Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 5

Part -5
 
അതൊന്നും എനിക്ക് ഒരു പ്രശ്നമല്ല. ഉണ്ണിയേട്ടനെ എങ്ങാനും കെട്ടാൻ ഒരു ചാൻസ് കിട്ടിയാൽ എപ്പോ കെട്ടി എന്ന് ചോദിച്ചാ പോരെ. "
 
 
" അത് നിനക്ക് മാത്രം തോന്നിയാൽ പോരല്ലോ. അങ്ങേർക്കു കൂടി ഇഷ്ടമാവണ്ടേ "
 
 
"അതെന്താ അങ്ങനെ . എനിക്കെന്താടി ഒരു കുറവ് "
 
 
"അത് ശരിയാ . കുറവൊന്നും ഇല്ല . എല്ലാം ഇത്തിരി കൂടുതലാണെന്ന് മാത്രം. "
 
 
"അതേയ് നിങ്ങളുടെ സംസാരം കഴിഞ്ഞില്ലേ ഇത്ര നേരമായിട്ടും. ഇതെങ്ങാനും രാഹുൽ സാർ കണ്ടു വന്നാൽ പിന്നെ പൂരം പറയണ്ടല്ലോ "  അങ്ങോട്ട് വന്ന മൈഥിലി പറഞ്ഞു.
 
 
"അയ്യോ എനിക്ക് ആലോചിക്കാൻ കൂടി വയ്യ ഞാൻ എന്റെ വർക്ക് നോക്കട്ടെ. "അർച്ചന തിരക്കിട്ട് തന്റെ ജോലി ചെയ്യാൻ തുടങ്ങി.
 
******
 
 
പലവട്ടം മാഡിയുടെ ചിന്തകൾ മനസ്സിലേക്ക് എത്തിയെങ്കിലും അപർണ്ണ അതെല്ലാം നിയന്ത്രിച്ച് മനസ്സ് മൊത്തം വർക്കിൽ കോൺസെൻട്രേറ്റ് ചെയ്തു .
 
 
ഒരു മണി ആയതും  കൂടെയുള്ള എല്ലാവരും 
ഭക്ഷണം കഴിക്കാനായി കാൻ്റീനിലേക്ക് നടന്നു. രണ്ടുദിവസം കൊണ്ട് തന്നെ അവരെല്ലാവരും നല്ല കൂട്ടായിരുന്നു.
 
 
Anjali,Archana , Aparna,  Saneesh,Alex
, jithin
 
 
കൂട്ടത്തിൽ സനീഷ് മാത്രമേ ചെറുതായി സംസാരിക്കാൻ മടിയുള്ള ആളായി ഉണ്ടായിരുന്നുള്ളൂ .ബാക്കിയെല്ലാവരും നല്ല കമ്പനിയാണ് .
 
ഓരോന്ന് പറഞ്ഞു ചിരിച്ച് ഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോഴാണ് രാഹുലും മാഡിയും കാൻ്റീനിലേക്ക് വന്നത് .
 
 
അവർ ഇരിക്കുന്നതിന് ഓപ്പോസിറ്റ് ഉള്ള 
ടേബിളിൽ ആയി മാഡിയും രാഹുലും ഇരുന്നു. മാഡിയുടെ കണ്ണുകൾ ഇടയ്ക്കിടെ തന്നെ തേടി വരുന്നുണ്ട് എന്ന് മനസ്സിലായതും അപ്പുവിന് ഒരു വല്ലാത്ത അസ്വസ്ഥത തോന്നി.
 
 
 അവൾ പെട്ടെന്ന് ഭക്ഷണം കഴിക്കുന്നത് നിർത്തി എണീറ്റു.
 
 
" എന്താ അപ്പൂസേ ഭക്ഷണം കഴിക്കൽ നിർത്തിയത് "അവൾ എഴുന്നേറ്റതും അച്ചൂമ്മാ ചോദിച്ചു.
 
