Aksharathalukal

നിനക്കായ്‌ ഈ പ്രണയം (11)

"എടാ തെണ്ടി.. ഞങ്ങളെ ഒക്കെ ഹാഫ് ഡേ ലീവും എടുപ്പിച്ചു നീ ഏതു മറ്റെടത്തു പോയി കിടക്കികയായിരുന്നെടാ?" ജിത്തു ഭയങ്കര ചൂടിൽ ആയിരുന്നു.

"എടാ.. ജിത്തു.. നീ ഒന്ന് അടങ്ങടാ.. " ശ്യാം അവനെ പിടിച്ചു നിർത്താൻ നോക്കി.

രഘു ഒന്നും അറിയാത്ത പോലെ അടുത്തിരുന്ന പാത്രത്തിൽ നിന്ന് ഒരു ബീഫ് പീസ് എടുത്തു വായിലോട്ടു.

"ആ.. നീ അല്ലെങ്കിലും അവന്റെ ഭാഗം അല്ലേ പറയൂ.. എടാ ലിജോ.. ഇന്ന് ഉച്ചക്ക് ഷൈലാമയുടെ ബർത്ത് ഡേ ആഘോഷിക്കുന്നു.. കേക്ക് കട്ടിങ് കഴിഞ്ഞു സിനിമക്ക് കേറുന്നു.. അത് കഴിഞ്ഞു പെൺപിള്ളേരെ വീട്ടിൽ വിട്ടിട്ട് നമ്മൾ കൂടുന്നു എന്നൊക്കെ പരിപാടിയും കൊണ്ട് വന്നത് ആരാ? ഇവനല്ലേ.. എന്നിട്ട് ഇവൻ വന്നു കേറിയ സമയം എന്താ? മൂന്ന് മണി. ഹാഫ് ഡേ ലീവാ പോയത്.. എന്നിട്ട് വല്ലതും നടന്നോ..?" ജിത്തുവിന്റെ ദേഷ്യം മാറുന്നില്ല.

"ലാസ്റ്റ് പാർട്ട്‌ ഇനിയായാലും ചെയ്യാമല്ലോ.. വൈകീട്ടെന്താ പരിപാടി?" രഘു ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഡാ.. നിന്നെ ഞാൻ.. " അവനെ തല്ലാൻ ഓങ്ങിയ ജിത്തുവിനെ ഷൈലാമ പിടിച്ചു നിർത്തി.

"ദേ ഇന്ന് എന്റെ ബർത്ത് ഡേ ആയിട്ടു നിങ്ങൾ തല്ലുണ്ടാക്കല്ലേ.. പ്ലീസ്.." അവൾ അത്‌ പറഞ്ഞപ്പോൾ ജിത്തു അടങ്ങി.

"എടാ.. ഞാൻ ഒരു വള്ളിക്കെട്ടിൽ പെട്ടു പോയി.. നീ അത്‌ വിട്.. സിനിമ വേണ്ട.. നമ്മുക്ക് ഷൈലാമയെ ഷോപ്പിംഗ് ന് കൊണ്ട് പോകാം.. അവൾക്കൊള്ള ഗിഫ്റ്റ് അവൾ തന്നെ സെലക്ട്‌ ചെയ്യട്ടെ.." രഘു പറഞ്ഞു.

"അപ്പൊ നീ ഗിഫ്റ്റും മറന്നിട്ടാണോ വന്നത്?" കൃതി ആണ് ചോദിച്ചത്.

രഘു അവളെ പറഞ്ഞു സമാധാനിപ്പിക്കുന്നതിനിടയിൽ ലിജോയും ശ്യാംമും ഒരു രഹസ്യ സംഭാഷണം നടത്തി.

ശ്യാം: "എടാ.. ഇവൻ ഇത്രയും കാര്യങ്ങൾ മറന്നു പോയെങ്കിൽ അവൻ പറഞ്ഞ വള്ളികെട്ട് സ്ത്രീ വിഷയം തന്നെയാ.."

