Aksharathalukal

അലൈപായുതേ ❣️ 26

അലൈപായുതേ (26)❤️❤️❤️
 
 
✍️കിറുക്കി 💞💞💞
 
 
"ചവാണോടി നിനക്ക്...... പറ...... " 
 
കാശിയുടെ ചോദ്യത്തിന് ആമിയുടെ ഉത്തരം കണ്ണുനീർ മാത്രമായിരുന്നു.... 
 
"ഇത്ര സെൽഫിഷ് ആയി പോയല്ലോടി നീ..... നിന്നെ സ്നേഹിക്കുന്നവരെ കുറിച്ച് ഒരു നിമിഷം നീ ഓർത്തോ.... ജീവൻ രെക്ഷിക്കണ്ട ജീവന്റെ വില അറിയുന്ന ഒരു ഡോക്ടർ അല്ലേടി നീ..... ആ നീ മറ്റുള്ളവരുടെ വാക്ക് കെട്ട്.......... " 
 
കാശിയുടെ പിടി ഒന്നുകൂടെ മുറുകി.... ആമി പൊട്ടി കരയാൻ തുടങ്ങി 
 
"എന്തിനടി നീ കരയുന്നെ..... പോയി ചാവടി...... പൊ..... ഇനി മേലാൽ എന്റെ കണ്മുന്നിൽ കണ്ട് പോകരുത്..... " 
 
കാശി ദേഷ്യത്തോടെ കൈയിലിരുന്ന കത്രിക അവളുടെ കയ്യിൽ പിടിപ്പിച്ചിട്ട് നടന്നു പോകാൻ തുടങ്ങി..... 
 
ആമി അത് ദൂരെ എറിഞ്ഞു അവനെ പിറകിന്ന് ഇറുകെ പുണർന്നു 
 
"കാശി എനിക്ക് പെട്ടെന്ന് അങ്ങനെ തോന്നി പോയി..... എന്റെ കൂടെ ജീവിച്ചാൽ നിനക്ക് ആപത്താണെന്ന് കേട്ടപ്പോൾ...... നീയില്ലാതെ എനിക്ക് ആവില്ല കാശി..... അപ്പൊ എന്റെ മുന്നിൽ മരണം അല്ലാതെ വേറെ ഒന്നും ഇല്ലായിരുന്നു...... 
 
നശിച്ച ജന്മമ കാശി എന്റേത്..... സ്നേഹിക്കുന്നവർ എല്ലാം എന്നെ വിട്ട് പോകുവല്ലേ..... നീയും..... എനിക്ക് വേറെ ആരാ കാശി....... എന്നോട് ദേഷ്യപ്പെടല്ലേ കാശി.... പിണങ്ങല്ലേ.... " 
 
കാശി അവളെ തിരിച്ചു നിർത്തി ഇടുപ്പിലൂടെ കൈ ചേർത്തു അവനിലേക്ക് അടുപ്പിച്ചു..... അവളുടെ കവിളിൽ കുത്തി പിടിച്ചു അവളുടെ കണ്ണിലേക്കു തന്നെ നോക്കി..... അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് ആമിക്ക് ഹൃദയം പൊട്ടി പോകുന്ന പോലെ തോന്നി 
 
"ആരുടേയാടി നശിച്ച ജന്മം..... ഈ കാശിയുടെ പ്രാണനേക്കാളും ഞാൻ സ്നേഹിക്കുന്നതല്ലെടി നിന്നെ..... മനസിലാക്കാത്തത് എന്താടി നീ..... 
 
കഴിഞ്ഞ അഞ്ചു വർഷം നിന്നെ ഒന്ന് വിളിക്കാതെയും കാണാതെയും ഇരുന്നത് നിന്നെ കാണുന്ന നിമിഷം. നിന്റെ സൗണ്ട് കേൾക്കുന്ന നിമിഷം എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുമെന്ന അറിയാവുന്നത് കൊണ്ടല്ലേ.... ആ സമയം ഞാൻ തള്ളി നീക്കിയത് സ്വപ്‌നങ്ങൾ നേടി എടുത്തു വരുന്ന നിന്നോടൊപ്പമുള്ള ജീവിതം കൊതിച്ചല്ലെടി..... 
 
