Aksharathalukal

അലൈപായുതേ ❣️ 17

അലൈപായുതേ (17)❤️❤️❤️
 
 
✍️കിറുക്കി 😘😘😘
 
പെട്ടെന്ന് തന്നെ വണ്ടി മുന്നോട്ട് എടുത്തു..... ആമിക്ക് എന്താ ചെയ്യണ്ടേ എന്ന് മനസിലാവാതെ ഇരുന്നു.... അവനെ ഇങ്ങനെ അപ്രതീക്ഷിതമായി കാണുമെന്നു കരുതിയില്ല..... ഇതിപ്പോ ഒന്ന് പ്രിപയർ ആകാനുള്ള സമയം പോലും കിട്ടിയില്ല...... ആമി കണ്ണുതുടച്ചു മിററിലേക്ക് നോക്കി.... അവൻ നോക്കുന്നില്ല എന്ന് കണ്ട് അവൾ നോക്കി..... കണ്ണ് മാത്രേ കാണാനുള്ളൂ 
 
കാശിയുടെ കണ്ണുകൾ വീണ്ടും തന്നെ തേടി വന്നപ്പോൾ ആമി കണ്ണ് മാറ്റി സീറ്റിൽ ചാരി കിടന്നു..... അവൾക്ക് ഹൃദയം ഇടിച്ചു ഇടിച്ചു ഇപ്പൊ പൊട്ടിത്തെറിക്കും എന്ന് തോന്നി 
 
കാറ്‌ മഠത്തിൽ വീട്ടിന്റെ ഗേറ്റ് കടന്നപ്പോൾ ആമിക്ക് ശ്വാസം നേരെ വീണു..... വണ്ടി കൊണ്ട് പാർക്ക്‌ ചെയ്തിട്ട് പള്ളിപെരുന്നാളിന് കണ്ട പരിചയം പോലും കാണിക്കാതെ നടന്നു പോകുന്ന തന്റെ കെട്ടിയോനെ കണ്ട് ആമിയുടെ കണ്ണ് തള്ളി.... 
 
കാശിയുടെ പിറകെ വരുന്ന ആമിയെ കണ്ട് കണ്ണും തള്ളി നിന്ന താരയെ കണ്ട് ആമി മുഖം ചുളിച്ചു 
 
"ഡീ മോളെ നീ കാശിയുടെ കൂടെയാണോ വന്നത്.... "
 
"ഒരു മിനിറ്റ്.... "അതും പറഞ്ഞവൾ ടേബിളിൽ ഇരുന്ന ജഗ്ഗിൽ നിന്നും വെള്ളം വായിലേക്ക് കമഴ്ത്തി.... അവളുടെ വെപ്രാളം കണ്ട് താരയുടെ ചിന്ത പല വഴികളിലൂടെ ഇങ്ങനെ പൊയി 
 
'ഇനി കാറിൽ വെച്ചെങ്ങാനം.... '
 
"എന്താ ഏട്ടത്തി.... "ആമി തട്ടി വിളിച്ചപ്പോൾ താര ചിന്തയെല്ലാം ഓടിച്ചു വിട്ടു 
 
"അല്ല നിങ്ങൾ ഒന്നിച്ചാണോ വന്നേ.... "
 
"മം അതെ പക്ഷെ കണ്ട ഭാവം പോലും ഇല്ല.... "ആമി സങ്കടത്തോടെ പറഞ്ഞു.... 
 
"അയ്യേ .... "
 
താരയുടെ അയ്യേ പറച്ചില് കേട്ട് ആമി അവളെ കൂർപ്പിച്ചു നോക്കി മുറിയിലേക്ക് പോയി..... താര നിരാശയോടെ റൂമിലേക്കും പോയി 
 
ഇങ്ങ് കാശിയുടെ റൂമിൽ,,,,,,,,,,,,,,,,,,,,,,, 
 
 
ഓടി റൂമിലേക്ക് വന്ന കാശി നേരെ ബാത്‌റൂമിൽ പോയി ഷവറിന്റെ കീഴെയാണ്  നിന്നത് .... കുറെ കഴിഞ്ഞാണ് അവൻ ഇറങ്ങി വന്നത് 
 
