Aksharathalukal

അലൈപായുതേ ❣️ 27

അലൈപായുതേ (27)❤️❤️❤️
 
 
✍️കിറുക്കി 💞💞💞
 
 
രാവിലെ ആമി ഉറക്കമുണർന്നപ്പോൾ കാശി അവളെയും ചുറ്റി പിടിച്ചു നല്ല ഉറക്കമാണ്....... ആമി ഫോൺ എടുത്തിട്ടില്ലയിരുന്നു...... കാശിയുടെ ഫോൺ ടേബിളിൽ കണ്ടപ്പോൾ ആമി സമയം നോക്കി...... 4 മണി ആയി..... 
ഫോണിലെ വോൾപേപ്പറിലെ ആമിയുടെ ഫോട്ടോ കണ്ട് ആമിയിൽ പുഞ്ചിരി ഉണ്ടായി...... 
 
അവൾ കാശിക്ക് ഉമ്മ കൊടുത്തു അവനെ ഉണർത്താതെ ബെഡ് ഷീറ്റും വാരി ചുറ്റി ബാഗ് ഇരുന്നിടത് വന്നു ഡ്രസ്സ്‌ എടുത്തു....... 
 
ഇവിടെ വരാൻ തോന്നിയത് കാര്യമായി എന്ന് ആമിക്ക് തോന്നി..... കുളിച്ചുകൊണ്ടിരുന്നപ്പോൾ ദേഹത്താകെ അവിടെയും ഇവിടെയുമെല്ലാം നീറുന്ന പോലെ ആമിക്ക് തോന്നി..... ഇന്നലത്തെ കാര്യങ്ങൾ ഓർത്തു അവൾക്ക് നാണം തോന്നി..... 
 
കുളിച്ചിട്ട് വന്നപ്പോഴാണ് കഴുത്തിനു ചുറ്റും ചുവന്നു കിടക്കുന്ന പാടുകൾ അവൾ ശ്രെദ്ദിച്ചത്...... 
 
"പെട്ടല്ലോ ദേവിയെ..... "
 
അവൾ കട്ടിലിലേക്ക് നോക്കിയപ്പോൾ ഭർത്തു സുഖ നിദ്രയിലാണ്.... ആമി കട്ടിലിൽ നൂഴ്ന്നു കയറി അവന്റെ പുറത്തൊരു അടി കൊടുത്തു.... 
 
കാശി ചാടി എണീറ്റപ്പോൾ ആമിയാണ്..... അടി കൊണ്ട വേദനയിൽ തോന്നിയ ദേഷ്യമെല്ലാം ഒരു നിമിഷം കൊണ്ട് രാജ്യം കടന്നത് കാശി അറിഞ്ഞു...... 
 
കുളിച്ചിട്ടു ഈറനുടുത്തു മുന്നിലിരിക്കുന്ന ആമിയെ കണ്ട് കാശിക്ക് ആകെ ഒരു ഉന്മേഷം തോന്നി..... പക്ഷെ പിന്നെയാണ് അവൻ ആ മുഖത്തോട്ട് ശരിക്കും നോക്കിയത്........ പിടിച്ചു വിഴുങ്ങും എന്നുള്ള ഭാവം ആണവൾക്ക്...... 
 
കാശി കുറച്ച് ബാക്കിലോട്ട് നീങ്ങി കിടന്നു...... ചില സമയത്ത് ബോധം തീരെ ഇല്ലാത്ത പെണ്ണാ ...... 
 
"എന്താ ആമി...... "
 
കാശി ഒരു ചിരിയോടെ ചോദിച്ചു..... 
 
"ദേ നോക്ക് കാശി...... കഴുത്തിലാകെ പാട......... ആരെങ്കിലും ചോദിച്ചാലോ..... "
 
ആമി കഴുത്തിൽ ചൂണ്ടി പറഞ്ഞു..... ശരിയാണ് കഴുത്തിൽ നല്ലപോലെ ഇന്നലത്തെ കരവിരുത് തെളിഞ്ഞു കാണാം...... 
 