നീ തിരികെ വന്നപ്പോൾ നിന്നിലുള്ള കുസൃതി ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു..... ഓരോ നിമിഷവും നിന്നോടുള്ള പ്രണയം അത് കൂടി കൂടി ഇപ്പൊ എനിക്കൊരുത്തരം ഭ്രാന്ത്‌ ആയി മാറി നീ ആമി...... ആ ഭ്രാന്തിൽ നിന്നും കാശിക്കൊരു മുക്തി ഇല്ല.... 
 
നീ ഇല്ലാതെ ഒരു നിമിഷം പോലും വയ്യ പെണ്ണെ...... ഹൃദയം ഇല്ലാതെ ഞാൻ എങ്ങനാടി ജീവിക്കുന്നെ..... " 
 
കാശിയുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകി.... ആമി അവന്റെ ഷിർട്ടിൽ ചുഴറ്റി പിടിച്ചു..... കാശി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിന്നു..... 
 
"കാശി ഹേമന്റി അത് പറഞ്ഞപ്പോൾ നിന്നോട് സംസാരിക്കാൻ വന്നപ്പോൾ നീ ആരോടോ ഫോണിൽ പറയുന്നത് ഞാൻ കേട്ടല്ലോ..... ജീവൻ വെച്ച് കളിക്കില്ല ഞാനായിട്ട് ഒഴിഞ്ഞു പോകുന്നു എല്ലാം..... " 
 
വിങ്ങി പൊട്ടിയുള്ള ആ പറച്ചില് കെട്ട് കാശി ഒരു ചിരിയോടെ എല്ലാം പറഞ്ഞു..... 
 
"കാശി ഞാൻ കരുതി അവർ പറഞ്ഞതെല്ലാം സത്യം ആണെന്ന്.... അതിന്റെ കൂടെ നീ പറഞ്ഞതും കൂടെ കേട്ടപ്പോൾ ആകെ സമനില തെറ്റിയ പോലെ ആയി...... അപ്പൊ തോന്നിയത.... ഇങ്ങനൊക്കെ.... " 
 
"ഞാൻ വരാൻ ഒന്ന് വൈകിയിയെങ്കിൽ.....  എന്ത് ചെയ്തേനെ ആമി.... ദയവ് ചെയ്തു ഇനിയെങ്കിലും ഇങ്ങനെ ചെയ്യരുത്.... പ്ലീസ്...... 
 
നീ കൈ മുറിക്കാൻ പോകുന്ന കണ്ടിട്ട് നിന്നെ കൊല്ലാനാ തോന്നിയെ..... ഒരിക്കൽ പോലും നീ എന്നെ പറ്റി ഓർത്തില്ലല്ലോ എന്ന് തോന്നി..... ആ ദേഷ്യത്തിലാ അടിച്ചേ....... സോറി മോളെ..... വേദനിച്ചോ ഒരുപാട്.... " 
 
ആമി ഇല്ലെന്ന് തലയാട്ടി..... കാശി അവന്റെ വിരൽ പാടുകൾ തിണർത്തു കിടക്കുന്ന ആമിയുടെ കവിളിൽ പതിയെ തഴുകി..... 
 
അധരങ്ങൾ പതിയെ അവിടേക്ക് ചേർത്തു ആ കവിളിൽ ഉമ്മകളാലെ മൂടി.... ആമിയുടെ കവിളിലാകെ അവന്റെ അധരങ്ങളുടെ ചൂട് പടർന്നു.... 
 
ആമി അവനെ ഇറുകെ പുണർന്നു കഴുത്തിലേക്ക് മുഖം പൂഴ്ത്തി.... കാശിയും അവളെ ചേർത്തു പിടിച്ചു.......... 
 
