വൈകേന്ദ്രം Chapter 02
സെൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഇന്ദ്രൻ എഴുന്നേറ്റത്… നോക്കുമ്പോൾ ഭദ്രനും ലച്ചുവും തൻറെ ദ്ദേഹത്തോട് ചേർന്ന് സുഖമായി ഉറങ്ങുകയാണ്. അവൻ അവരെ ഉണർത്താതെ സാവധാനം ബെഡിൽ നിന്ന് ഇറങ്ങി ഫോണെടുത്ത് സമയം നോക്കി. 11.45pm ആയിട്ടേ ഉള്ളൂ. ഡിസ്പ്ലേ നമ്പർ നോക്കിയപ്പോൾ അൺനോൺ നമ്പർ ആണ്. അപ്പോഴേക്കും ബെൽ നിന്നിരുന്നു. തിരിച്ചു വിളിക്കണോ എന്ന് സംശയിച്ചു നിൽക്കുമ്പോഴാണ് അവന് ഒരു കൊല്ലം മുൻപ് ഇതുപോലൊരു രാത്രി ഉണ്ടായ സംഭവം ഓർമ്മവന്നത്.
അന്ന് ഇതു പോലെ തന്നെ തൻറെ വിവാഹത്തലേന്ന് ആയിരുന്നു. കിടക്കാൻ വന്നപ്പോൾ ആയിരുന്നു ഒരു കോൾ തൻറെ സെൽഫോണിൽ വന്നത്. ഫോൺ കോൾ അറ്റൻഡ് ചെയ്തപ്പോൾ ഒരു അട്ടഹാസം ആയിരുന്നു ആദ്യം കേട്ടത്. പിന്നെ തന്നെ നാളത്തെ വിവാഹത്തിന് കൺഗ്രാജുലേഷൻ അറിയിച്ചിരുന്നു. താൻ ആരാണെന്നോ എന്താണെന്നോ ഒന്നും പറഞ്ഞിരുന്നില്ല. തനിക്ക് സംസാരിക്കുവാനും അയാൾ അവസരം തന്നില്ല. അന്നത്തെ തിരക്കിൽ ഫ്രണ്ട്സ് ആരെങ്കിലും കളിപ്പിക്കാൻ വേണ്ടി ആകും എന്നാണ് കരുതിയുള്ളൂ.
ഇതെല്ലാം ഓർത്തു കൊണ്ടിരിക്കുന്ന സമയത്ത് പെട്ടെന്ന് സെൽഫോൺ ഒന്നുകൂടി ring ചെയ്യാൻ തുടങ്ങി. ഡിസ്പ്ലേ നമ്പർ നോക്കിയപ്പോൾ same… അൺനോൺ നമ്പർ ആണ്. അവൻ ഫോൺ അറ്റൻഡ് ചെയ്തു. കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ അട്ടഹാസവും ചെവിയിൽ മുഴങ്ങി. പിന്നെ പതിവുപോലെ നാളത്തേക്കുള്ള തൻറെ വിവാഹത്തിന് കൺഗ്രാജുലേഷനും പറഞ്ഞു. ഇന്ദ്രൻ ഒന്നും തന്നെ മറുപടി പറഞ്ഞില്ല. പക്ഷേ ഫോൺ കട്ടും ചെയ്തില്ല. കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ പറഞ്ഞു തുടങ്ങി.
“Indra Prathaba Varma….. Our game is continuing after almost one year’s complete silence. How are you feeling Indran? Did you miss me?” ഇന്ദ്രൻ ഒന്നും തന്നെ പറഞ്ഞില്ല.
കുറച്ചു സമയത്ത് നിശബ്ദതയ്ക്ക് ശേഷം അയാൾ പിന്നെയും പറഞ്ഞു തുടങ്ങി.