"ആരേലും ചോദിച്ചാൽ ഉറുമ്പ് കുത്തിയത് ആണെന്ന് പറ.... "
 
കാശി ഒരു ചിരിയോടെ പറഞ്ഞു 
 
"അതിലും ഭേദം പേപ്പട്ടി കടിച്ചതാണെന്ന് പറയാം..... "
 
ആമി പറഞ്ഞതുകേട്ട് കാശി അവളെ വലിച്ചു കട്ടിലിലേക്ക് ഇട്ടു...... 
 
"ആരാടി പേപ്പട്ടി...... "
 
കാശി ചോദിച്ചപ്പോൾ ആമി പൊട്ടിച്ചിരിച്ചു...... കാശി ആ കഴുത്തിലേക്ക് അധരങ്ങൾ ചേർത്തു വെച്ചു..... 
 
"പയ്യെ മാറും കേട്ടോ..... "
 
കാശി പറഞ്ഞപ്പോൾ ആമി തലകുലുക്കി സമ്മതിച്ചു...... 
 
"കാശി വേഗം റെഡി ആയി വാ.... നമുക്ക് എല്ലാരും ഉണരുന്നതിന് മുന്നേ പോകാം..... "
 
"അതെന്താ ഉണർന്നിട്ട് പോയാൽ.... നീയെന്റെ കാമുകി അല്ല.... ഭാര്യയായ..... ഭാര്യയും ഭർത്താവും ഒന്നിച്ചു കിടക്കുന്നത് അത്ര തെറ്റാണോ...... "
 
"ഓഹ് അതല്ല  ...... നമുക്കിടയിൽ സ്നേഹം ഒന്നുമില്ലെന്ന അവരുടെയൊക്കെ വിചാരം..... അത് അങ്ങനെ തന്നെ ഇരിക്കട്ടെ...... "
 
"മം ശരിയാ വൈഫി..... അത്കൊണ്ട് പണി കൊടുക്കാനുള്ള സാഹചര്യം അവർ തന്നെ ഒരുക്കി നൽകും..... ബുദ്ദി ഉണ്ടല്ലോ..... "
 
കാശി അവളെ കളിയാക്കി കുളിക്കാൻ കയറി..... തിരിച്ചു വന്നു രണ്ട് പേരും പോകാൻ ഒരുങ്ങി..... നേരം പുലരുന്നതേ ഉള്ളു..... ആമി പോകാനായിട്ട് ഇറങ്ങിയപ്പോൾ കാശി അവളുടെ കയ്യിൽ പിടിച്ചു നിർത്തി അവളെ പിറകിലൂടെ ചേർത്തു നിർത്തി....... 
 
"Thanks for that beautiful moments..... "
 
കാശി അവളെ മുറുകെ ചേർത്തു പറഞ്ഞു..... 
 
"അതെന്തിനാ താങ്ക്സ്...... "
 
"അതോ...... പ്രതീക്ഷിക്കാതെ കിട്ടിയതല്ലേ....... അതിന്റെ മധുരം എത്ര പറഞ്ഞാലും തീരില്ല..... സൊ അതുകൊണ്ട്...... "
 
കാശി അവളെയുംകൊണ്ട് വീടും പൂട്ടി ഇറങ്ങി..... ആ സമയം ആയത്കൊണ്ട് അധികം ആരുമില്ല...... രണ്ട് വീടിന്റെയും കോമ്പൗണ്ടിൽ വലിയ ഒരു മതിൽ ഉണ്ട്..... അതിന്റെ അടുത്തെത്തിയപ്പോൾ കാശി ഒന്ന് നിന്നു 
 
"വാ ആമി നമുക്ക് മതില് ചാടാം.... "
 
ആമി ഒന്ന് നോക്കി.... ഇത്രയും പൊക്കമുള്ള മതില് ഈ ജന്മത്തിൽ ചാടാൻ അവൾക്ക് ആകില്ലെന്ന് അവനറിയാം....... കളിയാക്കുവാണ്..... കൊന്നതെങ് പോലെ നീളമില്ലേ.... അതിന്റെ അഹങ്കാരം....... 
 
