Aksharathalukal

വൈകേന്ദ്രം. Chapter 08

വൈകേന്ദ്രം  Chapter 08

വൈഗ കാലത്ത് എഴുന്നേറ്റ് കുളിച്ചു ഡ്രസ്സ് മാറി താഴെ പോയി ചായ ഉണ്ടാക്കി. അപ്പോഴേക്കും ഗീത കുളിച്ച് പൂജാമുറിയിൽ വിളക്ക് വെച്ച് അടുക്കളയിൽ വന്നിരുന്നു. ഭാരതിയും എത്തിയപ്പോൾ തന്നെ അവർ വേഗം breakfastനുള്ള ഒരുക്കമായി. ലച്ചുവിന് ഹോസ്പിറ്റലിൽ പോകാൻ ഉള്ളതുകൊണ്ട് ആണ് ഈ തിരക്ക്. ചായ ഉണ്ടാക്കി 3 glassൽ ആക്കി ഒന്ന് ഗീതയ്ക്കും ഒന്ന് അവളും എടുത്തു. മൂന്നാമത്തെ ഗ്ലാസ് എടുത്ത് ഗീത മുൻവശത്തേക്ക് പോയി. അവിടെ ഒരു ന്യൂസ് പേപ്പർ നോക്കി ഇരിക്കുന്നുണ്ടായിരുന്നു രുദ്രൻ.

ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ലച്ചുവിൻറെ സൗണ്ട് കേട്ടു… steps ഇറങ്ങി വരികയാണ് ലച്ചു ...

“അമ്മയെ ബ്രേക്ക് ഫാസ്റ്റ്...”

ഗീത അതുകേട്ട് അകത്തേക്ക് ചെല്ലുമ്പോഴേക്കും ഭാരതീ ലച്ചുവിൻറെ ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ വെച്ചിരുന്നു. മസാല ദോശ ആയിരുന്നു, പിന്നെ ഒരു ഗ്ലാസ് പാലും. വേഗം കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ലച്ചു കാറെടുത്ത് ഹോസ്പിറ്റലിൽ പോയി. എട്ടുമണിക്ക് ഷിഫ്റ്റ് തുടങ്ങും. ഗീതയും വൈഗയും രുദ്രനും കുറച്ചു സമയം അവിടെ തന്നെ ഇരുന്നു സംസാരിച്ചു.

ഏകദേശം പത്തു മണിയോടെ അവൾ റൂമിലോട്ടു പോയി. ഫോൺ ചാർജിൽ ആയിരുന്നു. നോക്കിയപ്പോൾ കുറെ മിസ്ഡ് കോൾസും മെസ്സേജും കണ്ടു. കോളേജ് ഗ്രൂപ്പിലാണ് മെസ്സേജസ്... 1st year ൻറെ റിസൾട്ട് വന്നിരുന്നു.

വൈഗക്കാണ് 1st rank. സന്തോഷം തോന്നി. ഗ്രൂപ്പിൽ എല്ലാവരുടെ wishesനും നന്ദി പറഞ്ഞു.  പ്രിൻസിപ്പലിൻറെയും ടീച്ചേഴ്സിൻറെയും ഫ്രൻസിൻറെയും missed calls ഉണ്ടായിരുന്നു. അവൾ എല്ലാവർക്കും താങ്ക്സ് നോട്ട് മെസ്സേജ് അയച്ചു.  പ്രിൻസിപ്പലിനെ തിരിച്ചു വിളിച്ചു.

അയാൾ അവളെ വിഷ് ചെയ്തു. വൈഗ താങ്ക്സ് പറഞ്ഞു, പിന്നെയും എന്തൊക്കെയോ സംസാരിച്ചു കുറച്ചുസമയം. പിന്നെ വൈഗ അവളുടെ റിക്വസ്റ്റ് ഒന്നുകൂടി പ്രിൻസിപ്പലിനെ ഓർമിപ്പിച്ചു.

വേറെ ഒന്നുമല്ല ക്യാമ്പസ് സെലക്ഷന് കമ്പനിയിൽ നിന്ന് വരുമ്പോൾ സെക്കൻഡ് ഇയർ സ്റ്റുഡൻസ്നെയാണ് പരിഗണിക്കാറുള്ളത്.

