇങ് വരട്ടെ അമേയയ്ക്ക് ശരിക്കും കാണിച്ചു കൊടുക്കാം  ഈ കാശി നാഥൻ ആരാണെന്ന്.... ഇപ്പോൾ പണ്ടത്തെ പോലെ എന്തെങ്കിലും പറഞ്ഞാൽ ഇരുന്നു മോങ്ങുന്നവൾ അല്ലെന്ന് എനിക്കറിയാം..... ജീവിതം അവളെ മാറ്റി.... എനിക്കും അതാ വേണ്ടത്.... 
 
Am waiting Mrs kashinadan...... will meet u soon......... "
 
അവൻ അതും പറഞ്ഞു ഗ്ലാസ്സിലുള്ളത് മുഴുവൻ കുടിച്ചു തീർത്തു..... 
 
"ആണ്ടവ.... "ഒരു ദീർഘ നിശ്വാസത്തോടെ വിശാലും മേലേക്ക് നോക്കി വിളിച്ചു 
 
➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️➡️
 
 
 
മഠത്തിൽ വീട്ടിലെ  എല്ലാവരും കാറിന്റെ ശബ്ദം കേട്ടാണ് വെളിയിലേക്ക് വന്നത്...... അവർ പ്രതീക്ഷിച്ചിരുന്ന ആളെത്തിയതിന്റെ സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു..... 
 
കാറിൽ നിന്നുമിറങ്ങി ആമി നേരെ അമ്മേടേം അച്ഛന്റെയും അടുത്ത് ചെന്നു.... രണ്ടു പേരെയും ചേർത്തു പിടിച്ചു മുത്തം കൊടുത്തിട്ട് നേരെ ഏട്ടന്മാരുടെയും ഏട്ടത്തിമാരുടെയും അടുത്ത് പോയി...... അവിടുത്തെ സ്നേഹ പ്രകടനം കഴിഞ്ഞപ്പോഴാണ് ആമി തന്നെ സ്വീകരിക്കാൻ നിൽക്കുന്ന ആ രണ്ട് ജോഡി കുഞ്ഞിക്കണ്ണുകൾ കണ്ടത് 
 
അവൾ പതിയെ കുനിഞ്ഞിരുന്ന് രണ്ടു പേരെയും ചേർത്തു നിർത്തി..... സൂര്യയുടെയും മീരയുടെയും മകൻ നിഹാൽ എന്ന കിച്ചു മോനും സത്യയുടേയും താരയുടെയും മകൾ നിഹാരിക എന്ന നെച്ചു മോളും.... കിച്ചുനു ഇപ്പോൾ നാല് വയസ്സായി.... നെച്ചു കുറച്ചു ലേറ്റ് ആയാണ് വന്നത് പുള്ളികാരിക്ക് ഇപ്പോൾ 2 അരവയസ്സായി 
 
ആമി രണ്ടു പേരെയും ഉമ്മകൾ കൊണ്ട് മൂടി.... അമ്മവീട്ടിൽ ചെല്ലുമ്പോഴെല്ലാം കണ്ടു പരിചയം ഉണ്ട് രണ്ട് പേർക്കും ആമിയെ....ആമി അല്ല  'ആമിമ്മ.... 'അങ്ങനെയാണ് അവർ അവളെ വിളിക്കുന്നത്... കാശിയെ 'കാശിപ്പ' എന്നും...... കാശിയുടെ ചെല്ലക്കുടങ്ങൾ ആണ് രണ്ടും..... 
 
"നോക്കണ്ട ബിസിനെസ്സ് ടൂർ കഴിഞ്ഞു എത്തിയിട്ടില്ല..... "
 
എല്ലാവരെയും കണ്ടു കഴിഞ്ഞിട്ടും ആമിയുടെ കണ്ണുകൾ ആരെയോ തിരയുന്ന പോലെ തോന്നിയപ്പോൾ സത്യയാണ് അത്  പറഞ്ഞത്.... ആമി ഒരു ചിരിയോടെ അകത്തേക്ക് പോയി 
 
 
 
 
 
 
 
രാത്രിയിൽ താരയുടെ മടിയിൽ കിടക്കുകയാണ് ആമി.... 
 
"ആമിക്ക് കാശിയോട് ദേഷ്യമുണ്ടോ... "
 
മീരയുടെ ചോദ്യം കേട്ട് അവൾ പതിയെ എണീറ്റിരുന്നു.... 
 
