Aksharathalukal

ഇച്ചായൻ്റെ പ്രണയിനി - 6

Part -6
 
വർക്ക് ഒക്കെ കഴിഞ്ഞ് മാഡിയെ വിളിക്കാനായി രാഹുൽ അവന്റെ കാബിനിലേക്ക് വന്നതും അവിടത്തെ കാഴ്ച്ച കണ്ട് ശരിക്കും ഞെട്ടി.
 
 
ഓഫീസ് ഫയലുകൾ എല്ലാം വലിച്ച് വാരി ഇട്ടിരിക്കുന്നു. ലാപ്പ്ടോപ്പും ഫോണും എല്ലാം താഴേ കിടക്കുന്നുണ്ട്. ഫ്ളവർ വൈസ് ഒരു ഭാഗത്ത് ചിന്നി ചിതറി കിടക്കുന്നു.
 
 
മാഡിയാണെങ്കിൽ ടേബിളിൽ തല വച്ച് കിടക്കുകയാണ്. രാഹുൽ പതിയെ അവന്റെ അരികിൽ എത്തി അവന്റെ തോളിൽ തട്ടി വിളിച്ചു.
 
 
അവന്റെ വിളികേട്ട് മാഡി തല ഉയർത്തി നോക്കി.
 
"എന്താടാ നിനക്ക് പറ്റിയേ "ദേഷ്യത്താൽ ചുവന്ന കണ്ണുകളും മുഖവും കണ്ട് രാഹുൽ ചെറിയ ഭയത്തോടെ ചോദിച്ചു.
 
എന്നാൽ മാഡി ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരിക്കുകയാണ് ചെയ്യതത്.
 
 
"എന്താ പറ മാഡി. " അവൻ മാഡിയെ കുലുക്കി വിളിച്ചു.
 
 
" എന്നേ നീ ഒന്ന് വീട്ടിൽ ആക്കി തരാമോ " അത് പറയുമ്പോൾ മാഡിയുടെ മുഖത്ത് നിറഞ്ഞ ഭാവം എന്തായിരുന്നു എന്ന് രാഹുലിന് മനസിലായിരുന്നില്ല.
 
 
"വാ എണീക്ക് " മാഡിയുടെ കൈയ്യും പിടിച്ച് രാഹുൽ പാർക്കിങ്ങിലേക്ക് നടന്നു.
 
 
******
 
 
"നിനക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ അച്ചുമ്മാ " കുറേ നേരമായി കടലിലേക്ക് തന്നെ നോക്കിയിരിക്കുന്ന അർച്ചനയോടായി അപ്പു ചോദിച്ചു.
 
 
"ആരാ ഈ മാഡി. സാം സാർ എന്തിനാ നിന്നോട് സോറി പറഞ്ഞത് " അത് കേട്ട് അപ്പു കുറച്ച് നേരം മൗനമായി ഇരുന്നു ശേഷം പറയാൻ തുടങ്ങി.
 
 
"മാഡി. അത് അയാളാണ് .സാം നന്ദമാധവ്. അവനെ കോളേജിൽ എല്ലാവരും മാഡി എന്നാണ് വിളിച്ചിരുന്നത്. ശരിക്കും അവൻ ഒരു കോളേജ് ഹീറോ ആയിരുന്നു.
 
 
ഞാൻ ഡിഗ്രി തേർഡ് ഇയർ പഠിക്കുമ്പോഴാണ് അവൻ ഞങ്ങളുടെ കോളേജിൽ പിജിക്ക് ജോയിൻ ചെയ്യതത്. അവൻ മാത്രം അല്ല അവർ ഏഴു പേർ.
 
 
ഗേൾസ് കോളേജ് ആയിരുന്ന അവിടേക്ക് ആദ്യമായി വന്ന ബോയ്സ്. സാംനന്ദമാധവ് ,രാഹുൽ, ഹരൻ ,യാദവ് ആദിത്യൻ ,മഹാദേവൻ, ബിനീഷ്. 
 
 
ഞാൻ അന്ന് ഇങ്ങനെയൊന്നും ആയിരുന്നില്ല. അധികം ആരോടും സംസാരിക്കാത്ത എന്നിലേക്ക് മാത്രം ഒതുങ്ങി ജീവിച്ചിരുന്നവളായിരുന്നു.
 
മാഡിയാണ് ആദ്യം എന്നോട് ഇങ്ങോട്ട് വന്ന് സംസാരിച്ചത്. കോളേജിൽ അത്രയും പെൺകുട്ടികൾ ഉണ്ടായിട്ടും അവൻ എന്തുകൊണ്ട് എന്നോട് മാത്രം വന്നു സംസാരിച്ചു എന്ന് എനിക്ക് അറിയില്ലായിരുന്നു.
 