 
" ഒന്നുല്ല... എനിക്കെന്തോ മതിയായി. നിങ്ങൾ കഴിക്ക്. ഞാൻ ക്യാബിനിൽ ഉണ്ടാകും" 
അതു പറഞ്ഞ് അവൾ വേഗം തന്നെ 
തൻ്റെ പാത്രം എടുത്ത് എഴുന്നേറ്റ് പോയി .
 
 
താൻ ഇവിടെ ഇരിക്കുന്നത് കൊണ്ടാണ് അപ്പു എണീറ്റ് പോയത് എന്ന് മാഡിക്കും മനസ്സിലായിരുന്നു.
 
 
"നീ എന്താടാ കഴിക്കാത്തത് "എന്തോ ആലോചിച്ച് ഇരിക്കുന്ന മാഡിയെ നോക്കി രാഹുൽ ചോദിച്ചു.
 
 
" ഒന്നുമില്ല ...എനിക്ക് എന്തോ വിശപ്പ് തോന്നുന്നില്ല. നീ കഴിക്ക്. ഞാൻ ഇവിടെ ഇരിക്കാം" തൻ്റെ മുന്നിലുള്ള പ്ലേറ്റ് സൈഡിലേക്ക് നീക്കി വച്ചുക്കൊണ്ട് മാഡി പറഞ്ഞു .
 
 
"അതെന്താ നീ കഴിക്കാത്തത് ..."?
 
 
"വേണ്ടടാ അതാ "
 
 
"അതൊന്നും പറഞ്ഞാൽ പറ്റില്ല .കഴിക്ക്..." രാഹുൽ കൂടുതൽ നിർബന്ധിച്ചതും മാഡി എന്തൊക്കെയോ കഴിച്ചെന്നു വരുത്താൻ തുടങ്ങി.
 
 
******* 
 
അപ്പു എണീറ്റ് പോയതിനു പിന്നാലെ അച്ചൂമ്മയും എണീറ്റ് പോയി .
 
 
"ഡി ....നീ എന്താ കഴിക്കൽ നിർത്തി എണീറ്റ് പോയത്. " അവളുടെ അരികിൽ വന്നിരുന്നു കൊണ്ട് അർച്ചന ചോദിച്ചു .
 
 
കണ്ണടച്ച് ചെയറിൽ ചാരി ഇരുന്നിരുന്ന അപ്പു അവളുടെ ശബ്ദം കേട്ടു കണ്ണുതുറന്നു.
 
 
" ഒന്നുല്ലടാ... എനിക്ക് എന്തോ ഒരു വോമറ്റിങ്ങ് ഫീൽ. അതുകൊണ്ട് എണീറ്റു വന്നതാണ്. നിങ്ങൾ കഴിക്കട്ടെ എന്ന് വിചാരിച്ചു .നീയെന്താ എൻ്റെ പിന്നാലെ തന്നെ വന്നത്. നീ കഴിച്ചില്ലേ "
അപ്പു സംശയത്തോടെ ചോദിച്ചു
 
 
" നീ കഴിക്കാതെ ഇരിക്കുമ്പോൾ ഞാനെങ്ങനെ കഴിക്കാനാ"അവളത് പറഞ്ഞതും അപ്പുവിന്റെ  കണ്ണുകൾ നിറഞ്ഞു.
 
 
 അവളും അറിയുകയായിരുന്നു ഒരു ആത്മാർത്ഥ സുഹൃത്തിന്റെ സ്നേഹം . ജീവിതത്തിൽ ആദ്യമായി....
 
 
അവൾ ഒന്നും മിണ്ടാതെ അർച്ചനയുടെ തോളിലേക്ക് തലചായ്ച്ച് വച്ച് കണ്ണടച്ചിരുന്നു. കണ്ണടയ്ക്കുമ്പോൾ മുഴുവൻ പഴയ ഓർമ്മകൾ അവളുടെ മനസ്സിലൂടെ കടന്നു പോയി കൊണ്ടിരുന്നു.
 
 
 ഇവിടെ വന്ന ദിവസം രാഹുലിനെ കണ്ടപ്പോൾ 
എവിടെയോ കണ്ടതുപോലെ തോന്നിയിരുന്നു. ഇപ്പോഴാണ് മനസ്സിലായത് മാഡിയുടെ ഫ്രണ്ട് ആയിരുന്നു രാഹുൽ .
 
