ആമി അനന്തന്റെ കവിളിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു....
ഒരു നിമിഷം കഴിഞ്ഞാണ് അനന്തന് എന്താണ് സംഭവിച്ചത് എന്ന ബോധമുണ്ടായത്... പക്ഷെ ആമിയെ നോക്കിയപ്പോൾ അവിടെ ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.....
എങ്കിൽ ആമി പോയി കുളിച്ച് ഡ്രെസ്സെല്ലാം മാറ്റി വാ... ആവശ്യമുള്ളതെല്ലാം അതിലുണ്ട്....
ആമി ഇപ്പൊ വരാം അനന്താ.....
ആമി കുളിച്ച് അനന്തൻ വാങ്ങി കൊടുത്തതിൽ നിന്ന് മുട്ടിനു താഴെ ഇറക്കമുള്ള ഒരു പാവാടയും ഒരു ബനിയനും എടുത്തിട്ടു.... അതിൽ അവൾ ഒരുപാട് സുന്ദരിയായിരുന്നതുപോലെ അനന്തന് തോന്നി......
ആമി..... ഇതെന്താ ഈ കാണിച്ചു വെച്ചിരിക്കുന്നത്.... തല തോർത്തി ഇല്ലേ....
ആമി തല നന്നായി തോർത്തിയത അനന്ത....
ഉവ്വ... ഇങ്ങനെയാണോ തല തോർത്തുന്നത്.... ആ തോർത്ത് ഇങ്ങ് കൊണ്ടുവാ....
പതിയെ അനന്താ.... ആമിക്ക് വേദനിക്കണു.....
മര്യാദയ്ക്ക് നിൽക്കാമി... അനങ്ങാതെ നിലക്കാത്തത് കൊണ്ടല്ലേ വേദനിക്കുന്നെ.......
അനന്താ...
ആമി......
പിന്നീട് ആമി ഒന്നും മിണ്ടിയില്ല....
കഴിഞ്ഞു.....
അനന്ദൻ തന്നെ ആമിക്ക് അറിയാവുന്നതുപോലെയൊക്കെ മുടി ഒതുക്കി കൊടുത്തു....
അനന്താ....
എന്തോ.....
ഇനി നമുക്ക് ദാ പറമ്പിൽ പോവാം... അവിടെയൊക്കെ കുറെ കുറെ പൂക്കളും, ചെടികളും എല്ലാമുണ്ട്....
പോകാം.... പക്ഷേ അതിനുമുൻപ് അനന്തൻ പോയി കുളിച്ചിട്ട് വരാട്ടോ....
അവൻ അറിയാതെ തന്നെ അവൻ ആമിയുടെ അനന്തനായി ❤️
ശരി അനന്താ.... ആമി ഇവിടെ നോക്കി ഇരിക്കാവേ....
ആയിക്കോട്ടെ.......
അനന്തൻ കുളിച്ചു കഴിഞ്ഞോ...
കഴിഞ്ഞല്ലോ....
എങ്കിൽ നമുക്ക് പറമ്പിൽ പോകാം...
പോകാല്ലോ....
ഹയ്യ്.... നല്ല അനന്തൻ....
മുറ്റത്ത് നിൽക്കുന്ന ചെമ്പരത്തിക്കും, ചെമ്പകത്തിനും ഇലഞ്ഞി പൂവിനും ഒന്നും അതിന്റെ സൗന്ദര്യം ആസ്വദിക്കുന്ന ഈ പെണ്ണിനോളം സൗന്ദര്യം ഇല്ലെന്ന് ഒരുവേള അനന്തന് തോന്നി.....
ച്ചേ... ഞാൻ ഇത് എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്......