“All the very best for tomorrow Indran… “
ഇന്ദ്രൻ അപ്പോഴും മൗനം പാലിച്ചു…
അയാൾ ഫോൺ കട്ട് ചെയ്തു…
ഇന്ദ്രൻ തിരിഞ്ഞ് സെൽഫോൺ ടേബിളിൽ വെക്കാൻ നോക്കുമ്പോൾ രുദ്രൻ അവനെ നോക്കി നിൽക്കുന്നത് കണ്ടു. കുറച്ചുസമയം രണ്ടുപേരും ഒന്നും പറഞ്ഞില്ല. ഇന്ദ്രനും രുദ്രനും അടുത്തുള്ള അവരുടെ study റൂമിലേക്ക് കയറി വാതിൽ അടച്ചു. രുദ്രൻ പറഞ്ഞു തുടങ്ങി…
“ഇങ്ങനെ ഒരു കോൾ ഞാൻ പ്രതീക്ഷിച്ചിരുന്നു…”
ഇന്ദ്രൻ - “ഞാനും… പക്ഷേ… “
കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ഇന്ദ്രൻ പറഞ്ഞു.
“അച്ചാ ഞാൻ നാളെ എന്ത് തീരുമാനമെടുത്താലും കൂടെ ഉണ്ടാവണം. എൻറെ തീരുമാനങ്ങൾ ചിലപ്പോൾ എല്ലാവരെയും കണ്ണീരിലാഴ്ത്ഴ്ത്തും…. പക്ഷേ എനിക്ക് ജയിക്കണം… ഇനി തോൽക്കാൻ മനസ്സില്ല…”
കസേരയിൽ നിന്നും എഴുന്നേറ്റ രുദ്രൻ ഒന്നും പറഞ്ഞില്ല, പകരം അവൻറെ കൈകൾ അയാളുടെ കൈക്കുള്ളിൽ ആക്കി….. കൂടെ ഉണ്ടെന്ന് ഉറപ്പു നൽകും പോലെ…..
അതിനു ശേഷം അയാൾ പറഞ്ഞു തുടങ്ങി…
“ഇന്ദ്ര, എന്തു വേണമെങ്കിലും ചെയ്തോ… കൂടെയുണ്ട്… പക്ഷേ ചെയ്യുന്ന എന്തിനും ഉദ്ദേശശുദ്ധിയും സത്യസന്ധതയും ഉണ്ടാകണം, അല്ലെങ്കിൽ അവസാനം നഷ്ടങ്ങൾ ആയിരിക്കും ഫലം… അത് നിനക്ക് മാത്രം ആയിരിക്കുകയില്ല… നിൻറെ ചുറ്റിലുമുള്ളവരും അനുഭവിക്കേണ്ടി വരും…”
അതും പറഞ്ഞു അവൻറെ തലയിൽ തലോടി രുദ്രൻ study റൂംഇൻറെ ഡോർ തുറന്നു പുറത്തിറങ്ങി.
ഇന്ദ്രൻ അപ്പോഴും അവിടെ തന്നെ ഇരുന്നു…
###########
ഇതേ സമയം ചീരോത്ത് എന്തോ ശബ്ദം കേട്ട് വൈഗ എഴുന്നേറ്റിരുന്നു, അടുത്തു കിടക്കുന്ന മേഘയെ നോക്കി. പിന്നെ side ടേബിൾ ലൈറ്റ് on ചെയ്തതു നോക്കുമ്പോൾ മേഘ കരയുകയാണ്. അവൾ ചേച്ചിയെ നോക്കി, പിന്നെ തട്ടി വിളിച്ചു…
“ചേച്ചി പെണ്ണേ എഴുന്നേൽക്കൂ… നീ എന്തിനാ കരയുന്നേ?”
മേഘ എഴുന്നേറ്റിരുന്നു…. അവൾ ഒന്നും പറഞ്ഞില്ല.
വൈഗ കരുതി നാളെ കല്യാണം കഴിഞ്ഞ് വേറെ വീട്ടിലേക്ക് പോകേണ്ടത് കൊണ്ട് ആയിരിക്കുമെന്ന്….
