Aksharathalukal

റൂഹിന്റെ ഹൂറി_💖*Part-75

*റൂഹിന്റെ ഹൂറി_💖*
 
 
 
Part-75
 
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                         °°°°°°°°°°°°°°°°°°°°
 
എന്താ ഉപ്പ... അവളെ കുറിച്...
 
അയാളിലെ ഗൗരവം അവന്റെ വാക്കുകളിലും പടർന്നിരുന്നു... ആച്ചി നെറ്റി ചുളിച്ചു അയാളെ ഉറ്റുനോക്കി...
 
യുസഫ് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് രണ്ടടി മുന്നോട്ട് വെചു...
 
അയാൾ മൗനം പാലിക്കുന്ന ഓരോ നിമിഷവും ആച്ചിക്ക് ഉള്ളിൽ കനൽ കോരിയിട്ട പോലെ തോന്നി..
 
നിനക്കും ഇസ്സ മോൾക്കും ഇടയിൽ എന്താ സംഭവിച്ചത് എന്നെനിക്ക് അറിയില്ല... നീ തന്നെയാണ് അവളെ ഇഷ്ടമാണെന്നു പറഞ്ഞത്... നിന്റെ ഇഷ്ട്ടങ്ങൾക്കൊന്നും ഇന്ന് വരെ ഞാൻ എതിര് പറഞ്ഞിട്ടില്ല... എല്ലാം അവസാനിച്ചു അവൾ വേണ്ട എന്ന് പറഞ്ഞപ്പോഴും ഞാനൊന്നും പറഞ്ഞില്ല.. കാരണം നിന്റെ ലൈഫ് ഡിസൈഡ് ചെയ്യാനുള്ള ഫ്രീഡം എല്ലാം നിനക്ക് വിട്ട് തന്നതാണ്.... അങ്ങനെയില്ലെന്ന് നിനക്ക് എപ്പഴെങ്കിലും തോന്നിയിട്ടുണ്ടോ...
 
അയാൾ അത്രയും പറഞ്ഞു തിരിഞ്ഞ് അവനെ നോക്കിയതും അവന്റെ നെറ്റി ചുളിഞ്ഞു.... അവനൊന്നും മനസ്സിലാവുന്നില്ലായിരുന്നു....
 
അവൻ പതിയെ ഇല്ലെന്ന പോലെ തലയനക്കി....
 
പക്ഷേ ഉപ്പ.. ഇപ്പൊ... ഇത്....
 
ഞാൻ പറയാം... ഒരിക്കലും വാശിപുറത്തോ ദേഷ്യത്തിലോ ലൈഫിലെ തീരുമാനങ്ങൾ എടുക്കരുത്... തെറ്റായിരുന്നു എന്ന് മനസ്സിലാക്കുമ്പോഴേക്കും ചിലപ്പോ ഒത്തിരി വൈകും.. തിരുത്താൻ പോലും കഴിയില്ല...
 
അയാൾ അവന്റെ ചുമലിൽ പതിയെ തട്ടി...
 
ഉപ്പാ... എനിക്കൊന്നും... എന്തൊക്കെയാ പറയുന്നേ...
 
ഇസ്സ മോൾക്ക് നിന്നെ ഇപ്പോഴും ഇഷ്ട്ടമാണല്ലേ....
 
എടുത്തടിച്ച പോലുള്ള ചോദ്യത്തിൽ അവനൊന്ന് പതറി... എന്തിനോ വെറുതെ അവന്റെയുള്ളൊന്ന് കാളി....
 
നീയൊന്നും പറഞ്ഞില്ലാ...
വീണ്ടും ചോദ്യമെത്തിയതും അവൻ അതെ യെന്ന പോലെ തലയനക്കി....
 
