Aksharathalukal

❤️ നിലാവിന്റെ പ്രണയിനി ❤️ - 28

പാർട്ട് - 28
 
 
"കിച്ചുവിൽ  നിന്ന്  കേട്ടറിഞ്ഞ  അന്ന്  മുതൽ  എന്റെ  മനസ്സിൽ  കയറികൂടിയത്  ആണ്  ഈ  കാന്താരി... ഇഷ്ട്ടാണ്  ഒരുപാട്.. നേരിട്ട് കണ്ടപ്പോൾ   അത്  കൂടി... പ്രതേകിച്ചു  തന്റെ  മൂക്കിൻ തുമ്പിലെ  ഈ  മറുക്... അത്  എന്റെ  ഉറക്കം  കെടുത്തുന്നു...  എങ്ങനെ  എന്റെ  പ്രണയം  പറയും എന്ന്  കുറേ ആലോചിച്ചു.. അതുകൊണ്ട്  തന്നെ  ആണ്  ആ  ഗിഫ്റ്റ്  തനിക്കായി  കിച്ചുവിന്റെ  റൂമിൽ  വച്ചതും. ഞാൻ പോലും  അറിയാതെ ഇഷ്ട്ടപെട്ട്  പോയി... ഇനി  താനില്ലാതെ  പറ്റില്ല  എനിക്ക്... എനിക്കു  വേണം  തന്നെ  എന്റെ  മാത്രമായി... "
 
 
എന്ന്  പറഞ്ഞു  എന്റെ  മൂക്കിൻ തുമ്പിലെ  മറുകിൽ  ചെറുതായി  കടിച്ചു.. ഞാൻ തരിച്ചു  നിന്ന്  പോയി... ഹൃദയം  നിന്ന്  പോകും  എന്ന്  തോന്നിപോയി. കുറച്ചു  കഴിഞ്ഞു  ആണ്  എനിക്ക്  സ്വബോധം  വന്നത്... നോക്കുമ്പോൾ  ആൾ  എന്നെ  തന്നെ  നോക്കി  കൈകൾ കെട്ടി നിൽക്കുവാണ്... പെട്ടെന്ന്  ആള്  എന്നോട്  ചേർന്ന്  എന്റെ  മുഖം  കൈയിൽ  എടുത്തു  എന്റെ  ചുണ്ടുകൾ   സ്വന്തമാക്കി... എന്ത്  ചെയ്യണം  എന്ന്  അറിയാതെ  ഞാൻ  തരിച്ചു  നിന്നു... എന്തൊക്കെയോ  മാറ്റങ്ങൾ  എനിക്ക്  സംഭവിക്കുന്നത്  ഞാൻ  അറിഞ്ഞു. ദീർഘചുംബനത്തിനു  ശേഷം  എന്റെ  ചുണ്ടുകൾ  സ്വതന്ത്രമായി..  
 