 
അന്ന് അവന്റെ ഒരു നോട്ടത്തിന് , പുഞ്ചിരിക്ക് വേണ്ടി കൊതിച്ചിരുന്ന എത്രയോ പെൺകുട്ടികൾ ഉണ്ടായിരുന്നു. അവരെയെല്ലാം അവഗണിച്ച് അവൻ എന്നോട് മാത്രം സംസാരിക്കും.
 
 
****
 
ആദ്യത്തെ ദിവസം തന്നെ മാഡി എന്നോട് സംസാരിച്ചതറിഞ്ഞ് കൂടെയുള്ള കുട്ടികൾ എല്ലാം എന്നേ അസൂയയോടെയാണ് നോക്കിയിരുന്നത്.
 
 
പിന്നീട് പല വട്ടം കോളേജിൽ വച്ച് കാണുമ്പോൾ എന്നേ നോക്കി പുഞ്ചിരിക്കും. വിശേഷങ്ങൾ തിരക്കും. ഞാൻ ഒന്നോ രണ്ടോ വാക്കിൽ മറുപടി പറഞ്ഞ് അവന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറും.
 
ഒരു ദിവസം  ഞാൻ  ലൈബ്രറിയിൽ ഇരുന്ന് ബുക്ക് വായിക്കുന്ന സമയം അവൻ എന്റെ അടുത്തായി വന്നിരുന്നു. അത് കണ്ട് എന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു എങ്കിലും അവനിൽ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ല.
 
 
"താൻ എന്താടോ പുസ്തകപുഴുവാണോ യക്ഷി പെണ്ണേ . എതു സമയവും ഈ ലൈബ്രറിയുടെ ഉള്ളിലാണല്ലോ " ഞാൻ വായിച്ചു കൊണ്ടിരുന്ന പുസ്തം തട്ടി പറച്ചു കൊണ്ട് അവൻ പറഞ്ഞു.
 
 
"എനിക്ക് ഇതാണ് ഇഷ്ടം" കുറച്ച് അനിഷ്ടത്തോടെ പറഞ്ഞ് ഞാൻ ആ ബുക്ക് തിരികെ വാങ്ങി.
 
 
" ഞാൻ വെറുതെ ചോദിച്ചതല്ലേ യക്ഷി. നീ ഇങ്ങനെ ചൂടാവാതെ . വായന മാത്രമാണോ അതോ എഴുത്തും ഉണ്ടോ "
 
 
"മ്മ് കുറച്ചൊക്കെ എഴുതും "
 
" ആണോ. എങ്കിൽ ആ ബുക്കൊന്ന് എനിക്ക് വായിക്കാൻ തരുമോ " അവൻ നിഷ്കളങ്കമായി ചോദിച്ചു.
 
 
" ഞാൻ ബുക്കിൽ അല്ല ഫോണിൽ ആണ് എഴുതാറുള്ളത് "
 
 
" ആണോ അപ്പോ Online writter ആണല്ലേ. എന്താ Id യക്ഷി പെണ്ണേ "
 
 
" ദേ എന്നേ വായിൽ തോന്നിയ പേരൊന്നും വിളിക്കരുത്. എനിക്ക് ഒരു പേരുണ്ട് അത് വിളിക്കാൻ പറ്റുമെങ്കിൽ മാത്രം വിളിച്ചാ മതി" അവൾ ദേഷ്യത്തിൽ പറഞ്ഞു. അവളുടെ ശബ്ദം കേട്ട് ലൈബ്രറിയിലുള്ള മറ്റു കുട്ടികൾ അവരെ നോക്കാൻ തുടങ്ങി.
 
 
"സോറി ...സോറി . "മാഡി എല്ലാവരേയും നോക്കി പറഞ്ഞതും അവർ  എല്ലാവരും പുസ്തകം വായിക്കാൻ തുടങ്ങി.
 
 
" ഞാൻ ഇനിയും അങ്ങനെയേ വിളിക്കൂ. യക്ഷി ... യക്ഷി ... യക്ഷി ...''
 
 
" ടോ തന്നെ ഞാൻ " അവൾ കൈയ്യിലുള്ള പുസ്തകം കൊണ്ട് അവന്റെ തലയിലേക്ക് കൊട്ടി.
 
"എടി യക്ഷി നിന്നെ ഞാൻ " അവൻ അവളുടെ തലയിലേക്ക് തിരിച്ച് കൊട്ടാൻ നിന്നതും ലൈബ്രറിയിലെ മാഡം അവിടേക്ക് വന്നു.
 
 
"എന്താ ഇവിടെ. ഇത് ലൈബ്രറിയാണ്. അല്ലാതെ ...." മാഡം ദേഷ്യത്തോടെ പാതി പറഞ്ഞ് നിർത്തി.
 
