Aksharathalukal

അലൈപായുതേ ❣️ 22

അലൈപായുതേ (22)❤️❤️❤️
 
 
✍️കിറുക്കി 💞💞💞
 
 
ഇന്നാണ് ആമി മഠത്തിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ജോയിൻ ചെയ്യുന്നത്..... ഏട്ടത്തിമാരും അവിടെ തന്നെയാണ്..... അച്ഛനാണ് രാവിലെ ആമിയുമായി ഹോസ്പിറ്റലിൽ ചെന്നത്..... 
 
ആമിക്ക് ഹോസ്പിറ്റലും പരിസരവും ഒരുപാട് ഇഷ്ടമായി..... എല്ലാ തരത്തിലും ഉള്ള ആളുകൾ ഇവിടെ വരുന്നുണ്ട്..... അതാണ്‌ ഹോസ്പിറ്റലിന്റെ പ്രതേകത...... ആരുടെയും കഴുത്തറുക്കില്ല...... കാശി MBA കഴിഞ്ഞിട്ട് വന്നതിനുശേഷം അവനാണ് ഹോസ്പിറ്റൽ മുൻപ് നടത്തിയവരുടെ കയ്യിൽ നിന്നും വാങ്ങിയത്..... ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹോസ്പിറ്റൽ അവന്റെ കഴിവിലാണ് ഇത്രയും വളർന്നത്....... 
 
ഇന്ന് സാദാരണക്കാർ ഉൾപെടെ ഉള്ളവർ ഇവിടെ വരാറുണ്ട്..... ആമി വേഗം തന്നെ അവിടവുമായി ഇണങ്ങി.... നഴ്സുമാരും ഡോക്ടർമാരും  എല്ലാമായി കമ്പനി ആയി..... ഉച്ചക്ക് വാർഡിൽ നിന്നപ്പോൾ ആണ് ആമിയെ തിരക്കി ഒരു നേഴ്സ് വന്നത് 
 
 
"മേടത്തിനെ MD സാർ വിളിക്കുന്നു... "
 
അച്ഛൻ ഇതുവരെ പോയില്ലേ എന്ന് ചിന്തിച്ചു ആമി ക്യാബിനിലേക്ക് നടന്നു... വാതിൽ തുറന്നു ചെന്നപ്പോൾ ആണ് ക്യാബിനിൽ ഇരിക്കുന്ന കാശിയെ കണ്ടത്...... കൂടെ ഒരു പെണ്ണുണ്ട്... റിസപ്ഷനിൽ ഇന്ന് കണ്ടതാണ് അവളെ ..... അവൻ ഏതോ ഫയൽ നോക്കുവാണ്..... ആമിയെ കണ്ടപ്പോൾ കൈകൊണ്ട് വരാൻ കാണിച്ചു...... 
 
അവൾ അകത്തേക്ക് ചെന്നപ്പോഴാണ് ആ പെണ്ണിനെ നന്നായി ശ്രെദ്ദിക്കുന്നത്...... അവളുടെ കണ്ണുകൾ കാശിയിലേക്കാണ്.... കാശി ഫയലിൽ മുഴുകി ഇരിക്കുകയാണ്...... 
 
'ഓഹ് ഇവൻ എവിടെ ചെന്നാലും ഇത് തന്നെ ആണല്ലോ..... ഇനി ഇതിനെ ഞാൻ പിടിച്ചു വല്ല രൂപക്കൂട്ടിലും വെക്കും..... '
 
ആമി ഓർത്തിട്ട് ഒന്ന് ചുമച്ചു..... അപ്പോഴാണ് ആ പെണ്ണ് ആമിയെ കണ്ടത്  ....... 
 
"കുട്ടി പൊയ്ക്കോളൂ..... ആവശ്യം ഉള്ളപ്പോൾ വിളിക്കാം.... "
 
ആമി മുഖം ഒരുമാതിരി വെച്ച് ആ പെണ്ണിനോട് പറഞ്ഞതുകേട്ട് കാശി അവളെ അത്ഭുതത്തോടെ നോക്കി..... അവള് പോയിക്കഴിഞ്ഞപ്പോൾ കാശി കണ്ടത് അവനെ നോക്കി ദഹിപ്പിക്കുന്ന ആമിയെയാണ്..... 
 
'ഇവൾക്കിതെന്താ ബാധ കേറിയോ... '
 
"എന്താ..... "
 
ആമിയുടെ ചോദ്യം കേട്ട് കാശി ചിന്തയിൽ നിന്നുണർന്നു..... 
 
