Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (14)

അനന്തന്റെ ഹൃദയമിടിപ്പ് വല്ലാതെ കൂടി വന്നു.... അർഹതപെട്ടതല്ല എന്നറിയാമായിരുന്നിട്ടും മനസ്സ് അവൾക്ക് വേണ്ടി ഒരുപാട് ആഗ്രഹിക്കുന്നു....
 
 
അവളെ നഷ്ടപ്പെടുമോ എന്ന ഭയം തന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു.....
 
ഹലോ.....
 
ഭദ്രാ...... ആ പെണ്ണിനെ നിങ്ങളുടെ കൂടെ നിർത്തുന്നത്, ബുദ്ധിമുട്ടാണ് എന്നറിയാം.... കുറച്ച് ദിവസം കൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.... ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ തിരികെ നാട്ടിലെത്തും.... എന്നിട്ട് ആ പെണ്ണിന്റെ കാര്യത്തിൽ എന്തുവേണമെന്ന് തീരുമാനമെടുക്കാം.... അവളുടെ വീട്ടുകാർ ഇതുവരെ പോലീസിൽ പരാതിപ്പെട്ടിട്ടില്ല എന്ന് തോന്നുന്നു..... അതേതായാലും നമുക്ക് ഉപകാരമാണ്.... അവളെ കുറച്ചുദിവസം കൂടി നിങ്ങളുടെ ഒപ്പം താമസിപ്പിക്കണം.... പണം എത്ര വേണമെങ്കിലും ഞാൻ തരാം......
എന്തെ....
 
മ്മ്...... ശരി........
 
 
അനന്ത എന്താ... അയാൾ എന്താ പറഞ്ഞത്....
 
 അയാള് വരാൻ ഒരാഴ്ചകൂടി സമയം എടുക്കും.... അതുവരെ അവളെ കൂടെ നിർത്തണം എന്നാണ് പറഞ്ഞത്....
 
അയാളുടെ കോൾ വന്നപ്പോൾ നീ ഒന്നു പേടിച്ചോ.....
 
ഞാനോ എന്തിന്....
 
കള്ളം പറയാതെട...... അനന്താ..... നീ ആവശ്യമില്ലാത്ത ഒന്നും മനസ്സിൽ വയ്ക്കരുത്... ഒടുവിൽ നീ സങ്കടപ്പെടുന്നത് കാണാൻ വയ്യാത്തത് കൊണ്ടാ.....
 
അതിന് അനന്തൻ ഒരു വാടിയ പുഞ്ചിരി മാത്രം മറുപടിയായി നൽകി.......
 
 
 
 
 
ആമി.... ആമി...... എവിടെയാ....... ദാ കഞ്ഞി എടുത്ത് വച്ചിരിക്കുന്നു... ആമി എവിടെയാ......
 
 
ആഹാ... ഇവിടെ വന്ന് കിടക്കുവാണോ...... എത്ര നേരായി ഞാൻ വിളിക്കുന്നു....
വാ ഭക്ഷണം കഴിക്കണ്ടേ.....
 
ആമിയ്ക്ക് വേണ്ട അനന്താ.....
 
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ... വാ വന്ന് ഭക്ഷണം കഴിക്ക്....
 
ആമിയ്ക്ക് വയ്യാത്തോണ്ടാ അനന്താ....
 
 
ആമിക്ക് എന്താ പറ്റിയേ..... നോക്കട്ടെ...
 
 അയ്യോ... നല്ലപോലെ പനിക്കുന്നുണ്ടല്ലോ.... രാവിലെ മഴ നനഞ്ഞപ്പോഴേ ഞാൻ പറഞ്ഞത വേണ്ട എന്ന്....... ആമി ഇവിടെ കിടക്ക്‌ അനന്തൻ ഇപ്പൊ വരാം....
 
 അനന്താ.... ആമി എവിടെ.... ഭക്ഷണം കഴിക്കാൻ വരാത്തത് എന്താ.....
 
