Aksharathalukal

നിനക്കായ്‌ ഈ പ്രണയം (13)

മൊബൈൽ ബെല്ലടിച്ചപ്പോൾ രഘു അത് എടുത്തു. ശ്യാം ആയിരുന്നു.

"എടാ.. നീ ഇറങ്ങിയോ?" ശ്യാം ചോദിച്ചു 

"റെഡി ആയടാ.. ഇറങ്ങാൻ തുടങ്ങാണ്.. നീ ഇറങ്ങിയോ?"

"ഞാൻ ഇറങ്ങി. ജിത്തുവിനെ പിക്ക് ചെയ്തു ഞാൻ അങ്ങെത്തും."

"ഓക്കേ ഡാ.. എന്നാ അവിടെ കാണാം.. ബൈ.." ഫോൺ കട്ട്‌ ചെയ്തു ബൈക്കിന്റെ കീയും കയ്യിൽ കറക്കി.

സ്റ്റൈലിൽ ഒക്കെ ആണ് അവൻ ഇറങ്ങിയെങ്കിലും ബൈക്ക് ചതിച്ചു. സ്റ്റാർട്ട്‌ ആകുന്നില്ല. രഘുവിനാണെങ്കിൽ ആ സാധനം ഓടിച്ചു ചെത്തി നടക്കാം എന്നല്ലാതെ അതിന്റെ പണിയൊന്നും അറിയില്ല.

"ശേ.. ഒരു നല്ല ഞായറാഴ്ച ആയിട്ട് മാച്ചും കണ്ട് അടിച്ചു പൊളിക്കാം എന്ന് വിചാരിച്ചതാ.. ഈ സാധനം സ്റ്റാർട്ട്‌ ആകുന്നില്ലല്ലോ..." അവൻ പിറുപിറുത്തു.

മൊബൈലിൽ കുത്തി നോക്കിയിട്ടും ഒന്നും കിട്ടിയില്ല. അവൻ ദേഷ്യത്തോടെ ബൈക്കിന്റെ ടയറിൽ ചവിട്ടി.

ലോഹിമാഷിനെ കാണാൻ വന്ന മിലി പിന്നിൽ നിന്ന് അവന്റെ ആക്ഷൻ ഒക്കെ കാണുന്നത് അവൻ അറിഞ്ഞില്ല.

"എന്താണ് വക്കീൽ സാറെ ബൈക്കും ആയി ഒരു അങ്കം?"

മിലിയുടെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.

" ഫ്രെണ്ട്സിനോട് മാച്ച് കാണാൻ ചെല്ലാം എന്ന് പറഞ്ഞതാ.. ദേ ഇവൻ പണി മുടക്കി. "

"ഞാൻ ഒന്ന് നോക്കട്ടെ?" മിലിയുടെ ചോദ്യം കേട്ട് അവൻ നെറ്റി ചുളിച്ചു.

"നോക്കട്ടെ എന്ന് വച്ചാൽ?"

"നോക്കട്ടെ എന്ന് തന്നെ.. പേടിക്കണ്ട ഞാൻ കേടു വരുത്തുകയൊന്നും ഇല്ല.."

ഒരു സംശയത്തോടെ അവൻ മിലിയുടെ കയ്യിലോട്ട് കീ കൊടുത്തു.

മിലി ബൈക്ക് നോക്കുന്നത് കണ്ടു അവനു കൗതുകം ആയി.

"ഈ പണി ഒക്കെ അറിയാമോ?"

"ഹഹ..ആ ജംഗ്ഷനിലെ ഷോപ്പ് ഇല്ലേ? അവിടെ അതിനു മുൻപ് എന്റെ മുത്തശ്ശനു ഒരു വർക്ക്‌ ഷോപ്പ് ഉണ്ടായിരുന്നു. അവിടെ പോയി ഇരിക്കുമ്പോൾ അല്ലറ ചില്ലറ പണിയൊക്കെ മുത്തശ്ശൻ ചെയ്യിക്കും. പെൺപിള്ളേർ ആണെങ്കിലും എല്ലാ പണിയും അറിഞ്ഞിരിക്കണം എന്നാണ് മുത്തശ്ശൻറെ പക്ഷം."

"അത്‌ ശരി." രഘു പറഞ്ഞു

"അല്ല ഫ്രാൻഡസുമായി എന്താ പരിപാടി? ഉച്ചക്ക് 2 മണിക്ക് പാർട്ടി ഉണ്ടോ?"