"എന്റെ ജീവനല്ലേ.... പിന്നെങ്ങനെയാ വെറുക്കുന്നെ..... സങ്കടമുണ്ട്.... ഒന്ന് വിളിച്ചിട്ടില്ലല്ലോ ഇതുവരെ... ഒന്ന് കാണാൻ വന്നില്ലലോ..... എങ്കിലും എനിക്കറിയാം ആ കരങ്ങൾ അതെപ്പോഴും എന്നെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു..... എല്ലാ ആപത്തിൽനിന്നും രക്ഷിക്കാൻ.... 
 
ദേഷ്യമല്ല പിണക്കമ.... അന്നെന്നോട് സഹതാപത്തിന്റെ പേരിൽ കെട്ടിയ താലിയ എന്നൊക്കെ പറഞ്ഞില്ലേ..... എനിക്കറിയാം അതൊക്കെ എന്നെ പഠിക്കാൻ വിടാൻ വേണ്ടി പറഞ്ഞതാണെന്ന്..... എന്നാലും അതൊക്കെ തിരിച്ചു പറയണം.... 
 
പിന്നെ എന്നെ കാണാൻ വരാത്തത്കൊണ്ട് ഉള്ള പിണക്കം... "
 
ആമി ഒരു കുസൃതി ചിരിയോടെ പറഞ്ഞു .... 
 
"മം..... ഒരുപാട് അങ്ങോട്ട് പിണങ്ങേണ്ട.... ചെക്കനെ ഇപ്പോൾ പണ്ടത്തെക്കാളും കലിപ്പാ...   "
 
"ആണോ എന്നാലേ ആമിയും പഴയ പോലെയല്ല.... ഇങ് വരട്ടെ.... "
 
ആമി അതും പറഞ്ഞു പോയപ്പോൾ താരയും മീരയും മുഖത്തോട് മുഖം നോക്കിയിരുന്നു ചിരിച്ചു...... .... 
 
 
 
 
രാത്രിയിൽ കാശിയുടെ റൂമിലേക്ക് വന്നതാണ് ആമി.... എല്ലാവരും ഉറങ്ങി..... ആമി അവന്റെ കട്ടിലിലേക്ക് ഇരുന്നു....പതിയെ  അവന്റെ തലയിണ ചേർത്തു പിടിച്ചു കിടന്നു.... ഇത്ര നാളും കുട്ടൂസിനെ ചേർത്തു പിടിചായിരുന്നു കിടക്കുന്നത്.... കാശി കൂടെയുള്ള ഫീല അപ്പോൾ..... 
 
അവനുമൊന്നിച്ചുള്ള നിമിഷങ്ങളുടെ ഓർമ്മകൾ  ആയിരുന്നു അവൾക്കുള്ള ആനന്ദം .... ആമി തലയിണയിലേക്ക് മുഖം പൂഴ്ത്തി.... അവന്റെ ഗന്ധം തന്നിൽ വന്നു നിറയുന്ന പോലെ  ........ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... 
 
"കാശി വേഗം വാ ..... ആമിക്ക് കാണാൻ കൊതിയായി.. ... എവിടെയാ നീ..... മതി മറഞ്ഞു നിന്നത്..... നിന്റെ ചൂട് പറ്റി കിടക്കാൻ ഞാൻ എത്ര കൊതിക്കുന്നെന്നോ...... "
 
 
അവൾ വീണ്ടും ആ തലയിണ ചേർത്തു പിടിച്ചു കിടന്നു ... 
 
കുറച്ചു കഴിഞ്ഞു അവൾ എണിറ്റു വന്നു അലമാര തുറന്നു..... അത് കണ്ട ആമിയുടെ കണ്ണ് തള്ളി പുറത്തേക്ക് വന്നു ...... ഒരു അറ മുഴുവൻ ബിയർ കുപ്പികൾ..... കൂടെ ഒന്ന് രണ്ട് വിലകൂടിയ സിഗേരറ്റ് പാക്കറ്റും ഉണ്ട്... 
 
 
"കുടിയും വലിയും എല്ലാം ഉണ്ടല്ലോ.... ഏട്ടത്തി പറഞ്ഞത് ഗോവയിൽ പോയിരിക്കുകയാണെന്നല്ലേ..... ഈശ്വര എന്റെ കണവൻ വഴി തെറ്റി പോയോ...... "ആമി സ്വയം പറഞ്ഞിട്ട് അടുത്തിരുന്ന അവന്റെ ഒരു പഴയ ഫോട്ടോ ഫ്രെയിം കയ്യിൽ എടുത്തു 
 
"മോനെ കാശിനാഥ ഇങ് വാ.... നിന്റെ വലിയും കുടിയും എല്ലാം നിർത്താം.... കാത്തിരിക്കുവാ ഞാൻ.... നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ..... എന്താ ഒരു ജാഡ .. ഒന്ന് വിളിക്കാനും വയ്യ.. .. കാണാൻ വരാനും വയ്യ... പണി ഞാൻ തരാം.... 
 