 
ആമിക്ക് നല്ലോണം പനിക്കുന്നുണ്ട് സൂര്യ.... ഞാൻ ഒരു തുണി നനച്ച് നെറ്റിയിൽ ഇടട്ടെ....
 
 എന്നിട്ട് ആമി എവിടെ....
 
ദാ ആ മുറിയിൽ ഉണ്ട്...
 
എങ്കിൽ നീ തുണി നനച്ചു കൊണ്ടുവാ.... ഞാൻ ഒന്ന് നോക്കട്ടെ....
 
ഇപ്പോ വരാം എടാ.....
 
 
 
അനന്ത... ആമിക്ക് നല്ലപോലെ പനിക്കുന്നുണ്ട്... ഹോസ്പിറ്റലിൽ കൊണ്ടു പോകണ്ടേ....
 
 എടാ അത്... ആരെങ്കിലും കണ്ടാൽ....
 
ഉം.... എങ്കിൽ ഒരു കാര്യം ചെയ്യാം ഞാൻ പോയി  എന്തെങ്കിലും മരുന്ന് വാങ്ങി വരാം...
 
 എടാ അത് നിനക്ക് തിരികെ പോകണ്ടേ.....
 
 അത് സാരമില്ല ഞാൻ കുറച്ച് കഴിഞ്ഞ് ഇറങ്ങി കൊള്ളാം..... ഇപ്പോ ഞാൻ പോയി മരുന്ന് വാങ്ങി വരാം.... നീ ആ തുണി നനച്ച് ആമിയുടെ നെറ്റിയിൽ ഇട്...
 
ഉം....
 
 
 
ആമി.... ആമി..... എഴുന്നേറ്റ് കുറച്ച് കഞ്ഞി കുടിക്ക്‌....
 
വേണ്ട... അനന്താ.... ആമിയ്ക്ക് വയ്യ...
 
അങ്ങനെ പറഞ്ഞാൽ പറ്റില്ല... എഴുന്നേറ്റെ....
 
അനന്താ....
 
നല്ല ആമിയല്ലേ....
 
ഉം....
 
ആ നല്ല കുട്ടി....
 
ദാ ഈ കഞ്ഞി കുറച്ച് കുടിക്ക്...
 
 ആമിക്ക് വേണ്ട അനന്താ.....
 
അങ്ങനെ പറഞ്ഞാൽ പറ്റില്ല... കഞ്ഞി കുടിച്ചാലേ മരുന്നു കഴിക്കാൻ പറ്റൂ.... മരുന്ന് കഴിച്ചാൽ അല്ലേ ആമിയുടെ പനി കുറയൂ.... എന്നാലല്ലേ പഴയതുപോലെ കളിക്കാൻ പറ്റൂ....
 
ആണോ അനന്താ....
 
അതെ ആമി....
 
എന്നാൽ ആമി കഞ്ഞി കുടിച്ചോളാം.....
 
ആമി സ്വരത്തിലെ അവശത അനന്തനിൽ വല്ലാത്തൊരു അസ്വസ്ഥത നിറച്ചു.....
 
അനന്താ....
 
 അ നി വന്നോ... മരുന്ന് കിട്ടിയോ ടാ...
ദാ... ആമി ഭക്ഷണം കഴിച്ചോ.....
 
 നിർബന്ധിച്ച് കുറച്ചു കഴിപ്പിച്ചു....
 എങ്കിൽ ഈ മരുന്നു കൊടുക്ക്‌....
 അപ്പോഴേക്കും പനി വിട്ടോളും...
ശരി ട....
 
 
 
 
 
ആമി....
 
എന്താ സൂര്യ....
 
ഇപ്പോ എങ്ങനെയുണ്ട് ആമിടെ പനിയൊക്കെ മാറിയോ.....
 
ഇപ്പോ ആമിയ്ക്ക് ഒന്നൂല്ല സൂര്യ.... അതൊക്കെ പോയി....
 
