Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-77

*റൂഹിന്റെ ഹൂറി_💖*
 
 
 
Part-77
 
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                         °°°°°°°°°°°°°°°°°°°
 
ഹാദി അംന ന്റെ തലയിൽ തട്ടി കൊടുത്ത് വെള്ളം കയ്യിൽ എടുത്തു കൊടുത്തു...
 
അവളത് ഒറ്റ വലിക്ക് കുടിച് റയാനേ നോക്കി...
 
ഇനി വെള്ളം വേണോടി.. ആവിശ്യം വരും...
ഒരു ഗ്ലാസ്‌ കൂടി റയാൻ അവൾക്ക് വെച്ച് കൊടുത്തു...
 
അംന ദയനീയമായി അവനെ നോക്കി...
 
നീയെന്താ റയു അങ്ങനെ പറഞ്ഞെ...
 
അമൻ സംശയത്തോടെ അംന യെ ഒന്ന് നോക്കി റയാനേ നോക്കി...
 
അല്ല കള്ളമാര് നല്ലോണം ഇറങ്ങീട്ണ്ട്... അപ്പൊ ഒരു പട്ടിയെ വാങ്ങി വളർത്തുന്നത് ആവും നല്ലത്...
 
അവൻ അംന നെ ഇടം കണ്ണിട്ട് നോക്കി അർത്ഥം വെച്ച് പറഞ്ഞു...
അംന ഉമിനീറിറക്കി എല്ലാരേയും ഒന്ന് നോക്കി..
 
ആർക്കും സംശയം ഒന്നുല്ലല്ലോ... എന്ന ഭാവത്തോടെ....
 
അമൻ ഏകദേശം കാര്യം പിടി കിട്ടിയ പോലെ അവളെ ഒന്ന് അമർത്തി നോക്കി...
 
 
 
ഡി നിക്കടി അവ്ടെ....
 
ഫുഡ്‌ കഴിക്കൽ കഴിഞ്ഞ് പെട്ടന്ന് മുങ്ങാൻ നിന്ന അംന യെ അമൻ പിടിച്ചു നിർത്തി....
 
സത്യായിട്ടും ഞാനല്ല.. കാക്കു... എല്ലാം കാക്കു ന്റെ അളിയൻ ആണ്...നിക്കൊന്നും അറിയൂല...ഞാൻ നിരപരാധി ആണ്...
 
കണ്ണും പൂട്ടി അവൾ പറഞ്ഞൊപ്പിച്ചു....
 
അതിന് ഞാൻ നിന്നോടൊന്നും ചോദിച്ചില്ലല്ലോ...
 
അല്ല കാക്കു ചോയിക്കുവല്ലോ...അപ്പൊ നേരത്തെ പറയുന്നതല്ലേ നല്ലേ...
അവൾ ഇളിച്ചോണ്ട് പറഞ്ഞു...
 
 
Alloh... കാക്കൂന്റെ കുട്ടി വല്ലാതെ അങ്ങ് നിഷ്കു ആവല്ലേ... അവനെ ഞാൻ നന്നായി ഒന്ന് കാണുന്നുണ്ട്....
 
തല്ലണ്ട... ഒന്ന് പേടിപ്പിച്ചു വിട്ട മതി...പാവം പേടിച്ചോളും...
 
അവൾ വല്യ കാര്യം പോലെ പറഞ്ഞതും അമൻ അവളെ തുറിച്ചു നോക്കിയപ്പോ തന്നെ അവൾ അവനെ കെട്ടിപിടിച് ഒരുമ്മയും കൊടുത്ത് ഓടിപോയി......
 
അമന് അവൾ പോയ വഴിയേ നോക്കി ചിരിച്ചു...
 
റയു... നീയൊന്നവിടെ നിന്നെ...
 
റൂമിലേക്ക് കയറാൻ നിന്ന റയാനേ അമൻ വിളിച്ചു നിർത്തി...
അവന്റെ ആക്കിയുള്ള നോട്ടം കണ്ട് റയാൻ പുരികമുയർത്തി....
 
സത്യം പറഞ്ഞോ.. നീ മതിൽ ചാടാൻ പോകുമ്പോ അല്ലെ എന്റെ അളിയനെ പിടിച്ചേ...
അമൻ അവനെ മുഴുവനായി ഒന്ന് ഉഴിഞ്ഞു നോക്കി...
 
പോടാ തെണ്ടി.. ഞാൻ എന്റെ ബാൽക്കണിൽ നിന്ന് ഫോൺ ചെയ്യുമ്പോ കണ്ടതാ...
 
പാതിരാത്രി നീ ആർക്കാ ഫോൺ ചെയ്യുന്നേ..
 
