Aksharathalukal

റൂഹിന്റെ ഹൂറി_💖*Part-80

*റൂഹിന്റെ ഹൂറി_💖*
 
 
 
Part-80
 
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                         °°°°°°°°°°°°°°°°°°°
 
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു...
അറിയാതെ തേങ്ങലുകൾ പുറത്തേക്ക് വീണു... മുഖം കൈകുമ്പിളിൽ പൂഴ്ത്തിയവൾ നിലത്തേക്ക് ഊർന്നിരുന്നു.....
 
ജീവിതത്തിലാദ്യമായി വല്ലാത്തൊരു കുറ്റബോധം അവളെ പൊതിഞ്ഞു പിടിച്ചു...
 
ഉള്ള് കൊണ്ട് ആയിരം തവണയവൾ ഹാദിയോട് മാപ്പ് പറഞ്ഞിരുന്നു...
 
അടി കൊണ്ട കവിളിൽ അവൾ കൈ വെച്ചുഴിഞ്ഞു..
 
ദേഷ്യമോ.. വാശിയോ ഒന്നും തോന്നുന്നില്ല.. ഉള്ള് ശൂന്യമായ പോലെ....
 
എപ്പോഴും ചിരിച്ചോണ്ട് സംസാരിക്കുന്ന ഹാദിയുടെ മുഖം മനസ്സിലൂടെ ഓടി പാഞ്ഞു നടന്നു...
 
വെറുപ്പാ ഇസ്സ നിന്നോട്...! എങ്ങനെ ഇത്രയും തരം താഴാന് കഴിയുന്നെ നിനക്ക്..
 
ആച്ചിയുടെ വാക്കുകൾ അവളെ വല്ലാതെ ആസ്വസ്ഥയാക്കും പോലെ തോന്നി... ഉള്ള് പൊള്ളുന്ന പോലെ....
 
എപ്പോഴാ ഞാൻ ഇത്രയും ക്രൂരയായത് അവൾ സ്വയം ചോദിച്ചു പോയിരുന്നു....
 
അറിയില്ല...!!
 
                           🦋🦋🦋🦋
 
അതെ ഒന്ന് നിന്നെ...
 
റൂമിലേക്ക് കയറാൻ നിന്ന ആച്ചിയെ റിഫ പിന്നിൽ നിന്ന് വിളിച്ചു നിർത്തി... അവന് നടത്തം നിർത്തിയവളെ തിരിഞ്ഞു നോക്കി പുരികമുയർത്തി...
 
ഇനിയും അവളെ മുന്നിൽ ഇങ്ങനെ വിഡ്ഢിയെ പോലെ നിൽക്കണോ... പറഞ്ഞൂടെ ശെരിക്കുള്ള ഇസ്സ ആരാന്ന് ആച്ചിക്കാക്ക് അറിയാന്ന്....
 
മറുപടിയായി ആച്ചി ചെറുതായൊന്നു ചിരിച്ചു...
 
അവൾ ഇപ്പൊ പൊഴിച്ച കണ്ണീരിൽ ഇത്തിരിയെങ്കിലും സത്യമുണ്ടെങ്കിൽ അവളിലെ മനുഷ്യൻ മുഴുവനായി മരിച്ചിട്ടില്ല..
ഏതെലും ഒരു കോണിൽ ഇച്ചിരി ബാക്കിയുണ്ടാവും... നമ്മൾ തന്നെ ശിക്ഷ കൊടുക്കാൻ നിന്ന നമ്മൾ ദൈവം ആയി പോവില്ലേ.. പിന്നെ മുപ്പർക്ക് ന്താ റോൾ...
നമ്മുക്ക് chance കൊടുക്കാടോ... ഒരു പക്ഷേ ഇത് കൊണ്ടവൾ നന്നായാലോ.....
 
