Aksharathalukal

അലൈപായുതേ ❣️ 25

അലൈപായുതേ (25)❤️❤️❤️
 
 
✍️കിറുക്കി 💞💞💞
 
 
രാവിലെ രേവുഅമ്മ  അടുക്കളയിൽ നിന്നപ്പോഴാണ് ഹേമ വന്നത്.... 
 
"ഏട്ടത്തി....... "
 
"ഹാ ഹേമയോ..... ഇതെന്താ രാവിലെ തന്നെ അമ്പലത്തിൽ പോയോ.... "
 
"ആ ഏട്ടത്തി ഇന്ന് ഉത്സവം തീരുമല്ലേ.... പിന്നെ നമ്മുടെയ പണിക്കരുടെ അടുത്ത് ഒന്ന് പോയി.... ഞാൻ അതിനാ ഏട്ടത്തിയോട് മക്കളുടെ ജാതകം ചോദിച്ചത്.... ഏട്ടത്തി എടുത്തു തന്നത് നന്നായി.... ഞാൻ എല്ലാവരുടെയും സമയം ഒന്ന് നോക്കിപ്പിച്ചു...... "
 
"നീ അത്യാവശ്യം പറഞ്ഞോണ്ട....പറഞ്ഞുവിട്ടു എടുപ്പിച്ചത്....  പിന്നെ ആമി മോളുടെ അവളുടെ കയ്യിൽ ഉണ്ടായിരുന്നത് ഞാൻ അന്നേ വാങ്ങി വെച്ചിരുന്നു..... "
 
 
"അത് പിന്നെ ഏട്ടത്തി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.... "
 
"എന്താ ഹേമേ.... "
 
"അത് പിന്നെ ഞാൻ ആമിയുടെയും കാശി മോന്റെയും ജാതകം നോക്കിപ്പിച്ചു..... പെട്ടെന്ന് നടത്തിയ കല്യാണം അല്ലെ  ...... 
 
ഏട്ടത്തി അവരുടെ ജാതകം തമ്മിൽ ചേരില്ലെന്ന പണിക്കര് പറഞ്ഞത്...... ഈ വിവാഹം സംഭവിച്ചു കഴിഞ്ഞു അവർ ഒന്നിച്ചു ജീവിച്ചാൽ കാശി മോനു  മരണം വരെ സംഭവിക്കുമെന്ന്.... അയാള് പറഞ്ഞാൽ അച്ചട്ടാ...... 
 
മോന്റെ ജീവിതം കൊണ്ട് ഒരു റിസ്ക് വേണോ ഏട്ടത്തി  ....... "
 
 
"നീ പറഞ്ഞത് ശരിയാ ഹേമേ..... പ്രതീക്ഷിക്കാതെ നടത്തിയ വിവാഹമാ .... പക്ഷെ എനിക്ക് ഇപ്പൊ നീ പറഞ്ഞതിൽ ഒന്നും തീരെ വിശ്വാസം ഇല്ല....... 
 
അവർക്കിടയിൽ ഉള്ള സ്നേഹം എനിക്ക് അറിയാം.... ഒരുപക്ഷെ അവനെ അവളിൽ നിന്നും അകറ്റിയാൽ ആയിരിക്കും കാശിക്ക് മരണം സംഭവിക്കുന്നത്..... അത്ര ദൃഢമാ അവരുടെ ബന്ധം...... 
 
ഇതൊന്നും ആരും ഇന്ന് നോക്കാറില്ല..... അങ്ങനെ ആണേലും എനിക്കോ നിന്റെ ഏട്ടനോ അതിൽ വിശ്വാസം ഇല്ല ...... "
 
രേവതി അതും പറഞ്ഞു അവിടെ നിന്നും പോയി.... 
 
"ഓഹ് മോൻ ചാവുമെന്ന് പറഞ്ഞിട്ടും ഇവർക്കൊരു കുലുക്കവും ഇല്ലല്ലോ..... ഇനി ഈ ഹേമക്ക് അറിയാം എന്താ വേണ്ടത് എന്ന്..... എന്തൊക്കെ സംഭവിച്ചാലും നിങ്ങളുടെ മകന്റെ ഭാര്യ ആയി എന്റെ മോളെ ഞാൻ മഠത്തിൽ വീട്ടിൽ കയറ്റിയിരിക്കും..... "
 
ഹേമ മനസ്സിൽ ചില ലക്ഷ്യങ്ങളുമായി പോയി..... 
 