"പാർട്ടി അല്ല. ക്രിക്കറ്റ് മാച്ച്. എന്റെ ഫ്രണ്ട് കൃതിടെ വീട്ടിലാ ഇന്ന് കൂടൽ. എന്റെ ഒരു ഡിസ്റ്റൻഡ് റിലേറ്റീവ് ആണ് കൃതി. ഞാൻ ഇല്ലാതെ ബാക്കി ആൺപിള്ളേരെ വീട്ടിൽ കേറ്റില്ല കൃതിടെ അച്ഛൻ. "

"ബാറ്ററി പോയതാണ് എന്ന് തോന്നുന്നു. നമുക്കൊന്ന് ജമ്പ് സ്റ്റാർട്ട്‌ ചെയ്തു നോക്കാം. എന്റെ കാറിൽ നിന്ന് പറ്റുമായിരിക്കും."

"അല്ല കാറിന്റെ ബാറ്ററിയിൽ നിന്ന് ബൈക്ക്?" രഘു സംശയിച്ചു.

"അതൊക്ക പറ്റും.. കറക്ട് കണക്ടർ കിട്ടിയാൽ മതി. ഷെഡ്‌ഡിൽ മുത്തശ്ശൻറെ ടൂൾസ് ഉണ്ട്. അതിൽ കാണും. വാ നോക്കാം."

മിലി വീടിനു പുറകിലെ ഷെഡ്‌ഡിലേക്ക് നടന്നു. രഘു അവളുടെ പിന്നാലെ നടന്നു.

"എന്നിട്ട് ഈ ഗാങ്ങിൽ എത്ര പേര് ഉണ്ട്?"

"ഞങ്ങൾ ആറു പേര്.. ശ്യാം, ജിത്തു, ലിജോ, കൃതി, ഷൈലാമ.. ഞാനും ശ്യാമും ഒന്നിച്ചു സ്കൂളിൽ..   ...  ..
.......
.......
പിന്നെ ഷൈലാമയുടെ ബാപ്പ.... ....
........
......... ജിത്തു ലിജോടെ കൂടെ.....
........
.....   കൃതിക്കു ഒരു പണിയും ........  ...
....  "  അങ്ങനെ അങ്ങനെ രഘു കൂട്ടുകാരെ പറ്റി വാചാലനായി.

"കിട്ടി " മിലിയുടെ ശബ്ദം കേട്ടപ്പോൾ ആണ് താൻ അത്രയും നേരം നോൺ സ്റ്റോപ്പ്‌ ആയി സംസാരിക്കുക ആയിരുന്നു എന്ന് അവൻ ഓർത്തത്‌.

രഘു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വയറും പൊക്കി പിടിച്ചു നിൽക്കുന്ന മിലിയെ ആണ്. അവളുടെ മുടിയിൽ ആകെ മാറാല കൊരുത്തിരുന്നു. ഒരു കുഞ്ഞൻ എട്ടുകാലി അവളുടെ നെറ്റിയിൽ ചിൽ ആയി ഇരുപ്പുണ്ട്.

"എട്ടുകാലി.. " അവളുടെ നെറ്റ്‌യിലേക്ക് ചൂണ്ടി രഘു പറഞ്ഞു.

"എന്താ?" എന്ന് ചോദിച്ചു അവ്വൾ കൈ ഉയർത്തിയതും എട്ടുകാലി അവളുടെ കണ്ണിന്റെ മുന്നിലേക്ക്‌ ചാടി

"അയ്യോ.."

അവൾ പേടിച്ചു മുന്നോട്ട് നീങ്ങിയപ്പോൾ കാല് തട്ടി നേരെ താഴേക്ക്. അവളെ പിടിച്ചു നിർത്താൻ ശ്രമിച്ച രഘുവും അവളോടൊപ്പം താഴെ വീണു.ഒരു നിമിഷം അന്തം വിട്ടു ഇരുന്നെങ്കിലും  രണ്ടു പേരും പിന്നെ ഒന്നിച്ചു ചിരിച്ചു.