ആ ആമി ഉഷാറായാല്ലോ....
 
അനന്താ... ആ മരുന്ന് കൊടുത്തത് കൊണ്ട തൽക്കാലം പനി വിട്ടത്.... എന്തായാലും മരുന്ന് നിർത്തണ്ട.... രണ്ട് ദിവസം കൂടി കൊടുത്തേയ്ക്ക്.....
 
ശരി ഡാ...
 
പിന്നെ ആമി.... സൂര്യൻ പോകുവാ....
 
എവിടേയ്ക്ക്....
 
വീട്ടിലേയ്ക്ക്....
 
വേണ്ട സൂര്യ... പോകണ്ട.... ഇവിടെ നിന്നോ... ആമീടെ കൂടെ കളിക്കാം....
 
അയ്യോ അങ്ങനെ പറയല്ലേ ആമി... ഇനിയും സൂര്യൻ ചെല്ലാതെ ഇരുന്നാൽ സൂര്യനെ അച്ഛൻ വഴക്കുപറയും... അതുകൊണ്ടാ,  സൂര്യൻ പോയിട്ട് പെട്ടെന്ന് വരാട്ടോ....
 
 സത്യായിട്ടും സൂര്യൻ പോയിട്ട് വരുവോ....
സത്യായിട്ടും വരും...
 
എങ്കിൽ ശരി...
 
 ആ നല്ല ആമീ.... എങ്കിൽ ആമി കിടന്നോ....
സൂര്യൻ ഇറങ്ങുവാ......
 
 
അനന്ത എന്നാ ഞാൻ ഇറങ്ങുവാ...
 
ശരി ട... നീ ചെന്നിട്ട് വിളിക്ക്‌.....
 
 
 
 
 
 
 
 
ആമി.... ആമി...... ഇനി എഴുന്നേറ്റ് വന്നേ.... ഇങ്ങനെ കിടന്നാൽ പനി കുറയില്ല..... ക്ഷീണം കൂടുകയേ ഉള്ളൂ....
 
ആമിയ്ക്ക് വയ്യാത്ത കൊണ്ട അനന്താ....
 
പിന്നെ ആര് പറഞ്ഞു ആമിയ്ക്ക് വയ്യെന്ന്.... ആമിയ്ക്ക് ഇപ്പോ ഒരു കുഴപ്പവും ഇല്ല.... ദേ... പനിയെല്ലാം പോയി....
 
ആമിയ്ക്ക് ഉറക്കം വരുവാ അനന്താ.......
 
എങ്കിൽ കുറച്ച് സമയം ഉറങ്ങിക്കോ.... ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും പനി പമ്പ കടക്കും......
 
അനന്തൻ ആമീടെ അടുത്ത് ഇരിക്കാവോ....
 
ഉം.... കണ്ണടച്ച് കിടന്നോ.... അനന്തൻ ഇവിടെ ഇരിക്കാം.......
 
 
 
അനന്താ....
 
എന്തോ....
 
ആമിയ്ക്ക് ഒരു പാട്ട് പാടി തരുവോ.....
 
ഉം.....
 
 
🎶
 
ആയിരം കണ്ണുള്ള മാലാഖ വാനിലായ് 
ഈ രാവിതാകെ തിളങ്ങി നിൽക്കേ
പോരുവാൻ ആശയുണ്ടേറെ കിളിക്കൂട് 
മെയ്യുവാൻ നിൻറെയാ നെഞ്ചകത്തിൽ
 
കിളികളാം കുരുവികൾ കുറുകുന്ന കാട്ടിലെ
വിജനമാം പാതയിൽ നാം രണ്ടുപേർ
പകലേതും അറിയാതെ ഇരവേതും അറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
പകലേതും അറിയാതെ ഇരവേതും അറിയാതെ
വിരിയാത്ത പൂവിനെ കാത്തു നിൽപ്പൂ
 
മൂകമീ വീതിയിൽ ഇരുളായി ഒഴുകുന്ന 
മൗനത്തിൻ ഉള്ളിലെ വാക്കു മാത്രം
പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി
അറിയാതെ ഞാനുമിന്നേറെയായി
പറയാതെ ഒളിപ്പിച്ചു വെച്ചതിന്നാര്‍ക്കായി 
അറിയാതെ ഞാനുമിന്നേറെയായി
ആ..ആ...
 