"എന്ത്...... "
 
"എന്നെ വിളിപ്പിച്ചേ എന്തിനാ.... "
 
"ഓഹ് അതോ..... പുതിയ ഡോക്ടർ ജോയിൻ ചെയ്തു എന്നറിഞ്ഞു... ഒന്ന് കാണാൻ വിളിച്ചത...... "
 
"ഇപ്പൊ കണ്ടില്ലേ..... ഇനി പോകാമല്ലോ... "
 
ആമി പറഞ്ഞതുകേട്ട് കാശി അവളെ ആപാദചൂഢം ഒന്നുഴിഞ്ഞു നോക്കി.... ഒരു ബ്ലാക്ക് ആൻഡ് ഹാഷ് കളറിലെ സാരിയാണ് വേഷം..... നല്ല സുന്ദരി ആയിട്ടുണ്ട്...... 
 
"മം കണ്ടു.... കൊള്ളാം...... "
 
കാശിയുടെ കള്ള നോട്ടം കണ്ട് ആമി സാരി നന്നായിട്ട് പിടിച്ചിട്ടിട്ടു അവനെ കുറുമ്പൊടെ നോക്കി അവിടെ നിന്നും പോയി..... കാശി ചിരിയോടെ ജോലി തുടർന്നു...... 
 
 
എങ്ങോട്ടോ പോകാൻ ഇറങ്ങിയ കാശി കണ്ടത് ശ്യാം ഡോക്ടറിനോട് സംസാരിക്കുന്ന ആമിയെ ആണ്..... അയാളൊരു കോഴി ആണോ എന്ന് കാശിക്ക് നേരുത്തേ ഡൌട്ട് ഉണ്ട്.... ക്ലീൻ ഷേവ് ചെയ്ത് ആകെ മൊത്തം ഒരു ഡീസന്റ് ലുക്ക്‌ ആണ് 
 
കാശി നോക്കുന്ന കണ്ട ആമി കുറച്ചൂടെ ശ്യാമിന്റെ അടുത്തേക്ക് നിന്നു സംസാരിച്ചു..... അത്ര നേരവും അവനൊന്നു പോയാൽ മതി എന്നായിരുന്നെങ്കിൽ ഇപ്പോ ആമിക്ക് ഇങ്ങനെ നിൽക്കുന്നത് നന്നായി എന്ന് തോന്നി...... പക്ഷെ അത് കണ്ടിട്ടും മൈൻഡ് ഇല്ലാതെ പോകുന്ന കാശിയെ കണ്ട് ആമിക്ക് ചെറിയൊരു വേദന ഉണ്ടായി..... 
 
കാശി യാത്ര അവിടെ വെച്ച് അവസാനിപ്പിച്ചു തിരിഞ്ഞു  പോയി  .... തിരികെ മുറിയിൽ ചെന്നിട്ട് ആരോടോ ഉള്ള ദേഷ്യം മുഴുവൻ അവിടെ ഇരുന്ന പെൻസില് തുണ്ടം തുണ്ടമായി ഒടിച്ചു തീർത്തു 
 
 
 
 
 
 
 
വെറുതെ ഇരുന്നപ്പോൾ ആമിയെ കാണാൻ തോന്നിയപ്പോഴാണ് കാശി വെളിയിലെക്ക് വന്നത്.... സാദാരണ ഹോസ്പിറ്റലിൽ അങ്ങനെ വരാത്തത് ആണ്...... പക്ഷെ ഇനിപ്പോ ഇടക്ക് വരണം..... 
 
 
 
ഒരു നഴ്സ് പറഞ്ഞാണ് ആമി പീഡിയാട്രിക് വാർഡിൽ ഉണ്ടെന്ന് അറിഞ്ഞത്..... അങ്ങോട്ട് ചെന്നപ്പോൾ കുട്ടികളുടെ കൂടെ കളിക്കുകയാണ് നമ്മുടെ ശ്രീമതി..... കാശി അവളുടെ സന്തോഷം നോക്കി നിന്നു.... 
 
 
അപ്പോഴാണ് അവളെ തന്നെ നോക്കി നിൽക്കുന്ന ഒരുത്തനെ കാശി കണ്ടത്.... അവന്റെ നോട്ടം അത്ര പന്തി അല്ലെന്ന് കാശിക്ക് തോന്നി..... അവന്റെ പിറകിൽ ചെന്നു നിന്നപ്പോഴാണ് കാശി അത് കണ്ടത്..... അവനാകെ എരിഞ്ഞു കയറി...... 
 