 
തണുത്ത കാറ്റ് അവരെ തഴുകി പോയി....... മറ്റൊരു പ്രണയ സംഗമം മുൻകൂട്ടി അറിയിച്ചുകൊണ്ട് 
 
💞💞💞💞💞💞💞💞💞💞💞💞💞💞 
 
കാശിയുടെ നെഞ്ചോട് ചേർന്ന് ഇരിക്കുകയാണ് ആമി..... അവൾ കണ്ണടച്ച് ഇരിക്കുന്നുണ്ടെങ്കിലും ആ ചുണ്ടിൽ തന്റെ പ്രാണന്റെ ഗന്ധവും ചൂടും അറിഞ്ഞിട്ടുള്ള ഒരു പുഞ്ചിരി തെളിഞ്ഞു നിന്നു...... 
 
"കാശി നമുക്ക് പോകണ്ടേ..... ഉത്സവം തീർന്നു എല്ലാരും വന്നു കാണില്ലേ... " 
 
"ഞാൻ ഏട്ടന് മെസ്സേജ് അയച്ചിട്ടുണ്ട്...... അവർ മാനേജ് ചെയ്തോളും..... " 
 
"അപ്പൊ ഇന്ന് പോണില്ലേ..... " 
 
"ഇന്ന് ഇവിടെ നീയും ഞാനും മാത്രം മതി..... " 
 
ആമി ഒരു ചിരിയോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി 
 
"കാശി മഴ പെയ്യുന്നു.... " 
 
"അതിവിടെ ഉത്സവത്തിന്റെ അവസാന ദിവസം ഇങ്ങനെ മഴ പെയ്യുമെന്നു അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്..... " 
 
ആമി നിനക്ക് വേണ്ടി ഞാനൊരു കാര്യം വാങ്ങിയിട്ടുണ്ട്..... 
 
ആമി മുഖമുയർത്തി അവനെ നോക്കി... കാശി പോക്കറ്റിൽ നിന്നും പാദസരം കയ്യിലെടുത്തു.... നിറയെ മുത്തുകൾ പിടിപ്പിച്ച വെള്ളി പാദസരം.... 
 
ആമിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.... പണ്ടെങ്ങോ പറഞ്ഞ ആഗ്രഹം.... 
 
കാശി തന്നെ അത് അവളുടെ കാലിലേക്ക് ഇട്ടു കൊടുത്തു..... ആമി ആ സമയമെല്ലാം കാശിയെ തന്നെ നോക്കിയിരുന്നു..... അവനൊരു അത്ഭുതമാണെന്ന് അവൾക്ക് തോന്നി... ഈ പ്രണയം കാണാതെ മരിക്കാൻ തീരുമാനിച്ച നിമിഷത്തെ അവൾ ശപിച്ചു..... അവനോടുള്ള സ്നേഹം ഇനിയുള്ള മുഴുവൻ ജന്മങ്ങളിലും പ്രകടിപ്പിച്ചാലും തീരില്ല..... 
 
കാശി അവളുടെ കാലുകൾ രണ്ടും കൈയിലെടുത്തു കൂട്ടി അടിച്ചു നോക്കി..... 
 
"നല്ല കിലുക്കമുണ്ട്...... എപ്പോഴും ഇടണ്ട..... യക്ഷി ആണെന്ന് വിചാരിക്കും...... " 
 
ആമി ഒന്ന് ചിരിച്ചു 
 
കാശി ആ പാദങ്ങളിൽ ചുംബിച്ചു.... ആമിക്ക് ആകെ ഒരു തരിപ്പ് ശരീരം മുഴുവൻ വ്യാപിക്കുന്ന പോലെ..... ഇതുവരെ തോന്നാത്ത പല  വികാരങ്ങളും കീഴ്പ്പെടുത്തുന്ന പോലെ....... എന്തൊക്കെയോ അനിവാര്യമായത് സംഭവിക്കാൻ പോകുന്ന പോലെ ഹൃദയം തുടിക്കുകയാണ്...... 
 
 
"ആമി വാ ഒരു കാര്യം കാണിച്ചു തരാം.... " 
 
കാശി ആമിയെ എഴുന്നേൽപ്പിച്ചു ഹാളിലേക്ക് വന്നു... അവിടെ കണ്ട കാഴ്ച്ചയിൽ അവളുടെ കണ്ണുകൾ വിടർന്നു..... 
 
