Aksharathalukal

എനിക്കായ് മാത്രം❣️

എനിക്കായ് മാത്രം❣️
 
 
"അമ്മ കുഞ്ഞ് കരയുന്നത് കണ്ടില്ലായിരുന്നോ "
 
രാഹുൽ അടുക്കളയിൽ ചെന്ന് സുമയോട് ചോദിച്ചു.
 
"ഹോ... കണ്ടാർന്നു ഞാൻ എടുത്താലൊന്നും ഈ കുട്ടി കരച്ചിൽ നിർത്തില്ല. അതും അല്ല എനിക്ക് ഇവിടെ നൂറു കൂട്ടം പണിയുണ്ട് "
സുമ വല്ല്യ താല്പര്യം ഇല്ലാതെ പറഞ്ഞു. രാഹുൽ അവരെ ദേഷ്യത്തോടെ നോക്കി പുറത്തേക്ക് പോയി... 
 
✨️✨️✨️✨️✨️
 
ഗീതു തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു അവളുടെ മനസ്സിൽ മുഴുവൻ കുട്ടു ആയിരുന്നു.
 
 
"അമ്മേ ഞാൻ ഇപ്പൊ വരവേ "
ഒരു ദിവസം ഗീതു അമ്മയോട് പറഞ്ഞു. 
"എങ്ങോട്ടാ മോളെ "
 
"ഞാൻ... ഞാൻ കുട്ടുവിന്റെ അടുത്തേക്ക്... "
അവൾ പറഞ്ഞതും അമ്മ അവളെ ദേഷ്യത്തോടെ നോക്കി.
 
"നിന്നോട്  ഞാൻ പറഞ്ഞിട്ടില്ലേ അങ്ങോട്ട് പോവരുതെന്ന് "
 
"അമ്മേ... ഞാൻ അതിന്... ''
 
"ഒന്നും പറയണ്ട... പോണ്ട അത്ര തന്നെ... "
 
ഗീതു അച്ഛനെ നോക്കി.
 
"മോൾ പൊക്കോ... ആ കുഞ്ഞിന് ആരും ഇല്ലാത്തത് അല്ലെ "
 
അച്ഛൻ പറയുന്നത് കേട്ട് ഗീതു ചിരിച്ചു. പിന്നെ അമ്മയെ നോക്കി മുറ്റത്തേക്ക് ഇറങ്ങി. 
 
"ദേ മനുഷ്യ നിങ്ങള അവളെ ചീത്തയാക്കുന്നെ "
 
"ഹോ ഞാൻ അങ്ങ് സഹിച്ചു. "
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. 
 
 
രാഹുലിന്റെ വണ്ടി മുറ്റത്ത് ഇല്ല എന്നറിഞ്ഞതും ഗീതു വേഗം കുട്ടുവിന്റെ അടുത്തേക്ക് ഓടി.. 
"ഡാ കണ്ണാ "ഗീതു ഓടി ചെന്ന് അവനെ എടുത്തു.അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു അവളുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു. സുമ അതുകണ്ടു ചിരിച്ചു. ഗീതു അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു... 
''ഇവനെ കുളിപ്പിച്ചില്ലേ ആന്റി "അവന്റെ തലയിൽ താലോടി കൊണ്ട് ഗീതു ചോദിച്ചു. 
"ഇല്ല, അവനാ കുളിപ്പിക്കാർ... ഞാൻ കുളിപ്പിച്ചാൽ കരഞ്ഞ് ഒരു വഴിക്ക് ആവും "സുമ 
"ഹോ... ഞാൻ കുളിപ്പിക്കട്ടെ ആന്റി "ഗീതു പ്രേതീക്ഷയോടെ സുമയെ നോക്കി. 
"അയ്യോ... രാഹുൽ എങ്ങാനും വന്ന പിന്നെ... എനിക്ക് കുഴപ്പമൊന്നും ഇല്ല നീ വേണേൽ കുളിപ്പിച്ചോ "
 
ഗീതു സന്തോഷത്തോടെ കുട്ടുവിനെ കെട്ടിപിടിച്ചു... 
 
"ഡാ കണ്ണാ... കുട്ടുവിന്റെ മേലേക്ക് വെള്ളം തൂകി കൊണ്ട് ഗീതു വിളിച്ചു. അവൻ ചിരിച്ചു കൊണ്ട് അവന്റെ കുഞ്ഞ് കയ്യാലേ അവളുടെ മേലേക്കും വെള്ളം ആക്കി... ഗീതു കുളിപ്പിച്ചു അവന്റെ ദേഹത്തു പൌഡർ ഇട്ടു... കണ്ണ് കട്ടിയിൽ എഴുതി കൊടുത്ത് അവനെ എടുത്തു പൊക്കി നേരെ  നോക്കിയത് അവളെ തന്നെ നോക്കി നിൽക്കുന്ന രാഹുലിനെയാണ്....രാഹുൽ അവളെ തന്നെ നോക്കി നിൽക്കായിരുന്നു... അവൾ അവന്റെ നോട്ടം താങ്ങാൻ ആവാതെ തല താഴ്ത്തി....
 