 
രേവതി ശേഖരനോട് രാവിലെ നടന്നത് പറയുകയായിരുന്നു..... 
 
 
"കാര്യം എന്റെ പെങ്ങള് ആണേലും അവളുടെ സ്വഭാവം ചില സമയത്ത് എനിക്ക് പോലും പിടിക്കില്ല..... ആ ജാതകങ്ങൾ എടുപ്പിച്ചപ്പോഴേ എനിക്ക് തോന്നിയത....... 
അഞ്ജുനെ കാശിക്ക് കൊടുക്കാൻ ആയിരിക്കും...... നമ്മളായിട്ട് ഒന്നും പറയണ്ട കാശിയുടെ കാര്യമല്ലേ അവൻ നോക്കിക്കോളും..... "
 
 
"അന്ന് മോളുടെ പഠിത്തത്തിന് തടസ്സം ഉണ്ടോ എന്ന് നോക്കാൻ നമ്മുടെ ജോല്സ്യന്റെ  അടുത്ത് ചെന്നപ്പോൾ വെറുതെ രണ്ട് പേരുടെയും ജാതകം ഒന്ന് നോക്കിയതാ...... 
 
അന്ന് ആ ജ്യോൽസ്യൻ പറഞ്ഞത് ഏട്ടനും കേട്ടതല്ലേ......ശിവനും പാർവതിയും പോലെ തന്നെ ആയിരിക്കുമെന്ന്...... ഒരാളില്ലാതെ മറ്റൊരാൾ ഇല്ലെന്ന്...... അതങ്ങനെ തന്നെ അല്ലെ....... 
 
അവർക്കിടയിലുള്ള സ്നേഹം മാത്രം മതി അവസാനം വരെ ജീവിക്കാൻ.... "
 
"അതെ ഉള്ളു..... താൻ വിഷമിക്കണ്ട നമ്മള് രണ്ട് ദിവസം കഴിയുമ്പോൾ പോകില്ലേ...... "
 
ശേഖരൻ അവരെ സമാദാനീപ്പിച്ചു.......
 
 
 
ആമി കുളിച്ചിട്ട് വന്നപ്പോഴാണ് റൂമിൽ ഇരിക്കുന്ന ഹേമയെ കണ്ടത് 
 
"ആ മോളു വന്നോ.... ആന്റി മോളെ കാണാൻ വന്നതാ..... "
 
"എന്താ ആന്റി...... "
 
"അത് പിന്നെ.... മോളോട് എങ്ങനെ പറയണമെന്ന് അറിയില്ല.... ഇന്ന് ഏട്ടത്തിയോട് ചോദിച്ചിട്ട് ഞാൻ നിങ്ങളുടെയെല്ലാം ജാതകം ഒന്ന് നോക്കിയിരുന്നു...... അപ്പൊ...... 
 
മോളെ നിന്റെയും കാശിയുടെയും ജാതകം തമ്മിൽ ചേരില്ല..... നിങ്ങൾ തമ്മിൽ ഒന്നിച്ചു ജീവിച്ചാൽ കാശിക്ക് മരണം വരെ സംഭവിക്കാമെന്ന്.... "
 
ആമിക്ക് ഒരു നിമിഷം തന്നെ ഹൃദയം നിലക്കുന്ന പോലെ തോന്നി 
അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി.... 
 
 
"ഞാൻ ഇത് ഏട്ടത്തിയോട് പറഞ്ഞു..... എന്ത് ചെയ്യാനാ..... ഏട്ടത്തിക്കും ആകെ സങ്കടമായി..... മോളോട് എങ്ങനെയാ ഏട്ടത്തി ഇത് പറയുന്നേ..... 
 
എന്നാലും പറയാതെ ഇരിക്കാൻ ആകില്ലല്ലോ..... കാശിയുടെ ജീവിതം വെച്ചുള്ള കളിയല്ലേ ...... നിങ്ങൾ തമ്മിൽ ഇതുവരെ ഭാര്യ ഭർതൃ ബന്ധം ഒന്നും ഉണ്ടായിട്ടില്ലല്ലോ...... അങ്ങനെ ആണേൽ....... ആ ജ്യോൽസ്യൻ പറഞ്ഞത് ഒന്നും ഇതുവരെ തെറ്റിയിട്ടില്ല.... അയാളെ അനുസരിക്കാതെ വിവാഹം ചെയ്ത എല്ലാ പെൺപിള്ളേരും ഇന്ന് വിധവകൾ ആയ ജീവിക്കുന്നെ...... 
 