 
അവനും ഞാൻ പഠിച്ചിരുന്ന കോളേജിൽ ഉണ്ടായിരുന്നു. പക്ഷേ അവനും എന്നെ മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
 
 
 അപ്പു ഓരോന്ന് ആലോചിച്ച് കണ്ണടച്ച് കിടന്നു. അപ്പോഴേക്കും ബാക്കിയെല്ലാവരും ഫുഡ് കഴിച്ച് അവിടേക്ക് വന്നിരുന്നു.
 
 
 അവർ അഞ്ചു പേരുടെയും 
ഓഫീസ് ഒരു ക്യബിനുള്ളിൽ തന്നെയായിരുന്നു. രണ്ടു മണിക്കാണ് ലഞ്ച് ബ്രേക്ക് കഴിയുന്നത്. അതുവരെ അവർ ഓരോന്ന് സംസാരിച്ചിരുന്നു .
 
 
"എടാ  നമ്മുക്ക് അന്താക്ഷരി കളിച്ചാലോ "
കൂട്ടത്തിൽ ഉള്ള അലക്സ് പറഞ്ഞു .
 
 
"ആഹ് കളിക്കാം... കുറെ കാലായി അന്താക്ഷരി കളിക്കണം എന്ന് ഞാനും വിചാരിക്കുന്നു. " അച്ചുമ്മയും അതേറ്റ് പിടിച്ചു .
 
 
"ഫസ്റ്റ് അപ്പുവിൽ നിന്നും തുടങ്ങാം. അപ്പു ഒരു പാട്ടു പാട് " അഞ്ജലി പറഞ്ഞു.
 
 
" പാട്ടോ ...ഞാനോ ...എനിക്കൊന്നും പാട്ടുപാടാൻ അറിയില്ല "
 
 
"നിന്നോട് ഐഡിയ സ്റ്റാർ സിംഗറിൽ പോയി പാടാൻ ഒന്നുമല്ല ഞങ്ങൾ പറഞ്ഞത്.  അധികം ജാഡ ഇടാതെ പാട്ടു പാട് പെണ്ണേ...." അച്ചൂമ്മ അവളോട് പറഞ്ഞു .
 
 
"ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും കു...ക്കു....കു...ക്കു...കു...ക്കു." 
 
 
 
"ഇനി നീയാ ജിതിനേ.കൂ വച്ചിട്ടുള്ള പാട്ട് പാട്." അഞ്ചു അത് പറഞ്ഞപ്പോൾ ജിതിൻ കുറച്ച് നേരം ആലോചിച്ചിരുന്നു.
 
 
"ആഹ്  കിട്ടി പോയി .
 
"കുറുക്കനെ കറക്കണകിളിയല്ലേ....
കിളികളെ പോറ്റണകൂടല്ലേ...
കൂട്ടിലെ കുരുക്കുത്തി മലരല്ലേ...
മലരിലെ മധുരത്തേനല്ലേ...
കൂട്ടുവരുമോ കൂട്ടുവരുമോ ചിട്ടിക്കുരുവികളേ
കൂട്ടുവരുമോ കൂട്ടുവരുമോ  കുട്ടിക്കുറുമ്പുകളേ"
 
അവൻ ടേബിൾ കൊട്ടി കൊണ്ട് പാടാൻ തുടങ്ങി .അതോടെ അവർ അന്താക്ഷരി കളിക്കുന്ന കാര്യം മറന്ന് എല്ലാവരും ടേബിളിൽ കൊട്ടി കൊണ്ട് പാടാൻ തുടങ്ങി .
 
 
ഓരോന്ന് കളിച്ചും ചിരിച്ചും തമാശ പറയഞ്ഞും പാട്ടുപാടിയും ഇരിക്കുമ്പോഴാണ് പെട്ടെന്ന്  ഡോറിന് പുറത്ത് ആരോ നിൽക്കുന്നതായി അവർക്ക് തോന്നിയത് .
 