ഇസ്സ എന്നോട് സംസാരിച്ചിരുന്നു.. അവൾ വന്ന അന്ന് തന്നെ... പിരിയാനുള്ള കാരണം അവൾക്ക് പോലും അറിയില്ലെന്ന് പറഞ്ഞു....
ചെറിയ പിണക്കം വല്ലതും ആണെങ്കിൽ പറഞ്ഞു തീർക്കാൻ കഴിയും... വെറുതെ വാശിപുറത്ത് കല്യാണം വരെ എത്തിക്കരുത്... ഇനി ദിവസങ്ങൾ മാത്രേ ഒള്ളു....  ആലോചിക്കാനോ തീരുമാനം എടുക്കാനോ ഇനിയും സമയമുണ്ട്... വെറുതെ റിഫയെ കൂടെ നിങ്ങൾക്കിടയിലേക്ക് വലിച്ചിടണ്ടല്ലോ... 
ഇസ്സ അവളൊരു പെണ്ണാണ്... അവളൊന്നു ചങ്ക് പൊട്ടി പ്രാർത്തിച്ച പോലും നിന്റെ മേലെ ഏൽക്കും.... എനിക്കറിയാവുന്നത് നീ പറഞ്ഞു തന്ന ഇസ്സയെ ആണ്... നാട്ടിൽ ജനിച്ച്  ഉമ്മയില്ലാതെ ബാംഗ്ലൂരിൽ വളർന്ന പെൺകുട്ടി..... എപ്പോഴും ചിരിക്കുന്ന പൊട്ടിപെണ്ണ്... 
 
അവളെ കുറിച്ച് പറയുന്നത് കെട്ട് അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു....
 
അവൻ അതെ ചിരിയോടെ അയാളെ നോക്കി... ചുണ്ടിൽ പുച്ഛം നിറച്ചു...
 
പെണ്ണ്... ആ വാക്ക് ഓർക്കുമ്പോൾ അവനിൽ പരിഹാസം നിറഞ്ഞു...
 
 
എന്റെ തീരുമാനം ഒരിക്കലും തെറ്റിയിട്ടില്ല... അതിൽ എനിക്ക് പൂർണവിശ്വാസം ഉണ്ട്... അവളൊരു പെണ്ണാണ്... ആ പരിഗണന വെച്ച് മാത്രമാണ് ഇന്നും എന്റെ മുന്നിലവൾ തകർത്തു അഭിനയിക്കുന്നത്...
 
അയാൾ സംശയത്തോടെ അവനെ നോക്കി...
 
അവളെന്നെ സ്നേഹിച്ചട്ടില്ല... അവൾക്ക് സ്നേഹം എന്താണെന്ന് പോലും അറിയില്ല...  അവൾ ഇന്നേ വരെ സ്നേഹിച്ചത് പണത്തെ മാത്രമാണ്... പിന്നെ ഉപ്പ ഉദ്ദേശിക്കുന്ന പോലെ എന്നോടുള്ള സ്നേഹത്തിൽ ഒന്നുമല്ല അവൾ ഇങ്ങോട്ട് വന്നതും ഇവിടെ കടിച് തൂങ്ങി നിൽക്കുന്നതും....
ബാംഗ്ലൂരിൽ ഏതോ ഒരുത്തനെ സ്നേഹം നടിച്ചു  ലക്ഷങ്ങൾ അടിച്ചു മാറ്റിയുള്ള വരവാണ് ഇസ്സ എന്ന് നമ്മളറിയുന്ന നേഹ...
 
അയാൾ ഞെട്ടലോടെ അവനെ നോക്കി...
 
അവൾ ഇസ്സ യല്ല ഉപ്പ... നേഹയാണ്... പലർക്കും പലതാണ് അവളുടെ പേര്... ഒരു ഫ്രോഡ്... അങ്ങനെ ഉള്ള ഒരാളെ സ്നേഹിക്കാൻ മാത്രം വിഡ്ഢിയായിരുന്നോ ഞാൻ....
 
അവന്റെ വാക്കുകളിൽ അയാൾക്ക് വല്ലാത്ത വേദന തോന്നി...  എന്ത് പറയണം എന്നറിയാതെ അയാളുടെ ഉള്ളം ഇളകി മറിഞ്ഞു... പതിയെ അവന്റെ ചുമലിൽ കൈ വെച്ചു.....
 
അവളെ കുറിച് അവനോരോന്ന് പറയുമ്പോഴും അയാൾ ശില പോലെ നിൽക്കുവായിരുന്നു... 
 
മാര്യേജ് കഴിയും വരെ ഇവിടെ നിൽക്കട്ടെ...
 
അത്ര മാത്രം പറഞ്ഞു അവൻ  ബാൽക്കണിയിലേക്ക് പോയി...
 
