Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (7)

 
 
ഏഹ്ഹ്ഹ്......
 
എനിക്കെങ്ങും വയ്യ..... നീ പോയി ഒറ്റയ്ക്ക് കിടക്ക്.....
 
അനന്താ... ആമിയ്ക്ക് പേടിയായിട്ടല്ലേ......
അനന്തനൂടെ വാ....
 
എനിക്കെങ്ങും പറ്റില്ല....
 
അനന്താ... മ്മ്മമ്മ്മ്മ്......
 
ഇനി കിടന്ന് മോങ്ങണ്ട... നടക്കങ്ങോട്ട്‌.....
 
ശരിക്കും അനന്തൻ വരുവോ.....
 
വരാം എന്നല്ലേ പറഞ്ഞെ....
 
നീ.... അല്ല ആമി കിടന്നോ.....
ഞാൻ ഇവിടെ ഇരിക്കാം....
 
അനന്തൻ പോകുവോ.....
 
ഞാൻ എങ്ങും പോകില്ല..... ആമി ഉറങ്ങാൻ നോക്ക്.....
 
 
അനന്താ....
 
.......
 
അനന്താ......
 
എന്തോ.....
 
അനന്താ ആമിയ്ക്ക് ഉറക്കം വരുന്നില്ല....
 
അതിന്.....
 
അനന്തൻ ഒരു പാട്ട് പാടി തരുവോ....
 
നീ ഒന്ന് പോയെ... എനിക്കെങ്ങും പറ്റില്ല....
 
നല്ല അനന്തനല്ലേ.... ഒന്ന് പാടി താ.....
 
എനിക്ക് പറ്റത്തില്ല....
 
അനന്താ....
 
ഇനി അതിന് ചിണുങ്ങണ്ട.... പാടാം.... കണ്ണടച്ച് കിടന്നോ...
 
 
നല്ല അനന്തൻ.....
 
 
🎶
പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
ആരാമപ്പന്തലിൽ വീണു പോയെന്നോ
മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
പനിനീർ മണം തൂകുമെൻ തിങ്കളേ...
 
തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
 
കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
കളഭമില്ലാതെ മാനസഗീതമില്ലാതെ
വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)  🎶
 
 
 
അപ്പോഴേക്കും ആമി ഉറങ്ങിയിരുന്നു....
 
ഹോ... ഭാഗ്യം.... ഇതിനെ ഇനി എത്ര കാലം സഹിക്കേണ്ടി വരുമോ എന്തോ.... മിക്കവാറും ഞാൻ കുറെ പാട് പെടും....
 
അനന്തൻ ആമിയെ ഒന്ന് നോക്കി അപ്പുറത്തെ മുറിയിലേയ്ക്ക്‌ പോയി.....
 
 
 
 
ഹലോ... സൂര്യ.....
 
ആ അനന്താ.... എടാ.... ആ പെണ്ണ് നിന്നെ ഉപദ്രവിക്കുവോ മറ്റോ ചെയ്തോ....
 
ഏയ്യ്... ഇല്ലടാ... അത് അങ്ങനെ ഉപദ്രവം ഒന്നും ഇല്ലായെന്ന് തോന്നുന്നു.... നാക്ക് കൊണ്ടുള്ള ഉപദ്രവം മാത്രമേ ഉള്ളു..... കൊച്ച് കുഞ്ഞുങ്ങടെ പോലെയാ... എത്ര കാലം ഇതിനെ സഹിക്കേണ്ടി വരുവോ....
 
എടാ... നീ സൂക്ഷിക്കണം... അവളുടെ വീട്ടുകാര് പോലീസിൽ പരാതി കൊടുക്കാതെ ഇരിക്കില്ല....
 
ഉം.. നീ പേടിക്കണ്ടടാ... കുഴപ്പം ഒന്നും ഉണ്ടാകില്ല.. പിന്നെ നീ ആ ഇന്ദ്രനെ ഒന്ന് സൂക്ഷിക്കണം...
 
അറിയാടാ... അത് ഓർത്ത് നീ ടെൻഷൻ ആകേണ്ട... ഞാൻ സൂക്ഷിച്ചോളാം....
 
പിന്നെ നീ ഇടയ്ക്ക് അച്ചൂന്റെ കാര്യം ഒന്ന് പോയി അന്വേഷിക്കണേ....
 
അത് ഞാൻ നോക്കി കൊള്ളാമെടാ.....
 
എങ്കിൽ ശരി... ഞാൻ നാളെ വിളിക്കാം....
 
