Aksharathalukal

നിനക്കായ്‌ ഈ പ്രണയം (1)

ട്രിങ്... ട്രിങ്.. ട്രിങ്.. ട്രിങ്..

പതിവുപോലെ കൃത്യം അഞ്ചു മണിക്ക് അലാറം അടിച്ചു.

മൈഥിലി അലാറം ഓഫ്‌ ചെയ്തു. മുഖം കഴുകി, പല്ല് തേച്ചു. മുടി വാരി പിന്നിൽ കെട്ടി അവൾ നേരെ അടുക്കളയിലേക്ക് പോയി.

കുറെ നേരം കഴിഞ്ഞപ്പോൾ മുണ്ടും നേര്യതും ഉടുത്തു ഒരമ്മ അങ്ങോട്ട് വന്നു.

ഇതാണ് ജാനകിയമ്മ.. നമ്മുടെ മൈഥിലിയുടെ അമ്മ.

"അമ്മ.. ദേ അമ്മയുടെ ചായ.." അടുത്തുള്ള ചായ കപ്പ് ചൂണ്ടി മൈഥിലി പറഞ്ഞു.

ചായ അല്പം രുചിച്ചു നോക്കിയിട്ട് ജാനകിയമ്മ പറഞ്ഞു.. "എന്റെ മിലി.. ഇതില് ഇത്തിരി പഞ്ചാര ഇട്ടു താടി.. കുടിക്കാൻ വയ്യ.."

"അമ്മ ഇത്രയും കഷ്ടപ്പെട്ട് കുടിക്കേണ്ട... ഷുഗർ എത്ര ആണ് എന്നറിയാമോ? ഇനിയും കൂടിയാൽ ഇൻസുലിൻ കുത്തേണ്ടി വരും എന്നാ ഡോക്ടർ പറഞ്ഞിരിക്കുന്നത്." മിലി അമ്മയെ ഓർമിപ്പിച്ചു.

മുറുമുറുത്തുകൊണ്ട് അവർ ചായ കുടിച്ചു.

"ഇനി നീ മാറി നിക്ക്.. ദോശ ഞാൻ ചുടാം.. നീ ചമ്മന്തി അരച്ചോ.." അവളുടെ അടുത്ത് വന്നു ജാനകിയമ്മ പറഞ്ഞു.

"ഇന്നാ.. അമ്മ എത്ര വേണമെങ്കിലും ചുട്ടോ.. പക്ഷെ തിന്നാൻ പറ്റില്ല.. അമ്മക്ക് ഓട്സ് കുറുക്കി തരാം.. "

"ഓഹ്.. അതിനു ഇനി നീ ഓട്സ് കുറുക്കാൻ ഒക്കെ നിക്കണ്ടേ.. ഇന്നത്തേക്ക് പോട്ടെ.. നാളെ ഓട്സ് കുടിക്കാം "

"അയ്യോ..ഇത്‌ തന്നെ അല്ലെ അമ്മ ഇന്നലെയും പറഞ്ഞത്.. അമ്മ വിഷമിക്കണ്ടാട്ടോ... ഇന്ന് ഞാൻ ഓട്സ് ആദ്യമേ കുറുക്കി വച്ചു.. എടുക്കട്ടെ?"

മിലിയുടെ ചോദ്യം കേട്ടു ജാനകിയമ്മക്ക് ദേഷ്യം പിടിച്ചു. ദോശ ചട്ടുകം നേരെ ദോശ കല്ലില്ലേക്കു ഇട്ടിട്ട് അവർ അകത്തേക്ക് പോയി..

അടുക്കളയിലെ പണി ഒന്ന് ഒതുക്കിയിട്ട് മിലി നേരെ പോയത് മിനി മോളെ എഴുന്നേൽപ്പിക്കാനാണ്..

"മിനി മോളെ.. ദേ.. സമയം ആറര ആയി.. എഴുന്നേൽക്കു.." മിലി വിളിച്ചതും മിനിമോൾ ചാടി എഴുന്നേറ്റു.

അവൾ അവളുടെ സ്പെക്സ് എടുത്തു വച്ചു നേരെ ബാത്‌റൂമിലേക്ക് പോയി.

അപ്പൊ മിനിമോളെ നിങ്ങൾക്ക് പരിചയപ്പെടുത്താം
.. മിലിയുടെ ഏറ്റവും ഇളയ അനുജത്തി ആണ് മിനിമോൾ.. പഠിപ്പിസ്റ്റ്. കഴിഞ്ഞ പ്രാവശ്യം ഐ ഐ ട്ടി അഡ്മിഷൻ ജസ്റ്റ്‌ മിസ്സ്‌ ആയിരുന്നു. വേറെ കോളേജിൽ ചേരാം എന്ന് മിലി പറഞ്ഞിട്ടും ഒരു തവണ കൂടി ട്രൈ ചെയ്യണം എന്ന് പറഞ്ഞു റിപ്പീറ്റ് ചെയ്യാണ് കക്ഷി. ഇത്തവണ മിലി അവളെ സ്പെഷ്യൽ കോച്ചിങ്ന് ഒക്കെ വിടുന്നുണ്ട്. മിലിയേക്കാൾ പന്ത്രണ്ടു വയസു ഇളയതാണ് കക്ഷി. അതുകൊണ്ട് ചേച്ചി എന്നതിനേക്കാൾ അമ്മയെ പോലെ ആണ് മിനിമോൾക്ക് മിലി..