"സോറി മാഡം സോറി . " അവൻ മാഡത്തെ നോക്കി പറഞ്ഞപ്പോൾ അവർ ഇരുവരേയും ഒന്ന് കൂർപ്പിച്ച് നോക്കിയ ശേഷം മാം പോയി.
 
 
" എന്നാ ഞാൻ പോവാ യക്ഷി പെണ്ണേ . ഫ്രണ്ട്സ് അവിടെ വെയിറ്റ് ചെയ്യത് ഇരിക്കുന്നുണ്ടാകും .നിന്റെ നമ്പർ എനിക്ക് താ ഞാൻ ഫ്രീയാവുമ്പോൾ വിളിക്കാം "
 
 
: ഇല്ല തരില്ല " അത് കേട്ട് അവൻ പുഞ്ചിരിയോടെ ടേബിളിനു മുകളിലുള്ള അവളുടെ ബാഗിൽ നിന്നും ഒരു ബുക്കെടുത്ത് അതിൽ തന്റെ നമ്പർ എഴുതി.
 
 
"ഇനി എന്നോട് സംസാരിക്കണം എന്ന് തോന്നുകയാണെങ്കിൽ കോൾ മീ " അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പുറത്തേക്ക് പോയി.
 
 
ലൈബ്രറിയിലെ മറ്റു കുട്ടികൾ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന മനസിലായതും അവൾക്ക് എന്തോ വല്ലായ്മ തോന്നി.
 
 
അവരുടേ നോട്ടം കണ്ട് അപ്പുവിന് പിന്നീട് അവിടെ ഇരിക്കാൻ തോന്നിയില്ല . അവൾ ബാഗ് എടുത്ത് വേഗം പുറത്തേക്ക് പോയി.
 
 
ക്ലാസ്സിൽ ഇരിക്കുമ്പോഴും , വീട്ടിലെത്തിയിട്ടും അവളുടെ മനസിൽ ഇടക്കിടെ മാഡിയുടെ ഓർമകൾ തെളിഞ്ഞു വന്നിരുന്നു. ഒപ്പം മുഖത്ത് ഒരു പുഞ്ചിരിയും.
 
 
പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവൻ രാവിലെ ലൈബ്രറിയിലേക്ക് വരുകയും തന്റെ അടുത്ത് ഇരുന്ന് സംസാരിക്കുകയും ചെയ്യും. അവൾ അതെല്ലാം കേൾക്കാൻ താൽപര്യമില്ലാത്ത രീതിയിൽ ഇരിക്കുമെങ്കിലും അവൾ അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നീട് മാം വന്ന് ചീത്ത പറയുമ്പോഴാണ് അവൻ എഴുന്നേറ്റ് പോകുകയുള്ളൂ.
 
 
ദിവസങ്ങൾ വീണ്ടും കടന്നുപോയി. ക്ലാസ്സ് തുടങ്ങിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. ക്ലസിൽ പോകാൻ മടിയുള്ള അപ്പു ഇപ്പോ എന്നും മുടങ്ങാതെ ക്ലാസ്സിൽ പോകും അതിനു പിന്നിൽ മാഡി മാത്രമായിരുന്നു കാരണം.
 
 
ഒരു തിങ്കളാഴ്ച്ച അവൾ നല്ല സന്തോഷത്തിൽ തന്നെ ക്ലാസിലേക്ക് ഒരുങ്ങി ഇറങ്ങി. മാഡി തന്നോട് സംസാരിക്കുന്ന ആ 15 മിനിറ്റ് മതിയായിരുന്നു അന്നത്തെ അവളുടെ സന്തോഷത്തിന് .
 
 
പതിവിന് വിപരീതമായി അന്ന് രാവിലെ മാഡി ലൈബ്രറിയിൽ വന്നില്ല. ക്ലാസിൽ കയറാൻ ബെല്ലടിച്ചെങ്കിലും അവൾ അവിടെ തന്നെ ഇരുന്നു. അവൻ എങ്ങാനും തന്നെ അന്വോഷിച്ച് വന്നാലോ എന്ന ചിന്തയാൽ ഉച്ചവരെ അവൾ ലൈബ്രറിയിൽ തന്നെ ഇരുന്ന് .
 
 
ഉച്ചക്ക് ശേഷം മടുപ്പോടെ അവൾ ലൈബ്രറിയിൽ നിന്നും പുറത്തിറങ്ങി. മാഡിയെ ഒരു നോക്ക് കാണാൻ അവൾ ഒരുപാട് ആഗ്രഹിച്ചിരുന്നു. നടക്കുന്ന വഴികളിൽ എല്ലാം
അവളുടെ കണ്ണുകൾ മാഡിയെ തിരഞ്ഞുകൊണ്ടിരുന്നു .
 