 
✨✨✨✨✨✨✨✨✨✨✨
 
 
ഞാൻ  വേഗം  പുള്ളിക്കാരനെ  തള്ളിമാറ്റി  ഓടി...  അമ്പലത്തിൽ  കയറാതെ  നേരെ   മീനുവിന്റെ  വീട്ടിലേക്ക്  പോയി.  അവിടെ  ചെല്ലുമ്പോൾ  അവൾ  ഒരുങ്ങി  ഇറങ്ങുന്നത്  ആണ്  കണ്ടത്. അമ്പലത്തിൽ  പോകേണ്ട  എന്ന്  എത്ര  പറഞ്ഞിട്ടും  അവൾ  നിർബന്ധിച്ചു  എന്നെയും  കൊണ്ട്  അമ്പലത്തിൽ  പോയി. പോകുന്ന  വഴി  അവൾ  എന്തൊക്കെയോ  ചോദിക്കുന്നുണ്ട്. എവിടെ  ഞാൻ എന്തെങ്കിലും കേട്ടാൽ  അല്ലേ  മറുപടി  കൊടുക്കാൻ  സാധിക്കൂ. എന്റെ  മനസ്സിൽ  മുഴുവൻ  നേരത്തെ നടന്ന  കാര്യങ്ങൾ  ആണ്. ആദ്യമായിട്ട്  ആണ്  ഒരാണ് എന്നോട്  ഇത്ര  അടുത്ത്  അതും  ഇങ്ങനെയൊക്കെ  പെരുമാറുന്നത്. സാധാരണ   ഏതെങ്കിലും  ആൺ പിള്ളേർ ഇഷ്ട്ടാണെന്നും പറഞ്ഞു വന്നാൽ  അവന്മാരെ  ഓടിച്ചു വിടാറു  ആണ്  പതിവ്. ഇതുവരെ  ആരോടും  അങ്ങനെ  ഒരു   ഫീൽ  തോന്നിയിട്ടില്ല.  ഇത്  ഇപ്പോ  ഇങ്ങനെയൊക്കെ  സംഭവിച്ചിട്ടും  ഒന്നും    മിണ്ടാതെ  പോന്നിരിക്കുന്നു. ആളുടെ  കണ്ണിലേക്ക്  നോക്കിയാൽ  പിന്നെ  എനിക്ക്  എന്നെ തന്നെ  നഷ്ട്ടമാവുന്നത് പോലെ  തോന്നുകയാണ്... എനിക്ക്  എന്താ  സംഭവിക്കുന്നത്?? കാണാൻ  നല്ല  ചുള്ളൻ  ആണ്. എന്നാലും  ഇനി  ആളുടെ  മുന്നിൽ  ചെന്ന് പെടാതെ  നോക്കണം... 
 
 
മീനുവിന്റെ  വിളി  കേട്ടാണ്  ഞാൻ  ചിന്തയിൽ  നിന്ന്  ഉണർന്നത്.
 
 
" എന്റെ  ചാരു, നീ  ഇത്  ഏത്  ലോകത്താ? ഞാൻ  എത്ര  നേരമായി  ഓരോന്ന്  പറയുന്നു. ജിതി നിന്റെ  തലയ്ക്ക്  അടിച്ചോ? കിളിപോയ പോലെ ആണല്ലോ  നടപ്പ്.  എന്താ  നിനക്ക്  പറ്റിയത്? " ( മീനു)
 
 
ഞാൻ  ഒന്നും  മിണ്ടാതെ  ഒന്ന്  ചിരിച്ചു  കൊടുത്തു.
 
 
" ന്റെ, കൃഷ്ണാ! ഇത്  എന്താ   ഇത്?  ചാരു  മിണ്ടാതെ  ഇരിക്കേ? എന്താടി  നീ  വല്ല  മൗനവൃതവും  തുടങ്ങിയോ? അതോ  ഞാൻ  അറിയാതെ  ഏതെങ്കിലും  ഗന്ധർവന്മാർ  കൂടെ  കൂടിയോ  മോളെ? " ( മീനു )
 
 
" ഗ... ഗന്ധർവനോ??? എയ്... ഒന്ന്  പോയെ  മീനു... ഒന്ന്  മിണ്ടാതെ  നടക്ക്.. " 
 
 
" എന്തോ ? എങ്ങനെ ?   സാധാരണ   മിണ്ടാതെ  നടക്കുന്ന  എന്റെ   വായിൽ  കോലിട്ട്  കുത്തി  സംസാരിപ്പിക്കാൻ  നല്ല  താല്പര്യം  ആണല്ലോ? " ( മീനു )
 
 
 
" എന്റെ പൊന്ന്  മീനു  ഒന്ന്  മിണ്ടാതെ  
നടക്ക്. ഇനി  നീ  മിണ്ടാതെ നടന്നാൽ  ഞാൻ ഒന്നും  പറയില്ല. എന്താ അത്  പോരേ? "
 
 
 
" ആഹാ! എന്റെ കൊച്ച്  നന്നാവാൻ  തീരുമാനിച്ചോ? അത്  വേണ്ട  കേട്ടോ. നീ  പഴയ പോലെ കലപില  കൂട്ടി  നടന്നാൽ മതി  കേട്ടോ. " ( മീനു )
 
