Aksharathalukal

അലൈപായുതേ ❣️ 21

അലൈപായുതേ (21)❤️❤️❤️
 
 
✍️കിറുക്കി 💞💞💞
 
 
ഓഫീസിൽ ഇരുന്നപ്പോൾ എല്ലാം കാശിയുടെ ചിന്ത ആമിയെ കുറിച്ചായിരുന്നു... 
 
'അവളെ ഒന്ന് മാറ്റി എടുക്കാനും ആ മൂക സ്വഭാവം മാറാനും സ്വപ്‌നങ്ങൾ നേടി എടുക്കാനും വേണ്ടിയാ പഠിക്കാൻ അയച്ചേ.... എന്നിട്ടോ നല്ല അസ്സലായി മാറി...... ഇപ്പൊ കുറുമ്പ് കുറച്ച് കൂടുതലാ..... ഇനി പഠിച്ചു പഠിച്ചു വട്ടായതാണോ..... 🤔
 
മോളെ ആമി നിന്റെയി കുറുമ്പെല്ലാം കാശിക്ക് നല്ലപോലെ ഇഷ്ടമായി.... കുറച്ചൂടെ ഇതിങ്ങനെ പോട്ടെ.... എന്നിട്ടേ കാശി ഈ ലോകം അറിയേ നിന്നെ എന്റേതാക്കു ...... ഒന്നുടെ നമുക്ക് കല്യാണം കഴിച്ചു അന്ന് നടക്കാതെ പോയ ഫസ്റ്റ് നൈറ്റ്‌ നടത്താം ആമി..... '
 
കാശിയുടെ ചിന്തകൾ കല്യാണവും കഴിഞ്ഞു ഫസ്റ്റ് നൈറ്റ്‌ വരെ ചെന്നു..... അങ്ങ് വീട്ടിൽ ആമി കാശിയെ എങ്ങനെ മെരുക്കി എടുക്കാം എന്നുള്ള ചിന്തയിൽ ആയിരുന്നു.... ഇനി മുതല് വൺ ഹാൻഡ് ഡിസ്റ്റൻസ് ഇട്ട് അവനോട് സംസാരിക്കാൻ നിന്നാൽ മതിയെന്ന് അവൾ തീരുമാനിച്ചു .... ചെറുക്കനെപ്പോഴാ റൊമാൻസ് കേറുക എന്ന് പറയാൻ ആവില്ല.... 
 
വൈകുന്നേരം ആമി റൂമിൽ ഓരോന്ന് അടുക്കി പെറുക്കി വെക്കുകയായിരുന്നു.... കൂടെ രേവതിയുമുണ്ട്..... ആമി ഓരോ വിശേഷങ്ങൾ പറയുകയായിരുന്നു.... അപ്പോഴാണ് രേവതി അവളുടെ കയ്യിലിരിക്കുന്ന ഫോട്ടോ ഫ്രെയിം കണ്ടത്.... അവർ അതിലേക്ക് അത്ഭുതത്തോടെ നോക്കി.... 
 
 
"എന്റെ അച്ഛനും അമ്മയുമാ അമ്മേ.... അമ്മ കണ്ടിട്ടില്ലല്ലോ.... "
 
 
രേവതിയുടെ കണ്ണുകൾ ആ ഫോട്ടോ കണ്ട് നിറഞ്ഞൊഴുകാൻ തുടങ്ങി.... ആമി അപ്പോൾ ആണത് ശ്രെദ്ദിച്ചേ 
 
 
"എന്താ അമ്മ ...... എന്തിനാ കരയുന്നെ..... "
 
ആമി അടുത്ത് വന്നു ചോദിച്ചപ്പോഴേക്കും രേവതി അവളെ കെട്ടിപിടിച്ചു കരഞ്ഞു.... ആമിക്ക് ഒന്നും മനസിലായില്ല..... 
 
ഉടനെ തന്നെ രേവതി ആമിയുടെ കയ്യും പിടിച്ചു ഹാളിലേക്കു പോയി 
 
"ശേഖരേട്ടാ.... ഒന്ന് വാ... എല്ലാരും വന്നേ.... "
 
 
രേവതിയുടെ മുഖത്തെ സന്തോഷം കണ്ട് ആമി അത്ഭുതത്തോടെ അവരെ നോക്കി.... 
 
