Aksharathalukal

അലൈപായുതേ ❣️ 24

അലൈപായുതേ (24)❤️❤️❤️
 
 
✍️കിറുക്കി 😘😘😘
 
 
ശേഖരനും കുടുംബവും രാവിലെ തന്നെ നാട്ടിലെ കുടുംബവീട്ടിൽ എത്തിയിരുന്നു...... ഇങ്ങനൊരു വരവ് ഉണ്ടാകില്ല എന്ന് കരുതിയത് ആണ്...... പക്ഷെ എത്രയൊക്കെ ആയാലും പിറന്ന നാടും വീടും അച്ഛനും അമ്മയും ഒന്നും ഒരിക്കലും മറക്കാൻ ആകുന്ന കാര്യങ്ങൾ അല്ലല്ലോ...... അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ ശേഖരൻ അറിയുന്നുണ്ടായിരുന്നു...... അവർക്ക് വേണ്ടുന്നതെല്ലാം വീട്ടിലെ കാര്യസ്ഥൻ കൃഷ്ണേട്ടനെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ടായിരുന്നു...... മറ്റാരും അറിയാതെ...... പറ്റുമ്പോഴെല്ലാം അവരറിയാതെ അവരെ കാണാനും വരുമായിരുന്നു...... 
 
 
ശേഖരന്റെ കുടുംബവീട്ടിൽ അയാളുടെ പെങ്ങളും ഭർത്താവും മകളുമാണ് താമസിക്കുന്നത്..... പിന്നെ അച്ഛനും അമ്മയും.....കാശിയെയും വീട്ടുകാരെയും സ്വീകരിക്കൻ ആമിയുടെ അച്ഛമ്മയും പിന്നെ അവളുടെ അച്ഛന്റെ അനിയനും ഉണ്ടായിരുന്നു..... 
 
  കാശിയുടെ മുത്തശ്ശിയുടെ പിറന്നാളിന് വന്നതാണ് അവർ.... കുടുംബവീട്ടിൽ നിന്ന് കുറച്ചകലെയാണ് അവർ.... ആമിയുടെ അച്ഛന് ഒരു പെങ്ങള് കൂടിയുണ്ട്.....ശ്യാമള....  അവരുടെ മകനാണ് ശ്യാം...... അത്യാഗ്രഹം ഇത്തിരി കൂടുതൽ ആയത്കൊണ്ട് അവർ കാരണമാണ് സഹോദരങ്ങൾ രണ്ടും വീട്ടിൽ നിന്നും പോയത്..... 
 
 
മക്കൾക്ക് എല്ലാവരെയും പരിചയ പെടുത്തി കൊടുത്തത് ശേഖരനാണ്..... അപ്പോഴാണ് അവിടേക്ക് ശ്യാമളയും ഭർത്താവും ശ്യാമും വന്നത് ....... 
 
 
"അമ്മേ ഇതാണ് ആമി..... നന്ദൻ അങ്കിളിന്റെ..... "
 
ശ്യാം അവർക്ക് ആമിയെ പരിചയപ്പെടുത്തി..... അവർ ഉടൻ തന്നെ ആമിയെ കെട്ടിപ്പടിച്ചു കരഞ്ഞു 
 
"ഏട്ടന് ഏറ്റവും ഇഷ്ടം എന്നെ ആയിരുന്നു മോളെ..... എവിടെയാ എന്ന് പോലും കണ്ട് പിടിക്കാൻ ആയില്ലലോ..... ഇനി മോളു പേടിക്കണ്ട...... ഇവിടെ നിന്നും എങ്ങും പോകണ്ട......"
 
ആമിക്ക് ആകെ എന്തോ വീർപ്പ് മുട്ടല് പോലെ തോന്നി..... 
 
 
"എന്തായാലും ശേഖരേട്ട ആമിയെ ആ പ്രസാദിന്റെ അടുത്ത് നിന്നും രക്ഷിക്കാൻ ആണെങ്കിലും മോനെ കൊണ്ട് കല്യാണം കഴിപ്പിച്ചത് ശരിയായില്ല..... എന്റെ കുഞ്ഞിനെ ഇനി രണ്ടാം കെട്ട്കാരിയായി കാണില്ലേ എല്ലാവരും..... "
 
ആമിയുടെ തലയിൽ തഴുകി ശ്യാമള പറയുന്നത് കേട്ട കാശി എന്തോ പറയാൻ വന്നതും സൂര്യ അവനെ തടഞ്ഞു..... 
 