"എനിക്ക് അതിന് അത്രേം നീളമില്ല... "
 
"ഓഹ് സോറി ഞാൻ ഓർത്തില്ല.... അടക്കക്കുരുവി ആണെന്ന്.... "
 
ആമി അവനെ അടിക്കാനായി ചെന്നപ്പോൾ അവൻ ഓടി....... അവർ രണ്ടും ആമിയുടെ വീടിന്റെ സൈഡിൽ വന്നു നിന്നു.... കതക്കെല്ലാം അടച്ചിട്ടിരിക്കുകയാണ്..... 
 
അപ്പോഴാണ് ശ്യാമളയുടെ ഭർത്താവ് കതകും തുറന്നു പുറത്തേക്ക് പോകുന്നത് കണ്ടത്...... ആമിയും കാശിയും സൈഡിലേക്ക് മാറി നിന്നു... 
ആയാൾ കതകും തുറന്നിട്ട പോയി.... 
 
അപ്പോഴേക്കും ആമി ഓടി അകത്തേക്ക് കയറാൻ നോക്കിയപ്പോൾ കാശി അവിടെ പിടിച്ചു നിർത്തി..... 
 
"കാശി ഞാൻ പൊയ്ക്കോട്ടേ..... വിട്... "
 
"ഒരുമ്മ തന്നിട്ട് പൊക്കോ.... "
 
"കാശി....... "ആമി ദയനീയതയോടെ വിളിച്ചു....... അവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നി അവൾ കവിളിലേക്ക് ഉമ്മ നൽകാൻ തുടങ്ങിയപ്പോൾ കാശി മുഖം വെട്ടിച്ചു അത് ചുണ്ടിലെക്കാക്കി..... കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്വാസം തടഞ്ഞപ്പോൾ ആമി അവനെ തള്ളി മാറ്റി ഓടി...... 
 
ഇന്ന് കാശിക്കും കുടുംബത്തിനും ആമിയുടെ വീട്ടിൽ ഉള്ളവർ വിരുന്ന് നൽകാൻ തീരുമാനിച്ചു..... എല്ലാരും ഇന്ന് ആമിയുടെ കുടുംബ വീട്ടിൽ ആണ്..... ഏട്ടന്മാരും ഏട്ടത്തിമാരും ഇടക്ക് ഇടക്ക് നോക്കി ആക്കി ചിരിക്കുന്നുണ്ടെങ്കിലും കാശി അത് പുച്ഛിച്ചു തള്ളി........... 
 
ആമി റൂമിൽ നിന്നപ്പോഴാണ് ഏട്ടത്തിമാർ അവിടേക്ക് വന്നത്..... ആമി ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഇരുന്നപ്പോഴാണ് താര അവളുടെ കഴുത്തിലെ സ്കാർഫ് മാറ്റിയത്..... ആമിക്ക് ആകെ ചടപ്പ് തോന്നി 
 
 
"ഇത് പതിവില്ലാതെ കഴുത്തിൽ കണ്ടപ്പോഴേ തോന്നി..... "
 
അവർ രണ്ട് പേരും കൂടി ആമിയെ ആകെ കളിയാക്കാൻ തുടങ്ങി 
 
 
രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അഞ്ചു കാശിയുടെ അടുത്ത് കൊഞ്ചി കുഴഞ്ഞു ഇരിക്കുന്നത് ആമി ശ്രെദ്ദിച്ചു...... അവൾ അത് മൈൻഡ് ചെയ്തതെ ഇല്ല..... ഇനി നീയല്ല ആരു വന്നാലും അവൻ എന്റെതാ..... ആമി അവൾക്കൊരു പുച്ഛം കൊടുത്തു കഴിച്ചു............ 
 
