ചേട്ടാ...എനിക്ക് ഇവളെ വിശ്വസിച്ചു ഏൽപ്പിച്ചു പോകാൻ മറ്റൊരു ഇടം ഇല്ലാത്തത് കൊണ്ടാണ്...... ഞാൻ നാട്ടിൽ നിന്ന് തിരികെ വരുന്നത് വരെ ഇവളെ ഞാൻ ചേച്ചിയെയും ചേട്ടനെയും ഏൽപ്പിക്കുന്നു....
മോൻ ധൈര്യമായി പോയിട്ട് വാ... മോളെ ഞങ്ങൾ നോക്കി കൊള്ളാം...... ഇത്രെയും കാലം ഈ വീടിന്റെ ഉടമസ്ഥൻ ഇത് ഞങ്ങളെ ഏൽപ്പിച്ചിരുന്നത് ഞങ്ങളോടുള്ള വിശ്വാസം കൊണ്ടാണ്... അത് കൊണ്ട് മോനും ഞങ്ങളെ വിശ്വസിക്കാം.....
ശരി ചേട്ടാ.....
ആമി......ആമി... ഇങ്ങ് വന്നേ.....
എന്താ അനന്താ......
അനന്തന് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്...... അനന്തൻ തിരികെ വരുന്നത് വരെ ആമി നല്ല കുട്ടിയായി ഇവരോടൊപ്പം ഇരിക്കണം കേട്ടോ....
ആമിയെ കൂടി കൊണ്ട് പോകാമോ അനന്താ....
അനന്തൻ പറഞ്ഞിട്ടില്ലേ ആമി.... അനന്തൻ കൂടെ കൊണ്ട് പോയാൽ ആമീടെ അച്ഛൻ വന്നാലോ.... അത്കൊണ്ട് ആമി ഇപ്പോ വരണ്ടട്ടോ......
എങ്കിൽ ആമി ഇവിടെ ഇരുന്നോളാം അനന്താ... അനന്തൻ പോയിട്ട് വേഗം വന്ന മതി....
അനന്തൻ പോയിട്ട് വേഗം വരാം ആമി....
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ആ ഇന്ദ്രൻ സാറിന്റെ കയ്യിൽ നിന്ന് പണം വാങ്ങി കോളനിയിൽ കുറച്ചുപേർക്ക് കൊടുതാണ് സൂര്യൻ സാറിനെതിരെ അവരെക്കൊണ്ട് പരാതി കൊടുപ്പിച്ചത്.... ഇനി ഇതിന്റെ പിറകെ വേറെ എന്തെങ്കിലും പ്രശ്നം വരുമോ ആവോ.....
നീ എന്തിനാ പേടിക്കുന്നത്.... എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് ഇന്ദ്രൻ സാർ നോക്കിക്കൊള്ളും...
അതല്ലടാ എന്റെ പേടി അവനെ കുറിച്ച് ആലോചിച്ച... ഭദ്രനെ... അവൻ അറിഞ്ഞാൽ എന്തൊക്കെ ഉണ്ടാകും എന്ന് ചിന്തിക്കാൻ കൂടി പറ്റുന്നില്ല......
പറഞ്ഞു തീർന്നതും അവരുടെ മുന്നിലായ്... അനന്തന്റെ മഹേന്ദ്ര താർ വന്ന് നിന്നു.......
അതിൽ നിന്നിറങ്ങിയ അനന്തന്റെ രൂപം കാണെ അവർ ഉമിനീർ പോലും ഇറക്കാൻ മറന്നു നിന്നു.....
അത്രമേൽ അനന്തന്റെ ആ രൂപം അവരെ ഭയപ്പെടുത്തിയിരുന്നു....കണ്ണുകളിലെ ചുവപ്പും വലിഞ്ഞുമുറുകിയ ഞരമ്പുകളും അവനിലെ ദേഷ്യത്തെ എടുത്തു കാണിക്കുന്നുണ്ടായിരുന്നു....
ആരാടാ സൂര്യനാരായണനെതിരെ പരാതി കൊടുത്തത്..... ആർക്കാടാ അവനെ ലോക്ക് അപ്പിൽ കിടത്തേണ്ടത്....