എല്ലാവരും അപ്പോഴേക്കും ഹാളിലേക്ക് വന്നു 
 
 
"ഏട്ടാ.... ഏട്ടൻ എപ്പോഴും പറയില്ലേ ആമിയുടെ മുഖം നല്ല പരിചയം ഉള്ള പോലെ ആണെന്ന്.... നോക്ക് ഏട്ടാ..... നമ്മുടെ നന്ദന്റെയും രേഖയുടെയും മോളാ ആമി..... "
 
ആ ഫോട്ടോ ഫ്രെയിം കണ്ട് ശേഖരന്റേയും കണ്ണുകൾ നിറഞ്ഞു വന്നു.... സത്യയും സൂര്യയും അത് വാങ്ങി നോക്കി.... കാശിയും അത് നോക്കി..... അവൻ ഇതുവരെ ഇത് കണ്ടിട്ടില്ല..... അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാണ് ഇതുവരെ ചോദിക്കാഞ്ഞത്...... 
 
ആ ആമി തന്നെ ആണോ ഇതും..... നന്ദൻ അങ്കിളിന്റെയും രേഖ ആന്റിയുടെയും മകൾ.... കാശിക്കും അത്ഭുതം തോന്നി..... 
 
 
രേവതി അവളെ ഉമ്മകൾ കൊണ്ട് മൂടി.... ശേഖരൻ അവളെ ചേർത്തു പിടിച്ചു..... അച്ഛനെയും അമ്മയെയും കാശിക്കും വീട്ടിലുള്ളവർക്കും നേരുത്തേ അറിയാമെന്നു അവൾക്ക് മനസിലായി..... 
 