 ' ഏട്ടന്റെ കൂടെ നിന്നപ്പോൾ ആണ് അമ്മ ഏട്ടനെ വിളിച്ചു ആമിയെ കൂട്ടാൻ ചെല്ലാൻ പറഞ്ഞത്..... ഗോവയിൽ നിന്ന് വന്നിട്ട് ഏട്ടന്റെ അടുത്താണ് ആദ്യം പോയത്.... അവളെ വിളിക്കാൻ ഞാൻ തന്നെ  പോകാം എന്ന് പറഞ്ഞത്  അവളെ ഒന്ന് കാണാൻ ഉള്ള ആഗ്രഹം സഹിക്കാൻ കഴിയാഞ്ഞിട്ടാണ്...... ഏട്ടനോട് അവളോട് പറയണ്ട എന്നും പറഞ്ഞിരുന്നു...... 
 
ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ സകല കണ്ട്രോളും പോയി.... അവൾ പണ്ടത്തേക്കാൾ സുന്ദരി ആയിട്ടുണ്ട്.... കാറിൽ കേറിയിട്ടും അവൾക്ക് മൈൻഡ് ഇല്ല...... എന്നെ അവൾ കണ്ടില്ല...... അവൾ കൂടെ ഇരുന്നപ്പോൾ പലപ്പോഴും ഡ്രൈവിങ്ങിലുള്ള ശ്രെദ്ധ മാറി.... പോരാത്തേന് ആ പാട്ടും 
 
ബ്ലോക്കിൽ കിടന്നപ്പോൾ ആണ് അവളെ നന്നായിട്ട് കണ്ടത്..... ആദ്യ കാഴ്ച്ചയിൽ തന്നെ  എന്നെ വീഴ്ത്തിയ  ആ മിഴികൾ. ..... അത് കാണും തോറും ഹൃദയം വല്ലാതെ മിടിച്ചു.... പെട്ടെന്നുള്ള അവളുടെ ആ നോട്ടം.... എന്റെ ദൈവമേ............... എങ്ങനെയോ ആണ് വീട് വരെ എത്തിയത്........ ഇപ്പോഴാ ശരിക്കും ആശ്വാസം ആയത്.......... '
 
സ്വയം ഓരോന്ന് ചിന്തിച്ചു കാശി ചിരിയോടെ ഡ്രസ്സ്‌ ഇടനായി പോയി......... 
 
കാശി വന്നിട്ട് ഉടനെ തന്നെ എവിടെയോ പോയി.... ആമി നെച്ചുവിന്റെയും കിച്ചുന്റെയും കൂടെ കളിച്ചു നടന്നു.... 
 
രാത്രിയിൽ അമ്മ അച്ഛന് വേണ്ടിയുള്ള കഞ്ഞി ഉണ്ടാക്കുകയാണ് കൂടെ ആമിയും ഉണ്ട്.... ശേഖരന് രാത്രിയിൽ കഞ്ഞിയാണ് ഇഷ്ടം..... പൊള്ളിച്ചു വെച്ചിരിക്കുന്ന പപ്പടം വയറ്റിലാക്കുകയാണ് ആമി..... വയറു നിറഞ്ഞപ്പോൾ അമ്മക്ക് ഉമ്മയും കൊടുത്തു പോകാൻ തുടങ്ങി 
 
 
"ആമി ആ ഫ്ലാസ്കിൽ ഇരിക്കുന്ന കോഫി എടുത്തു കാശിക്ക് കൊടുത്തേരെ.... അവൻ റൂമിൽ കാണും.... "
 
ആമി ഞെട്ടി അമ്മയെ നോക്കി 
 
"ഞാനോ.... "
 
"ആഹ് വേഗം കൊടുക്ക്... അവൻ വന്നപ്പോഴേ പറഞ്ഞതാ.... "
 
ബാക്കി എല്ലാവരും കിടന്നിരുന്നു.... വേറെ വഴിയില്ലാതെ ആമി കോഫിയും എടുത്തു റൂമിലേക്ക് പോയി 
 
അവളുടെ പോക്ക് കണ്ട് രേവതി ഊറിച്ചിരിച്ചു 
 
'ഇങ്ങേർക്ക് ഈ പാതിരാത്രി കോഫി എന്തിനാ.... ഈശ്വര..... ഞാൻ എങ്ങനെ പോകും..... ദൈവമേ രാവിലത്തെ പോലെ മൈൻഡ് ചെയ്യാതെ പോയാൽ മതി..... അടുത്തിരുന്നപ്പോൾ തന്നെ സഹിക്കാൻ വയ്യ..... അപ്പോഴാ.... '
 