 
മോളിത് ഏട്ടത്തിയോട് ഒന്നും ചോദിക്കാൻ  നിൽക്കണ്ട.... മോളോട് ഇത് പറയാൻ ഏട്ടത്തിക്ക് വിഷമം കാണും..... ഇനി തീരുമാനം എടുക്കേണ്ടത് മോളാ...... ഇതിലൊന്നും വിശ്വാസം ഇല്ലെങ്കിൽ വേണ്ട...... പക്ഷെ ഒന്നാലോചിക്ക്... "
 
ഹേമ ഒരു ഗൂഡ ചിരിയോടെ പുറത്തേക്ക് പോയി....... ആമിക്ക്  എല്ലാം നഷ്ടപെട്ടപോലെ തോന്നി..... വീണ്ടും താൻ അനാഥത്വത്തിലേക്ക് പോകുന്നോ....... 
 
വേണ്ട കാശിയുടെ ജീവൻ വെച്ച് ഒന്നും വേണ്ട..... ഞാൻ ഒഴിഞ്ഞു പോയാൽ പോരെ...... 
 
പക്ഷെ കഴിയുന്നില്ല..... കാശിയോട് ഒത്തു ജീവിച്ചു കൊതി തീർന്നിട്ടില്ല.... അവന്റെ കൂടെ മരണം വരെ ജീവിക്കണം...... 
 
ആമിക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.... കാശിയോട് സംസാരിക്കാൻ തീരുമാനിച്ചു അവൾ വീട്ടിലേക്ക് പോയി.... 
 
💞💞💞💞💞💞💞💞💞💞
 
 
കാശി റൂമിൽ ഇരുന്നു ആമിയുടെ ഫോട്ടോ ഫോണിൽ നോക്കുകയാണ്.... അവളുടെ കുസൃതി നിറഞ്ഞ മുഖത്തേക്ക് നോക്കി അവൻ സ്വയം മറന്നിരുന്നപ്പോൾ ആണ് അഞ്ചു ഫോണിൽ വിളിക്കുന്നത് 
 
"ഓഹ് നാശം.... പുറത്തു പോയല്ലോ.. ശല്യം ഒഴിഞ്ഞല്ലോ എന്ന് വിചാരിച്ചതാ.... ഇപ്പോ എന്തിനാ വിളിക്കുന്നെ ....... 
 
അവളുടെ ഒരു ഇളക്കം..... ഒന്നു മൂപ്പിച്ചു വിട്ടേക്കാം...... കാശി ഹെഡ് സെറ്റ് ചെവിയിൽ തിരുകി ഫോണുമായി കണക്ട് ചെയ്തു 
 
"അഹ് ഹെലോ കാശി... ഞാൻ ഒന്നു പുറത്തു പോകാൻ ഇറങ്ങിയത. 
കാശിക്ക് എന്തെങ്കിലും വേണോ ..... "
 
കാശിക്ക് ദേഷ്യം ഇരച്ചു കയറി
 
"വേണ്ട അഞ്ചു.... "
 
കാശി ഒരു കോട്ട പുച്ഛത്തോടെ പറഞ്ഞു..... 
 
"അല്ല കാശി നീയെല്ലാം അറിഞ്ഞില്ലേ..... ആമിയുടെയും നിന്റെയും ജാതകം ചേരില്ലെന്ന്...... കാശിക്ക് അമിയോട് പ്രണയം വല്ലതും....."
 
കാശി ഒന്ന് ചിരിച്ചു..... 
 
"ഏയ്‌ പ്രണയം ഒന്നുമില്ല.... അന്ന് അവളുടെ സാഹചര്യം കാരണം കൂടെ കൂട്ടിയത് അല്ലെ..... അന്നൊരു ഇഷ്ടം ഉണ്ടായിരുന്നു...... പിന്നെ പഠിക്കാൻ പോയില്ലേ..... ദിവസങ്ങൾ കഴിയും തോറും മാറ്റങ്ങൾ വന്നു..... പിന്നെ ആ ഇഷ്ടം മാറി.... "
 
'മാറി ആമി ഇപ്പൊ വെറും ഇഷ്ടമല്ലല്ലോ.... ഭ്രാന്ത് അല്ലെ നീ... '
 
കാശി ഒരു ചിരിയോടെ ഓർത്തിട്ട് ഫോണിലെ ലോക്ക് സ്ക്രീനിലെ ആമിയുടെ ഫോട്ടോയിലേക്ക് ചുണ്ടുകൾ ചേർത്തു..... 
 