വൈഗ ഒരാഗ്രഹം പറഞ്ഞിരുന്നു അവർക്ക് part timeയി ജോലി ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. ഫസ്റ്റ് ഇയർ ആയതുകൊണ്ട് നേരെ അപ്ലൈ ചെയ്യാൻ സാധിക്കില്ല, അതാണ് പ്രിൻസിപ്പൽ through ട്രൈ ചെയ്തത്. ശ്രമിച്ചു നോക്കാം എന്ന് പറഞ്ഞു പ്രിൻസിപ്പൽ ഫോൺ വെച്ചു.

വൈഗ രാഘവൻറെ നമ്പർ ഡയൽ ചെയ്തു. റിസൾട്ട് അറിഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി. രണ്ടു മൂന്നു ദിവസത്തെ സംങ്കടങ്ങൾക്കിടയിൽ ഒരു ചെറിയ സന്തോഷം. പിന്നെ ഫോൺ വെച്ച് വൈഗ താഴേക്ക് പോയി.

steps ഇറങ്ങുമ്പോൾ കണ്ടു അച്ഛൻ ഡ്രസ്സ് ഒക്കെ മാറി പുറത്തു പോകാൻ നിൽക്കുന്നു. ഡ്രൈവർ ആണെന്ന് തോന്നുന്നു 45 വയസ്സ് തോന്നിക്കുന്ന ഒരാൾ കൂടെയുണ്ട്. അവൾ താഴെ സ്റ്റെപ്സ് ഇറങ്ങി രുദ്രനടുത്തു ചെന്നു. അപ്പോഴേക്കും ഗീതയും വന്നിരുന്നു രുദ്രനെ യാത്രയാക്കാൻ. രുദ്രൻ വൈഗയേ കണ്ടപ്പോൾ പറഞ്ഞു,

“ഞാൻ ഒന്ന് ഓഫീസിൽ പോവുകയാണ്…. ഇന്ദ്രൻ ഇല്ലാത്തത് അല്ലേ.”

അവൾ ചിരിച്ചുകൊണ്ട് തലയാട്ടി. പിന്നെ പറഞ്ഞു,

“അച്ഛാ എൻറെ റിസൾട്ട് വന്നു”.

ഗീതയും രുദ്രനും അവളെ ആകാംക്ഷയോടെ നോക്കി. ചെറു ചിരിയോടെ അവൾ പറഞ്ഞു.

“Ist rank എനിക്കാണ്.”

അതുകേട്ട് രണ്ടു പേരും സന്തോഷത്തോടെ വാത്സല്യത്തോടെ അവളെ കെട്ടിപ്പിടിച്ചു. രണ്ടുപേരുടെയും മനസ്സു നിറഞ്ഞിരുന്നു.

പിന്നെ രുദ്രൻ പറഞ്ഞു പറഞ്ഞു.

“ഇന്ന് കുറച്ചു നേരത്തെ വരാം… നമുക്കൊന്ന് ചീരോത്ത് പോകാം. മോൾക്കും സന്തോഷമാകും.”

ആ വാക്കുകൾ ശരിവയ്ക്കും പോലെ ഗീതയും തലകുലുക്കി.

വൈഗക്കു സന്തോഷമായി. എങ്ങനെ ചോദിക്കും എന്ന് കരുതി ഇരിക്കുകയായിരുന്നു അവൾ. രാഘവനെ കാണാൻ അവളും ആഗ്രഹിച്ചിരുന്നു. തൻറെ മനസ്സ് വായിച്ചതു പോലെ ഇവിടത്തെ അച്ഛൻ സംസാരിച്ചപ്പോൾ അവൾക്ക് അതിയായ സന്തോഷം തോന്നി.

പുറത്തിറങ്ങിവന്ന രുദ്രനെ ചന്ദ്രൻ (ഡ്രൈവർ) കാത്തുനിൽപ്പുണ്ടായിരുന്നു. മോളെ ഇത് ചന്ദ്രൻ... അച്ഛൻറെ കൂടെ ഡ്രൈവറായി കൂടിയിട്ട് ഇപ്പൊ കൊല്ലം കുറച്ചായി. വീട്ടിൽ പോയതുകൊണ്ട് മോൾക്ക് പരിചയം കാണില്ല. ചന്ദ്രനെ നോക്കി വൈഗ മെല്ലെ ചിരിച്ചു അയാളും.

ഈവനിംഗ് ചായയുടെ സമയത്തോടെ രുദ്രൻ തിരിച്ചെത്തി. ചായ കുടിച്ചു രണ്ടുപേരും രുദ്രൻറെ കൂടെ ചീരോത്ത്ക്കു തിരിച്ചു. വരുന്ന കാര്യം വിളിച്ചു പറയാത്തത് കൊണ്ട് ചീരോത്ത് ആർക്കും ഒന്നും അറിയില്ലായിരുന്നു.