 
ആമി റൂമിൽ ചെന്നപ്പോൾ കാശി ഇല്ല... അവൾ ഒരാശ്വാസത്തോടെ കോഫി ടേബിളിൽ വെച്ചിട്ട് തിരിഞ്ഞപ്പോൾ കണ്ടത് കുളിച്ചിട്ട് ഇറങ്ങി വരുന്ന കാശിയെ ആണ് 
 
ടവൽ മാത്രം ഉടുത്തു.... വെള്ളം ഊർന്നിറങ്ങുന്ന നീളൻ മുടിയും... ചുമന്നു തുടുത്ത മുഖവും ആ കട്ട താടിയും..... വിരിഞ്ഞ നെഞ്ചും കണ്ട് ആമിയുടെ വാ തനിയെ തുറന്നു....സോപ്പിന്റെയും ഷാംപൂവിന്റെയും സമ്മിശ്ര ഗന്ധം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി......... 
 
 ആമിക്ക് ചുറ്റും എന്തൊക്കെയോ പറക്കുന്ന പോലെ തോന്നി 🧚‍♀️🧚‍♀️🧚‍♀️🧚‍♀️
 
 
"ഡീ..............    ......... "
 
ആ അലർച്ച കേട്ട്  പറന്നു നടന്നവർ എല്ലാം രാജ്യം വിട്ടു..... ആമി പെട്ടെന്ന് ഞെട്ടി അവനെ നോക്കി...... ഭൂമി കുലുങ്ങുന്ന പോലെ ആയിരുന്നു ആ അലർച്ച.... 
 
"നിനക്കെന്താടി ആ വാതിൽ ഒന്ന് നോക്ക് ചെയ്തിട്ട് വന്നൂടെ..... എന്നിട്ട് അവളുടെയൊരു നോട്ടവും..... "
 
ആമിക്ക് ആകെ ചടപ്പ് തോന്നി... വായി നോക്കി നിന്നപ്പോൾ മറ്റൊന്നും ഓർത്തില്ല..... 
 
ആമി നോക്കിയപ്പോൾ കാശി ഒരുമാതിരി നോക്കുവാണ്.... 
 
"അതെ ഈ കോഫി ഇവിടെ തരാൻ അമ്മ പറഞ്ഞു..... അതിനാ ഇങ്ങോട്ട് വന്നത് ... ഞാൻ അറിഞ്ഞോ ഇയാളിവിടെ ഫാഷൻ ടി വി കളിക്കുവാണെന്ന്..... "
 
ആമി ഒരു ലോഡ് പുച്ഛം വിതറി പറഞ്ഞു... ഹും ഒന്ന് നോക്കിയെന്ന് കരുതി ഇത്ര ജാഡയോ 
 
"ഫാഷൻ ടി വി കളിക്കുന്നത് നിന്റെ മറ്റവനാടി..... "
 
കാശിയും വിട്ട് കൊടുത്തില്ല.... പക്ഷെ ചെറിയൊരു മിസ്റ്റേക്ക് പറ്റി.... 
 
"ആഹ് അത് തന്ന ഞാനും പറഞ്ഞത്.... "
 
ആമി ഒന്നുടെ പുച്ഛിച്ചിട്ട് റൂമിൽ നിന്നും പോയി..... 
 
"ഓഹ് അവളുടെ മറ്റവൻ ഞാൻ തന്നെ ആണല്ലോ..... വായിനോക്കി..... "
 
അവളെ പെട്ടെന്ന് കണ്ടപ്പോൾ എന്ത് പറയണമെന്ന് പോലും അറിയാതെ ആയി പോയി.... അതാ അങ്ങനെ പറഞ്ഞെ..... അത്കൊണ്ട് അവളുടെയ കുസൃതി നിറഞ്ഞ മുഖം കാണാൻ പറ്റിയല്ലോ..... 
 