"ഹ്മ്മ് ന്താ "രാഹുൽ ചോദിച്ചു  
"അത് കുഞ്ഞ്.... ഞാൻ "ഗീതു പറയാൻ കഴിയാതെ വിക്കി... രാഹുൽ അവളെ നോക്കി കൊണ്ട് തന്നെ കുട്ടുവിനെ അവളിൽ നിന്ന് എടുത്തു. കുട്ടു അവന്റെ നെഞ്ചിൽ ചേർന്നു കിടന്നു കൊണ്ട് ഗീതുവിനെ നോക്കി മോണകാട്ടി ചിരിച്ചു.ഗീതു അത് കണ്ട് അവനെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.... 
രാഹുൽ അവളെ  നോക്കി ഒന്ന് നിശ്വസിച്ചു.
 
________________❤️❤️
 
ഗീതുവിൻ കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല...കണ്ണടച്ചാൽ രാഹുലും കുട്ടുവും ആണ്... അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.നാളെ ഏതായാലും അമ്പലത്തിൽ പോവുമ്പോ അവരെ കാണാം എന്ന് കരുതി ഗീതു കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് കിടന്നു. 
 
 
അതെ ഒന്ന് നിന്നെ... "ഗീതു കുട്ടുവിനെയും കൊണ്ട് പോവുന്ന രാഹുലിനെ നോക്കി പറഞ്ഞു. 
അവൻ എന്തെന്നറിയാതെ അവളെ നോക്കി... 
"അമ്പലത്തിലേക്കാണോ ഡാ കണ്ണാ "കുട്ടുവിന്റെ കവിളിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഗീതു ചോദിച്ചു. 
"മ്മ്മ്മ്... അവൻ മൂളിക്കൊണ്ട് ഗീതുവിന്റെ അടുത്തേക്ക് ചാഞ്ഞു 
.അവൾ അവനെ എടുത്തു കൊണ്ട് മുന്നിൽ നടന്നു. അത് കണ്ട് രാഹുലിന് ദേഷ്യം വന്നു. അവൻ അവളുടെ മുൻപിൽ ചെന്ന് കൊണ്ട് അവളെ നോക്കി. അവന്റെ നോട്ടം മനസിലാവാതെ ഗീതു അവളെ ഒന്ന് നോക്കി പിന്നെ അവനോട് തല കൊണ്ട് എന്താന്ന് ചോദിച്ചു. 
 
"കുഞ്ഞിനെ ഇങ് താ.... ഞാൻ എടുത്തോളാം.. "
"അതെന്താ ഞാൻ എടുത്താൽ"ഗീതു ചുണ്ട് കൂർപ്പിച്ചു കൊണ്ട് ചോദിച്ചു. രാഹുൽ ഒന്നും പറയാതെ അവളുടെ കയ്യിൽ നിന്ന് കുഞ്ഞിനെ എടുത്തു.അവന്റെ കൈ അവളുടെ ദേഹത്തു തട്ടിയതും ഗീതു ഒന്ന് പിടഞ്ഞു. അവളുടെ ഹൃദയം പതിമടങ് മിടിച്ചു... അവളിലെ മാറ്റം അവനും മനസിലായി അവൻ ഒരു ചെറു പുഞ്ചിരിയാലെ അവളെ നോക്കി. പിന്നെ എന്തോ ഓർത്ത് അവളിൽ നിന്ന് നോട്ടം മാറ്റി കുഞ്ഞിനേയും കൊണ്ട് നടന്നു. 
 
 
എന്റെശ്വര കുട്ടുവിനെയും അവന്റെ അച്ഛനെയും ഇനി അധികം ഒന്ന് കഷ്ടപ്പെടുത്തല്ലേ.... പ്ലീസ് വേണേൽ എനിക്ക് തന്നോ അവരെ ഞാൻ പൊന്ന് പോലെ നോക്കി കോളാം..."ഒരു ചിരിയാലേ പ്രാത്ഥിച്ചു ഗീതു...
 