ശരി ടാ.......
 
 
 
രാവിലെ ആദ്യം ഉണർന്നത് അനന്തനായിരുന്നു.........
 
അനന്താ.....
 
ചായ ഇടുമ്പോഴായിരുന്നു പിറകിൽ നിന്നും ആമിയുടെ ശബ്ദം......
 
 
ആ എഴുന്നേറ്റോ.....
 
അനന്തൻ എന്തെടുക്കുവാ.....
 
ഞാൻ ഇവിടെ ഡാൻസ് കളിക്കുവാ...
 
അനന്താ.....
 
അല്ല പിന്നെ... ഞാൻ ഇവിടെ ചായ ഇടുന്നത് നിനക്ക് കാണത്തില്ലേ... അല്ല... ആമിയ്ക്ക് കാണത്തില്ലേ.....
 
 
 
വഴക്ക് പറയാതെ അനന്താ.... ആമി വെറുതെ ചോദിച്ചതല്ലേ........
 
 ആമി വേഗം പോയി കയ്യും മുഖവും കഴുകി വാ.... അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുക്കാം.....
 
 ഇപ്പോ വരാം....
 ആമി കയ്യും മുഖവും കഴുകി വന്നപ്പോഴേക്കും അനന്തൻ കഴിക്കാൻ എടുത്തു വച്ചിരുന്നു.... രണ്ടാളും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്......
 
 അനന്താ..... കഴിച്ചു കഴിഞ്ഞില്ലേ ഇനി നമുക്ക് കളിക്കാം....
നീയൊന്നു പോയേ എനിക്കൊന്നും വയ്യ.....
 
 
അനന്താ പ്ലീസ്....  നല്ല അനന്തനല്ലേ... ഒന്ന് വാ.....
 
എനിക്കെങ്ങും വയ്യെന്ന് പറഞ്ഞില്ലേ......
 
അനന്തൻ ചീത്തയാ.... പൊ... ഞാൻ കൂട്ടില്ല... എനിക്ക് ഇപ്പോ അച്ഛനെ കാണണം....
 
പിന്നെ നീ പറയുന്ന പോലെ അനുസരിക്കാൻ ഇരിക്കുവല്ലേ ഞാൻ.....
 
പോടാ പട്ടി....
 
എടി....
 
അനന്തൻ ആമിയുടെ ചെവിയിൽ പിടിച്ചു.....
 
വിട്...... വിടാൻ....
 
ഇനി അങ്ങനെ വിളികുവോ......
 
ഇല്ല... പിടി വിട്... ആമിയ്ക്ക് വേദനിക്കണു....
 
ഉം...
 
അനന്തനോട് ആമി കൂട്ടില്ല...
 
വേണ്ട.... ചെവിയ്ക്ക് കുറച്ച് റസ്റ്റ്‌ കിട്ടൂലോ.....
 
 
 
 
 
അനന്തന് പക്ഷെ എന്ത്കൊണ്ടോ ആമിയുടെ ശബ്ദം കേൾക്കാതെ ഒരു ശൂന്യത അനുഭവപ്പെട്ടു....
 
ച്ചേ.... ഒറ്റയ്ക്കിരുന്ന് മടുത്തല്ലോ.... ആ പെണ്ണിനെ പോയി വിളിച്ചാലോ.... പോണോ.... പോയി നോക്കാം.....
 
 
 
അതെ..... പിണങ്ങി കിടക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഇന്ന് മുഴുവൻ അങ്ങനെ കിടക്കേണ്ടി വരും........
 
പൊ... അനന്തൻ ആമിയോട് മിണ്ടണ്ട.... ആമി അനന്തനോട് കൂട്ടില്ല...... അനന്തൻ ആമീടെ കൂടെ കളിക്കാൻ കൂടില്ലല്ലോ....
 
ശരി ഇനി അതിന് പിണങ്ങി കിടക്കേണ്ട..... വാ കളിക്കാം.....
 
ആമി കണ്ണുകൾ വിടർത്തി  അനന്തനെ നോക്കി..
 
ശരിക്കും അനന്തൻ ആമീടെ കൂടെ കളിക്കാൻ കൂടുവോ????
 
ഉം... ആദ്യം ആമി എഴുനേറ്റ് വാ...... എന്നിട്ടു കളിക്കാം.....
 
 
ആമി വരുവാ അനന്താ.....
 