എന്തൊക്കെയോ വികാരങ്ങൾ ഒരു ചിരിയോലൊതുക്കി ഇത്ര അവന് പറഞ്ഞു നിർത്തിയപ്പോ അവൾക്ക് വല്ലത്ത അത്ഭുതം തോന്നി....
 
എങ്ങനെ ആച്ചിക്കാ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പറ്റുന്നേ....
 
അവളറിയാതെ ചോദിച്ചു പോയി...
 
ഒരു മനുഷ്യൻ അവരുടെ ജീവിതം തിരഞ്ഞെടുക്കുന്നത് സാഹചര്യങ്ങൾ കൂടി നോക്കിയാണ്....
 
അവൾ ഒന്നും മനസ്സിലാവാത്ത പോലെ അവനെ ഉറ്റുനോക്കി... അത് മനസ്സിലാക്കിയന്ന പോലെ അവന് പറഞ്ഞു തുടങ്ങി...
 
ആരുമില്ലാതെ ഒറ്റപെട്ട ഒരു മനുഷ്യൻ ഒരുപാട് സ്നേഹം തരാ എന്ന് പറഞ്ഞ ലോട്ടറി പോലെയാവും... അവൾക്ക് അത് പോലെ ആയിരുന്നു... ഓര്മവച്ച നാൾ മുതൽ ഓർഫൻ ആയി... എപ്പോഴോ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ഒരാളിലേക്ക് മാത്രം അടിമപ്പെട്ട് പോയി... പെട്ടന്നൊരിക്കെ  അയാൾ ഒന്നുമല്ലാതാക്കി എല്ലാം കൊണ്ട് ജീവിതത്തിൽ നിന്ന് ഇറങ്ങി പോയപ്പോ...  മനസിന്റെ നില തെറ്റി..... ആണെന്ന വർഗ്ഗത്തോട് ദേഷ്യം... എല്ലാർക്കും അവന്റെ മുഖം... അവനെ പോലായാണെന്ന് തോന്നി എല്ലാവരും...സ്നേഹം പ്രണയം അവൾക്ക് എല്ലാം നുണയായിരുന്നു... അവളെ സാഹചര്യങ്ങൾ അങ്ങനെയാണ് avale❤പഠിപ്പിച്ചത്....പിന്നങ്ങോട്ട് ഒരു വാശിയാണ് ആർക്കോ വേണ്ടി സ്വയം നശിപ്പിച്ചിട്ടുള്ള പകയാണ് ഈ ജീവിതം...
 
 
അവൾക്കൊന്നിനും ഒരു ക്ലാരിറ്റി കിട്ടാത്ത പോലെ തോന്നി... ആ അന്തം വിട്ട മുഖം കണ്ട് അവന് ചെറുതായി ചിരിച് കണ്ണടച്ചു കാണിച്ചു....ചിരിക്കുന്നുണ്ടെങ്കിലും അവന്റെ ഉളിൽ എവിടെയോ ഒരു കുഞ് വേദന ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നി അവൾക്ക്...
 
അതെ...!
 
തിരിഞ്ഞ് നടക്കാൻ നേരം വീണ്ടും അവളെ വിളി എത്തിയതും അവന് തിരിഞ്ഞ് അവളെ കണ്ണ് കോർപിച്ചു നോക്കി....
 
അത്.. പിന്നെ... ഞാൻ ഒരു.. അത്.. കാര്യം..
 
എന്തോ പറയാൻ എന്ന പോലെ അവൾ നിന്ന് വിക്കി....
 
പറയുന്നെങ്കിൽ എന്താണേലും ഒന്ന് പെട്ടന്ന് പറയ്.. താഴെ ആന്യോഷിക്കുന്നുണ്ടാവും...
 
അവളോട് ഇപ്പോഴും ഇഷ്ട്ടമുണ്ടോ..!!?
 
കണ്ണടച്ച് ഒറ്റയടിക്ക് അവൾ ചോദിച്ചവസാനിച്ചു.....
 