ഗീതു അമ്പലപടികൾ ഇറങ്ങുമ്പോ കണ്ടു അവളെ നോക്കി നിൽക്കുന്ന രാഹുലിനെ അവന്റെ കയ്യിൽ കിടന്ന് കുഞ്ഞ് വാവിട്ട് കരയുന്നുണ്ടായിരുന്നു ഗീതു അവന്റെ അടുത്തേക്ക് പോയി... ഗീതുവിനെ കണ്ടതും കുട്ടു തേങ്ങി കൊണ്ട് അവളുടെ മേലേക്ക് ചാഞ്ഞു... 
"എന്താ ഡാ... "കുട്ടുവിന്റെ കവിളിൽ പിടിച്ചു ചോദിച്ചു. 
"നീ പോയപ്പോ തുടങ്ങിയ കരച്ചിലാ "രാഹുൽ ദേഷ്യത്തോടെ പറഞ്ഞു. 
"ഈൗ... ആണോടാ "കുട്ടുവിന്റെ വയറ്റിൽ ഇക്കിളി ഇട്ടു കൊണ്ട് അവൾ ചോദിച്ചു. അവൻ പൊട്ടി ചിരിച്ചു കൊണ്ട് അവളെ ചുറ്റി പിടിച്ചു. 
ഒരു നിമിഷം രാഹുലിന്റെ കണ്ണുകൾ നിറഞ്ഞു.അവൻ അവിടെ നിന്നും കുറച്ചു മാറി നിന്നു... ഗീതു ഇതെല്ലാം ഓരൊളി കണ്ണാലെ നോക്കുന്നുണ്ടായിരുന്നു. 
"പൂ... പൂ "ഗീതുവിന്റെ തല കുളത്തിലേക്ക് തിരിച്ചു കൊണ്ട് കുട്ടു പറഞ്ഞു. 
"പൂ മേനോ... ൻറ്റെ കുഞ്ഞിന് "
"മ്മ്മ്.. 
ഗീതു  രാഹുലിനെ ഒന്ന് നോക്കി കൊണ്ട് കുള പടവിലേക്ക് പോയി... 
 
"ഇവിടെ ഇരി നീ ഞാൻ ഇപ്പൊ പറിച്ചു കൊണ്ട് വരാം ട്ടോ... "കുട്ടുവിനെ കൽപടവിൽ ഇരുത്തി കൊണ്ട് ഗീതു അവളുടെ ധാവണി ഏണിയിൽ കുത്തി കൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങി ഒന്ന് രണ്ടു പൂക്കൾ പറിച് കയറി വന്ന് അവന്റെ കയ്യിൽ കൊടുത്ത് തിരിഞ്ഞതും കല്ല് എന്തോ തട്ടി അവൾ വെള്ളത്തിലേക്ക് വീഴാൻ പോയി... ഗീതു കണ്ണുകൾ ഇറുക്കി അടച്ചു പക്ഷേ അതിനു മുന്നേ രണ്ടു കൈകൾ വന്ന് അവളെ സംരക്ഷിച്ചിരുന്നു... ഗീതു പതിയെ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന രാഹുലിനെയാണ്... അവൻ അവളെ നേരെ നിർത്തി കുഞ്ഞിനേയും എടുത്ത് പോയി.ഗീതു അവന്റെ  കൈ പതിഞ്ഞ വയറ്റിൽ ഒന്ന് തൊട്ടു.. അവൾക്ക് കുളിരു കോരി അവൾ ചിരിച്ചു കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി. 
 
 
 
"മോളെ നാളെ നിന്നെ കാണാൻ ഒരു കൂട്ടർ വരും... രാവിലെ നേരത്തെ എണീക്കണം "അച്ഛൻ പറയുന്നത് കേട്ട് ഗീതു കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം നിർത്തി അയാളെ നോക്കി.. 
"അച്ഛാ... ഞാൻ... ഞാൻ പടിക്കല്ലേ അച്ഛാ "
"കല്യാണം കഴിഞ്ഞാലും പഠികാലോ.. അല്ലെ ഏട്ടാ... അതും അല്ല നീ ഇപ്പൊ തേരാ പാര നടക്കുവല്ലേ "അമ്മ 
"ഞാൻ അടുത്ത വീക്ക് പോകുവമ്മ"
"ആ..പൊക്കോ അവർ വന്ന് ഒന്ന് ഉറപ്പിച്ചോട്ടെ... "
ഗീതു അവരെ രണ്ടുപേരെയും നോക്കി കൊണ്ട് എണീറ്റ് പോയി.. 
 
 
രാഹുലിന്റെ മുറിയിലേക്ക് കണ്ണും നട്ട് ഇരിക്കയിരുന്നു ഗീതു...കുട്ടുവിന്റെ കരച്ചിൽ കേട്ടതും ഗീതു സങ്കടത്തോടെ ജനൽ അടച്ചു... ബെഡിൽ വീണു കരഞ്ഞു. 
 