ഹാളിൽ നടുമുറ്റം ഉണ്ട്..... പുറത്തു പെയ്യുന്ന മഴ നേരിട്ട് അവിടേക്ക്  വീഴുന്നുണ്ട് ..... ആമി അത് നോക്കി അവിടേക്ക് നിന്നു
 
 
"കാശി നിനക്കറിയോ എത്ര തടസ്സങ്ങൾ വന്നാലും മഴ അതെല്ലാം മറി കടന്ന് തന്റെ പ്രണയിനി ആയ ഭൂമിയിലേക്ക് എത്തിച്ചേരും.... ഭൂമിയിലെ ഓരോ മണല്തരികളും ആ മഴയുടെ പ്രണയത്തിൽ നനഞ്ഞു കുതിർന്നു അവരുടെ പ്രണയം സാക്ഷാൽക്കരിക്കും..... വീണ്ടും മഴ ആ പ്രണയത്തെ തേടി വരും...... ഒരിക്കലും അവസാനിക്കാത്ത പ്രണയം........ " 
 
കാശി ആമിയെ നോക്കി..... ആ കണ്ണുകളിലെ ഭാവം അവനു പുതിയതായിരുന്നു..... അവൻ അവളെ പിറകിലൂടെ ചേർത്തു പിടിച്ചു.... ആ പുറം കഴുത്തിൽ അധരങ്ങൾ ചേർത്തു 
 
"മഴ നനയണൊ പെണ്ണെ.... " 
 
കാശിയുടെ ചോദ്യത്തിന് ആമി അവനിലേക്ക് ചേർന്ന് നിന്നു.... അവളുടെ കെട്ടി വെച്ചിരുന്ന മുടി അഴിച്ചിട്ടു അവൻ അതിലേക്ക് മുഖം പൂഴ്ത്തി  ......... ആ മുടി ഒന്നാകെ മുന്നിലേക്ക് ഇട്ടിട്ട് അവൻ അവളുടെ ഉടുപ്പിന്റെ കെട്ടഴിച്ചതും ആമി ചിരിയോടെ മഴ പെയ്യുന്ന നടുമുറ്റത്തേക്ക് ഇറങ്ങി 
 
"വാ...... " 
 
ആമി കൈ നീട്ടി അവനെ വിളിച്ചു.... കാശി ഇല്ലെന്ന് തലയാട്ടി അവിടെ സൈഡിലേക്ക് മാറി ഇരുന്നു.... 
 
 
പെണ്ണ് മഴയത്തു നിന്നു തുള്ളി ചാടുകയാണ്..... അവളുടെ ചിരിയും ആ കൊലുസിന്റെ താളവും മഴയുടെ രാഗത്തിൽ അലിഞ്ഞു ചേർന്നു.... പാവാട കറക്കി കുഞ്ഞു കുട്ടികളെ പോലെ കളിക്കുന്ന അവളെ കണ്ട് കാശിക്ക് ഒരേ സമയം വാത്സല്യവും അടക്കാനാകാത്ത പ്രണയവും  തോന്നി....... 
 
പെട്ടെന്ന് കളിചോണ്ടിരുന്നയാൾ ദേ കിടക്കുന്നു വെട്ടിയിട്ട പോലെ നിലത്തു..... കാശി പെട്ടെന്ന് ഓടി അവിടേക്ക് ചെന്നു..... തെന്നി വീണതാണ്..... ആ ഇളി കണ്ടപ്പോൾ കാശിക്ക് മനസിലായി വലിയ പരിക്കുകൾ ഒന്നും ഇല്ലെന്ന്....... 
 
കാശിക്ക് പെട്ടെന്ന് ആ കിടത്തം കണ്ട് ചിരി പൊട്ടി ....... അവൻ അവിടെ നിന്ന് ചിരിക്കാൻ തുടങ്ങി....... 
 