 
"അതിനെക്കുറിച്ചൊക്കെ നമുക്ക് സംസാരിക്കാം..... ഇപ്പൊ അവർ വന്നതല്ല ഉള്ളു..... "
 
ആമിയുടെ കൊച്ചച്ചൻ മാധവൻ  പറഞ്ഞപ്പോൾ ശ്യാമള പിന്നെ ഒന്നും മിണ്ടിയില്ല.... 
 
ആമിയും അവരോടൊപ്പം അകത്തേക്ക് പോകാൻ തുടങ്ങിയ കണ്ട് ശ്യാമള തടഞ്ഞു 
 
"അല്ല മോളെന്തിനാ ഇവിടെ നില്കുന്നെ.... നമുക്ക് കുടുംബത്തേക്ക് പോകാം.... അച്ഛമ്മക്കും അപ്പച്ചിക്കും മോളെ കണ്ട് കൊതി തീർന്നില്ല.... "
 
ശ്യാമള പറഞ്ഞതുകേട്ട് ആമി രേവതിയെ നോക്കി...... 
 
"മം ആയിക്കോട്ടെ..... "
 
ശേഖരൻ പറഞ്ഞതുകേട്ട് ശ്യാമള ആമിയുമായി വീട്ടിലേക്ക് പോയി.... 
 
എല്ലാവരും അകത്തേക്ക് കയറിയിട്ടും കാശി കയറാതെ നിൽക്കുന്നത് കണ്ട് ശേഖരൻ അവന്റെ കൈ പിടിച്ചു അകത്തേക്ക് നടന്നു.... മുറിയിൽ ചെന്നപ്പോൾ കാശി ആ കൈ വിടുവിച്ചു 
 
"അച്ഛൻ എന്തിനാ അവളെ അവർക്കൊപ്പം പറഞ്ഞു വിട്ടത്.... അവര് പറഞ്ഞതുകേട്ടില്ലേ.... രണ്ടാം കെട്ട്കാരി ആകില്ലേ എന്ന്...... എന്റെ ഭാര്യയായ അവള്..... ഏട്ടൻ തടഞ്ഞതുകൊണ്ട അല്ലേൽ അതിനുള്ള മറുപടി ഞാൻ കൊടുത്തേനെ...... 
 
അവരുടെ ഉദ്ദേശം എനിക്ക് മനസിലായി..... അതൊന്നും നടക്കില്ല.... ലോകത്ത് എന്ത് ഉപേക്ഷിച്ചാലും കാശിനാഥൻ അവളെ വിട്ടുകളയില്ല........ "
 
കാശിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.... 
 
 
"കാശി അവളിൽ അവർക്ക് അവകാശം ഉണ്ട്..... പക്ഷെ അത് നിന്റെ അത്രയും വരുവോട..... അവള് രണ്ട് ദിവസം അവിടെ നിക്കട്ടെ..... അവളെ നമ്മള് വിട്ട് കൊടുക്കുമോ.... "
 
"അവളിൽ വേറെ ആർക്കും അവകാശം വേണ്ട..... ഈ ഭൂമിയിൽ അമേയയ്ക്ക് ഒരു അവകാശിയെ ഉള്ളു.... അതീ കാശിയാ..... "
 
"രെവു നിന്റെ മോനു തീരെ കുശുമ്പില്ല... "
 
ശേഖരൻ പറഞ്ഞതുകേട്ട് കാശി ചിരിയോടെ അവിടെ നിന്നും പോയി... 
 
അന്ന് പിന്നെ ആമി കാശിയെ കണ്ടതെ ഇല്ല.... അമ്മ മാത്രം ഇടക്ക് ഒന്ന് വന്നു.... വേറെ ആരും വന്നില്ല ...... 
 
ആമിക്ക് ശ്യാമളയെക്കാളും ഇഷ്ടമായത് മാധവനെയും ഭാര്യ സുചിത്രയെയും ആണ്...... സുചി അമ്മ അങ്ങനെയാണ് ആമി വിളിക്കുന്നത്..... അവർക്ക് മക്കളില്ല.... 
 