 
ആ.... (അനന്തൻ ആമിയുടെ ചെവിയിൽ പതിയെ തൊട്ടു നോക്കി... പിടിച്ചിടത്തു ചുവന്നു കിടപ്പുണ്ടായിരുന്നു.... അത് എന്ത്കൊണ്ടോ അനന്തനിൽ ഒരു നോവ് സൃഷ്ടിച്ചു...)
 
 
 
 
 
 
അനന്താ... നമുക്ക് കണ്ണ് കെട്ടി കളിക്കാം....
 
ഉം... എന്ത് വേണമെങ്കിലും കളിക്കാം...
 
എന്ന ആദ്യം അനന്തൻ കണ്ണ് കെട്ട്......
 
ആമിയെ പിടിക്കാവോ അനന്താ.........
 
 
 
 
പിടിച്ചല്ലോ....
 
അയ്യോ അനന്തൻ ആമിയെ പിടിക്കണ്ടായിരുന്നു....
 
ആ കളിയിൽ അങ്ങനെ തോറ്റു തരാൻ ഒന്നും പറ്റത്തില്ല........
 
 
 
 
മതി അനന്താ... ആമി മടുത്തു.....
 
മതിയെങ്കിൽ മതി.....
 
അതെ ആമി ഇങ്ങ് വന്നേ എനിക്കൊരു കാര്യം പറയാനുണ്ട്...
 
 
എന്താ... അനന്താ...
 
അതെ ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം.... അത്വരെ ഇവിടെ അനങ്ങാതെ ഇരുന്നോളണം......
 
 
വേണ്ട.... അനന്തന്റെ കൂടെ ആമീം വരും.... ആമിയ്ക്ക് ഒറ്റയ്ക്കിരിക്കാൻ പേടിയാ അനന്താ....
 
ആണോ....
 
ആന്നെ....
 
ആ അത് സാരമില്ല... തൽക്കാലം നിന്നെ... അല്ല ആമിയെ കൂടെ കൊണ്ട് പോകാൻ പറ്റില്ല.... ഇവിടെ ഇരുന്നേ പറ്റു...
 
അനന്താ....
 
വാശി പിടിച്ചിട്ട് ഒരു കാര്യവും ഇല്ല ഞാൻ കൂടെ കൊണ്ട് പോകില്ല.....
 
അനന്തൻ എവിടെ പോകുവാ....
 
ആമിയെ ഇവിടെക്കു കൊണ്ട് വന്നപ്പോൾ മാറാനുള്ള ഡ്രസ്സ്‌ ഒന്നും കൊണ്ട് വന്നില്ലല്ലോ..... അതൊക്കെ വാങ്ങാനാ പോകുന്നെ....
 
 
എങ്കിൽ ആമിയെ കൂടെ കൊണ്ട് പൊ....
 
(ഇവളോട്  ഇങ്ങനെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല....)
 
ആമി... ആമിയെ ഇപ്പോ കൂടെ കൊണ്ട് പോയ... ആമിയെ കാണാൻ ആമീടെ അച്ഛൻ ഇവിടെക്ക് വന്നാലോ... അപ്പൊ ആമിയെ കാണാതെ അച്ഛൻ വിഷമിക്കില്ലേ......
 
ആണോ അനന്താ.....
 
അതെ ആമി......
 
എങ്കിൽ ആമി ഇവിടെ നല്ല കുട്ടിയായി ഇരുന്നോളാം.... അനന്തൻ പോയിട്ട് വാ....
 
എങ്കിൽ ഞാൻ പോയിട്ട് വേഗം വരാട്ടോ....
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
 
സാർ.... ആ പെണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കണ്ടേ....
 
എടുക്കണം......
 
പക്ഷെ... തൽക്കാലം നമുക്ക്  നമ്മുടെ ബിസിനസ്സിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ തീർക്കാം... എന്നിട്ട് അവളുടെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാം.....മഹേന്ദ്രന്റെ കോടി കണക്കിന് സ്വത്തുക്കളുടെ ഏക അവകാശിയാ... അവളെ വച്ച് വേണ്ടപോലെ കളിച്ചാൽ നമ്മുടെ പല പ്രശ്നങ്ങളും തീരും....
 
 
നമ്മുടെ പ്രശനങ്ങൾ തീരുന്നവരെ അവള് ആ അനന്തഭദ്രന്റെ കൂടെ തന്നെ നിൽക്കട്ടെ...... പിന്നെ വേണ്ടത് പോലെ ആലോചിച്ച് ചെയ്യാം......
 