'ചിരിക്കുന്ന കണ്ടോ ദുഷ്ടൻ..... ഈ മഴയത് പാവം ഞാൻ വീണു കിടക്കുന്ന കണ്ടിട്ട് ഒന്ന് പിടിച്ചു പോലും എണീപ്പിക്കാതെ....... ' 
 
ആമി കാശിയെ മുഖവും വീർപ്പിച്ചു നോക്കി...... കാശി കൈ കൊടുത്തു എണീക്കാൻ പറഞ്ഞപ്പോൾ ആമി ആ കൈ തട്ടി മാറ്റി...... 
 
"ആഹാ അത്രക്ക് ആയോ..... " 
 
കാശി അതും പറഞ്ഞവളെ കോരി എടുത്തു സൈഡിലേക്ക് ഇരുന്നു..... നനഞ്ഞു കുളിച്ചു അങ്ങനെ ഇരുന്നപ്പോൾ ആമിക്ക് ആകെ വല്ലാതെ തോന്നിയെങ്കിലും ആമി മുഖം കോട്ടി വേറെ നോക്കി ഇരുന്നു..... 
 
കാശി അവളുടെ തടിക്ക് പിടിച്ചു അവന്റെ മുഖത്തിന്‌ നേരെ കൊണ്ട് വന്നു..... കാശിയുടെ കണ്ണുകളെയും ആ നോട്ടവും നേരിടാനാകാതെ അവൾ കണ്ണുകൾ ഇറുക്കി അടച്ചു..... 
 
കാശി ആ അധരങ്ങളെ കവർന്നെടുത്തപ്പോഴും ആ മിഴികൾ കൂമ്പി അടഞ്ഞു തന്നെ ഇരുന്നു.... പ്രാണൻ കവർന്നെടുത്ത ചുംബനം..... 
 
"ആമി അഞ്ചു വർഷം ഞാൻ കാത്തിരുന്നില്ലേ....... ഇനിയും വയ്യ പെണ്ണെ....... i need u...... ഈ ജന്മം മുഴുവൻ...." 
 
ആമി സമ്മതമെന്നോണം അവന്റെ നെഞ്ചിലേക്ക് പുഞ്ചിരിയോടെ മുഖം ചേർത്തു...... 
 
അവളെയും എടുത്തു കാശി റൂമിലേക്ക് നടന്നു..... കട്ടിലിലേക്ക് കിടത്തുമ്പോഴും അവളാ കണ്ണുകൾ ഇറുകെ അടച്ചിരുന്നു...... 
 
"ആമി പേടിയാണോ..... നിനക്ക് ഇഷ്ടം അല്ലേൽ വേണ്ടടാ.... നീ സമയം എടുത്തോ...... " 
 
ഒരു പുഞ്ചിരിയോടെ അത് പറഞ്ഞ കാശിയുടെ കഴുത്തിലൂടെ കൈ ചേർത്തു അവനെ അവളിലേക്ക് അടുപ്പിച്ചു..... 
 
"കാശി ഞാൻ എന്നെ നിന്റേത് ആയി മാറിയതാ...... എന്റെ എല്ലാം നിനക്കല്ലേ..... ഈ ജീവനും ജീവിതവും എല്ലാം..... കാശി എന്റെ ജന്മം പോലും ഒരുപക്ഷെ നിന്റേതായി മാറാൻ വേണ്ടി ഉള്ളതായിരിക്കും..... എന്തിനാ എനിക്ക് പേടി...... നീയല്ലേ .... " 
 
ആമിയുടെ വാക്കുകൾ കെട്ട് കാശി അവളുടെ നെറ്റിയിലേക്ക് സ്നേഹ ചുംബനം നൽകി..... നിറമിഴിയാലേ തന്നെ നോക്കുന്ന കാശിയുടെ അധരങ്ങൾ ആമി അവളുടേതുമായി കോർത്തു...... ഉള്ളിലുള്ള എല്ലാ വികാരങ്ങളും പകർന്നു നൽകികൊണ്ട് അധരങ്ങൾ ഇണചേർന്നു.... 
 