അതേയ്...പ്രായപൂർത്തിയായ... കല്യാണം ഉറപ്പിച്ച ഒരു ചെറുപ്പക്കാരനോട് ഇങ്ങനൊക്കെ ചോയ്ക്കാൻ നാണല്ലെടാ... പറയാന് സൗകര്യല്ല...
 
റയാൻ അത്രയും പറഞ്ഞു തിരിഞ്ഞ് നടക്കാൻ ഒരുങ്ങി പിന്നെയും എന്തോ ഓർത്ത് അമനെ നോക്കി...
 
അതെ.. ഞാൻ ആശിയെയാ ഉദ്ദേശിയച്ചെന്ന് നിനക്ക് എങ്ങനെയാ മനസ്സിലായെ...
 
 
അതിന് അമൻ നന്നായി ഒന്നിളിച്ചു കാണിച്ചു..
 
ഞാൻ മുന്നേയും പിടിച്ചതാ..
 
                               🦋🦋🦋🦋
 
ഫുഡ്‌ കഴിക്കൽ കഴിഞ്ഞതും ആച്ചി ഇസ്സയെ ചുറ്റിപറ്റി നിന്നു.... അവളോട് പലതും സംസാരിക്കണം എന്നവൻ ഉറപ്പിച്ച് വെച്ചിരുന്നു......
ഇസ്സ മേലേക്ക് കേറുന്നത് കണ്ട് അവനും അവൾക്ക് പിന്നാലെ നടന്നു.....
 
ഇസ്സയുടെ റൂമിലേക്ക് കയറി പോകുന്നവനെ റിഫയും കണ്ടിരുന്നു...
 
അറിയാതെ അവളുടെ കണ്ണുകൾ റൂമിന്റെ അടഞ്ഞ വാതിലിലേക്ക് ഇടയ്ക്കിടെ നീങ്ങി കൊണ്ടിരുന്നു... എന്തിനോ കണ്ണുകൾ പതിയെ നിറഞ്ഞു......
 
                            🦋🦋🦋🦋
 
തനിക്ക് പിന്നാലെ റൂമിലേക്ക് കയറി വന്ന് ഡോർ ചാരിവെച്ചവനെ ഇസ്സ വിശ്വാസം വരാതെ നോക്കി... അവളുടെ കണ്ണുകൾ വിടർന്നിരുന്നു...
 
I know... എന്തൊക്കെ പറഞ്ഞു.. എത്രയൊക്കെ അകന്ന് പോയാലും still u luv mee...
 
എന്നത്തേയും പോലെ ഒളിപ്പിച്ചോണ്ട് അവനിലേക്ക് ചായുമ്പോൾ അവളുടെ കണ്ണുകളിൽ വശ്യത കലർന്നിരുന്നു....
 
അവൻ ആസ്വസ്ഥതയോടെ അവനിലേക്ക് ചാഞ്ഞ കൈകളെ തട്ടി മാറ്റി...
 
ഇസ്സ ചുണ്ട് കൊട്ടിയവനെ നോക്കി...
 
 
ഇസ്സ.. Plz.. Leave mee...!!! നീ... നീയെന്നെ സ്നേഹിക്കുന്നില്ല...സ്നേഹിച്ചിട്ടും ഇല്ല....  നിനക്ക് ആത്മാർത്ഥത എന്താന്ന് കൂടി അറിയില്ല....
അവന്റെ വാക്കുകളിൽ വല്ലാതെ സങ്കടം നിഴലിച്ചിരുന്നു...
 
ഇസ്സ നെറ്റി ചുളിച്ചവനെ നോക്കി...
 
എന്തൊക്കെയാ... Ziyaah.. നീ പറയുന്നേ.. ഞാൻ നിന്നെ മാത്രേ സ്നേഹിച്ചിട്ടുള്ളു....
 
അവളിൽ വിരിയുന്ന സങ്കടത്തേയും കണ്ണീരിനെയും ആച്ചി പുച്ഛത്തോടെ നോക്കി...
 
വീണ്ടും അവളോരോന്ന് പറഞ്ഞു അവനിലേക്ക് ചായാന് വന്നതും ആച്ചി ബലമായി അവളെ പിന്നിലേക് തള്ളി... പിന്നിലേക്ക് രണ്ടടി വേച്ച് പോയവൾ...
 
ഇസ്സ കണ്ണ് നിറച്ചു ആച്ചിയെ തല ഉയർത്തി നോക്കി... അവൻ വല്ലാതെ ദേഷ്യം തോന്നുന്നുണ്ടയിരുന്നു......
 
