Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (19)

അനന്തന്റെ നെഞ്ചോരം ചേർന്നുതന്നെ ആമി ഉറങ്ങിയിരുന്നു..... എന്നിട്ടും എന്തുകൊണ്ടോ അനന്തന് ആമിയെ തന്നിൽ നിന്നും അകറ്റി നിർത്താൻ തോന്നിയില്ല....... ആ കൈക്കുള്ളിൽ തന്നെ അവളെ ഒതുക്കി പിടിച്ചു..........  ഇടയ്ക്കെപ്പോഴോ അങ്ങനെ ഇരുന്നു തന്നെ അനന്തനും ഉറങ്ങിയിരുന്നു.........
 
 
രാവിലെ ആദ്യം ഉണർന്നത് അനന്തൻ ആയിരുന്നു...... ചാരി ഇരുന്നു ഉറങ്ങിയത് കൊണ്ട് ദേഹം ആകമാനം വേദനയുണ്ടായിരുന്നു.... മൂരി നിവർന്ന് എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഇപ്പോഴും തന്റെ നെഞ്ചോട് ചേർന്നു കിടന്നുറങ്ങുന്ന   ആമിയെ അനന്തൻ ശ്രദ്ധിച്ചത്........ തുളസികതിരിന്റെ നൈർമല്യമുള്ള ഒരു പെണ്ണ്..... വല്ലാത്ത വാത്സല്യം തോന്നുന്നു ആ പെണ്ണിനോട്...... ഒപ്പം എന്നുമീ നെഞ്ചോടുചേർത്തു നിർത്താനുള്ള ആഗ്രഹവും.....
 
 
അനന്തൻ ആമിയെ പതിയെ തന്നിൽ നിന്നും അടർത്തിമാറ്റി കട്ടിലിൽ കിടത്തി കുളിക്കാൻ ആയിപോയി........
 
 
 
 
 അനന്താ.... അനന്താ.....
 
 
ആഹാ അനന്തന്റെ ആമീ എഴുന്നേറ്റൊ.........
 
 
ഉം..........
അനന്തൻ എന്തെടുക്കുവാ.........
 
അനന്തൻ, ആമിയ്ക്കും അനന്തനും കഴിക്കാൻ ഉള്ളത് ഉണ്ടാക്കുവല്ലേ......... ആമി കൈ മുഖവും ഒക്കെ കഴുകി മിടുക്കിയായോ........
 
ഉം........ആമി നേരത്തെ പല്ല് തേച്ച്, മുഖമൊക്കെ കഴുകി മിടുക്കിയായി അനന്താ....
 
 
ആഹാ..... അനന്തന്റെ ആമി നല്ല കുട്ടിയല്ലേ......
വാ ചായ കുടിയ്ക്കാം...........
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
ചെറിയച്ഛ.......
 
എന്താ ഇന്ദ്ര..........
 
എനിക്ക് അച്ഛനോടും ചെറിയച്ഛനോടും പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.........
 
എന്താ ഇന്ദ്ര.... നീ കാര്യം എന്താണെന്ന് പറയ്‌......
 
അത് ചെറിയച്ഛ.... ഗൗരിയുടെ കല്യാണ കാര്യമാണ്..... എന്റെ ഒരു ഫ്രണ്ടിന് ഗൗരിയെ ഇഷ്ടമാണ്..... അവൻ ഒന്ന് രണ്ട് തവണ അവളെ കണ്ടിട്ടുണ്ട്........... നല്ല തറവാട്ടുകാരാണ്...... നമ്മുടെ കുടുംബത്തിനും ചേരുന്ന ബന്ധമാണ്.....
 
 
അല്ല മോനെ അത്.... ഗൗരിയോട് ചോദിക്കണ്ടേ...... അവളുടെ ഇഷ്ടം അല്ലെ പ്രധാനം......
 
 
പ്രതാപ.... (ഗൗരിയുടെ അച്ഛൻ )
 
നല്ല ആലോചനയാണെങ്കിൽ ഇത് മുമ്പോട്ട് കൊണ്ട് പോകുന്നതാണ് നല്ലത്..... കാര്യങ്ങൾ കാർന്നോമ്മാരായ നമ്മൾ തീരുമാനിച്ചാൽ മതി.... എന്നിട്ട് അവളെ അറിയിക്കാം..... അതോ....ഇനി ഇവൻ കൊണ്ട് വന്ന ആലോചന മോശമാണെന്ന തോന്നൽ നിനക്കുണ്ടോ......
 