രാവിലെ ഗീതുവിനെ വേഗം എണീപ്പിച്ചു ഒരു സാരിയും കൊടുത്ത് അമ്മ പോയി.. അവൾ സാരിയിൽ നോക്കി അത് ബെഡിലേക്ക് ഇട്ട് ഫോൺ എടുത്ത് സ്റ്റെല്ലയ്ക്ക് വിളിച്ചു കാര്യങ്ങൾ ഓക്കെ പറഞ്ഞു.  കുട്ടുവിന്റെ അടുത്തേക്ക് പോവാൻ നിന്ന അവളെ അമ്മ തടഞ്ഞു കൂടെ അച്ഛനും ആയതോടെ അവൾ ദേഷ്യത്തോടെ മുറിയിലേക്ക് പോയി.. 
അവർ വന്നെന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്ക് ഓടി... ഗീതു ജനൽ തുറന്നു അപ്പുറത്തേക്ക് നോക്കി... കുട്ടുവിന്റെ പതിവിലും കൂടുതൽ ആയിരുന്നു അവൾ സങ്കടത്തോടെ നോക്കി നിന്നു. പിന്നെ അമ്മ ചായ കൊണ്ടുകൊടുക്കാൻ പറഞ്ഞു അവൾ അത് വാങ്ങി എല്ലാവർക്കും കൊടുത്തു. ചെറുക്കനെ നോക്കിക്കോ കുട്ടി "എന്ന് അവരുടെ കൂട്ടത്തിലെ ആരോ പറഞ്ഞു.അവൾ മൈൻഡ് ചെയ്യാതെ മുഖം തിരിച്ചു ഇരുന്നു. 
അപ്പോഴാണ് അങ്ങോട്ട് കരഞ്ഞു തളർന്ന കുട്ടുവിനെയുമായി രാഹുൽ വന്നത്. അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു. അവൾ ഒന്നും ചിന്തിക്കാതെ ഓടി പോയി അവനെ എടുത്തു മുഖമാകെ ചുംബനം കൊണ്ട് മൂടി..
"നിന്നെ എന്നും കാണുന്ന നേരം കാണാതോണ്ടാണെന്ന് തോന്നുന്നു "രാഹുൽ 
മം ഗീതു ഒന്ന് മൂളിക്കൊണ്ട് കുട്ടുവിന്റെ കവിളിൽ ചുംബിച്ചു. അവളെ കാണാൻ വന്നവരൊക്കെ എന്തൊക്കെയോ പിറു പിറുക്കൻ തുടങ്ങി അവർ ആലോചിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു പോയി.. രാഹുൽ ഒന്നും മനസിലാവാതെ ഗീതുവിന്റെ അച്ഛനെ നോക്കി. ഗീതു അപ്പോഴും കുട്ടുവിന് ഉമ്മ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു.
 
________❤️❤️
 
അച്ഛാ എനിക്ക് ഇഷ്ട്ട പ്ലീസ്.. "ഗീതു അച്ഛന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. 
"ഗീതു...എന്താ നീ പറയുന്നേ അവന്റെ കല്യാണം കഴിഞ്ഞതാ ഒരു കുഞ്ഞുണ്ട് "അമ്മ 
"അതിന് ഇപ്പൊ എന്താ... ഞാൻ കേട്ടുവാണേൽ ഏട്ടനെ മാത്രേ കെട്ടു "
"അതിന് അവൻ നിന്നെ ഇഷ്ട്ടാണോ "
"അത്...അച്ഛാ അറീല 
"മം.. ഞാൻ അവനോട് ഒന്ന് ചോദിച്ചു നോക്കട്ടെ "
"ഹേ നിങ്ങളെ ഇവളെ വഷളാകുന്നെ... എനിക്ക് ഇഷ്ട്ടല്ല ഈ ബന്ധം... ആകെയുള്ള ഒരു മോളാ... അവളെ ഒരു തന്തയെ കൊണ്ട് ആണോ കെട്ടിപ്പിക്കുന്നെ "അമ്മ ദേഷ്യത്തോടെ ചോദിച്ചു. 
"നീ ഒന്ന് അടങ് ഇന്ദു...
അയാൾ അത്രയും പറഞ്ഞ് പുറത്തേക്ക് പോയി... ഗീതു റൂമിലേക്കും.  
 
 
 
 
"ഏയ്... അങ്കിൾ എന്താ പറയുന്നേ... ഞാൻ അങ്ങനെ ഒന്നും...."
"അല്ല അവൾക്ക് നിന്നെ ഇഷ്ട്ടാന്ന് പറഞ്ഞു അതാ ഞാൻ... '"
രാഹുൽ ഞെട്ടി കൊണ്ട് ഗീതുവിന്റെ അച്ഛനെ നോക്കി. 
"അങ്കിൾ...
"മം... വേണ്ട എന്ന ശെരി ഞാൻ പോട്ടെ... "അയാൾ അവന്റെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് പോയി... 
 
___________________________________
 
"ഡീ... എന്താ നീ പറയുന്നേ "
"നീ കേട്ടില്ലേ... കുട്ടുവിനെയും രാഹുലിനെയും കിട്ടിയില്ലെങ്കിൽ ഞാൻ  ചത്തു കളയും എന്നെ ''
"ഗീതു... നിനക്ക് എന്താ ഭ്രാന്തു ആണോ "ഗീതുവിന്റെ സംസാരം കേട്ട് സ്റ്റെല്ല ചോദിച്ചു. ഗീതു ഒന്നും പറയാതെ ഫോൺ വെച്ച് ബെഡിലേക്ക് വീണ് പൊട്ടി കരഞ്ഞു. അതുകണ്ടു വാതിലിന്റെ മറവിൽ  നിന്നിരുന്ന അവളുടെ അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി... 
 