ഒരു കുഞ്ഞിനെ എടുത്തു പൊക്കി കളിപ്പിക്കുകയാണ് ആമി.... സാരി മാറി കിടക്കുന്നത് കൊണ്ട് അവളുടെ വയറിത്തിരി കാണാം...... അതാണ്‌ ആ തെണ്ടി നോക്കുന്നത്...... അവൾക്കിട്ട് ഒന്ന് പൊട്ടിച്ചാലോ എന്ന് ആദ്യം  തോന്നി.... ഒരു ശ്രദ്ധയും ഇല്ല 
 
കാശി പതിയെ അവന്റെ അടുത്തേക്ക് ചെന്നു 
 
 
"ഹായ് ഞാൻ കാശിനാഥൻ.... ഈ ഹോസ്പിറ്റലിന്റെ MD..... ഒന്ന് കൂടെ വരുമോ..... "
 
അവൻ അത്ഭുതത്തോടെ കാശിയെ നോക്കി കൂടെ ചെന്നു..... ആമി അത് ശ്രെദ്ദിച്ചു ..... അവളും കൂടെ പിറകെ ചെന്നു... 
 
സ്റ്റെയറിന്റെ കീഴെ ആരും ഇല്ലാത്ത സ്ഥലത്ത് കൊണ്ട് നിർത്തി അവന്റെ മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചു.... 
 
"ഡാ...... കൂടുതൽ നോക്കി വെള്ളം ഇറക്കണ്ട കേട്ടല്ലോ.... ഒരു പെണ്ണിന്റെ വസ്ത്രം മാറി കിടന്നാൽ അങ്ങോട്ട് നോക്കി നിന്ന് വെള്ളമിറക്കുന്നത് എത്ര വലിയ ചെറ്റത്തരം ആണെന്ന് അറിയോ.... നിന്റെ അമ്മയ്ക്കും പെങ്ങൾക്കും ഉള്ളത് തന്നെയാ ഈ ലോകത്തുള്ള എല്ലാ പെണ്ണുങ്ങൾക്കും ഉള്ളത്..... ഇനി മേലാൽ.... "
 
അവനൊരു താക്കീത് കൊടുത്തു കാശി തിരികെ നടന്നു .... അത്രയും നേരം ഒളിഞ്ഞു നിന്ന ആമി വേഗം അവിടെ നിന്ന് സ്കൂട്ട് ആയി.... ഒന്നും കേട്ടില്ല ..... പക്ഷെ കാശി എന്തിനാ അവനെ അടിച്ചത് ..... 
 
കാശി വന്നു ആമിയെയും വിളിച്ചു ക്യാബിനിലേക്ക് നടന്നു..... കയ്യ് നന്നായിട്ട് മുറുകി പിടിച്ചതുകൊണ്ട് ആമിക്ക് നന്നായി വേദനിക്കുനുണ്ടായിരുന്നു..... അവൻ ക്യാബിനിലേക്ക് കയറി വാതിൽ അടച്ചു..... 
 
 
"എന്തിനാ എന്നെ പിടിച്ചോണ്ട് വന്നേ.... നോക്കെന്റെ കൈ..... "
 
ആമി ചുവന്നു തുടുത്ത കൈ അവനെ കാണിച്ചു... 
 
"എന്തിനാ ആ ചെക്കനെ അടിച്ചേ..... "
 
 
"എന്താ അവൻ നിന്റെ കുഞ്ഞമ്മേടെ മോനാണോ.... ഇത്ര നോവാൻ.... "
 
കാശിയുടെ മറുപടി കേട്ട് ആമിക്ക് ദേഷ്യം വന്നു.... 
 