എന്തിനാ എന്റെ പിന്നാലെ വന്ന്  ഇങ്ങനെ ടോർചർ ചെയ്യുന്നേ... എന്ത് തെറ്റാ ചെയ്തേ ഞാൻ... നിന്നെ സ്നേഹച്ചതോ.. ഞാനിന്ന് ഏറ്റവും വെറുക്കുന്നതും ആ നിമിഷം തന്നെയാണ്... നിനക്ക് സ്‌നേഹം എന്താന്ന് അറിയൊ... ആരെയെങ്കിലും ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടോ നീ..
 
അവന്റെ വാക്കുകളിൽ ദേഷ്യത്തെക്കാൾ ഉപരി സങ്കടം കലർന്നിരുന്നു... കണ്ണുകൾ പോലും നിറഞ്ഞു... ഇസ്സ തറഞ് നിൽക്കുവായിരുന്നു.. അവന്റെ പ്രവർത്തിയിൽ.....
 
അവനവളെ ഒന്നൂടെ പിന്നിലേക്ക് തള്ളി... വീഴാൻ പോയവൾ എന്തിലോ പിടി മുറുക്കി നിന്നു...
ദേഷ്യത്തോടെ പാഞ്ഞു പോകുന്നവനിൽ അവളുടെ കണ്ണുകൾ കുറുകി നിന്നു....
 
ഡോർ വലിച്ചു തുറന്നുപാടെ മുന്നിൽ നിൽക്കുന്ന റിഫയെ കാണെ ആച്ചി ഒന്ന് ഞെട്ടിയിരുന്നു... റിഫ അവനെയൊന്ന് നോക്കി ശേഷം പതിയെ കണ്ണുകൾ ഉള്ളിലേക്ക് പായിച്ചു ആകാതിരിക്കുന്ന വളെ നോക്കി....
 
റിഫയുടെ നിറഞ്ഞൊഴുകിയ കണ്ണുകൾ കണ്ട് അവൻ എന്ത് പറയണം എന്നറിയാതെ നിന്നു..
 
റിഫ ഞാൻ....
അവനെന്തോ പറയാനാഞ്ഞെങ്കിലും അത് മുഴുമിക്കും മുന്നേ അവനെ കടുപ്പിച്ചു നോക്കി കൊണ്ടവൾ റൂമിലേക്ക് പിന്തിരിഞ്ഞു ഓടിയിരുന്നു.....
 
ആച്ചി അത് നോക്കി ഒന്നും പറയാനാകാതെ നിന്നു... ദേഷ്യത്തോടെ ഭിത്തിയിൽ ആഞ്ഞടിച്ചു കൊണ്ടവൻ അവൾക്ക് പിന്നാലെ പോകാൻ നോക്കിയെങ്കിലും റിഫ റൂമിൽ കയറി ഡോർ അടച്ചിരുന്നു...
 
ഡോറിലെ ചെറിയ വിടവിലൂടെ ഇതെല്ലാം ഇസ്സയുടെ കണ്ണുകളിലും പതിഞ്ഞിരുന്നു...
അവളുടെ ചുണ്ടിൽ ഗൂഢമായി വിടർന്നു....
 
വാശിയാണ് ziyaah എനിക്ക്..!! നിന്നെ സ്വന്തമാക്കുമെന്ന..എന്നോട് തന്നെയുള്ള വാശി...!!  അതെന്ത് വില കൊടുത്തും ഞാൻ നേടിയെടുക്കും....
 
ഗൂഢമായ ചിരിയോടെ അവളത്രയും പറഞ്ഞു കണ്ണാടിയിലേക്ക് നോക്കി.....
 
നിനക്ക് സ്‌നേഹം എന്താന്ന് അറിയൊ... ആരെയെങ്കിലും ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടോ നീ....
 
ആച്ചിയുടെ വാക്കുകൾ പൊടുന്നനെ ചേച്ചിയിൽ അലയടിക്കും പോലെ തോന്നി അവൾക്ക്...
ഉള്ളിൽ എന്തെന്നില്ലാത്ത ഒരു നോവ് പടർന്നു കയറി... കണ്ണുകൾ ഇറുക്കെ അടച്ചു... ചെവി രണ്ടും അടച്ചു പിടിച്ചു....
 
                            🦋🦋🦋🦋
 
പിന്നെയും പലതവണ ആച്ചി റിഫയോട് സംസാരിക്കാൻ നോക്കിയെങ്കിലും  അവൾ മനപ്പൂർവം അവനിൽ നിന്ന് ഒഴിഞ്ഞു മാറി കൊണ്ടിരുന്നു...
 
