Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-81

*റൂഹിന്റെ ഹൂറി_💖*
 
Part-81
 
✍️🦋Hina_rinsha🦋
 
©️copyright work-
This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission
 
                         °°°°°°°°°°°°°°°°°°°
പെട്ടന്ന് പിന്നിൽ നിന്ന് ശബ്ദം കേട്ടതും ഞൊടിയിടയിൽ രണ്ടും അടർന്നു മാറി തിരിഞ്ഞു നോക്കി....
 
മുന്നിൽ ഇളിച്ചോണ്ട് ഹാദിയും അമനും...
അംന ആശിയെ നോക്കി പല്ല് കടിച് അവരെ നോക്കി ഇളിച്ചു....
 
അളിയൻ എപ്പൊ വന്നു....
ആഷി അമനെ നോക്കി ചോദിച്ചു..
 
ഇപ്പൊ വന്നേ ഒള്ളൂ...
അമനും അതെ ടോണിൽ മറുപടി കൊടുത്തു...
 
 ആണല്ലേ..അല്ല.. ഞങ്ങളിങ്ങനെ വെറുതെ... അല്ലേടി...
അംന ദയനീയമായി തലയാട്ടി...
 
 
എന്ന നിങ്ങൾ continue ചെയ്യ് ഞങ്ങൾ ചെല്ലട്ടെ..
അമൻ ആക്കിയ മട്ടിൽ ചോദിച്ചു...
 
അല്ല കുഴപ്പല്ല.. ആ flow അങ്ങട്ട് പോയി..
ആഷി ഇളിച്ചോണ്ട് പറഞ്ഞു....
 
നിനക്ക് flow കിട്ടിയ കുടുംബത്തിലെ അംഗസംഖ്യ കൂടും അതോണ്ട് അത് പോകുന്നതാ നല്ലത്.....
 
ആണല്ലേ....
 
എന്ന മക്കൾ ചെല്ല്...
 
ആഷി രണ്ടാളെയും നോക്കി ഇളിച്ചോണ്ട് അംനടെ കയ്യും പിടിച്ചു താഴേക്ക് നടന്നു...
 
നിന്റെ ആങ്ങൾക്ക് ഈയിടെ യായി നല്ല കള്ളത്തരം കൂടീട്ട്ണ്ട്...
 
അമീക്കാടെ കൂടെ കൂടിയേ പിന്നെ ആണ്...
 
ഓഹ് എന്ന്.. നിനക്ക് ഈയിടെയായിട്ട് എന്നെ ആക്കൽ ഇത്തിരി കൂടുതൽ ആണ്.. കുഴപ്പല്ല എന്റെ കുഞ്ഞു ഇങ്ങോട്ട് വന്നോട്ടെ എന്നിട്ട് ഞങ്ങൾ നിന്നെ ഗ്രുപ്പ് ആയിട്ട് അറ്റാക്ക് ചെയ്യും നോക്കിക്കോ...
 
അവളുടെ വയറിൽ കൈ വെച്ച് ഒന്ന് തലോടി കൊണ്ടവൻ പറഞ്ഞു...
 
ഓ നമക്ക് നോക്ക.. അവന് ആരുടെ ഗ്രുപ്പ് ആണെന്ന്...
അവളും അതെ ടോണിൽ അവനെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു...
 
എന്തേലും ബുദ്ധിമുട്ട് ഉണ്ടേൽ പറയാണെടാ...
ഹാദിയെ തന്നോട് അടുപ്പിച്ചു ചേർത്തു നിർത്തി കൊണ്ട് അമൻ പറഞ്ഞു...
 
എന്റെ പൊന്ന് അമീക്കാ... ഇങ്ങനെ പറയാൻ മാത്രം ഇത് 9ത് month ഒന്നും അല്ലല്ലോ....എന്നെ സൂക്ഷിക്കാൻ എനിക്കറിയാം....
 
 
നിന്നെ അല്ല എന്റെ കൊച്ചിനെ സൂക്ഷിക്കണം എന്ന പറഞ്ഞത്... മുന്നത്തെ പോലെ ഓടി ചാടി നടക്കരുത്.... ഭാരം ചെന്ന പണി ഒന്നും എടുക്കരുത് എന്ന ഡോക്ടർ പറഞ്ഞെ.... ഓർമ ഉണ്ടല്ലോ...
 