ഭദ്രാ... വേണ്ട വെറുതെ ഇവിടെ വന്ന് പ്രശനം ഒന്നും ഉണ്ടാക്കരുത്....
അപ്പോഴേക്കും അനന്തന്റെ ചവിട്ടേറ്റ് അയാള് തെറിച്ചു പോയിരുന്നു.....
ഇതിൽ ഏതവൻ മാരൊക്കെ ആണോ സൂര്യനെതിരെ കളിച്ചത് അവര് തന്നെ എത്രയും വേഗം അവനെ പുറത്തിറക്കി ഇരിക്കണം....... ഇല്ലെങ്കിൽ അറിയാലോ അനന്തഭദ്രനെ.... ബാക്കി വെച്ചേക്കില്ല നിന്നെയൊന്നും..... എന്ത് ധൈര്യത്തിലാണ് നീയൊക്കെ ഭദ്രന്റെ കൂട്ടുകാരനെതിരെ കളിച്ചത്... ഇതിനെല്ലാം സൂത്രധാരൻ അവൻ ആണെന്ന് എനിക്കറിയാം,ചന്ദ്രഗിരിയിലെ ഇന്ദ്രൻ..... അവൻ ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്... അറിയിച്ചേക്ക് അവനെ.....
നിനക്കൊക്കെ രണ്ടുമണിക്കൂർ സമയം ഞാൻ തരും.... അതിനുള്ളിൽ സൂര്യൻ പുറത്തിറങ്ങി ഇരിക്കണം... ഇല്ലെങ്കിൽ ഒരു വരവ് കൂടി ഞാൻ വരും അത് പക്ഷേ ഇങ്ങനെ ആയിരിക്കില്ല......
എടാ ഇനി ഇപ്പോൾ നമ്മൾ എന്താ ചെയ്യുക....
എന്ത് ചെയ്യാൻ അവൻ പറഞ്ഞ പോലെ എത്രയും വേഗം സ്റ്റേഷനിൽ ചെന്ന് സത്യം പറഞ്ഞ് ആ സൂര്യനാരായണനെ പുറത്തിറക്കണം....
പക്ഷെ അങ്ങനെ ചെയ്‌താൽ ഇന്ദ്രൻ സാർ..... അയാളുടെ കയ്യിൽ നിന്ന് കാശ് വാങ്ങിയതല്ലേ.....
ആ കാശ് തിരിച്ചു കൊടുക്കാം....ഇല്ലെങ്കിൽ ആ ഭദ്രൻ പറഞ്ഞത് പോലെ തന്നെ ചെയ്യും... നമ്മളെ ഒന്നും അവൻ ബാക്കി വച്ചേക്കില്ല....
അനന്താ.....
സൂര്യ.... പോലീസ്‌കാര് നിന്നെ ഉപദ്രവിക്കുവോ മറ്റോ ചെയ്തോ...
ഏയ്യ് ഇല്ലടാ.....
അല്ല അനന്താ ഇത്രയും പെട്ടെന്ന് നീ എങ്ങനെയാ എന്നെ പുറത്തിറക്കിയത്....
മാണിക്യമംഗലത്തെ സൂര്യനാരായണന് പുറത്തിറങ്ങാൻ അനന്തഭദ്രന്റെ ആവശ്യമുണ്ടോ......
ഒരു ഫോൺ കോളിന്റെ ആവശ്യമല്ലേ നിന്റെ അച്ഛന് ഉള്ളു...
അതൊക്കെ നേരാണ്...... പക്ഷേ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കുക എന്ന് പറയുന്ന പോലെ അവര് തന്നെ വന്നു പരാതിയും പിൻവലിച്ചു എന്നോട് മാപ്പും പറയണമെങ്കിൽ അതിനുപിന്നിൽ ഒറ്റ കാരണമേയുള്ളൂ എന്നെനിക്കറിയാം അനന്തഭദ്രൻ 🔥
അല്ല നീ എങ്ങനെ കാര്യങ്ങൾ അറിഞ്ഞു ..... ദാസേട്ടൻ വിളിച്ചുപറഞ്ഞോ...