 
 
ഞാൻ ഒന്നും മിണ്ടാതെ  നടന്നു. അമ്പലത്തിൽ  ചെന്നു എങ്കിലും  ഒന്നിലും  ഒരു  ശ്രദ്ധ  കിട്ടുന്നില്ല.  എങ്ങനെയൊക്കെയൊ  പൂജ  കഴിയുന്നത് വരെ   അമ്പലത്തിൽ  നിന്ന്  വേഗം  വീട്ടിൽ  വിട്ടു. 
 
 
----------------------------------------
 ( പ്രെസെന്റ് )
 
 
പിന്നിൽ  ആരുടെയോ  അനക്കം  കേട്ട്   ആണ്   ഞാൻ ചിന്തയിൽ  ഉണർന്നത്. നോക്കിയപ്പോൾ  അച്ചു  ആണ്.  
 
 
" എന്താ  മോളേ  കല്ല്യാണം  ഉറപ്പിച്ചപ്പോഴേ  ഉറക്കം  പോയോ? വാ വന്നു  കിടക്ക്. " ( അച്ചു ) 
 
 
 
ഞാൻ അവളെ ഒന്ന് നോക്കി പോയി  കിടന്നു. 
 
 
അങ്ങനെ  ദിവസങ്ങൾ  കടന്ന്  പോയി.  എങ്കെജ്മെന്റ്  ഡേ  വന്നു.  രാവിലെ  ബന്ധുക്കൾ  എല്ലാം  വന്ന് തുടങ്ങി. മീനുവും എത്തിയിട്ടുണ്ട്.  ചുറ്റും  എല്ലാരും  ഉള്ളതിനാൽ  മീനുവിനോടു  മനസ്സ്  തുറന്ന്  സംസാരിക്കാൻ  പറ്റുന്നില്ല. 
 
 
എല്ലാവരും  നല്ല  സന്തോഷത്തിൽ ആണ്. പീച്ച്  കളർ ലഹങ്കയും  അതിന് മാച്ച് ആയ ഓർണമെന്റ്സും  ഒക്കെ  ഇട്ട്  ഞാൻ  റെഡി ആയി. അച്ചുവിന്റെ  കലാവിരുത്  പ്രകടിപ്പിക്കാൻ  കിട്ടിയ  അവസരം  അവൾ  നന്നായി  മൊതലാക്കുന്നുണ്ട്. എന്നെ  ഒരുക്കി  ഒരു  പരുവം  ആക്കി. ഒന്നിലും  ശ്രദ്ധിക്കാൻ  പറ്റാത്ത  മാനസീക  അവസ്ഥയിലും  എല്ലാർക്കും  വേണ്ടി  പ്രത്യേകിച്ച്   എന്നെ  ജീവനെപോലെ  സ്നേഹിച്ച  എന്റെ  കിച്ചേട്ടന്  വേണ്ടി  ഇല്ലാത്ത സന്തോഷം  അഭിനയിച്ചു  ഞാനും  കൂടെ  കൂടി. 
 