കാശിയുടെ കയ്യുകൾ ആമിയുടെ ദേഹത്താകെ എന്തോ പരതി നടന്നു.... ദാവണി തുമ്പ് മാറിൽ നിന്നും തെന്നി നീങ്ങിയത് ആമി അറിഞ്ഞു..... അണിവയറിൽ അലഞ്ഞു നടന്ന ആ കയ്യുകൾ പുക്കിൾചുഴിയുടെ ആഴം അളന്നപ്പോൾ ആമിയിൽ നിന്നും ഉയർന്ന പിടച്ചിൽ കാശി അവന്റേതാക്കി മാറ്റി.............. 
 
തിരിഞ്ഞു കിടന്ന ആമിയെ കാശി ചേർത്തു പിടിച്ചു..... നനഞ്ഞ മുടിയിഴകളിലേക്ക് മുഖം ചേർത്തു... അതിൽ നിന്നുള്ള ഗന്ധം അവനിലെ വികാരങ്ങളെ പാരമ്യത്തിൽ എത്തിച്ചു....... ചെവിയിൽ കടിച്ചുകൊണ്ട് അവൻ ആ കഴുത്തിലേക്ക് മുഖം ചേർത്തു.... തോളിൽ നിന്നും പതിയെ ഉടുപ്പ് മാറ്റി അവിടെ അമർത്തി കടിച്ചു........... 
 
വികാരത്തിന്റ പാരമ്യത്തിൽ വിവസ്ത്രയാകുന്നതും തന്നിലെ ഓരോ അണുവും അവൻ  ചുംബിച്ചുണർത്തുന്നതും അവൾ അറിഞ്ഞു...... കൊടുങ്കാറ്റിന്റെ അകമ്പടിയോടെ തീരത്തെ  ആഞ്ഞു പുൽകുന്ന തിരകളെ പോലെ അവൻ അവളിലേക്ക് അമർന്നു..... 
 
ഇത്ര നാളത്തെ പ്രണയം ഒരു തരി പോലും കുറയാതെ ഒരു ചെറു നോവ് നൽകി അവൻ അവളിലേക്ക് പകർന്നു നൽകി.............................. 
 
💞💞💞💞💞💞💞💞💞💞💞💞💞
 
 
"കള്ള പന്നി കിടക്കുന്ന കിടപ്പ് കണ്ടില്ലേ.... അവളുടെ ഒരു ആത്മഹത്യ...... ചവിട്ടി കൊല്ലുകയാ വേണ്ടത്  .......... " 
 
തന്റെ മാറിൽ തല ചേർത്തുറങ്ങുന്ന ആമിയെ നോക്കി കാശി ഒരു ചിരിയോടെ ഓർത്തു...... അവളുടെ കവിളിലെ പാട് കുറഞ്ഞിട്ടുണ്ട്.... കാശി അവിടെ ഒരുമ്മ നൽകി...... 
 
ആമി ഒരു ചിണുങ്ങലോടെ കണ്ണ് തുറന്നു..... പുതപ്പിനടിയിലെ നഗ്നത അവളിൽ നാണം വിടർത്തി..... അവളൊരു ചിരിയോടെ കാശിയുടെ മാറിലേക്ക് തല ചായ്ച്ചു 
 
"കാശി എന്റെ കൊലുസ്സ് പൊട്ടി.... " 
 
"വേറെ വാങ്ങി തരാം.... " 
 
ആമി അവനെ ചിരിയോടെ നോക്കി.... 
 
"കാശി ആ ഹേമാന്റിക്ക് നല്ല പണി കൊടുക്കണം..... അവരല്ലേ എല്ലാത്തിനും കാരണം..... പിന്നെ ആ അഞ്ജുനെ എനിക്ക് ഇഷ്ടമല്ല.... ഞാൻ ഇല്ലാത്തപ്പോൾ എന്ത് കൊഞ്ചലാ അവളോട്.... ഇനി അത് കണ്ടാൽ കൊല്ലും ഞാൻ നിന്നെ..... " 
 
"ഓഹ് കുശുമ്പി ആമി റീലോഡഡ്.. " 
 