ഹാ.. ഉണ്ട്...
അവൾ താല്പര്യം ഇല്ലാത്ത മട്ടിലൊന്ന് മൂളി...
 
അല്ലേലും എന്നോടുള്ള സ്നേഹം ഒന്നും അല്ലല്ലോ.....
അവളുടെ മുഖം വീർത്തിരുന്നു....
 
ഒരു കൊച്ചിന്റെ ഉമ്മ ആവാൻ പോവാ... എന്നാലും ഈ കുശുമ്പിനൊന്നും ഒരു കുറവുല്ലാ... ല്ലേ കുശുമ്പി....
അവളുടെ മൂക്കിനൊന്ന് പിച്ചി അവന്....
 
അവൾ അവനെ നോക്കി കണ്ണുരുട്ടി മൂക്ക് കൈ വെച്ച് ഉഴിഞ്ഞു....
 
ഏന്തി വലിഞ്ഞു അവന്റെ കവിളിൽ ഒരു കടി വെച്ച് കൊടുത്തു......
 
ഡീ..
അവന് അവളുടെ അടുത്തേക്ക് തിരിഞ്ഞപ്പോഴേക്കും അവൾ മുന്നോട്ട് ഓടിയിരുന്നു...
 
ഹാദി ഓടരുത്....
അവന് പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞെങ്കിലും ചുണ്ടിൽ നിറഞ്ഞ കുസൃതിയോട് അവൾ മുന്നോട്ടോടി... പിന്നാലെ അവനും.....
 
                              🦋🦋🦋🦋
 
എന്തൊരു ബോർ ആടോ..
 
സ്റ്റേജിൽ ഫോട്ടോ എടുക്കുന്നു... കുറെ ആൾക്കാർ അവിടെയും ഇവിടെയും നിന്ന് സംസാരിക്കുന്നു... സെൽഫി എടുകുന്നു...
ചുറ്റും കണ്ണോടിച്ചു കൊണ്ട് ആഷി അംന യെ നോക്കി പറഞ് കൊണ്ട് സ്റ്റേജിലേക്ക് കയറി... പിന്നൊരുരു ഡിജെ സോങ് വെക്കാൻ പറഞ്ഞു...
 
സോങ് play ആയതും ആഷി ഡാൻസ് ചെയ്യാൻ തുടങ്ങി... അവന്റെ ചടുലമായ ഡാൻസ് കണ്ട് എല്ലാരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞിരുന്നു... അവന് നോക്കി നിൽക്കുന്നവരിൽ നിന്ന് ഓരോരുത്തരെ വിളിച്ചു കൂടെ കൂട്ടി... ഇച്ചുവും റിച്ചുവും ഐഷുവും അമനും അംനയും എല്ലാം ആയി സ്റ്റേജിൽ  ഒരു ഓളം തന്നെയായി...... കണ്ട് നിൽക്കുന്നവരെല്ലാം കയ്യടിച്ചു പ്രോസാഹിപ്പിച്ചു....
 
ഹാദിക്ക് കൂടെ കയറാൻ തോന്നിയെങ്കിലും അമന്റെ കണ്ണുരുട്ടലിൽ അവളത് അടക്കി വെച്ചിരുന്നു...
 
ഡാൻസും പാട്ടുമായി ആ രാത്രി എല്ലാവരും അടിച്ചു പൊളിച്ചു......
 
                                🦋🦋🦋🦋
 
സമയം 12 കഴിഞ്ഞിട്ടുണ്ട്... ഡാൻസും പാട്ടും ബഹളങ്ങൾക്ക് ഒടുവിൽ ഇപ്പഴാണ് എല്ലാവരും ഒന്നുറങ്ങിയത്...!
 
 
ഹാദി ഉറക്കം കിട്ടാതെ എഴുന്നേറ്റിരുന്നു... അമൻ നല്ല ഉറക്കമാണ്...
അവൾ കയ്യെത്തിച്ചു ഫോൺ കയ്യിലെടുത്ത്‌ ഫ്ലാഷ് on ആക്കി ടേബിളിലേക്ക് അടിച്ചു നോക്കി... കാലിയായിരിക്കുന്ന ജഗ് കണ്ട് ചുണ്ട് കൂർപ്പിച്ചു....
 