 
മുഹൂർത്തം  ആയപ്പോൾ  എന്നെ  എല്ലാവരും  കൂടി  താഴെയ്ക്ക്   കൊണ്ട്  പോയി. താഴെ  വരുൺ  സാറും  ഫാമിലിയും  വന്നിട്ടുണ്ട്. ആകെ  ഒരു  വെപ്രാളം പോലെ. എന്നെ അച്ചുവും മീനുവും കൂടി  വരുൺ  സാറിന്റെ  അടുത്ത്  നിർത്തി. ചടങ്ങുകൾ  തുടങ്ങി. എന്റെ  ഹൃദയം  നിലയ്ക്കുമെന്ന  അവസ്ഥയായി. വരുൺ സാർ എന്റെ  കൈ പിടിച്ചു. വിരലുകളിൽ  വരുൺ സാറിന്റെ  പേര് എഴുതിയ  മോതിരം  അണിയിക്കാനായി തയ്യാറായി. ഞാൻ  ദയനീയമായി  നോക്കി. ആളെന്നെ നോക്കി കണ്ണടച്ചു  കാണിച്ചു. എന്തോ  മനസിന്  ധൈര്യം  വന്നത്  പോലെ. കലങ്ങി  മറിഞ്ഞിരുന്ന  മനസ്സ്  ശാന്തമായി. വരുൺ സാർ എന്റെ  വിരലുകളിൽ  മോതിരം അണിഞ്ഞു. അടുത്ത്  എന്റെ  അവസരം  ആണ്. എന്റെ  പേരെഴുതിയ  മോതിരം  ഞാൻ  കൈയിൽ  എടുത്തു. കിച്ചേട്ടന്റെ  മുഖത്തേക്ക്  നോക്കി.  കിച്ചേട്ടൻ  നല്ല  ഹാപ്പിയാണ്. ആള്  ധൈര്യമായി  മോതിരം  ഇട്ട്  കൊടുക്കാൻ പറഞ്ഞു. ഞാൻ  വരുൺ  സാറിന്  മോതിരം  ഇട്ടു കൊടുത്തു. ശേഷം  ഫോട്ടോ  സെക്ഷൻ  ആയിരുന്നു. എന്നെ  ബുദ്ധിമുട്ടിക്കാതെ  ഫോട്ടോസ്  എടുക്കാൻ  വരുൺ  സാർ  ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ  അന്നത്തെ  ദിവസം  എങ്ങനെയൊക്കെയോ  കഴിച്ചുകൂട്ടി.  
 
 
2 ആഴ്ച  കഴിഞ്ഞാൽ  വിവാഹം  നടത്താൻ  തീരുമാനിച്ചു. നല്ല  മുഹൂർത്തം  ഉണ്ട്  പോലും. ജാതകം  നോക്കിയപ്പോൾ  പത്തിൽ പത്ത്  പൊരുത്തം  ആണ്  പോലും. എന്തൊക്കെയാ  സംഭവിക്കാൻ  പോകുന്നത്  എന്ന്  ആലോചിച്ചിട്ട്  തലപെരുക്കുന്നു. 
 
(തുടരും)
 
 
°°°°°°°°°°°°°°°°°°°°°°°°°°°°
 
സോറി ഗയ്സ്... കുറച്ചു തിരക്കിലായിപ്പോയി.  അതാണ്  stry  വൈകിയത്.
 
 
 
 
 

❤️ നിലാവിന്റെ പ്രണയിനി ❤️ - 29

❤️ നിലാവിന്റെ പ്രണയിനി ❤️ - 29

4.9
3085

                 പാർട്ട് - 29     മുഹൂർത്തം  ആയപ്പോൾ  എന്നെ  എല്ലാവരും  കൂടി  താഴെയ്ക്ക്   കൊണ്ട്  പോയി. താഴെ  വരുൺ  സാറും  ഫാമിലിയും  വന്നിട്ടുണ്ട്. ആകെ  ഒരു  വെപ്രാളം പോലെ. എന്നെ അച്ചുവും മീനുവും കൂടി  വരുൺ  സാറിന്റെ  അടുത്ത്  നിർത്തി. ചടങ്ങുകൾ  തുടങ്ങി. എന്റെ  ഹൃദയം  നിലയ്ക്കുമെന്ന  അവസ്ഥയായി. വരുൺ സാർ എന്റെ  കൈ പിടിച്ചു. വിരലുകളിൽ  വരുൺ സാറിന്റെ  പേര് എഴുതിയ  മോതിരം  അണിയിക്കാനായി തയ്യാറായി. ഞാൻ  ദയനീയമായി  നോക്കി. ആളെന്നെ നോക്കി കണ്ണടച്ചു  കാണിച്ചു. എന്തോ  മനസിന്  ധൈര്യം  വന്നത്  പോലെ. കലങ്ങി