Aksharathalukal

അലൈപായുതേ ❣️ 2

അലൈപായുതേ (2)❤️❤️❤️
 
✍️കിറുക്കി 😘😘😘
 
 
"എവിടെ ആയിരുന്നു നീ...... "ഓടി വന്ന ആമിയെ കണ്ട് ഐഷു ചോദിച്ചു 
അവൾ തിരിഞ്ഞു നിന്നു കാശി ഇരിക്കുന്നിടം ചൂണ്ടി കാണിച്ചു... 
 
"കാശി ചേട്ടനാണോ വിളിപ്പിച്ചേ..... "
 
"അതാരാ ...... "
 
"ആ വൈറ്റ്  t ഷർട്ട്‌..... അതാ കാശി ചേട്ടൻ കാശി നാഥൻ...... "
 
"അല്ല കൂടെ ഇരിക്കുന്നവരാ 
 
"എന്നിട്ട് നിന്നെ എന്തേലും പറഞ്ഞോ.... "
 
"ഇല്ല ആ കാശി ചേട്ടൻ പൊയ്ക്കോളാൻ പറഞ്ഞു...... "
 
"നിന്നെ നേരുത്തേ അറിയോ കാശി ഏട്ടന് ...... "
 
"ഇല്ല ഞാൻ ആദ്യായിട്ട കാണുന്നെ.... "
 
"മ്മ്..... "അതും പറഞ്ഞു ഐഷു ആമിയുമായി നടന്നു.... .  
ഐഷു തിരിഞ്ഞു നോക്കിയപ്പോഴും കാശി അമിയെ തന്നെ കണ്ണുചിമ്മാതെ ഒരു ചിരിയോടെ നോക്കുവാണ്...... ഐഷു അത് കണ്ട് ഒരു കള്ളച്ചിരിയാലെ ആമിയുമായി പോയി... 
 
/////////////////   //////////////// //////
 
 
"ടാ അവളുടെ പേരെന്തായിരുന്നു.....? "
 
കാശിയുടെ ചോദ്യം കേട്ട് വിശാൽ അവനെ ഒന്ന് ഇരുത്തി നോക്കി..... 
 
"ഏതവൾ....... "
 
"രാവിലെ കണ്ട ആ പുതിയ കൊച്ചില്ലേ.... ആ മഞ്ഞ ചുരിദാർ.... "
 
"എന്താടാ മോനെ ഒരിളക്കം..... രാവിലെ അവളെ കാണുന്നു, ഒരുമാതിരി പെൺപിള്ളേരെ കണ്ടിട്ടില്ലാത്ത മാതിരി നോക്കുന്നു..... എന്തെ അവൾ നിന്റെ ഹൃദയത്തിൽ തരംഗം ഉണ്ടാക്കിയോ........ "
 
വഷളൻ ചിരിയോടെ വിശാൽ ചോദിച്ചപ്പോൾ കാശി കാലിനിട്ടൊരു ചവിട്ട് കൊടുത്തു 
 
"അമ്മാ.......   "വിശാലിന്റെ നിലവിളിയിൽ ക്ലാസ്സിൽ ഉറങ്ങി ഇരുന്ന എല്ലാരും ഉണർന്നു.... 
 
"വിശാൽ whats going on there....... "
 
"Nothing medam..... a പല്ലി........ "
 
അവന്റെ ഉത്തരം കേട്ട് ക്ലാസ്സിൽ കൂട്ട ചിരി ഉണ്ടായി.... 
 
"Silence........ sit down...... "
 
ടീച്ചർ അതും പറഞ്ഞു ക്ലാസ് തുടർന്നു 
 
വിശാൽ ഇരുന്നിട്ട് കാശിയെ ചൂഴ്ന്നു നോക്കി 
 
"നിന്നോട് ഞാൻ അവളുടെ പേരല്ലേ ചോദിച്ചത്...... അതിന് ഇമ്മാതിരി ഡയലോഗ് എന്തിനാ..... ക്ലാസ്സിൽ ആയത് നിന്റെ ഭാഗ്യം അല്ലേൽ പുറം ഞാൻ പൊളിച്ചേനെ....... "
 