 
പക്ഷേ അവനെ അവിടെ എങ്ങും കണ്ടിരുന്നില്ല . അപ്പു ക്ലാസിലേക്ക് പോയെങ്കിലും അവൾക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ബാഗുമായി അവൾ നേരെ വീട്ടിലേക്ക് ഇറങ്ങി .
 
 
"നീയെന്താ ഇന്ന് നേരത്തെ "
ഉമ്മറത്ത് തന്നെ അവളെ കാത്തു നിൽക്കുന്ന പോലെ അമ്മ ചോദിച്ചു .
 
 
"എനിക്കെന്തോ തലവേദന പോലെ. അതുകൊണ്ട് ഞാൻ നേരത്തെ വന്നതാ ."
 
 
"ഇവൾക്ക് മടിയാ അമ്മ .കോളേജിൽ പോകാൻ വയ്യ .പഠിക്കാനും വയ്യ .
മിക്കവാറും ഇവൾ ഡിഗ്രി ഫുൾ പാസ് ആവും എന്ന് തോന്നുന്നില്ല .ഇപ്പൊ തന്നെ ഒരു സപ്ലി ഉണ്ട്. ഇനി ബാക്കി റിസൾട്ട് കൂടി വന്നാൽ എന്താ അവസ്ഥ എന്ന് ദൈവത്തിന് തന്നെ അറിയാം "ഉമ്മറത്തേക്ക് വന്ന അഖി അവളെ നോക്കിക്കൊണ്ട് പറഞ്ഞു.
 
 
" നീ നിന്റെ കാര്യം നോക്കിയാൽ മതി . എൻ്റെ കാര്യം അന്വേഷിക്കാൻ വരേണ്ട .നീ വലിയ പഠിപ്പിസ്റ്റ് ആണെന്ന് കരുതി  എല്ലാവരും അങ്ങനെയാവണമെന്നില്ലല്ലോ. നിന്റെ ചൊറിയൻ സ്വഭാവം എന്നോട് കാണിക്കാൻ വരേണ്ട  എട്ടാ."അവൾ ദേഷ്യത്തോടെ പറഞ്ഞു അകത്തേക്ക് പോയി .
 
 
"അവളെ ദേഷ്യം പിടിപ്പിച്ചപ്പോൾ നിനക്ക് സമാധാനമായില്ലേ. കിട്ടേണ്ടത് കിട്ടിയെങ്കിൽ അകത്തേക്ക് പോടാ "അമ്മ അവനെ നോക്കി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് പോയി.
 
 
 റൂമിലെത്തിയതും അപ്പു ഡ്രസ്സ് പോലും മാറ്റാതെ ബെഡിലേക്ക് കിടന്നു .മനസ്സിൽ മുഴുവൻ മാഡിയെകുറിച്ചുള്ള ചിന്തകളായിരുന്നു.
 
 
" അവൻ എന്താണ് ക്ലാസിലേക്ക് വരാതിരുന്നത് .അന്ന് നമ്പർ ചോദിച്ചപ്പോൾ കൊടുത്താൽ മതിയായിരുന്നു .ഇനി വല്ല അസുഖവും ആയിരിക്കുമോ.ആരോടാ അവനെക്കുറിച്ച് അന്വേഷിക്കുക ."
 
അവൾക്ക് ഓരോന്ന് ആലോചിച്ച് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി .
 
 
"""""
 
 
അമ്മ വന്ന് വിളിച്ചപ്പോഴാണ് അവൾ ഉറക്കമുണർന്നത് .
 
 
"തല വേദന കുറവുണ്ടോ അപ്പു" അമ്മ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു .
 
 
"കുഴപ്പമില്ല അമ്മേ "
 
 
"എന്നാ എണീറ്റ് മേൽ കഴുകി  വാ. അമ്മ ചായ എടുത്തേക്കാം "അതു പറഞ്ഞു അമ്മ പുറത്തേക്ക് പോയി .
 
 
അവൾ ഡ്രസ്സ് എടുത്തു പുറത്തെ ബാത്റൂമിലേക്ക് നടന്നു .ബക്കറ്റിൽ വെള്ളം നിറച്ച അത് മുഴുവനും തലവഴി ഒഴിച്ചപ്പോൾ മനസ്സിനും  ഒരു സമാധാനം തോന്നി.
 
 
 അപ്പോഴാണ് അന്ന് മാഡി ബുക്കിൽ എഴുതി തന്ന നമ്പറിനെ കുറിച്ച് അവൾ ഓർത്ത്. തല പോലും തോർത്താതെ അവൾ വേഗം 
ഡ്രസ്സ് മാറ്റി റൂമിലേക്ക് ഓടി.
 
 
തൻ്റെ ബാഗിൽ നിന്നും ബുക്കുകൾ എല്ലാം പുറത്തു വലിച്ചിട്ടു അവൻ തന്ന നബർ  ബുക്കുകളിൽ  നോക്കാൻ തുടങ്ങി .
 