അവൾ സാവധാനം ചേച്ചിയുടെ മടിയിൽ തല വെച്ച് കിടന്നു. മേഘ അവളുടെ മുടിയിൽ സാവധാനം തലോടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു വൈഗ ചോദിച്ചു…
“ചേച്ചി പെണ്ണേ എങ്ങനെയുണ്ട് Indrettan…ഞാൻ കണ്ടിട്ടില്ലല്ലോ…. “
സ്നേഹം കൂടുമ്പോൾ വൈഗ അങ്ങനെയാണ് വിളിക്കാറ്, “ചേച്ചി പെണ്ണേ” എന്ന്
മേഘ ഒന്നു ചിരിച്ചു… പിന്നെ പറഞ്ഞു തുടങ്ങി,
“നിന്നെ എത്രവട്ടം വിളിച്ചതാണ് ജാതകമാറ്റത്തിന് വരാൻ, നിനക്ക് കാണാം ആയിരുന്നില്ലേ? അതെങ്ങനെയാ ഒരു ചെറിയ ക്ലാസ് ടെസ്റ്റ് പോലും വിടില്ലല്ലോ പെണ്ണ്.” വൈഗ സങ്കടത്തോടെ അവളുടെ മുഖം കൂർപ്പിച്ചു.
(നമ്മുടെ വൈഗ ആളൊരു കൊച്ചുമിടുക്കി ആണ്. പഠിച്ച എല്ലാ ക്ലാസ്സിലും ഫസ്റ്റ് ആണ്. Mcomന് യൂണിവേഴ്സിറ്റിയിൽ ഫസ്റ്റ് റാങ്ക് ആയിരുന്നു.)
അതുകൊണ്ടു തന്നെ പഠിത്തത്തിൻറെ കാര്യത്തിൽ അവൾ ഒരു കോംപ്രമൈസും ചെയ്യില്ല, അത് എല്ലാവർക്കും അറിയാം. അതുകൊണ്ടാണല്ലോ കല്യാണത്തിന് തലേ ദിവസം ഇത്ര ലേറ്റ് ആയി വന്നിട്ടും ആരും ഒന്നും പറയാത്തത്.
മേഘ തുടർന്നു….
“അധികമൊന്നും അറിയില്ല Indrettaനെ കുറിച്ച്, അവിടുത്തെ അമ്മ ഇടയ്ക്ക് വിളിക്കും, വിശേഷങ്ങളൊക്കെ ചോദിക്കും. അല്ലാതെ ഒന്നുമില്ല”
“അപ്പോൾ Indrettan വിളിക്കാറില്ലേ?” വൈഗ ചോദിച്ചു
“ഇതുവരെ വിളിച്ചിട്ടില്ല… അമ്മ പറഞ്ഞു ബിസിനസ് ടൂറിൽ ആണ് എന്ന്. ഞാനും പിന്നെ വിളിച്ചിട്ടില്ല…. “
“അത് ശരി അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ….”
അവൾ കുറച്ചുനേരം ആലോചനയിൽ ഇരുന്നു പിന്നെ ചോദിച്ചു
“അപ്പൊ പേടി കൊണ്ടാണോ ചേച്ചിപെണ്ണ് കരഞ്ഞത്, അറിയാത്ത ആൾക്കാരും പുതിയ വീടുമൊക്കെ ആയതുകൊണ്ട്…. അവൾ ചോദ്യരൂപേനെ ചേച്ചി പെണ്ണിനെ നോക്കി…
മേഘ ഒന്നും പറഞ്ഞില്ല…
അതുകണ്ട് വൈഗക്ക് ചെറിയ സങ്കടം തോന്നി. അവൾ മേഘയെ പിടിച്ചു കിടത്തി, ഒരു കൈകൊണ്ട് ചുറ്റിവരിഞ്ഞു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി വീണു.