സുമ ഒന്നും പറഞ്ഞില്ല... ഞങ്ങൾക്ക് ആകെയുള്ള മോളാ... അവളെ കുറിച്ച് ഞങ്ങൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു പക്ഷേ.... അവൾ എന്തേലും കടും കൈ ചെയ്താൽ... "
"ഞാൻ എന്ത് പറയാനാ... അവളെ എനിക്ക് ഇഷ്ട്ട പക്ഷേ അവൻ... അവന്റെ മനസ്സിൽ ഇപ്പോഴും പ്രിയ ആണ്... "
"മം..നീ എന്തായാലും ഒന്ന് ചോദിച്ചോക്ക് അവനോട്... "
"ചോദിക്കാൻ ഒന്നുല്ല... എനിക്ക് ഇഷ്ട്ടല്ല "പുറകിൽ രാഹുലിന്റെ ശബ്ദം കേട്ടതും ഇന്ദുവും സുമയും അവനെ നോക്കി... 
"ഞാൻ ഞാൻ അവളെ അങ്ങനെ ഒന്നും കണ്ടിട്ടില്ല ആന്റി... "
ഇന്ദു ഒന്നും പറയാതെ കണ്ണും തുടച്ചു പുറത്തേക്ക് പോയി.... 
 
 
''നീ കേട്ടോ അവൻ നിന്നെ അങ്ങനെയൊന്നും കണ്ടിട്ടില്ല എന്ന്... ഇനിയെങ്കിലും നീ ഒന്ന് അടങ് ഗീതു. "
(ഇന്ദു)
"ഇല്ല... എനിക്ക് എന്റെ കണ്ണൻ ഇല്ലാതെ കഴിയില്ല... അവനെ എനിക്ക് വേണം... "ഗീതു കരഞ്ഞു കൊണ്ട് പറഞ്ഞു. 
"ഇനി എനിക്ക് അവനെ കിട്ടില്ലെന്ന്‌ ഉറപ്പാണേൽ ഞാൻ ഒരു വഴി കണ്ടെത്തിയിട്ടുണ്ട് "ഗീതു അത്രയും പറഞ്ഞ് റൂമിലേക്ക് ഓടി... 
"മോളെ വാതിൽ തുറക്ക് അച്ഛന പറയുന്നേ... "
"ഇല്ല... അവർ ഇല്ലാണ്ട് ഒരു ജീവിതം എനിക്ക് വേണ്ട "
"മോളെ... 
ഗീതു ഷെൽഫ് തുറന്ന് അതിൽ നിന്ന് ബ്ലേഡ് എടുത്ത് കയ്യിൽ വെച്ചു. ഒരു വേള അവളുടെ മനസ്സിൽ അമ്മയും അച്ഛയും കുട്ടുവും വന്നു. ഗീതു കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ബ്ലേഡ് കയ്യിലേക്ക് താഴ്ത്തി...
 
മോളെ... തുറക്ക്... മോളെ  (ഇന്ദു കരഞ്ഞു കൊണ്ട് പറഞ്ഞു. അവളുടെ അച്ഛൻ അവസാനം വാതിൽ ആഞ്ഞു ചവിട്ടി. നിലത്തു പാതി ബോധം പോയി കിടക്കുന്ന ഗീതുവിനെ കണ്ടതും ആ പിതാവിന്റെ ഹൃദയം വിങ്ങി. അയാൾ അവളെ എടുത്ത് താഴേക്ക് ഓടി..... ഒരുപാട് രക്തം പോയിരുന്നു അത് കൊണ്ട് തന്നെ അവൾ ഹോസ്പിറ്റലിൽ എത്തുന്നതിനു മുൻപ് തന്നെ അവളുടെ ബോധം മുഴുവൻ പോയിരുന്നു. വിവരം അറിഞ് രാഹുലും സുമയും വന്നു. താൻ കാരണം ആണല്ലോ ഇങ്ങനെ ഉണ്ടായത് എന്നോർത്തു രാഹുലിന് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. 
ICU വിന്റെ ചില്ലിനിടയിലൂടെ ഗീതുവിനെ കണ്ടതും കുട്ടു കരയാൻ തുടങ്ങി. രാഹുൽ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പുറത്തു തട്ടി.. 
"മോനെ... 
''അങ്കിൾ ഞാൻ...
"വേണ്ട... ഇപ്പൊ മനസ്സിലായോ നിനക്ക് അവൾക്ക് നിന്നോട് ഉള്ള സ്നേഹം.... നീ പഴയത് ഒക്കെ മറന്ന് അവളെ ഒന്ന് കേട്ടെടാ... ഞാൻ കാൽ പിടിക്കാം.. "അയാൾ രാഹുലിന്റെ കാലിൽ വീഴാൻ നിന്നുകൊണ്ട് പറഞ്ഞു. 
"ഏയ് അങ്കിൾ...ഞാൻ.. എനിക്ക്... രാഹുലിന്റെ തോണ്ട ഇടറി. 
അവൻ കരഞ്ഞു കൊണ്ടിരിക്കുന്ന കുട്ടുവിനെ നോക്കി. 
 