പുറത്ത് കാർ വന്നു നിൽക്കുന്നത് കണ്ടു കൊണ്ടാണ് രാഘവൻ പുറത്തോട്ട് വന്നത്. കാറിൽ നിന്നും വൈഗയാണ് ആദ്യം ഇറങ്ങിയത്. വൈഗയേ കണ്ട് രാഘവൻ മുറ്റത്തേക്കിറങ്ങി വന്നു.

വൈഗ വേഗം ചെന്ന് രാഘവനെ മുറുകെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും രുദ്രനും ഗീതയും ഇറങ്ങി വന്നു.

മുറ്റത്തെ സൗണ്ട് കേട്ട് ലക്ഷ്മി നോക്കിയപ്പോൾ വൈഗ രാഘവനെ കെട്ടിപ്പിടിച്ചു നിൽക്കുന്നു. രുദ്രനും ഗീതയും അവരെ നോക്കിനിൽക്കുന്നു.

ലക്ഷ്മി വേഗം താഴേക്കിറങ്ങി വന്നു. ആദിത്യ മര്യാദയോടെ പറഞ്ഞു,

“കയറി വായോ... “

പിന്നെ വൈഗയെയും രാഘവനെയും നോക്കി പറഞ്ഞു.

“അവർ അങ്ങനെയാണ്. അവരുടെ രണ്ടുപേരുടെയും ലോകത്ത് എനിക്കും മേഘയ്ക്കും പോലും ചിലപ്പോൾ പ്രവേശനം ഉണ്ടാകാറില്ല.”

പിന്നെ ലക്ഷ്മി വൈഗ ഒന്ന് തലോടി.

രുദ്രനും ഗീതയും ചിരിച്ചുകൊണ്ട് ലക്ഷ്മിയുടെ കൂടെ അകത്തേക്ക് നടന്നു. പിന്നാലെ രാഘവനും വൈഗയും.

എല്ലാവരും അച്ഛൻറെയും മകളുടെയും ബോണ്ട് കണ്ട് മനസ്സിലാക്കുകയായിരുന്നു. അകത്തുകയറി എല്ലാവരും ഇരുന്നു. വൈഗ രാഘവൻറെ കാലിന് അടുത്ത മടിയിൽ തലവച്ചു കൊണ്ട് താഴെയാണ് ഇരുന്നിരുന്നത്. രാഘവൻറെ കൈകൾ അവളുടെ തലയിലൂടെ പതിയെ ഒഴുകുന്നുണ്ടായിരുന്നു.

ലക്ഷ്മി പായസം കൊണ്ടുവന്ന് എല്ലാവർക്കും നൽകി.

“എല്ലാ പ്രാവശ്യവും റിസൾട്ട് വരുന്ന ദിവസം ഇത് പതിവാണ്… എല്ലാത്തിനും Ist rank കാണും മോൾക്ക്. ഇപ്രാവശ്യവും പായസം ഉണ്ടാക്കി, പക്ഷെ മോളു വരുമെന്ന് രൂപവുമില്ലായിരുന്നു.”

“ഇന്ദ്രനും ഭദ്രനും അത്യാവശ്യത്തിനായി ബാംഗ്ലൂരിൽ പോയിരിക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങൾ മോളും ആയി വന്നത്. ഏത് മക്കളും അച്ഛനമ്മമാരും ഇങ്ങനെ ഒരു ദിവസം പരസ്പരം കാണാൻ ആഗ്രഹിക്കുമല്ലോ. ഞങ്ങൾക്ക് അത് മനസ്സിലാകും. ഞങ്ങൾക്കും ഇല്ലേ മൂന്നു മക്കൾ.”

ഗീത പറഞ്ഞു.

കുറച്ചു നേരത്തെ സംസാരത്തിന് ഇടയ്ക്കു നന്ദുവിനെ കാണണം എന്നും പറഞ്ഞ് വൈഗ അപ്പച്ചിയുടെ അടുത്തേക്ക് പോകാൻ വാതിലിൽ എത്തിയപ്പോഴാണ് ചന്ദ്രൻ കുറെ പാക്കറ്റുകളും ആയി വരുന്നത് കണ്ടത്.

“എന്താ ചന്ദ്രേട്ടാ ഇത്?”