#########################################
ഇന്നാണ് ആ ദിവസം…… മേഘയുടെയും ഇന്ദ്രൻറെയും കല്യാണ ദിവസം
#ചീരോത്ത്#
“ലക്ഷ്മീ ….” രാഘവൻ നീട്ടി വിളിച്ചു
“വരുന്നു….”. ലക്ഷ്മി
അവർ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു കയ്യിൽ ഒരു ഗ്ലാസ് കട്ടനും ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ രാഘവൻ കൈ നീട്ടി കട്ടൻ വാങ്ങി. ഒരു കവിൾ ഇറക്കി. പിന്നെ ലക്ഷ്മിയെ നോക്കി ചോദിച്ചു…
“മക്കൾ എഴുന്നേറ്റോ”
“ഇല്ല ചേട്ടാ….” ലക്ഷ്മി
“വിളിച്ച് എഴുന്നേൽപ്പിക്ക് രണ്ടു പേരെയും, കുളിച്ച് അമ്പലത്തിൽ പോയി വരാൻ പറയൂ ലക്ഷ്മി…”
ലക്ഷ്മി തിരിഞ്ഞു പോകുമ്പോൾ രാഘവൻ പറഞ്ഞു….
“ഈ ഗ്ലാസ് കൂടി എടുത്തോളൂ …”
അതും പറഞ്ഞ് അയാൾ പന്തലിന് അടുത്തോട്ട് പോയി. കല്യാണം ഓഡിറ്റോറിയത്തിൽ ആയതുകൊണ്ട് തലേ ദിവസത്തേക്ക് ആളുകൾക്ക് കഴിക്കാനും മറ്റുമായി ചെറിയ ഒരു പന്തിലായിരുന്നു മുറ്റത്ത് ഉണ്ടായിരുന്നത്.
ലക്ഷ്മി നേരെ മക്കളുടെ bed റൂമിലേക്ക് പോയി, അവരെ രണ്ടുപേരെയും വിളിച്ച് എഴുന്നേൽപ്പിച്ചു… അമ്പലത്തിൽ പോകാൻ പറഞ്ഞു, തിരിച്ചു അടുക്കളവശത്തേക്ക് നടന്നു.
മേഘയും വൈഗയും കുളിച്ച് ഓരോ ദാവണിയും ചുറ്റി പുറത്തേക്കിറങ്ങി വന്നു. നന്ദു കാത്തു നിൽപ്പുണ്ടായിരുന്നു. മൂന്നും കൂടി അമ്പലത്തിലേക്ക് നടന്നു. 10 മിനിറ്റ് ദൂരമേയുള്ളൂ. അമ്പലത്തിലെത്തി കണ്ണുകളടച്ച് കൃഷ്ണ ഭഗവാനെ നോക്കി പ്രാർത്ഥിക്കുകയായിരുന്നു മേഘ. വൈഗ ആണെങ്കിൽ ചേച്ചി പെണ്ണിന് നല്ലൊരു ജീവിതമാണ് ഭഗവാനോട് ആവശ്യപ്പെട്ടത്. പ്രാർത്ഥന ഒക്കെ കഴിഞ്ഞ് പ്രസാദം വാങ്ങുമ്പോൾ തിരുമേനി ചോദിച്ചു.
“വൈഗ കുട്ടി, എപ്പോ എത്തി എക്സാം എങ്ങനെ ഉണ്ടായിരുന്നു….”
“ഹാ തിരുമേനി…. ഇന്നലെ വൈകിയാണ് എത്തിയത്, ട്രെയിൻ ലേറ്റ് ആയിരുന്നു….”
“ചേച്ചി പെണ്ണിന് വേണ്ടി അർച്ചന….”
അവളെ പറഞ്ഞത് മുഴുമിപ്പിക്കാതെ തിരുമേനി പറഞ്ഞു
“എല്ലാ പൂജകളും രാഘവൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു…. ഇതാ പ്രസാദം…. ഞാൻ എല്ലാം ചെയ്തിട്ടുണ്ട്… എല്ലാം മംഗളം ആകട്ടെ…. കൃഷ്ണൻറെ കൃപ നിങ്ങൾക്ക് ഉണ്ടായിരിക്കും….”