ലിജോ: "അത് ഉറപ്പല്ലേ.. "

ശ്യാം: "പക്ഷെ സാധാരണ അങ്ങനെ വന്നാൽ ഇവൻ ചുമ്മാ അതിനെ പറ്റി പുകിൽ അടിക്കുന്നതല്ലേ.. അവൾ എന്നെ ചാരി നിന്നു.. എന്റെ ഗ്ലാമറിനെ പറ്റി പറഞ്ഞു.. എന്നൊക്കെ?"

ലിജോ: "ഹും..അതാ ഞാനും ഓർക്കുന്നത്. ഒരു പെണ്ണ് ഒന്ന് തിരിഞ്ഞു നോക്കിയാൽ അവൾ എന്നെ കെട്ടിപിടിച്ചു എന്ന് പറയുന്ന സൈസ് സാധനം ആണ്.. എന്നിട്ട് ഇപ്പൊ മിണ്ടാതെ ഇരിക്കുന്ന ഇരിപ്പ് അത്ര പന്തിയല്ലല്ലോ.."

ശ്യാം: "എടാ.. ഇനി നമ്മൾ അറിയാത്ത വല്ല ചരക്കും ആയിരിക്കോ?"

ശ്യാംമും ലിജോയും ഗൂഢമായി ആലോചിച്ചു കൊണ്ടിരുന്നപ്പോൾ അവരുടെ സംഭാഷണത്തിന്റെ അവസാനം മാത്രം കേട്ട ജിത്തു എത്തി.

ജിത്തു: "ചരക്കോ? എവിടെ? "

ലിജോ: "നിന്റെ തലേല്.. വെറും ചരക്കല്ല.. കളിമണ്ണ്.."

ശ്യാംമും ലിജോയും അവരുടെ സംശയം പറഞ്ഞപ്പോൾ ജിത്തുവിനും അതെ സംശയം വന്നു. എന്തായാലും കേക്ക് കട്ടിങ്ങും.. കേക്ക് തീറ്റയും.. കേക്ക് ഫേഷ്യലും (നിങ്ങളുടെ ഭാഗത്തും ഉണ്ടല്ലോ അല്ലേ ഇത് പോലത്തെ മനോഹരമായ ആചാരങ്ങൾ?) ഒക്കെ കഴിയുന്ന വരെ അവർ വെയിറ്റ് ചെയ്തു.

മുഖം കഴുകി ഷർട്ടിൽ ആയ കേക്കും തുടച്ചു രഘു വന്നപ്പോൾ അവന്മാർ അവനെ വട്ടമിട്ടു പിടിച്ചു.

"പറയടാ.. ആരാടാ അവൾ..?"

"എവൾ?" രഘു നിഷ്കളങ്കൻ ആയി ചോദിച്ചു.

"മനസിലായില്ലേ.. നീ എന്റെ ബര്ത്ഡേ മുക്കി ഏത് പെണ്ണിന്റെ കൂടെ ആയിരുന്നു എന്നാണ് അവന്മാർ ചോദിക്കുന്നത്." ഷൈലാമ കാര്യങ്ങൾ ക്ലിയർ ആക്കി.

ചെക്കന്മാർ മൂന്ന് പേരും കിളി പോയ പോലെ നിന്നു. ഷൈലാമയും കൃതിയും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

"അവൻ വരാൻ വൈകിയപ്പോളെ ഞങ്ങൾക്ക് കാര്യം പിടികിട്ടി.. നിങ്ങൾ ട്യൂബ് ലൈറ്റ് ആയി പോയത് ഞങ്ങടെ കുഴപ്പം ആണോ?" കൃതി ചോദിച്ചു.

"നിങ്ങൾ വിഷയം വഴിതിരിച്ചു വിടാതെ.. ഡാ പറയടാ.. " ശ്യാം രഘുവിനെ പൂട്ടി.

"അതെ.. ലവൾ ഇല്ലേ.. മിലി.." രഘു ഒരു ചമ്മലോടെ പറഞ്ഞു.

"അയ്യേ.. അവർക്കു പ്രായം ഒരുപാട് ആയതല്ലേ..?" കൃതി ചോദിച്ചു.