ഇല്ലടാ... ഗൗരി ഡോക്ടർ വിളിച്ചിരുന്നു....
പാവം പേടിച്ചു പോയിട്ടുണ്ടാകും അല്ലേ.....
അതെ നി ഒന്ന് ഡോക്ടറെ വിളിച്ചേക്ക്......
മ്മ്.... ഞാൻ വിളിച്ചോളാമെടാ......
എന്നാ നീ പൊയ്ക്കോ... നിന്റെ അച്ഛൻ കുറേ സമയമായി നിന്നെ കാത്തു നിൽക്കാൻ തുടങ്ങിയിട്ട്... അദ്ദേഹത്തിന് നമ്മൾ തമ്മിൽ സംസാരിക്കുന്നത് ഇഷ്ടമായിട്ടില്ല എന്നു തോന്നുന്നു....
അനന്താ നീ ഇന്ന് തന്നെ തിരികെ പോകുമോ.... നിന്റെ കൂടെ ഒന്ന് കൂടിയിട്ട് എത്ര ദിവസമായി.....
പോകണം.... അതിനുമുൻപ് ഒരാളെ കാണാനുണ്ട്...
അനന്താ.....നി വെറുതെ പ്രശ്നത്തിനൊന്നും പോകരുത്......
ഏയ്യ് നി പേടിക്കാതെടാ.....
പിന്നെ നിനക്ക് എന്റെ കൂടെ നിൽക്കണം എന്ന് ഉണ്ടെങ്കിൽ നീ പാലക്കാടിന് പോരെ മറ്റാരും അറിയാതിരുന്നാൽ മതി....
മ്മ്... ഞാൻ വന്നോളാമെടാ.....
എങ്കിൽ ശരി നി പൊയ്ക്കോ....
ശരിടാ... കാണാം....
സൂര്യ..... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അവനും ആയിട്ടുള്ള സംസാരം ഒന്നും വേണ്ടെന്നു....
അച്ഛന് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്..... അച്ഛന് എപ്പോഴും വലുത് തറവാടിന്റെ അഭിമാനവും അന്തസ്സും
മാത്രമാണ്...... പക്ഷേ അന്നും ഇന്നും അത് നിലനിൽക്കുന്നതിന് ഒരേയൊരു കാരണമേ ഉള്ളൂ അനന്തൻ... അത് മറന്ന് പ്രവൃത്തിക്കരുത്.....
ച്ചി.... എന്ത് ധൈര്യത്തിലാണ് എന്റെ കയ്യിൽ നിന്നും പണം വാങ്ങി വച്ചിട്ട് നീയൊക്കെ അവനെ സ്റ്റേഷനിൽനിന്ന് ഇറക്കിയത്....
ഇന്ദ്രൻ സാറ് ഞങ്ങളോട് ക്ഷമിക്കണം... ഞങ്ങളത് ചെയ്തില്ലായിരുന്നുവെങ്കിൽ ആ ഭദ്രൻ ഞങ്ങളെ ബാക്കി വെച്ചേക്കില്ലായിരുന്നു....
ഭദ്രൻ.....
നിങ്ങളൊക്കെ എന്തിനാ അവനെ ഇങ്ങനെ ഭയക്കുന്നത്......
കടന്ന് പൊയ്ക്കോ എല്ലാം.... എന്ത് വേണമെന്ന് എനിക്കറിയാം.....
ആരാടാ അത്... വഴി തടഞ്ഞ് നിൽക്കാതെ മാറി നിക്കടാ.....
ഹാ..... ആദ്യം നി ഇങ്ങോട്ട് ഇറങ് എന്റെ ഇന്ദ്ര...... എന്നിട്ട് നമുക്ക് സംസാരിക്കാം......
എന്താ ഭദ്ര, രാത്രിയില് വണ്ടി തടഞ്ഞ് ഒരു അഭ്യാസം ........
അതിനുള്ള കാരണം ഞാൻ പറയാതെ തന്നെ ഇന്ദ്രന് അറിയാമല്ലോ......
അല്ല നീ ഇതുവരെ നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ....