 
"ടീ ഇതുമാതിരി ഉള്ളതൊക്കെ ഉടുക്കുമ്പോൾ മറച്ചു വെക്കേണ്ടത് മറച്ചു വെക്കണം.... അല്ലാതെ മറ്റുള്ളവർക്ക് കണ്ടാസ്വദിക്കാൻ അവസരം കൊടുക്കുകയല്ല വേണ്ടത്.... "
 
 
കാശി വയറിനുനേരെ ചൂണ്ടി അത് പറഞ്ഞപ്പോഴാണ് ആമിയും അത് ശ്രേദിച്ചത്..... പിൻ പൊട്ടി പോയിരുന്നു...... ഇപ്പൊ അവൾക്ക് ഏകദേശം കാര്യങ്ങൾ പിടി കിട്ടി 
പക്ഷെ അവൻ പിടിച്ച വേദന..... കയ്യാകെ നീറുന്നു..... ആമിക്ക് വേദന കൊണ്ട് ആകെ ദേഷ്യം വന്നു
 
 
"അതെന്റെ സാരി അല്ലെ മാറി കിടക്കുന്നെ.... അങ്ങനെ കിടക്കട്ടെ..... അതിന് ഇയാൾക്ക് എന്താ.... "
 
കാശിക്ക് അടിമുടി ദേഷ്യം വന്നു.... അവൾക്കിട്ട് ഒന്ന് കൊടുക്കാൻ കൈ തരിച്ചെങ്കിലും അവനത് അടക്കി നിർത്തി.... വയലൻസ് ആമിക്ക് ഏൽക്കില്ല..... എല്ക്കുന്നത് എന്താണെന്ന് കാശിക്ക് നന്നായി അറിയാം.... 
 
അവൻ അടുത്തേക്ക് വരുന്നത് കണ്ട് ആമി പയ്യെ പിറകോട്ടു നടന്നു... ടേബിളിൽ തട്ടി നിന്നപ്പോൾ ആമിക്ക് മനസിലായി ഇനി രക്ഷപെടാൻ ആകില്ലെന്ന്...... വേദന ആയപ്പോൾ അറിയാതെ പറഞ്ഞു പോയതാ.... അവൾ മുകളിലേക്ക് നോക്കി.... ഇതിനകത്ത് ക്യാമറയും ഇല്ലല്ലോ... പെട്ടു..... 
 
കാശി അടുത്ത് വന്നു അവളെ ചേർത്തു പിടിച്ചു ... അവനാ പഞ്ഞിക്കെട്ട് പോലെ മൃദുവായ വയറിൽ പതിയെ അമർത്തി  പിടിച്ചു.... ആമിയുടെ മിഴികൾ കൂമ്പി അടഞ്ഞു... അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്ന്  പതിയെ ആ വയറിലേക്ക് മുഖം ചേർത്തു... അവന്റെ താടി രോമങ്ങൾ കൊണ്ട് അവൾക്കാകെ വല്ലാതെ ആയി..... ആമി അവന്റെ തലമുടിയിൽ കോർത്തു പിടിച്ചു... അധരങ്ങൾ അവിടെ ഓടി നടന്നതനുസരിച്ചു അവളുടെ വിരലുകളുടെ മുറുക്കവും കൂടി.... അവൻ സാരി താഴ്ത്തി പുക്കിൾച്ചുഴിയിലേക്ക് പല്ലുകൾ ആഴ്ത്തി..... ആമിയുടെ കണ്ണിൽ നിന്നും പൊന്നീച്ച പാറി... 
 
കാശി പതിയെ എണിറ്റു നിന്ന് അവളെ നോക്കി... കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട് 
 
"വേദനിച്ചോ..... "
 
അവന്റെ ചോദ്യത്തിന് ഉത്തരം നൽകാതെ അവൾ അവനെ ദേഷ്യത്തോടെ നോക്കി.... കടിച്ചുമുറിച്ചിട്ടു വേദനിച്ചോന്ന്...... കാലൻ..... 
 
 
"വേദനിക്കാനാ ചെയ്തേ  ..... മേലാൽ അനുസരണക്കേട്‌ കാണിക്കരുത്.... ഇനിയും ഇത്പോലെ കാണിച്ചാൽ ഇതിനപ്പുറത്ത ആയിരിക്കും... കേട്ടോടി..... "
 
അവനത് പറഞ്ഞപ്പോൾ തന്നെ ആമി സാരീ നേരെ പിടിച്ചിടാൻ തുടങ്ങി..... കാശി നോക്കിയപ്പോൾ ആ വെളുത്ത വയറിൽ കടിച്ച പാട് നന്നായി ചുവന്നു കാണാം..... അവനത് കണ്ട് ചെറിയൊരു സങ്കടം വന്നു..... 
 