"ഒന്ന് പോടീ.. ഞാൻ കണ്ടിട്ടുണ്ട്.. ഷെറീന അവരുടെ സ്കൂളിൽ ആണ് പഠിക്കുന്നത്. എന്ത് ഭംഗി ആണെന്നോ കാണാൻ.." ഷൈലാമ പറഞ്ഞു.

"എടാ.. ഞങ്ങൾ കണ്ടിട്ടില്ലല്ലോടാ.. എങ്ങനാ? കക്ഷി കൊള്ളാമോ?" ജിത്തുവിന് രസം പിടിച്ചു.

"എടാ.. നിങ്ങൾ വിചാരിക്കുന്ന പോലെ ഒന്നും ഇല്ല. ഞങ്ങൾ ഇന്ന് ഒന്നിച്ചു ബാങ്കിൽ പോയിരുന്നു. അത്‌ കഴിഞ്ഞു ലഞ്ച് കഴിക്കാൻ പോയി.. അത്രയേ ഒള്ളു.. സോറി ഷൈലാമേ.. ഞാൻ ഇന്നത്തെ പ്രോഗ്രാമിന്റെ കാര്യം മറന്ന് പോയി.. " രഘു പറഞ്ഞു

ചിരിയും കളിയുമായി അവർ ഷൈലാമയുടെ ബര്ത്ഡേ അടിച്ചു പൊളിച്ചു.

********************

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ജാനകിയമ്മ മിലിയുടെ അടുത്ത് വന്നത്.

"അതെ.. മിലി.. അവർ മായയെ കണ്ടു പോയിട്ട് പിന്നെ വിവരം ഒന്നും ഇല്ലല്ലോ..?"

" ജാതകം ഏതോ വല്ല്യ തിരുമേനിയെ കാണിക്കാൻ ഉണ്ട് എന്ന് പറഞ്ഞതല്ലേ.. സമയം എടുക്കുമായിരിക്കും "  മിലി പറഞ്ഞു.

തൊട്ടപ്പുറത്തു ഇരുന്നു കഴിച്ചുകൊണ്ടിരുന്ന മായ വെറുതെ ഓരോന്ന് ഓർത്തു. "ഹമ്..ഇനി ജാതകം ഏങ്ങാനും ചേരാതെ വരുമോ? അതോ നിരഞ്ജന് എന്നെ വീണ്ടും കണ്ടപ്പോൾ ഇഷ്ടപ്പെടാതെ വരുമോ. നന്നായി ഒരുങ്ങി നിന്നാൽ മതിയായിരുന്നു."

ഇത്തരം ചിന്തകൾ ഒക്കെ മനസിലൂടെ കടന്നു പോയെങ്കിലും മായ ഒന്നും മിണ്ടിയില്ല. ഒരു സ്വപ്നജീവി ആണ് കക്ഷി. പിന്നെ പണ്ടേ കുറച്ചു ബുദ്ധി കുറവും ഉണ്ട്. പെണ്ണുകാണാൻ വന്നവർക്ക് ചേച്ചിയെ ഇഷ്ടപ്പെടണം എന്ന് ആഗ്രഹിച്ചിട്ട് പയ്യൻ നിരഞ്ജൻ ആണെന്ന് കണ്ടപ്പോൾ നേരെ മറുകണ്ടം ചാടിയത് നിങ്ങൾ കണ്ടതാണല്ലോ. അത്രയേ ഒള്ളു കക്ഷി. ഒരു കിളി പോയ കേസ്.

"എന്നാലും.. ഇതിപ്പോ ദിവസം രണ്ടു കഴിഞ്ഞില്ലേ.. ഇനി അവർക്ക് ഇഷ്ടപ്പെടാതെ വരുമോ?" ജാനകിയമ്മക്ക് സംശയം തീർന്നില്ല.


"ഹമ്.. ഇനി ഇപ്പോ അങ്ങനെ വന്നാലും കുഴപ്പം ഒന്നും ഇല്ലമ്മേ.. ഈ ഫിലിം ഫീൽഡിൽ ഉള്ള ആൾ ആകുമ്പോൾ സ്വഭാവം ഒക്കെ എങ്ങനെ ആണെന്ന് ആർക്കറിയാം? ഞാൻ എന്തായാലും ഒന്ന് രണ്ടു പേരോട് അന്വേഷിക്കാൻ ഏൽപ്പിച്ചിട്ടുണ്ട്. മായയ്ക്കാണ് ആലോചന എന്ന് പറഞ്ഞിട്ടില്ല. പരിചയത്തിലെ ഒരു കുട്ടിക്ക് എന്നെ പറഞ്ഞിട്ടുള്ളു." മിലി പറഞ്ഞു.