നോക്കിയപ്പോൾ അവർ പാട്ടുപാടുന്നതു നോക്കി കൈകളും കെട്ടി ഡോറിൽ ചാരി നിൽക്കുന്ന മാഡി.
 
 
 
അവനെ കണ്ടതും എല്ലാവരും പെട്ടെന്ന്  എഴുന്നേറ്റു .
 
"എന്താ ഇവിടെ ... "  മുഖത്ത് ഗൗരവം വരുത്തി അവൻ ചോദിച്ചു.
 
 
"ഞങ്ങൾ വെറുതെ ..... ടൈം ആയിട്ടില്ലാല്ലോ അതുകൊണ്ട് പാട്ട് പാടിയതാ സാർ...സോറി..."  
അലക്സ് പറഞ്ഞു .
 
 
"എന്തായാലും പാട്ടൊക്കെ നന്നായിട്ടുണ്ട്. ഞാൻ ഒന്ന് കേൾക്കട്ടെ "അത് പറഞ്ഞു അപ്പുവിന് തൊട്ടപ്പുറത്ത് ഒഴിഞ്ഞുകിടക്കുന്ന ചെയറിൽ വന്നു മാഡിയും ഇരുന്നു.
 
 
 അവർക്കെല്ലാവർക്കും അതൊരു അത്ഭുതമായിരുന്നു. ഒരു കമ്പനിയുടെ എംഡി തങ്ങളുടെ അരികിൽ ഇങ്ങനെ വന്നു ഇരിക്കുക എന്നൊക്കെ പറഞ്ഞാൽ അവർക്കും അത് വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടായിരുന്നു.
 
 
 മാഡി അടുത്ത് വന്നിരിക്കുന്നതും
അപ്പുവിന് എന്തോ വല്ലാത്ത ഒരു അസ്വസ്ഥത തോന്നി. അവൾ എഴുന്നേറ്റു പോകാൻ നോക്കി എങ്കിലും അച്ചുമ്മ അവളുടെ കയ്യിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി.
 
 
 " നിങ്ങളുടെ പാട്ട് കേൾക്കാൻ അല്ലേ ഞാൻ ഇവിടെ വന്നത് .എന്നിട്ട് നിങ്ങൾ എന്താ അന്തം വിട്ടു ഇങ്ങനെ ഇരിക്കുന്നത്. പാട്ട് പാട് "
എല്ലാവരെയും നോക്കി മാഡി പറഞ്ഞു.
 
 
" സാറും ഞങ്ങളുടെ ഒപ്പം പാടുമോ" 
 
 
"അയ്യോ എനിക്ക് പാട്ട് ഒന്നും അറിയില്ല." മാഡി അതുകേട്ടതും പറഞ്ഞു.
 
 
" ഇല്ല വെറുതെ പറയാ .മാഡി നന്നായിട്ട് പാടും"
അപ്പു അത് പറഞ്ഞതും എല്ലാവരും അവളെ നോക്കി.
 
 
അതോടെ അപ്പു അബദ്ധം പറ്റിയ പോലെ നാവു കടിച്ചു. നാവ് ചതിച്ചല്ലോ മഹാദേവ.അവൾ മനസ്സിലോർത്തു .
 
 
"അതെങ്ങനെ നിനക്കറിയാം അപ്പൂ" അച്ചുമ്മ അത്ഭുതത്തോടെ ചോദിച്ചു.
 
 
"അത്... അതു ...പിന്നെ ഞാൻ... ഞാൻ  വാഷ് റൂമിൽ പോയപ്പോൾ... സാറിന്റെ ഒരു മൂളിപ്പാട്ട് കേട്ടിരുന്നു .അതു കേട്ടു പറഞ്ഞതാ "അവൾ പെട്ടെന്ന് മനസ്സിൽ വന്ന ഒരു കള്ളം പറഞ്ഞു.
 
 
" ആണോ ...സാർ നന്നായി പാടുമോ" അലക്സ് ചോദിച്ചു.
 