എന്താ ഏട്ടായിത്.... അങ്ങനെ ഞാൻ ചിന്തിക്കുമോ... എന്റെ മോള് ഇന്ദ്രന്റെ പെങ്ങളല്ലേ....... കൂടപ്പിറപ്പിന് ദോഷം വരുന്നതൊന്നും മോൻ ചെയില്ലായെന്ന് എനിക്കറിയാലോ...... പിന്നെ ഗൗരിയുടെ ജീവിതമല്ലേ അപ്പൊ അവളുടെ ഇഷ്ടം കൂടി നോക്കണമല്ലോ... അത്രയേ ഞാൻ ഉദ്ദേശിച്ചൊള്ളു........
 
 
അച്ഛാ.... ചെറിയച്ഛൻ പറയുന്നത് ശരിയാണ്... ഗൗരിയോട് സംസാരിച്ചതിന് ശേഷം നമുക്ക് അവരോട് ഒരു തീരുമാനം പറയാം.... ജീവിക്കേണ്ടത് അവളാണല്ലോ.....
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
സാർ.....
 
എന്തായാടോ...... ആ മഹേന്ദ്രവർമ്മയുടെ വീട്ടിലെ കാര്യങ്ങൾ താൻ അന്വേഷിച്ചോ....... എത്ര ദിവസമായി നമ്മള് പറഞ്ഞിട്ട് ആ അനന്തഭദ്രൻ അയാളുടെ മകളെ തട്ടി കൊണ്ട് പോയിട്ട്.... രണ്ടാഴ്ചത്തെ സമയം അവനോട് ആവശ്യപ്പെട്ടത് കൊണ്ടാണോ എന്തോ ഇതേ വരെ അവൻ വിളിച്ചിട്ടില്ല..... പക്ഷെ എപ്പോൾ വേണമെങ്കിലും ആ പെണ്ണിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാനായി അവൻ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്....... മഹേന്ദ്രൻ മരിച്ചുവെങ്കിലും അയാളുടെ ബന്ധുക്കളോടൊപ്പം അല്ലെ ആ പെണ്ണ് താമസിച്ചിരുന്നത്...... അവർ എന്ത് കൊണ്ടാകും ഇത് വരെ ആ പെണ്ണിനെ അന്വേഷിക്കാത്തത്.... ഇനി ചീത്തപ്പേര് ആകുമെന്ന് കരുതി രഹസ്യമായി അന്വേഷിക്കുന്നതാകുമോ......
 
 
സാർ...... നമ്മൾ വിചാരിച്ചത് പോലെ ഒന്നും അല്ല കാര്യങ്ങൾ..... മഹേന്ദ്രൻ സാർ ജീവിച്ചിരുന്നപ്പോൾ വേണ്ടായെന്ന് വച്ച ആ ഡീൽ അവരെ ഭീഷണിപ്പെടുത്തി തിരികെ പിടിക്കാൻ വേണ്ടിയാണല്ലോ നമ്മൾ ആ കൊച്ചിനെ തട്ടി കൊണ്ടുപോകാൻ തീരുമാനിച്ചത്..... പക്ഷെ ശരിക്കും അതിന്റെ ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല........
 
താൻ ഇത് എന്തൊക്കെയാടോ ഈ പറയുന്നത്.....
 
അതെ സാർ...... ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞ കാര്യങ്ങൾ ആണ്....
 
ഇപ്പോൾ ആ ബിസ്സിനെസ്സ് എല്ലാം നോക്കി നടത്തുന്നത് മഹേന്ദ്രൻ സർന്റെ പെങ്ങളുടെ മകനാണ്...... അവൻ ആളത്ര ഡീസന്റ് ഒന്നും അല്ല.... അത് കൊണ്ട് അവന് ലാഭം ഉണ്ടാകും എന്ന് തോന്നിയാൽ ആ ഡീൽ എളുപ്പത്തിൽ  നമ്മുടെ കൈയിൽ തന്നെ വരും..... അതിന് ആ പെണ്ണിനെ വച്ചു ഭീഷണിപ്പെടുത്തേണ്ടതിന്റെ ആവശ്യം ഒന്നും തന്നെ ഇല്ല.......
 