ഉമ്മരപടികളിൽ കുങ്കുമം വീശുന്ന 
പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
ഉമ്മരപടികളിൽ കുങ്കുമം വീശുന്ന 
പൊൻവെയിൽ കിരണങ്ങൾ എങ്ങുപോയി
ഇന്നൊരീ വഴികളിൽ കുളിരായി 
പെയ്തൊരാ പെരുമഴക്കാലവും യാത്രയായി
എൻറെ യാത്രയിൽ ഞാനും ഇന്ന് ഏകനായി
എൻറെ യാത്രയിൽ ഞാനും ഇന്ന് ഏകനായി    🎶
 
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
 
സൂര്യ അവിടെ നിൽക്ക്.....
 
 എവിടെയായിരുന്നു നീ രണ്ടുദിവസം.....
 
 എന്താ അച്ഛാ...
 ഞാൻ ഒരു കൂട്ടുകാരന്റെ കൂടെ നിൽക്കാൻ പോവുകയാണ് എന്ന് പറഞ്ഞിരുന്നല്ലോ...
 
 ആ കൂട്ടുകാരന്റെ പേര് അനന്തഭദ്രൻ എന്നായിരിക്കും അല്ലേ....
 
 അച്ഛന് ഇപ്പോ എന്താ വേണ്ടത്....
 
സൂര്യ ഇതുവരെ നിന്റെ എല്ലാ തോന്നിവാസവും ഞാൻ ക്ഷമിച്ചു.... പക്ഷേ ഇനി അത് പറ്റില്ല.....
 മാണിക്യമംഗലത്തെ സൂര്യനാരായണൻ അവനെ പോലൊരു ഗുണ്ടയുടെ  കൂടെ ചങ്ങാത്തം കൂടി നടക്കുന്നത് ഈ കുടുംബത്തിന് ചീത്ത പേരാണ്.....  അതുകൊണ്ട് ഇനി അവന്റെ കൂടെ കൂട്ടുകൂടും എന്നുണ്ടെങ്കിൽ അത് ഈ വീട്ടിൽ താമസിച്ചുകൊണ്ട് നടക്കില്ല....
 
അച്ഛൻ കാര്യമായിട്ടാണോ പറയുന്നത്.....
 
ഞാൻ അങ്ങനെ വെറും വാക്ക് പറയാറില്ല എന്ന് നിനക്ക് അറിയാമല്ലോ...
 
എങ്കിൽ എനിക്ക് പറയാനുള്ളത് ഞാനും പറയാം.... വീട്ടിൽനിന്ന് ഇറക്കി വിടും എന്നല്ല, മറ്റെന്തു പറഞ്ഞാലും ഈ ജന്മം അനന്തനും ആയുള്ള ചങ്ങാത്തം ഉപേക്ഷിക്കാൻ സൂര്യനാരായണൻ തയ്യാറല്ല...
  എന്നാലും എങ്ങനെയാണ് അച്ഛന് ഇപ്പോഴും അനന്തനെ വെറുക്കാൻ സാധിക്കുന്നത്.... ഒന്നും ഒരിക്കലും മറക്കരുത്...
 ആരൊക്കെ മറന്നാലും എനിക്ക് സാധിക്കില്ല.... കാരണം ഇപ്പോ ഈ കുടുംബത്തിന് അന്തസ്സും അഭിമാനവും ഇങ്ങനെ നിലനിൽക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ മുൻപിൽ ഈ സൂര്യനാരായണൻ നിൽക്കുന്നുണ്ടെങ്കിൽ  അതിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ അനന്തഭദ്രൻ...... അവനെ തള്ളിപ്പറയുന്നതിന് മുൻപ് ഇടയ്ക്ക് രണ്ടു വർഷം മുൻപ് നടന്ന കാര്യങ്ങൾ  അച്ഛൻ ഒന്ന് ഓർക്കുന്നത് നല്ലതാണ്..... അവൻ ഇല്ലായിരുന്നെങ്കിൽ  ചിലപ്പോൾ ഇന്നും സൂര്യനാരായണൻ ജയിലിൽ ആയിരുന്നിരിക്കും......
 