Am waiting my dear hubby..... "അതും പറഞ്ഞവൾ ആ ഫോട്ടോയുമായി കട്ടിലിലേക്ക് മറിഞ്ഞു 
 
💞💞💞💞💞💞💞💞💞💞💞💞💞💞
 
 
 
"എന്നിട്ട് കാശി ചേട്ടൻ വന്നിട്ട് എന്താ നിന്റെ പ്ലാൻ...  "
 
തന്റെ മടിയിൽ കിടക്കുന്ന ആമിയുടെ തലയിൽ തലോടി ഐഷു ചോദിച്ചു 
 
"ശൂ മിണ്ടല്ലേ.... വാവേടെ അനക്കം ഉണ്ടോന്ന് നോക്കുവാ ഞാൻ.... "
 
ഐഷുവിന്റെ വയറിൽ തല ചേർത്തു ആമി പറഞ്ഞു.... 
 
"ഐഷു എനിക്ക്   മെഡിസിൻ പടിച്ചതിൽ  ഏറ്റവും ഇഷ്ടം OBG ആയിരുന്നു.... എത്ര വാവമാരെയും ഗർഭിണികളെയും കാണാമെന്നോ... ഇത് ഭയങ്കര സ്പെഷ്യൽ ആണല്ലേ..... "
 
"ആഹ് സ്പെഷ്യല...... കാശി ചേട്ടനോട് ഉള്ള പിണക്കം വേഗം മാറ്റ്.... അപ്പോൾ നിനക്കും വേഗം അനുഭവിക്കാം ഈ സ്പെഷ്യൽ ഫീൽ..... "
 
"അയ്യേ പോ ഐഷു..... അല്ല എവിടെ നിന്റെ കെട്ടിയോൻ..... "
 
"നിന്റെ കെട്ടിയോന്റെ കൂടെ ഗോവക്ക് പോയി..... "
 
"വിശാല് ചേട്ടനും ഉണ്ടോ..... നന്നായി..."
 
"അതെന്ത..... "
 
"അല്ല ഗോവയല്ലേ അതാ.... "അതും പറഞ്ഞു ആമിയും ഐഷുവും പൊട്ടിച്ചിരിച്ചു 
 
ഐഷു ഇന്നലെയാണ് വിശാലിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വന്നത്... (അല്ല ഇതൊക്കെ എപ്പോൾ എന്നാണോ..... അതും ഇതിനിടയിൽ നടന്നു..... സമയം കിട്ടിയപ്പോൾ അവർ അങ്ങ് പ്രേമിച്ചു അല്ല പിന്നെ )ഐഷുനെ കാണാൻ വന്നതാ ആമി 
 
 
"ഐഷു ഞാൻ പോകുവാ.... എനിക്കാ ബുക്സ്റ്റാൾ വരെ പോകണം.... വീട്ടിൽ നിന്നും കാർ അയക്കാമെന്നു പറഞ്ഞിരുന്നു..... വാവേ നോക്കണേ ഞാൻ ചെന്നിട്ട് വിളിക്കാം..... "
 
അതും പറഞ്ഞു ഐഷുനു ഒരുമ്മയും കൊടുത്തു അവൾ പോയി.... ഐഷുനു ആമിയെ അങ്ങനെ കണ്ട് മനസ്സ് നിറഞ്ഞു... അമ്മേടെ സന്തോഷം അറിഞ്ഞ വാവയും വയറ്റിൽ കിടന്ന് ഒന്നനങ്ങി..... 
 