 
 
 
 
 
"ഇപ്പൊ എങ്ങനെയുണ്ട്... എനിക്ക് തന്നെ കിട്ടാൻ പോവല്ലേ എന്റെ ഏട്ടനെയും മോനെയും "ഗീതു ഫോണിലൂടെ പറഞ്ഞു.
"ഹ്മ്മ്.. മം... സ്റ്റെല്ല ഒന്നമർത്തി മൂളി... 
"പക്ഷേ... ഒര് കുഴപ്പം ഉണ്ട് "
"എന്താടീ.. 
"അങ്ങേര് പറഞ്ഞു കെട്ടി എന്ന് വെച്ച് അധികാരം എടുക്കാൻ വരരുത് എന്ന്... അല്ലെങ്കിലും എനിക്ക് എന്റെ കണ്ണനെ മതി... "
ഗീതു ജനൽ വഴി നോക്കി കൊണ്ട് പറഞ്ഞു. 
"മം കാണാം...
 
അങ്ങനെ രാഹുൽ അവളുടെ അച്ഛന്റെ കണ്ണുനീറിന്റെ മുൻപിൽ താഴ്ന്നു പോയി... അവൻ കല്യാണത്തിന് സമ്മതിച്ചു. പക്ഷേ ഗീതുവിനോട് ആദ്യമേ പറഞ്ഞിരുന്നു ഭാര്യയായി കാണില്ല എന്ന്.ഓ അതൊക്കെ ഞാൻ ശെരിയാക്കികോളാം എന്ന മട്ടായിരുന്നു ഗീതുവിന്റെ മുഖത്ത്. 
 
അങ്ങനെ കല്യാണ ദിവസം വന്നു. നാട്ടു കാരുടെ മുൻപിൽ ഇനിയും ഈ വേഷം അണിയാൻ രാഹുലിൻ താല്പര്യം ഇല്ലായിരുന്നു അതുകൊണ്ട് തന്നെ അവർ മാത്രം ഒതുങ്ങുന്ന ഒരു ചെറിയ കല്യാണം ആയിരുന്നു... അമ്പലത്തിൽ വെച്ച് തന്നെയായിരുന്നു കെട്ടും.. അങ്ങനെ ഏറെ നാളത്തെ തന്റെ ആഗ്രഹം ധൈവം അനുഗ്രഹിച്ചു തന്നതിൽ ഗീതുവിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ സിന്ദൂരം ചാർത്തിയപ്പോൾ അവൾ കണ്ണുകൾ അടച്ചുകൊണ്ട് അത് സ്വീകരിച്ചു. അവളിൽ നിന്ന് ഒരിക്കലും അവനെ പിരിക്കല്ലേ എന്ന് അവൾ മനമുരുകി പ്രാർത്ഥിച്ചു. 
 
 
 
വീട്ടിലേക്ക് പോവുമ്പോൾ ഗീതുവിന്റെ മുഖത്ത് വല്ല്യ സങ്കടം ഒന്നും ഇല്ലായിരുന്നു.എപ്പോ വേണേലും വരാലോ... ഗീതുവിന്റെ ഒക്കത് ഇരുന്ന് അവളുടെ തലയിലെ മുല്ല പറിച്ചു കളയുന്ന കുട്ടുവിനെ അവൾ ഇറുക്കെ പിടിച്ചു. കവിളിൽ അമർത്തി ചുംബിച്ചു. 
 
 
രാത്രി ഏറെ വഴുക്കിയാണ് രാഹുൽ റൂമിൽ എത്തിയത്. അവൻ അവളോട്‌ എന്ത് പറയും എന്നറിയാതെ റൂമിന്റെ മുന്നിൽ നിന്ന് പരുങ്ങി. പിന്നെ റൂമിൽ കയറിയപ്പോൾ കാണുന്നത് കുട്ടുവിനെയും കെട്ടിപിടിച്ചു ഉറങ്ങുന്ന ഗീതുവിനെയാണ്... അവൻ അവളെ ഒന്ന് നോക്കി ബാത്രോമിലേക്ക് പോയി. 
 
 
 
രാവിലെ നേരത്തെ എണീറ്റു ഗീതു കുളിച്ചു അടുക്കളയിൽ കയറി. കുട്ടുവിനുള്ള പാലും രാഹുലിനുള്ള ചായയും ഉണ്ടാക്കി റൂമിലേക്ക് പോയി. രാഹുലിന്റെ നെഞ്ചിൽ ചേർന്നു കിടക്കുവായിരുന്നു അപ്പൊ കുട്ടു. അവൾ അവനെയും രാഹുലിനെയും നോക്കി. രാഹുലിന്റെ നെറ്റിയിൽ മൃതുവായി ചുംബിച്ചു. തന്റെ പതിയ്ക്ക് നൽകുന്ന ആദ്യ ചുംബനം.... 
 