"ചേച്ചി.. ആ ലൈറ്റ് ഒന്ന് ഓഫ്‌ ചെയ്യൂ.. മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല.. "

ദേ.. ഇങ്ങനെ പറഞ്ഞു.. തലയിണയുടെ അടിയിൽ മുഖം തിരുകി കിടക്കുന്ന കക്ഷി ആണ് മായ.. മിലിയുടെയും മിനി മോളുടെയും നടുക്കഷണം. ഇപ്പോൾ എം എ മ്യൂസിക് ഫൈനൽ ഇയർ പഠിക്കുന്നു. കോളേജിൽ പോയാൽ ആയി. ഇല്ലെങ്കിൽ ഇല്ല. അങ്ങനെയൊരു ടൈപ്പ്. ആർക്കെങ്കിൽക്കും ഉപയോഗമുള്ള ഒരു കോഴ്സിന് പോകാൻ എല്ലാവരും ഉപദേശിച്ചതാണ്. പക്ഷേ പാട്ട്, ഡാൻസ്, കവിത, പിന്നെ എത്രയെത്ര വായിച്ചാലും മടുക്കാത്ത പുസ്തകങ്ങൾ. അതാണ് മായയുടെ ലോകം.

" നമുക്കിഷ്ടമുള്ളതല്ല.. അവൾക്ക് താല്പര്യം ഉള്ളത് പഠിക്കട്ടെ... " എന്ന് മിനിയുടെ സപ്പോർട്ട് ആണ് മായേ ഇത്ര വഷളാക്കുന്നത്.

ഇതാണ് നമ്മുടെ മിലിയുടെ കൊച്ചു ലോകം

**********

എന്നാൽ ഇനി നമുക്ക് രാഘവിനെ പരിചയപ്പെടാം.. അതിനു ഒരുപാട് ദൂരെ ഒന്നും പോകേണ്ട.. മിലിയുടെ വീടിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള വീട്ടിലേക്കു നോക്കിയാൽ മതി.. അവിടെ ആണ് രാഘവിന്റെ ഇപ്പോളത്തെ താമസം.

അത് ലോഹിതാക്ഷൻ മാഷിന്റെ വീടാണ്. പണ്ട് മിലിയുടെ അച്ഛൻ സ്കൂൾ തുടങ്ങിയ കാലത്ത് അവിടെ പഠിപ്പിക്കാൻ വന്നതാണ് ലോഹി മാഷ്. അച്ഛൻ മരിച്ചപ്പോൾ മിലിയെ സ്കൂൾ നടത്തികൊണ്ട് പോകാൻ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തു നിന്നത് ലോഹി മാഷും അദ്ദേഹത്തിന്റെ ഭാര്യ ലില്ലിയും ആണ്.

 ഈ ലില്ലിയാന്റി ഒരു ഇമ്പോര്ടന്റ്റ്‌ കക്ഷി ആണ് കേട്ടോ.. നമുക്ക് വഴിയേ പരിചയപ്പെടാം.. ഇപ്പൊ നമ്മൾ അന്വേഷിക്കുന്നത് രഘുവിനെ അല്ലെ..

ദേ.. പുള്ളി അവിടെ നല്ല സുഖമായി കിടന്നുറങ്ങുന്നുണ്ട്.. ലോഹിമാഷിന്റെ ഒരു അകന്ന ബന്ധു ആണ് കക്ഷി. ബിസിനസ്സിൽ ചേരാൻ പറഞ്ഞ അച്ഛനോട് വഴക്കിട്ടു രഘു വീട് വിട്ടു ഇറങ്ങിയപ്പോൾ അവന്റെ അമ്മ മാഷിനെ വിളിച്ചു പറഞ്ഞു ഏർപ്പാടാക്കിയതാണ് മാഷിന്റെ വീട്ടിലെ താമസം..

മക്കൾ ഒന്നും ഇല്ലാത്തത് കൊണ്ട് വീട്ടിൽ ഒരു ആളനക്കം ഉണ്ടായിക്കോട്ടെ എന്ന് മാഷും കരുതി..

ദേ.. വീണ്ടും ഞാൻ കാടു കേറി പ്പോയി.. അപ്പൊ രഘു.. നേരം പത്തു മണി ആയിട്ടും പോത്ത് പോലെ കിടന്നുറങ്ങുകയാണ്..

"ടാ.. രഘു.. പത്തു മണിയായി.. എഴുന്നേൽക്കു.. നിനക്കിന്നു നേരത്തെ പോണം എന്ന് പറഞ്ഞതല്ലേ.. " ലോഹി മാഷ് രഘുവിനെ വിളിച്ചു.