അച്ഛനും അമ്മയും മരിച്ചതിനു ശേഷമാണു അവർ ആമിയെ കുറിച്ച് അറിഞ്ഞത്..... പ്രസാദ് പക്ഷെ ആമിയെ കാണാൻ അനുവദിച്ചില്ല.... ആമിയുടെ അമ്മയുടെ അച്ഛന്റെ കയ്യിൽ ആമിക്ക് അവർ ഓരോന്ന് കൊടുത്തിട്ടുണ്ട്......അല്ലാതെ പറ്റില്ലാലോ...  മാധവൻ ചെറിയച്ഛന് കൃഷിയാണ്..... ആമി അന്ന് മുഴുവൻ സുചിയുടെ കൂടെ ആയിരുന്നു... 
 
രാത്രി ആമി ബാൽക്കണിയിൽ നിന്നപ്പോഴാണ് ശ്യാം അവിടേക്ക് വന്നത്...... 
 
"താൻ കിടന്നില്ലേ.... "
 
"കിടക്കാൻ പോകുവാ.... "
 
കൂടുതൽ സംസാരിക്കാൻ താല്പര്യം ഇല്ലാതെ ആമി റൂമിലേക്ക് പോയി.... ശ്യാമിന്റെ കണ്ണുകൾ ആമി അറിയാതെ അവളുടെ  ശരീരത്തെ കൊത്തിവലിച്ചു..... 
 
 
കാശി രാത്രിയിൽ ഉറങ്ങാൻ കിടന്നെങ്കിലും അവനു ഉറക്കം വന്നില്ല.... ഇന്ന് പല തവണ അവളെ ഇങ്ങോട്ട് കൊണ്ട് വരാൻ പോയതാണ്.... ഏട്ടന്മാർ സമ്മതിച്ചില്ല....ചുമ്മാ പ്രശ്നം ആക്കണ്ട എന്ന് അവരാണ് പറഞ്ഞത്.... കാശിക്ക് പെട്ടെന്നൊരു ഐഡിയ തോന്നി..... അവനൊരു ചിരിയോടെ കണ്ണടച്ച് കിടന്നു..... 
 
 
രാവിലെ ആമി റൂമിൽ നിന്നും ഡ്രസ്സ്‌ അടുക്കി വെച്ചപ്പോഴാണ് വാതിൽക്കൽ വന്നു നിന്ന ആ കുഞ്ഞിക്കാലുകൾ അവൾ കണ്ടത്... നെച്ചുവും കിച്ചുവും..... ആമി അവർ രണ്ട് പേരെയും ചേർത്തു പിടിച്ചു.... 
 
"മറന്ന് പോയല്ലേ ആമിമ്മയെ.... "
 
ആമി ചോദിച്ചെപ്പോൾ രണ്ട് പേരും അവളുടെ കവിളിൽ ഉമ്മകൾ കൊണ്ട് മൂടി...... അപ്പോഴാണ് ആമി ഏട്ടത്തിമാർ അവിടെ നിൽക്കുന്നത് കണ്ടത്.... ആമി മക്കളെയും കൊണ്ട് കേറുവോടെ കട്ടിലിലേക്ക് ഇരുന്നു.... 
 
"അയ്യോടാ ആമി കുട്ടി പിണക്കമാണോ.... "
 
താര ചോദിച്ചപ്പോൾ ആമി മുഖം കോട്ടി 
 
"അതെ.... എന്നെ കാണാൻ വന്നില്ലല്ലോ..... "
 
"അമ്മയാ പെണ്ണെ പറഞ്ഞത് വരേണ്ടെന്ന്.... വന്നാൽ ഞങ്ങള് ചിലപ്പോൾ നിന്നേം കൊണ്ടേ തിരികെ പോകു.... മിസ്സ്‌ യൂ ആമി.... "
 
അവരതും പറഞ്ഞു ആമിയെ രണ്ട് വശത്തുനിന്നും കെട്ടിപിടിച്ചു.... ആമിയുടെ പിണക്കമെല്ലാം അതിൽ ഇല്ലാതായി.... 
 