 
ഇതൊന്നും മനസിലാകാതെ താരയും മീരയും എല്ലാം കണ്ടിട്ട് വണ്ടർ അടിച്ചു നിന്നു....... 
 
~~~~~~~~~~~~~~~~~~~~~~~~~~
 
 
ശേഖരന്റേയും രേവതിയുടെയും സ്നേഹ പ്രകടനം കഴിഞ്ഞിട്ട് താരയും മീരയും അവളെ പിടിച്ച പിടിയാലേ കാശിയുടെ റൂമിൽ കൊണ്ട് വന്നു.... അവിടെ സത്യയും സൂര്യയും ഉണ്ട്... 
 
"അപ്പൊ കഥ പറ.... ആമിയുടെ അച്ഛനെയും അമ്മയെയും ഇവിടെ ഉള്ളവർക്ക് എങ്ങനെ അറിയാം.... ഞങ്ങള് ഇത്രയും നേരം കഥയറിയാതെ ആട്ടം കാണുകയായിരുന്നു..... പറഞ്ഞെ... "
 
താരയും മീരയും അമിയുമായി കാട്ടിലേക്ക് ഇരുന്നു.... കാശി ഒരു ചിരിയോടെ ഫോണിലേക്ക് നോക്കി ഇരുന്നു..... ആമിക്കും ആകാംഷ ഉണ്ടായി.... പക്ഷെ ഇവരെ ആരെയും ഓർത്തെടുക്കാൻ സാധികുന്നില്ല.... സൂര്യ പറയാൻ തുടങ്ങി... 
 
"നമ്മുടെ അച്ഛനും അമ്മയും പ്രണയ വിവാഹം ആയിരുന്നല്ലോ..... അച്ഛന്റെ വീട്ടുകാർക്ക് അമ്മയെ അച്ഛൻ സ്നേഹിച്ചത് ഒട്ടും ഇഷ്ടമല്ലായിരുന്നു.... അവരന്നതേ വലിയ പ്രമാണികൾ ആയിരുന്നു..... നമ്മുടെ അച്ഛനെ ആകെ സഹായിക്കാൻ ഉണ്ടായിരുന്നത് നന്ദൻ അങ്കിൾ ആയിരുന്നു..... അച്ഛനെക്കാൾ ഇളയത് ആയിരുന്നെങ്കിലും നന്ദൻ അങ്കിളും അച്ഛനും കട്ട ചങ്കുകൾ ആയിരുന്നു.... കൂടെ അയൽക്കാരും ആയിരുന്നു.... 
 
 
അച്ഛൻ അമ്മയെയും കൊണ്ട് നാട് വിട്ടതിനുശേഷം പിന്നെ ആ നാട്ടിലേക്ക് പോയിട്ടില്ല..... കാശിക്ക് ഏകദേശം ഏഴോ എട്ടോ വയസുള്ളപ്പോൾ ആണ് നമ്മുടെ പഴയ വീടിനടുത്തു പുതിയ വാടകക്കാർ വരുന്നത്  .... അത് നന്ദൻ അങ്കിളും ആന്റിയും അവരുടെ കുഞ്ഞു മകൾ ആമിയുമായിരുന്നു.... അതായത് നമ്മുടെ ഇപ്പോഴത്തെ ഡോക്ടർ അമേയ....... "
 
 
ആമി അത്ഭുതത്തോടെ സൂര്യയെ നോക്കി..... അവളുടെ മുഖത്തെ ആ അത്ഭുത ഭാവം കാശിയിൽ ചിരി ഉണർത്തി....... 
 
 
"ആമിക്ക് അന്ന് മൂന്നോ നാലോ വയസ്സേ ഉള്ളു...... നന്ദൻ അങ്കിൾ കുടുംബവീട്ടിൽ എന്തൊക്കെയോ പ്രേശ്നങ്ങൾ ആയാണ് അവിടേക്ക് താമസത്തിനു വന്നത്..... അച്ഛൻ ആ നാട്ടിൽ ഉണ്ടെന്ന് അറിഞ്ഞാണ് അവിടെ വന്നത് ... അങ്ങനെ തൊട്ടടുത്തു ഇവർ വന്നു...... ഞങ്ങൾക്ക് ഒരുപാട് സന്തോഷമായി..... എനിക്കും ഇവനും ഒരനിയത്തിയെ കിട്ടി..... അച്ഛനും അമ്മയ്ക്കും ഒരു മോളെയും കിട്ടിയ സന്തോഷം ആയിരുന്നു.... അന്ന് കിച്ചു മോൾ ഇല്ലായിരുന്നു..... പക്ഷെ ഒരാൾക്ക് മാത്രം ആമിയെ തീരെ പിടിച്ചില്ല...... "
 
 
"അതാർക്ക്..... "
 
മീര ആകാംഷ പൂർവ്വം ചോദിച്ചു...... 
 