 
ബുക്സ്റ്റാളിൽ നിന്നും ഇറങ്ങി അവൾ വഴിയിലെക്ക് നിന്ന്..... അപ്പോൾ ആണ് സൂര്യ ഏട്ടന്റെ കാൾ വന്നത് 
 
"ആമി മോളെ നമ്മുടെ ബ്ലാക്ക് ഇന്നോവ അങ്ങോട്ട് വരുന്നുണ്ട് നീ വഴിയിലെക്ക് നിൽക്കു...... "
 
ആമി ഫോൺ കട്ട്‌ ചെയ്തപ്പോൾ തന്നെ കാറും വന്നു.... ഇപ്പോൾ ഉള്ള ഡ്രൈവർമാരെ ഒന്നും അവൾക്ക് അറിയില്ല.....അവൾ അത്കൊണ്ട് തന്നെ ആരാ എന്നൊന്നും നോക്കിയില്ല   ......  ആമി വണ്ടിയിൽ കയറിയപ്പോൾ തന്നെ വണ്ടി എടുത്തു.... അപ്പോൾ അമ്മേടെ കാൾ വന്നു 
 
"ആ അമ്മ..... വണ്ടി വന്നു... മം ശരി.... "
 
അതും പറഞ്ഞു ആമി സീറ്റിലെക്ക് ചാരി കിടന്നു.... എഫ് എമ്മിൽ നിന്നും '96' സിനിമയിലെ 'കാതലെ...... എന്ന ഗാനം ഒഴുകി എത്തി...... 🎶🎶
 
 
ആ പാട്ട് കേട്ടപ്പോൾ ആമിക്ക് എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ ഉണ്ടായി.... വണ്ടിയിൽ കേറിയപ്പോൾ മുതൽ ഹൃദയം വല്ലാതെ മിടിക്കുകയാണ്.... അവൾ കണ്ണുകൾ ഇറുക്കി അടച്ചു.... കാശിയോടൊപ്പം ഉള്ള ഓരോ നിമിഷവും അവളുടെ മനസിലേക്ക് ഓടിയെത്തി 
 
വണ്ടി പെട്ടെന്ന് സ്ലോ ആയത് അറിഞ്ഞു നോക്കിയപ്പോൾ ട്രാഫിക് ബ്ലോക്ക്‌ ആണ്..... സൈഡിലെക്ക് നോക്കിയപ്പോൾ പണ്ട് കാശിയുമായി ഒന്നിച്ചു വന്ന മാൾ ആണ്...... അന്നത്തെ സംഭവങ്ങൾ ഓർത്തു അവൾക്ക് ചിരി വന്നു..... ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞു... 
 
ഒരു നിമിഷം വണ്ടിയിലെ മിററിലൂടെ തന്നെ തന്നെ ഉറ്റു നോക്കുന്ന ആ മിഴികൾ കണ്ട് ആമിക്ക് തന്റെ ഹൃദയം നിലച്ചു പോകുമെന്ന് തോന്നി.... ശരീരം ആകെ മരവിച്ച പോലെ... കൈകൾക്ക് വിറയൽ വന്ന പോലെ.... 
5 വർഷങ്ങൾക്കിപ്പുറം... ഇത്ര അടുത്ത്.... തന്റെ തൊട്ട് മുന്നിൽ.....
 
 ആമിയുടെ ഹൃദയവും അധരങ്ങളും  ഒരുപോലെ ആ പേര് മൊഴിഞ്ഞു 
 
"കാശി................ ❤️❤️❤️❤️❤️"
 
 
 
 
 
 
 
 
 
തുടരും ❤️
അലൈപായുതേ ❣️ 17

അലൈപായുതേ ❣️ 17

4.7
22093

അലൈപായുതേ (17)❤️❤️❤️     ✍️കിറുക്കി 😘😘😘   പെട്ടെന്ന് തന്നെ വണ്ടി മുന്നോട്ട് എടുത്തു..... ആമിക്ക് എന്താ ചെയ്യണ്ടേ എന്ന് മനസിലാവാതെ ഇരുന്നു.... അവനെ ഇങ്ങനെ അപ്രതീക്ഷിതമായി കാണുമെന്നു കരുതിയില്ല..... ഇതിപ്പോ ഒന്ന് പ്രിപയർ ആകാനുള്ള സമയം പോലും കിട്ടിയില്ല...... ആമി കണ്ണുതുടച്ചു മിററിലേക്ക് നോക്കി.... അവൻ നോക്കുന്നില്ല എന്ന് കണ്ട് അവൾ നോക്കി..... കണ്ണ് മാത്രേ കാണാനുള്ളൂ    കാശിയുടെ കണ്ണുകൾ വീണ്ടും തന്നെ തേടി വന്നപ്പോൾ ആമി കണ്ണ് മാറ്റി സീറ്റിൽ ചാരി കിടന്നു..... അവൾക്ക് ഹൃദയം ഇടിച്ചു ഇടിച്ചു ഇപ്പൊ പൊട്ടിത്തെറിക്കും എന്ന് തോന്നി    കാറ്‌ മഠത്തിൽ വീട്ടിന്റ