"ആഹ് കുശുമ്പ് തന്നെയാ.... " 
 
"അവർക്കൊക്കെയുള്ള പണികൾ നമുക്ക് ഒന്നിച്ചു കൊടുക്കാം.... അതിനു മുന്നേ 
നിന്നെ ഞാൻ കൊല്ലും.... നീ എന്തായാലും ചവാൻ പോയതല്ലേ....... " 
 
"കാശി ഇന്നലെ വരെ മരിച്ചാൽ കുഴപ്പമില്ല..... പക്ഷെ ഇനി മരിക്കണ്ട .... " 
 
"അതെന്താ....... " 
 
ആമി കാശിയുടെ ചെവിയിൽ എന്തോ പറഞ്ഞു..... 
 
"പോടീ..... "കാശി അവളുടെ ചെവി കടിച്ചെടുത്തു..... 
 
"ഓഹോ നിനക്ക് കാണിക്കാം ഞാൻ പറഞ്ഞൂടല്ലേ..... " 
 
ആമി ഒരു കേറുവോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു...... 
 
കാശിയുടെ കയ്യുകൾ അവളുടെ മേനിയാകെ കുസൃതി കാണിച്ചു നടന്നു.... 
 
"കാശി കുറുമ്പ് കാണിക്കാതെ അടങ്ങി ഇരുന്നോ ...... " 
 
"ഇല്ലെലോ..... "കാശി അവളെ ഒന്നുടെ ചേർത്തു പിടിച്ചു ....... 
 
"ഞാൻ ഇപ്പൊ കൂവി വിളിച്ചു എല്ലാരോടും പറയും...... എന്നെ പീഡിപ്പിക്കാൻ നോക്കുന്നെന്ന്.... " 
 
"ആണോ എന്നാലേ അതൊന്നു കാണണമല്ലോ.... " 
 
കാശി അവളോട് ചേർന്നിരുന്നപ്പോൾ ആമി ഉറക്കെ പറഞ്ഞു 
 
"അയ്യോ നാട്ടുകാരെ ഓടി വായോ ഈ കാപാലികൻ എന്നെ പീഡിപ്പിക്കുന്നെ..... എന്നെ രക്ഷിക്കണേ ... " 
 
കാശി ഒരു ചിരിയോടെ അവളുടെ ദേഹത്ത് നിന്നും പുതപ്പ് മാറ്റി വീണ്ടും അവളിലേക്ക് അമർന്നു............. 
 
 
💞💞💞💞💞💞💞💞💞💞💞 
 
തുടരും... ❤️
അലൈപായുതേ ❣️ 27

അലൈപായുതേ ❣️ 27

4.6
23696

അലൈപായുതേ (27)❤️❤️❤️     ✍️കിറുക്കി 💞💞💞     രാവിലെ ആമി ഉറക്കമുണർന്നപ്പോൾ കാശി അവളെയും ചുറ്റി പിടിച്ചു നല്ല ഉറക്കമാണ്....... ആമി ഫോൺ എടുത്തിട്ടില്ലയിരുന്നു...... കാശിയുടെ ഫോൺ ടേബിളിൽ കണ്ടപ്പോൾ ആമി സമയം നോക്കി...... 4 മണി ആയി.....  ഫോണിലെ വോൾപേപ്പറിലെ ആമിയുടെ ഫോട്ടോ കണ്ട് ആമിയിൽ പുഞ്ചിരി ഉണ്ടായി......    അവൾ കാശിക്ക് ഉമ്മ കൊടുത്തു അവനെ ഉണർത്താതെ ബെഡ് ഷീറ്റും വാരി ചുറ്റി ബാഗ് ഇരുന്നിടത് വന്നു ഡ്രസ്സ്‌ എടുത്തു.......    ഇവിടെ വരാൻ തോന്നിയത് കാര്യമായി എന്ന് ആമിക്ക് തോന്നി..... കുളിച്ചുകൊണ്ടിരുന്നപ്പോൾ ദേഹത്താകെ അവിടെയും ഇവിടെയുമെല്ലാം നീറുന്ന പോലെ ആമിക്