ഹാദി ജഗ് എടുത്ത്‌ മൊബൈൽ ഫ്ലാഷ് അടിച്ചു താഴേക്ക് നടന്നു.....
കിച്ചണിൽ ചെന്ന് വെള്ളമെടുത്ത് വരുമ്പോഴാണ് ഇസ്സയുടെ റൂമിലെ വെളിച്ചം കണ്ണിൽ പെട്ടത്...
 
ഇവളിത് വരെ ഉറങ്ങിയില്ലേ...!!
 
അതും ചിന്തിച്ചോണ്ട് ഹാദി അവളുടെ റൂമിനടുത്തേയ്ക്ക് നടന്നു... നോക്ക് ചെയ്യാൻ നോക്കിയെങ്കിലും വെറുതെ ചാരി വെച്ച ഡോർ താനേ തുറന്നിരുന്നു....
 
വലിച്ചു വാരിയിട്ട കുറെ സാധങ്ങൾക്ക് നടുവിൽ ഇരിക്കുന്നവളെ കാണെ ഹാദി നെറ്റി ചുളിച്ചു അകത്തേക്ക് കയറി...  ഇസ്സ ഇതൊന്നും അറിയുന്നില്ലായിരുന്നു... അവളുടെ മനസ്സ് പട്ടം പോലെ എങ്ങോട്ടോ പാറുകയാണ്...
 
താനിത് വരെ കിടന്നില്ലേ...!?
 
ശബ്ദം കെട്ട് ഇസ്സ ഞെട്ടി സ്വബോധത്തിൽ വാന്ന് ഹാദിയെ നോക്കി...
 
ആ.. അത്.. പിന്നെ.. ഞാൻ....
എന്ത് പറയണം എന്നറിയാതെ അവൾ സ്വയം പരതി കൊണ്ടിരുന്നു. .
 
എന്താ ഇതൊക്കെ...
അവൾക്ക് ചുറ്റും പറത്തിയിട്ടിരിക്കുന്ന ഓരോന്നും നോക്കികൊണ്ട് ഹാദി ചോദിച്ചു...
 
ഇസ്സ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു...
 
നാളെയല്ലേ എന്റെ ഇവിടുത്തെ അവസാന ദിവസം... Ziya ന്റെ മാര്യേജ് കഴിയും വരെ നിൽക്കാൻ അല്ലെ ഞാൻ വന്നേ.. അപ്പോ നാളെ പോകാൻ ഉള്ളതൊക്കെ പാക്ക് ആക്കുവായിരുന്നു....
 
മുഖത്ത് കൃത്രിമമായൊരു ചിരി വരുത്തി പറയാൻ പാട് പെടുന്നവളെ ഹാദി ശ്രദ്ധിച്ചിരുന്നു...
 
ഹാദി അവൾക്കടുത്ത് വന്നിരുന്നു...
 
താണ് നാളെ തന്നെ പോണ്ടടോ... കുറച്ച് ദിവസം കൂടെ ഇവിടെ നിന്നിട്ട് പോയ മതിയല്ലോ...
 
ഹാദി അവളുടെ കവിളിൽ കൈ വെച്ചോണ്ട് പറഞ്ഞു...
 
ഏയ്‌ വേണ്ട... ആന്റി എനിക്ക് ഹോസ്റ്റൽ ശെരിയാക്കിയിട്ടുണ്ട്... Ziyaaah ന്റെ മാര്യേജ് കഴിഞ്ഞിട്ട് പോകാം എന്ന് കരുതിയ ഇത്രയും ദിവസം wait ആക്കിയേ..
 
ഹാദിയുടെ കൈക്ക് മുകളിൽ കൈ ചേർത്ത്‌ വെച്ച് ചിരിയോടെ പറഞ്ഞു...
 