 
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
 
 
 
"ആന്റി ഐഡിയ ഇത്തിരി പഴയതാ.... എന്നാലും ആ ആമിയെ കാശിയും വീട്ടുകാരും വെറുക്കണം..... അവളെ ശ്യാമിനെ കൊണ്ട് കെട്ടിക്കണം..... ആ ഗ്യാപ്പിൽ ഞാൻ കാശിയെ വളച്ചോളാം.... "
 
അഞ്ജുവും ഹേമയും ശ്യാമളയും ചർച്ചയിൽ ആണ് 
 
"നീ പ്ലാൻ എന്താണെന്ന് പറ മോളെ.... "
 
"അമ്മേ ഞാൻ ആ ആമിയെ എന്തെങ്കിലും പറഞ്ഞു ആ സ്റ്റോർ റൂമിൽ കൊണ്ട് വരാം..... അവിടെ ശ്യാമും വേണം....... അവിടെയിട്ട് അവളെ നശിപ്പിക്കണം..... പിന്നെ അവൾക്ക് ശ്യാം അല്ലാതെ വേറൊരു ഓപ്ഷൻ ഇല്ലല്ലോ..... കാശിക്കും വീട്ടുകാർക്കും അവളോട് വെറുപ്പും ആകും...... "
 
"നല്ല ഐഡിയയാ മോളെ.... പക്ഷെ നടക്കുമോ.... "
 
"നടക്കും ആന്റി...... ആന്റി ഉച്ചക്ക് ഊണ് കഴിയുമ്പോൾ ശ്യാമിനെ സ്റ്റോർ റൂമിന്റെ പിറകിലെ വാതിലിലൂടെ കൊണ്ട് വാ..... ഞാൻ ആമിയെ മുന്നിലെ വാതിലിന്റെ അവിടേക്ക് കൊണ്ട് വരാം...... രണ്ടു പേരെയും അതിലിട്ട് പൂട്ടാം..... ശ്യാമിനോട് ആന്റി എല്ലാം പറഞ്ഞേക്ക്..... ഇനി ഇങ്ങനൊരു ചാൻസ് ഇല്ല...... "
 
ശ്യാമളക്കും അതാ നല്ലതെന്ന് തോന്നി... കാര്യം ഡോക്ടർ ആണെങ്കിലും കള്ളും കഞ്ചാവും പെണ്ണ് പിടിയും ആണെന്ന് നാട്ടിൽ മുഴുവൻ അറിയാം..... നല്ല കുടുംബത്തിൽ നിന്നും അത്യാവശ്യം സ്വത്തുള്ള ഒരു പെണ്ണിനേയും കിട്ടില്ല.... ഇതാകുമ്പോൾ കോടി കണക്കിന് സ്വത്ത്‌ കയ്യിൽ വരും...... അവളെ പിന്നെ അവൻ കൊല്ലുകയോ വിൽക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോട്ടെ........... 
 
 
ശ്യാമള ശ്യാമിനെ വിളിച്ചു എല്ലാം പറഞ്ഞു  ....... ഉച്ചക്ക് ശ്യാമിനെ കാത്ത് സ്റ്റോർ റൂമിന്റെ അവിടെ നിന്ന ശ്യാമള കണ്ടത് വല്ലാതെ നടന്നു വരുന്ന ശ്യാമിനെയാണ്..... 
 
"എടാ നീ വീണ്ടും അത് വലിച്ചു കെറ്റിയോ..... "
 
"പൊ തള്ളേ...... അവളെ ഒന്ന് കയ്യിൽ കിട്ടട്ടെ.... ഇതൊരു ലഹരി.... ഇതിലും വലുതാ അവള്....... നിങ്ങള് മാറ്... "
 
ശ്യാം അവരെയും തള്ളി മാറ്റി അകത്തേക്ക് കയറി...... 
 
ഇതേ സമയം അഞ്ചു രേവതി വിളിക്കുന്നു എന്നും പറഞ്ഞു ആമിയെ സ്റ്റോർ റൂമിന്റെ അവിടേക്ക് കൊണ്ട് വന്നു...... പെട്ടെന്ന് ആമിയെ തള്ളി അതിലേക്ക് ഇട്ടു..... വീട്ടിൽ നിന്നും കുറച്ചകലെ ആയത്കൊണ്ട് ആരും സൗണ്ട് കേൾക്കില്ല...... അഞ്ചു ഒരു ചിരിയോടെ വീട്ടിലേക്ക് നടന്നു...... 
 
ആമി കുറെ തട്ടിയിട്ടും വാതില് തുറന്നില്ല..... അവൾക്ക് ആകെ ഭയമായി...... അപ്പോഴാണ് തൊട്ട് പിന്നിൽ ആരോ വന്നു നിന്ന പോലെ തോന്നിയത്...... നോക്കിയപ്പോൾ ശ്യാം ആണ്.....
അവൾ പേടിച്ചു പിറകിലേക്ക് മാറി.... 
 