"അതെ ഇന്ന് വൈകിട്ടുള്ള പിറന്നാൾ ഫങ്ക്ഷന് ആമി ഇതിടണം..... ഇതിട്ടിട്ട് വരുമ്പോൾ ബാക്കി സർപ്രൈസ്.... "
 
ആമി അത് കെട്ട് അതിശയത്തോടെ അതിലേക്ക് നോക്കി..... ഒരു പച്ച ദാവണിയാണ്..... 
 
അവരോടൊപ്പം ആമിയും കുടുംബത്തേക്ക് വന്നു... മീരയോടൊപ്പം അവിടെ നടന്നു കണ്ടപ്പോഴാണ് കാശിയുടെ കൂടെ ബാൽക്കണിയിൽ ഇരിക്കുന്ന അഞ്ജുനെ കണ്ടത്..... കാശിയുടെ അപ്പച്ചിയുടെ മകളാണ് അവൾ ..... 
 
വന്നപ്പോൾ മുതല് അവൾ കാശിയുടെ പിറകെയാണ്..... ആമി പോകാം എന്ന് പറഞ്ഞിട്ടും താര അവളെ പിടിച്ചു നിർത്തി..... കാശി ഫോണിലേക്ക് നോക്കി ഇരിക്കുകയാണ്..... 
 
 
"കാശി.... സത്യം പറയാല്ലോ u r really so handsome... ഞാൻ ബാംഗ്ലൂർ പോയി പഠിച്ചത.... പക്ഷെ ഇയാളുടെ അത്ര ഭംഗി വേറെ ആരിലും കണ്ടിട്ടില്ല.... സ്‌പെഷ്യലി ഈ താടി..... i really like it..."
 
"മം..... "
 
കാശി ഒന്ന് മൂളിയിട്ടു നോക്കിയപ്പോൾ കണ്ടത് അവനെ തന്നെ നോക്കി നിൽക്കുന്ന ആമിയെ ആണ്.... അവൾ അപ്പോൾ തന്നെ മീരയെയും വിളച്ചിട്ടു അവിടെ നിന്നും പോയി..... കാശി ആണേൽ ഇനി എന്ത് ചെയ്യുമെന്നറിയാതെ ഇരുന്നു.... 
 
വൈകിട്ട് ഫങ്ക്ഷന് അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു..... വീടിനുള്ളിൽ നിന്നും ഇറങ്ങി വന്ന കാശിയെ കണ്ട് മീര ഞെട്ടി പോയി.... 
 
അവൻ താടി കുറെ ട്രിം ചെയ്തു മാറ്റിയിരിക്കുന്നു.... .. മീരക്ക് ചിരി വന്നു.... 
 
"എന്റെ ആമി അല്ലാതെ വേറെ ആരും എന്റെ ഒന്നും ഇഷ്ടപെടണ്ട.... "
 
കാശി മീരയോട് ഒരു ചിരിയോടെ പറഞ്ഞു ..... 
 
കുറച്ച് കഴിഞ്ഞു വായും തുറന്നു നിൽക്കുന്ന കാശിയെ കണ്ടാണ് മീര നോക്കിയത്.... ആമിയെയാണ് കാശി നോക്കിയത്.... അവൾ ദാവണി ഉടുത്താണ് വന്നത്.... അവൻ വാങ്ങിയത് ആണത്.... ആ ദാവണിയിൽ അവളൊരു ദേവത തന്നെ ആയിരുന്നു..... മീര കാശിയുടെ വാ അടച്ചു... 
 
 
 
"ഡാ ചെക്കാ ..... അത് നിന്റെ സ്വന്തമാ.... ഇങ്ങനെ നോക്കി കൊല്ലാതെ..... "
 
കാശി അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു...... അവനു ഇപ്പൊ ചത്തു പോകുമോ എന്ന് തോന്നിപോയി.... കൂടുതൽ നോക്കാൻ അകാതെ അവൻ കണ്ണുകൾ മാറ്റി..... 
 