അവളുടെ ഹൃദയം ഇപ്പൊ പുറത്ത് ചാടും എന്ന പോലെ മിടിച്ചോണ്ടിരുന്നു... എത്ര നിയന്ത്രിക്കാൻ നോക്കിയിട്ടും അതിന് കഴിയാത്ത പോലെ... അവൾ ദയനീയമായി അവന്റെ മുഖത്ത്‌ നിന്ന് കണ്ണെടുക്കാതെ നോക്കി...
 
എന്നാൽ അവനിൽ നിന്ന് മറുപടി ഒന്നും വന്നില്ല...
 
നേരത്തൊരു ചിരി മാത്രം... പെട്ടന്ന് റൂമിൽ കയറി അവന് ഡോർ അടച്ചതും കാറ്റഴിച്ച ബലൂണ് കണക്കെ അവളുടെ മുഖം വാടി...
എന്തിനോ കണ്ണ് നിറഞ്ഞു വന്നു.....
 
നാളെ കഴിഞ്ഞ തനിക്ക് സ്വന്തമാണ്.. എന്നാലും ഉള്ളിലെവിടെയെങ്കിലും അവളോടിപ്പോഴും അവന് സ്നേഹമുണ്ടോ.!?
 
മനസ്സിലാക്കാൻ പറ്റുന്നില്ലല്ലോ ആച്ചിക്കാ ഇങ്ങളെ... എന്റെ വാശിക്ക് വേണ്ടി തട്ടിയെടുത്ത പോലെ ആവോ...!!
 
അവൾ സ്വയം വീണ്ടും ചോദിച്ചു.. പക്ഷേ ഉത്തരമില്ല,.....
 
നിറഞ്ഞു വന്ന കണ്ണീരിനെ അവൾ അമർത്തി തുടച്ചു.....
 
റിഫ... നീ ഇവിടെ നിൽക്കാണോ... എല്ലാരും വന്നു... കല്യാണ പെണ്ണ് മാത്രം ഒരുങ്ങിയില്ലേ.. ഇങ് വന്നേ...
 
ഹാദി അവളുടെ കയ്യും പിടിച്ചു റൂമിലേക്ക് കൊണ്ട് പോയി...
 
 
                               🦋🦋🦋🦋
 
ലൈറ്റ് വയലറ്റ് ഷൈഡിലുള്ള സിമ്പിൾ ഫ്രോക്ക്  അണിഞ്ഞു ഇറങ്ങി വരുന്ന റിഫയെ കണ്ട്.. കൂടി നിന്നവരെല്ലാം ഒരു നിമിഷം അങ്ങോട്ട് നോക്കി....
 
ഇരുവശത്തു ആയും.... ആ സെയിം കളറിന്റെ  കുറച്ച് ഡാർക്ക്‌ ആയ ലയർ പ്ലാസോയും ടോപ്പും ഇട്ട് ഹാദിയും അംനയും...
 
അധികമായ മേക്കപ്പ് പരിപാടിസ് ഒന്നുമില്ലാതെ സിമ്പിൾ ആണ്...
 
റിഫയുടെ ഉമ്മയും ആച്ചിയുടെ അമ്മയും അവർക്കടുത്തേക്ക് വന്ന് അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ മുകർന്നു....
ചെറുതായി ഒന്ന് ചിരിച്ചെന്നല്ലാതെ റിഫയിൽ വേറെ ഭാവങ്ങൾ ഒന്നും ണ്ടായിരുന്നില്ല....
 
                           🦋🦋🦋🦋
 
വരുന്നവരെല്ലാം ഫോട്ടോ എടുക്കുന്നുണ്ട്... ഹാദിയും അംനയും മുന്നിലെ ഒരു ചെയറിൽ ഇരിപ്പുറപ്പിച്ചു...
 
പെങ്ങളോയ് അറിയോ....
 
പെട്ടന്ന് പിന്നിൽ നിന്ന് പരിചയമുള്ള ശബ്ദം കേട്ടതും ഹാദി തിരിഞ്ഞ് നോക്കി...
 