യൂസഫിനും പിന്നെ അവനോടൊന്നും പറയാൻ തോന്നിയില്ല... അയാൾക്ക് വിശ്വസിക്കാൻ ആവുന്നില്ലായിരുന്നു... കൊച്ചു കുട്ടിയെ പോലെ നിഷ്കളങ്കമായ ഒരു പെൺകുട്ടി അതായിരുന്നു അവർക്ക് ഇസ്സ...
 
അയാൾ പതിയെ നെറ്റിയിൽ കൈ വെച്ച് ഉഴിഞ്ഞു...
 
പതിയെ അവന്റെ റൂമിൽ നിന്ന് ഇറങ്ങി പോയി...
 
ആച്ചി ദൂരേക്ക് കണ്ണ് പതിപ്പിച്ചു നിന്നു... അവന്റെ ഉള്ളം പോലെ ആകാശത്തും കാര്മേഘം മൂടിയിരുന്നു....
 
അവൻ ഇസ്സയോട് വല്ലതെ ദേഷ്യം തോന്നി...  മനസ്സിൽ എന്താല്ലാമോ അവൻ കണക്ക് കൂട്ടി ഉറപ്പിച്ചിരുന്നു...
 
ഉള്ളിലെവിടെയോ ചെറു നോവ് തോന്നി.... പുറത്തേക്ക് നോക്കി ഒന്ന് നെടുവീർപ്പിട്ട് ആച്ചി അകത്തേക്ക് കയറി... ശൂന്യമായ റൂം കാണെ അവൻ ലൈറ്റ് അണച്ച് ബെഡിലേക്ക് കിടന്ന് പതിയെ കണ്ണുകൾ അടച്ചു.... എപ്പോഴോ ഉണ്ട് ഉറങ്ങി പോയിരുന്നു.....
 
ഉറക്കത്തിലെപ്പോഴോ കണ്ണുകളിൽ റിഫയുടെ രൂപം തെളിഞ്ഞു നിന്നു... അവൻ പോലുമറിയാതെ ചുണ്ടുകൾ പുഞ്ചിരി തൂകി.....
 
                           🦋🦋🦋🦋
 
അമൻ കാറിൽ നിന്ന് ഒരു ബാഗ് എടുത്തു അകത്തേക്ക് കയറി...
 
ഹാദി നെറ്റി ചുളിച്ചു അവനെ നോക്കി... അവൻ അവളെ നോക്കി കണ്ണ് ചിമ്മി...
 
മുകളിൽ ഒരു റൂം ഉണ്ട് മോനെ അങ്ങോട്ട് ചെന്നോ....
ഹുസൈൻ പറഞ്ഞതും അവൻ അയാളെ ഒന്ന് നോക്കി.... മരപ്പടി കയറി മുകളിലേക്ക് നടന്നു....
 
നീയും ചെല്ല്....
ഹുസൈൻ തന്നോട് ചേർന്ന് നിൽക്കുന്നവളെ നോക്കി പറഞ്ഞു... അവൾ അയാളെ ഒന്ന് നോക്കി ചിരിച് അവൻ പിന്നാലെ നടന്നു....
 
ഇതൊക്കെ എപ്പോ എടുത്തു...
 ബാഗിൽ നിന്ന് ടീഷർട്ടും ഷോർട്സും എടുത്ത് ബാത്‌റൂമിലേക്ക് കയറാൻ നിൽക്കുന്നനെ നോക്കി ഹാദി കണ്ണ് വിടർത്തി ചോദിച്ചു...
 
അതൊക്കെ എടുത്തു... നിനക്ക് ഒരു ഉത്തരവാദിത്ത ബോധം ഇല്ല... എനിക്കെങ്കിലും വേണ്ടേ....
 
അവൻ പുരുകം പൊക്കി പറഞ്ഞതും ഹാദി ഓഹോ എന്ന എക്സ്പ്രഷൻ ഇട്ട് നിന്നു...
 
എന്ന സേട്ടൻ കുളിച്ചിട്ട് വരട്ടെ സെച്ചി വരണോ...
 
അവൻ കുസൃതി ചിരിയോടെ അവൾക്കടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് ചോദിച്ചു...
 
