Aksharathalukal

മെലാന്ത

                ദി ഡാർക് ഫ്ലവർ



Part:1



 "എന്താടാ .....എന്തു പറ്റി "
ഉറക്കത്തിൽ നിന്ന് ഉണർന്ന അർജുൻ അവരോടു രണ്ടു പേരോടും ആയി ചോദിച്ചു.


"ഏയ്യ് ഒന്നും ഇല്ലടാ ..... കൃഷ് പറഞ്ഞു. Just ഒരു refreshment ന് വേണ്ടി വണ്ടി നിർത്തിയതാ".

 "ഇത് ഏതാ സ്ഥലം ". കുറച്ചു  നേരം ചുറ്റും നേക്കിയിട്ട് അർജുൻ ചോദിച്ചു.

" ഇത് കൗമുതി നഗർ . " അവിടെ ഉണ്ടായിരുന്ന ഒരു board ചൂണ്ടി കാണിച്ച് ജാക് പറഞ്ഞു.

അത് പറഞ്ഞതും കൃഷ ഒന്ന് ഞെട്ടി. കാരണം ആ ഗ്രാമത്ത  കുറിച്ച് അവൻ ഒരുപാട് കേട്ടിട്ടുണ്ട്. എന്നൽ ആദ്യം ആയിട്ടാണ് അവിടെക്ക് വരുന്നത്. തങ്ങൾ നിൽക്കുന്ന സ്ഥലം അത്ര നല്ലത് അല്ല എന്ന് അവന് മനസിലായി. എങ്കിലും friends-നെ പേടിപ്പിക്കണ്ട എന്ന് കരുതി അവൻ ഒന്നും പറഞ്ഞില്ല. അവിടെ നിന്ന് എങ്ങനെയെങ്കിലും friends- നെ  കൊണ്ട് പോവണം. പക്ഷേ എങ്ങനെ ? അവൻ അതിനെ പറ്റി ആലോചിച്ച് നിൽക്കുന്നത് കണ്ട് ജാക് ചോദിച്ചു.
 "നീ എന്താടാ ആലോചിക്കുന്നത് ".
ആ ചോദ്യം കേട്ടാണ് അവൻ ചിന്തയിൽ നിന്ന് ഉണർന്നത്.  "ഏയ് ഒന്നും ഇല്ലടാ " കൃഷ്.

അവൻ എന്തോ തങ്ങളിൽ നിന്ന് ഒളിച്ചു വയ്ക്കുന്നു എന്ന് അവർക്ക് മനസ്സിലായില്ല.
 "നീ എന്തോ  ഒന്ന് മറച്ചു വയ്ക്കാൻ ശ്രമിക്കുന്നുണ്ടല്ലോ" അർജുൻ.

 "അത് .....അത്.... എല്ലാം ഞാൻ വിശദ്ധമായി പറയാം. ആദ്യം നിങ്ങൾ രണ്ടും വണ്ടിയിൽ കയറ്. പിന്നെ ഒരു കാര്യം ആരെങ്കിലും നമ്മുടെ വണ്ടിക്ക് കൈ കാണിച്ച്  വണ്ടി നിർത്താൻ പറഞ്ഞാൽ, നിങ്ങൾ എത്ര നിർബദ്ധിയാലും ഞാൻ നിർത്തില്ല. "കൃഷ

 "അത് എന്താടാ ". ജാക്

 "അത് ഒക്കെ പറയാം " കൃഷ്.
അതും പറഞ്ഞ് കൃഷ് വണ്ടി Start ചെയ്തു. എന്നാൽ അവിടുന്ന് ആയിരുന്നു അപകടത്തിന്റെ തുടക്കം. 

അവർ യാത്ര തുടർന്നു...... യാത്രക്കിടയിൽ ജാക് അവരുടെ സൗഹൃദത്തെക്കുറിച്ച് ആലോചിക്കുകയായിരുന്നു......  കൃഷും, ജാക്കും, അർജുനും ചെറുപ്പം മുതലേ നല്ല കൂട്ടുകാർ ആയിരുന്നു. തല്ലാനും,തല്ല് കൂടാനും, വായ്നോക്കാനും ഇവരെ കഴിഞ്ഞുള്ളൂ വേറെ ആരും... വീട്ടുക്കാർക്കും, നാട്ടുകാർക്കും, ടീച്ചർമാർക്കും ഇവരെ കുറിച്ച് വളരെ നല്ല അഭിപ്രായം ആയിരുന്നു. ഇവരുടെ കൂട്ടകെട്ടാണ് ഇവരെ ചീത്തയാക്കുന്നത് എന്ന് വീട്ടുക്കാരും, കോഴികളെ കൊണ്ട് പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല എന്ന് നാട്ടുക്കാരും, നീ ഒന്നും ഒരു കാലത്തും exam Pass ആവാൻ പോവുന്നില്ല എന്ന് ടീച്ചർമാറും.... ഇങ്ങനെ ഒക്കെ ആണ് എല്ലാവരും പറയുന്നത് എങ്കിലും അത് ഒന്നും അവരുടെ സൗഹൃദത്തെ ബാധിച്ചില്ല......