മുന്നിൽ ഇളിച്ചോണ്ട് റിച്ചുവും ഇച്ചുവും.....
(ഇവരെ മറന്നില്ലലോ ല്ലേ😌)
 
ആഹാ ആരിത്... എന്തോ ബിസ്സിനെസ്സ് ആവിശ്യത്തിന് ദുബായ് പോയിരിക്കാന്ന് അമീക്കാ പറഞ്ഞു... എപ്പഴേ ലാൻഡ് ആയെ...
 
ഇന്ന് മോർണിംഗ് ഫ്ലൈറ്റിന്... ഇവിടെ ഒരു കല്യാണം നടക്കുമ്പോ വരാതിരിക്കാൻ പറ്റൊ...
 
ഇച്ചു ഇളിച്ചോണ്ട് പറഞ്ഞതും ഹാദിയും ചിരിച്ചു.....
 
 
എനിക്ക് എന്താ കൊണ്ട് വന്നേ... അങ്ങ് ദുഫായി ൽന്ന്..
അംന ആക്കി കൊണ്ട് ചോദിച്ചു....
 
നിനക്ക് ഒട്ടകത്തിന്റെ കൊമ്പ് കൊണ്ട് വന്നിട്ടുണ്ട്... തലയിൽ വെക്കാൻ ന്താ പോരെ....
 
റിച്ചു അതെ ടോണിൽ മറുപടി കൊടുത്ത്‌ അവളെ നോക്കി ഇളിച്ചു നിന്നു.....
 
                           🦋🦋🦋🦋
 
 
ഫോട്ടോക്ക് മുന്നിൽ ചിരിക്കുന്നുണ്ടെങ്കിലും ഉള്ളിൽ കല്ല് കയറ്റി വെച്ച പോലെ തോന്നി റിഫ ക്ക്... ആച്ചിയെ മനസ്സിലാക്കാൻ ആവുന്നില്ല... അവന്റെ ഉള്ളിൽ എന്താണെന്ന് അറിയും വരെ സ്വസ്ഥത ഉണ്ടായിരിക്കില്ല എന്ന് തോന്നി അവൾക്ക്....
 
ഇടയ്ക്കിടെ അവൾ അകത്തേക്ക് കണ്ണ് പായിച്ചു...
 
ഇല്ല ഇസ്സ ഇത് വരെ താഴേക്ക് ഇറങ്ങി വന്നില്ല... 
 
എന്തോ വല്ലത്ത സങ്കടം തോന്നി അവൾക്ക്... 
 ഇസ്സയെ അടിക്കണ്ടായിരുന്നു എന്ന് തോന്നി... എന്നാലും ഹാദിയെ ഓർക്കുമ്പോ ഉള്ളിൽ ഒരു കുഞ് ദേഷ്യവും മുള പൊട്ടി വന്നു....
 
                           🦋🦋🦋🦋
 
റൂമിലേക്ക് കയറി പോകുന്നതിനിടെ പെട്ടന്നാരോ കയ്യിൽ പിടിച്ചു വലിച്ചതും അംന പൊടുന്നനെ ആരുടെയോ നെഞ്ചിൽ കുത്തി നിന്നു...
 
മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന ആശിയെ കണ്ടതും അവൾ അവന്റെ കാലിൻ ഒരു ചവിട്ട് കൊടുത്തു...
 
ആളെ പേടിപ്പിക്കുന്നോ കാലമാടാ...
 
ഡി... ഞാൻ നിന്നെ കെട്ടാൻ പോണ ആളാടി ആ ബഹുമാനം എങ്കിലും വേണം...
 
ഓ പിന്നെ ബഹുമാനിക്കാൻ കണ്ടൊരു മോന്ത.  ഇത് നോക്കീട്ട് അങ്ങനെ തോന്നണ്ടേ.....
 