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
ആ നാശം പിടിച്ച പെണ്ണ് ഇതെവിടെയ്ക്കാണോ ഇറങ്ങി പോയത്... ഇനി അത് എന്തെങ്കിലും പ്രശ്നം ആകുവോ.... എടാ മോനെ അവളെ അന്വേഷിക്കണ്ടേ...
 
എന്തിന്.... എവിടെയെങ്കിലും പോയി തുലയട്ടെ നാശം...... ഒരു ശല്യം ഒഴിവായി എന്ന് കരുതിയാൽ മതി....അവളുടെ അച്ഛന്റെ, അതായത് എന്റെ അമ്മാവന്റെ, സ്വത്തുക്കളെല്ലാം നമ്മുടെ പേരിൽ ആക്കാൻ ഉള്ള പേപ്പറിൽ അവൾ ഒപ്പിട്ടു തന്നതല്ലേ.... അതുകൊണ്ട് ഇനി അവൾ എവിടെ പോയാലും നമുക്കെന്താ... ഇനി അഥവാ പോലീസ് കേസ് മറ്റോ ആയാൽ വട്ടു പിടിച്ച് ഇറങ്ങി പോയതാണ് എന്ന് പറഞ്ഞാൽ മതി... നമുക്ക് യാതൊരു കുഴപ്പവും ഉണ്ടാകില്ല....
 
 അത് ശരിയാ ഞാൻ അത്രയ്ക്ക് ചിന്തിച്ചില്ല.... ഏട്ടൻ പോയപ്പോൾ, ഏട്ടന്റെ ആ നാശം പിടിച്ച സന്തതി  നമ്മുടെ തലയിൽ ആകുമെന്ന് പേടിച്ചിരുന്നു... ഇപ്പോ ഏതായാലും അവൾ ആയിട്ട് തന്നെ ഒഴിഞ്ഞുപോയി.... ഒരു ആമി..... നാശം പിടിച്ച ജന്മമാ... ജനിച്ചപ്പോഴേ തള്ള പോയി... ഇപ്പോ എന്റെ ഏട്ടനും......
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
ആമി... ആമി...
 
അനന്താ....
 
ആമി... ഇതെന്താ ഈ കാണിച്ചു വച്ചിരിക്കുന്നെ... ഇതെന്തിനാ ഈ സാധങ്ങൾ ഒക്കെ ഇങ്ങനെ വലിച്ചു വാരി ഇട്ടേക്കുന്നെ....
 
അത് ആമി ഒറ്റയ്ക്കിരുന്നു മടുത്തത് കൊണ്ട അനന്താ....
 
ഇതെന്താ അനന്തന്റെ കയ്യില്.....
 
ഇന്ന... നിനക്ക് മാറ്റാനുള്ള ഡ്രെസ്സ... എനിക്ക് അങ്ങനെ വാങ്ങാൻ ഒന്നും അറിയില്ല... ഒരു ഊഹത്തിന് വാങ്ങിയതാ....
ദാ....
 
നല്ല അനന്തൻ....... ഉമ്മാ....
 
ആമി അനന്തന്റെ കവിളിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു.......
 
 
 
തുടരും.....
 
 
ഇഷ്ടമാകുന്നവർ രണ്ട് വരി കുറിയ്ക്കാതെ പോകല്ലേ ❤️

നെഞ്ചോരം നീ മാത്രം ❤️ (8)

നെഞ്ചോരം നീ മാത്രം ❤️ (8)

4.8
4176

      ആമി അനന്തന്റെ കവിളിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു....   ഒരു നിമിഷം കഴിഞ്ഞാണ് അനന്തന് എന്താണ് സംഭവിച്ചത് എന്ന ബോധമുണ്ടായത്... പക്ഷെ ആമിയെ നോക്കിയപ്പോൾ അവിടെ ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.....       എങ്കിൽ ആമി പോയി കുളിച്ച് ഡ്രെസ്സെല്ലാം മാറ്റി വാ... ആവശ്യമുള്ളതെല്ലാം അതിലുണ്ട്....   ആമി ഇപ്പൊ വരാം അനന്താ.....       ആമി കുളിച്ച്  അനന്തൻ വാങ്ങി   കൊടുത്തതിൽ നിന്ന് മുട്ടിനു താഴെ  ഇറക്കമുള്ള ഒരു പാവാടയും ഒരു ബനിയനും എടുത്തിട്ടു.... അതിൽ അവൾ ഒരുപാട് സുന്ദരിയായിരുന്നതുപോലെ അനന്തന് തോന്നി......    ആമി..... ഇതെന്താ ഈ കാണിച്ചു വെച്ച