“രുദ്രെട്ടൻ ഇവിടെക്കായി വാങ്ങിയതാണ്. അകത്തോട്ട് വെച്ചോളൂ മോളെ”

എന്നും പറഞ്ഞ് പാക്കറ്റ് എല്ലാം അവളുടെ കയ്യിൽ നൽകി തിരിച്ചു പോയി. പാക്കറ്റ് എല്ലാം അകത്തു വച്ചു വൈഗ നന്ദുവിൻറെ അടുത്തേക്ക് പോയി.

രണ്ടുപേരുടെയും വീട് അടുത്തടുത്താണ്. അപ്പച്ചി എന്നും വിളിച്ച് കൊണ്ട് വൈഗ അകത്തേക്ക് കടന്നു ചെന്നത്. വൈഗയുടെ സൗണ്ട് കേട്ട് നന്ദു മുകളിൽ നിന്നും ഓടി ഇറങ്ങിവന്നു, അപ്പച്ചി അടുക്കളയിൽ നിന്നും. രണ്ടുപേരും അവളെ കെട്ടിപ്പിടിച്ചു ഭയങ്കര സന്തോഷത്തിലായിരുന്നു അവർ. അവളെ കണ്ടതും അവരുടെ കണ്ണുകൾ നിറഞ്ഞു. ഒന്നും സാരമില്ലെന്നു വൈഗ കണ്ണുകൊണ്ട് കാണിച്ചു.

കുറച്ചുനേരം അവിടെ സമയം ചിലവഴിച്ച ശേഷം അപ്പച്ചിയെയും നന്ദുവിനെയും കൂട്ടി വൈഗ വീട്ടിലേക്ക് വന്നു.

രാഘവൻ അഭിമാനത്തോടെ വൈഗയെക്കുറിച്ച് പറയുകയായിരുന്നു. വൈഗയേ കുറിച്ച് പറയുന്ന രാഘവനെ കേൾക്കുകയായിരുന്നു രുദ്രനും ഗീതയും.

“എന്നും ക്ലാസ്സിൽ ഫസ്റ്റ് ആയിരുന്നു എൻറെ മോൾ. അവൾ നന്നായി പാടും, ഡാൻസ് കളിക്കും, വയലിൻ വായിക്കും. കഴിഞ്ഞവർഷം യൂണിവേഴ്സിറ്റിയിൽ  MComന് ഫസ്റ്റ് റാങ്ക് എൻറെ മോൾക്ക് ആയിരുന്നു.”

“എംബിഎ കഴിഞ്ഞ ശേഷം എൻറെ ബിസിനസ് ഏറ്റെടുക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. അവളെ ബിസിനസിൽ സഹായിക്കാൻ വേണ്ടിയാണ് നന്ദു സി എ ചെയ്യുന്നതുപോലും. അവർ രണ്ടും നല്ല കൂട്ടായിരുന്നു. അവൾക്ക് ഒത്തിരി ആഗ്രഹങ്ങൾ ഉണ്ടായിരുന്നു.”

പെട്ടെന്ന് രാഘവൻ ഒന്നും സംസാരിക്കാൻ ആകാതെ കുറച്ചുസമയം മൗനമായിരുന്നു.

രുദ്രൻ അറിയുകയായിരുന്നു വൈഗയെ. അറിയും തോറും അയാൾക്ക് അഭിമാനമായിരുന്നു മനസ്സുനിറയെ. ഇങ്ങനെ ഒരു മകളുടെ അച്ഛനാകാൻ കഴിഞ്ഞതിൽ. വൈഗയെ പോലെ ഒരു മകളെ വളർത്തിക്കൊണ്ടു വന്നതിൽ രാഘവനോട് കുറച്ച് അസൂയയും.

അൽപസമയത്തിനുശേഷം രാഘവൻ പറഞ്ഞു തുടങ്ങി.

“വൈഗയും നന്ദുവും ചെറുപ്പംതൊട്ടേ വലിയ കൂട്ടായിരുന്നു. ഒരു നോട്ടം കൊണ്ട് തന്നെ മറ്റേയാൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിൽ ആക്കാൻ സാധിക്കുന്ന തരത്തിലുള്ള ആത്മബന്ധം ആയിരുന്നു അവർ തമ്മിൽ.”

രാഘവൻ പറഞ്ഞു തീരും മുൻപേ നന്ദുവും വൈഗയും അപ്പച്ചിയും കയറിവന്നു. കുറച്ചു സമയത്തിനു ശേഷം അവർ മംഗലത്തെക്ക് തിരിച്ചു പോയി.