എഴുന്നേറ്റു മിലി മുടിയിഴകൾ നീക്കി മാറാല നീക്കാൻ ശ്രമിച്ചു കൊണ്ടിരുന്നപ്പോൾ ഇതുവരെ തോന്നാത്ത ഒരു വികാരത്തോടെ രഘു അവളെ നോക്കുന്നത് അവൾ കണ്ടില്ല. അവൻ പതുക്കെ മുന്നോട്ട് വന്നു അവളുടെ മുടിയിഴകളിലൂടെ കൈയ്യോടിച്ചു. മിലി പെട്ടന്ന് ഞെട്ടി അവനെ നോക്കി. ഒരു ചെറിയ മാറല കഷ്ണം കയ്യിലെടുത്തു അവൻ അവളെ നോക്കി ചിരിച്ചു.

*************************************

നിരഞ്ജൻ അച്ഛന്റെയും അമ്മയുടെയും മുറിയുടെ ഡോറിൽ മുട്ടി വിളിച്ചു. മദ്യത്തിന്റെ ലഹരിയിൽ വേച്ചു വേച്ചു ആണ് അവൻ നിന്നിരുന്നത്. വാതിൽ തുറന്ന രവിശങ്കർ അവനോട് ചോദിച്ചു.

"എന്താടാ..?"

"അച്ഛാ... ഞാൻ നന്നായി ആലോചിച്ചു. നിങ്ങൾ പറഞ്ഞപോലെ തന്നെ നടക്കട്ടെ. എനിക്ക് കുഴപ്പമില്ല. മൈഥിലി എങ്കിൽ മൈഥിലി.. ആരായാലും എനിക്ക് കുഴപ്പമില്ല.."

ഇത്രയും പറഞ്ഞു അവൻ പോയി. വേച്ചു വേച്ചു അവൻ പോകുന്നതും നോക്കി രവിശങ്കറും മഞ്ജുളയും നിന്നു.

**********************************

"ഡാ.. ഞങ്ങൾ ഇവിടെ നിന്ന് നിന്ന് വെറുറച്ചു. ബൈക്ക് ശരിയായോ ഇത്ര പെട്ടന്ന്.? " ജിത്തു ചോദിച്ചു

"വേഗം വാടാ.. കൃതിയുടെ അമ്മ ഉണ്ടാക്കിയ സാധനങ്ങൾ ഒക്കെ തണുത്തു പോയിക്കാണും." ലിജോ പറഞ്ഞു.

മാച്ച് കാണാൻ കൃതിയുടെ വീട്ടിൽ കൂടുന്നതിന്റെ രഹസ്യം അവളുടെ അമ്മയുടെ കുക്കിംഗ്‌ ആണ്. ചാനലിൽ കുക്കറി ഷോ ചെയ്യുന്ന പാർവതി ആണ് അവളുടെ അമ്മ. അതുകൊണ്ട് തന്നെ മാച്ച് തീരുന്ന വരെ പല പല പലഹാരങ്ങളുടെ പ്രവാഹം ആയിരിക്കും.

അവർ അകത്തേക്ക് ചെന്നു. അവർ ചെല്ലുമ്പോൾ കൃതിയും ഷൈലാമയും അവരെയും കാത്തിരിക്കികയായിരുന്നു.

ഇടക്ക് പരസ്യം വന്നപ്പോൾ കൃതിയും ഷൈലാമയും അകത്തു പാർവതിയെ സഹായിക്കാൻ പോയി.

"എടാ.. നിന്റെ ബൈക്ക് ശരിയായോ? അവിടെ അടുത്ത് ഏതാ വർക് ഷോപ്പ്?" ശ്യാം ചോദിച്ചു

ഒരു കള്ള ചിരിയോടെ രഘു പറഞ്ഞു.. "മൈഥിലി വർഷോപ്പ്.. ". അവൻ ഒരു കണ്ണിറുക്കി കാണിച്ചു.

"ഡാ.. ഡാ.. എന്താടാ.. ഡീറ്റെയിൽസ് പറ.. "

രഘു നടന്ന കാര്യങ്ങൾ പറയാൻ തുടങ്ങി. കുറച്ചു മാറ്റങ്ങളോടെ.