 
"ഇതെന്താ കുട്ടി നീ തല തോർത്തിയില്ലേ." റൂമിലേക്ക് വന്ന അച്ഛൻ ചോദിച്ചു .
 
 
" തോർത്തി അച്ഛേ..." അവൾ ബുക്കിന് ഇടയിൽ നമ്പർ തിരിയുന്നതിന് ഒപ്പം തന്നെ പറഞ്ഞു .
 
 
"എന്നിട്ടാണോ  മുടിയിൽ നിന്നും വെള്ളം ഒറ്റുന്നത് "അച്ഛൻ ശാസനയുടെ പറഞ്ഞു  തോർത്തെടുത്ത് കൊണ്ടുവന്നു അവളുടെ തല തോർത്തി കൊടുത്തു .
 
 
"നീയെന്താ ഇങ്ങനെ തിരയുന്നത് "അവളുടെ തിരിച്ചിൽ കണ്ട് അച്ഛൻ ചോദിച്ചു.
 
 
" അത് അത്യാവശ്യമായി ഒരു കാര്യം നോക്കുകയായിരുന്നു "
 
 
"അതൊക്കെ പിന്നെ നോക്കാം. അമ്മ പറഞ്ഞു നീ വന്നിട്ട് തലവേദനയായി കിടക്കുകയായിരുന്നു ഒന്നും കഴിച്ചില്ല എന്ന് .വാ വന്ന് വല്ലതും കഴിക്ക്." അച്ഛൻ അവളുടെ കൈപിടിച്ച് ഹാളിലേക്ക് നടന്നു.
 
 
 അമ്മ അപ്പോഴേക്കും ഭക്ഷണമെല്ലാം എടുത്തു വെച്ചിരുന്നു .അവൾ കൂടി വന്നതും എല്ലാവരും ഭക്ഷണം കഴിക്കാൻ തുടങ്ങി.
 
 
 അവളാണെങ്കിൽ എങ്ങനെയെങ്കിലും ആ നമ്പർ കണ്ടു പിടിച്ചാൽ മതി എന്ന ആലോചനയിലായിരുന്നു.
 
 
 സാധാരണ അരമണിക്കൂർ എടുത്ത് ഭക്ഷണം കഴിക്കുന്ന അവൾ പത്തു മിനിറ്റ് കൊണ്ട് തന്നെ പ്ലേറ്റിലെ മുഴുവൻ ഭക്ഷണവും കഴിച്ചു തീർത്തു റൂമിലേക്ക് പോയി .
 
 
"ഈ പെണ്ണിന് ഇതെന്തുപറ്റി "അവളുടെ പോക്ക് കണ്ട അമ്മ പറഞ്ഞു.
 
 
 റൂമിലെത്തി അവൾ  വീണ്ടും നമ്പർ നോക്കാൻ തുടങ്ങി. ഒരു ബുക്കിലും നമ്പർ കാണാനില്ല. അപ്പോഴാണ് ഓർത്തത് ക്ലാസ്സിൽ അടുത്തിരിക്കുന്ന ഒരു കുട്ടി കഴിഞ്ഞ ആഴ്ച ലീവ് ആയതിനാൽ എഴുതാൻ വേണ്ടി തന്നോട് ബുക്ക് വാങ്ങിച്ചിരുന്നു. മിക്കവാറും ആ നമ്പർ അതിൽ ആയിരിക്കും .
 
 
എങ്ങനെയെങ്കിലും നാളെ ക്ലാസിൽ പോയി 
ബുക്ക് വാങ്ങിക്കണം എന്ന് അവൾ തീരുമാനിച്ചു. അന്നത്തെ രാത്രിയ്ക്ക് പതിവിലും ദീർഘം ഉള്ളത് പോലെ അവൾക്ക് തോന്നി .
 
****
 
രാവിലെ എണീറ്റതും അവൾ ക്ലാസിലേക്ക് പോകാൻ റെഡിയായി. ക്ലാസ്സിൽ എത്തി ആ കുട്ടിയെ അന്വേഷിച്ചപ്പോഴാണ് അവൾ ലീവാണ് എന്ന് മനസിലായത്. അത് കേട്ടതും അവൾക്ക് വല്ലാതെ ദേഷ്യം വന്നിരുന്നു.
 
പിന്നീട് രണ്ട് മൂന്ന് ദിവസവും മാഡിയും, ബുക്ക് വാങ്ങിയ കുട്ടിയും വന്നിരുന്നില്ല. ഇന്ന് വെള്ളിയാഴ്ച്ചയാണ്. ഇനി രണ്ട് ദിവസം ക്ലാസ് ഇല്ല.
 