അയ്യോ.. അതൊക്കെ ബുദ്ധിമുട്ട് ആയില്ലേ സേട്ടാ...
 
ഏയ് എനിക്ക് ബുദ്ധിമുട്ട് ഒന്നുല്ല...
 
അല്ല എനിക്ക് ബുദ്ധിമുട്ട് ഉണ്ട്... അതെ ടോണോടെ പറഞ്ഞു അവളവന്റെ നെഞ്ചിനൊരു കുത്ത് കൊടുത്തു....
 
അവൻ അവളെ പുച്ഛിച്ചു കുളിക്കാൻ കയറി...
 
ഹാദി ചിരിയോടെ അവൻ പോയത് നോക്കി റൂം മുഴുവൻ ഒന്ന് നോക്കി... ഫുൾ വുഡൻ തീം ആണ്... എല്ലാം മരം കൊണ്ട്... അവൾക്ക് വല്ലാത്തൊരു ആകർശണം തോന്നി.... താഴെയും മേലെയും ഒരു റൂം മാത്രമുള്ള കുഞ് വീട്....
 
ബാൽക്കണിയിലെ മരത്തിന്റെ കൈവരിയിൽ പിടിച്ചവൾ ദൂരേക്ക് കണ്ണ് പതിപ്പിച്ചു.....
 
ചെറിയ പക്ഷികളുടെ ശബ്ദം മാത്രം കേൾക്കാം... ചെറിയ വെളിച്ചത്തിൽ ദൂരെ പരന്ന് കിടക്കുന്ന പൈൻ മരങ്ങളെ വരെ കാണാം.... ഒരു തണുത്ത തെന്നൽ അവളെ കടന്നു പോയി......
 
കഴിഞ്ഞ് പോയ ഒരു ദിവസം അവളുടെ മനസ്സിലൂടെ കടന്നു പോയി....
അറിയാതെ എന്തിനോ കണ്ണ് നിറഞ്ഞു...
വല്ലാത്തൊരു സന്തോഷമോ.. സങ്കടോം.... വർണിക്കാൻ കഴിത്തൊരു വികാരം പൊതിഞ്ഞു പിടിച്ചത് പോലെ....
 
ഇരുട്ടിൽ പാറി പറക്കുന്ന മിന്നാമിന്നി കൂട്ടങ്ങൾ അവളുടെ കണ്ണിൽ ഉടക്കി.... കണ്ണുകൾ വിടർത്തിയവൾ അതിലേക്ക് നോക്കി നിന്നു....
 
അവളുടെ പിന്നിലൂടെ രണ്ട് കൈകൾ അവളെ വട്ടം പിടിച്ചു... പെട്ടന്നായത് കൊണ്ട് ഒന്ന് ഞെട്ടിയെങ്കിലും അതാരാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവളും അവന്റെ കൈകൾ ചേർത്തു പിടിച്ചു... അവനിലെ വെള്ള തുള്ളികൾ അവളിലേക്കും പടർന്നു... അവന്റെ ചുണ്ടുകൾ അവളുടെ നഗ്നമായി കഴുത്തിലെ കുഞ് കാക്കപ്പുള്ളിയിൽ അമർന്നു അവളൊന്ന് കുറുകി കണ്ണുകൾ അടച്ചു....
 
പതിയെ തിരഞ്ഞ് നിന്നവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു... ചിരിയോടെ അവനളെ പുറത്ത് തലൊടി കൊണ്ടിരുന്നു...
 
ഇരുവരിലും മനോഹരമായ പുഞ്ചിരി വിടർന്നു നിന്നു...
 
....Thnku for being my best.....
അവളുടെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു... മറുപടിയൊന്നും പറയാതെ വാക്കുകൾ കൊണ്ട് പോലും ആ നിമിഷത്തെ നശിപ്പിക്കാതെ അവനവളെ ഒന്നൂടെ ചേർത്ത്‌ നിർത്തി.....
 
ചുണ്ട് കോർപ്പിച്ചവൾ മുഖമുയർത്തി അവനെ നോക്കി... പതിയെ തള്ള വിരലിൽ നിന്ന് അവന്റെ കഴുത്തിലൂടെ കയ്ചുറ്റി പിടിച് അവന്റെ ചുണ്ടുകളിൽ അമർത്തി ചുമ്പിച്ചു...
 