വീട്ടിലെത്തിയപ്പോൾ ലച്ചു അവരെ കാത്തു പുറത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. വൈഗക്ക് ആണ് ഫസ്റ്റ് റാങ്ക് എന്ന് ഭാരതി പറഞ്ഞവൾ അറിഞ്ഞിരുന്നു. അപ്പോൾ തന്നെ അവൾ അത് ഭദ്രനെ മെസ്സേജ് ചെയ്യുകയും ചെയ്തു.

വീട്ടിലെത്തിയ വൈഗയേ ലച്ചു കെട്ടിപ്പിടിച്ച് വട്ടംകറക്കി. അവൾ ഭയങ്കര ബഹളമാണ് എപ്പോഴും. അതുകൊണ്ടുതന്നെ രുദ്രനും ഗീതയും ചിരിയോടെ ആണ് കയറിവന്നത്. 

രുദ്രൻ ഗീത യോട് ആയി ചോദിച്ചു,

“ലച്ചു എന്താ ഇങ്ങനെ? ഭദ്രൻ ഇല്ലാത്ത ദിവസങ്ങളിൽ വെള്ളത്തിൽ വീണ പൂച്ചയെപ്പോലെ നടക്കും ആയിരുന്നല്ലോ. ഇന്നെന്താ ഗീതേ കുട്ടിക്ക് പറ്റിയത്?”

അത് കേട്ട് ലച്ചു നന്നായി ഒന്ന് ഇളിച്ചു കാണിച്ചു. പിന്നെ പറഞ്ഞു

“ഭദ്രന് പകരം ഇനി എനിക്ക് ഏടത്തി ഉണ്ടല്ലോ, പിന്നെ എന്താ കുഴപ്പം? അല്ലെങ്കിൽ നിങ്ങൾ രണ്ട് ഓൾഡ്സീനിടയിൽ ഞാൻ എന്തെടുക്കുവാനാണ്?”

അതുകേട്ട് രുദ്രൻ അടിക്കാൻ എന്ന ഭാവത്തിൽ കയ്യോങ്ങി, എന്നിട്ട് ചോദിച്ചു,

“അപ്പോ ഇന്ദിരനോ? അവനും ഓൾഡ് ആണോ?” അതുകേട്ട് ലച്ചു പറഞ്ഞു.

“ചീറ്റയുടെ അടുത്താരെങ്കിലും സ്വബോധത്തോടെ പോകുമോ?”

അതും പറഞ്ഞു അവൾ കള്ളച്ചിരിയോടെ വൈഗയെ നോക്കി.

അത് കേട്ട് ഗീത പറഞ്ഞു,

“നിന്നോട് എത്ര തവണ പറഞ്ഞിരിക്കുന്നു അവൻ അങ്ങനെ വിളിക്കരുതെന്ന്? അവൻ കേട്ടാൽ കിട്ടുന്നത് മുഴുവനും വാങ്ങിക്കോളൂ.”

അത് കഴിഞ്ഞ് എല്ലാവരും ഡിന്നർ കഴിച്ച് കിടക്കാൻ പോയി.

രുദ്രൻ ബെഡ്റൂമിൽ ഇരിക്കുമ്പോഴാണ് ഇന്ദ്രൻറെ ഫോൺ വന്നത്. ഇൻറർവ്യൂനെ പറ്റിയും മറ്റും പറഞ്ഞ കൂട്ടത്തിൽ ഇന്ദ്രൻ പറഞ്ഞു,

“ഈ വർഷവും എംബിഎ റാങ്ക് നമ്മുടെ കോളേജിന് കിട്ടുമെന്ന് തോന്നുന്നില്ല അച്ഛാ... ഇൻറർവ്യൂന്ന് വന്ന കുട്ടികൾ ഒന്നും അത്ര പോരാ...”

അതുകേട്ട് രുദ്രൻ പറഞ്ഞു,

“സാരമില്ലെടാ അടുത്തകൊല്ലം ഫസ്റ്റ് റാങ്ക് നമ്മുടെ കോളേജിൽ ആയിരിക്കും കിട്ടുക.”

“അതെന്താ അച്ഛൻ അങ്ങനെ പറഞ്ഞത്? ഞാൻ പോന്ന വർഷത്തിന് ശേഷം ഒരു റാങ്ക് കിട്ടിയിട്ടില്ല. പിന്നെ എന്താ അച്ഛൻ ഇത്ര നിശ്ചയം അടുത്ത കൊല്ലം കിട്ടുമെന്ന്, അതും ഫസ്റ്റ് റാങ്ക്?”

രുദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതൊക്കെയുണ്ട്, നീ കണ്ടോ...”

വലിയ വിശ്വാസമില്ലാതെ ഇന്ദ്രൻ ഒന്നു മൂളി, പിന്നെ ഗുഡ് നൈറ്റ് പറഞ്ഞ് ഫോൺ വെച്ചു.

അടുത്തുണ്ടായിരുന്ന ഗീത സംശയത്തോടെ രുദ്രനെ നോക്കി. അവരുടെ നോട്ടത്തിന് അർത്ഥം മനസ്സിലാക്കിയ രുദ്രൻ പറഞ്ഞു,

“ഇന്ദ്രനും വൈഗയും പരസ്പരം അംഗീകരിച്ചിട്ടില്ല, അതുകൊണ്ടാണ് ഇന്ദ്രൻ വൈഗയേ കുറിച്ചൊന്നും അന്വേഷിക്കാത്തത്. ഞാൻ മനപ്പൂർവമാണ് വൈഗയേ കുറിച്ച് ഒന്നും പറയാഞ്ഞത്, അത് അവൻ സ്വന്തം കണ്ടു പിടിക്കട്ടെ.”

ഗീത വലിയ സന്തോഷം ഇല്ലാതെ കിടന്നു. ലൈറ്റ് ഓഫ് ചെയ്തു രുദ്രനും. പതിയെ അവർ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേദിവസം ഭദ്രനും ഇന്ദ്രനും ബാക്കി ഇൻറർവ്യൂ കംപ്ലീറ്റ് ചെയ്തു. ഉച്ചയോടെ മൂന്നുപേരെ കൂടി സെലക്ട് ചെയ്തു. total 7 പേരെ സെലക്ട് ചെയ്തുത് പോകാൻ നേരം മൂർത്തി ഇന്ദ്രനോട് വൈഗയുടെ റിക്വസ്റ്റ്നെ പറ്റി പറഞ്ഞു. അടുത്ത കൊല്ലത്തെ റാങ്ക് പ്രതീക്ഷിക്കുന്ന കൊച്ചു ആണെന്നും എല്ലാം പറഞ്ഞു.

എന്നാൽ ഇന്ദ്രൻ പറഞ്ഞു, “

പറ്റില്ല എന്നാണ് എൻറെ അഭിപ്രായം. എന്നാലും സാറു പറഞ്ഞ സ്ഥിതിക്ക് ഞാൻ അച്ഛനോട് സംസാരിക്കാം. ഉറപ്പു ഒന്നും പറയുന്നില്ല, rules ബ്രേക്ക് ചെയ്യാൻ എനിക്ക് ഇഷ്ടമല്ല. മൂർത്തി സാർ ആദ്യമായി റിക്വസ്റ്റ് ചെയ്യുന്നതല്ലേ, ഞാൻ അച്ഛനോട് സംസാരിച്ചു നാളെ പറയാം.”

എല്ലാവരോടും ബൈ പറഞ്ഞ് അവർ ബാംഗ്ലൂരിൽ ഉള്ള ഓഫീസിൽ പോയി. രണ്ടുമൂന്ന് മീറ്റിംഗ് കൂടി അറേഞ്ച് ചെയ്തിരുന്നു ഇന്ദ്രൻ.

ഭദ്രൻ ഫ്രീ ആയിരുന്നു, അവൻ ഇന്ദ്രനോട് പറഞ്ഞു കുറച്ച് ഷോപ്പിങ്ങിനു പോയി.

പോരുമ്പോൾ ലച്ചു ഒരു ലിസ്റ്റ് കൊടുത്തു വിട്ടിരുന്നു, അതു പ്രകാരമുള്ള എല്ലാം വാങ്ങി, അച്ഛനും അമ്മയ്ക്കും പതിവുപോലെ സെറ്റുമുണ്ടും വാങ്ങി.

പിന്നെ വൈഗയേ കുറിച്ചോർത്തപ്പോൾ എന്തു വാങ്ങണമെന്ന കാര്യത്തിൽ അവനൊരു സംശയവും ഇല്ലായിരുന്നു. അവൻ നേരെ പോയത് അവരുടെ തന്നെ ജ്വല്ലറി യിലേക്കാണ്.