'അനുസരണ തീരെ ഇല്ല.... അവളുടെ സാരീ മാറി കിടന്നാൽ എനിക്ക് എന്താണെന്ന്....... പിന്നെ നാട്ട്കാർക്ക് ആണോ....... '
 
ആമി സാരീ നന്നായി പിടിച്ചിട്ട് കാശിയെ നോക്കി.... 
 
"പോടീ...... "
 
കാശി ഒരു പുച്ഛഭാവത്തോടെ പറഞ്ഞിട്ട് ടേബിളിൽ ചാരി നിന്ന് ഫയൽ നോക്കാൻ തുടങ്ങി.... ആമി വാതിലിൽ വരെ പോയിട്ട് പെട്ടെന്ന് തിരികെ വന്നു അവന്റെ കവിളിൽ അമർത്തി കടിച്ചു....... കാശി ഒട്ടും പ്രതീക്ഷിക്കാത്ത ആ ആക്രമണത്തിൽ പതറി പോയി... 
 
ആമി കടിച്ച ആ സെക്കൻഡിൽ തന്നെ തിരികെ വാതിലിന്റെ അങ്ങോട്ട് ഓടി വന്നു 
 
"എനിക്ക് നന്നായിട്ട് വേദനിച്ചെടാ  ഡ്രാക്കുളെ.... "
 
അവൾ അതും പറഞ്ഞു അവനെ കൊഞ്ഞനം കുത്തി അവിടെ നിന്നും പോയി...... കാശി ആ കവിളിൽ ഒന്ന് തഴുകി..... താടി ഉള്ളത് നന്നായി..... കാശിക്ക് ചിരി വന്നു 
 
 
 
 
 
രാത്രിയിൽ എല്ലാവരും ഫുഡ്‌ കഴിക്കുകയാണ്... ആമി കാശിയുടെ ഓപ്പോസിറ്റ ആണ് ഇരിക്കുന്നത്.... ഇടക്ക് ഇടക്ക് രണ്ട് പേരും പരസ്പരം നോക്കുന്നുണ്ട്...... എന്നിട്ട് പുച്ഛം വാരി വിതറും 
 
 
"അച്ഛാ.... അച്ഛന് നമ്മുടെ ഹോസ്പിറ്റലിലെ ശ്യാം ഡോക്ടറെ അറിയില്ലേ.... "
 
മീര ചോദിച്ചപ്പോൾ ശേഖരൻ ഒന്നാലോചിച്ചു..... 
 
"ഏതാ മോളെ ആ പീഡിയാട്രിക്‌സിലെ പയ്യൻ ആണോ.... "
 
"ആ അത് തന്നെ ..... പുള്ളിക്കാരൻ ഇന്ന് എന്നോടും താരയോടും ഒരു കാര്യം പറഞ്ഞു...... ശ്യാമിന് ആമിയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ടെന്നു..... "
 
ഇത്തവണ എല്ലാവരും ഞെട്ടി..... ആമി കണ്ണും തള്ളി എല്ലാവരെയും നോക്കി... കാശിക്കും ഒരു ഞെട്ടൽ ഉണ്ടായെങ്കിലും അവൻ ആഹാരം കഴിക്കുന്നത് തുടർന്നു..... 
 
"അതിന് മോളിന്ന് ആദ്യമായിട്ടല്ലേ അവിടേക്ക് വരുന്നത് ...... "
 
രേവതിയുടെ ചോദ്യം കേട്ട് താര മറുപടി പറഞ്ഞു 
 
"ആ അമ്മേ..... ഇവള് നല്ല സുന്ദരി അല്ലെ.... ആർക്കാ ഇഷ്ടം തോന്നാത്തെ.....അച്ഛന്റെയും അമ്മയുടെയും മോളാ ആമി എന്നാ അവൻ വിചാരിച്ചിരിക്കുന്നെ....  പിന്നെ ഇന്നിവർ തമ്മിൽ സംസാരിച്ചപ്പോൾ ശ്യാമിന് ഇവർ ഒരേ വെവ്  ലെങ്ത് ആണെന്ന് തോന്നിയത്രേ ...... "
 
അത് കേട്ട് ആമി ഇടം കണ്ണിട്ട് കാശിയെ നോക്കി.... കാശി അവളെ ഒരു നോട്ടം നോക്കി.... ആമിക്ക് ചുറ്റും പള്ളി മണികൾ മുഴങ്ങുന്നത് പോലെ തോന്നി...... വെറും മണിയല്ല മരണമണി..... 
 