തിരുമേനിക്ക് നന്ദിയും പറഞ്ഞ അനുഗ്രഹവും വാങ്ങി അവർ മൂവരും വീട്ടിലേക്ക് തിരിച്ചു. അവർ വീട്ടിൽ എത്തി പ്രാതലും കഴിച്ച് വരുമ്പോഴേക്കും ബ്യൂട്ടീഷൻ വന്നിരുന്നു. അവർ മേഘയെ ഒരുക്കുകയായിരുന്നു.
ചുവന്ന കളറിൽ ഉള്ള കാഞ്ചിപുരം സാരി ആയിരുന്നു മേഘ്യ്ക്ക് വേണ്ടി അവർ തിരഞ്ഞെടുത്തിരുന്നത്. ഗോൾഡ് വർക്ക് ഒക്കെയുള്ള ഒരു ഹെവി സാരി. അതിനോട് ചേർന്ന് ബ്ലൗസും ആഭരണങ്ങളും. മുടിയിൽ മുല്ലപ്പൂ വെച്ച് ലൈറ്റ് ആയി മേക്കപ്പിട്ട് സുന്ദരിയായി ഒരുക്കി.
അന്നേരം അപ്പച്ചി വന്ന വൈഗക്കും സാരി ഉടുക്കാൻ സഹായിച്ചു. ഓറഞ്ച് നിറമുള്ള ഒരു designer സാരി ആണ് അവൾ ഉടുത്തിരുന്നത്. ഒരു ചെറിയ ലോക്കറ്റ് ഓട് കൂടിയ മാലയും, ഒരു ജിമിക്കി കമ്മലും അണിഞ്ഞിട്ടുണ്ട്. രണ്ടു കൈയ്യിലും ഓരോ വളയും ഒരുക്കം തീർന്നു. കണ്ണുകൾ നന്നായി കറുപ്പിച്ച് ഓറഞ്ച് നിറമുള്ള ഒരു പൊട്ടും പിന്നെ അതിനു മുകളിലായി ഒരു ചന്ദനക്കുറിയും, മുടി മെടഞ്ഞ് ഇട്ടിട്ടുണ്ട്, കുറച്ചു മുല്ലപ്പൂവും വെച്ച ശേഷം അവൾ ചേച്ചി പെണ്ണിൻറെ അടുത്തേക്ക് നടന്നു…
ആരോ വിളിച്ചു പറഞ്ഞു ദക്ഷിണക്ക് സമയമായി. അവരെല്ലാവരും താഴെ പന്തലിൽ വന്നു, ചേച്ചിപെണ്ണ് വന്നു എല്ലാവർക്കും ദക്ഷിണ നൽകി. അവസാനം അപ്പച്ചിയ്ക്കും, അമ്മയ്ക്കും, അച്ഛനും ദക്ഷിണ കൊടുത്തു.
രാഘവൻ മേഘയെ കെട്ടിപ്പിടിച്ച് ദീർഘ സുമംഗലി ആയിരിക്കട്ടെ എന്ന് അനുഗ്രഹിച്ചു.
11നും പതിനൊന്നരയ്ക്ക് ഇടയിലാണ് മുഹൂർത്തം. മംഗലം ഗ്രൂപ്പിൻറെ ഓഡിറ്റോറിയത്തിലാണ് വിവാഹം. അതു കൊണ്ട് 10 മണിയോടെ അവർ ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങി.
നന്ദനും അച്ഛനും അമ്മയും ഒക്കെ ആദ്യമേ ഇറങ്ങി. മേഘയോടൊപ്പം വൈഗയും അപ്പച്ചിയും ഉണ്ടായിരുന്നു ഡ്രൈവറാണ് കാർ എടുത്തത്.
അരമണിക്കൂറോളം സമയം മതി വീട്ടിൽ നിന്നും ഓഡിറ്റോറിയത്തിലേക്ക്. അതുകൊണ്ടു തന്നെ സമയമുണ്ട് തിരക്ക് പിടിക്കേണ്ട കാര്യമില്ല. അവർ സാവധാനമാണ് ഇറങ്ങിയത്.