"കാശിക്ക്...... അന്ന് വീട്ടിലെ ഇളയ സന്തതി ഇവൻ ആയിരുന്നല്ലോ...... പെട്ടെന്ന് ഒരു ദിവസം ആമി വന്നപ്പോൾ ഞങ്ങൾക്ക് എല്ലാവർക്കും അമിയോട് ഒരിത്തിരി ഇഷ്ടക്കൂടുതൽ ഉണ്ടായി  ...... അത് കാശിക്ക് ഇഷ്ടപ്പെട്ടില്ല..... ആമി അന്നൊരു ഉണ്ട കുട്ടി ആയിരുന്നു ..... ആരു കണ്ടാലും കൊഞ്ചിച്ചു പോകുന്ന അത്ര ക്യൂട്ട് ആയിരുന്നു   ........ അല്ലെ സത്യ..... "
 
"ഏട്ടൻ പറഞ്ഞത് ശരിയാ..... കാശിക്ക് അന്നിത്തിരി കുരുത്തക്കേട് കൂടുതൽ ആയിരുന്നു ...... തരം കിട്ടുമ്പോഴൊക്കെ കാശി ആമിയെ ഉപദ്രവിക്കും..... കവിളിൽ പിച്ചും നുള്ളും മാന്തും..... പക്ഷെ കാശി എന്ത് ചെയ്താലും ആമി ആരോടും പറയില്ല.... ഞങ്ങളെക്കാൾ ഇഷ്ടം ആമിക്ക് കാശിയെ ആയിരുന്നു.... കാശി കാശിന്ന് വിളിച്ചു പിറകെ നടക്കുമായിരുന്നു...... ഇവനാണേൽ മൈൻഡ് പോലും ചെയ്യില്ല..... "
 
 
"എടാ ദുഷ്ടൻ കാശി..... "
 
താര ചിരിയോടെ പറഞ്ഞതുകേട്ട് കാശി ഒന്ന് ചിരിച്ചു....... 
 
"ആമിക്ക് ഇതൊന്നും ഓർമയില്ലേ... "
 
ആമി ഇല്ലെന്ന് തലയാട്ടി 
 
"അവളന്ന് കുഞ്ഞല്ലേ മൂന്നോ നാലോ വയസ്സ്..... അന്നൊരിക്കൽ വീട്ടിലെ സിറ്റ് ഔട്ടിൽ അര മതിൽ കെട്ടിയിട്ടുണ്ട് ആമി അതിൽ കളിക്കുകയായിരുന്നു...... ആരെയും കാണാതെ അവിടെ വന്ന കാശി ആമിയെ കണ്ട് അവിടെ നിന്നും ഇവളെ തള്ളി ഇട്ടു..... ആമിയുടെ കരച്ചില് കേട്ട് എല്ലാരും ഓടി വന്നപ്പോഴേക്കും കാശി മുങ്ങി...... പക്ഷെ അന്നും എത്ര ചോദിച്ചിട്ടും അത്ര വേദന ആയിട്ട് കൂടി ആമി കാശിയുടെ പേര് പറഞ്ഞില്ല...... 
 
അന്നത്തെ സംഭവത്തിന്‌ ശേഷം ആമിയുമായി കാശി കൂട്ടായി..... പിന്നെ എന്നും രണ്ടു പേരും ഒന്നിച്ചായിരുന്നു...... കുറെ നാളിന് ശേഷം അങ്കിളിന്റെ ബിസിനെസ്സ് ആവശ്യങ്ങൾക്കായി ഇവർ അവിടെ നിന്നും പോയി...... ആദ്യമൊക്കെ കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നു..... പിന്നെ അതും നിന്നു....... പക്ഷെ ഇങ്ങനെ ആമി കറങ്ങി തിരിഞ്ഞു ഇവിടെ തന്നെ വരുമെന്ന് കരുതിയില്ല..... അതും കാശിയുടെ ഭാര്യയായിട്ട്...... "
 
 
"ശരിയാ ...... അതായിരിക്കും ആമിയെ കണ്ടപ്പോൾ തന്നെ കാശി വീണത്..... ഓൾഡ് കണക്ഷൻ അല്ലെ ...... "
 
 
മീര പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു..... കാശി അതിനെകുറിച്ചാണ് ഓർത്തത് 
 
 