ഇന്ദ്രനീലത്തിൻറെ ഒറ്റ കല്ലുവെച്ച ഒരു കൊച്ചു മൂക്കുത്തി ആണ് അവൻ അവൾക്കായി തിരഞ്ഞെടുത്തത്. വൈഗ മൂക്കുത്തി ഇട്ടില്ല. എപ്പോഴും അവളുടെ മുഖത്ത് നോക്കുമ്പോൾ ഭദ്രന് അതൊരു കുറവായി തോന്നാറുണ്ട്. അതുകൊണ്ടാണ് അവൾക്ക് ഇഷ്ടമാകുമോ എന്ന് പോലും ആലോചിക്കാതെ അവനത് വാങ്ങിയത്.

ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഭദ്രൻ തിരിച്ചു ഓഫീസിലെത്തിയപ്പോൾ ഇന്ദ്രൻ അവസാനത്തെ മീറ്റിങ്ങിൽ ആയിരുന്നു. കുറച്ചുസമയം ക്യാബിനിൽ ഇരുന്ന് ഫോണിൽ നോക്കി സമയം കളഞ്ഞു. ഏതാനും നിമിഷങ്ങൾക്കു ശേഷം ഇന്ദ്രൻ ക്യാബിനിൽ വന്നു, പിന്നെ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. ഏകദേശം ഒരു മണിക്കൂറോളം അവൻ വർക്ക് ചെയ്തു. പിന്നെ ഭദ്രനെ നോക്കി ചോദിച്ചു,

“നമുക്ക് ഇന്ന് രാത്രിയിലെ ഫ്ലൈറ്റ് പിടിച്ചാലോ?”

ഭദ്രൻ സംശയത്തോടെ അവനെ നോക്കി, കളിപ്പിക്കുകയാണോ എന്നർത്ഥത്തിൽ.

ഇന്ദ്രൻ സീരിയസ് ആണെന്നറിഞ്ഞപ്പോൾ, അവൻ വേഗം ഫ്ലൈറ്റ് ടൈം നോക്കി. പുലർച്ചെ 2 30ന് ഫ്ലൈറ്റ് ഉണ്ട്.

“വീട്ടിൽ പറയേണ്ട, സർപ്രൈസ് ആയിക്കോട്ടെ”

എന്ന് പറഞ്ഞപ്പോൾ ഇന്ദ്രൻ സമ്മതിച്ചു.

ട്രാവൽ ഡിപ്പാർട്ട്മെൻറ് വിളിച്ചുപറഞ്ഞു ടിക്കറ്റ് ഒക്കെ ആക്കി. ഗസ്റ്റ്ഹൗസിൽ പോയി bags പാക്ക് ചെയ്ത് എയർപോർട്ടിൽ പോയി. പോകുംവഴി ഹോട്ടലിൽ കയറി ഡിന്നർ കഴിച്ചു.

12 മണിയോടടുത്ത് എയർപോർട്ടിൽ എത്തി. ചെക്കിങ് ചെയ്തശേഷം വെയ്റ്റിംഗ് ഏരിയയിൽ ശരിയായി ചെന്നിരുന്നു. സമയം ഉള്ളതുകൊണ്ട് ലൗഞ്ചിൽ പോയി രണ്ടുപേരും ഓരോ ബിയർ കഴിച്ചു.

ഇന്ദ്രൻ ചന്ദ്രേട്ടനെ വിളിച്ച് എയർപോർട്ടിൽ വരാൻ പറഞ്ഞു. ഫ്ലൈറ്റ് സമയത്തായിരുന്നു. ലാൻഡ് ചെയ്തശേഷം ചന്ദ്രനെ വിളിച്ചു. പാർക്കിങ്ങിൽ വെയിറ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. അവർ പുറത്തുവന്നശേഷം ചന്ദ്രൻ അവരെ പിക്ക് ചെയ്തു,

വീട്ടിലെത്തി രുദ്രനെ ഫോൺ ചെയ്തു, വാതിൽ തുറക്കാൻ പറഞ്ഞു. മക്കളെ രണ്ടുപേരെയും കണ്ടു രുദ്രൻ ആശ്ചര്യപ്പെട്ടു.

ഇന്ദ്രനും ഭദ്രനും നല്ലവണ്ണം ക്ഷീണിതരായിരുന്നു. അവർ അധികം സംസാരിക്കാൻ നിൽക്കാതെ കിടക്കാൻ അവരുടെ roomലേക്ക് പോയി. ഭദ്രൻ നേരെ ചെന്ന് കട്ടിലിൽ കമിഴ്ന്നു കിടന്ന് ഉറങ്ങി.