"ടാ മോനുസേ നിനക്ക് ഇപ്പോൾ എന്താ വേണ്ടേ..... ആ പെണ്ണിന്റെ പേരല്ലേ.... എനിക്ക് ഓർമ ഇല്ല..... ഇന്നെത്ര പിള്ളേരെ കണ്ടതാ...... ആ ദേ ഇവന്മാരോട് ചോദിക്കാം...... "
 
അതും പറഞ്ഞു സൈഡിലേക്ക് നോക്കിയ വിശാൽ കാണുന്നെ ഡെസ്കിൽ തലയും വെച്ചു കൂർക്കം വലിച്ചു ഉറങ്ങുന്ന ജോയെയും അബിയേയും ആണ്......... അവന്റെ മുഖത്ത് ഒരു സഹതാപം വിരിഞ്ഞു 
 
"ആഹ് സ്വന്തം പേര് ചോദിച്ചാൽ നേരെ ചൊവ്വേ അറിയാത്തവൻമാരോട് ആണോ നീ അവളുടെ പേര് ചോദിക്കുന്നെ........ അല്ല അവളുടെ ഡിപ്പാർട്മെന്റ് ഏതാ........ "
 
"Bsc zoology...... "
 
"നമുക്ക് ഉച്ച ബ്രേക്കിന് അവിടെ വരെ ഒന്ന് പോകണം...... "
 
"എന്തിന്...... 😯😯"
 
"എനിക്ക് അവളെ കാണണം...... ഇപ്പോൾ കണ്ടില്ലേൽ എന്തോ പോലെ..... ഒരു തവണ കണ്ടാൽ മതി..... നമുക്ക് പോണം....... "
 
പറഞ്ഞു തീർന്നപ്പോഴൊർക്കും ബെൽ അടിച്ചു കാശി അവനെയും ബാക്കി രണ്ടെണ്ണത്തിനെയും എണീപ്പിച്ചു അവളുടെ ക്ലാസ്സിലേക്ക് പോയി...... 
 
ക്ലാസ് മുഴുവൻ നോക്കിയിട്ടും അവളെ അവിടെ കണ്ടില്ല...... കാശിക്ക് ഉള്ളിൽ ഒരു നിരാശ തോന്നി...... ബാക്കി മൂന്നും അവിടെയുള്ള പെൺപിള്ളേരെ നോക്കി വെള്ളം ഇറക്കുവാണ് 
 
"ബാ പോകാം...... "
കാശിയുടെ മുഖത്തെ നിരാശ അപ്പോൾ ആണ് അവർ ശ്രെദ്ദിച്ചേ 
 
"ടാ അവൾ ഈ കോളേജിൽ തന്നെ ഉണ്ടല്ലോ.... ഇത് നമ്മളുടെ സാമ്രാജ്യം അല്ലെ നമുക്ക് കണ്ട് പിടിക്കാം..... ഇപ്പോൾ എവിടേലും പൊയ്ക്കാണും.... നീ വാ നമുക്ക് കാന്റീനിൽ പോകാം........ "
 
കാശി മറ്റെന്തോ ചിന്തയിൽ അവരുടെ ഒപ്പം പോയി...... 
 
/////////    /////////    //////////
 
കാന്റീനിൽ ഇതേ സമയം ഐഷു ആമിയോട് ഓരോന്ന് കത്തി വെക്കുക ആണ്....... ഇന്ന് ഐഷുന്റെ വക ലഞ്ച് ആണ് ആമിക്ക്...... 
 
"എന്നാലും എനിക്ക് അതല്ല.... കാശി ചേട്ടൻ എന്താ നിന്നോട് പൊയ്ക്കോളാൻ പറഞ്ഞെ എന്നാ..... "
 
"ആ ചേട്ടനെ എങ്ങനെ അറിയാം.... "
 
"കൊള്ളാം കാശി ചേട്ടനെ അറിയാത്ത ആരാ ഈ കോളേജിൽ ഉള്ളത്... ഇവിടുത്തെ സെന്റർ ഓഫ് അട്രാക്ഷൻ അല്ലെ ആള്...... ഉയ്യോ ഇപ്പോഴാ ആ താടിയൊക്കെ കളഞ്ഞേ..... ആ കട്ടതാടിയിൽ മുടിയൊക്കെ അലസമായിട്ട് ഇട്ട് ഒരു വരവുണ്ട് ആ ഡ്യൂക്ക് 200 പറപ്പിച്ചോണ്ട്..... പെൺപിള്ളേരെല്ലാം അങ്ങേരുടെ പിറകെ അല്ലെ.... ബട്ട് ആള് ഡീസന്റ.... ഒരുത്തിക്കും വഴങ്ങിട്ടില്ല..... "
 