കാശി ഒരു ചിരിയോടെ കോഫി എടുത്തു കുടിച്ചു 
 
"ഇങ്ങനെ പോയാൽ അധിക നാളൊന്നും പിണങ്ങി നടക്കേണ്ടി വരില്ല.... ഇങ്ങേരെന്നെ വഴി തെറ്റിക്കും.... ഓഹ് ഇത്ര ഗ്ലാമർ ആയോ ദേവിയെ..... എന്ത് ഭംഗിയാ.... "
 
ആമിക്ക് ചിരി വന്നു..... പക്ഷെ അപ്പോൾ തന്നെ അവളുടെ ചിരി മാഞ്ഞു.....
 
"വേണ്ട ആമി എന്ത് ജാഡയാ അവനു.... ആറ്റിട്യൂട് തെണ്ടി..... ഇങ്ങോട്ട് വന്നു മിണ്ടാതെ അങ്ങോട്ട് വലിഞ്ഞു കേറി ചെല്ലണ്ട..... "
 
ആമിയുടെ രണ്ടാമത്തെ മനസ്സ് അമിയോട് പറഞ്ഞു..... അതെ ആമിക്ക് ഇപ്പോൾ രണ്ട് മനസ്സാ ഒന്നവളുടെ ഹൃദയം കൺട്രോൾ ചെയ്യുന്നതും മറ്റേത് ബുദ്ദി കൺട്രോൾ ചെയ്യുന്നതും 🤭🤭🤭🤭
 
 
 
 
 
രാവിലെ ആമിയും കിച്ചൂട്ടനും നെച്ചു മോളും കൂടെ ഗാർഡനിൽ ഇരിക്കുകയായിരുന്നു.... കിച്ചൂട്ടൻ ബോൾ തട്ടി കളിക്കുവാണ്... ആമിയും നെച്ചുവും ഏഞ്ചലയെ കുളിപ്പിക്കുവാ.....  ഏഞ്ചലയെ അറിയില്ലേ നമ്മുടെ ടോക്കിങ് 
ഏഞ്ചല...... അപ്പോഴാണ് ആമി അത് കണ്ടത് 
 
കാർ ഷെഡിന്റെ അടുത്ത് നിന്ന് കാർ കഴുകുന്ന കാശി.... അവൾ അവനെ തന്നെ നോക്കി ഇരുന്നു 
 
 
"ഇങ്ങേര് വീണ്ടും ബോഡി ഷോ തുടങ്ങിയോ..... ഈ മനുഷ്യന് ഒരു ഷർട്ട്‌ ഇട്ടൂടെ.... ചുമ്മാ മനുഷ്യന്റെ കൺട്രോൾ കളയാൻ..... 
 
നോ ആമി നീ ഇനി അങ്ങോട്ട് നോക്കണ്ട.... നീ പിണക്കമാ കേട്ടല്ലോ.... "ആമിടെ മനസ്സ് അങ്ങോട്ടും ഇങ്ങോട്ടും ചാടി കളിച്ചു     .. 
 
ആമി അവനിൽ നിന്നും കണ്ണെടുത്തു ഫോണിൽ നോക്കി ഇരുന്നു.... എങ്കിലും ഇടയ്ക്കിടെ കണ്ണുകൾ അവന്റെ അടുത്തേക്ക് തന്നെ പോയി.... 
 
എന്നാൽ ഇത്ര നാളും ഈ കണ്ട കാറുകൾ എല്ലാം ഇവിടെ കിടന്നിട്ടും ഒരിക്കൽ പോലും അതുങ്ങളെ  എടുത്തോടിക്കാൻ അല്ലാതെ ഒന്ന് തിരിഞ്ഞു പോലും നോക്കാത്തയാള്  ഇന്ന് ഗാർഡനിൽ ഇരിക്കുന്ന തന്നെ കാണാനാ ഈ കാർ കഴുകൽ ഡ്രാമ നടത്തുന്നത് എന്ന് ചിന്തിക്കാനുള്ള വിവരം ഒന്നും ഡോക്റ്റർക്ക് ഇപ്പോഴും ആയിട്ടില്ല.... 
 
 
കാശി ആണേൽ നെച്ചൂനെയും കെട്ടിപിടിച്ചിരിക്കുന്ന ആമിയെ ഇടം കണ്ണിട്ട് നോക്കുവാ..... നെച്ചു മോളു ആമിയുടെ കവിളിൽ ഒരു കുഞ്ഞു കടി കൊടുത്തു.... നെച്ചു മോളുടെ സ്ഥിരം ഹോബിയാണ് ആമിയെ കാണുമ്പോൾ എല്ലാം ആ കവിള് കടിക്കുക എന്നത്.... ആ കുഞ്ഞരി പല്ലുകൾ കൊണ്ട് കടിക്കുമ്പോളെല്ലാം ആമിക്ക് കാശിയെ ഓർമ വരുമായിരുന്നു...... 
 