ഒഹ്ഹ്ഹ്.... അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ........ എങ്കിൽ ഇവിടെ നിന്ന് നാട്ടിൽ എത്തിയാൽ ഉടൻ അനന്തഭദ്രനെ ചെന്ന് കണ്ട് ആ പെണ്ണിനെ തിരികെ കൊണ്ട് ചെന്ന് ആക്കാൻ പറയാം.....
 
അത് അവനോട് വിളിച്ച് സംസാരിച്ചാൽ പോരെ സാർ.....
 
പോരാ..... നാട്ടിൽ എത്തിയിട്ട് നേരിൽ കണ്ട് സംസാരിക്കാം.... അത് വരെ ആ പെണ്ണ് അവന്റെ കൂടെ തന്നെ നിൽക്കട്ടെ....
 
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
അനന്താ.... വാ.......
 
വേണ്ട.... അനന്തൻ ഇവിടെ ഇരുന്നോളാം... ആമി കളിച്ചോ........
 
ഉം......
ഈ പൂവ് കാണാൻ എന്ത് രസാല്ലെ അനന്താ.....
 
ഉം.... ആമിയെ പോലെ..........
 
അപ്പൊ ആമിയെ കാണാൻ ഭംഗിയാണോ അനന്താ.....
 
പിന്നെ... ഒരുപാട് ഭംഗിയാ........
 
അനന്താ ഈ പൂവിനാണോ ആമിയ്ക്കണോ ഭംഗി കൂടുതൽ......
 
അനന്തന്റെ ആമിയ്ക്ക് ❤️
 
ഹൈയ്.......
 
ആമിയോളം ഭംഗിയുള്ള മറ്റൊന്നും ആ നിമിഷം അനന്തന്റെ മുമ്പിൽ ഉണ്ടായിരുന്നില്ല...... ഇന്നോളം കണ്ടതിൽ വച്ച് ഏറ്റവും ഭംഗിയുള്ളത് ആമിയുടെ ചിരിയ്ക്കാണ് എന്ന് അനന്തന് തോന്നി......
 
മുറ്റത്തു കളിക്കുന്ന ആമിയെ നോക്കി ആ വരാന്തയുടെ ഓരം ചേർന്നിരിക്കുമ്പോൾ അനന്തന്റെ കണ്ണും മനസ്സും നിറയെ ആമി മാത്രമായിരുന്നു.......
 
അനന്തന്റെ ആമി ❤️
 
 
 
തുടരും............
 
 
എനിക്കായി രണ്ട് വരി ❤️

നെഞ്ചോരം നീ മാത്രം ❤️ (20)

നെഞ്ചോരം നീ മാത്രം ❤️ (20)

4.8
3937

  അനന്തന്റെ കണ്ണും മനസ്സും മുറ്റത്തു കളിക്കുന്ന ആമിയിൽ തന്നെ ഉടക്കി നിന്നു....... തന്റെ ലോകം ഇന്നവളിലേയ്ക്ക് ചുരുങ്ങിയത് പോലെ....... മുറ്റത്തു നിൽക്കുന്ന പൂവിനോടും പുൽനാംബിനോടും പോലും വർത്തമാനം പറയുന്ന ഒരു പെണ്ണ്...... തന്റെ ലോകം ഇന്നവൾ മാത്രമായിരിക്കുന്നുവോ??? അവളോളം ഭംഗിയുള്ള മറ്റൊന്നും ഇന്ന് താൻ കാണുന്നില്ല........... ഒരുവേള സൂര്യൻ പറഞ്ഞ കാര്യങ്ങൾ അനന്തൻ ഓർത്തെടുത്തു.........   ""പ്രണയിച്ച് തുടങ്ങിയാൽ ആ വ്യക്തിയിൽ മാത്രമായി നമ്മുടെ ലോകം ചുരുങ്ങും......❤️"""   അങ്ങനെയെങ്കിൽ ആമിയെ താൻ പ്രണയിക്കുന്നുവോ....... അതിന് തനിക്ക് അർഹതയുണ്ടോ...... അർഹതയില്ലാത്തത് ആ