സൂര്യ അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്... അതിനുപകരം അവനെ നീ തന്നെ ജയിലിൽ നിന്നിറക്കി അല്ലോ.. പിന്നെന്താണ്....
 
അതൊക്കെ ശരിയായിരിക്കും... പക്ഷേ എന്റെ ഭാവിയും ജീവിതവും  അവന്റെ ഔദാര്യമായി ആണ് ഞാൻ കാണുന്നത് അതുകൊണ്ട് ആരൊക്കെ തള്ളിപ്പറഞ്ഞാലും അനന്തനെ തള്ളിപറയാൻ ഈ ജന്മം സൂര്യന് കഴിയില്ല.....
 
 
സൂര്യ... അച്ഛനോട് ആണോ എതിർത്ത് സംസാരിക്കുന്നത്....
 
 ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്.... അനന്തനെ പറഞ്ഞാൽ അച്ഛനെന്നല്ല ആരായാലും കേട്ട് നിൽക്കില്ല സൂര്യൻ.......
 
 സൂര്യ നമുക്ക് പിന്നീട് സംസാരിക്കാം കേറി പോ...
 
ഉം..... പിന്നെ ഇടയ്ക്ക് പഴയത്  ഒന്ന് ഓർക്കുന്നത് നല്ലതാണ്.....
 
 
 
 
ആ രാത്രി അയാളുടെ മനസ്സ് നിറയെ ആ സംഭവമായിരുന്നു... സൂര്യനും അനന്തനും ഇടയിലുള്ള സൗഹൃദത്തിനു കാരണമായ സംഭവങ്ങൾ...
 
 
തുടരും....

നെഞ്ചോരം നീ മാത്രം ❤️ (15)

നെഞ്ചോരം നീ മാത്രം ❤️ (15)

4.8
3994

      സൂര്യൻ, ഇന്ദ്രൻ ഈ പെൺകുട്ടിയുടെ കയ്യിൽ കയറി പിടിക്കുന്നത് താൻ കണ്ടതാണോ.....   അതെ സാർ... ഞാൻ കണ്ടതാണ്.....   ഇന്ദ്രൻ, you are suspended for 15 days... സസ്പെന്ഷൻ ലെറ്റർ ഉടനെ തന്റെ കയ്യിൽ കിട്ടും... കഴിഞ്ഞ തവണ തന്റെ പേരിൽ കംപ്ലയിന്റ് കിട്ടിയപ്പോഴേ ഞാൻ പറഞ്ഞിരുന്നതാണ് ഇനി തനിക്ക് ഒരു വാണിംഗ് ഇല്ലായെന്ന്..... എന്നിട്ടും താൻ അതൊന്നും കേൾക്കാൻ തയാറായില്ല..... അത് കൊണ്ട് ഇനി താൻ ഈ ക്യാമ്പസ്സിൽ ചെയ്ത് കൂട്ടുന്ന തോന്ന്യാസങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല....ഇനി ഒരു പരാതി കൂടി തന്റെ പേരിൽ വന്നാൽ അടുത്തത് ഡിസ്മിസ്സൽ ആയിരിക്കും.....   സാർ.... സൂര്യനാരായണൻ മനപ്പൂർവ്വം എന്നെ കൊ