മായ പിന്നെയും അവളുടെ ചിന്തകളിലേക്ക് ചേക്കേറി. "ചേച്ചി പറയുന്നത് ശരിയാണ്. നിരഞ്ജന് വേറെ പ്രേമമൊക്ക കാണും. ആരാധികമാരുടെ പൂരം അല്ലേ." അവൾ ഓർത്തു.

"നിക്ക് ഈ കല്യാണം വേണ്ട.." മായയുടെ ശബ്ദം ഉച്ചത്തിൽ കെട്ട് മിലിയും ജാനകിയമ്മയും പകച്ചു പോയി.

"എന്ത് പറ്റി മോളെ?" മിലി ചോദിച്ചു.

"അത് അയ്യാൾക്ക് ഒത്തിരി പ്രായം ഉണ്ട്. 34 വയസ്സ്. എന്നേക്കാൾ 10 വയസിനു മൂത്തത്. നിക്ക് വേണ്ട." അവൾ പറഞ്ഞു.

പക്ഷെ സത്യത്തിലുള്ള കാര്യം അവൾ മനസിലാണ് പറഞ്ഞത് "അങ്ങനെ എന്നെ ഇപ്പൊ ആരും റെജക്റ്റ് ചെയ്യണ്ട. ഞാൻ തന്നെ റീജക്റ്റ് ചെയ്തോളാം "

"അതിനെന്താടി.. നിന്റെ അച്ഛൻ എന്നെക്കാളും 11 വയസിനു മൂത്തതായിരുന്നു. എന്നിട്ടെന്താ പറ്റിയെ?" ജാനകിയമ്മ മായയുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു.

"അതൊക്കെ പണ്ട്.. ഇപ്പൊ അങ്ങനെ ഒന്നും പറ്റില്ല." അത് പറയുമ്പോൾ മായയുടെ കണ്ണ് നിറഞ്ഞിരുന്നു.

"ശോ.. എന്റെ മയക്കുട്ടി കരയ? നിനക്കിഷ്ടം ഇല്ലെങ്കിൽ ചേച്ചി ഈ കല്യാണം നടത്തോ? നാളെ രാവിലെ തന്നെ ചേച്ചി ലോഹിമാഷിനോട് പറയാം നമുക്ക് ഇത് വേണ്ടെന്ന്.. ഒക്കെ?"

തലകുലുക്കി അകത്തേക്ക് പോകുമ്പോൾ മായയ്ക്ക് അറിയില്ലായിരുന്നു അവൾ ഉണ്ടാക്കുന്ന ഊരാക്കുടുക്ക് അവളുടെ കഴുത്തിൽ തന്നെയാണ് മുറുകാൻ പോകുന്നത് എന്ന്.


********************

ഷോപ്പിംഗ് കഴിഞ്ഞു പെൺപിള്ളേരെ വീട്ടിൽ കൊണ്ട് ചെന്നാക്കി പയ്യൻസ് മൂന്ന് പേരും ജിത്തുവിന്റെ വീട്ടിലേക്കു പോയി. ജിത്തുവിന്റെ അമ്മ പെങ്ങളുടെ പ്രസവം നോക്കാൻ ദുഫായിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ട് ബാച്ച്ലേഴ്‌സിന് ഒത്തു കൂടാൻ താൽക്കാലത്തേക്ക് ഇതിലും  പറ്റിയ ഇടമില്ല.

രണ്ടാമത്തെ ഡ്രിങ്ക് അകത്തു ചെന്നപ്പോളേക്കും നാലു പയ്യന്മാരും അങ്ങ് ഫോമിലായി. അങ്ങനെ അങ്ങ് ഇരിക്കുമ്പോൾ ആണ് ലിജോ വീണ്ടും മിലിയുടെ ടോപ്പിക്ക് എടുത്തിട്ടത്.

"ഡാ.. അപ്പൊ കൃതി അവടെ ഇരിക്കുന്നത് കൊണ്ട് നീ കൂടുതൽ ഒന്നും പറയില്ല എന്ന് ഉറപ്പായതുകൊണ്ടാ.. ആ.. ടോപ്പിക്ക് ഞാൻ അപ്പൊ വിട്ടത്."

ശ്യാം ലിജോയെ സപ്പോർട്ട് ചെയ്തു. "അതെ കൃതിയുടെ മുന്നിൽ ഇവൻ കട്ട ഡീസന്റ് അല്ലേ.."

"എടാ.. അത് കൃതിക്കങ്ങനെ ഒന്നും സ്പെഷ്യൽ ഉണ്ടായിട്ടല്ല. ഞാൻ എന്ത് പറഞ്ഞാലും അവൾ അത് എന്റെ പെങ്ങടെ ചെവിയിൽ എത്തിക്കും. അവൾ അവിടെ ഒരു പണിയും ഇല്ലാതെ ഇരിക്കാണ്. അവൾ ഏങ്ങാനും അറിഞ്ഞാൽ പിന്നെ അപ്പൊ അച്ഛന്റെ ചെവിയിൽ എത്തിക്കും. അച്ഛന്റെ മുന്നിൽ അല്ലെങ്കിലേ എന്റെ ഇമേജ് മോശമാ.. നിങ്ങൾക്കറിയാലോ.." രഘു പറഞ്ഞു

"എന്നാ ഇപ്പൊ കൃതി ഇല്ലല്ലോ.. ഇപ്പൊ പറ.. എങ്ങനെ ഉണ്ട് കക്ഷി.." ജിത്തു കസേരയിൽ നിന്നിറങ്ങി രഘുവിന്റെ കാലിനടുത്തു വന്നിരുന്നു.

"ആര് കൃതിയോ?" രഘു ചിരിച്ചുകൊണ്ട് ചോദിച്ചു.

"പോടാ മാക്കാനേ... നിന്നെ ഇന്ന് ഞാൻ..." ശ്യാം ചൊടിച്ചു

"ഹഹഹ.. പറയാം പറയാം.." രഘു ചിരിച്ചുകൊണ്ട് അവരെ നോക്കി. "മിലി... കൊള്ളാം..."

"കൊള്ളാം എന്ന് വച്ചാൽ..? കാണാൻ എങ്ങനെയാ? ഫോട്ടോ ഉണ്ടോ?"

"ഫോട്ടോ.. ഒന്നും ഇല്ല.. പിന്നെ കാണാൻ എങ്ങനെയാണ് എന്ന് ചോദിച്ചാൽ.. കിടിലൻ പീസ് ആണ് മക്കളെ.."

"ഡാ.. പറ.. പറ.. മോർ ഡീറ്റെയിൽസ് പറ.."

"ബോഡി സ്ട്രക്ചാർ ഒക്കെ കാണണം.. ഈ  അമ്പലത്തിന്റെ മുന്നിലുള്ള ശില്പങ്ങൾ ഇല്ലേ.. അത് പോലെ. ഇങ്ങനെ വളഞ്ഞു.." അവൻ കൈകൊണ്ട് ആക്ഷൻ കാണിച്ചു പറഞ്ഞു.

"വയറിന്റെ ദേ ഇവിടെ ആയി ഒരു കറുത്ത മറുക്.. " പൊക്കിൾ കൊടിയുടെ ഭാഗത്തേക്ക്‌ ചൂണ്ടി അവൻ പറഞ്ഞു. "കണ്ടാ കണ്ണെടുക്കാൻ തോന്നില്ല."

"ഡാ.. ഡാ.. ഡാ.. ചുമ്മാ തള്ളല്ലേ.. അങ്ങനെ ആദ്യത്തെ ദിവസം ഒന്നും മറുകൊന്നും കാണാൻ പറ്റില്ല.." ജിത്തു പറഞ്ഞു

"നീ വേണങ്കിൽ വിശ്വസിച്ചാൽ മതി.. " അവനെ തള്ളി മാറ്റി നിവർന്നിരുന്നു അവൻ ലിജോയോടും ശ്യാമിനോടും പറഞ്ഞു.

