Aksharathalukal

നെഞ്ചോരം നീ മാത്രം ❤️ (22)

ആമി..... ആമി.......
 
എന്താ അനന്താ.....
 
അനന്തന് ആമിയോട് ഒരു കാര്യം പറയാനുണ്ട്......
 
എന്താ അനന്താ.......
 
നാളെ അനന്തനും ആമിയും ഇവിടെ നിന്ന് പോകുന്നു.......
 
എവിടേയ്ക്ക അനന്താ....... ആമി എവിടേയ്ക്കും വരുന്നില്ല അനന്താ.... ആമിയ്ക്ക് പേടിയാ...... ആമിയ്ക്ക് അനന്തന്റെ കൂടെ ഇവിടെ നിന്നാൽ മതി........
 
അതിനു ആമി ഒറ്റയ്ക്കല്ലല്ലോ........ അനന്തന്റെ കൂടെ അല്ലെ വരുന്നേ.......
 
എന്ന ആമി വരാം അനന്താ...... എവിടേക്ക അനന്താ പോകുന്നെ........
 
അത് അനന്തന്റെ വീട്ടിലേയ്ക്ക്......
 
ഏഹ്ഹ്ഹ്.... അനന്തന്റെ വീട്ടിലേയ്ക്കോ.....
 
 
ആമിയ്ക്ക് അനന്തന്റെ വീട്ടിൽ വരാൻ ഇഷ്ടാണോ......
 
മ്മ്...... ആമിയ്ക്ക്‌ ഒരുപാട് ഇഷ്ടാ അനന്താ.........
 
അനന്താ......... അനന്തന്റെ വീട്ടിലും ഇതേ പോലെ പൂക്കളൊക്കെ ഉണ്ടോ അനന്താ......
 
ഉണ്ടല്ലോ ആമി.........
 
ഹൈയ്...........
 
 
 
 
അവിടെ സഹായത്തിനു ഉണ്ടായിരുന്നവരോട് യാത്ര പറഞ്ഞ് അനന്തനും ആമിയും അതിരാവിലെ തന്നെ അനന്തന്റെ വീട്ടിലേയ്ക്ക് തിരിച്ചു.....
 
 
അച്ചുവിന്റെ അമ്മയോട് അനന്തൻ വരുന്ന വിവരം വിളിച്ച് പറഞ്ഞിരുന്നത് കൊണ്ട് അവർ നേരത്തെ തന്നെ വീടെല്ലാം വൃത്തിയാക്കി വച്ചിരുന്നു...........
വീട്ടിൽ എത്തുമ്പോഴേക്കും അനന്തന്റെ തോളിൽ ചാരി ആമി ഉറക്കം പിടിച്ചിരുന്നു.........
 
 
 
ആമി..... ആമി........എഴുനേൽക്ക് ദാ വീടെത്തി......
 
അനന്താ ഇതാണോ അനന്തന്റെ വീട്.......
 
ഉം.... ഇനി ഈ വീട് അനന്തന്റെ മാത്രല്ലാട്ടോ..... ആമിടേം കൂടിയ..........
 
ആമി വണ്ടിയിൽ നിന്നിറങ്ങി കണ്ണുകൾ വിടർത്തി വീട് ആകമാനം ഒന്ന് നോക്കി.....
 
ഹൈയ്.... അനന്താ..... ഈ വീടും കാണാൻ നല്ല ഭംഗിയാണ്....
 
അത്യാവശ്യം വല്യ മുറ്റമുള്ള ഒരു ഒരുനില വീടാണ് അനന്തന്റേത്........... പഴയ രീതിയിൽ  കുറ്റി ചെടികൾ കൊണ്ട് വേലി തീർത്ത മുറ്റമുള്ള വീട്............ കൂട്ടിന് ചെമ്പരത്തി ചെടിയും ചെമ്പകവും ചെത്തിയും ജമന്തിയും നിറഞ്ഞു നിൽക്കുന്ന മുറ്റം.....
 
 
ആ അനന്ത എത്തിയോ.....
 
എത്തി മായേച്ചി..... അച്ചൂട്ടാ.....
 
 അനന്ത.....
 
അനന്തന്റെ അച്ചൂട്ടന്റെ അസുഖം എല്ലാം മാറിയോ.....
 
മാറി അനന്താ........
 
ഇതാരാ അനന്താ.....
 
 അനന്തൻറെ തോളിൽ ഇരിക്കുന്ന അച്ചുവിനെ നോക്കി ആമി ചോദിച്ചു......
 
ഇത് അച്ചൂട്ടൻ........ ഇനി ആമീടെ കൂടെ കളിക്കാൻ ഒക്കെ അച്ചൂട്ടൻ കൂടുട്ടോ.....
 
ആണോ അനന്താ.....
 
അതേലോ ആമി......
 
ഇതാലേ അപ്പൊ അനന്തന്റെ ആമി.....
 
അതെ മായേച്ചി......
 