 
അവൾക്ക് ക്ലാസിൽ പോകാൻ തീരെ താൽപര്യം ഇല്ലെങ്കിലും മാധവ് വന്നാലോ എന്ന് കരുതി കോളേജിലേക്ക് ഇറങ്ങി.
 
 
അന്ന് പതിവുപോലെ ലൈബ്രറിയിൽ ബുക്കു വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് താൻ കേൾക്കാൻ കൊതിച്ചിരുന്ന ശബ്ദം ഒരു കാറ്റു പോലെ കാതിൽ പതിച്ചത്.
 
 
"യക്ഷി പെണ്ണേ " വിളികേട്ടതും അവൾ ബുക്കിൽ നിന്നും തല ഉയർത്തി നോക്കി. തന്റെ മുമ്പിൽ ഇരിക്കുന്ന മാഡിയെ കണ്ട് അവൾ കണ്ണ് ചിമ്മാതെ അവനെ നോക്കി.
 
 
"എന്താ യക്ഷി പെണ്ണേ ഇങ്ങനെ നോക്കുന്നേ " മാഡി അവളെ തട്ടി വിളിച്ചു.
 
 
"നീ എവിടെയായിരുന്നു മാഡി ഇത്ര ദിവസം " അത് ചോദിക്കുമ്പോൾ അവളുടെ സ്വരം ഇടറിയിരുന്നു.
 
 
"അതൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത് എൻ്റെ യക്ഷി പെണ്ണേ .കുടുംബത്തിലെ ഒരു വല്യപ്പൻ വടിയായി. വീട്ടിൽ നിന്ന് എല്ലാവരും പോകുമ്പോൾ എന്നെയും കൂടെ നിർബന്ധിച്ച് കൊണ്ട് പോയതാ. പിന്നെ കുടുംബത്തിലെ ഏറ്റവും വലിയത് ഞാനാണ്. അപ്പൊ എല്ലാം നോക്കി നടത്തേണ്ടത് ഞാൻ ആണത്രേ. അതുകൊണ്ട് കുറച്ചു ദിവസം അവിടെ നിൽക്കേണ്ടി വന്നു .
 
 
പിന്നെ കോളേജ്, ക്ലാസ്സ് എന്നൊക്കെ പറഞ്ഞു ഞാൻ തിരിച്ചു വന്നതാ.  അല്ലാ നീയെന്താ എന്നെ കണ്ടപ്പോൾ ഇങ്ങനെ മിഴിച്ചു നിന്നത്. സത്യം പറ എന്നെ നീ മിസ്സ് ചെയ്തോ "
അവൻ ആകാംക്ഷയോടെ ചോദിച്ചു .
 
 
"ഞാനോ... ഞാൻ എന്തിന് നിന്നെ മിസ്സ് ചെയ്യണം. അതിന് നീ എൻ്റെ ആരാ ...എന്നും കാണാറുള്ള ആളെ കുറച്ചുദിവസം കാണാതായപ്പോൾ വെറുതെ ചോദിച്ചു എന്നെ ഉള്ളൂ .അല്ലാതെ വേറെ ഒന്നും ഇല്ല "
 
 
"ആണോ? ശരിക്കും ..."
 
 
"അതേ .."അവൾ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
 
 
" എന്നാലും നിനക്ക് എന്നെ ഒന്ന് വിളിച്ച് അന്വേഷിക്കാൻ പോലും തോന്നിയില്ലല്ലോ. എനിക്ക് ശരിക്കും നിന്നെ മിസ്സ് ചെയ്തു. നീ വിളിക്കും എന്ന് ഞാൻ ഒരുപാട് പ്രതീക്ഷിച്ചു .
എവിടുന്ന്... ഒക്കെ എൻ്റെ പ്രതീക്ഷ മാത്രമായിരുന്നു.'' അവൻ ചെറിയൊരു നിരാശയോടെ പറഞ്ഞു .
 
 
അത് കേട്ട് അവൾക്കും മനസ്സിൽ വല്ലാത്ത സന്തോഷം തോന്നി.
 
 
" പിന്നെ ഒരു കാര്യം പറയാൻ മറന്നു .നാളെ ഫ്രഷസ് ഡേ അല്ലേ.എൻ്റെ വക ഒരു സോങ് ഉണ്ട്. ആ സോങ് നിനക്ക് വേണ്ടിയാണ് യക്ഷി പെണ്ണേ ഞാൻ പാടുന്നത്. അപ്പൊ നാളെ ഉറപ്പായിട്ടും നീ വരണം. വരണം എന്ന് മാത്രമല്ല സ്റ്റേജിന്റെ ഫ്രണ്ടിൽ തന്നെ നീ ഉണ്ടാകണം. കേട്ടല്ലോ "
 
 
പക്ഷേ അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കിയിരുന്നു.
 