"എടാ.. അവളുടെ മുടി കാണണം.. ഇടതൂർന്നു ഇങ്ങനെ കിടക്കല്ലേ... ആ മുടി അവള് അഴിച്ചിട്ടു വന്നാൽ ഉണ്ടല്ലോ.. മോനെ.. " നിവിൻ പൊളിയുടെ ആക്ഷൻ കാണിച്ചു അവൻ പറഞ്ഞു. "ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല."

അവന്മാരുടെ മുഖത്തെ അസൂയയോടെ ഉള്ള നോട്ടം രഘുവിന് നന്നേ പിടിച്ചു.

"അതെ.. ഇന്ന് ബാങ്കിൽ നിൽക്കുമ്പോൾ ഒരു ആവശ്യവും ഇല്ലാതെ എന്റെ പിന്നിൽ വന്നു നിലപാ.. ഞാൻ ബാങ്ക് മാനേജ്‌റോട് ഓരോന്ന് ചോദിച്ചു ഇരിക്കയിരുന്നു. അപ്പൊ ഫയൽ എടുക്കാൻ എന്നുള്ള ഭാവത്തിൽ.. എന്റെ ദേ ഇത്തറേം അടുത്ത്.. അവളുടെ ശ്വാസം എന്റെ കഴുത്തിന്റെ ദേ ഇവിടെ.. ഹോ ഞാൻ അങ്ങട് വല്ലാണ്ട് ആയി.. കണ്ണിലൊക്കെ ഇരുട്ട് കേറണ പോലെ.. "

രഘു ആഞ്ഞങ് തള്ളി.

"പിന്നെ.. ഇന്നലെ അടിച്ച വല്ല പട്ട ചാരയത്തിന്റെ ആകും.." ജിത്തു ആണ് പറഞ്ഞത്.

രഘുവിന് ദേഷ്യം വന്നു.. "കൊറേ നേരം ആയി ഇവൻ തുടങ്ങിയിട്ട്.. നിനക്ക് അസൂയ ആണ് അസൂയ.."

രണ്ടു പേരും ആടി തുടങ്ങി.

ശ്യാംമും ലിജോയും പരസ്പരം നോക്കി ചിരിച്ചു. കാരണം ഈ അടിയൊന്നും അവർക്ക് പുത്തരി അല്ല.

(തുടരും )

 


നിനക്കായ്‌ ഈ പ്രണയം (12)

നിനക്കായ്‌ ഈ പ്രണയം (12)

4.5
3844

"രഘു.. എടാ രഘു.." കൃത്യം ഏഴര മണിക്ക് ലോഹിമാഷ് അവനെ വിളിച്ചു. അവൻ പതുക്കെ കണ്ണു തുറന്നു. "എന്താ മാഷേ..?" "നിന്റെ ഫോണിലെ അലാറം അടിച്ചു നിന്നു . എഴുന്നേറ്റു കോടതിയിൽ പോകാൻ നോക്ക്." "മാഷ് പൊയ്ക്കോ... ഞാൻ ഇത്തിരി കൂടെ ഉറങ്ങട്ടെ.." അവൻ മുഖം തലയിണയിൽ അമർത്തി കിടന്നു. "ഡാ.. നീ എഴുന്നേൽക്കു. നമ്മുടെ മിലി ഉണ്ടല്ലോ.. രാവിലെ ഒരു തൊട്ടി വെള്ളം അവള് കോരി തന്നിട്ടാ പോയത്. നീ വിളിച്ചിട്ട് എഴുന്നേറ്റില്ലെങ്കിൽ ഇത് നിന്റെ തല വഴി ഒഴിക്കാനാ അവൾ പറഞ്ഞിരിക്കുന്നത് " മാഷ് പറഞ്ഞു. രഘു പെട്ടന്ന് കണ്ണ് തുറന്നു. അവൻ മനസ്സിൽ പറഞ്ഞു. "ലവളെങ്ങാനും അങ്ങനെ പറഞ്ഞു ഏല്പിച്ചു കാ