അവളിലും എന്തിനോ.. വാശിയും ദേഷ്യവും നിറഞ്ഞിരുന്നു...
 
ഇത് മുതലെടുത്തു റിഫ യെ അബയപ്പെടുത്താൻ ഇസ്സ പലതവണ ശ്രമിച്ചെങ്കിലും അവൾ തലനാരിഴക്ക് രക്ഷപെട്ടു കൊണ്ടിരുന്നു...
 
ദിവസങ്ങൾ പിന്നെയും രണ്ടണ്ണം കൊഴിഞ്ഞു പോയി... കല്യാണ ഒരുക്കങ്ങളും എല്ലാം കഴിഞ് കല്യാണം ഇങ്ങെത്തി...
 
എല്ലാവരും സന്തോഷിക്കുമ്പോഴും ഇസ്സ യുടെ ഉള്ളിൽ ഒന്ന് മാത്രം നിറഞ്ഞു നിന്നു
ആച്ചി...!!എങ്ങനെയും അവനെ സ്വന്തമാക്കണം എന്ന വാശി....
 
നൈറ്റ്‌ മെഹന്ദി ഫങ്ക്ഷന് ആണ്.... അലങ്കാര പെണികളെല്ലാം കൊണ്ട് വീട് തിളങ്ങിയിരുന്നു... ഓരോരുത്തരും ചെറിയ ചെറിയ പണികളിൽ മുഴുകി....
 
ഇസ്സ റൂമിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു... നാളെ...!! നാളെത്തോടെ എല്ലാം അവസാനിക്കും... Ziyaah റിഫക്ക് സ്വന്തം...!!
 
ആ ഓർമ പോലെ അവൾക്ക് സമനില തെറ്റും പോലെ തോന്നി...
 
എന്തൊക്കെയോ ഉള്ളിൽ കണക്ക് കൂട്ടി ഉറപ്പിച്ച പോലെ അവൾ റൂമിന്റെ വാതിൽക്കൽ നിന്ന് നോക്കി...
 
റൂമിൽ നിന്ന് ഇറങ്ങി വരാൻ നിൽക്കുന്ന റിഫയുടെ തലവെട്ടം കണ്ടതും... പെട്ടന്നെന്തോ ഓർമയിൽ ഇസ്സയുടെ കണ്ണുകൾ വിടർന്നു...
 
ചുറ്റും ആരുമില്ല എന്നുറപ്പിക്കാൻ അവൾ നാലുപാടും കണ്ണ് പായിച്ചു....
 
സ്റ്റയർ ഇറങ്ങാൻ നിന്നവളെ ഇസ്സ പിന്നിൽ നിന്ന് ആഞ്ഞു തള്ളി...
 
ആഹ്..!!..
 
ശബ്ദം കെട്ട് ഇസ്സ ഞെട്ടലോടെ താഴേക്ക് നോക്കി... അവളുടെ കണ്ണുകൾ തുറിച്ചു വന്ന്.. കൈകാലുകൾ വിറക്കും പോലു തോന്നി... ഒന്നുമറിയാത്ത പോലെ റൂമിലേക്ക് ഓടി കയറാൻ നേരം  ശബ്ദം കേട്ട് റൂമിൽ നിന്ന് ഓടി ഇറങ്ങി വരുന്ന റിഫയെ അവൾ കണ്ടിരുന്നു....
 
...... തുടരും🦋
 
സെച്ചി സത്ത്‌ട്ടൊന്നും ഇല്ല ഗൂയ്‌സ്😌
 
 

റൂഹിന്റെ ഹൂറി_💖Part-78

റൂഹിന്റെ ഹൂറി_💖Part-78

4.8
3064

*റൂഹിന്റെ ഹൂറി_💖* Part-78 ✍️🦋Hina_rinsha🦋 ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                          °°°°°°°°°°°°°°°°°°° ഇസ്സക്ക് കൈകാലുകൾ കുഴയും പോലെ തോന്നി... അവൾ ആരും കാണാതെ റൂമിലേക്ക് വലിഞ്ഞു... ശ്വാസം ആഞ്ഞു വലിച്ചു ബെഡിന് അടുത്തുള്ള ടിപോയിന്റെ മേലെ നിന്ന് ജഗ് എടുത്തു വെള്ളം വേഗത്തിൽ വായിലേക്ക് കമിഴ്ത്തി... നെഞ്ചിൽ കൈ വെച്ച് ഉഴിഞ്ഞോണ്ടവൾ ബെഡിലേക്കിരുന്നു... എങ്കിലും സമദാനം തോന്നാതെ.. ഡോറിന്റെ കുഞ് വിടവിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു....