Aksharathalukal

അനാഥ

 

 

പെറ്റു പോറ്റിയ അമ്മക് ഉമ്മയില്ല
ഉടതുണി ചുറ്റിയ കിടക്കക്ക് അരകി
ലാ മുഷിഞ ഗന്ധവും 
വകതിരിവ് മറന്നവർ മക്കളായി
പോയതിൽ കേട്ടവർ കണ്ടവർ
ചിലർ ലജ്ജ പൂണ്ടു...


വിദ്യയ്ക്ക് ഒത്ത് പ്രൗഡിയിൽ
മേനി വളർന്നവർ പണവും
പഞ്ഞ മില്ലാത്തോർ അമ്മക്ക്
അരികിൽ വാർധക്യം പേറിയ
അമ്മ നിശബ്ദ ...


നമ്മിലെ പ്രായം  മുന്നേറുമ്പോൾ
നാമറിയത്തത് നമ്മെ അറിയി
ക്കാൻ ഈ അമ്മക്ക് മാത്രമിതിന്നു
കഴിയൂ....

കൂട്ടിനു  അരികിലെ കരം അണ
യാൻ  അയലോത്തോള്ളോർ
ആവതും കനിഞ്ഞു......


ചില ചിന്തകൾ നമ്മിലെ  ഈശ്വര
കരുണ വറ്റി വരണ്ടു തുടങ്ങമ്പോ
ഓർക്കണം സ്നേഹവും , ക്ഷമയും
കൂടെ പോയത് അമ്മ മാറിലെ
ചൂടറിയാതെ.....


ഇത്തിരി നാളിൽ ഒത്തിരി സ്നേഹം
നാം അറിയാതെ നമ്മിൽ  തന്നത്
ഗർഭം ചുമന്ന് കാത്തവൾ ..അമ്മ..
ചൊല്ലുവതല്ലോ ഇന്ന് കരുണക്കായി
മരണം അരികെ മണം പരത്തി...


വൃദ്ധ സദനം പെരുകിയ ഭൂവിൽ
മോക്ഷം കിട്ടാൻ സ്വർഗ്ഗം തുറക്കും
ഇവർക്കായി കണ്ണിൽ ഊറും നനവായി  ഉള്ളമിറുകി ജപിപൂ മക്കൾ... 


ശാപം  നിഴലായി   പിന്നിൽ പോ -
യി  തുടരുവതിന്നു  അകലെ മറയാൻ നന്മ മാറിൽ അമ്മ തന്നൊരു ജന്മം നമ്മിൽ പൂവായി
വിടരാൻ ഭാവിശുഭമായി ഉള്ളിൽ
ഓർക്കാ.... അനാഥ ...!


                     ✍️രചന
        ജോസഫ്  കരമനശേരി