 
ഇന്ന് അവൻ വന്നപ്പോൾ എങ്ങനേലും ഒന്ന് സംസാരിച്ചിട്ട് പോയാൽ മതി എന്നായിരുന്നു.... അത്ര ബോർ..... കാശിക്ക് കുശുമ്പ് കേറാനല്ലേ അടുത്ത് നിന്ന് സംസാരിച്ചേ..... അല്ലാതെ ഞാൻ ഒന്നും ചെയ്തില്ലേ..... 
 
"നല്ല പയ്യൻ ആണെങ്കിൽ നമുക്ക് നോക്കാം.... എന്താ രെവു.... "
 
അച്ഛന്റെ ചോദ്യം കേട്ട് ആമിക്ക് ഹാർട്ട്‌ അറ്റാക്ക് വരുമെന്ന് തോന്നി.... കാശി കഴിപ്പ് മതിയാക്കി എണിറ്റു... 
 
"ചിക്കന് എരിവ് ഇത്തിരി കൂടുതലാ.... "
 
കാശി അച്ഛനെയും അമ്മയെയും നോക്കി പറഞ്ഞിട്ട് എണിറ്റു .... എല്ലാവർക്കും ചിരി പൊട്ടി... 
 
'അല്ല ഇവരെല്ലാം മറന്നോ.... അഞ്ചു വർഷം മുന്നേ കാശി എന്നെ കെട്ടിയത്.... '
 
ആമി ചിന്തിച്ചപ്പോൾ രേവതി തലയിൽ പതിയെ തഴുകി  ... 
 
 
"നല്ല പയ്യൻ ആണോ മോളെ .... "
 
രേവതി ഒരു ചിരിയോടെ ചോദിച്ചപ്പോൾ ആമി അവരെ കുറുമ്പോടെ നോക്കി 
 
"അമ്മ ....... "
 
ആമി വിളിച്ചപ്പോൾ രേവതി അവളെ ചേർത്തു പിടിച്ചു.. 
 
 
"അമ്മേടെ രാജകുമാരിയെ ആർക്കേലും കൊടുക്കുമോ... നിന്റെ കെട്ടിയോനെ കുശുമ്പ് കേറ്റിയതല്ലേ...."
 
 
കുറച്ച് നേരം കഴിഞ്ഞപ്പോൾ ആണ് കാശിയുടെ റൂമിൽ നിന്നും എന്തൊക്കെയോ വീണു പൊട്ടുന്ന ശബ്ദം കേട്ടത്....... 
 
"നിന്റെ കെട്ടിയോന് തീരെ കുശുമ്പില്ല.."
 
 
സത്യ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു..... ആമിക്കും ചിരി വന്നു.... കാശിനാഥന് ഇത്ര പോസ്സസീവ്നെസോ..... ആമിക്ക് ഹൃദയം വല്ലാതെ തുടിക്കുന്ന പോലെ തോന്നി...... ആകെ ഒരു മഞ്ഞു വീണ ഫീൽ............ 
 
തുടരും ❤️
 
അലൈപായുതേ ❣️ 23

അലൈപായുതേ ❣️ 23

4.6
22201

അലൈപായുതേ (23)❤️❤️❤️     ✍️കിറുക്കി 💞💞💞     ഫുഡ്‌ കഴിച്ചിട്ട് വന്നിട്ട് ഐഷുനെ വിളിക്കുകയാണ് ആമി....    "ഐഷു... വാവ സുഖായിട്ട് ഇരിക്കുവാണോ..... "   "വാവയെ മാത്രം മതിയോടി നിനക്കിപ്പോ... അപ്പൊ ഞാനോ.... "     "നിന്നെ എന്തിനാ.... ഞങ്ങടെ വാവ ഒന്ന് വന്നോട്ടെ..... വൈശു എന്തിയെ.."     "അവൾ ഉറങ്ങാൻ പോയി..... അല്ല കാശി ഏട്ടൻ എങ്ങനുണ്ട്... "   "ഓഹ് അതിനെകുറിച്ചു പറയാതെ ഇരിക്കുന്നതാ നല്ലത്.... ഒരുമാതിരി പറമ്പിൽ നിൽക്കുന്ന തെങ് പോലെയാ അത് ..... "     "തെങ്ങോ...... "     "അഹ് ഐഷു..... അതിലെ തേങ്ങ ആ സൈഡിലാണോ അതോ ഈ സൈഡിലാണോ വീഴുന്നെ എന്ന് പറയാൻ സാധിക