"ജാതകത്തിന്റെ കാര്യം ഞാനും അറിഞ്ഞു..... സ്വന്തം ജീവൻ വെച്ച് ആരേലും കളിക്കുമോ..... അവളായിട്ട് തന്നെ എല്ലാം മനസിലാക്കി ഒഴിഞ്ഞു പോകുമായിരിക്കും...... "
 
"ശരി കാശി...... എനിക്ക് ഇത് മതി.... "
 
"&%$&%$%%....... "കാശി ഫോൺ വെച്ചിട്ട് അവളെ മനസ്സിൽ തെറിയും വിളിച്ചു ബെഡിലേക്ക് കിടന്നു.... 
 
എന്നാൽ റൂമിന്റെ വാതിലിൽ നിന്നു എല്ലാം കേട്ട ആമി ഒരു ശില കണക്കെ നിന്നു...... ഹേമ കുത്തിനോവിച്ച അവളുടെ ഹൃദയത്തിനെ കാശിയുടെ വാക്കുകൾ പിച്ചി ചീന്തി..... ആമി പതിയെ നടന്നു ബാൽക്കണിയിലേക്ക് പോയി...... 
 
അവൾക്ക് പണ്ട് കുഞ്ഞമ്മ പറയുന്ന വാക്കുകൾ ഓർമ വന്നു...... 'അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയ സന്തതി...... '
 
സ്നേഹിക്കുന്നവർ എല്ലാം വിട്ട് പോകുന്ന ശപിക്കപ്പെട്ട ജന്മം ആണല്ലോ തന്റേത്...... ഇപ്പൊ കാശിയും.... ഇല്ല കാശി ഈ താലി എന്റെ കഴുത്തിൽ ഉള്ളതുകൊണ്ട് നിനക്ക് ഒന്നും സംഭവിക്കില്ല..... പക്ഷെ ഇത് എനിക്ക് നഷ്ടപ്പെട്ടാൽ ആമിയും ഉണ്ടാകില്ല ........ 
 
 
അവൾ കണ്ണുകൾ തുടച്ചിട്ട് എന്തോ തീരുമാനിച്ച പോലെ തിരികെ പോയി......
 
 
വൈകിട്ട് എല്ലാവരും ഉത്സവത്തിനായി അമ്പലത്തിലേക്ക് വന്നു..... കാശി എന്തോ ആവശ്യത്തിനായി പുറത്തേക്ക് പോയിരുന്നു.... ആമിയുടെ ഹൃദയം അവനെ ഒന്നു കാണാൻ കൊതിച്ചു...... 
 
കാശി വന്നപ്പോൾ കണ്ടത് ചുറ്റുവിളക്കുകൾ കത്തിക്കുന്ന ആമിയെയാണ് ദാവണി ഉടുത്തു മുടി മുഴുവൻ പൊക്കി കെട്ടി മുല്ലപ്പൂ ചൂടി നിൽക്കുന്ന ആമിയെ കണ്ട് കാശിക്ക് ഹൃദയം നിറഞ്ഞു കവിഞ്ഞ ഫീലുണ്ടായി...... 
 
 
ഇന്ന് എല്ലാത്തിനും അവസാനം ഉണ്ടാകും..... ആമിയോട് എല്ലാം തുറന്നു സംസാരിക്കണം......ഇവിടെ എന്തൊക്കെയോ കളികൾ നടക്കുന്നുണ്ട്......  കാശി ഷർട്ടിന്റെ പോക്കറ്റിൽ കൈ ചേർത്തു ചിരിച്ചു..... അവൾക്കായി വാങ്ങിയ വെള്ളി പാദസരം ആയിരുന്നു അതിൽ..... 
 
ആമി അമ്പലത്തിന്റെ നടയിൽ നിന്നും നെച്ചുവിനെയും കിച്ചുവിനെയും എടുത്തുകൊണ്ടു നടക്കുന്ന കാശിയെ നോക്കി...... അവന്റെ ചിരി കണ്ട് ആമിക്ക് ഉള്ളിൽ വേദന ഉണ്ടായി .... ഇനി ഒരിക്കലും ഈ ചിരി കാണാൻ കഴിയില്ലല്ലോ........ 
 
കൊതി തീർന്നില്ല കാശി നിന്നോടൊപ്പം ജീവിച്ചു..... പക്ഷെ ഈ നശിച്ച ജന്മത്തിന്റെ ഒപ്പം ഇനി നീ വേണ്ട..... 
 
