Aksharathalukal

💕കാണാച്ചരട് 💕 - 27

      
                💕കാണാച്ചരട് 💕
             (a family love story )
 
 
                ഭാഗം -27
 
        ✍️Rafeenamujeeb.. 
      ==================
 
 
         " ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി. 
 ദേവ യുടെയും ഗിരി യുടെയും മധുവിധു നാളുകൾ പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും മുൻപോട്ടു പോയി. 
 
    ആദ്യമുണ്ടായിരുന്ന അകൽച്ച മാറ്റി നകുലനും അഖിലും ഗിരി യോട് നല്ല രീതിയിൽ പെരുമാറാൻ തുടങ്ങി. 
 
     കമ്പനി കാര്യങ്ങളെല്ലാം ഗിരി സ്വന്തം ഉത്തരവാദിത്വത്തിൽ  വളരെ നല്ല രീതിയിൽ ചെയ്യാൻ തുടങ്ങി. 
 
 അധികം വൈകാതെ തന്നെ കാളിയാർ മഠം ഗ്രൂപ്പ് ഓഫ് കമ്പനീസ് കേരളത്തിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പ് ആയിട്ട് വളർന്നു. എല്ലാംകൊണ്ടും സന്തോഷം ഉള്ള നാളുകളായിരുന്നു പിന്നീടങ്ങോട്ട്. 
 
     ദേവാ... 
 നീ ഞാനീ ഷെൽഫിൽ വെച്ചാൽ ചുവന്ന ഫയൽ കണ്ടോ..? രാവിലെ ഓഫീസിലേക്ക് പുറപ്പെടാനുള്ള തത്രപ്പാടിലാണ് ഗിരി. 
 
     ദേവയെ ആ പരിസരത്തെങ്ങും കാണാഞ്ഞിട്ട് വിളിച്ചു കൂടുകയാണവൻ. 
 
     ശബ്ദം കേട്ട് ദേവ റൂമിലേക്ക് ചെന്നപ്പോൾ കക്ഷത്തിൽ ഫയലും വെച്ച് ചുമ്മാ വിളിച്ചു കൂവുകയാണവൻ. അവളെ കണ്ടതും ഗിരി ഒരു വളിച്ച ചിരി പാസാക്കി.
 
      ഫയലും കക്ഷത്ത് വെച്ചാണോ  മനുഷ്യ ഈ വിളിച്ചു കൂവുന്നത്....? 
അവൾ ഉണ്ടക്കണ്ണുരുട്ടി അവനോട് ചോദിച്ചു.
 
      അതു പിന്നെ എന്റെ ഉണ്ടപ്പുഴുവിനെ കാണാതെ ഇവിടെ നിന്നും ഇറങ്ങിയാൽ അന്നത്തെ ദിവസം മുഴുവൻ പോക്കാ, എന്നും പറഞ്ഞ് ഒരു കള്ളച്ചിരിയോടെ അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ അവനിലേക്ക് ചേർത്തുപിടിച്ചു.
 
      ദേ... മനുഷ്യ കതക് തുറന്നു കിടക്കുകയാണ്, ആരെങ്കിലും കാണും അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു.
 
   ആരു കണ്ടാൽ എന്താ ഞാൻ എന്റെ ഭാര്യയെയാണ് കെട്ടി പിടിച്ചിരിക്കുന്നത്, അല്ലാതെ വഴിയെ പോകുന്നവരെയൊന്നുമല്ല.
 
      നിങ്ങളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല, 
 
     ആ, ഇല്ലല്ലോ എന്നാൽ മോളു വേഗം ചേട്ടനെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തായോ.. അവൻ മുഖമവളിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.
 
       അയ്യടാ എന്റെ പട്ടി തരും ഉമ്മ, ദേവ മുഖമൊന്ന് കോട്ടി കൊണ്ട് പറഞ്ഞു.
 
   അയ്യേ.."! പട്ടിയുടെ ഉമ്മ ആർക്കുവേണം..? എനിക്ക് എന്റെ കെട്ടിയോളുടെ ഉമ്മ മതി, അത് പറഞ്ഞു ഗിരി ദേവയുടെ അധരങ്ങൾ സ്വന്തമാക്കി.
 
    പരസ്പരം ഇഴുകി  ചേർന്നവർ ചുണ്ടുകളിലെ തേൻ നുകർന്നു. 
     ദേവ നാണത്തോടെ  ഗിരിയെ തള്ളിമാറ്റി അടുക്കളയിലേക്കോടി. 
 
    ഗിരി ഒരു പുഞ്ചിരിയോടെ ഓഫീസിലേക്ക് പോയി.
 
 
      ഉച്ചകഴിഞ്ഞ് ഓഫീസിലെ എല്ലാ സ്റ്റാഫുകളെയും വിളിച്ച് ഗിരി ഒരു മീറ്റിംഗ് ഏർപ്പാടാക്കിയിരുന്നു.
 
     കമ്പനിയുടെ ഇതുവരെയുള്ള പുരോഗതികൾ വിലയിരുത്താനും സ്റ്റാഫുകളുടെ പ്രശ്നങ്ങളറിയാൻ വേണ്ടിയും ആയിരുന്നു ആ മീറ്റിംഗ്.
 
 വളരെ സൗഹാർദ്ദപരമായ ഒരു മീറ്റിംഗ്.
 
   അത് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഗിരിക്ക് ഒരു കോൾ വന്നത്.
 
    മറുതലക്കൽ നിന്നും കേട്ട വാർത്ത അവനെ പൂർണമായും തളർത്താൻ ഉള്ളതായിരുന്നു.
 
  തൊണ്ട വരളുന്നത് പോലെ തോന്നി ഗിരിയ്ക്ക്, നിന്നനിൽപ്പിൽ തളർന്നു പോകുന്നതുപോലെ, അവൻ ഒരു ആശ്രയത്തിനു വേണ്ടി ചുമരിൽ പിടിച്ചു.
 
 
  തുടരും..
 
 
          ✍️Rafeenamujeeb..
 
💕കാണാച്ചരട് 💕 - 28

💕കാണാച്ചരട് 💕 - 28

4.7
4828

            💕കാണാച്ചരട് 💕            (a family love story )                     ഭാഗം -28         ✍️Rafeenamujeeb..       =================                   "  എന്താ ടാ എന്തു പറ്റി....? അവന്റെ വെപ്രാളം കണ്ട് നകുലൻ ഓടിവന്നു ചോദിച്ചു.          നീ വണ്ടിയെടുക്ക് നമുക്ക് മദർ കെയർ ഹോസ്പിറ്റൽ വരെയൊന്ന് പോകണം. ഗിരി ഒരുവിധം നകുലനോട് പറഞ്ഞൊപ്പിച്ചു.        നകുലൻ ധൃതിയിൽ താഴേക്ക് നീങ്ങി, കൂടെ ഗിരിയും അഖിലും..        യാത്രയിലുടനീളം ഗിരിയുടെ മനസ്സ് ഇളകിമറിയുകയായിരുന്നു. അരുതാത്തതൊന്നും സംഭവിക്കല്ലേയെന്ന് മനമുരുകി പ്രാർത്ഥിച്ചു.         വണ്ടി