അവൻ കണ്ണ് വിടർത്തിയവളെ നോക്കി...
അവൻ കുസൃതിയോടെ ചിരിച് അവളെ മേൽചുണ്ടിനെ കടിച്ചെടുത്തു അവന്റെ ചുണ്ടുകൾക്കിടയിൽ ബന്ധിച്ചു.... അവളുടെ കൈകൾ അവന്റെ മുടിയിൽ പരതി നടന്നു... കണ്ണുകൾ കൂമ്പി അടഞ്ഞു... ചുംബനത്തിന്റെ മഴലോകത്തിലേക്ക് ഇരുവരും ഊളിയിട്ടിറങ്ങി.....
 
 അവൾ കിതപ്പോടെ അവനിൽ നിന്ന് അകന്ന് നിന്നു.. അവൻ ചിരിയോടെ അവളെ നോക്കി...
 
                               🦋🦋🦋🦋
 
ഫുഡ്‌ കഴിക്കൽ കഴിഞ്ഞ് കുറച്ചു സമയം അവർക്ക് വേണ്ടി അമൻ മനപ്പൂർവം ഉപ്പാക്കും മോൾക്കും ഇടയിൽ നിന്ന് മാറി കൊടുത്തു.... 
 
 
കുറെ സമയം കഴിഞ്ഞ് രണ്ട് പേരുടേയും ആനക്കൊന്നുമില്ലാത്തത് കേട്ട് അവൻ ഫോൺ ഓഫ് ആക്കി sit ഔട്ടിൽ നിന്ന് അകത്തേക്ക് കയറി...
 
 ഹാളിലെ ചെയറിൽ ഉപ്പാന്റെ മടിയിൽ തലവെച്ചുറങ്ങുന്നവളെ കണ്ട് അവൻ ചിരിയോടെ അവർക്കടുത്തേക്ക് നടന്നു...
 
ഓരോന്നു പറഞ്ഞു പറഞ്ഞു അവൾ ഉറങ്ങി പോയി....
 
ഹുസൈൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു..
 
നിങ്ങൾ എന്ന താഴേ കിടന്നോ... മോളെ ഉണർത്തണ്ടല്ലോ...
 
അത് വേണ്ട ഉപ്പ കിടന്നോ... അവളെ ഞാൻ കൊണ്ട് പോവാം...
 
അമൻ പതുക്കെ അവളെ കയ്യിൽ കോരിയെടുത്ത് അയാളോട് പറഞ്ഞു പടി കയറി...
 
ഹുസൈൻ ചിരിയോടെ അവനെ നോക്കി നിന്നു... തന്റെ മകൾക്ക് ഏറ്റവും ബെസ്റ്റ് തന്നെ കൊടുത്തതിൽ അയാൾക്ക് വല്ലാത്ത സന്തോഷം തോന്നി... എന്നുമിങ്ങനെ തന്നെ കഴിയാൻ പടച്ചോനോട് പ്രാർത്ഥിച്ചു...
 
അവളെ ബെഡിൽ കിടത്തി തൊട്ടടുത്തായി കിടന്നതും  അവന്റെ കൈകൾക്കിടയിലൂടെ നൂൺ കയറിയവൾ അവന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു... ചെറുച്ചിരിയോടെ അവളെ ചേർത്ത് പിടിച്ചു അവൻ നെറ്റിയിൽ അരുമയായി ചുണ്ട് ചേർത്തു...
 
 
                                 🦋🦋🦋🦋
 
 
 
മതിലിൽ വലിഞ്ഞു കയറി ഇരുന്ന് ആഷി അമന്റെ വീട് നോക്കി നെടുവീർപ്പിട്ടു...
 
പൊന്നളിയാ വീട് പണിയുമ്പോ ചെറിയ മതിൽ വല്ലോം പോരായിരുന്നോ.... വെറുതെ മനുഷ്യൻ പണി ഉണ്ടാക്കാൻ....
 
പിറുപിറുത്തൊണ്ടവൾ മെല്ലെ താഴേ പുല്ല് പതിപ്പിച്ച മുറ്റത്തേക്ക് ചാടി....
 
അംന ടെ റൂമിനടുത്തുള്ള പേരമരത്തിൽ വലിഞ്ഞു കയറി ബാൽക്കണിയിലേക്ക് കയറി...
 