"എന്താ മോളെ പേടിച്ചോ..... പേടിക്കണ്ട ഞാൻ അല്ലെ..... നിന്നെ അന്ന് ഹോസ്പിറ്റലിൽ കണ്ടപ്പോഴേ ഞാൻ നോട്ടമിട്ടതാ..... നിന്നെ പോലൊരു പെണ്ണിനെ ഞാൻ എന്റെ ലൈഫിൽ കണ്ടിട്ടില്ല..... നല്ല പൈനാപ്പിൾ പീസ് പോലെ..... "
 
ശ്യാം അതും പറഞ്ഞു ആമിയെ കടന്നു പിടിച്ചു...... ആമി അവന്റെ കയ്യിൽ കിടന്നു കുതറി... 
 
"ദേ പെണ്ണെ അടങ്ങി കിടന്നോ..... കൊന്ന് കളയും.... "
 
ആമി അവന്റെ വയറ്റിനിട്ട് കുത്തിയപ്പോൾ ശ്യാം അവളെ പിടിച്ചു തള്ളി..... ആമി താഴേക്ക് ചെന്നു ഇടിച്ചു വീണു ..... വീഴ്ചയിൽ അവളുടെ നെറ്റി പൊട്ടി ചോര വരാൻ തുടങ്ങി....... 
 
ശ്യാം അവളുടെ അടുത്തേക്ക് വന്നു അവളുടെ കഴുത്തിലെ സ്കാർഫ് ഊരി എറിഞ്ഞു...... അടുത്തേക്ക് നടന്നു വന്ന അവനെ കണ്ട് ആമി പേടിയോടെ ചുറ്റും നോക്കി...... 
 
പെട്ടെന്ന് അത്ര നേരവും ഭയം നിറഞ്ഞു നിന്ന കണ്ണുകൾ വിടരുന്നതും..... അവളുടെ മുഖത്ത് ചിരി വിടരുന്നതും കണ്ട് നോക്കിയ ശ്യാം പകച്ചു നിന്നു....... 
 
അവിടെ ഭിത്തിയിൽ ചാരി സിഗററ്റും വലിച്ചു കൂൾ ആയി നിൽക്കുന്ന കാശി നാഥൻ..... അവന്റെ നോട്ടം മുഴുവനും ആമിയുടെ നെറ്റിയിലെ മുറിവിലേക്കാണ്...... സിഗെരെറ്റ് താഴെ ഇട്ട് തന്റെ നേരെ നടന്നു വരുന്ന കാശിയെ കണ്ട് ശ്യാം പിറകോട്ടു നടക്കാൻ തുടങ്ങി...... 
 
💞💞💞💞💞💞💞💞💞💞💞💞💞💞💞
 
 
തുടരും... ❤️
 
 
അലൈപായുതേ ❣️ 28

അലൈപായുതേ ❣️ 28

4.7
23526

അലൈപായുതേ (28)❤️❤️❤️     ✍️കിറുക്കി      കാശി നടന്നു വരുന്നതിനു അനുസരിച്ചു ശ്യാം പിറകിലേക്ക് നടന്നു..... കാശി നേരെ ആമിയുടെ അടുത്ത് ചെന്നു..... ആമി കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു.......    "അയ്യേ ആമി കരയാതെ...... പേടിച്ചോടാ..... കാശി ഇല്ലേ... "   ആമി അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കി.....    "വേദനിച്ചോ..... "   കാശി മുറിവിൽ പതിയെ തലോടി..... ആമി വേദനകൊണ്ട് എരിവ് വലിച്ചത് കണ്ട് കാശിക്ക് ദേഷ്യം ഇരച്ചു കയറി... അവൻ ശ്യാമിനെ ചുട്ട് കൊല്ലാൻ പാകത്തിന് നോക്കിയിട്ട് അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി.....    "എന്റെ പെണ്ണിന്റെ ദേഹത്തു തൊടാൻ നിനക്ക് ധൈര്യം