ഓക്കേ... ഓക്കേ... നിർബന്ധം ആണേൽ പോവാം... പക്ഷേ എന്തായാലും നാളെ വേണ്ട... നാളെ റിസപ്ഷനിൽ ആണ്  ആഷിന്റെയും അംനന്റെയും എൻഗേജ്മെന്റ്... അതൊക്കെ കഴിഞ്ഞ് മറ്റന്നാ പോയ മതി... അമീക്കാ drop ആക്കും ഹോസ്റ്റലിൽ... എന്താ പോരെ....
 
ചിരിയോടെ... തന്നെ നോക്കി പറയുന്നവളെ കണ്ട് ഇസ്സയുടെ കണ്ണുകൾ നിറഞ്ഞു.. അറിയാതെയൊരു തേങ്ങൽ പുറത്തേക്ക് വന്നു...
 
താനേതിനാ കരയുന്നെ...
ഹാദിയിൽ പരിഭ്രാന്തി നിറഞ്ഞു...
 
ഒന്നുമില്ല... നിങ്ങടെ കൂടെ നിന്നപ്പഴേ ജീവിതത്തിൽ ആദ്യമായി കൂടെ ആൾക്കാർ ഉള്ളതായിട്ട് തോന്നിയത്....  കുറച്ച് ദിവസം ആണേൽ പോലും... എനിക്കൊരു ഫാമിലി ആയി തോന്നി.....
 
കണ്ണ് തുടച്ചോണ്ടവൾ പറഞ്ഞത് കേട്ട് ഹാദിക്കും സങ്കടം തോന്നി പോയി......
 
ഹാദി അവളെ ചേർത്തു പിടിച്ചു...
 
സങ്കടപെടണ്ടടോ....
 
ഇല്ല...
 
എന്ന ഒന്ന് ചിരിച്ചേ... 
 
അവൾ പാട്പെട്ടോന്ന് ചിരിച്ചെന്ന് വരുത്തി....
 
എന്ന ഇതൊക്കെ എടുത്തു വെച്ച് കിടക്കാൻ നോക്ക് നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതാ....
അതും പറഞ്ഞു ഹാദി പോവാൻ നിന്നതും പിന്നിൽ നിന്ന് അവളുടെ കയ്യിലൊരു പിടി വീണു...
 
Sorry...
നേർത്ത രീതിയിൽ ഇസ്സയുടെ ശബ്ദം...
 
ഹാദി വേഗത്തിൽ കൈ വലിച്ചു.... സ്.. സോറിയൊ.. എന്തിനാടോ sorry....
 
ആ.. അത്.. പിന്നെ ഞാൻ... അല്ല... ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ.... ഞാൻ കാരണം വേദനിച്ചിട്ടുണ്ടെങ്കിൽ....
 
എന്തൊക്കെയോ പറഞ്ഞു... ഒന്നും പൂർത്തിയാക്കാനാവാതെ അവൾ പറഞ്ഞു നിർത്തി...
 
ഹാദി നെറ്റി ചുളിച്ചവളെ നോക്കി....
 
പിന്നെ അവളുടെ തലയിൽ ചെറുതായോന്ന് കൊട്ടി...
 
എന്തൊക്കെയാ ഈ ചിന്തിച് കൂട്ടുന്നത്....
 
ഇസ്സയുടെ കണ്ണകൾ ഹാദിയുടെ വയറിൽ വന്ന് നിന്നു...
 
അത് കണ്ടെന്നോണം... ഹാദിയിലും ഒരു ചിരി മൊട്ടിട്ടു... അവൾ വെറുതെ കൈ വെച്ച് വയറിലൊന്ന് തലോടി... 
 
കിടന്നോ... ഇനിയും ഉറക്കമുളക്കണ്ട....
ഒരു കുട്ടിയോടന്ന പോലെ വാത്സല്ല്യത്തോടെ ഹാദി ഇസ്സ യുടെ തലയിൽ തലോടി അതും പറഞ്ഞു പോയി...
 
ഇസ്സ ഹാദി പോയ വഴിയേ നോക്കി....
അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി....!!
 
ഇസ്സ അവളുടെ വയറിലൊന്ന് കൈ വെച്ചുഴിഞ്ഞു...
 
ഒരിക്കൽ ഇവിടെയും ഒരു തുടിപ്പ് വളർന്നതാണ്.... അനസിനോടുള്ള സ്നേഹത്തിന്റെ... അവനെ കണ്ണടച്ചു വിശ്വസിച്ചു അവന്റെ നിർബഗ്നത്തിൽ അന്ന് അതില്ലാതാക്കിയത്... 
 