ആമി നെച്ചു മോൾക്കും വേദനിപ്പിക്കാതെ ഒരു കടി കൊടുത്തിട്ട് അവളെ ചേർത്തു പിടിച്ചു..... ഇത് കണ്ടോണ്ട് നിന്ന കാശിക്ക് നെച്ചു മോളോട് പോലും അസൂയ തോന്നുന്ന പോലെ തോന്നി ..... 
 
 
ഇടക്ക് ആമി താഴേക്ക് നോക്കിയപ്പോൾ ആണ് അവൾ ഇരിക്കുന്നതിന്റെ താഴെ കൂടി പോകുന്ന ഹോസ് അവൾ കാണുന്നത്.... അതിലൂടെ ഉള്ള വെള്ളത്തിൽ ആണ് കാശി കാറ് കഴുകുന്നത്.... ആമിക്ക് ഒരു കുസൃതി തോന്നി ..... അവൾ കാലിന്റെ തള്ളവിരൽ കൊണ്ട് ഹോസ് അമർത്തി പിടിച്ചു...... അത്ര കട്ടി ഇല്ലാത്തത്കൊണ്ട് ഹോസ് ബ്ലോക്ക്‌ ആയി.... 
 
പെട്ടെന്ന് വെള്ളം നിന്നത് കണ്ട്  കാശി ഹോസ് കുടഞ്ഞു നോക്കി..... അവസാനം അവൻ മുഖത്തിന്‌ നേരെ ഹോസ് കൊണ്ട് വന്നപ്പോൾ ആമി ഹോസിൽ നിന്നും കാലെടുത്തു 
 
കാശിയുടെ മുഖത്തേക്ക് വെള്ളം ചീറ്റി.... ദേഹത്താകെ വെള്ളമായി... കാശി നോക്കിയപ്പോൾ ഗാർഡനിൽ നിന്നും മൂന്നെണ്ണവും കൂടി കുടുകുടാ ചിരിക്കുകയാണ്..... ആമിയുടെ ചിരി കണ്ട് കാശിക്ക് ഹൃദയം നിറഞ്ഞു.... അവൻ മുഖത്തായ വെള്ളം കൈ കൊണ്ട് തുടച്ചിട്ട് കെട്ടി വെച്ചിരുന്ന മുടി അഴിച്ചിട്ടു കുടഞ്ഞു.... 
 
മുടി കൈകൊണ്ട് ഒതുക്കി നോക്കിയപ്പോൾ ആണ് താരയേട്ടത്തി നെച്ചൂനെയും കിച്ചുനെയും കുളിക്കാൻ വിളിക്കാൻ വന്നത് അവൻ കണ്ടത്..... ഒപ്പം അവരുടെ കൂടെ നൈസ് ആയി മുങ്ങാൻ നോക്കിയ ആമിയെയും..... 
 
അവന്റെ അടുത്ത് എത്തിയപ്പോൾ അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു വാ പൊത്തി പിടിച്ചു...... കുട്ടികളുടെ കൂടെ പോയ താര അത് ശ്രെദ്ദിച്ചില്ല... 
 
താര അകത്തു കയറിയപ്പോൾ കാശി ആമിയെ അവനോട് ചേർത്തു നിർത്തി... അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്തു ചുറ്റിവരിഞ്ഞു അവന്റെ ദേഹത്തോട്ട് ചേർത്തു..... ആമിക്ക് ദേഹത്തൂടെ കറന്റ് പാസ്സ് ചെയ്ത പോലെ തോന്നി.... 
 
അവൻ അവളുടെ മുഖത്തേക്ക് പതിയെ ഊതിയപ്പോൾ അവളുടെ കുറു നിരകൾ പറന്നു മാറി.... ആമി കണ്ണടച്ച് നിന്നു ..... 
 
കാശി നോക്കികാണുവാണ് ആ മുഖം... അവനാകെ ഉള്ളിൽ ഒരു തരം വല്ലാത്ത ഫീൽ വന്നു നിറഞ്ഞു..... ഹൃദയം ഉച്ചത്തിൽ മിടിക്കുന്ന അവനു കേൾക്കാൻ സാധിക്കുമായിരുന്നു... 
 
