Aksharathalukal

നിനക്കായ്‌ ഈ പ്രണയം

എന്റെ പുതിയ കഥ.. ഒരു കൊച്ചു പ്രണയ കഥ..

 നിങ്ങക്ക് ഇഷ്ടപ്പെടുമോ എന്നറിയില്ല.. കാരണം..

 ഈ പ്രണയം ഒട്ടും പൈങ്കിളി അല്ല..

അവൾക്കു ഈ പൈങ്കിളി പ്രണയത്തിൽ ഒന്നും താല്പര്യമില്ല. ആർക്ക് എന്നല്ലേ?.. നമ്മുടെ നായികക്ക്

മൈഥിലി aka മിലി (30 വയസ്സ്, 5'4" ഉയരം, വെളുത്ത നിറം )

എഞ്ചിനീയറിങ് ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അച്ഛൻ ഒരു ആക്സിഡന്റിൽ മരിച്ചു. ഒരു കഴിവും ഇല്ലാത്ത അമ്മയെയും, എട്ടും പൊട്ടും തിരിയാത്ത രണ്ടു അനിയത്തിമാരെയും, കടം കയറി  ജപ്തിയുടെ വക്കിൽ എത്തിയ ഒരു സ്കൂളും മിലിയെ ഏല്പിച്ചു അദ്ദേഹം പോയി. അന്ന് മുതൽ അവൾക്കായി അവൾ ജീവിച്ചിട്ടില്ല. എല്ലാം അവളുടെ കുടുംബത്തിന് വേണ്ടി മാത്രം.

ഇനി നായകനെ പരിചയപ്പെടാം?

നായകൻ നിങ്ങളുടെ ടൈപ്പാ.. പഞ്ചാര നായകൻ..

രാഘവ് കൃഷ്ണ aka രഘു (26 വയസ്സ്, 5'9" ഉയരം, ഇരു നിറം )

പഠിപ്പ് കഴിഞ്ഞിട്ട് വർഷം രണ്ടു മൂന്ന് ആയെങ്കിലും ഇപ്പോളും സീനിയർ ഒരു കേസും തരുന്നത് നോക്കിയിരിപ്പാണ്. കയ്യിലിരുപ്പും അതിന് കാരണം ആണെന്ന് കൂട്ടിക്കോ. സത്യം പറഞ്ഞാൽ രഘുവിന് ഇതിന്റെ ഒന്നും ആവശ്യമില്ല. എടുത്താൽ പൊങ്ങാത്ത ഒരു ബിസിനസ് സാമ്രാജ്യം അവന്റെ അച്ഛൻ ഉണ്ടാക്കിയിട്ടുണ്ട്. അതൊക്കെ വിട്ടു വീട്ടുകാരുമായി വഴക്കിട്ടു സ്വന്തം കഴിവ് തെളിയിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഈ തിന്നിട്ടു എല്ലിന്റെ എടേല് കേറുക എന്ന് പറയില്ലേ.. അത് തന്നെ പ്രോബ്ലം.

ഇപ്പൊ ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുമോ എന്ന് ഞാൻ സംശയിച്ചതിന്റെ കാര്യം പിടികിട്ടി കാണുമല്ലോ?

വല്ല്യ മുൻവിധികൾ ഒന്നും ഇല്ലാതെ ഒന്ന് സപ്പോർട്ട് ചെയ്യാമോ?


നിനക്കായ്‌ ഈ പ്രണയം (1)

നിനക്കായ്‌ ഈ പ്രണയം (1)

4.4
6196

ട്രിങ്... ട്രിങ്.. ട്രിങ്.. ട്രിങ്.. പതിവുപോലെ കൃത്യം അഞ്ചു മണിക്ക് അലാറം അടിച്ചു. മൈഥിലി അലാറം ഓഫ്‌ ചെയ്തു. മുഖം കഴുകി, പല്ല് തേച്ചു. മുടി വാരി പിന്നിൽ കെട്ടി അവൾ നേരെ അടുക്കളയിലേക്ക് പോയി. കുറെ നേരം കഴിഞ്ഞപ്പോൾ മുണ്ടും നേര്യതും ഉടുത്തു ഒരമ്മ അങ്ങോട്ട് വന്നു. ഇതാണ് ജാനകിയമ്മ.. നമ്മുടെ മൈഥിലിയുടെ അമ്മ. "അമ്മ.. ദേ അമ്മയുടെ ചായ.." അടുത്തുള്ള ചായ കപ്പ് ചൂണ്ടി മൈഥിലി പറഞ്ഞു. ചായ അല്പം രുചിച്ചു നോക്കിയിട്ട് ജാനകിയമ്മ പറഞ്ഞു.. "എന്റെ മിലി.. ഇതില് ഇത്തിരി പഞ്ചാര ഇട്ടു താടി.. കുടിക്കാൻ വയ്യ.." "അമ്മ ഇത്രയും കഷ്ടപ്പെട്ട് കുടിക്കേണ്ട... ഷുഗർ എത്ര ആണ് എന്നറിയാമോ?