ഒരു ദിവസം അർജുൻ പറഞ്ഞു....
"എടാ next month exam, അതു കഴിഞ്ഞാൽ vaccation അല്ലേ. നമുക്ക് ഒരു trip പോയലോ ?"

ഇത് കേട്ടതും കൃഷിന്റേയും ജാക്കിന്റേയും മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

"എന്റെ കാർ എടുക്കാം ഞാൻ " ജാക്

"അളിയാ സാധനം ആര് ഇറക്കും " ഒരു ചെറു പുഞ്ചിരിയോടെ അർജുൻ ചോദിച്ചു.

" അത് ഞാൻ ഇറക്കിക്കോളാം " കൃഷ് പറഞ്ഞു. ആ പിന്നെ നിന്റെ ആ നീല shirt എനിക്ക് തന്നോളൂ

"അത് ഞാൻ തരാടാ" അർജുൻ

" അല്ലാ .... എങ്ങോട്ട് പോവാൻ ആണ് ഉദ്ദേശിക്കുന്നേ" ജാക്

അതിന് ഉത്തരം ആയി അവർ രണ്ടും ഒന്ന് ചിരിച്ച് കാണിച്ചു...

"ഓ.... മനസിലായി " ജാക് അവൻ പുഞ്ചിരിച്ചുകൊണ്ട് ഒന്നു തല്ലയാട്ടി.
അങ്ങനെ exam എല്ലാ കഴിഞ്ഞ് , supply എഴുതുന്നതിന് മുൻപ് അവർ trip ന് പോവാൻ ഒരുങ്ങി. വീട്ടിൽ എല്ലാവരോടും യാത്ര പറഞ്ഞ് അവർ നേരെ വണ്ടിയിൽ കയറി.
"നീ എന്താടാ ആലോചിക്കുന്നേ" കൃഷ് 

"ഒന്നും ഇല്ലടാ" ജാക്

"എടാ വണ്ടി നിർത്തടാ ആരോ lift ചോദിക്കുന്നത് കണ്ടില്ലേ" അർജുൻ 

എന്നാൽ കൃഷ് അത് കേട്ട ഭാവം നടിക്കാതെ വണ്ടി മുന്നോട്ട് എടുത്തു. 
കാറിന്റെ head light അല്ലാതെ മറ്റു street light ഒന്നും അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആരാണ് lift ചോദിച്ചത് എന്ന് വ്യക്തമായി കാണാൻ പറ്റിയില്ല .... ഒരു കറുത്ത രൂപം പോലെയാണ് അർജുന് തോന്നിയത്. പക്ഷേ അവൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. അത് അവനിൽ ആധി ഉണ്ടാക്കി.






തുടരും ......
 


മെലാന്ത

മെലാന്ത

4.5
1359

              ദി ഡാർക് ഫ്ലവർ       Part : 2     പക്ഷേ ആ ഭയം  അവൻ പുറത്ത് കാണിച്ചില്ല. അവർ അങ്ങനെ യാത്ര തുടർന്നു. അപ്പോഴേക്കും ശക്തമായ ഇടിയോട് കൂടിയ മഴ പെയ്യാൻ തുടങ്ങി. കൂടെ കാറ്റും. അത് അവരുടെ യാത്ര ദുഷ്കരമാക്കി.     "എടാ ഇനി മുന്നോട്ട് പോവാൻ പറ്റില്ല". കൃഷ്    "  എന്നാ ഇന്നത്തേക്ക് stay ചെയ്യാൻ വല്ല വീടും കിട്ടുമോ എന്ന് നോക്കാം നമ്മുക്ക് "ജാക്   "അത് .... അത് വേണ്ട " കൃഷ്   "   അത് എന്താടാ.... അല്ലാണ്ട് പിന്നെ നമ്മൾ എന്ത് ചെയ്യും. നീ കണ്ടില്ലേ വഴിയിൽ മരം വീണ് കിടക്കുന്നത്😠." അർജുൻ കുറച്ച് ദേഷ്യത്തോടെ ചോദിച്ചു.   "എടാ ഞാൻ പറഞ്ഞില്ലേ ..... അവിടെ  വച്ച