ഫങ്ക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്.... ആമിക്ക് ആകെ വിഷമം തോന്നി.... കാശി ഇതുവരെ ഒന്നു നോക്കിയത് പോലും ഇല്ല..... കൊള്ളാമെന്നു പറയണ്ട കൊള്ളില്ലെന്ന് പറഞ്ഞാലും മതി...... ഇവിടെ വന്നതിന് ശേഷം അവനൊന്നു മിണ്ടിയിട്ട് കൂടിയില്ല..... താടിയൊക്കെ ട്രിം ചെയ്ത് സുന്ദരൻ ആയിട്ടുണ്ട്..... ആമിക്ക് ആ കവിള് നിറയെ ഉമ്മകൾ കൊണ്ട് മൂടാൻ തോന്നി....... 
 
 
അപ്പോഴാണ് ആമി അഞ്ജുവും അമ്മയും സംസാരിക്കുന്നത് കേട്ടത്... ശ്യാമളയും കൂടെ ഉണ്ട്..... 
 
"ആണോ മോളെ കാശി ശെരിക്കും പറഞ്ഞോ കൊള്ളാമെന്നു.... "
 
"ആ അമ്മേ..... ഞാൻ ഈ ഡ്രെസ്സിൽ നല്ല സുന്ദരി ആയിട്ടുണ്ടെന്ന് കാശി പറഞ്ഞു ..... "
 
 
ആമിക്ക് ആകെ സങ്കടമായി..... അവളോട് പറഞ്ഞപോലെ എന്നോട് പറഞ്ഞൂടെ.... ഒന്നുല്ലേലും ഞാൻ അവന്റെ ഭാര്യ അല്ലെ..... 
 
കാശി ആണേൽ ഇടക്ക് ഇടക്ക് അവളെ നോക്കിയിട്ട് അപ്പോൾ തന്നെ മുഖം മാറ്റും..... മനസ്സാകെ കൈ വിട്ട് പോകുന്ന ഫീൽ....... 
 
 
കാശി കുറെ നേരമായി ആമിയെ നോക്കുവാണ് അവിടെയെങ്ങും ആമി ഇല്ല..... ഏട്ടത്തിമാരും കൂടെ ഉണ്ട്.... അപ്പോഴാണ് സുചിത്രയെ അവർ കണ്ടത്..... അവരോട് ആമിയെ അന്വേഷിച്ചു 
 
 
"ആമിക്ക് തലവേദന ആണെന്നും പറഞ്ഞാണല്ലോ പോയത്.... മുത്തശ്ശിടെ കൂടെ കിടക്കാം എന്നും പറഞ്ഞു അമ്മ പോയപ്പോ കൂടെ പോയി...... "
 
കാശിക്ക് അത് കെട്ട് ആകെ സങ്കടമായി..... അവളെയും കൊണ്ട് രാത്രിയിൽ ഒരു നൈറ്റ്‌ റൈഡ് പ്ലാൻ ചെയ്തിരുന്നു..... ഇത്ര നേരവും പിടിച്ചു നിന്നത് അതാ... ഇതിപ്പോ..... കാശി ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി കിടന്നു..... 
 
 
എന്നാൽ മറ്റു രണ്ടിടത്തു ഇതേ സമയം ചില ഗൂഢാലോചനകൾ നടക്കുകയ്യാണ്..... ഒന്നാമത്തെ സ്ഥലത്ത് നമുക്കൊന്ന് ഒളിഞ്ഞു നോക്കാം..... come on everybody...... 
 
ഇവിടെ അഞ്ജുവും തള്ളയുമാണ് 
 
"ടീ മോളെ എന്ത് വന്നാലും അവനെ ആ കാശിയെ വിട്ട് കളയരുത്.... അവനെ എങ്ങനേലും മയക്കി എടുക്കണം.... മഠത്തിൽ ഗ്രൂപ്പ്‌ ഇപ്പൊ നോക്കി നടത്തുന്നത് അവനാ.... എങ്ങനെ ആയാലും മൂന്ന് ആണ്മക്കൾക്കും കൊടുത്താലും ഒരാൾക്ക് നൂറു കോടിക്ക് മേലെ കാണും ആസ്തി..... 
 