അപ്പോളാണ് അവൻ കണ്ണ് തുറന്നത്.. "ദൈവമേ.. പത്തു മണി.. ആറ്റു നോറ്റിരുന്നു സീനിയർ അവസാനം കോടതിയിൽ രണ്ടു വാക്ക് പറയാൻ ചാൻസ് തന്നതാ.. ആദ്യത്തെ കേസാ.. " അവൻ ചാടി എണീറ്റ് റെഡി ആയി..

പല്ല് ചുമ്മാ തേച്ചെന്നു വരുത്തി.. കയ്യിൽ കിട്ടിയ പാന്റും ഷർട്ടും ഇട്ടു.. കോട്ടും വലിച്ചു കേറ്റി.. അവന്റെ ഫേവറേറ്റ് റെഡ് പൾസറിൽ കോടതിയിലേക്ക് പാഞ്ഞു..

കറക്ട് പത്തര മണി.. കോടതിയിൽ ഓൺ ടൈം എത്തി.. കണ്ണുരുട്ടി നോക്കുന്ന സീനിയർ അഡ്വ. ബാബു അലെക്സിനെ തിരിച്ചു കണ്ണ് തുറുപ്പിച്ചു നോക്കി.

ജഡ്ജി വന്നു.. കേസ് വിളിച്ചു... രഘു വാദിക്കേണ്ട സമയം ആയി..

അപ്പോളാണ് അവൻ ഓർത്തത്.. "ഈശ്വരാ.. എന്താണ് വാടിക്കേണ്ടത്?"

കേസ് ഫയൽ സീനിയർ ഒരാഴ്ച മുൻപ് ഏൽപ്പിച്ചതാണ്... നാളെ വായിക്കാം നാളെ വായിക്കാം എന്ന് പറഞ്ഞു വച്ചു വച്ചു.. വായിക്കാൻ മറന്നു..

"എന്താ.. വാദിക്കുന്നില്ലേ..?" ജഡ്ജി ചോദിച്ചു.

"ഉണ്ട് സാർ.. ഉണ്ട്.. പ്രതി... പ്രതി.. പ്രതി കുളത്തിൽ പ്രമേഷ്.." അവൻ പറഞ്ഞു

കോർട്ടിൽ മുഴുവൻ കൂട്ട ചിരി. അഡ്വ. ബാബു തലയിൽ കൈ വച്ചു.

കാര്യം അറിയാതെ രഘു ഒന്ന് പകച്ചു.

"എടൊ.. പ്രമേഷ് തന്റെ കക്ഷിയാണ്.. അവൻ പ്രതി അല്ല.. വാദി ആണ്.. എന്തോന്നടെ ഇത്?" ജഡ്ജ് ചോദിച്ചു.

അപ്പോളാണ് രഘുവിന് അബദ്ധം മനസിലായത്.

" താൻ പോയി കേസ് പഠിച്ചിട്ടു വാ.. " ജഡ്ജി കേസ് നീട്ടി വച്ചു.

ഇന്ന് രഘുവിന് സിനിയറിന്റെ കയ്യിൽ നിന്ന് കണക്കിന് കിട്ടയത് തന്നെ..

(തുടരും...)

തുടക്കം ബോർ ആയോ.. സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്.. അഭിപ്രായം പറഞ്ഞാൽ അതിനനുസരിച്ചു മാറ്റാം..

 


നിനക്കായ്‌ ഈ പ്രണയം (2)

നിനക്കായ്‌ ഈ പ്രണയം (2)

4.2
4464

വീട്ടിലെ പണിയെല്ലാം ഒതുക്കി നേരെ മിലി പോകുന്നത് സ്കൂളിലേക്ക് ആണ്. എഴു മുക്കാൽ എന്നൊരു സമയം ഉണ്ടെങ്കിൽ മിലി സ്കൂളിൽ എത്തിയിരിക്കും. വർഷങ്ങളായുള്ള ശീലമാണ്.  കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ എട്ടു ഒൻപത്   വർഷമായി ഉള്ള ശീലം. മിലിയുടെ അച്ഛൻ മരിച്ചതിനുശേഷം അവളാണ് ഈ സ്കൂളിന്റെ കാര്യമെല്ലാം നോക്കുന്നത്.  അവളുടെ അച്ഛൻ മരിക്കുമ്പോൾ ഈ സ്കൂൾ വലിയ സാമ്പത്തിക ബാധ്യതയുടെ കീഴിലായിരുന്നു. കഴിഞ്ഞ ഒൻപത് വർഷം കൊണ്ടാണ് അവള് ബാധ്യത എല്ലാം തീർത്തത്. ഇനിവേണം നാല് കാശ് അവൾക്കും കുടുംബത്തിനും ആയി സമ്പാദിക്കാൻ. മായയുടെ കല്യാണം, മിനിമോളുടെ പഠിപ്പു അങ്ങനെ ഒരുപാട് ഒരുപാട് സ്