ഉണ്ടായിരുന്നില്ല എന്നത് ശരി തന്നെ... പക്ഷേ ഓരോ കാരണങ്ങൾ ഉണ്ടാക്കി നീ വിളിച്ച് വരുത്തുമ്പോൾ വരാതിരിക്കാൻ കഴിയില്ലല്ലോ ഇന്ദ്ര.......
ഓ ഞാൻ അത് മറന്നു.... സൂര്യനാരായണന് പൊള്ളിയാൽ നോവുന്നത് അനന്തഭദ്രന് ആണല്ലോ...
അതേടാ.... സൂര്യന്റെ ഒരു രോമത്തിൽ പോലും നീയൊക്കെ സ്പർശിച്ചാൽ, പ്രതികരിക്കുന്നത് അനന്തഭദ്രനായിരിക്കും......
ട.......
അപ്പോഴേക്കും അനന്തന്റെ ആദ്യത്തെ ഇടി ഇന്ദ്രന്റെ വയറിനു നേരെ വീശി കഴിഞ്ഞിരുന്നു.....
എടാ.... അനങ്ങാതെ ഇരിക്കെടാ.... ഭദ്രൻ തുടങ്ങിയിട്ടേ ഉള്ളു.....
ഇനി കുറച്ച് നാൾ നി റസ്റ്റ് എടുക്ക്....
അനന്തൻ ഇന്ദ്രന്റെ കൈ പിടിച്ച് തിരിച്ചു.....
ആ...............
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
ആമി.....
അനന്ത......
ചേട്ടാ..... ഇവൾ നിങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചോ.....
ഏയ്യ്... ഇല്ല മോനെ മോള് ഒരു പ്രശ്നവും ഉണ്ടാക്കിയില്ല...... നല്ല കുട്ടിയായി ഇരുന്നു..... അല്ലെ മോളെ....
ഉം... അതെ അനന്താ.... ആമി നല്ല കുട്ടിയായി ഇരുന്നു....
എങ്കിൽ ഞങ്ങൾ ഇറങ്ങട്ടെ മോനെ... പിന്നെ മോള് ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല.... മോൻ വന്നിട്ട് മതി എന്ന വാശിയായിരുന്നു....
ശരി ചേട്ടാ......
ആമി ഇവിടെ ഇരിക്കെ അനന്തൻ വേഗം പോയി കുളിച്ചിട്ട് വരാവേ....
ശരി അനന്താ.....
ആമി..... ആമി.......
എന്താ അനന്താ.....
എവിടെയാ... വാ ഭക്ഷണം കഴിക്കാം....
ദാ വരുന്നു അനന്താ......
ആമി എന്തിയെ ഇത്രയും സമയമായിട്ടും ഭക്ഷണം കഴിക്കാതെ ഇരുന്നേ..... വിശക്കുന്നില്ലേ രാത്രി ഒരുപാട് ആയില്ലേ....
അത് അനന്തനില്ലാതെ ആമിയ്ക്ക് ഭക്ഷണം കഴിക്കാൻ തോന്നിയില്ല അതാ......
അനന്തന് ആ നിമിഷം എന്തിനെന്നറിയാതെ ഉള്ളിൽ ഒരുപാട് സന്തോഷം തോന്നി....തനിക്കുവേണ്ടി കാത്തിരിക്കാനും ഒരാൾ ❤️
അനന്താ....... അനന്തൻ എന്താ ആലോചിക്കുന്നേ....
ഒന്നൂല്ല ആമി... ആമി ഭക്ഷണം കഴിച്ചോ......
അനന്ത ആമിയ്ക്ക് വാരി തരുവൊ.....
എനിക്കങ്ങും വയ്യ..... ആമി തന്നെ കഴിച്ചോ....
ഒന്നു വാരി താ അനന്താ.......
ആമീടെ അനന്തനല്ലേ ❤️
ആമീടെ അനന്തൻ ❤️
അനന്തന്റെ മനസ്സും ചുണ്ടും ആ പേര് തന്നെ മന്ത്രിച്ചു....... അത് ഹൃദയത്തിൽ പേരറിയാത്തൊരു സന്തോഷം നിറയ്ക്കുന്നത് പോലെ അനന്തന് തോന്നി.....
തുടരും....
ഇഷ്ടമായോ ❤️