Aksharathalukal

എൻ്റെ പ്രിയനായി..❤️

ഭയം ആണ് എനിക്ക്...അതേയ് നിന്നോട് എനിക്ക് ഭയം ആണ് !! 
 
നിൻ്റെ ഭ്രാന്തമായ  സ്നേഹ വലയത്തിൽ  
അടിമപെട്ട് പോകുമോ എന്ന പേടിയാണ്..
 
ആരെയും ഭയം ഇല്ലാത്ത എനിക്ക്  നിന്നിലെ   സ്നേഹിതനെ പേടിയാണ് 
 
നിൻ്റെ തീഷ്ണമായ നോട്ടം... നിൻ്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദം... നിൻ്റെ  സ്പർശനം...
 
എല്ലാം.. എല്ലാം... എൻ്റെ ഹൃദയ താളം തെറ്റിക്കാൻ 
അത്രയും ശക്തി ഉള്ളത് ആണ്..!! 
 
 
ഇത്രതോളം  എന്നിൽ മാറ്റങ്ങൾ വരുത്താൻ എന്ത് മായാജാലം ആണ് പ്രിയനേ നീ  എന്നിൽ  ചെയ്തത്...?
 
 
      -     ജാനകി❤️ജാൻ❤️🌸Nechu🌸      
 
 
 

ഭ്രാന്തനെ പ്രണയിച്ചവൾ ഭ്രാന്തി..

ഭ്രാന്തനെ പ്രണയിച്ചവൾ ഭ്രാന്തി..

4.2
1742

ഭ്രാന്തി ആണ് നി.. !! ഒരു ഭ്രാന്തനെ പ്രണയിക്കാൻ നിനക്ക് വട്ടാണ്..!!  പലരും അവളുടെ കാതുകളിൽ പറഞ്ഞു   അതേയ് അവൾക് ഭ്രാന്ത് ആയിരുന്നു    അവൻ്റെ വട്ടിനോട്  ഉള്ള അടങ്ങാത്ത  പ്രണയഭ്രാന്ത്..!!    ഭ്രാന്തനെ  പ്രണയിച്ചതിന് പ്രണയ സമ്മാനം ആയി നാട്ടുകാർ കൊടുത്ത നാമം "ഭ്രാന്തി"    അതേ ഇന്നും ആ നാട്ടിൽ അവള് തൻ്റെ  പ്രാണൻ്റെ ഒപ്പം അത്രമേൽ അടങ്ങാത്ത പ്രണയത്തോടെ ജീവിക്കുന്നുണ്ട്..   ഭ്രാന്തൻ്റെ ഭ്രാന്തി ആയി...!!         -ജാനകി ❤️ ജാൻ ❤️🌸Nechu 🌸