 
" പാടും... പക്ഷേ പിന്നെ പാടാം .
ഇപ്പോ നിങ്ങൾ ഒരു പാട്ട് പാട് ഞാൻ കേൾക്കട്ടെ" 
 
 
"നിങ്ങൾ എല്ലാവരും ഇവിടെ വന്നിരിക്കുകയാണോ. ബ്രേക്ക് ടൈം കഴിഞ്ഞ് മീറ്റിംഗ് ഹാളിലേക്ക് വരാൻ എല്ലാവരോടും പറഞ്ഞതല്ലേ." അവിടേക്ക് വന്നു രാഹുൽ ഗൗരവത്തോടെ ചോദിച്ചു .അപ്പോഴാണ് അവരുടെ കൂട്ടത്തിൽ ഇരിക്കുന്ന മാഡിയേയും അവൻ കണ്ടത് .
 
 
 
"ഞങ്ങൾ വരുകയായിരുന്നു സാർ. അപ്പോഴേക്കും സാം സാർ വന്നപ്പോൾ 
ഇവിടെ തന്നെ ഇരുന്നതാ'
 
 
" ഓക്കേ... എല്ലാവരും മീറ്റിംഗ് ഹാളിലേക്ക് നടന്നോളൂ "മാഡി അവരെ നോക്കി പറഞ്ഞതും എല്ലാവരും ഹാളിലേക്ക് നടക്കാനായി എണീറ്റു .
 
 
രാഹുലിന് പിന്നിലായി എല്ലാവരും പുറത്തേക്കു നടന്നു  . ചെയറിൽൽ നിന്നും എഴുന്നേറ്റ 
അപ്പുവിന്റെ കൈകൾ  മാഡി പിടിച്ചു .
 
 
"എന്താ സാർ ...എന്താ ഇത്" അവൾ ദേഷ്യത്തോടെ ചോദിച്ചു .
 
 
"യക്ഷി... സോറി ...അപർണ എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് "
 
 
'എനിക്കൊന്നും കേൾക്കാൻ താല്പര്യമില്ല. പഴയ കാര്യങ്ങൾ ഒന്നും ഓർക്കാൻ പോലും ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല ."
 
 
"നിനക്ക് കേൾക്കണ്ട എങ്കിലും എനിക്ക് പറയണം. അന്ന് ...അന്ന് അങ്ങനെ ഉണ്ടായത് ഞാൻ കാരണം അല്ല. ഹരനാണ് അത്  ചെയ്തത് ."
 
 
"തെറ്റ് ആരാണ് ചെയ്തതെങ്കിലും അതിന്റെ
പരിണിതഫലം അനുഭവിക്കേണ്ടിവന്നത് ഞാനായിരുന്നു. അത് ഞാൻ അനുഭവിച്ചു കഴിഞ്ഞു. ഇനി അതിനെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല .എനിക്ക് പോകണം" അവൾ ദേഷ്യത്തിൽ പറഞ്ഞു.
 
 
" പ്ലീസ് അപർണ... ഞാനന്ന് ചെയ്തത് തെറ്റ് തന്നെയാണ് .അത് ഞാൻ സമ്മതിക്കുന്നു. പക്ഷേ അന്ന് കോളേജിൽ എല്ലാവരുടെയും മുൻപിൽ നീ തല കുനിച്ചു നിൽക്കാൻ കാരണം ഞാനല്ല .ഞാനല്ലാ അത് ചെയ്തത് "
 
 
എന്നാൽ അപ്പു അത് കേൾക്കാൻ താല്പര്യം ഇല്ലാത്ത രീതിയായി മുഖംതിരിച്ച് ഇരുന്നു .
 
 
അതുകൊണ്ട് മാഡി ചെയറിൽ നിന്നും എണീറ്റ് താഴെയായി ഇരുന്നു.
 
 
" ഞാൻ കാലു പിടിച്ച് മാപ്പ് പറയാം. 
ഞാൻ നിന്നോട് ചെയ്തതിന് സോറി . അന്ന് ഒരു ബെറ്റിൻ്റെ പേരിലാണ് ഞാൻ നിന്നോട് അങ്ങനെ കാണിച്ചത് .
 