 
പിന്നീട് അങ്ങോട്ട് രാഹുൽ അവന്റെ കാര്യങ്ങൾ മാത്രം നോക്കി നടന്നു. ഗീതു ആവട്ടെ അവന്റെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും നല്ല വെടിപ്പായി നടത്തി പോന്നു.. ചിലപ്പോയൊക്കെ അവനൊന്ന് നോക്കിയെങ്കിൽ എന്ന് അവൾ ചിന്തിച്ചു. എങ്കിലും ഒരു പരിഭവവും ഇല്ലാതെ അവൾ കുഞ്ഞിന്റെ കൂടെ ജീവിച്ചു. തന്റെ കാര്യങ്ങൾ താൻ പറയാതെ ഇത്രക്ക് ശ്രേദ്ധയോടെ ചെയ്യുന്ന ഗീതുവിനെ അധികനാൾ രാഹുലിന് കണ്ടില്ലെന്ന് നടിക്കാൻ ആയില്ല. പതിയെ പതിയെ അവനും അവളിലേക്ക് അടുക്കാൻ തുടങ്ങി. 
 
മ്മാ... അമ്മാ... "കുട്ടു ബെഡിൽ കിടന്നു കൊണ്ട് ഡ്രസ്സ്‌ മടക്കി വെക്കുന്ന ഗീതുവിനെ നോക്കി വിളിച്ചു. ഗീതു അത്ഭുതത്തോടെ അവനെ നോക്കി. പിന്നെ അവനെ എടുത്ത്. 
"എന്താ വിളിച്ചേ... ഒന്നുടെ വിളിക്കെടാ കണ്ണാ... "
"മ്മാ... മ്മ്മ്മാ.. "ഗീതുവിൻറെ കണ്ണുകൾ നിറഞ്ഞു അവൾ സന്തോഷത്തോടെ അവനെയും എടുത്ത് ഹാളിൽ ഇരിക്കുന്ന ദേവിന്റെ അടുത്തേക്ക് ഓടി അവനെ പോയി കെട്ടിപിടിച്ചു. 
"ഏട്ടാ... എന്നെ അമ്മന്ന് വിളിച്ചു... "കിതച്ചു കൊണ്ട് ഗീതു പറഞ്ഞു. അവളുടെ ശരീരം അവന്റെ ദേഹത്തു തട്ടിയതും അവനിൽ എന്തൊക്കെയോ മാറ്റം വന്നു. അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ ചേർത്തു പിടിച്ചു. ഗീതു സന്തോഷത്തോടെ അവനെ നോക്കി. 
 