വീണ്ടും വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു...
 
ഇനിയും ziya നെ ബുദ്ധിമുട്ടിക്കുന്നില്ല.. മാര്യേജ് കഴിഞ്ഞ ഉടനെ ഇവിടുന്ന് പോണം... ഒരിക്കൽ പോലും ഇനിയും ഇവരുടെ ഒന്നും മുന്നിൽ എത്തിപ്പെടാൻ പറ്റാത്ത അത്രയും ദൂരത്തേക്ക് പോണം.... Ziyaah... പറഞ്ഞ പോലെ അവനെ ഞാൻ ഒരിക്കലും സ്നേഹിച്ചിട്ടില്ല... ഒരിക്കലും അതിന് കഴിയുകയും ഇല്ല.. ചതിച്ചിട്ട് പോയതാണേൽ.. ഹൃദയം അന്നും ഇന്നും ഒരാൾക്ക് വേണ്ടിയെ വാശി പിടിച്ചിട്ടൊള്ളൂ...
എവിടെയാണേലും ഇന്നും ആ സ്നേഹം ഉള്ളിലുണ്ട്... വെറുക്കാൻ പോലുമാകാതെ എങ്ങനെ ഇങ്ങനെ സ്നേഹിച്ച് പോയതെന്ന് അറിയില്ല.... പ്രണയമില്ല... ചതിച്ചതാണ്... എന്നാലും.. വെറുപ്പ് തോന്നുന്നില്ല...
മരിച്ചാലും മറന്നാലും ഒന്നും എതിരെ ഉള്ള ആളിൽ ഒരു തരി പോലും കുറയാതെ നിലനിൽക്കുന്നതാണല്ലോ പ്രണയം....
 
ഇനിയും വയ്യ... ഇത്തിരി പേരുടെ ശാഭം ഏററ്റുവാങ്ങാൻ......
 
പൊട്ടി വന്ന കണ്ണീറിനെ വാശിയോട് തുടച് മാറ്റി എന്തൊക്കെയോ മനസാലുറപ്പിച്ച പോലെ അവൾ  വീണ്ടും സ്വയം എന്തൊക്കെയോ പറഞ്ഞു കൊണ്ട്  വലിച്ചു വാരിയറ്റാതെല്ലാം പെറുക്കി വെക്കാൻ തുടങ്ങി.......
 
 
 
....... തുടരും🦋
 
ഒട്ടും കമന്റ്‌ ഇല്ല... നല്ല സങ്കടം ഉണ്ട്😭 ന്നോട് ഇങ്ങനെ ചെയ്യരുത്😭😭😭
 
🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️🚶🏻‍♀️

റൂഹിന്റെ ഹൂറി_💖Part-82

റൂഹിന്റെ ഹൂറി_💖Part-82

4.8
3228

*റൂഹിന്റെ ഹൂറി_💖*       Part-82     ✍️🦋Hina_rinsha🦋   ©️copyright work- This work (റൂഹിന്റെ ഹൂറി_💖) is protected in accordance with section 45 of the copyright act 1957 (14 of 1957) and should not be used in full or part without the creater's (🦋Hina_rinsha🦋)prior permission                            °°°°°°°°°°°°°°°°°°°   പാതി ഉറക്കത്തിൽ മുഖത്തേൽ വെള്ളത്തുള്ളികൾ ഇറ്റി വീണതും അമൻ മുഖം ചുള്ക്കി... കണ്ണുകൾ ഇറുക്കി അടച്ച് തിരിഞ്ഞു കിടന്നു.... വീണ്ടും ഉറക്കത്തെ നഷ്ടപ്പെടുത്തി വെള്ളം മുഖത്തേക്ക് വേറെ വീണതും   ഹാദീ......   കണ്ണ് തുറക്കാതെ തന്നെയവൻ പല്ല് കടിച്ച് നീട്ടി വിളിച്ച് പതിയെ കണ്ണ് തുറക്കാൻ നോക്കി.... അടുത്ത് നിന്നവളുടെ ചിരിയലകൾ ഉയർന്നു