"ബൈക്ക് കേടുവന്നല്ലോ എന്ന് ആലോചിച്ചു ഞാൻ നിക്കുമ്പോൾ അവൾ എന്റെ ദേ.. ഈ സൈഡിലൂടെ ഇങ്ങനെ എന്നെ തൊട്ട് കൊണ്ട് ബൈക്കിന്റെ കീ എടുത്തു........  .......  ...
..... പിന്നെ ഷെഡ്‌ഡിൽ അവൾ അവൾ എന്റെ മേലേക്ക് വീണു.. ഞങ്ങൾ ഇങ്ങനെ ഉരുണ്ടു ഉരുണ്ടു.. അവൾ എന്റെ മേലെ.. ഞാൻ അവളുടെ മേലെ.... ....... ...
..... പിന്നെ അവൾ മുടി അഴിച്ചിട്ടു... ഞാൻ ഇങ്ങനെ വിരൽ കൊണ്ട് അവളുടെ മുടിയിൽ ഇങ്ങനെ ഇങ്ങനെ......  ...........
... അവൾ ഇങ്ങനെ വികാര നിർഭര ആയി എന്നെ നോക്കി.... പിന്നെ ബൈക്ക് സ്റ്റാർട്ട്‌ ആയി...... .. ഞാൻ നോക്കിയപ്പോൾ അവളുടെ മുഖത്തു ഗ്രീസ്.......  .... ഞാൻ എന്റെ വിരലുകൊണ്ട് മുഖത്ത് തലോടി... ചുണ്ടുകളിൽ  തൊട്ട്.......  ..."

പെട്ടന്ന് കൃതിയും ഷൈലാമയും കയറി വന്നത് കൊണ്ട് അവൻ സംസാരം നിർത്തി.

കൂട്ടുകാരുടെ കണ്ണിൽ കണ്ട അസൂയ അവനെ ആവേശം കൊള്ളിച്ചു.


***************************************

ശ്യാംമും ലിജോയും ജിത്തുവും രഘുവിനെ കാണാൻ ഇറങ്ങിയതായിരുന്നു. അവർ ലോഹിമാഷിന്റെ വീട്ടിലേക്കുള്ള വഴി അറിയാതെ കുഴങ്ങി നിൽക്കുക ആയിരുന്നു.

"ഞാൻ അപ്പോളേ പറഞ്ഞതാ ഗൂഗിൾ മാപ് നോക്കി വരണ്ട എന്ന്. അവനെ വിളിച്ചു പറഞ്ഞു വന്നാൽ മതിയായിരുന്നു." ലിജോ പറഞ്ഞു.

"വിളിച്ചു പറഞ്ഞിട്ടാണോ സർപ്രൈസ് കൊടുക്കുന്നത്?" ജിത്തു ചോദിച്ചു.

"അതിപ്പോ ജിത്തു.. സർപ്രൈസിന്റെ ആവശ്യം എന്താ? "ശ്യാം ചോദിച്ചു.

"എന്തുവാടെ.. ഞാൻ ഒരു ജാക്ക് ഡാനിയാലും സങ്കടിപ്പിച്ചു വന്നിട്ട് നിങ്ങൾക്ക് ഒരു വിലയും ഇല്ലല്ലോ" ജിത്തു പരാതി പറഞ്ഞു.

"ചേട്ടാ.. എനിക്ക് പോണം. വേറെ ഓട്ടമുള്ളതാ.. " ഉബർ ഡ്രൈവർ ബഹളം വച്ചു.

"ഡാ.. അയ്യാളെ പറഞ്ഞു വിട്.. അല്ലെങ്കിലേ ഉള്ളിലേക്ക് ഉള്ള വീടാണെങ്കിൽ പറ്റില്ല എന്ന് പറഞ്ഞാ അയ്യാൾ വന്നത്. നിന്റെ വണ്ടി എടുത്തു വന്നാ മതിയായിരുന്നു. " ശ്യാം ജിത്തുവിനോട് പറഞ്ഞു.

"ഈ രഘു ഫോണും എടുക്കുന്നില്ലല്ലോ? അവൻ ഇനി വീട്ടിൽ കാണില്ലേ?" ലിജോ ചോദിച്ചു

"എടാ.. ജാക്ക് ഡാനിയൽ അടിച്ചിട്ട് വണ്ടി ഓടിച്ചതിനു  പോലിസ് പിടിക്കേണ്ട എന്ന് വച്ചിട്ടല്ലേ.. ഞാൻ അയ്യാളെ പറഞ്ഞു വിടാം.. ഇനി വല്ല്യ ദൂരമൊന്നും കാണില്ല " 

ശ്യാം അടുത്തുള്ള ഒരു ബേക്കറിയിൽ കയറി. "ചേട്ടാ.. ഈ ലോഹിതദാസിന്റെ വീട് എവിടെയാ? "

"അയ്യോ ചേട്ടാ.. അദ്ദേഹം മരിച്ചുപോയില്ലേ.. അദ്ദേഹത്തിന്റെ വീട് ഇവിടെ ഒന്നും അല്ല.."