ഉം...... സുന്ദരിയാട്ടോ........
 രണ്ടാളും വന്നതല്ലേയുള്ളൂ....... ചെന്ന് ഇതെല്ലാം മാറി എന്തെങ്കിലും കഴിക്ക്‌.... വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നതുകൊണ്ട് 
  കഴിക്കാൻ ഉള്ളതൊക്കെ ഞാൻ അകത്ത് ഉണ്ടാക്കി വച്ചിട്ടുണ്ട്.....
ശരി മായേച്ചി....
 
അച്ചു വാ..... നമുക്ക് പിന്നെ വരാം.....
 
 പിന്നെ വരാട്ടോ അനന്താ....
 
ആയിക്കോട്ടെ.....
 
വാ ആമി........
 
ദ വരുന്നനന്ത.......
 
 
 
 
 
 
 
ഹലോ... സൂര്യ.......
 
ആ അനന്താ....
 
സൂര്യ.... ഞാൻ നാട്ടിലെത്തി.... ഇപ്പോൾ വീട്ടിലുണ്ട്..... നമുക്ക് രണ്ടാൾക്കും കൂടി ഇന്ദ്രനെ ഒന്ന് ചെന്ന് കണ്ടു സംസാരിച്ചാലോ.......
 
 അനന്ത അത് വേണോ അവൻ സമ്മതിക്കുമോ.......
 
സൂര്യ.... സംസാരിച്ചു നോക്കിയാൽ അല്ലേ കാര്യം ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ പറ്റു..... എന്തായാലും നമുക്കൊന്ന് സംസാരിച്ചു നോക്കാം.....
 
എടാ.... നമ്മൾ പറഞ്ഞാൽ അവൻ വിലയ്ക്ക് എടുക്കുമോ......
 
ആദ്യം ഒന്ന് സംസാരിച്ചു നോക്കാം ബാക്കി കാര്യങ്ങൾ എന്നിട്ട് തീരുമാനിക്കാം.....
 
ശരി ട..........
 
എന്ന നമുക്ക് അവനെ കാണാം..........
 
 
🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹🔸🔹
 
 
എന്താണ് മാണിക്യ മംഗലത്തെ സൂര്യനാരായണനും ഉറ്റ കൂട്ടുകാരൻ അനന്തഭദ്രനും വഴി തടഞ്ഞു നിർത്തി ഒരു അഭ്യാസം..........
 
 ഇന്ദ്ര.... ഞങ്ങൾക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.....
 
ഭദ്രാ... എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല.... നീ പറയാൻ പോകുന്നത് ഇവന്റെ കാര്യമല്ലേ...... ചന്ദ്രഗിരി യിലെ പെണ്ണിനെ ഒന്നിന്റെ പേരിലും ഇവന് കൊടുക്കാൻ ഞാൻ തയ്യാറല്ല......
 
ഇന്ദ്ര.... നിങ്ങൾ തമ്മിലുള്ള ശത്രുത വെച്ച് വെറുതെ ഇവരുടെ ജീവിതം തകർക്കാണോ.... പരസ്പരം സ്നേഹിച്ചു പോയവരാണ് ഇവർ...... വാശിയുടെ പേരിൽ എന്തിനാണ് വെറുതെ ഇവരുടെ ജീവിതം നശിപ്പിക്കുന്നത്........
 
 
ഇതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല ഭദ്ര....... ഗൗരിയുടെ വിവാഹം ഞാൻ നിശ്ചയിച്ച ആളുമായി തന്നെ നടത്തിയിരിക്കും..... അതിനിനി മാറ്റമില്ല.......
 
 അത്രയും പറഞ്ഞ് ഇന്ദ്രൻ തന്റെ കാറെടുത്ത് അവിടെ നിന്നും പോയി...........
 അനന്ത അപ്പോഴേ ഞാൻ നിന്നോട് പറഞ്ഞിരുന്നത് അവനോട് സംസാരിച്ചിട്ട് യാതൊരു കാര്യവും ഇല്ലന്ന്......
പോട്ടെടാ.... നമുക്ക് വേറെ വഴി നോക്കാം.....
 
ഉം......
 
 
 
 
 
 
 
ആദിത്യ...... ശരിക്കും നിനക്ക് ഇഷ്ടം തോന്നിയിട്ട് തന്നെയാണോ നീ ഇന്ദ്രജിത്തിന്റെ പെങ്ങളുമായുള്ള വിവാഹത്തിന് സമ്മതിച്ചത്......
 
 
എവിടെന്നു....... നിനക്കറിയില്ലേ എനിക്ക് ഈ ദിവ്യപ്രേമത്തിൽ ഒന്നും താല്പര്യം ഇല്ലെന്ന്......
 