'അന്ന് തള്ളി ഇട്ടത് ഞാൻ ആണെന്ന് അവൾ പറയുമോ എന്ന് എന്ത് മാത്രം പേടിച്ചതാ ....... അതിപ്പോഴും ഓർമ ഉണ്ട്  ..... പറയാതെ ആയപ്പോൾ പാവം തോന്നി..... അന്നൊരു കുഞ്ഞു ആനക്കുട്ടി തന്നെ ആയിരുന്നു..... ഉണ്ടച്ചി........ ആർക്കും ഒരു ദേഷ്യവും തോന്നില്ല..... അത്ര ക്യൂട്ട്.... പിന്നെ പിന്നെ കൂടെ കൂട്ടി... എന്ത് ചെയ്തു കൊടുത്താലും കെട്ടിപിടിച്ചു ഉമ്മ തരുമായിരുന്നു..... പിന്നെ ആ ഉമ്മ കിട്ടാൻ ഓരോന്ന് ചെയ്യുമായിരുന്നു..... 
 
ഒരിക്കലും ആ ആമി ആണിവൾ എന്ന് കരുതിയില്ല..... ഇപ്പൊ മെലിഞ്ഞ് പോയിലെ.... ഇടക്ക് ഇടക്ക് ഓർക്കുമ്പോൾ സുഖമുള്ള ഓർമ ആയിരുന്നു ആമി.... ഇന്നിപ്പോൾ എന്റെ ഭാര്യ ആയി അവൾ കൂടെ ..... '
 
കാശിക്ക് ഓർത്തു ചിരി വന്നു ......  എല്ലാവരും ഓരോന്ന് പറഞ്ഞു സമയം പോയപ്പോൾ എണിറ്റു റൂമിലേക്ക് പോയി..... ആമി പോകാൻ എണീറ്റപ്പോൾ ആണ് കാശി ബെഡിൽ കിടന്ന് ഉറങ്ങിയത് കണ്ടത് ....... അവൾ കട്ടിലിൽ മുട്ടിലിഴഞ്ഞു അവന്റെ അടുത്തേക്ക് ചെന്നു..... 
 
മുഖത്തേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി അവൾ ഒരു ഉമ്മ കൊടുത്തു.... 
 
"ആമിടെ പൊന്നെ..... "
 
അവൾ പതിയെ പറഞ്ഞിട്ട് ഒരുമ്മ കൂടെ കൊടുത്തു അവിടെ നിന്നും പോയി....... 
 
______________________________________
 
 
 
രാവിലെ കുളിച്ചിട്ട് തല തുവർത്തനായി ആമി ബാൽക്കണിയിലേക്ക് വന്നപ്പോഴാണ് അവിടെ അവൾക്ക് ഓപ്പോസിറ്റ ആയി പുഷ് അപ്പ്‌ എടുക്കുന്ന കാശിയെ കണ്ടത്...... 
 
'ഹും വെറും പ്രഹസനം അല്ലാതെ എന്താ.... ഇതൊക്കെ ഉരുട്ടി കേറ്റി ലവളുമാരെ കാണിക്കാൻ അല്ലെ.... മേഘ്‌ന, നിത്യ,..... പിന്നെ ഇവൻ ആരാന്നാ വിചാരം വലിയ ഗന്ധർവ്വൻ വന്നേക്കുന്നു..... ഇവിടെ ഉണ്ണി മുകുന്ദനും കുഞ്ഞിക്കയും തുടങ്ങി ദേവ് മോഹൻ വരെയുണ്ട്..... പിന്നെന്തിനാ ഈ ബംഗാളിയെ പോലെ ഇരിക്കുന്ന ഇതിനെ......'
 
ആമി ഒരു കോട്ട പുച്ഛം തള്ളി വിട്ടിട്ട് തല തുവർത്താൻ തുടങ്ങി..... ആമിയുടെ കണ്ണുകൾ വീണ്ടും കാശിയിലേക്ക് തന്നെ പോയി..... അവനാകെ വിയർത്തിട്ടുണ്ട്..... പോരാത്തേന് നല്ല ബോഡിയും..... ആമിയുടെ ഉള്ളിലുള്ള ആ കുഞ്ഞി പിടക്കോഴി കൂകി എണിറ്റു..... 
 
ഇത്ര നേരവും പുച്ഛിച്ചു നിന്നതൊക്കെ മറന്നിട്ട് ആമി നല്ല അസ്സലായിട്ട് വായിനോക്കാൻ തുടങ്ങി.... സ്വന്തം കെട്ടിയോനെ ഇങ്ങനെ നിന്നു വായിനോക്കാനും വേണം ഒരു റേഞ്ച്..... കുറച്ച് നേരം നോക്കി വെള്ളമിറക്കിയിട്ട് അവൾ അവനെ ഒന്ന് കൊഞ്ഞനം കുത്തി പോകാൻ തുടങ്ങി..... 
 
"ആമി........... "
 
പോകാൻ നിന്ന ആമി സ്വിച്ചിട്ട പോലെ നിന്നു..... ഇനി ഇവിടെ നിന്ന് കാണിച്ച കൊപ്രയങ്ങൾ എല്ലാം കണ്ടോ ..... ഇവനെന്താ പിറകിൽ കണ്ണുണ്ടോ..... ആമി തിരിഞ്ഞു നോക്കി 
 
 