"നിനക്ക് ഇഷ്ടമാണോ..... "
 
"ആ ഇഷ്ടം ഇല്ല.... എനിക്ക് ആ ചേട്ടന്റെ character ഇഷ്ടമാ..... അത്പോലെ ഒരു ചേട്ടനെ വേണം എന്നുണ്ട്.... ഞാൻ ഒറ്റയാളല്ലേ.... നിനക്ക് പിന്നെ കൂട്ടിന് അനിയനും അനിയത്തിയും ഉണ്ടല്ലോ പിന്നെ ഈ കാണാൻ നല്ല ആണ്പിള്ളേരെ കാണുമ്പോൾ ഉള്ള ഒരു ചെറിയ അട്രാക്ഷൻ അത്രേ ഉള്ളു 😉😉...... "
 
ആമി അവൾക്ക് ഒരു ചിരി സമ്മാനിച്ചു 
 
"കാശി ചേട്ടൻ നീ തിരികെ വന്നപ്പോൾ നോക്കിയ നോട്ടം ഉണ്ടല്ലോ മോളെ..... ഉഫ്......... നിന്നെ ഇനി നോട്ടം കാണുമോ...... "
 
ഐഷു അവളെ കളിയാക്കി ചോദിച്ചു 
 
"എന്ത് കണ്ടിട്ടാ..... "
 
"നീ ചുന്ദരി അല്ലെ.... പിന്നെ ഈ നുണക്കുഴി കാണിച്ചുള്ള ചിരിയിൽ ആരാ വീഴാത്തെ ..... "ഐഷു അതും പറഞ്ഞു ചിരിച്ചപ്പോൾ ആമിയും ചിരിച്ചു....... 
 
അവൾക്ക് രാവിലെ കാശി നോക്കിയത് ഓർത്തപ്പോൾ എന്തോ പോലെ തോന്നി..... ഇത്ര ശക്തമായ നോട്ടം തനിക്ക് ഇതുവരെ കിട്ടിയിട്ട് ഇല്ല...... ആ ചേട്ടൻ തമാശക്ക് നോക്കിയതായിരിക്കും.... ആമി അങ്ങനെ ഓർത്തു ഫുഡ് കഴിക്കാൻ തുടങ്ങി 
 
-------------------------------------
 
"രാമുവേട്ടാ നാല് ചിക്കൻ ബിരിയാണി...." 
 
ബിരിയാണി ഓർഡർ ചെയ്തു നാലും ഒരു ടേബിളിന് ചുറ്റും ഇരുന്നു..... തണുത്ത സെവൻ അപ്പ് കുടിക്കാൻ തുടങ്ങിയപ്പോൾ ആണ് കാശി കുറച്ചക്കലെ ആയി ഒരു ടേബിളിൽ ഇരിക്കുന്ന ആമിയെ കണ്ടത്..... സെവൻ അപ്പ് കുടിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന ആ ഒരു ഫീൽ അവനു അവളെ കണ്ടപ്പോൾ തോന്നി....... 
 
"രാമുവേട്ടാ.. ബിരിയാണി ദേ അങ്ങോട്ട് എടുത്തോ...... "അതും പറഞ്ഞു കാശി നാലെണ്ണത്തിനെയും കൊണ്ട് അവളുടെ ടേബിളിലേക്ക് ചെന്നു.... 
 
 
ടേബിളിന് ചുറ്റും കസേരയും എടുത്തിട്ട് വന്നിരിക്കുന്ന ആളുകളെ കണ്ട് ഐഷു വണ്ടർ അടിച്ചു..... കാശിയും കൂട്ടുകാരും, അവനെ അത്ര അടുത് പോലും ഐഷു ഇപ്പോൾ ആണ് കാണുന്നെ....... 
 
"ഹലോ കുട്ടി.... പേരെന്താ...." വിശാലും മറ്റവരും ഐഷുനെ പരിചയപ്പെടാൻ തുടങ്ങി..... കത്തി അടിയിൽ ഐഷുനെ പോലെ തന്നെ ഡോക്ടറേറ്റ് ആയത്കൊണ്ട് അതൊരു അടിപൊളി കോമ്പോ ആയി.......  
 