അന്ന് ഏട്ടന്റെ ഓഹരി കൂടി കിട്ടാൻ വേണ്ടിയാ അവരെ ഒന്ന് അന്വേഷിക്കാതെ ഇരുന്നത്..... അതിപ്പോ അബദ്ധമായി..... "
 
"പക്ഷെ അമ്മ..... അവൻ ആ ആമിയെ കെട്ടിയത് അല്ലെ... "
 
"അത് അന്ന് ആ  പ്രസാദിന്റെ കയ്യിൽ നിന്നും രക്ഷിക്കാൻ വേണ്ടി ചെയ്തത് അല്ലെ.... അല്ലാതെ അവളെ അവിടെ താമസിപ്പിക്കാൻ പറ്റുമോ..... അതുമല്ല കല്യാണം കഴിഞ്ഞ ഉടനെ തന്നെ അവൾ പഠിക്കാൻ പോയില്ലേ...... അന്ന് എല്ലാവരും കൂടി നിര്ബന്ധിപ്പിച്ചു കെട്ടിപ്പിച്ചത് ആയിരിക്കും...... അത്കൊണ്ട് അതൊന്നും സാരമില്ല..... "
 
അമ്മയുടെ വാക്കുകൾ കെട്ട് അഞ്ചു കയ്യിലിരുന്ന മാഗസിനിലെ കാശിയുടെ ഫോട്ടോയിലേക്ക് വശ്യമയി നോക്കി 
 
 
ഇനി രണ്ടാമത്തെ സ്ഥലം
 
ഇവിടെ ശ്യാമും തള്ളയുമാണ്..... 
 
"നോക്ക് പെണ്ണിന്റെ പേരില ഏട്ടന്റെ ആ ഇൻഫോ പാർക്കിന്റെ അവിടെ ഉള്ള സ്ഥലം.... കോടികൾ വരും അതിന്..... അവളെ ഏത്‌ രീതിയിലും വരുതിയിൽ ആക്കണം..... ആ ശേഖരന്റെ മോൻ കെട്ടിയെങ്കിലും അത് കാര്യമാക്കണ്ട..... ആ ചെക്കന് അങ്ങനെയൊന്നും ഇല്ല..... അവനു നമ്മുടെ അഞ്ജുനെ നോട്ടം ഉണ്ടെന്ന് ഹേമ പറഞ്ഞു...... അങ്ങനെ ആണേൽ അവർ രക്ഷപെട്ടു.... ഇവളെ കിട്ടിയാൽ നമ്മളും..... "
 
"അമ്മ പേടിക്കണ്ട അവളെങ്ങും പോകില്ല..... അത് നമുക്കുള്ളതാ.... എന്ത് സൗന്ദര്യമാ...... "
 
ശ്യാം ഒരു വഷളൻ ചിരിയോടെ പറഞ്ഞു.................... 
 
 
 
 
 
തുടരും 💞💞💞💞💞💞💞💞💞
 
 
 
അലൈപായുതേ ❣️ 25

അലൈപായുതേ ❣️ 25

4.7
23578

അലൈപായുതേ (25)❤️❤️❤️     ✍️കിറുക്കി 💞💞💞     രാവിലെ രേവുഅമ്മ  അടുക്കളയിൽ നിന്നപ്പോഴാണ് ഹേമ വന്നത്....    "ഏട്ടത്തി....... "   "ഹാ ഹേമയോ..... ഇതെന്താ രാവിലെ തന്നെ അമ്പലത്തിൽ പോയോ.... "   "ആ ഏട്ടത്തി ഇന്ന് ഉത്സവം തീരുമല്ലേ.... പിന്നെ നമ്മുടെയ പണിക്കരുടെ അടുത്ത് ഒന്ന് പോയി.... ഞാൻ അതിനാ ഏട്ടത്തിയോട് മക്കളുടെ ജാതകം ചോദിച്ചത്.... ഏട്ടത്തി എടുത്തു തന്നത് നന്നായി.... ഞാൻ എല്ലാവരുടെയും സമയം ഒന്ന് നോക്കിപ്പിച്ചു...... "   "നീ അത്യാവശ്യം പറഞ്ഞോണ്ട....പറഞ്ഞുവിട്ടു എടുപ്പിച്ചത്....  പിന്നെ ആമി മോളുടെ അവളുടെ കയ്യിൽ ഉണ്ടായിരുന്നത് ഞാൻ അന്നേ വാങ്ങി വെച്ചിരുന