കാശി അവിടെ ഇട്ടിരുന്ന മാറ്റിൽ ചമ്രം പടിഞ്ഞിരിക്കുകയാണ്..... ഇതെന്താ ഇലയിട്ട് ഉണ്ണാൻ പോകുവാണോ എന്ന് ആമി ചിന്തിച്ചപ്പോഴേക്കും അവൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ ദേഹത്തേക്ക് ഇട്ടു..... 
 
 
മൂക്കും കുത്തി ലാൻഡ് ചെയ്‌തെന്ന് കരുതിയ ആമി കണ്ണ് തുറന്നപ്പോൾ കണ്ടത് കാശിയുടെ ദേഹത്തേക്ക് വീണു കിടക്കുന്ന അവളെ നോക്കുന്ന കാശിയെയാണ്..... കണ്ണും കണ്ണും നോക്കി ഇരിക്കാം എന്ന് കരുതിയ ആമിയുടെ ചിന്തയെ ഓടിച്ചു വിട്ടിട്ട്.... കാശി അവളുമായി ഒന്ന് മറിഞ്ഞു..... ഇപ്പൊ ആമി താഴെ ആണ്.... കാശി ആമിയുടെ മുകളിലും....... 
 
അവളെ അങ്ങനെ താഴെ കിടത്തി കാശി പുഷ് അപ്പ്‌ എടുക്കാൻ തുടങ്ങി.... ഓരോ തവണ അവൻ അവളുടെ ദേഹത്തേക്ക് ചേരുമ്പോഴും ആമിക്ക് ഉള്ളിലൊരു പിടച്ചിൽ ഉണ്ടായി..... അവന്റെ കഴുത്തിൽ കിടക്കുന്ന മാലയുടെ ലോക്കറ്റ് ആമിയുടെ കഴുത്തിൽ ഉരഞ്ഞു അവൾക്ക് ഇക്കിളി ആകാൻ തുടങ്ങി...... കാശി പതിയെ അവന്റെ മുഖം അവളുടെ കഴുത്തിലാകെ ഉരസി...... പിന്നീട് മുഖം പൊക്കി അവളെ നോക്കി..... 
 
"ഇന്നല്ലേ നീ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്നേ.... all the best....... "
 
അതും പറഞ്ഞവൻ അവിടെ നിന്നും എണിറ്റു പോയി..... ആമി കുറച്ച് സമയം അങ്ങനെ തന്നെ കിടന്നിട്ട് പതിയെ എണിറ്റു...... 
 
'ഒരു all the best പറയുന്നത് ഇങ്ങനെ ആണേൽ ഇവനിനി വല്ല സന്ധി സംഭാഷണത്തിനും വിളിച്ചാൽ എന്തായിരിക്കും എന്റെ ദേവിയെ..... '
 
ആമി ഒരു ദീർഘ നിശ്വാസത്തോടെ റൂമിലേക്ക് പോയി....... 
 
 
💞💞💞💞💞💞💞💞💞💞💞💞💞  
 
 
തുടരും ❤️
അലൈപായുതേ ❣️ 22

അലൈപായുതേ ❣️ 22

4.7
22716

അലൈപായുതേ (22)❤️❤️❤️     ✍️കിറുക്കി 💞💞💞     ഇന്നാണ് ആമി മഠത്തിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്നത്..... ഏട്ടത്തിമാരും അവിടെ തന്നെയാണ്..... അച്ഛനാണ് രാവിലെ ആമിയുമായി ഹോസ്പിറ്റലിൽ ചെന്നത്.....    ആമിക്ക് ഹോസ്പിറ്റലും പരിസരവും ഒരുപാട് ഇഷ്ടമായി..... എല്ലാ തരത്തിലും ഉള്ള ആളുകൾ ഇവിടെ വരുന്നുണ്ട്..... അതാണ്‌ ഹോസ്പിറ്റലിന്റെ പ്രതേകത...... ആരുടെയും കഴുത്തറുക്കില്ല...... കാശി MBA കഴിഞ്ഞിട്ട് വന്നതിനുശേഷം അവനാണ് ഹോസ്പിറ്റൽ മുൻപ് നടത്തിയവരുടെ കയ്യിൽ നിന്നും വാങ്ങിയത്..... ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹോസ്പിറ്റൽ അവന്റെ കഴിവിലാണ് ഇത്രയും വളർന്നത്.......&