ആമി കുനിഞ്ഞിരുന്നു ആഹാരം കഴിക്കുവാണ്..... തന്റെ തൊട്ട് മുന്നിൽ ഇരിക്കുന്ന കാശിയെ ഒന്ന് നോക്കാൻ അവൾക്ക് ആയില്ല...... ഹൃദയം വല്ലാണ്ട് മിടിക്കുന്ന പോലെ..... 
 
ബാക്കി കുട്ടികൾ എല്ലാം കാശി അങ്ങനെ ഇരിക്കുന്ന കണ്ട് അത്ഭുതത്തോടെ നോക്കുക ആണ്... 
 
കാശി അവളെ തന്നെ നോക്കി ഇരിക്കുവാണ് ......... അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ വികാരം വന്നു നിറഞ്ഞു   ....... അവളുടെ മുഖത്ത് അങ്ങിങായി പറ്റിപ്പിടിച്ചിരിക്കുന്ന കുറുനിരകളോട് പോലും അവന്റെ മനസ്സിൽ അസൂയ തോന്നുന്ന പോലെ 😍😍😍
 
🎶പ്രേമ മധു തേടും കാർവണ്ട് പോലെ.. 
നിന്നരികിൽ വന്നു ഞാനൊമലാളെ... 🎶
 
റേഡിയോയിൽ നിന്നും വന്ന പാട്ട് ആ സന്ദർഭത്തിന് ഏറെ യോജിച്ചത് ആയിരുന്നു 😌😌😌
 
 
അവൾ ഇപ്പോഴും കുനിഞ്ഞു തന്നെ ഇരിക്കുവാണ്...... കാശി അവളുടെ മുഖത്തിന് നേരെ വിരൽ ഞൊടിച്ചു.... 
ആമി അപ്പോൾ ആണ് അവന്റെ മുഖത്തേക്ക് നോക്കിയത്...... ആ നോട്ടം തന്റെ ഹൃദത്തിനെ കൊളുത്തി വലിക്കുന്ന പോലെ അവനു തോന്നി.... 
 
"പേരെന്താ നിന്റെ ..... "
 
"അമേയ....... "
 
"വീടെവിടാ......  "
 
"ഇവിടെ സുവർണ നഗറിൽ....... "
 
അവൾ വീണ്ടും കുനിഞ്ഞിരുന്നു കഴിക്കാൻ തുടങ്ങി..... 
 
"ഇത് എന്റെ ബെസ്റ്റി ആമി..... "ഐഷു അവന്മാർക്ക് ആമിയെ പരിചയപ്പെടുത്തി 
 
"ആമിയോ ..... "കാശി ചോദിച്ചു 
 
"മ്മ് അവളെ ആമിന്ന വിളിക്കുന്നെ..... "
 
അപ്പോഴേക്കും ബിരിയാണി വന്നു, കാശി ഒരു ചിരിയോടെ കഴിക്കാൻ തുടങ്ങി......
 
 
 
 
 
 
 
ആമിയിലേക്ക് നീളുന്ന കാശിയുടെ കണ്ണ് മറ്റുള്ളവരിൽ ഒരു പുഞ്ചിരി വിടർത്തി....... 
 
ഐസ് ക്രീം വന്നപ്പോൾ കാശി ആമിക്ക് കൊടുത്തു..... അവൾ വാങ്ങാൻ മടിച്ചപ്പോൾ അവൻ അവളുടെ അടുത്തേക്ക് നീക്കി വെച്ചു..... ആമി കുറച്ചു കഴിച്ചിട്ട് ബാക്കി അവിടെ തന്നെ വെച്ചു......
 
 കാശി അതെടുത്തു കഴിച്ചപ്പോൾ ആമിയും ബാക്കി ഉള്ളവരും അവനെ അത്ഭുതത്തോടെ നോക്കി 😯😯😯
 
അവരുടെ ഫുഡിന്റെ കൂടി പൈസ കാശി ആണ് കൊടുത്തത്...... തിരികെ പോകുമ്പോഴും അവളെ ഒന്ന് നോക്കാൻ അവൻ മറന്നില്ല......... 
 