അതിന്റെ പേരിൽ നീ കുറേ സങ്കടപ്പെട്ടിട്ടുണ്ട്. എന്നാൽ അതിനേക്കാൾ ഒരായിരം ഇരിട്ടി പിന്നീട് നിന്നെ ഹോസ്പിറ്റലിൽ മറ്റൊരു അവസ്ഥയിൽ കണ്ടപ്പോൾ ഞാൻ അനുഭവിച്ചിട്ടുണ്ട്. പിന്നെ നിന്നെ അന്വേഷിച്ച് ഞാൻ കുറേ നടന്നതാ. പക്ഷേ കാണാൻ പറ്റിയില്ല .
 
 
പഴയ കാര്യങ്ങൾ  ആലോചിച്ച് ഓരോ നിമിഷവും ഞാൻ നീറുകയായിരുന്നു. നിന്നെ ഇവിടെ കണ്ടപ്പോൾ  എനിക്ക് എൻ്റെ കണ്ണുകളെപോലും വിശ്വസിക്കാൻ പറ്റില്ല എന്നതാണ് സത്യം. "
 
 
"എനിക്ക് നിങ്ങളുടെ ഒരു ക്ഷമ പറച്ചിലും കേൾക്കണ്ട ."അവൾ ചെയറിൽ നിന്നും എഴുന്നേറ്റു പുറത്തേക്കു പോകാൻ നിന്നതും തങ്ങൾ പറയുന്നത് എല്ലാം കേട്ട് പുറത്ത് ഞെട്ടി നിൽക്കുന്ന അർച്ചനയെ കണ്ടത് .
 
 
അപ്പു അന്തംവിട്ട് നിൽക്കുന്നത് കണ്ട് പുറത്തേക്ക് നോക്കിയ മാഡി തങ്ങളെ മാറിമാറി നോക്കുന്ന അർച്ചനയെ കണ്ടതും താഴേ നിന്നും എഴുന്നേറ്റു .ശേഷം അവൾക്കു മുഖം കൊടുക്കാതെ പുറത്തേക്ക് പോയി.
 
 
"അപ്പു എന്താ... എന്താ ഇവിടെ .
നിന്നോട് എന്തിനാ സാറ് മാപ്പ് പറഞ്ഞത്. അതും കാലുപിടിച്ചു കൊണ്ട് .നിങ്ങൾ തമ്മിൽ എന്താ പ്രശ്നം .ഇവിടെ എത്തുന്നതിനു മുൻപ് നിങ്ങൾ തമ്മിൽ പരിചയമുണ്ടോ "
അർച്ചന ഒന്നും മനസ്സിലാവാതെ അവളോട് ചോദിച്ചു.
 
 
" എനിക്ക് മാഡിയെ... അല്ല സാറിനെ കുറച്ചു കാലം മുൻപ് തന്നെ അറിയാം .
കൃത്യമായി പറഞ്ഞാൽ രണ്ടുവർഷം മുൻപ് "
 
 
"അതെങ്ങനെ "
 
 
"അതൊക്കെ പിന്നെ പറയാം അച്ചുമ്മ. ഇപ്പോ മീറ്റിംഗ് ഹാളിലേക്ക് പോകാം. അല്ലെങ്കിൽ രാഹുൽ സാറിന്റെ വായിൽ നിന്നും കേൾക്കേണ്ടിവരും ."
 
 
അപ്പു വേഗം അച്ചുമ്മയേയും പിടിച്ച് വലിച്ച് മീറ്റിങ്ങ് ഹാളിലേക്ക് നടന്നു. അപ്പു അവിടെ മാഡിയെ പ്രതീക്ഷിച്ചു എങ്കിലും അവൻ അവിടെ ഉണ്ടായിരുന്നില്ല. അത് ഒരു കണക്കിന് അപ്പുവിനും ആശ്വാസമായിരുന്നു.
 
 
തങ്ങളുടെ ജോലിയെ കുറിച്ചും എക്ട്ര വർക്കിനെ കുറിച്ചും എക്സ്പ്ലേയിൻ ചെയ്യാനാണ് രാഹുൽ എല്ലാവരേയും വിളിപ്പിച്ചത്. മീറ്റിങ്ങ് എല്ലാം കഴിഞ്ഞപ്പോഴേക്കും ഓഫീസ് ടൈം കഴിഞ്ഞിരുന്നു.
 