######################################
#മംഗലത്ത് വീട്ടിൽ#
ഇന്ദ്രൻ ഒരുങ്ങുകയായിരുന്നു. ഭദ്രനും ലച്ചുവും കൂടെയുണ്ട്. ലച്ചു മുഴുവൻ നേരവും കണ്ണാടിക്കു മുൻപിൽ ആണ്. അതുകൊണ്ട് ഭദ്രൻ അവളെ കളിയാക്കി….
“ലച്ചു കല്യാണം ഏട്ടൻറെ ആണ്…. നീ ആ മിററിന് മുന്നിൽ നിന്നും ഒന്നും മാറിയേ.”
അത് കേട്ട് ലച്ചു പറഞ്ഞു.
“അസൂയയാണ് നിനക്ക് ചേട്ടൻറെ കല്യാണത്തിന് അനിയത്തിക്ക് ആണ് കൂടുതൽ importance. ഞാനാണല്ലോ താലി കെട്ടുമ്പോൾ പിന്നിൽ നിൽക്കേണ്ടത്. എല്ലാവരും എന്നെ അല്ലേ നോക്കുക. അപ്പോൾ ഞാൻ സുന്ദരിയാവണ്ടേ?”
അതും പറഞ്ഞ് അവൾ ഭദ്രന് നേരെ കോക്രി കാട്ടി.
ഭദ്രനും വിട്ടുകൊടുത്തില്ല.
“നീ അല്ലല്ലോ താലി കെട്ടുന്നത്, ഏട്ടൻ അല്ലേ അതു കൊണ്ട് ആദ്യം ഏട്ടൻ ഒരുങ്ങട്ടെ…”
അവരുടെ സംസാരം കേട്ട് കൊണ്ടാണ് ഗീതയും രുദ്രനും മുറിയിലേക്ക് വന്നത്. അച്ഛനെ കണ്ടതും ലച്ചു ഓടി വന്നു കെട്ടിപ്പിടിച്ചു.
രുദ്രൻ പറഞ്ഞു…
“മോനെ സമയമായി ഇറങ്ങാം, എല്ലാവർക്കും ദക്ഷിണ നൽകണം.”
ഇന്ദ്രൻ - “എന്തിനാ അച്ഛാ ദക്ഷിണ… എല്ലാം, ഒരിക്കൽ കൊടുത്തതല്ലേ?”
അത് കേട്ട് ഗീതയ്ക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.
“കുരുത്ത ദോഷം പറയരുത് ഇന്ദിരാ…. അച്ഛൻ പറയുന്നത് കേൾക്കൂ… “
ഇന്ദ്രൻ പിന്നെ ഒന്നും പറഞ്ഞില്ല…
ക്രീം കളർ ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടും ആണ് വേഷം. മുടിയൊക്കെ ജല തേച്ച് ഒതുക്കി വെച്ചിട്ടുണ്ട്. ട്രിം ചെയ്ത താടിയും മീശയും, നല്ല ജിം ബോഡിയും, ആറടി പൊക്കവും ആരും ഒന്നു നോക്കിപ്പോകും ഇന്ദ്രനെ.
ഭദ്രനും ഗോൾഡൻ കരയുള്ള മുണ്ടും പച്ച കളറിലുള്ള ഷർട്ടുമാണ് വേഷം.
ലച്ചു സാരിയാണ് ഇട്ടിരിക്കുന്നത് ഗ്രീൻ കളറിൽ തന്നെ. ആ സാരി അവൾക്ക് നന്നായി ചേരും. പാലയ്ക്കാമോതിരത്തിൻറെ ഒരു സെറ്റാണ് അണിഞ്ഞിരിക്കുന്നത്. രണ്ടു കൈയ്യിലും ഓരോ വളകളും മാലയും കമ്മലും ചേർന്നതാണ്.