"എന്താണ് മോളെ...... കാശിനാഥൻ ഈ ചിരിയിൽ വീണെന്നാണലോ തോന്നുന്നേ..... ചേട്ടൻ നിന്റെ മുഖത്ത് നിന്നും കണ്ണെടുത്തിട്ടില്ല......... ഈശ്വരാ എന്റെ ആമിക്ക് ആണല്ലോ ആ നറുക്ക് വീണത്........ "
 
"ഒന്ന് പോ ഐഷു....... "ആമി അവളെ കടന്നു വാഷ്‌റൂമിലേക്ക് പോയി..... 
 
അന്ന് മുഴുവൻ ഐഷു അമിയെ കളിയാക്കി നടന്നു...... അവന്മാർ കാശിയെ ഒരുമാതിരി ആക്കി ചിരിച്ചു ഒരു ഡിസ്റ്റൻസ് ഇട്ടു  നടന്നു..... അല്ലെങ്കിൽ ചെറുക്കന് എപ്പോഴാ കലി ഇളകുക എന്ന് പറയാൻ ആകില്ല..... 
 
വൈകുന്നേരം ക്ലാസ് കഴിഞ്ഞു ആമി ബസ് സ്റ്റോപ്പിൽ നിൽക്കുക ആണ്.... ഐഷുന് പോകണ്ടത് വേറെ ആണ്..... അവൾ നോക്കിയപ്പോൾ ആണ് അവിടെ ബൈക്കിൽ  നില്കുന്ന കാശിയെ കണ്ടത്...... അവൾ പെട്ടെന്ന് തന്നെ മുഖം വെട്ടിച്ചു.... 
 
കാശിയുടെ കൂടെ വിശാൽ ആണ് ഉള്ളത്.... ബാക്കിയുള്ള രണ്ട് പേരെയും അവൻ പറഞ്ഞു വീട്ടിരുന്നു.... 
 
"അല്ല മോനെ എന്താണ് ഇപ്പോൾ ഇങ്ങനെ ഒരു തോന്നൽ..... അല്ല, ഇതിലും സുന്ദരിമാർ നിന്റെ പിറകെ ഉണ്ടല്ലോ..... ആ ഷംന അവളുടെ മുഖത്ത് നിന്നും ചോര  തോട്ടെടുക്കാം...... അമ്മാതിരി നിറം... പിന്നെയാ ആലിയ...... എന്താ ഒരു മോഡേൺ ലുക്ക്..... എന്നാലും ഇവളും മോശം ആണെന്നല്ല..... നല്ല ഐശ്വര്യമുണ്ട്...... അവൾക്ക് എന്താ ഇത്ര സ്പെഷ്യൽ എന്ന ഞാൻ ചോദിച്ചത്...... "
 
"ശരിയാ പറഞ്ഞത്..... പക്ഷെ ഷംനയുടെ മുഖത്ത് നിന്നും ചോര തോട്ടെടുത്തിട്ട് എനിക്ക് എന്താക്കാനാ..... പിന്നെ അലിയാ നല്ല മോഡേണ.... അവളെ പ്രേമിച്ചിട്ട് ഇൻസ്റ്റയിലും fb യിലും ഫോട്ടോ ഇട്ട് ലൈക്കുകൾ വാരി കൂട്ടാനോ...... അതിനെയൊക്കെ പ്രേമിച്ചാൽ ഇതാ നേട്ടം..... 
 
പിന്നെ ഇവളോട് പ്രണയം ആണോ എന്നറിയില്ല..... ബട്ട് ആ നുണക്കുഴി ചിരി വല്ലാത്തൊരു ഇടങ്ങേറാ.... പിന്നെ ആ കണ്ണും...... എന്തോ ഒരു അടുപ്പം തോന്നുന്നു..... വരട്ടെ എന്താണെന്ന് നോക്കാം....... 
 
ഇപ്പൊ ഒന്ന് കൂടെ പോകാൻ തോന്നി .... പോകുന്നു അത്രേ ഉള്ളു..... "
 
കാശി പറഞ്ഞു തീർന്നപ്പോൾ വിശാലിന് ഒരു കാൾ വന്നു urgent കാൾ ആയത്കൊണ്ട് അവൻ പോയി..... അപ്പോഴേക്കും ബസ് വന്നു ആമി കയറി..... ബസിന് പിന്നാലെ അവനും......... 
 