" എന്നാ ഞാൻ പോവുകയാ. പ്രാക്ടീസ് ഒക്കെ ഉണ്ട് ."അതു പറഞ്ഞ് അവൻ പുഞ്ചിരിയോടെ എണീറ്റ് പോയി.
 
 
അവനെ നേരിട്ട് കണ്ടപ്പോഴാണ് മനസ്സിന് ഒരു സന്തോഷം തോന്നിയത് .ശരിക്കും ഞാൻ അവനെ മിസ്സ് ചെയ്തില്ലേ .അതല്ലേ എനിക്ക് അവൻ ഇല്ലാത്തപ്പോൾ വല്ലാത്ത ഒരു സങ്കടം തോന്നിയത്. ഇതെന്താ ശരിക്കും സ്നേഹം ആണോ. ഒന്നും അറിയുന്നില്ലല്ലോ "
 
 
അപ്പോഴേക്കും ക്ലാസിൽ കയറാൻ ബെൽ അടിച്ചിരുന്നു. അവൾ ബാഗും എടുത്തു പുറത്തേക്കിറങ്ങിയപ്പോഴാണ് കുറച്ച് അപ്പുറത്ത് ഒരു മരച്ചുവട്ടിൽ ആയി 
മാഡിയും അതിനു മുന്നിൽ ഒരു പെൺകുട്ടിയും നിൽക്കുന്നത് കണ്ടത്.
 
 
 പെൺകുട്ടിയുടെ കൈയ്യിൽ  ഒരു റോസാപ്പൂവുണ്ട്. അവനോട് എന്തൊക്കെയോ പറഞ്ഞു അവൾ ആ റോസാപ്പൂ അവനു നേരെ നീട്ടി .
 
 
അവൻ അത് വാങ്ങി അവളെ നോക്കി എന്തൊക്കെയോ പറഞ്ഞു തിരിഞ്ഞു നടന്നു .
അത് കണ്ടതും അപ്പൂന് മനസിന് വല്ലാത്ത ഒരു ഭാരം തോന്നി .
 
അവൾ നിറഞ്ഞ് വന്ന കണ്ണുകൾ തുടച്ച് 
ക്ലാസിലേക്ക് കയറി .
 
 
തൻ്റെ ക്ലാസിലെ ഏറ്റവും സുന്ദരിയായ 
അതിഥി  ആയിരുന്നു  മാഡിയേ പ്രൊപ്പോസ് ചെയ്തത്. 
 
അതിഥി അവന് നന്നായി ചേരും.
 എന്നെപ്പോലെ ഒന്നുമല്ല നന്നായി സംസാരിക്കും .അവനെപ്പോലെ പാട്ടുപാടും. 
നന്നായി പഠിക്കും .കാണാൻ നല്ല ഭംഗിയാണ് 
 
അവൾ മനസ്സിനെ സ്വയം ഓരോന്ന് പഠിപ്പിച്ചു കൊണ്ട് ക്ലാസ്സിലേക്ക് നടന്നു.
 
 
 ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാൻ പറ്റാത്ത പോലെ. ഫസ്റ്റ് അവർ  സാർ എന്തൊക്കെയോ എടുത്തു പോയി. സാർ പോയതും അവൾ ഡെസ്കിലേക്ക് തലവച്ചു കിടന്നു .
 
 
"അവന്  എത്ര ധൈര്യം ഉണ്ടായിട്ട് വേണം എൻ്റെ പ്രൊപ്പോസൽ റിജെക്റ്റ്  ചെയ്യാൻ 
"അതിഥി ദേഷ്യത്തോടെ  സീറ്റിൽ വന്നിരുന്നു.
 
 
" എന്താടി ...എന്താ പറ്റിയത് "കൂടെയുള്ള പെൺകുട്ടി അവളോട് ചോദിച്ചു .
 
 
"ഞാൻ ചെന്ന് ഇഷ്ടം ആണ് എന്നു പറഞ്ഞപ്പോൾ ഞാൻ നൽകിയ റോസ് അവൻ വാങ്ങി. അപ്പോൾ ഞാൻ കരുതി അവനു എന്നെ ഇഷ്ടമാണെന്ന് .
 
പക്ഷേ എന്നിട്ട് അവൻ പറയാ 
അവൻ്റെ സങ്കൽപത്തിലുള്ള പെൺകുട്ടി എന്നെ പോലെ അല്ല എന്ന് .അതുപോലെ ഉള്ളവളെ മാത്രമേ അവൻ സ്നേഹിക്കൂ എന്ന്. പിന്നെ റോസാപ്പൂ തന്നതിന് ഒരു താങ്ക്സും . എനിക്ക് പെരുവിരലിൽ നിന്നും അങ്ങ് കയറി വന്നതാ. പിന്നെ വേണ്ട എന്ന് കരുതി "അവൾ ദേഷ്യത്തോടെ തന്നെ പറഞ്ഞു .
 