"ങേ..??" ശ്യാം അന്തിച്ചു നിന്നു.

"ശ്യാമല്ലേ?" പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.

"അതെ.. "

"ഞാൻ മിലി. രഘുവിന്റെ നൈബർ ആണ്. രഘുവിനെ കാണാൻ ഇറങ്ങിയതാണോ?"

"ഓഹ്.. മിലി മാഡം.. ഞങ്ങൾ അവനു സർപ്രൈസ് കൊടുക്കാൻ ഇറങ്ങിയതാ.. ഗൂഗിൾ മാപ് പണി തന്നു " അവൻ പറഞ്ഞു..

"ആ ഞങ്ങളുടെ വഴി മാപ്പ്ഡ് അല്ല.. ഞാൻ വീട്ടിലോട്ടാ.. നമുക്ക് ഒന്നിച്ചു നടക്കാം.."

പയ്യന്മാർ മൂന്ന് പേരും മിലിയുടെ കൂടെ വീട്ടിലേക്കു നടന്നു.

"അല്ല... മിലിക്ക് ഞങ്ങളെ എങ്ങനെ മനസിലായി?"

"ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട്.. പിന്നെ ലോഹിതദാസിന്റെ വീട് ചോദിച്ചപ്പോൾ.. ലോഹിതദാസ് അല്ലാട്ടോ.. ലോഹിതക്ഷൻ മാഷ്.. ഞങ്ങൾ ലോഹി മാഷ് എന്ന് വിളിക്കും."

അവർ പലതും പറഞ്ഞു ഒരുമിച്ച് നടന്നു.

"അവൻ പറഞ്ഞത് ശരിക്കും സത്യമായിരിക്കുമോ?" ജിത്തു ലിജോയുടെ അടുത്ത് രഹസ്യത്തിൽ ചോദിച്ചു.

"ഏയ്‌.. മിലിയെ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നുന്നില്ല.." ലിജോ പറഞ്ഞു.

"അവൻ ചുമ്മാ മിലിയെ പറ്റി തള്ളിയതാണ് എന്നാ തോന്നുന്നത്?" ഇത്തവണ ജിത്തു പറഞ്ഞത് കുറച്ചു ഒച്ച കൂടി പോയി.

മിലി തിരിഞ്ഞു നോക്കി ചോദിച്ചു "ആര് എന്നെക്കുറിച്ചു പറഞ്ഞു?"

അവളുടെ ചോദ്യം ചെയ്യലിന് മുൻപിൽ മൂന്നു പയ്യന്മാരും വിറച്ചു പോയപ്പോൾ ഉച്ചമയക്കത്തിനു കിടന്ന രഘു ഉണ്ടോ അറിയുന്നു അവനുള്ള പണി ഉബർ പിടിച്ചു വന്നിട്ടുണ്ട് എന്ന്?

(തുടരും )


 


നിനക്കായ്‌ ഈ പ്രണയം (14)

നിനക്കായ്‌ ഈ പ്രണയം (14)

4.6
3686

നിർത്താതെ ഉള്ള കാളിംഗ് ബെൽ കേട്ടാണ് രഘു ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത്. "ഓഹ്.. ഏതവനാണ് മനുഷ്യന്റെ ചെവി പൊട്ടിക്കുന്നത്?" കണ്ണ് തീരുമ്മി എഴുന്നേറ്റു കൊണ്ട് അവൻ പറഞ്ഞു. "എന്നാലും ഈ മാഷ് ഇതെവിടെ പോയി.. ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ ഇവിടെ ഉണ്ടായിരുന്നല്ലോ.." അവൻ ഓർത്തു. കാളിംഗ് ബെൽ വീണ്ടും അടിച്ചു.. "അയ്യോ.. ദേ വരാണ്.." എന്ന് പറഞ്ഞു അവൻ മുൻവശത്തെ മുറിയുലേക്ക് നടന്നു. വാതിലിനു അടുത്ത് നിൽക്കുന്ന ലോഹിമാഷിനെ കണ്ടു അവൻ ചോദിച്ചു.. "ആരാ മാഷേ കാളിംഗ് ബെൽ അടിച്ചു പൊട്ടിക്കുന്നത്." ലോഹി മാഷ് എന്ത് പറയണം എന്നറിയാതെ രഘുവിനെയും പുറത്തു നിൽക്കുന്നവരെയും മാറി മാ