ശ്രീകോവിലിലെ ചൈതന്യം തുളുമ്പുന്ന ദേവി വിഗ്രഹത്തിലേക്ക് അവൾ നോക്കി...... അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി..... 
 
ആമി അച്ഛനെയും അമ്മയെയും ഏട്ടന്മാരെയും ഏട്ടത്തിമാരെയും മക്കളെയും  നോക്കി...... അന്ധകാരം നിറഞ്ഞ തന്റെ ജീവിതം ഇത്ര മനോഹരമാക്കിയവർ..... തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ സ്നേഹം കൊണ്ട് മൂടിയവർ...... 
 
സുചി അമ്മയും മധു അച്ഛനും.... ആമി വിളക്കുകൾ കത്തിച്ചിരുന്ന സ്ഥലത്തുനിന്നും പതിയെ വീട് ലക്ഷ്യമാക്കി നടന്നു..... 
 
 
കാശി അച്ഛൻ പറഞ്ഞു വിട്ടിട്ട് ഒരു വിളക്ക് എടുക്കാൻ അമ്പലത്തിന്റെ ഒരു ഒഴിഞ്ഞ റൂമിൽ വന്നതാണ്..... അതും എടുത്തു തിരിച്ചു വന്നപ്പോഴാണ് ആരോ അടക്കി  സംസാരിക്കുന്നത് കേട്ടത്... 
 
"ആ ശ്യാമളെ... ഞാൻ ആ രേവതിയോട് ജാതകം ചേരില്ലെന്ന് പറഞ്ഞിട്ട് കൂടി അവർക്കൊരു കുലുക്കവും ഇല്ല...... കൂടുതല് വിശ്വസിക്കാൻ ഞാനാ ജ്യോത്സ്യന് പൈസ കൊടുത്തു പറയണ്ട കാര്യങ്ങൾ ഏൽപ്പിച്ചിട്ടുണ്ട്.... 
 
പക്ഷെ അതൊന്നും വേണ്ടി വരില്ല.... ആ പെണ്ണിനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട്.....അവൾക്ക് അവനോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടെങ്കിൽ അവള് കാരണം അവൻ ചവാൻ അവൾ സമ്മതിക്കുമോ.....  അവളായിട്ട് തന്നെ ഒഴിഞ്ഞു പോയിക്കോളും..... "
 
ഹേമയും ശ്യാമളയും തമ്മിലുള്ള സംഭാഷണം ആയിരുന്നു അത്.... കാശി ദേഷ്യം കൊണ്ട് അടിമുടി വിറച്ചു..... 
 
അവനു പെട്ടെന്ന് ആമിയെ ഓർമ വന്നു.... കാശി വിളക്ക് ഏൽപ്പിച്ചിട്ടു ആമിയെ അവിടെ എല്ലാം നോക്കി.... അവളെ കാണുന്നില്ല.... കാശിക്ക് സമനില തെറ്റുന്ന പോലെ തോന്നി.... 
 
"എന്റെ പെണ്ണ്....... "
 
കാശി നിറകണ്ണുകളാലെ അമ്പലത്തിലെ ദേവി വിഗ്രഹത്തിലേക്ക് നോക്കി..... എന്തോ ഉൾപ്രേരണയാലേ കാശി അവിടെ അച്ഛനുള്ള വീട്ടിലേക്ക് ഓടി..... അവിടെയാണ് എല്ലാവരുടെയും സാധനങ്ങൾ വെക്കുന്നത്.... ആമിയുടെ ലഗേജ് അവിടെയാണ് ഏട്ടത്തിമാർ വെച്ചത് ...... 
 
 
 
ആമി വീട്ടിൽ വന്നിട്ട് ബാത്‌റൂമിൽ കയറി മുഖം കഴുകി..... അവൾ ബാഗ് മുഴുവൻ എന്തോ നോക്കി.... അവസാനം അതവളുടെ കയ്യിൽ കിട്ടി.... ആമി ആ കത്രിക കയ്യിൽ എടുത്തു... 
 
 
കത്രിക കയിലേക്ക് ചേർക്കുമ്പോഴും ആമിക്ക് അറിയാമായിരുന്നു ചെയ്യുന്നത് തെറ്റാണെന്ന്..... പക്ഷെ ഇനിയും വയ്യ ഇങ്ങനെ ഒരു ജന്മമായ് ജീവിക്കാൻ..... എന്റെ കാശി..... ഈ താലി എന്റെ കഴുത്തിൽ ഉണ്ടെങ്കിൽ അവനത് ആപത്തല്ലെ .... 
 