///////      //////     ///////     //////
 
രാത്രിയിൽ രേവു അമ്മ ആഹാരം എടുത്തു വെച്ചപ്പോൾ ആണ് കാശി വന്നത്...... 
 
"കുളിച്ചിട്ട് വാ കാശി......ആഹാരം കഴിക്കണ്ടേ  "അമ്മയെ പിന്നിലൂടെ വന്ന് കെട്ടിപിടിച്ച കാശിയോട് രേവതി പറഞ്ഞു 
 
"വേണ്ട അമ്മേ.... വിശപ്പില്ല...... "
 
അതും പറഞ്ഞവൻ മുകളിലേക്ക് പോയി...... 
 
 
 
നെറ്റിയിൽ ആരുടെയോ സ്പർശനം അറിഞ്ഞാണ് കാശി കണ്ണ് തുറന്നത്.... നോക്കിയപ്പോൾ ഏട്ടന്മാരും ഏട്ടത്തിമാരും ഉണ്ട്.......
 
"എന്താടാ...... വയ്യേ...... "
 
"ചെറിയൊരു തലവേദന ഏട്ടാ.... "സൂര്യക്ക് ഒരു ചെറു പുഞ്ചിരിയോടെ മറുപടി നൽകി..... 
 
"ചൂടോന്നുമില്ലല്ലോ..... "താര അവന്റെ മുഖത്ത് തൊട്ട് നോക്കി.... 
 
"എന്റെ ഏട്ടത്തി എന്നെ ഇങ്ങനെ ഒരു രോഗി ആക്കല്ലേ..... ചെറിയൊരു തല വേദന അത്രേ ഉള്ളു....... "
 
"ആയിക്കോട്ടെ.... എന്തുണ്ടെലും എന്നെയോ താരയേയോ വിളിക്കണം..... കേട്ടല്ലോ...... "
 
"ആയിക്കോട്ടെ......   "
 
കുറച്ചു നേരം അവന്റെ കൂടെ ഇരുന്നിട്ടാണ് അവർ പോയത്...... അവർ പോയപ്പോഴേക്കും അവൻ വീണ്ടും ബാൽക്കണിയിലെ ആ ആട്ടുകട്ടിലിൽ കിടന്നു...... ആകാശം ഇരുണ്ടതാണ്....... എന്നാലും ആ ഇരുട്ടിനും എന്തൊക്കെയോ പറയാൻ ഉള്ള പോലെ............. കാശി അവന്റെ കണ്ണുകൾ അടക്കാൻ മടിച്ചു...... കണ്ണടച്ചാലും ഇരുട്ട് തന്നെ ആണല്ലോ.............................. 
❤️❤️❤️❤️   ❤️❤️❤️❤️    ❤️❤️❤️❤️
 
 
 
 
 
തുടരും........❤️
അലൈപായുതേ ❣️ 3

അലൈപായുതേ ❣️ 3

4.5
26022

അലൈപായുതേ (3)❤️❤️❤️     ✍️കിറുക്കി 😘😘😘       രാവിലെ കോളേജിന്റെ മുന്നിലുള്ള വാക മരത്തിന് താഴെ ഇരിക്കുക ആണ് കാശിയും കൂട്ടുകാരും....... കാശി എന്തോ ചിന്തയിൽ ആണ്...... അപ്പോൾ ആണ് അബി അവനെ തട്ടിയത്....... നോക്കിയപ്പോൾ ഒരു ചുവന്ന ചുരിദാർ ഇട്ട് കുനിഞ്ഞു നടന്നു വരുന്ന ആമിയെ ആണ് അവൻ കാണുന്നെ....... അവന്റെ കണ്ണുകൾ വിടർന്നു    ഭൂമിയെ വേദനിപ്പിക്കില്ല എന്നുള്ള രീതിയിൽ ആണ് അവളുടെ നടത്ത0...... ആരെയും നോക്കാതെ....... ഒരു ചൂളം വിളി കേട്ട് നോക്കിയപ്പോൾ ആണ് സൈഡിൽ ഇരിക്കുന്ന കാശിയെയും കൂട്ടുകാരെയും അവൾ കാണുന്നെ...... കാശിയെ ഒന്ന് നോക്കി പെട്ടെന്ന് തന്നെ അവൾ പോയി.......    ക്ലാസ്