 
 
ഗൗരിമ..... ഇന്ദ്രന്റെ പെങ്ങൾ.....  ഇന്ദ്ര നോടൊപ്പം  ആ വീട്ടിൽ പോയപ്പോൾ ഒക്കെ ഞാനവളെ കണ്ടിട്ടുണ്ട്...... അന്നുമുതൽ മനസ്സിൽ കയറിക്കൂടിയ മോഹമാണ് അവൾ...... ഇതുവരെ ഞാൻ അറിഞ്ഞാൽ മറ്റ് പെൺകുട്ടികളെക്കാൾ സുന്ദരിയാണ് അവൾ..... അവളെയൊന്ന് അറിയാൻ ഒരു മോഹം.... അതിന് ഏറ്റവും നല്ല വഴിയാണ് ഈ വിവാഹം........... എന്റെ ആവശ്യം കഴിഞ്ഞാൽ പതിവുപോലെ തന്നെ  ഞാൻ അവളെ ഒഴിവാക്കും.......
 
ട....... ചെറ്റേ.........
 
 ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ ആദിത്യൻ കാണുന്നത് മുഷ്ടിചുരുട്ടി ദേഷ്യം പിടിച്ച് നിൽക്കുന്ന ഇന്ദ്രനെയാണ്........
 
ഇന്ദ്ര ഞാൻ.....
 
മതി ഇനി നീ ഒന്നും പറയണ്ട....... നായെ നിനക്ക് എന്റെ പെങ്ങളെ തന്നെ വേണം അല്ലേടാ......
 
ഇന്ദ്ര... ഷർട്ടിൽ നിന്ന് കയ്യെടുക്ക്.......
 
 
 
ഇല്ലടാ..... എന്ത് ധൈര്യത്തിലാണ് നീ എന്റെ പെങ്ങളെ മോഹിച്ചത്... നിന്നെപ്പോലെ ഒരുത്തനെ ആണല്ലോ ഞാൻ ഇത്രയും കാലം കൂട്ടുകാരൻ ആണെന്ന് പറഞ്ഞു കൊണ്ട് നടന്നത്.........
 
 പിന്നെ ഈ പറയുന്ന നീയും അത്ര ഡീസന്റ് ഒന്നുമല്ലല്ലോ..........
 
അതേടാ..... ഇന്ദ്രൻ പല ചെറ്റത്തരവും കാണിച്ചിട്ടുണ്ട്... പക്ഷെ അമ്മയെയും പെങ്ങളെയും മറന്ന് ഒരു കളിക്കും പോയിട്ടില്ല.......
 
 ഇനി നിന്നെ ഗൗരിയുടെ നിഴൽ വെട്ടത്ത് പോലും കണ്ടാൽ ഇന്ദ്രൻ ആരാണെന്ന് അറിയിച്ചു തന്നിരിക്കും.......
അത്രയും പറഞ്ഞ് ഇന്ദ്രൻ അവിടെ നിന്നും പോയി.........
 
 
 
ആദി... പ്രശ്നമാകുവോ........
 
 എന്ത് പ്രശ്നം... ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം....
 
 
 
 
 
 
 
സൂര്യ....... നീ എവിടെയാ......
 
 
ഞാൻ വീട്ടിലേയ്ക്ക് പോകുവാ അനന്താ.....
 
എന്ന ഞാൻ പിന്നെ വിളിക്കാം....
 
ശരിടാ..........
 
 
പെട്ടന്നാണ് ഇരുട്ട് നിറഞ്ഞ റോഡിൽ ആരെല്ലാമോ ചേർന്നു ഒരാളെ ഉപദ്രവിക്കുന്നത് സൂര്യൻ കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ കാണുന്നത്.........
 
 
തുടരും.......
 
 
എനിക്കായി രണ്ട് വരി കുറിയ്ക്കാതെ പോകല്ലേ...... 😍

നെഞ്ചോരം നീ മാത്രം ❤️ (23)

നെഞ്ചോരം നീ മാത്രം ❤️ (23)

4.8
3865

        ഏയ്യ്..........   പെട്ടന്നാണ് അവർ തിരിഞ്ഞ് സൂര്യന് നേരെ നോക്കിയത്...........   ആ സമയം ആണ് നേരിയ നിലാവെളിച്ചത്തിൽ അവർ ഉപദ്രവിച്ചു കൊണ്ടിരുന്ന ആളുടെ മുഖം സൂര്യന് വ്യക്തമായത്........   "' ഇന്ദ്രൻ ""   അപ്പോഴാണ് ഇന്ദ്രനും സൂര്യനെ കാണുന്നത്......     ആ സമയം ഇന്ദ്രന്റെ മുഖത്തുണ്ടായ ഭാവം എന്താണെന്ന് സൂര്യന് വ്യക്തമായില്ല.......   എന്താടാ..........   അവരിൽ ഒരാൾ സൂര്യനോട് ചോദിച്ചതും, സൂര്യൻ വലത് കാൽ ഉയർത്തി അവന്റെ നെഞ്ചത്ത് ചവിട്ടിയതും ഒരുമിച്ചായിരുന്നു.............     ട...... അപ്പോഴേക്കും അവർ ഇന്ദ്രനെ വിട്ട് സൂര്യന് നേരെ പാഞ്ഞിരുന്നു........     ട......