 
ആമിയുടെ മനസ്സിൽ കാശിയെ ആദ്യമായ് കണ്ടത് മുതൽ ഇതുവരെ ഉള്ള ഓരോ നിമിഷവും ഓടിയെത്തി..... ഒരു നൂറു ജന്മം ജീവിക്കാനുള്ള സ്നേഹം നീയെനിക്കു തന്നിട്ടുണ്ട് കാശി..... അത് മതി...... അത് മാത്രം മതി...... അടുത്ത ജന്മം എനിക്ക് നിന്റേതാവണം കാശി..... നിന്റേത് മാത്രം......... 
 
ആമി കത്രിക കയ്യിലേക്ക് ചേർത്തു വരയാൻ തുടങ്ങിയതും ആരോ അവളെ ശക്തമായി തള്ളി മാറ്റി ...... ഭിത്തിയിലേക്ക് ചേർന്ന് വീണ ആമി തല ഉയർത്തി നോക്കിയപ്പോൾ കണ്ടത് ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളുമായി നിൽക്കുന്ന കാശിയെ ആണ്  ........ ആരും ഇവിടേക്ക് വരില്ല എന്നാ ഉറപ്പിലാണ് ഇങ്ങോട്ട് വന്നത്..... കാശിയുടെ നോട്ടം താഴെ കിടക്കുന്ന കത്രികയിലേക്ക് പോയി........ 
 
കാശി ആമിയെ അവിടെ നിന്നു വലിച്ചെഴുനേൽപ്പിച്ചു...... അവന്റെ നോട്ടത്തിന്റെ തീഷ്ണതയിൽ ഇല്ലാതായി പോകുന്ന പോലെ ആമിക്ക് തോന്നി...... 
 
"കാശി.... ഞാൻ അത്....... അത്.... "
 
അവൾ പറയുന്നതിന് മുന്നേ കാശി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നിലേക്ക് ഇട്ട് കരണത്തു ആഞ്ഞു വീശി ....... 
 
അടികൊണ്ട് ചുവന്ന കവിളിൽ കൈ ചേർത്തു ആമി കാശിയെ നോക്കിയപ്പോൾ അവൻ അവളുടെ ഇരു തോളിലും കൈ മുറുക്കി ഭിത്തിയിലേക്ക് ചേർത്തു..... 
 
അവന്റെ പിടിയിൽ എല്ലുകൾ ഒടിഞ്ഞു പോകുന്ന പോലെ അവൾക്ക് തോന്നി..... ചുവന്നു കലങ്ങിയ കണ്ണുകളുമായി സർവവും ചുട്ടെരിക്കാൻ പോകുന്ന കോപത്തോടെ തന്നെ നോക്കുന്ന കാശിനാഥനെ കണ്ട് ആമി വിറച്ചു നിന്നു............... 
 
💞💞💞💞💞💞💞💞💞💞💞💞💞💞
 
 
തുടരും ❤️
 
 

അലൈപായുതേ ❣️ 26

അലൈപായുതേ ❣️ 26

4.6
26142

അലൈപായുതേ (26)❤️❤️❤️     ✍️കിറുക്കി 💞💞💞     "ചവാണോടി നിനക്ക്...... പറ...... "    കാശിയുടെ ചോദ്യത്തിന് ആമിയുടെ ഉത്തരം കണ്ണുനീർ മാത്രമായിരുന്നു....    "ഇത്ര സെൽഫിഷ് ആയി പോയല്ലോടി നീ..... നിന്നെ സ്നേഹിക്കുന്നവരെ കുറിച്ച് ഒരു നിമിഷം നീ ഓർത്തോ.... ജീവൻ രെക്ഷിക്കണ്ട ജീവന്റെ വില അറിയുന്ന ഒരു ഡോക്ടർ അല്ലേടി നീ..... ആ നീ മറ്റുള്ളവരുടെ വാക്ക് കെട്ട്.......... "    കാശിയുടെ പിടി ഒന്നുകൂടെ മുറുകി.... ആമി പൊട്ടി കരയാൻ തുടങ്ങി    "എന്തിനടി നീ കരയുന്നെ..... പോയി ചാവടി...... പൊ..... ഇനി മേലാൽ എന്റെ കണ്മുന്നിൽ കണ്ട് പോകരുത്..... "    കാശി ദേഷ്യത്തോടെ കൈയിലിരുന്ന കത്രിക