"എങ്ങോട്ടാ... പോവുന്നെ ''
കുട്ടുവിന്റെ അടുത്ത് കിടക്കാൻ പോയ ഗീതുവിനെ നോക്കി അവൻ ചോദിച്ചു. 
"കിടക്കാൻ... "
"ഞാൻ നിന്റെ ആരാ..  "
"എന്നോട് ആണോ ചോദിക്കുന്നെ ''ഗീതു ചുണ്ട് ചുളുക്കി കൊണ്ട് ചോദിച്ചു. അവൻ ചിരിച്ചു കൊണ്ട് അവളെ അവനിലേക്ക് അടുപ്പിച്ചു. അവളുടെ മുഖം കൈയ്യിൽ എടുത്ത് കവിളിൽ അമർത്തി ചുംബിച്ചു. അവളുടെ മുഖത്ത് രക്തം ഇരച്ചു കയറി. അവൾ നാണം കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. 
"അല്ല... ഇത് രാഹുൽ തന്നെയാണോ "ഗീതു അവന്റെ നെഞ്ചിൽ നിന്ന് ഉയർന്നു കൊണ്ട് ചോദിച്ചു. 
"ആണോ അല്ലെന്ന് ഇപ്പൊ കാണിച്ചു തരാം... "അവൻ അവളെ എടുത്ത് ഉയർത്തി കൊണ്ട് പറഞ്ഞു. അവളുടെ ഹൃദയം നിറഞ്ഞു പുഞ്ചിരിച്ചു. 
"ഇവിടെ കിടക്ക് "രാഹുൽ അവന്റെ അടുത്ത് നോക്കി കൊണ്ട് പറഞ്ഞു. ഗീതു നല്ല കുട്ടിയായി അവിടെ കിടന്നു അവനെ നോക്കി. അവൻ ഒരു ചിരിയാലേ അവളുടെ ദളങ്ങൾ കടിച്ചെടുത്തു. പതിയെ നുണഞ്ഞു ഗീതു ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അവന്റെ മുടിയിൽ കൈ കൾ ചേർത്തു കൊണ്ട് ഒന്ന് കൂടെ അവളിലേക്ക് അടുപ്പിച്ചു. രാഹുൽ അവളുടെ മേൽചുണ്ടും കീഴ്ചുണ്ടും കൂടെ അമർത്തി കാടിച്ചു. 
"ആ... ഗീതു ചുണ്ടിൽ നിന്ന് വേർപെട്ടു കൊണ്ട് ആർത്തു. 
"എന്താ കാണിച്ചേ എനിക്ക് നൊന്തു... "
"നന്നായി പോയി... ഇത് എന്തിനാന്ന് അറിയോ ഇത്രയും കാലം എന്നെ എന്റെ അനുവാദം ഇല്ലാതെ സ്നേഹിച്ചതിന്. "രാഹുൽ പറയുന്നത് കേട്ട് ഗീതു ഞെട്ടി. 
''എ.. എങ്ങനെ അറിഞ്ഞു.. 
"നിന്റെ ഡയറി കണ്ടു... മറ്റുള്ളവരുടെ ഡയറി എടുക്കാൻ പാടില്ല എങ്കിലും ഞാൻ എടുത്തു അതിലെ ഓരോ വരികളും വായിച്ചു "
"അയ്യോ... 
"എന്താ ഡീ... എന്നാലും എന്നോട് ഇത് വേണ്ടില്ലായിരുന്നു... നിനക്ക് ഒന്ന് പറഞ്ഞു കൂടായിരുന്നില്ലേ ഞാൻ ഞാൻ നിന്നെ കെട്ടില്ലായിരുന്നില്ലേ... "
"ഏട്ടാ.. അത് ഞാൻ പറയാൻ വരുവായിരുന്നു പക്ഷെ അപ്പോയെക്കും...ഗീതു കണ്ണ് നിറച്ചു കൊണ്ട് പറഞ്ഞു. 
"മം... പോട്ടെ സാരല്ല... എന്തായാലും നീ ഹാപ്പി അല്ലെ ഇപ്പൊ... പിന്നെ എന്റെ മോൻ നിനക്ക് എന്നെങ്കിലും ഒരു ബാധ്യതയാവോ ഡീ "അവളുടെ കവിളിൽ താലോടി കൊണ്ട് രാഹുൽ ചോദിച്ചു. 
അവൾ ദേഷ്യത്തോടെ അവന്റെ കയ്യ് തട്ടി ഇട്ട് കുട്ടുവിനെ കെട്ടിപിടിച്ചു തിരിഞ്ഞു കിടന്നു. 
രാത്രിയിൽ എപ്പോയോ രണ്ടു കൈകൾ അവളുടെ അരയിലൂടെ ചുറ്റി പിടിച്ചപ്പോൾ അവൾ ഒന്ന് ഏങ്ങി... കൊണ്ട് അവനിലേക്ക് ചേർന്നു കിടന്നു. 
"എന്ത് വേണേലും പറഞ്ഞോ.. പക്ഷേ എന്റെ കുഞ്ഞിനെ എന്തേലും പറഞ്ഞാൽ ഉണ്ടല്ലോ... ഒന്നുല്ലെങ്കിലും അവൻ കാരണം അല്ലെ എനിക്ക് ഈ ജീവിതം കിട്ടിയേ "കരഞ്ഞു കൊണ്ട് ഗീതു പറഞ്ഞു. 
"അയ്യേ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ... എനിക്ക് അറിയില്ലേ നിന്നെ... "അവളുടെ ചുണ്ടിൽ മെല്ലെ ഉമ്മ വെച്ചുകൊണ്ട് അവൻ പറഞ്ഞു. അവൾ ഒന്ന് കുറുകി കൊണ്ട് അവനിലേക്ക് ചേർന്നു കിടന്നു. 
രാത്രിയുടെ ഏതോ യാമങ്ങളിൽ അവനിലെ ആണിനെ തെളിയിച്ചു കൊണ്ട് അവൻ അവളിലേക്ക് പടർന്നു കയറി. 
"ഏട്ടാ... 
"മ്മ്മ്... 
"ഇനി എന്നെങ്കിലും ആ പ്രിയ വന്നു നമ്മുടെ കുഞ്ഞിനെ ചോദിക്കോ.. "
"ഏയ്... എന്റെ മോന്റെ അമ്മയാവാൻ യോഗ്യത നിനക്കെ ഉള്ളു... ഞാൻ ഭാഗ്യം ചെയ്തവനഡീ *എനിക്കായ് മാത്രം*പിറവി എടുത്ത പെണ്ണാ നീ.. "
"മ്... ഞാനും..."
അവന്റെ നെഞ്ചിൽ ഉമ്മ വെച്ചുകൊണ്ട് അവൾ പറഞ്ഞു.. 
 
ഇണക്കങ്ങളും പിണക്കങ്ങളുമായി സന്തോഷത്തോടെ കണ്ണനും രാഹുലും അവർക്കായി മാത്രം പിറവി എടുത്ത ഗീതുവും ജീവിക്കട്ടെ... 
 
 
അവസാനിച്ചു... 
 
✍️Mishka