 
"നീ ഇങ്ങനെ വിഷമിക്കാതെടീ നീ .വിചാരിച്ചാ വളയാത്തവൻ ഉണ്ടോ .നീ ഒന്നുകൂടി ശ്രമിച്ചു നോക്ക്. അവൻ യെസ് പറയും" കൂടെയുള്ള പെൺകുട്ടി സമാധാനിപ്പിച്ചു .
 
 
അത് കേട്ടതും ഡെസ്കിൽ കിടന്നിരുന്ന 
അപർണയ്ക്ക് മനസ്സിന് എന്തോ വല്ലാത്ത സന്തോഷം തോന്നി. അവൾ വേഗം ബാഗുമെടുത്ത് പുറത്തേക്കിറങ്ങി .
 
 
കോളേജിനെ ഗേറ്റിന് അടുത്തുള്ള മതിലിൽ ചാരി അവനും ഫ്രണ്ട്സും നിൽക്കുന്നുണ്ട് .
അവനോട് ചെന്ന് സംസാരിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും കൂടെയുള്ളവരെ കണ്ട് അവൾ ഒന്നും മിണ്ടാതെ തലതാഴ്ത്തി 
ഗേറ്റിന് പുറത്തേക്കു നടന്നു .
 
 
ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയാലും പിന്നിൽ നിന്നും മാഡിയുടെ വിളി വന്നിരുന്നു. അവൾ ഒരു പുഞ്ചിരിയോടെ അവനെ തിരിഞ്ഞു നോക്കി .
 
 
"താൻ എന്താ നേരത്തെ പോകുന്നേ "അവൻ വാച്ച് നോക്കി കൊണ്ട് പറഞ്ഞു .
 
 
"ഒന്നൂല്ല ഫ്രീ അവർ ആയിരുന്നു .വെറുതേ ക്ലാസിൽ ഇരിക്കണ്ടല്ലോ എന്ന് കരുതി ."
 
 
"ആണോ ....നാളെ വരില്ലേ"
 
 
" മ്മ്..."
 
 
"മറക്കരുത് ട്ടോ .രാവിലെ നേരത്തെ വരാൻ പറ്റുമെങ്കിൽ വരു."
 
 
"ശരി "അത് പറഞ്ഞ് അവൾ മുന്നോട്ടു നടന്നതും അവൻ വീണ്ടും പിന്നിൽ നിന്നും വിളിച്ചു.
 
 
" യക്ഷി പെണ്ണെ ....ഇത് കയ്യിൽ വച്ചോ" അത് പറഞ്ഞു അവൻ കയ്യിലുള്ള റോസാപൂവ് അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു. ശേഷം തിരിഞ്ഞ് കോളേജിലേക്ക് തന്നെ നടന്നു .
 
അപ്പു ആണെങ്കിൽ ഒരു അത്ഭുതത്തോടെ അവനെ തന്നെ നോക്കിനിന്നു . ശേഷം പുഞ്ചിരിയോടെ തന്റെ വീട്ടിലേക്ക് നടന്നു. തന്റെ ജീവിതം മാറ്റി മറക്കാൻ പോകുന്ന ദിവസമാണ് നാളെ എന്ന് അറിയാതെ ....💔
 
 
 
(തുടരും)
 
 
പ്രണയിനി.
 
 
പാസ്റ്റ് കുറച്ചു കൂടിയേ ഉള്ളൂ ട്ടോ

ഇച്ചായൻ്റെ പ്രണയിനി - 7

ഇച്ചായൻ്റെ പ്രണയിനി - 7

4.9
3243

Part -7   ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങിയതും പിന്നിൽ നിന്നും മാഡിയുടെ വിളി വന്നിരുന്നു. അവൾ ഒരു പുഞ്ചിരിയോടെ അവനെ തിരിഞ്ഞു നോക്കി .     "താൻ എന്താ നേരത്തെ പോകുന്നേ "അവൻ വാച്ച് നോക്കി കൊണ്ട് പറഞ്ഞു .     "ഒന്നൂല്ല ഫ്രീ അവർ ആയിരുന്നു .വെറുതേ ക്ലാസിൽ ഇരിക്കണ്ടല്ലോ എന്ന് കരുതി ."     "ആണോ ....നാളെ വരില്ലേ"     " മ്മ്..."   "മറക്കരുത് ട്ടോ .രാവിലെ നേരത്തെ വരാൻ പറ്റുമെങ്കിൽ വരു."     "ശരി "അത് പറഞ്ഞ് അവൾ മുന്നോട്ടു നടന്നതും അവൻ വീണ്ടും പിന്നിൽ നിന്നും വിളിച്ചു.     " യക്ഷി പെണ്ണെ ....ഇത് കയ്യിൽ വച്ചോ" അത് പറഞ്ഞു അവൻ കയ്യി