 
അപ്പുവും, അർച്ചനയും ബാഗ് എടുത്ത് പാർക്കിങ്ങ് ലോട്ടിലേക്ക് നടന്നു.
 
 
" അപ്പു നമ്മുക്ക് ബീച്ച് വരെ ഒന്ന് പോയാലോ. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട് "
 
 
"എന്താ അച്ചുമ്മാ "
 
 
" അതൊക്കെ പറയാം. നീ വാ " സ്കൂട്ടിയെടുത്ത് അച്ചുമ്മ പുറത്തേക്ക് ഇറങ്ങി. അവൾക്ക് പിന്നിലായി തന്റെ സ്കൂട്ടിയും എടുത്ത് അപ്പുവും.
 
 
****
 
വർക്ക് ഒക്കെ കഴിഞ്ഞ് മാഡിയെ വിളിക്കാനായി രാഹുൽ അവന്റെ കാബിനിലേക്ക് വന്നതും അവിടത്തെ കാഴ്ച്ച കണ്ട് ശരിക്കും ഞെട്ടി.
 
 
ഓഫീസ് ഫയലുകൾ എല്ലാം വലിച്ച് വാരി ഇട്ടിരിക്കുന്നു. ലാപ്പ്ടോപ്പും ഫോണും എല്ലാം താഴേ കിടക്കുന്നുണ്ട്. ഫ്ളവർ വൈസ് ഒരു ഭാഗത്ത് ചിന്നി ചിതറി കിടക്കുന്നുണ്ട്.
 
 
മാഡിയാണെങ്കിൽ ടേബിളിൽ തല വച്ച് കിടക്കുകയാണ്. രാഹുൽ പതിയെ അവന്റെ അരികിൽ എത്തി അവന്റെ തോളിൽ തട്ടി വിളിച്ചു.
 
 
അവന്റെ വിളികേട്ട് മാഡി തല ഉയർത്തി നോക്കി.
 
"എന്താടാ നിനക്ക് പറ്റിയേ "ദേഷ്യത്താൽ ചുവന്ന കണ്ണുകളും മുഖവും കണ്ട് രാഹുൽ ചെറിയ ഭയത്തോടെ ചോദിച്ചു.
 
 
 
തുടരും
 
🖤 പ്രണയിനി 🖤
 
 

ഇച്ചായൻ്റെ പ്രണയിനി - 6

ഇച്ചായൻ്റെ പ്രണയിനി - 6

4.7
3465

Part -6   വർക്ക് ഒക്കെ കഴിഞ്ഞ് മാഡിയെ വിളിക്കാനായി രാഹുൽ അവന്റെ കാബിനിലേക്ക് വന്നതും അവിടത്തെ കാഴ്ച്ച കണ്ട് ശരിക്കും ഞെട്ടി.     ഓഫീസ് ഫയലുകൾ എല്ലാം വലിച്ച് വാരി ഇട്ടിരിക്കുന്നു. ലാപ്പ്ടോപ്പും ഫോണും എല്ലാം താഴേ കിടക്കുന്നുണ്ട്. ഫ്ളവർ വൈസ് ഒരു ഭാഗത്ത് ചിന്നി ചിതറി കിടക്കുന്നു.     മാഡിയാണെങ്കിൽ ടേബിളിൽ തല വച്ച് കിടക്കുകയാണ്. രാഹുൽ പതിയെ അവന്റെ അരികിൽ എത്തി അവന്റെ തോളിൽ തട്ടി വിളിച്ചു.     അവന്റെ വിളികേട്ട് മാഡി തല ഉയർത്തി നോക്കി.   "എന്താടാ നിനക്ക് പറ്റിയേ "ദേഷ്യത്താൽ ചുവന്ന കണ്ണുകളും മുഖവും കണ്ട് രാഹുൽ ചെറിയ ഭയത്തോടെ ചോദിച്ചു.