രുദ്രനും കുടുംബവും താഴേക്ക് ഇറങ്ങി വരുകയായിരുന്നു. അപ്പോൾ രുദ്രൻറെ സെൽ ഫോൺ റിംഗ് ചെയ്തു. നോക്കിയപ്പോൾ രാഘവൻറെ നമ്പറായിരുന്നു. ചെറിയ ഒരു ആധിയോടെ രുദ്രൻ ഇന്ദ്രനെ നോക്കി. Call pick ചെയ്യാൻ അവൻ അച്ഛനോട് കണ്ണു കൊണ്ട് കാണിച്ചു. വിറയ്ക്കുന്ന കൈകളോടെ രുദ്രൻ കോൾ അറ്റൻഡ് ചെയ്തു.
“എന്താ രാഘവ….” അയാൾ ചോദിച്ചു.
സംസാരം തുടരവേ രുദ്രൻറെ മുഖത്ത് ഒരു ആശ്വാസം കാണാമായിരുന്നു. അവസാനം കോൾ കട്ട് ചെയ്തു എല്ലാവരോടുമായി പറഞ്ഞു.
“രാഘവനാണ്… അവർ ഓഡിറ്റോറിയത്തിൽ എത്തി എന്നും കല്യാണപ്പെണ്ണും മറ്റും വീട്ടിൽ നിന്നും പുറപ്പെട്ടു എന്നുപറയാൻ വിളിച്ചതാണ്.”
ഗീതയുടെ മുഖത്ത് ആശ്വാസം ഉണ്ടായി. ഇന്ദ്രൻ ഒന്നും പറഞ്ഞില്ല.
പിന്നെ ദക്ഷിണ കൊടുക്കലും മറ്റും കഴിഞ്ഞ് അവരും ഇറങ്ങി.
ഇന്ദ്രൻ കാറിലേക്ക് കയറും മുൻപ് ഫോണിൽ ഒരു മെസ്സേജ് വന്നു. അവൻ അത് ഡൗൺലോഡ് ചെയ്യുകയായിരുന്നു. ഈ സമയം ഭദ്രൻ ഡ്രൈവിംഗ് സീറ്റിലും രുദ്രനും ഗീതയും ലച്ചുവും ബാക്കിലും ഇന്ദ്രൻ passenger സീറ്റിലും കയറി ഇരുന്നു. ഭദ്രൻ വണ്ടിയെടുത്തു.
ഇന്ദ്രൻ ഫോണിൽ നോക്കി ഇരിക്കുകയായിരുന്നു. ഫിഫ്റ്റീൻ മിനിറ്റിൽ ഓഡിറ്റോറിയത്തിൽ എത്തും. ഇന്ദ്രൻറെ മുഖം മിററിലൂടെ രുദ്രൻ കണ്ടു. എന്തോ പന്തികേട് തോന്നി
“എന്താ ഇന്ദ്ര ഫോണിൽ….” അയാൾ ചോദിച്ചു…
ഇന്ദ്രൻ ഒന്നും പറഞ്ഞില്ല, കുറച്ചുകഴിഞ്ഞ് അവൻ പറഞ്ഞു
“official email ആണ് അച്ഛാ…”
എന്നും പറഞ്ഞ് അവൻ ഫോൺ രുദ്രനു കൈമാറി.
ഇതെല്ലാം ഭദ്രനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നാൽ ഗീതയും ലച്ചുവും അവരുടെ ലോകത്തായിരുന്നു. രുദ്രൻ നോക്കുമ്പോൾ അതൊരു whatsapp മെസ്സേജ് ആയിരുന്നു. ഒരു കൊല്ലം മുമ്പത്തെ ഇന്ദ്രൻറെ കല്യാണം മുടങ്ങി നിൽക്കുമ്പോഴുള്ള ഫോട്ടോ. അതിനു താഴെ ഒരു മെസ്സേജും…
“This will continue my friend Indran…. Don’t forget about our game…. As I told you before…. Game is still on….”
രുദ്രൻ ഒന്നും പറഞ്ഞില്ല… അവർ ഓൾ മോസ്റ്റ് എത്താറായിരുന്നു ഓഡിറ്റോറിയത്തിൽ.