കഴിഞ്ഞ ജന്മം തെങ്ങ് വല്ലോം ആയിരുന്ന പണി പടച്ചോനെ...
 
ചാരിയിട്ട ബാൽക്കണി ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോ കണ്ടു മൂടിപ്പുതച്ചു ഉറങ്ങുന്ന പെണ്ണിനെ...
 
എന്റെ ഉറക്കം കളഞ്ഞിട്ട് പൊന്ന് മോൾ കിടന്ന് ഉറങ്ങാലെ...
 
പതിയെ അവൾക്കടുത്ത്‌ ചെന്നിരുന്നു അവൻ....
 
അവൾക്കടുത്തേക്ക് മുഖമാടുപ്പ്പിച് ചെവിക്കരികിൽ വെച്ച് അവളുടെ മുഖത്തേക്ക് ഊതി... അവളൊന്ന് കുറുകി തിരിഞ്ഞ് കിടന്നു....
 
ചെറിയ ഡിം ലൈറ്റിന്റെ തെളിച്ചത്തിൽ അവളുടെ മുഖത്തൂടെ പാറിപറക്കുന്ന മുടിയിഴകളെ അവൻ കാണാമായിരുന്നു...
നനവ് തട്ടാതെ വരണ്ട് കിടക്കുന്ന അവളുടെ ചുണ്ടുകളിൽ അവന്റെ നോട്ടം എത്തി നിന്നു...
അവളുടെ മുഖമാകെ അവന്റെ കണ്ണുകൾ ഓടി നടന്നു....
അവളാണെൽ ഒന്നുമറിയാതെ സുഖനിദ്രയിൽ ആണ്...  ഉള്ളിൽ എന്തെല്ലാമൊ വികാരങ്ങൾ പാഞ് കയറുന്ന പോലെ തോന്നിയവൻ... അവൻ തല വെട്ടി തിരിച്ചു..
 
ആഷി don't do.. കണ്ട്രോൾ വേണമെടാ...
സ്വയം അതും പറഞ്ഞു വീണ്ടും അവൻ ചെവിക്കരികിൽ ഊതി... അവൾ തിരിഞ്ഞതും... പരസ്പരം ചുണ്ടുകൾ ഉരുമ്മി നിന്നു... അവന്റെ കണ്ണുകൾ തുറിച്ചു.. 
 
പെട്ടന്ന് കണ്ണ് തുറന്ന അംന ഞെട്ടലോടെ അവനെ തട്ടി മാറ്റി അലറും മുന്നേ അവളുടെ മേൽ ചുണ്ടിനെ അവൻ ചുണ്ടുകൾക്കിടയിൽ ബന്ധിച്ചിരുന്നു......
 
 
.......തുടരും🦋
 
അമൻ ഹാദി ഭാഗം ബോറടിപ്പിച്ചോ😐....
 
 ഇപ്പൊ ആരെയും കമെന്റ് ബോക്സിലേക്ക് കാണാനില്ല... നിർത്തി പോയോ👀👀... അതോ ബോർ ആയോണ്ടാണോ... 🥲

റൂഹിന്റെ ഹൂറി_💖*Part-76

റൂഹിന്റെ ഹൂറി_💖*Part-76

4.7
3260

*റൂഹിന്റെ ഹൂറി_💖*       Part-76     ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                            °°°°°°°°°°°°°°°°°°°   അവളെ അദരങ്ങൾ നുണയുന്നതിനൊപ്പം ആഷി കയ്യെത്തിച്ച് ലൈറ്റ് ഇട്ടു....   ആളെ മനസ്സിലായതും അംനക്ക് കുറച്ചു ആശ്വാസം തോന്നി എങ്കിലും അവളവനെ ശക്തിയോടെ പിന്നിലേക്ക് തള്ളി....   അവൾ കിതച്ച് പോയിരുന്നു.... അവൻ ചെറുചിരിയോടെ മുന്നിലേക്ക് നോക്കിയതും മുന്നിൽ ഭദ്രകാളി ലുക്കിൽ നിൽക്കുന്നവളെ കണ്ട് അവൻ പണി പാളിയ കാര്യം ഓർമ വന്നത്...   പ