ഇന്ദ്രൻ വാതിൽ തുറന്ന് അവരുടെ ബെഡ്റൂമിൽ കയറി. പ്രതീക്ഷിച്ചതു പോലെ തന്നെ വൈഗ സോഫയിൽ ഉറങ്ങുന്നത് കണ്ടു. അവനും നേരെ കട്ടിലിൽ കിടന്നു ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി.

വൈഗ അന്ന് കുറച്ച് വൈകിയാണ് എഴുന്നേറ്റത്. വേഗം ബ്ലാങ്കറ്റ് മടക്കി പതിവുപോലെ pillowയും ബ്ലാങ്കറ്റ്ഉം ബെഡിൽ വെക്കാൻ തിരിഞ്ഞപ്പോഴാണ് ഇന്ദ്രൻ കിടക്കുന്നത് കണ്ടത്. അവൾ സൗണ്ട് ഉണ്ടാക്കാതെ പെട്ടെന്ന് കുളിച്ച് പുറത്തിറങ്ങി.

സ്റ്റെപ് ഇറങ്ങി താഴെ എത്തിയപ്പോൾ ലച്ചു ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു. ഗീത അവൾകടുത്ത ഇരിക്കുന്നുണ്ട്. വൈഗയെ കണ്ട് ഗീത അവൾക്കായി ഒരു ഗ്ലാസ് ചായ നീട്ടിക്കൊണ്ട് ചോദിച്ചു.

“ഇന്ദ്രൻ ഉറങ്ങുകയാണോ മോളേ?”

“അതേ അമ്മേ...”

അവൾ മറുപടി പറഞ്ഞു.

അത് കേട്ട് ലച്ചു അമ്മയോട് ചോദിച്ചു,

“ചേട്ടന്മാരെ എപ്പോ വന്നു?”

“പുലർച്ചെ വന്നു എന്നാണ് അച്ഛൻ പറഞ്ഞത്.”

“നല്ല ക്ഷീണം കാണും, ഉറങ്ങട്ടെ രണ്ടുപേരും. ഞാൻ ഈവനിംഗ് കണ്ടോളാം”

എന്നും പറഞ്ഞ് ലച്ചു കൈകഴുകി ഹോസ്പിറ്റലിലേക്ക് പോയി.

വൈഗ കുറച്ചുസമയം ഗീതയുടെ കൂടെ അടുക്കളയിൽ തന്നെ നിന്നു. പിന്നെ രുദ്രൻ ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വന്നപ്പോൾ അവളും ഗീതയും ബ്രേക്ക് ഫാസ്റ്റ് കഴിക്കാനിരുന്നു.

ഏകദേശം കഴിയാറായപ്പോഴാണ് ഭദ്രനും ഇന്ദ്രനും ഇറങ്ങി വന്നത്. നേരെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നു.

ഇരിക്കും മുമ്പ് ഭദ്രൻ വന്നു വൈഗയെ കെട്ടിപ്പിടിച്ചു. അവൾ ഇടതു കൈ കൊണ്ട് അവൻറെ തലയിൽ തട്ടി കൊടുത്തു. പിന്നെ അവനും അവളുടെ അടുത്തിരുന്ന ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.


വൈകേന്ദ്രം. Chapter 09

വൈകേന്ദ്രം. Chapter 09

4.7
7855

വൈകേന്ദ്രം. Chapter 09 ഇന്ദ്രൻ വൈഗയേയോ അവൾ തിരിച്ചോ ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിക്കുന്നില്ല എന്ന് രുദ്രനും ഗീതയും സങ്കടത്തോടെ മനസ്സിലാക്കി. പതിവു പോലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് രുദ്രൻ ഓഫീസിൽ പോയി. ഭദ്രൻ റൂമിൽ പോയി ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന സാധനങ്ങളിൽ ലച്ചുവിനെത് അവളുടെ റൂമിലുവച്ച് ബാക്കി സാധനങ്ങളുമായി അവൻ താഴെ വന്നു. ഗീതയുടെയും രുദ്രൻറെയും പാക്കറ്റുകൾ എടുത്ത് അവൻ ഗീതയുടെ കയ്യിൽ കൊടുത്ത ശേഷം സമയം വൈഗയെ അന്വേഷിച്ചു. ഗീത പറഞ്ഞു “ഗാർഡനിൽ കാണുമെന്ന്.” അവൻ വേഗം അവളെ തിരക്കി പുറത്തേക്ക് പോയി. ഭദ്രൻ നോക്കുമ്പോൾ വൈഗ ഗാർഡനിലെ ഫിഷ് പോണ്ടിനടുത