ആമി പതിയെ കണ്ണ് തുറന്നു നോക്കി... 
 
"ഞാൻ ഒന്നും ചെയ്തില്ല.... തനിയെ വെള്ളം ബ്ലോക്ക്‌ ആയത....."ആമി നിഷ്കു ചമഞ്ഞു 
 
"ഞാൻ ചോദിച്ചോ.... "
 
കാശിയുടെ ചോദ്യം കേട്ട് അവൾ ഇല്ലെന്ന് തലയാട്ടി.... അവനൊരു സംശയം ഉണ്ടായിരുന്നു.... ഇപ്പോൾ അത് ഉറപ്പായി....  
 
അവൻ അവളെ കയ്യിൽ കോരി എടുത്തു നടന്നു..... ആമി ഞെട്ടി അവനെ നോക്കി.... തന്നെ തന്നെ നോക്കുന്ന ആ കണ്ണുകളുടെ തീഷ്ണത സഹിക്കാൻ വയ്യാതെ ആമി മുഖം മാറ്റി..... 
 
ഗാർഡനിൽ ഉള്ള ആർട്ടിഫിഷ്യൽ താമര കുളത്തിന്റെ അടുത്തെത്തിയപ്പോൾ കാശി അവളെ അതിലേക്ക് എറിഞ്ഞു 😯😯
 
ആമി എങ്ങനെയോ അതിൽ നിന്നും എണിറ്റു സ്വയം നോക്കി... മുഴുവൻ നനഞ്ഞു കുതിർന്നു..... അവൾക്ക് ആകെ കലി കയറി.... അവൾ നോക്കിയപ്പോൾ കാശി ഒരു ചിരിയോടെ അവളെയും നോക്കി നിൽക്കുവാണ്..... 
 
"ഇപ്പൊ ഒട്ടും നനഞ്ഞില്ല....... കേട്ടോടി കുട്ടിപ്പിശാശ്ശെ.... "
 
അവനൊരു ആക്കി ചിരിയോടെ പറഞ്ഞു.... ആമി കുളത്തിൽ നിന്നും അവന്റെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു..... 
 
"പോടീ പോയി തരത്തിൽ കളിയെടി.... "
 
അതും പറഞ്ഞു നടന്നു പോകുന്ന കാശിയെ ആമി മുഖവും വീർപ്പിച്ചു നോക്കി... 
 
"പോടാ കാല........ "അവൾ കുളത്തിൽ നിന്നും ചവിട്ടി തുള്ളി...... കാശിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.... ഒപ്പം ആമിയുടെയും....... 💞💞💞💞💞
 
 
 
 
തുടരും............ ❤️
 

അലൈപായുതേ ❣️ 18

അലൈപായുതേ ❣️ 18

4.7
25313

അലൈപായുതേ (18)❤️❤️❤️     ✍️കിറുക്കി 💞💞💞       ഉച്ചക്കുള്ള ആഹാരം കഴിക്കുകയായിരുന്നു എല്ലാവരും.... അമിടെ തൊട്ടടുത്താണ് കാശി ഇരിക്കുന്നത്......    'മോനെ കാശിനാഥ.... നിന്നെ അങ്ങനെയങ് വിടാൻ എനിക്ക് ഉദ്ദേശം ഇല്ല...... ഇത്രക്ക് ജാഡ പാടുണ്ടോ...... എന്റെ അടുത്ത് വന്നു മിണ്ടാതെ ഞാൻ അങ്ങോട്ട് വരില്ല.... അടി ഇടാനും കലിപ്പ് കാണിക്കാനും ആണ് ഉദ്ദേശമെങ്കിൽ ഞാനും വിട്ട് തരില്ല...... മനസിലുള്ളത് നീ പുറത്തു കാണിക്ക്..... അപ്പോൾ ഞാനും പ്രകടിപ്പിക്കാം അഞ്ചു വർഷം അടക്കി നിർത്തിയതെല്ലാം..... എന്നെ ഞാനാക്കി മാറ്റിയ എന്റെ ജീവനോടുള്ള പ്രണയം......    പക്ഷെ ഇങ്ങനെ ആണേൽ നിന്നെ ഞാൻ കു