അല്ലെങ്കിലും രണ്ട് ദിവസം കൊണ്ട് ഇവളോട് ഉണ്ടായിരുന്ന ദേഷ്യവും, നിർത്താതെയുള്ള ഇവളുടെ സംസാരം ഉണ്ടാക്കിയിരുന്ന അസ്വസ്ഥതയും തന്നിൽ നിന്ന് അകന്നു പോയിരിക്കുന്നു......... ആ കലപില ശബ്ദം ഈ നിമിഷം താനേറെ ആസ്വദിക്കുന്നു...... അറിയാതെ തന്നെ പലപ്പോഴും സ്വയം അനന്തൻ എന്ന പദം നാവിൽ നിന്നുയരുന്നു..... ഇവൾ തനിക്ക് ആരെല്ലാമോ ആകുന്നു.... ❤️
അനന്താ...
ഏഹ്ഹ്... എന്തോ......
അനന്തന് ഇതിലേതു പൂവാ കൂടുതൽ ഇഷ്ടം....
കയ്യിലുണ്ടായിരുന്ന ചെമ്പരത്തിയും ചെമ്പകവും കാട്ടി ആമി അനന്തനോട് ചോദിച്ചു.....
അനന്തൻ ഒരു നിമിഷം ഒന്നാലോചിച്ചു......
എന്നിട്ട് ആ പെണ്ണിന്റെ വലത് കയ്യിൽ സ്ഥാനം പിടിച്ചിരുന്ന ചെമ്പരത്തി തൊട്ടു കാണിച്ചു..... ആ നിമിഷം ആമിയുടെ കണ്ണുകൾ പതിവിലും അധികം വിടർന്നു.....
ആമിയ്ക്കും ഈ പൂവാ അനന്താ ഇഷ്ടമായത്.... അനന്തന് എന്താ ഈ പൂവ് ഇഷ്ടമായത്....
അതോ... ഈ പൂവ് ആമിയെ പോലെയാ....
ആണോ അനന്താ.....
അതേലോ ആമി....
അപ്പൊ അനന്തന് ആമിയെ ഇഷ്ടാ....
അതിന് അനന്തൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.... അത്രമേൽ ആർദ്രമായ്...... ❤️
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
Mr. സൂര്യനാരായണൻ....
എന്റെ മകനാണ്... എന്താണ് സാർ കാര്യം...
അയാൾക്കെതിരെ ഒരു അറസ്റ്റ് വാറന്റ് ഉണ്ട്....
വാറന്റോ എന്തിന്......
പലതിനടുത്തുള്ള കോളനി അയാൾ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാൻ ശ്രമിച്ചതായി ആ കോളനിക്കാർ പരാതിപ്പെട്ടിട്ടുണ്ട്.....
സാർ.... അങ്ങനെയൊന്നും ഉണ്ടായിട്ടില്ല.... അവർക്കുള്ള താമസ സൗകര്യം ഒരുക്കി കൊടുത്ത് അവരെ അവിടെ നിന്നും മാറ്റി താമസിപ്പിക്കുകയാണ് എന്റെ മോൻ ചെയ്തത്... സർനെ ആരോ തെറ്റിധരിപ്പിച്ചിരിക്കുന്നതാണ്.....
ഒരു തെറ്റിദ്ധാരണയും ഇല്ല മിസ്റ്റർ.... ആ കോളനിയിൽ താമസിക്കുന്ന ചിലർ നേരിട്ട് തന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സൂര്യ നാരായണനെതിരെ വാറണ്ട് ഇഷ്യു ചെയ്തിരിക്കുന്നത്... അതുകൊണ്ട് താങ്കൾ ദയവുചെയ്ത് ഞങ്ങളുടെ സമയം പാഴാക്കാതെ അയാളെ വിളിക്ക്...
എന്താ... അച്ഛാ... എന്തിനാ പോലീസ് വന്നത്....
സൂര്യ, ആ കോളനിക്കാർ കേസ് കൊടുത്തു എന്നും നിനക്ക് എതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്നുമാണ് സാർ പറയുന്നത്....
സാർ... അതിന് അവരെ ഞങ്ങൾ നിർബന്ധിച്ച് അവിടെനിന്ന് ഇറക്കിവിട്ടതല്ല.... അവർക്ക് വേണ്ടുന്ന എല്ലാ സഹായവും ചെയ്തു കൊടുത്ത് അവരെ അവിടെ നിന്ന് മാറി താമസിപ്പിച്ചതാണ്...