അയ്‌സെരി...അപ്പൊ നിനക്ക് എന്റെ മുഖത്ത് നോക്കി ബഹുമാനിക്കാൻ തോന്നുന്നില്ലല്ലേ... സെരിയാക്കി തരാം...
 
എന്നും പറഞ്ഞവൻ അവളുടെ അരയിലെ പിടി ഒന്നൂടെ വലിച്ചു അവന്റെ നെഞ്ചിലേക്ക് അമർത്തി നിന്ന നിൽപ്പിൽ അവളുടെ കണ്ണൊന്നു തള്ളി... അവന്റെ മിടിപ്പ് നെഞ്ചിൽ കുത്തുന്ന പോലെ തോന്നി അവൾക്ക്... അതിനനുസരിച്ചു അവളുടെ ഹാർട്ടും ഹൈ സ്പീഡിൽ കുതിച്ചു പൊന്തി....
 
ആശിക്കാ... കളിക്കല്ലേ... വിട്ടേ...
 
നീയെന്തിനാ ഇങ്ങനെ വിയർക്ക്‌ണെ..
അതും പറഞ്ഞവൻ അവളുടെ കഴുത്തിലേക്ക് മുഖം ഇറക്കിയതും അവന്റെ താടി രോമങ്ങൾ കഴുത്തിൽ കുത്തി...മേലാശകലം കറണ്ട് പാഞ്ഞ പോലെ തോന്നി അവൾക്ക്... കാലിലെ തള്ള വിരലിൽ ഉയർന്നു പൊങ്ങിയവൾ... കണ്ണ് രണ്ടും ഇറുക്കെ അടച്ചു ഷർട്ടിൽ പിടി മുറുക്കിയവളെ കാണെ അവന് ചിരി വന്നു...
 
മുഖത്തെ കുസൃതി മായിക്കാതെ അവളുടെ കഴുത്തിൽ അവന് അമർത്തി ചുമ്പിച്ചു....
അവളുടെ കൈകൾ അവനിൽ മുറുകി...
 
*കെട്ട് കഴിയും മുന്നേ അങ്കസംഖ്യ കൂട്ടോ നിങ്ങൾ..*
 
പെട്ടന്ന് പിന്നിൽ നിന്ന് ശബ്ദം കേട്ടതും ഞൊടിയിടയിൽ രണ്ടും അടർന്നു മാറി തിരിഞ്ഞു നോക്കി....
 
 
... തുടരും. 🦋
 
ശെരി ആവുന്നില്ല ഗൂയ്‌സ്... ഇന്നിത് വെച്ച് adjest ആക്ക്... Inshallaah nxt ok ആക്കാം...🥲
 
 
ന്നാ സെച്ചി അങ്ങട്ട്.🚶🏻‍♀️🚶🏻‍♀️

റൂഹിന്റെ ഹൂറി_💖 Part-81

റൂഹിന്റെ ഹൂറി_💖 Part-81

4.6
3202

*റൂഹിന്റെ ഹൂറി_💖*   Part-81   ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                            °°°°°°°°°°°°°°°°°°° പെട്ടന്ന് പിന്നിൽ നിന്ന് ശബ്ദം കേട്ടതും ഞൊടിയിടയിൽ രണ്ടും അടർന്നു മാറി തിരിഞ്ഞു നോക്കി....   മുന്നിൽ ഇളിച്ചോണ്ട് ഹാദിയും അമനും... അംന ആശിയെ നോക്കി പല്ല് കടിച് അവരെ നോക്കി ഇളിച്ചു....   അളിയൻ എപ്പൊ വന്നു.... ആഷി അമനെ നോക്കി ചോദിച്ചു..   ഇപ്പൊ വന്നേ ഒള്ളൂ... അമനും അതെ ടോണിൽ മറുപടി കൊടുത്തു...    ആണല്ലേ..അല്ല.. ഞങ്ങളിങ്ങനെ വെറുതെ... അല്ലേട