അതിനെപ്പറ്റി ഒന്നും എനിക്കറിയില്ല സൂര്യനാരായണൻ.... ഇപ്പോൾ താങ്കൾ ദയവുചെയ്ത് ഞങ്ങളുടെ സഹകരിച്ചേ മതിയാകൂ....
ഓക്കേ സാർ...
അച്ഛാ...
സൂര്യ...
അച്ഛൻ വക്കീലിനെ കണ്ട് സംസാരിക്ക്....
ഉം....
അച്ഛാ.... അച്ഛാ....
ഇന്ന് ഇന്ദ്രേട്ടൻ നല്ല സന്തോഷത്തിൽ ആണല്ലോ... എന്താ പോലും... (ഗൗരി )
ഗൗരി......
എന്താ ഏട്ടാ...
അച്ഛൻ എവിടെ.....
വലിയച്ഛൻ അകത്തുണ്ട് ഏട്ടാ...
ഉം.... നീ ചെന്ന് അച്ഛനെ ഇവിടെക്ക് ഒന്ന് പറഞ്ഞു വിട്... ഞാൻ വിളിക്കുന്നുണ്ടെന്നു പറഞ്ഞാൽ മതി....
എന്താ ഇന്ദ്ര... നീ വിളിച്ചെന്നു ഗൗരി വന്ന് പറഞ്ഞു...
ഉം... അച്ഛാ ഒരു സന്തോഷ വാർത്ത പറയാനാണ്.....
അത് കേട്ടതും ഗൗരി വാതിലിനു പിന്നിലേയ്ക്ക് മറഞ്ഞു നിന്ന് അവരുടെ സംസാരത്തിനു കാത് കൊടുത്തു....
എന്താ ഇന്ദ്ര....
മാണിക്യമംഗലത്തെ സൂര്യനാരായാണനെ പോലീസ് അറസ്റ്റ് ചെയ്തു....
നേരാണോ ഇന്ദ്ര...
സത്യമാണ് അച്ഛാ.... ആ കോളനി കേസിൽ ഞാൻ വച്ച അടുത്ത ചുവടിന്റെ വിജയം....
ഗൗരിയ്ക്ക് ഒരു നിമിഷം ശരീരം തളരുന്നത് പോലെ തോന്നി......
ഈശ്വര... സൂര്യേട്ടൻ.... എന്താ ഇപ്പോ ചെയ്ക.... ആരെ വിളിച്ച ഞാൻ ഒന്ന് അന്വേഷിക്കുക... ദൈവമേ ഒരു വഴി കാട്ടി തരണെ.....
അനന്തേട്ടൻ........
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ആമി.... മതി കയറി വാ.....
അനന്താ.... കുറച്ച് സമയം കൂടി കളിച്ചിട്ട് ആമി വരാം.....
വേണ്ടാന്ന് പറഞ്ഞില്ലേ ആമി... ഇപ്പോൾ തന്നെ കുറെ സമയമായി...... ഇനി മണ്ണിൽ കളിക്കേണ്ട.... എന്തെങ്കിലും അസുഖം വരും....
ഇല്ല അനന്താ.....
ആമി....
ദേഷ്യപ്പെടല്ലേ അനന്താ...... ആമീടെ അനന്തനല്ലേ....
ആമീടെ അനന്തൻ ❤️
അനന്തന്റെ ചുണ്ടുകൾ വീണ്ടും അത് തന്നെ മന്ത്രിച്ചു.........
പെട്ടന്നാണ് അനന്തന്റെ ഫോൺ ശബ്ധിച്ചത്.....
അനന്ദേട്ടാ.......
എന്താ ഗൗരി ഡോക്ടറെ....
ഏട്ടാ... സൂര്യേട്ടൻ.....
സൂര്യന്.... ഡോക്ടറെ സൂര്യന് എന്താ....
.............................
ഡോക്ടർ വിഷമിക്കണ്ട...... ഞാൻ വരാം.....
തുടരും.....
ഇഷ്ടമാകുന്നവർ അഭിപ്രായം പറയാതെ പോകല്ലേ ❤️